February 8, 2010

പരീക്ഷണം


അയാളൊരു സഹൃദയനായിരുന്നു,ഹൃദയാലുവായിരുന്നു. ഒപ്പം പരീക്ഷണ കുതുകിയും.അപരന്റെ വേദന തന്റെ സ്വന്തം വേദനയായി അയാള്‍ കരുതി.ആ വേദന സ്വയമനുഭവിക്കുന്നതില്‍ അയാള്‍ ആനന്ദം കണ്ടു.കിറുക്കാണെന്നു പലരും പരിതപിച്ച്ചെങ്കിലും സ്നേഹനിധിയായ നല്ല പാതി അയാളുടെ എല്ലാ പരീക്ഷണങ്ങളെയും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ചു.
അന്ധന്റെ വിഷമം അറിയാന്‍ കണ്ണുകള്‍ കെട്ടി രണ്ടു ദിവസം കഴിച്ചു കൂട്ടി.
മൂകനായി മൂന്നു നാള്‍ ആരോടും മിണ്ടാതെ നടന്നു.
ശയ്യാവലംബികളായ രോഗികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചു നാലുനാള്‍ ഒരേ കിടപ്പ് കിടന്നു.
അങ്ങനെ പലതും...
ഒടുവില്‍..
ഏറ്റവും കൂടുതല്‍ വിരഹ വേദന പേറുന്ന പ്രവാസികളുടെ വിഷമം അറിയാന്‍ ഗള്‍ഫിലേക്ക് വണ്ടി കയറി. ഒരു സാധാരണ പ്രവാസിയെ പോലെ രണ്ടു വര്‍ഷമാണ് അയാളുദ്ദേശിച്ച്ചതെന്കിലും കൂടുതല്‍ തങ്ങാന്‍ അയാള്‍ക്കായില്ല. ആറുമാസത്തെ വിരഹത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ തന്റെ നല്ല പാതിയും പുതിയ പല പരീക്ഷണങ്ങള്‍ തേടി അലയുകയായിരുന്നു

34 comments:

  1. തേങ്ങ എണ്റ്റെ വക ((((((((((((((((ഠേ))))))))))))))))))

    ReplyDelete
  2. ജനനം മുതല്‍ മരണം വരെ പുതിയ അറിവുകള്‍ നേടുന്ന, പരീക്ഷണങ്ങള്‍ നടത്തുന്ന എന്നാല്‍ ഇതിനിടെ താനും ഒരു പരീക്ഷണ വിഷയമാകുന്ന വെള്ളെലി മാത്രമെന്നറിയാത്ത ഒരു പാവം മനുഷ്യന്റെ നേര്‍ക്കാഴ്ച...

    നന്നായി

    ReplyDelete
  3. തേങ്ങ തന്നെയാണൊ? അതോ കരണക്കുറ്റിക്ക്.....

    ReplyDelete
  4. മിനിക്കഥ ഇഷ്ടായീ

    ReplyDelete
  5. ഒരു പരീക്ഷണം തന്നെയായിരുന്നു കേട്ടൊ...

    ReplyDelete
  6. പരീക്ഷണങ്ങള്‍ തുടരട്ടെ....

    ReplyDelete
  7. പ്രവാസികളോട് ചേര്‍ത്തു വായിക്കുമ്പോള്‍ ഒരു വലിയ ജീവിതം ഒളിഞ്ഞു കിടക്കുന്നുണ്ട് കഥയില്‍.എങ്കിലും ആ 'നല്ല പാതി' വളരെ ചെറിയ ഒരു ശതമാനമാണെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
    നല്ല കഥ.

    ReplyDelete
  8. ലക്ഷങ്ങള്‍ ഇന്നും പരീക്ഷണങ്ങള്‍ തുടരുന്നു, ജീവിത പരീക്ഷണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍. ഏതായാലും ഈ പരീക്ഷണം നന്നായി.

    ReplyDelete
  9. പരീക്ഷണം കൊള്ളാം....എല്ലാര്ക്കും വേണ്ടേ ഒരു വ്യത്യസ്തത....

    ReplyDelete
  10. ആറുമാസത്തെ വിരഹത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ തന്റെ നല്ല പാതിയും പുതിയ പല പരീക്ഷണങ്ങള്‍ തേടി അലയുകയായിരുന്നു .

    ഇതിലെ നല്ല പാതി കൊണ്ട് ഉദ്ദേശിച്ചത് എന്താണ്?

    വേറ വല്ല അര്‍ഥവും ഉണ്ടോ ? അതോ എനിക്കു തോനിയതാണോ ?
    നല്ല പാതി = ഭാര്യ ?

    ReplyDelete
  11. അന്ത്യം ആദ്യമെഴുതി കഥ തുടരുന്ന ഈ പരീക്ഷണം കൊല്ലാം.

    ReplyDelete
  12. ഒരു സംഭവം ഓര്‍ത്തുപോയി....

    ReplyDelete
  13. കൊള്ളാം...

    ReplyDelete
  14. ജീവിതം പല പരീക്ഷണങ്ങളാണ് . ചില പരീക്ഷണങ്ങള്‍ വിജയിക്കും ചിലത് പരാജയപ്പെടും .പാവം കഥാനായകന്‍ .

