"ഹലോ ..നമസ്കാരം."
"നമസ്കാരം"
"മിസ്റ്റര്‍ ................................അല്ലേ?"
"അതെ"
"താന്കള്‍ ഖത്തറിലുള്ള ഒരു ബ്ലോഗര്‍ ആണെന്നറിഞ്ഞു.. നമ്മള്‍ വര്‍ഷം തോറും നടത്തി വരാറുള്ള ബ്ലോഗ് മീറ്റ് ഇപ്രാവശ്യം പൂര്‍വ്വാധികം ഭംഗിയായി നടത്താനുദ്ദേശിക്കുന്നു. താങ്കളുടെ സാന്നിധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു".
"ഓ ..എന്നാ കോപ്പിലെ മീറ്റാ..ഞാനില്ല".
"അതല്ല സാര്‍, ഇതൊരു സൌഹൃദ കൂട്ടായ്മയല്ലേ? നമ്മുടെ ..................."
" ചുമ്മാ ഒന്നിച്ചു കൂടി പുട്ടടിച്ചു വെടി പറഞ്ഞിരിക്കാന്‍ വേറെ ആളെ നോക്ക് മിസ്റ്റര്‍"
(വെളിയില്‍ കിടന്ന പാമ്പിനെ ചുമ്മാ എടുത്തു തോളിലിട്ടപോലായി കാര്യം!! ഈ ജോലി എന്നെ ഏല്പിച്ച ഏമാന്മാരെ ഇപ്പൊ എന്റെ കയ്യില്‍ കിട്ടിയാല്‍ വെടിവച്ചു താഴെയിട്ട് കഴുത്ത് ഞെരിച്ചു കൊല്ലും. എന്നാല്‍ എങ്ങോ കിടക്കുന്ന ബ്ലോഗര്‍മാരുടെ വായിലുള്ള സാഹിത്യം കേള്‍ക്കാനും വേണമല്ലോ ഒരു ഭാഗ്യം എന്ന് കരുതി പിന്നെയങ്ങ് സമാധാനിച്ചു)
"സാര്‍, ഇത് ഒരു വെടി പറയല്‍ മീറ്റ് അല്ല. നമുക്ക് വ്യക്തമായ അജണ്ടയും രൂപരേഖയും ഉണ്ട് . സ്പഷ്ടമായ സന്ദേശവും ആശയവും ഉണ്ട്."
"ഓ എന്നാ ആശയം ! കുറെ കാലമായില്ലേ കാണുന്നു . ഇതൊക്കെ ഒരു കാട്ടിക്കൂട്ടലല്ലേ.."
ഇത് കരയിലേക്ക് അടുക്കുന്ന ലക്ഷണമില്ല. വിട്ടുകളയാം. പക്ഷെ അങ്ങനെ വിടാന്‍ പാടുണ്ടോ ? നമുക്കുമില്ലേ അല്പം വീറും വാശിയുമൊക്കെ. ഇവിടെയിനി പ്രലോഭനം , ഭീഷണി, യാചന എന്നിവയില്‍ ഏതാണ് പ്രയോഗിക്കേണ്ടത് എന്നാലോചിച്ചു നോക്കി. ഭീഷണി നടത്താനുള്ള ശരീരപുഷ്ടിയും ശബ്ദഗാംഭീര്യവും, പട്ടിണി കിടക്കുന്ന പല്ലിയെപോലെയുള്ള എനിക്കില്ല. യാചിച്ചു ശീലം തീരെയുമില്ല. അപ്പോ അടുത്തത് തന്നെയാവട്ടെ.
"ചേട്ടാ..ഇത് സാധാരണ മീറ്റല്ല. ഒരു ഫാമിലി മീറ്റാ..കൂടാതെ കേരളത്തിലെ ഒരു സിനിമാ താരവും പങ്കെടുക്കുന്നുണ്ട് . അവരെ പരിചയപ്പെടാനും കൂടെ ഭക്ഷണം കഴിക്കാനും ഫോട്ടോ എടുക്കാനുമുള്ള സുവര്‍ണ്ണാവസരമാണ്"
"ഞാനില്ല മിസ്റ്റര്‍, താല്പര്യമില്ലെന്ന് പറഞ്ഞല്ലോ" (ഫോണ്‍ കട്ട് !)
അയ്യേ ..മോശമായി പോയി..ഒന്ന് വിളിച്ചു സോറി പറയാമെന്നു വച്ച് ഒന്ന് കൂടി വിളിച്ചു നോക്കി .പക്ഷെ ഫോണ്‍ എടുക്കുന്നില്ല.
ബ്ലോഗ് മീറ്റിന്റെ തിരക്കിനിടയില്‍ ഇക്കാര്യമങ്ങു മറന്നുപോയെങ്കിലും മീറ്റ കഴിഞ്ഞു മൂന്നാമത്തെ ദിവസം ഒരു ഫോണ്‍! എടുത്തപ്പോള്‍ ഇപ്പറഞ്ഞ മാന്യദേഹം!
" തണലേ ..എന്നെ തെറ്റിദ്ധരിക്കരുത്..താങ്കള്‍ വിളിച്ച സമയം ഒരു 'പ്രത്യക മൂഡിലായിരുന്നു' . സിനിമാ താരത്തിന്റെ കാര്യം പുളുവായിരുന്നു എന്നെനിക്കറിയാമായിരുന്നെങ്കിലും മീറ്റിന്റെ വാര്‍ത്തകള്‍ എല്ലാം അറിഞ്ഞപ്പോള്‍ വരാതിരുന്നത് വല്ലാത്ത നഷ്ടമായിതോന്നുന്നു. അടുത്ത വര്‍ഷം എന്നെ വിളിച്ചില്ലേലും തീര്‍ച്ചയായും ഞാന്‍ എത്തിയിരിക്കും. മാത്രമല്ല എന്റെ ഒരു സന്തോഷത്തിനു എന്റെ വക നൂറു റിയാല്‍ നിങ്ങടെ സഹായ ഫണ്ടിലേക്ക് ഞാന്‍ സംഭാവന തരാന്‍ ആഗ്രഹിക്കുന്നു"
'നിങ്ങടെ ' എന്നല്ല; 'നമ്മുടെ' എന്ന് പറയൂ.....ഈ സംരംഭം നമ്മുടെ എല്ലാവരുടെതുമാണ്".
