" എന്ത് പറ്റി ഭാര്യേ ... ഇവിടെയൊക്കെ നല്ല മാറ്റം?"
" ഇന്ന് കരന്റില്ലായിരുന്നു ചേട്ടാ.. TV വര്‍ക്ക് ചെയ്യാത്ത കാരണം ഉള്ള ജോലിയൊക്കെ അങ്ങ് ചെയ്തു തീര്‍ത്തു"
അയാളുടെ സന്തോഷത്തിനു അതിരുണ്ടായിരുന്നില്ല
"ദൈവമേ..എന്നും ഇങ്ങനെ കറണ്ട് ഉണ്ടായിരുന്നില്ലെങ്കില്‍!!" എങ്കിലും മനസ്സില്‍ പ്രകടിപ്പിക്കാനെ കഴിഞ്ഞുള്ളൂ.
കൈയും മുഖവും കഴുകി ഭക്ഷണത്തിനിരുന്നു . കറികള്‍ക്ക് ഒക്കെ പതിവില്‍ കവിഞ്ഞ രുചി!
" എന്ത് പറ്റി.. ഇന്ന് കറികള്‍ക്കൊക്കെ നല്ല രുചി വ്യത്യാസം?"
" കരന്റില്ലാത്ത കാരണം മിക്സി വര്‍ക്ക് ചെയ്തില്ല ചേട്ടാ..അതിനാല്‍ അമ്മിയില്‍ തന്നെ എല്ലാം അരക്കേണ്ടി വന്നു."
അയാളുടെ സന്തോഷം വീണ്ടും ഇരട്ടിച്ചു.
" ദൈവമേ..KSEB അധികൃതര്‍ക്ക് ദീര്‍ഘായു സ്സ് നല്‍കണേ.." അയാള്‍ മനസ്സില്‍ പ്രാര്‍ഥിച്ചു.
ഭക്ഷണ ശേഷം ഒന്ന് മയങ്ങാന്‍ വേണ്ടി അയാള്‍ കിടന്നു.പതിവില്ലാത്ത ഒരസ്വസ്ഥത. ശരിയാണ്. നിശ്ചലമായ ഫാന്‍ മുകളില്‍ തൂങ്ങിക്കിടന്നു പല്ലിളിക്കുന്നു...കൊതുകുകള്‍ യക്ഷഗാനം പാടി അയാളെ വളയുന്നു...
" പണ്ടാരമടങ്ങാന്‍..ഈ കരന്റൊന്നു വന്നിരുന്നെകില്‍!!" അയാള്‍ പ്രാകി.
നന്നായിട്ടുണ്ട്,
ReplyDeleteആര്‍ക്കണെങ്കിലും തോനിപ്പോവുന്ന കാര്യങ്ങള്‍ , രസകരമായി എഴുതി
വീശിപ്പാള എന്നൊരു സാധനമുണ്ട്, മൂപ്പത്തിയോട് വീശാന്‍ പറഞ്ഞാല്‍ മതിയായിരുന്നല്ലോ !
ReplyDeleteനിര്‍ത്താതെ മഴ പെയ്യുന്നു ;ഓ എന്തൊരു നശിച്ച മഴ .മഴയൊന്നു ശമിചിരുന്നങ്കില്‍ ....ഇതാണ് മനുഷ്യാവസ്ഥ
ReplyDeleteഒള്ള കവുങ്ങെല്ലാം “വെട്ടിനിരത്തുക”യല്ലേ, വീശിപ്പാളപോയിട്ട് കോട്ടാമ്പാള കൂടി കിട്ടാനില്ല...
ReplyDeleteകരന്റില്ലാത്തത് കാരണം വന്നു കയറിയപ്പോള്‍ മന്ദഹാസവും നല്ല ഭക്ഷണവും കിട്ടിയില്ലേ...
ReplyDeleteഇനി ഒരു ന്യൂസ്‌പേപ്പര്‍ എടുത്ത് വീശിയാലെന്താ...?
നല്ല പോസ്റ്റ്
ഇഷ്ട്ടമായിട്ടോ..
വിശറി തന്നെ ശരണം
ReplyDeleteകറണ്ടടിപ്പിക്കുന്ന വാസ്ഥവം കേട്ടൊ...
ReplyDeleteഒരു വീട്ടമ്മ എന്ന നിലയില്‍ ഞാന്‍ തല കുലുക്കി സമ്മതിക്കുന്നു കേട്ടോ ആദ്യത്തെ ഭാഗം! പലപ്പോഴും എനിക്ക് ബ്ലോഗ് ആണ് വിനയാവാര്‍ള്ളത്. ഈ ബാക്ക് അപ്പ് സംവിധാനം കൂടി വേണ്ടായിരുന്നു എന്ന് ചിലപ്പോള്‍ തോന്നാറുണ്ട്. :)
ReplyDeleteകുഴപ്പമില്ല കേട്ടോ
ReplyDelete