    ReplyDelete
  15. എനാലും ഇത് വല്ലാത്തൊരു പരീക്ഷണം തന്നെയായി.

    ReplyDelete
  16. ഇതൊരു ഒന്നൊന്നര പരീക്ഷണമായല്ലോ???

    :)

    ReplyDelete
  17. മുരളി പറഞ്ഞ പോലെ എല്ലാ നല്ല പാതികളും ഇങ്ങനെ പരീക്ഷണങ്ങള്‍ക്ക് കൂടെ നില്‍ക്കാറില്ല.നാട്ടില്‍ ഒറ്റയ്ക്ക് വേറെ പരീക്ഷണത്തിന് മുതിരാതെ പ്രവാസജീവിതപരീക്ഷണത്തിന് സപ്പോര്‍ട്ട് കൊടുക്കാന്‍ പെട്ടിയും എടുത്ത് കൂടെ പോരുന്നവര്‍ ഉണ്ട്..
    അപ്പൊ,അന്ന് പറഞ്ഞത് ഇതായിരുന്നു,ല്ലേ? പറയാനുള്ളത് ചുരുക്കി പറഞ്ഞാല്‍ വായിക്കാനുള്ളവര്‍ക്ക് എളുപ്പമാകും എന്ന്..നിങ്ങളെപ്പോലെ അത് എല്ലാവര്ക്കും പറ്റണ്ടേ മാഷേ?
    സംഭവം കലക്കി..ചെറിയ കഥയിലൂടെ വലിയൊരു കാര്യം പറഞ്ഞു.നന്നായിരിക്കുന്നു.

    ReplyDelete
  18. അതെ ചെറുകഥയിലൂടെ വലിയ ഒരു കാര്യം പറഞ്ഞിരിക്കുന്നു

    ReplyDelete
  19. നന്നായിരിക്കുന്നു,ഈ കഥയും

    ReplyDelete
  20. തലയില്ലാ പരീക്ഷണം...അല്ലതെന്തു പറയാന്‍.

    ReplyDelete
  21. നല്ല പാതിയുടെ നല്ല പരീക്ഷണങ്ങളെ നമുക്ക് പ്രോത്സാഹിപ്പിക്കാം.

    പരീക്ഷണങ്ങള്‍ വിജയിക്കട്ടെ!

    ReplyDelete
  22. "പരിതപിച്ച്ചെങ്കിലും സ്നേഹനിധിയായ നല്ല പാതി അയാളുടെ എല്ലാ പരീക്ഷണങ്ങളെയും അകമഴിഞ്ഞ് പ്രോല്‍സാഹിപ്പിച്ചു."

    കഥയിലെ നല്ല പാതി കുറവേ കാണ്‌ുട്ടോ.

    ReplyDelete
  23. മമ്മദ്‌ കുട്ടിചേട്ടാ... കണ്ടോ...തേങ്ങാ അടിച്ചതിണ്റ്റെ ഗുണം....കമണ്റ്റെത്രയാ...ഹെന്നാലും എണ്റ്റെ ബ്ളോഗുമുത്തപ്പാ എണ്റ്റെ ബ്ളോഗില്‍ ആരും കമണ്റ്റാന്‍ ഇല്ലേ... ????

    ReplyDelete
  24. ഏതായാലും ആറുമാസം കൊണ്ടു മൂപ്പര്‍ ക്കു മതിയായി.. കുറച്ചുകൂടി കഴിഞ്ഞെങ്കില്‍ മൂപ്പരു നാട്ടില്‍ ചെയ്ത പണി ഗള്‍ ഫിലെ മലയാളി സം ​ഘടനകള്‍ ഏറ്റെടുത്തേനെ.. ഭാവുകങ്ങള്‍ ...

    ReplyDelete
  25. ചൊല്ലിക്കൊട്, തല്ലിക്കൊട്, തള്ളിക്കള എന്നല്ലേ പ്രമാണം .... മടുത്തപ്പോ ലാസ്റ്റ് പ്രയോഗം എടുത്തതാവും ... സഹിക്കുന്നതിനും ഒരു പരിധിയില്ലേ ..

    ReplyDelete
  26. നന്നായിരിക്കുന്നു,ഈ കഥയും പരീക്ഷണവും

    ReplyDelete
  27. ആറു മാസം കൊണ്ടു തന്നെ 'പാതി'യെ കൊണ്ടു പരീക്ഷണം നടത്തിക്കേണ്ടിയിരുന്നോ??

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. നല്ല പാതിക്കും
    അയാളുടെ പരീക്ഷണ പിരാന്ത് തലക്കു പിടിച്ചോ..
    നടക്കട്ടെ, ന്നാലും..
    ആറുമാസം പോലും...
    നല്ല പാതി തന്നെയോ...

    ReplyDelete
  30. പ്രവാസികളുടെ എല്ലാ പാറ്റിയും ഇങ്ങനേയാണെന്ന് പറഞ്ഞാൽ നല്ല ഇടികിട്ടും. ഇപ്പോൾ ഇതുമതി കൂടുതൽ പിന്നെ!!!

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.