============================================
ഖത്തറിലെ ചരിത്രത്തിലെ ഏറ്റവും വലിയതും മികവോടെയും നടത്തപ്പെട്ട ഈ ബ്ലോഗ് സൌഹൃദ കൂട്ടായ്മയില്‍ പങ്കെടുത്ത എല്ലാവര്ക്കും അവിസ്മരണീയമായ അനുഭവമായി എന്നറിയുന്നതില്‍ സന്തോഷമുണ്ട്. മാത്രമല്ല; പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വലിയ നഷ്ടമായി എന്ന് അവരുടെ വാക്കുകള്‍ ധ്വനിപ്പിക്കുകയും ചെയ്യുന്നു.
അവര്‍ക്കത് നഷ്ടവും വിഷമവും ആണെങ്കിലും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാഞ്ഞത് സംഘാടകര്‍ക്ക് ആശ്വാസവും ആയി എന്നതാണ് സത്യം! കാരണം , ഒരു ദിവസം കൊണ്ട് മീറ്റ പൂര്‍ണ്ണമാവാതെ ബ്ലോഗര്‍മാരുടെ ആധിക്യവും സമയ ദൌര്‍ലഭ്യവും കാരണം പകുതിവച്ചു അവസാനിപ്പിക്കേണ്ടി വരിക എന്നത് എത്രമേല്‍ സങ്കടകരമാണ്!
ഫോട്ടോ ബ്ലോഗര്‍മാരുടെ വളരെ വിപുലമായ ഫോട്ടോ പ്രദര്‍ശനം, ഫോട്ടോ ഗ്രാഫി പഠനക്ലാസ് , സംശയ നിവാരണം, സമൃദ്ധമായ ഉച്ചഭക്ഷണം, ഔപചാരികതയോ ആര്‍ക്കെങ്കിലും പ്രത്യക പരിഗണനയോ ഉല്ഘാടനമോ ഏതുമില്ലാതെയുള്ള തുടക്കം, മുഖം മൂടികള്‍ അഴിച്ചു വച്ച് 'പുലി'ത്തോലില്ലാതെ ഉള്ളുതുറന്ന പരിചയപ്പെടലുകള്‍, നാലുമണിക്ക് ചായയും ലഘുപലഹാരവും...മൂന്നു പേരുടെ ലഘു പ്രഭാഷണങ്ങള്‍... അവസാനം വേദനയോടെ ഒരു വേര്‍പിരിയല്‍....! ഒപ്പം, ഒറ്റ ദിവസം കൊണ്ട് ഓരോരുത്തരുടെയും സൌഹൃദ വലയത്തിന്റെ വ്യാപ്തി പതിന്മടങ്ങ് വര്‍ധിച്ച സന്തോഷവും...ഇതില്‍ കവിഞ്ഞു എന്ത് വേണം !
ഖത്തര്‍ ബ്ലോഗേര്‍സിന്റെ മുഖ്യ ലക്ഷ്യം ജീവകാരുണ്യ പ്രവര്‍ത്തനമോ ചാരിറ്റി പ്രവര്‍ത്തനമോ അല്ല. അതിന്റെ അജണ്ടയില്‍ ഒരു ഇനം മാത്രമാണത്! വിശപ്പിന്റെ വേദനയകറ്റുക, രോഗശമനത്തിനു സഹായമേകുക മുതലയാവ അനേകം അവശ്യ ഘടകങ്ങളെ പോലെതന്നെയാണ്, 22 വര്‍ഷമായി തളര്‍ന്നു ശയ്യാവലംബിയായി പുറമേയുള്ളവരോട് സമ്പര്‍ക്കമേതുമില്ലാതെ കിടക്കുന്ന ഒരു ഹതഭാഗ്യനായ യുവാവിന്റെ ഒരു ആഗ്രഹം സാധിച്ചു കൊടുക്കുക എന്നുള്ളത് ! ഒരു ബ്ലോഗോ മറ്റു വഴിക്കോ മറ്റുള്ളവരുമായി സംവദിക്കാനും തന്റെ മടുപ്പിക്കുന്ന ഏകാന്തതയെ മറികടക്കുവാനും ഒരു കമ്പ്യൂട്ടര്‍ ഉപകാരപ്പെടുമെങ്കില്‍ ഞങ്ങള്‍ ചെയ്യുന്ന ഒരു ചെറിയ സഹായം എന്ന് മാത്രം കരുതുക. ഇത് പരസ്യപ്പെടുത്തുന്നത് അഹങ്കാരമല്ല മറിച്ചു മറ്റുള്ളബ്ലോഗര്‍മാര്‍ക്കും ഒരു പ്രചോദനം ആയെങ്കില്‍ നന്ന് എന്ന സദുദ്ദേശ്യം കൊണ്ടു മാത്രമാണ്.
എന്നാല്‍ ഇപ്പോള്‍2012 ല്‍ മൊത്തം 98 പേര്‍ വരാമെന്നു പറഞ്ഞിരുന്നുവെങ്കിലും പലവിധ അസൗകര്യങ്ങള്‍ കാരണം എഴുപതോളം പേര്‍ക്കെ വരാനായുള്ളൂ. എന്റെ ക്യാമറ രാത്രിയില്‍ എടുക്കുന്ന ഇനമായത് കൊണ്ടു ഞാനെടുത്ത ചിത്രങ്ങള്‍ക്ക് തെളിച്ചവും മിഴിവും കുറവാണ് . അതിനാല്‍ ഉള്ളത് കൊണ്ടു തൃപ്തിപ്പെടാന്‍ അപേക്ഷ.
ചിത്രത്തില്‍ ക്ലിക്കി വലുതാക്കി കാണാം.
അവരുടെ പേരില്‍ ക്ലിക്കിയാല്‍ ബ്ലോഗില്‍ എത്താം.
ഇതില്‍ ഉള്‍പ്പെടാത്തവരോ അബദ്ധത്തില്‍ തെറ്റായി വിവരങ്ങള്‍ നല്കപ്പെട്ടവരോ ഉണ്ടെങ്കില്‍ ദയവായി അറിയിക്കുമല്ലോ.
ആഷിക് (മായിക ലോകം ) ashiksurang@gmail.com |
അജീഷ് ജി നാഥ് aashcg@gmail.com |
അസീസ് മാസ്റ്റര്‍ (വയല്‍) azeeznallaveettil@gmail.com |
ബിഷാദ് (bichoo) bishad007@gmail.com |
ബിജു കുമാര്‍ ( നേര്‍കാഴ്ചകള്‍) bijukumarkt@gmail.com |
കനകാംബരന്‍ (ഖരാക്ഷരങ്ങള്‍) kkanakambaran@yahoo.com |
കമറുദ്ദീന്‍ ( കമറുദ്ദീന്‍) kamaru7578@gmail.com |
കിരണ്‍ ജോസ് ( സാന്ദ്രം) kiranjose2@gmail.com |
മജീദ് നാദാപുരം (art of wave) majeednadapuram@gmail.com |
മനോഹര്‍ (മനോവിഭ്രാന്തികള്‍) kvmano@yahoo.com |
നജീം ആലപ്പുഴ (പാഠഭേദം) arnajeem@gmail.com |
നിക്കു നിക്സണ്‍ ( എന്റെ ലോകം) nikumelete@gmail.com |
രാമചന്ദ്രന്‍ ( ഞാന്‍ ഇവിടെയുണ്ട്) thambivn@gmail.com |
സഗീര്‍ പണ്ടാരത്തില്‍ (വെള്ളിനക്ഷത്രം) sageerpr@gmail.com |
സമീര്‍ (പഥികപത്രം) sameerct@hotmail.com |
സാന്ദ്ര, സന്‍സിന ( പൊന്നുണ്ണി) thambivn@gmail.com |
ഷഫീക്ക് (കരിനാക്ക്) shakayakkodi@gmail.com |
ഷാഹിദ ജലീല്‍ (മുള്ളന്‍ മാടി) |
ഷക്കീര്‍ (ഗ്രാമീണം ) cmshakkeer@gmail.com |
ഷമീര്‍ ടീകേ (മഴനാരുകള്‍) shamtk@gmail.com |
ഷാനവാസ് ( ചോല) shachola@gmail.com |
ഉമ്മര്‍കുട്ടി ( ചിമിഴ്) ummerkutty.kutty1@gmail.com |
തന്സീം ( ഒരേ കടല്‍) thsthanzi@gmail.com |
രാജേഷ് (തരിശ്) krishnanrajesh68@gmail.com |
സുബൈര്‍ (തിര) subaironline@gmail.com |
സ്മിത ആദര്‍ശ് (പകല്‍ കിനാവ്) |
മാധവിക്കുട്ടി (ജീവിതത്തില്‍ നിന്ന്) |
സിദ്ധീഖ് തൊഴിയൂര്‍ ( മാലപ്പടക്കം) sidheekthozhiyoor@gmail.com |
ഷീല ടോമി (കാടോടിക്കാറ്റ് ) |
ലെനിന്‍ കുമാര്‍ (പച്ചതവള) ksleninkumar@gmail.com |
ജിദ്ദു ജോസ് ( അനുഭവങ്ങള്‍ പാളിച്ചകള്‍) jidhujose@gmail.com |
രാജന്‍ ജോസഫ് |
അന്‍വര്‍ ബാബു anwarbabucp@gmail.com |
പ്രദോഷ് pradaush@gmail.com |
മുരളി (വാളൂരാന്‍) murali@tadmur.com |
ശ്രീജിത്ത് ( ഓര്‍മ്മകള്‍ അനുഭവങ്ങള്‍) sreejithec@gmail.com |
ഹബീബ് റഹ്മാന്‍ ( കിഴിശ്ശേരി) habeeburahimank@gmail.com |
ഫയാസ് (ആക്രാന്തം) phayas@gmail.com |
ഹബീബ് (HABSINTER) habsinter@gmail.com |
ഹക്കീം പെരുമ്പിലാവ് (പേരുംബിലാവിയന്‍) perumpilavu@gmail.com |
ബിജു രാജ് ( ഇസ്ക്ര) akbijuraj@gmail.com |
ഇസ്മായില്‍ മേലടി ( ISMAIL MELADI) ipparambil@gmail.com |
ജിപ്പൂസ് ( എന്റെ ഇടം) ri8way@gmail.com |
സിറാജ് (സിറൂസ്) sirajjtc2002@gmail.com |
കലാം (മരുപ്പൂക്കള്‍) abulkalamk@gmail.com |
അബ്ദുല്‍ ജലീല്‍ ( കുറ്റിയാടി കടവു) 5605856@gmail.com |
അലി മാനിക്കത്ത് (മാണിക്കന്‍) alimanikkath@gmail.com |
നവാസ് ( ബ്ലോഗ് കൊറിവരകള്‍) navasem@gmail.com |
റഫീക്ക് കംബള (റഫീക്ക് കംബള) r_kambala@yahoo.com |
രാജേഷ് കെ വീ ( പ്രവാസി) rajeshskpm@gmail.com |
രാജേഷ് വീ ആര്‍ ( കാല്പാടുകള്‍) rajeshvr123@gmail.com |
റഷീദ് തൊഴിയൂര്‍ ( ചെറുകഥ) rasheedthozhiyoor@gmail.com |
റിയാസ് കേച്ചേരി ( riyas doha qatar) pattikkarariyas@gmail.com |
സലാഹ് (alvida na) salahidea@gmail.com |
ശെഫി സുബൈര്‍ (ഓര്‍മ്മകള്‍ മരിക്കുമോ) shafeekruksana@gmail.com |
ശിഹാബ് തൂണേരി ( shihab thooneri) shihabdoha@gmail.com |
ഇബ്രാഹീം സിദ്ധിക് ( ഇഹ് സാന്‍) vpsidheeque@gmail.com |
ഫാസിര്‍ (സൂത്രന്‍) fasircyber@gmail.com |
സുമേഷ് (exploreasp) mail2sumesh@gmail.com |
നൗഷാദ് (തൃഷ്ണ) naushadvarkala@gmail.com |
ഉസ്മാന്‍ (ഉസ്മാനിയാസ്) usmanmarath@hotmail.com |
നന്ദി, നന്ദി , നന്ദി.......
ReplyDelete- മീറ്റിനു വരാന്‍ ആഗ്രഹിച്ചിട്ടും പല കാരണങ്ങള്‍ കൊണ്ടും വരാന്‍ കഴിയാത്തവര്‍ക്ക് .
- സ്വന്തം വീട്ടിലെ ഒരു ചടങ്ങ് പോലെ തികഞ്ഞ ക്ഷമയോടെ വൈകുന്നേരം വരെ പങ്കെടുത്തവര്‍ക്ക്.
- 'കടിക്കാതെ കുടിക്കുന്നതിനെക്കാള്‍ നല്ലത് കുടിക്കാതെ മരിക്കുകയാണ് 'എന്ന് പറഞ്ഞു നാലുമണിചായക്ക് ഉണ്ണിയപ്പം കൊണ്ട് വന്ന സ്നേഹമയിയായ വനിതാ ബ്ലോഗര്‍ക്ക്.
- ബ്ലോഗ് ഇല്ലെങ്കിലും ഈ സ്നേഹക്കൂട്ടത്തില്‍ സസന്തോഷം പങ്കാളികളായ അഭ്യുദയകാംക്ഷികള്‍ക്ക് .
- നാവൂറും രുചികരമായ നാടന്‍ ഭക്ഷണം സ്പോണ്സര്‍ ചെയ്ത 'നിള' ക്ക് .
- സഹായ നിധിയിലേക്ക് കൈ അയച്ചു സഹായിച്ച സുമനസ്സുകള്‍ക്ക്
- രണ്ടുമാസത്തോളം കഠിനാധ്വാനം ചെയ്ത ഇതിന്റെ സംഘാകര്‍ക്ക്
നന്ദി നന്ദി എല്ലാവര്ക്കും നന്ദി ഇത്രെയും നല്ല ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചതിന് ...
ReplyDeleteഎഴുപതു ആളുകള്‍ വന്നതിനു കാരണം ആ സ്നേഹപൂര്‍വമായ ക്ഷണം തന്നെ ആണ് ..
താങ്കളാണ് യഥാർത്ഥ ബ്ലോഗപ്പൻ.....
ReplyDeleteനാരാണത്തു ഭ്രാന്തന് 12 മക്കളെ ഉള്ളൂ...ബ്ലോഗപ്പന് 120 മക്കളുണ്ട്...
വിളിച്ചാൽ കേൾക്കാവുന്ന ദൂരത്ത്..
ഈ പരിശ്രമത്തിന്ന് നന്ദി പറഞ്ഞൊതുക്കാനാവില്ല.
തപസ്യയായിട്ടെടുത്തത് തന്നെയാണ് വിജയത്തിലെത്തിച്ചത്.
വെച്ച പാദുകങ്ങൾ മുന്നോട്ട് തന്നെ വെക്കുക
കൂടെയുണ്ടാവും..
നമുക്കൊരുമിച്ച് നിൽക്കാം
ക്രിയാത്മകമായ പുതിയ ഇടപെടലുകൾക്ക്....
ഉണ്ണിയപ്പത്തിന്റെ മധുരമുള്ള ബ്ലോഗു മീറ്റ്.
ReplyDeleteഇത്രയും പേരെ പങ്കെടുപ്പിച്ചതിനു ഇസ്മൈലിനു നന്ദി. എല്ലാവരെയും ഒരുമിച്ചു കാണാന്‍ സാധിച്ചതില്‍ ഒരു പാടു സന്തോഷവും.
ഇസ്മായീലിന്റെ കഠിന പ്രയത്നം തന്നെയാണ് ഇത്രയധികം പേരെ ഒരുമിച്ച് കൂട്ടാൻ സാധിച്ചത്. രജിസ്റ്റർ ചെയ്ത മുഴുവൻ പേരും എത്തിയിരുന്നെങ്കിൽ നമുക്ക് ഒരു ദിവസം തികയാതെ വന്നേനെ. :)
ReplyDeleteഇതാണ് പോസ്റ്റ് , ഞങ്ങ പ്രതീക്ഷിച്ച പോസ്റ്റ്, കാത്തിരുന്ന പോസ്റ്റ്, എല്ലാം തികഞ്ഞ പോസ്റ്റ് ..നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ മീറ്റ് കോപ്പിലെ മീറ്റ് തന്നെ ആയേനെയെന്നാണ് എന്റെ വിശ്വാസം. സന്തോഷം ഭായ് ഇനി ഇതൊന്നു സ്പ്രെഡ് ചെയ്യട്ടെ കഴിയാവുന്നിടത്തോളം.
ReplyDeleteഅദന്നേ.. ഇതാണ് ഞങ്ങ പറഞ്ഞ പോസ്റ്റ്, ഇതാണ് ഞങ്ങ പറഞ്ഞ ബ്ലോഗർ.. :)
Deleteഅതെന്നെ,...ഞാന്‍ പറയാന്‍ വിട്ടുപോയത് ..സന്തോഷം.
Deleteകാത്തിരുന്ന പോസ്റ്റിതാ വന്നെത്തി.
ReplyDeleteബ്ലോഗർമാരുടെ തണലിന് നന്ദി.
ഒപ്പം തണലിനു തണലായവർക്കും.
ഞാനുമീ തണലിൽ......
ണ്ടാവും.
ലേറ്റായി വന്നാലും ലേറ്റസ്റ്റായ് വരുവേൻ....അതാണ് ഇസ്മു....
ReplyDeleteഖത്തറില്‍ ഇത്രയധികം ബ്ലോഗര്‍മാരോ? ലസൂയയുണ്ട് കെട്ടോ..
ReplyDeleteഈ അവലോകനവും അവതരണവും പെരുത്ത് ഇഷ്ടപ്പെട്ടു.. ആശംസകൾ
ReplyDeleteഎല്ലാ നന്മകളും നേരുന്നു...
കോപ്പിലെ മീറ്റിന് ആശംസകൾ...
ReplyDeleteഅപ്പൊ ഇനി അടുത്ത വര്ഷം.
ReplyDeleteമീറ്റിന് ആശംസകൾ...
kalakkan
ReplyDeleteഹൃദയത്തിന്‍റെ ഭാഷയില്‍ എന്‍റെ ഓരായിരം നന്ദി .ഇങ്ങിനെയൊരു ബ്ലോഗ് മീറ്റ് സംഘടിപ്പിച്ച സംഘാടകര്‍ക്കും. ഈ ബ്ലോഗ് മീറ്റില്‍ സന്നിഹിതരായവര്‍ക്കും. ഈ ബ്ലോഗ് മീറ്റില്‍ പങ്കാളികളായ അഭ്യുദയകാംക്ഷികള്‍ക്കും .ഖത്തറിലെ എഴുത്തിനെ അങ്ങേയറ്റം സ്നേഹിക്കുന്നവര്‍ ഒരുമിച്ചു കൂടിയ മീറ്റായിരുന്നു ഇത്.അതുകൊണ്ടുതന്നെ ഈ മീറ്റ് ബ്ലോഗര്‍മാര്‍ക്ക് ഒരു നവ്യാനുഭവമായി മാറി എന്നത് മീറ്റില്‍ പങ്കെടുത്തു സംസാരിച്ചവരുടെ വാക്കുകളില്‍ നിന്നും മനസിലാവും .ഈ മീറ്റില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പാട് നല്ല സുഹൃത്തുക്കളെ ലഭ്യമായത് എടുത്തു പറയാതെ നിര്‍വാഹമില്ല.വലിയവനും ചെറിയവനും എന്ന വ്യത്ത്യസമില്ലാതെ എല്ലാവര്‍ക്കും ഒരുപോലെ പ്രാധാന്യം നെല്‍കിയത് മീറ്റിന് മാറ്റ് കൂട്ടി.നല്ല രചിതാക്കള്‍ മോശം രചിതാക്കള്‍ എന്ന ഒരു വേര്‍തിരിവ് മീറ്റില്‍ കാണാന്‍ കഴിഞ്ഞില്ല .ഇനിയും കൂട്ടായ്മകള്‍ ഉണ്ടാവട്ടെ .എല്ലാവരുടേയും മനസ്സില്‍ നന്മയുണ്ടാവട്ടെ .നല്ല രചനകള്‍ പിറവികൊള്ളട്ടെ.കൂട്ടായ ചര്‍ച്ചകളിലൂടെ പുതിയ സംരംഭങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..
ReplyDeleteഖത്തര്‍ ബ്ലോഗ് മീറ്റിനു ആശംസകള്‍.. പോസ്റ്റ് ഗംഭീരമായിട്ടുണ്ട്.. എല്ലാവരെയും ഇങ്ങനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..
ReplyDeleteഇസ്മായില്‍ജി,
ReplyDeleteതാങ്കളുടെ ഖത്തര്‍ മീറ്റ് വിജയിച്ചതില്‍ സന്തോഷിക്കുന്നു. സൌഹൃത കൂട്ടായ്മായ ഇത്തരം മീറ്റുകള്‍ക്ക് തണലേകിയ താങ്കള്‍ക്ക് ആശംസകള്‍.
വളരെ ഗംഭീരമായിരുന്നെന്ന് ചിത്രങ്ങള്‍ പറയുന്നു....അഭിനന്ദനങ്ങള്‍
ReplyDeleteതുടര്‍ച്ചലനങ്ങള്‍ ഉണ്ടാകട്ടെ എന്നാശംസിക്കുന്നു..
അഭിനന്ദനങ്ങള്‍ !!
ReplyDeleteചിലരെ നല്ല പരിചയമുണ്ട്..ശ്രീ. നാമൂസ്, ശ്രീ.മജീദ് നാദാപുരം, സിദീഖ് ഭായ്, ....പിന്നെ ഇസ്മയില്‍ ഭായ്..
ഒപ്പം ഇത് വരെ ഞാന്‍ കാണാത്ത കുറേ ബ്ലോഗ്ഗേഴ്സിനേയും കാണാന്‍ പറ്റി...സന്തോഷം..!
ഇനിയും ഇങ്ങനെ ഒത്തുകൂടാനാവട്ടെ!!
,,,ബിജുവേട്ടന്‍ ശ്രദ്ധേയന്‍..... ...................പറയാന്‍ വിട്ടതാ....:-)
ReplyDeleteമറന്നൂന്ന് കരുതി :)
Delete2011 ലെ ഖത്തർ മീറ്റിൽ പങ്കെടുക്കാനാവുമോ എന്ന് ചോദിച്ച് തണൽ എന്നെയും ക്ഷണിച്ചിരുന്നു. ഔദ്യോഗിക ആവശ്യങ്ങൾ ഒന്നും ആ സമയത്ത് ഖത്തറിൽ ഇല്ലാതിരുന്നതുകൊണ്ട് വരാൻ സാധിച്ചില്ല. എന്നെങ്കിലും ഒരിക്കൽ ഈ സൌഹൃദക്കൂട്ടായ്മയിൽ പങ്കെടുക്കാൻ ഞാനുമെത്തും. ചിത്രങ്ങൾക്കും അതാത് ബ്ലോഗർമാരുടെ ബ്ലോഗ് ലിങ്കിനും നന്ദി.
ReplyDeleteകോപ്പിലെ എന്ന പ്രയോഗത്തോട് വിയോജിപ്പുണ്ടെങ്കിലും (ടൈറ്റിലില്‍ അതു കൊടുത്തതിനു) ഖത്തര്‍ മീറ്റിനെക്കുറിച്ചുള്ള ഈ പോസ്റ്റ് വളരെ ഇഷ്ടപ്പെട്ടു. ഞാനറിയാത്ത എന്നെ അറിയാര്‍ത്ത കുറെ ബ്ലോഗര്‍മാരെയും കാണാനായി.ഷംനാദിനു വേണ്ടി ലാപ് ടോപ് സംഘടിപ്പിക്കുന്ന കാര്യം അറിഞ്ഞിരുന്നു. എല്ലാവര്‍ക്കും നന്ദി,ഇങ്ങനെയൊരു കൂട്ടായ്മയില്‍ പങ്കു ചേര്‍ന്നതിനും അതിന്റെ വിവരങ്ങള്‍ പങ്കു വെച്ചതിനും.
ReplyDeleteഎന്നെ ഒക്കെ വിളിച്ചാല്‍ ഞാന്‍ ഗസ്റ്റ് ആയിട്ട് വരായിരുന്നല്ലൊ :) പടങ്ങള്‍ കണ്ടു.. എന്തോരം ആളുകളാണപ്പാ............
ReplyDeleteഗുഡ് ഗുഡ് ഗുഡ്
മികച്ച സംഘാടനം; ഈ ബ്ലോഗും ഇതിലെ ഫോട്ടോയും തെളിയിക്കുന്നത് അതാണ്. ഈ ബ്ലോഗ് വരെ നേരത്തെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. തണലിനും ഖത്തര്‍ ബ്ലോഗേഴ്സിനും അഭിമാനിക്കാം. ആശംസകള്‍ ....
ReplyDeleteഎല്ലാവരെയും കണ്ടു, ആശംസകൾ
ReplyDeleteഈ പോസ്റ്റ് ഞാന്‍ ബുക്കമാര്‍ക്ക് ചെയ്യുന്നു. ഒരുപാട് നല്ല ബ്ലോഗിലേക്ക് പോകാനുള്ള കവാടമായി ഈ പോസ്റ്റ് എന്ന നിലക്ക്.
ReplyDeleteബ്ലോഗരുടെ കൂട്ടായ്മക്ക് ശേഷം ഇങ്ങനെ ഒന്ന് സംഘടിപ്പിച്ചത് അതിലേറെ നന്നായി....
ReplyDeleteതലക്കെട്ട് കണ്ടപ്പോള്‍ ഒന്നു സംശയിച്ചു.
ReplyDeleteതാങ്കളും....??
ഇതുപോലുള്ള നല്ല ലക്ഷ്യങ്ങളോടെയുള്ള കൂട്ടായ്മകള്‍ ഇനിയുമുണ്ടാകട്ടെ. ശരിക്കും വിജയകരമായി നടത്തപ്പെട്ട ബ്ലോഗ് മീറ്റിന്റെ സംഘാടകര്‍ക്ക് അഭിനന്ദനങ്ങള്‍. കുറുമ്പടിയുടെ സരസമായ അവതരണത്തിനും..
(പോസ്റ്റിലൊരിടത്ത് 'മരിച്ചു' എന്ന് എഴുതിയത് 'മറിച്ച്' എന്നാണെന്നു കരുതുന്നു.)
(ക്യാമറ രാത്രിയിലെടുക്കുന്ന തരമാണെങ്കിലും പടങ്ങളൊക്കെ നന്നായിട്ടുണ്ട്, കേട്ടോ!)
എന്റെ ഫോട്ടോയും വിവരങ്ങളും എവിടേ....
ReplyDeleteകൊള്ളാം തണലേ..ആശംസകള്‍
ReplyDeleteഎല്ലാരേം കണ്ട് ആഹ്ലാദിയ്ക്കുന്നു. എന്തിനാ കോപ്പിലെ എന്നൊക്കെ എഴുതി ആളെ പറ്റിയ്ക്കണത്? എന്തോ വഴക്ക് പറയാനോ കളിയാക്കാനോ പോവ്വാണെന്നല്ലേ ഞാൻ വിചാരിച്ചത്?
ReplyDeleteഎല്ലാവരുടേയും ബ്ലോഗിലൊക്കെ ഒന്നു പോയിട്ടു വരാം. വിവരം വെയ്ക്കട്ടെ.
നാട്ടിലെ പ്രശ്നങ്ങള്‍ ഒരു ഭാഗത്ത്,ഓഫീസിലെ ടെന്‍ഷന്‍ ഒരുഭാഗത്ത് , കുടുംബം നോക്കാന്‍ പാടുപ്പെടുന്നവര്‍... ..............അങ്ങനെ നീണ്ടുപോകുന്നു പ്രവാസികളുടെ പ്രബ്ദങ്ങള്‍ .....എല്ലാത്തിനും ഇടയ്ക്കുള്ള ഒരു റിലീഫ് ആയി നമ്മുടെ മീറ്റ് ...അല്ലെ ...ആവോ..?
ReplyDeleteആശംസകൾ
ReplyDeleteഅഭിനന്ദനങ്ങള്‍....
ReplyDeleteമനോരമ വിഷന്‍ ചാനലില്‍ വര്ര്‍ത്ത കണ്ടു..
നിങ്ങളെ ഒക്കെ നേരില്‍ കാണാം എന്ന് ഓര്‍ത്തപ്പോള്‍
അവര് പോട്ടം ഇടാതെ പറ്റിച്ചു..
പോട്ടം with link എന്തായാലും നന്നായി..
കുറെ പുതിയ കൂട്ടുകാരെയും പരിചയപ്പെട്ടു..
ഈ സംഘാടന മികവിന് പ്രത്യേകം ഇസ്മൈലിനു
അഭിനന്ദനം..ഇതിന്റെ ബുദ്ധിമുട്ടു എനിക്ക്
നന്നായി അറിയാം..
പിന്നെ ആ നികു ബ്ലോഗില്‍ കേച്ചേരി എന്നും
വേദിയില്‍ ഒക്കെ എന്റെ പേറ്റന്റ് right
എടുക്കാതെ എന്റെ ലോകം എന്നും പറയുന്നു..
നിങ്ങടെ അംഗ ബലം കണ്ടിട്ട് അങ്ങോട്ട്
കൊട്ടെഷന്‍ ടീമിനെ അയക്കാന്‍ കരള്‍ ഉറപ്പും
കിട്ടുന്നില്ല..ദുബൈയ് ക്ക്‌ു വരാന്‍ പറ
കാണിക്കാം കളി..ഹ..ഹ...
വളരെ സന്തോഷം തോന്നി..എല്ലാവര്ക്കും
സ്നേഹാന്വേഷണം...
Abhinandanangal...! Ashamsakal...!!!
ReplyDeleteമനോഹരം ......
ReplyDeleteആദ്യം തന്നെ തണലിനു നന്ദി .. ഇതാണ് ശരിയായ പോസ്റ്റ് ... ജ്ജ് ജോറാക്കി ,,,
ReplyDelete(No Malayalam in this computer, sorry)
ReplyDeleteThanks for the detailed post. Your dedication and hard work is much appreciated. :)
One important thing:
Please remove the email ids, as many robots are crawling public websites looking for valid email ids to use for God knows what purposes... and I strongly believe that publishing private information like email, phone, etc without permission is not very appropriate.
താങ്കള്‍ ഇപ്പോഴും അവസാനം രംഗപ്രവേശം ചെയ്യുന്നത് തന്നെയാണ് നല്ലത്. സിനിമാ ടൈറ്റിലില്‍ സംവിധാനം എന്ന് തെളിയുന്നത് പോലെ. അവസാന രണ്ടു മീറ്റുകളിലും താങ്കളുടെ കഠിന പ്രയത്നം അര്‍ഹമായ വിജയം കണ്ടു. നമ്മുടെ ഈ മീറ്റില്‍ സമയപരിമിതി മൂലം നടക്കാതെ പോയ ഒരു അജണ്ടയുണ്ട്. ക്യൂ-മലയാളം അംഗങ്ങളുടെ കലാപരിപാടികള്‍. അടുത്ത മീറ്റിന് മുമ്പ് കലാപരിപാടികള്‍ക്ക് വേണ്ടി മാത്രം നമുക്കൊന്ന് ഒത്തു ചേരണം. നമുക്കിടയിലെ താരപ്രകടനങ്ങളെ നേരില്‍ കാണാലോ. എല്ലാവര്ക്കും അഭിനന്ദനങ്ങള്‍!
ReplyDeleteആ.. പിന്നെ, നമ്മുടെ ആദ്യ മീറ്റ് പോസ്റ്റുകളുടെ ലിങ്കുകള്‍ പോസ്റ്റില്‍ വേണ്ടിടത്ത് ചേര്‍ക്കുമല്ലോ.:
http://mediaguyz.blogspot.com/2009/09/doha-blog-meet.html
http://thannal.blogspot.com/2009/10/2009.html
http://qatarphoto.blogspot.com/2009_09_01_archive.html
http://peythozhiyathe-pravasi.blogspot.com/2010/02/doha-bloggers-meet-2010.html
ബോഗ് മീറ്റിന്‍റെ തണലില്‍ ഇത്തിരി നേരം എനിക്കും കിട്ടിയല്ലോ..!
ReplyDeleteസരസമായ ഈ കുറിപ്പിനും ഫോടോസിനും നന്ദികള്‍..
ഇനിയും നന്മ നിറഞ്ഞ സംഗമങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്...
"'കോപ്പിലെ' ബ്ലോഗ് മീറ്റ് " നന്നായിട്ടുണ്ട്.സംഘാടനത്തിലെ മികവു അഭിനന്ദനം അര്‍ഹിക്കുന്നു.സമയം ക്രമീകരണത്തില്‍ കുറച്ചു കൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ബ്ലോഗ് മീറ്റിനു കുറച്ചു കൂടി സമയം കണ്ടെത്താമായിരുന്നു.ഭക്ഷണത്തിന്റെ സൗകര്യം ഉള്ളതുകൊണ്ട് അത് തീര്‍ച്ച ആയും ചെയ്യാമായിരുന്നു.ഈ ബ്ലോഗ് മീറ്റില്‍ പങ്കെടുത്തതിന്റെ ആവേശത്തിലാണ് ഞാന്‍.ഇസ്മയില്‍ ഭായി പ്രത്യേകം അഭിനന്ദനങള്‍ അര്‍ഹിക്കുന്നു.അടുത്ത മീറ്റ് ഇതിലും ഗംഭീരമാകും എന്ന പ്രതീക്ഷയില്‍ .........
ReplyDeleteസ്നേഹപൂര്‍വ്വം
നന്ദി നന്ദി നന്ദി ....ഇത്രെയും നല്ല ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിച്ചതിന് ...
ReplyDeleteനന്ദി നന്ദി നന്ദി... ഇങ്ങനെ ഒരു വിവരണം തന്നതിന്...
അഭിനനദനങ്ങള്‍... ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക്... നിങ്ങളുടെ നല്ല പ്രവൃത്തികള്‍ക്ക്...
ബ്ലോഗ് മീറ്റ് ഉഷാറായെന്ന് മനസിലാക്കുന്നു. അഭിനന്ദനങ്ങള്‍. ഈറ്റിന്റെ കാര്യം പിന്നെ ചോദിക്കുന്നില്ല.
ReplyDeleteപേരിനു എനിക്കും ഒരു ബ്ലോഗ് ഉണ്ട് എന്നാല്‍ ഞാന്‍ ഒരു ബ്ലോഗര്‍ അല്ല എന്നാലും ബ്ലോഗുകളില്‍ കയറി സൃഷ്ടികള്‍ വായിക്കുകയും അത്യാവശ്യം കമ്മന്റും ചെയ്യാറുണ്ട് നിങ്ങളുടെ ബ്ലോഗ് മീറ്റിന്റെ വിശേഷങ്ങള്‍ കാണുമ്പോള്‍ നിങ്ങളോടൊപ്പം കൂടണം എന്ന് എനിക്കും ഒരു പൂതി...............
ReplyDeleteപ്രിയ ഫൈസി ഭായ്,
Deleteതാങ്കളുടെ മെയില്‍ വിലാസം , ഫോണ്‍ നമ്പര്‍ എന്നിവ shaisma@gmail.com ലേക്ക് ഒന്ന് മെയില്‍ ചെയ്യാമോ?
ഖത്തര്‍ ബ്ലോഗേര്‍സ് നീണാല്‍ വാഴട്ടെ...
ReplyDeleteവേറിട്ട അനുഭവം തന്നെ ആയിരുന്നു....ഒറ്റ ദിവസം കൊണ്ട് ഇത്രയേറെ സുഹൃത്തുക്കളെ ലഭിച്ച അനുഭവം വേറെ ഉണ്ടായിട്ടില്ല....ഇത് വരെ ചെന്നെത്തി പെടാന്‍ കഴിയാത്ത പല ബ്ലോഗിലേക്കും എത്താന്‍ ഇസ്മയില്‍ മാഷെ ഈ പോസ്റ്റ് സഹായകമായി........കൂടിച്ചേരലുകള്‍ ഇനിയും ഉണ്ടാവണേ എന്നും ആഗ്രഹിക്കുന്നു...
ReplyDeleteഅഭിനന്ദനങ്ങൾ....
ReplyDeleteവളരെ അഭിമാനം തോന്നുന്നു.
ReplyDeleteപോസ്റ്റും വളരെ ഉപകാരപ്രദമാക്കി
അപ്പൊ അങ്ങനെ നടക്കട്ടെ കാര്യങ്ങള്‍ ..!!
ReplyDeleteഇനിയും ഇത്തരം നല്ല നല്ല മീറ്റുകള്‍ ഉണ്ടാവട്ടെ
ReplyDeleteആശംസകള്‍
വിജയകരമായ് തീർന്ന ഈ ബ്ളോഗ് മീറ്റ് സംഘാടകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ReplyDeleteമീറ്റിനും ഈറ്റിനുമിടെ നല്ല ചര്‍ച്ചകളും നടക്കട്ടെ.
ReplyDeleteങേ...ഖത്തറില്‍ മാത്രം ഇത്ര ബ്ലോഗര്‍ഴ്സോ????അഭിനന്ദനങ്ങള്‍
ReplyDeleteഒരു ബ്ലോഗ് മീറ്റ് ഞാനും ഇത്രയൊന്നും
ReplyDeleteപ്രതീക്ഷിച്ചില്ല ഏതോ രണ്ടുമൂന്നു പേര്‍ പ്രസംഗിക്കുന്നു
കുറേ പാവം ബ്ലോഗര്‍മാര്‍ കേട്ടിരിക്കുന്നു ഇതൊക്കെയായിരുന്നു
പോരുമ്പോള്‍ മനസ്സില്‍
പ്രിയ ഇസ്മയില്‍ ബ്രദര്‍
പറയാന്‍ വാക്കുകളില്ല ഏതോ അജ്ഞാത കേന്ദ്രത്തില്‍ ഇരുന്നു
ആരൊക്കെയോ എഴുതുന്നു ആര്‍ക്കും മുഖമില്ല
ഈ ബ്ലോഗ് മീറ്റില്‍ എല്ലാപേര്‍ക്കും മുഖമുണ്ടായിരുന്നു
ഒരേമുഖം ജാഡയില്ലാത്ത മുഖം
നല്ലൊരു അനുഭവമായി
ആശംസകള്‍
ഇത്രേം ബ്ലോഗ്ഗേര്‍സോ ? !!!!!! ' കോപ്പു' കൂട്ടിയവര്‍ക്ക് അഭിനന്ദനങ്ങള്‍ .
ReplyDeleteഇവിടെ കണ്ടവരെ പലരെയും ആദ്യമായാ കാണുന്നേ!
ReplyDeleteഎല്ലാവരെയും കാണാന്‍ സാധിച്ചതില്‍ സന്തോഷം.പരിചയപ്പെടുത്തിയതിന് നന്ദി.അവതരണമികവിന് അഭിനന്ദനങ്ങള്‍
ReplyDeleteഈ ബ്ലോഗു മീറ്റിന്റെ പിന്നിലെ അധ്വാനം കൊണ്ട് മാത്രമാ ഇതിത്ര വിജയം കണ്ടത് എന്നതില്‍ തര്‍ക്കമില്ല..പോസ്റ്റും നന്നായിരിക്കുന്നു... ഖത്തറിലെ ആളുകള്‍ എല്ലാരും ബ്ലോഗും കൊണ്ടാണോ ജനിച്ചതു സൂയ തോന്നുന്നു... ഈ നല്ല കൂട്ടായ്മയ്ക്ക് എല്ലാ ആശംസകളും..
ReplyDeleteഎല്ലാവരേയും പരിചയപ്പെടാന്‍ സാധിച്ചതിലുള്ള സന്തോഷം മാറ്റി വെക്കുന്നില്ല. വീണ്ടും കൂടാം. കൂടണം
ReplyDeleteപോസ്റ്റ് ഉഗ്രൻ... അപ്പോ മീറ്റ് അത്യുഗ്രനായിട്ടുണ്ടാകും എല്ലാവർക്കും തണലായ തണലേകിയ "സ്മായിലിനു" ആശംസകൾ..
ReplyDeleteപങ്കെടുക്കാൻ പറ്റാത്തതിൽ അസൂയയോടെ...................
എന്‍റെ ഇ മെയില്‍ ഐ ഡി rasheedvkader@gmail.com എന്നുള്ളത്.rasheedthozhiyoor@gmail.com എന്ന് മാറ്റി പ്രസിദ്ധീകരിച്ചാല്‍ വളരെയധികം നന്നായിരിക്കും.തുടര്‍ന്നും എനിക്കുള്ള ഇ മെയിലുകള്‍ rasheedthozhiyoor@gmail.com എന്ന ഐ ഡി യിലേക്ക് അയക്കുവാന്‍ വിനീതമായി അപേക്ഷിക്കുന്നു.
ReplyDeleteമെയില്‍ വിലാസം മാറ്റിയിട്ടുണ്ട് . പരിശോധിക്കുമല്ലോ.
Deleteനന്ദി
എഴുത്തുകാരെണ്റ്റെ എറ്റവും വലിയ സന്തൊഷം അതു മറ്റൊരാള്‍ വായിച്ചു എന്നറിയുംബൊഴണെന്നും,
ReplyDeleteഒത്തിരി എഴുതികൂട്ടുംബൊഴും മറ്റുള്ളവണ്റ്റെ ശ്രിഷ്ടികളെ കണ്ടില്ലെന്നു നടിക്കുന്ന ബ്ളൊഗ്ഗര്‍മാരൊട്, എഴുത്തുകാരൊടു , മറ്റുള്ളവരുടെ ശ്രിഷ്ടികളൂം ഒന്നു വായുകാനുള്ള സന്‍മനസ്സു കാണിക്കണമെന്നും, വായനയുടെ അവസാനം ഒരു കമനറ്റ്, ഇഷ്ടമായലും ഇല്ലങ്കിലും; അതു ശ്രിഷ്ടികര്‍ത്താവിനു നല്‍കുന്ന സന്തൊഷം, അവനു നല്‍കുന്ന പ്രചൊതനം വളരെ വലുതാണെന്നും ഉറക്കെ ബ്ളൊഗ്ഗെര്‍സ് മീറ്റിണ്റ്റെ വേദിയില്‍ വിളിച്ചുപറയാന്‍ ആഗ്ഗ്രഹിച്ചിരിുന്നു.... പക്ഷെ, വരാന്‍ സാധിച്ചില്ല ....... നഷ്ടബൊധമുണ്ട് ... പലരെയും പരിചയപ്പെടാന്‍ സാധിക്കാതെപൊയതില്‍ ....
പ്രിയ ഇസ്മെയില്‍, മീറ്റ് കേമമായത് പോലെ പോസ്റ്റും ഗംഭീരമായി. ഞാന്‍ ശരിക്കും നിവര്‍ന്ന് നിന്ന് ഒരു ബിഗ്സല്യൂട്ട് കാഴ്ച്ച വെക്കുന്നു..
Deleteസുഹാസ് പാറക്കണ്ടി യുടെ സന്ദേശം വായിച്ചപ്പോള്‍ അതിന് ഒരു മറുപടി സന്ദേശം എഴുതാതെ നിര്‍വാഹമില്ല.ഇവിടെ പേരിന് ഒരു ബ്ലോഗ് അല്ലെങ്ങില്‍ എനിക്കും ഉണ്ട് ബ്ലോഗ് എന്ന് വരുത്താന്‍ ഒരു ബ്ലോഗ് അതല്ലെ സത്യം .രചനകള്‍ നിര്‍വഹിക്കുന്നവര്‍ വിരളമാണ്.പിന്നെ പുതുതായി എഴുതുന്നവരുടെ രചനകള്‍ വായിക്കാന്‍ അവര്‍ക്ക് വേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശം നെല്‍കുവാന്‍ അര്‍ഹമായവര്‍ തയ്യാറാവുന്നുമില്ല .ഞാന്‍ അതികമൊന്നും എഴുതിയിട്ടില്ല എന്‍റെ ജീവിതാനുഭവങ്ങളില്‍ നിന്നും പ്രചോദനമായി നാലു രചനകള്‍ ഞാന്‍ നിര്‍വഹിച്ചു .ഏതാണ്ട് പത്ത് ദിവസമേ ഈ രചനകള്‍ നിര്‍വഹിക്കാന്‍ എനിക്ക് വേണ്ടി വന്നുള്ളൂ .കുറേ എഴുതി ക്കൂട്ടിയിട്ട് എന്ത് കാര്യം വായിക്കാന്‍ ആളുണ്ടാവുകയാണെങ്കില്‍ അല്ലെ എഴുതിയിട്ട് കാര്യമുള്ളൂ .മനസ്സ് കൊണ്ട് ഞാന്‍ ഒരു പാട് ആഗ്രഹിച്ചു .എനിക്ക് വേണ്ടുന്ന മാര്‍ഗ നിര്‍ദ്ദേശം അതുപോലെ എന്‍റെ രചനകളെ കുറിച്ചുള്ള അഭിപ്രായങ്ങളും പോരായ്‌മകളും ചൂണ്ടി കാണിക്കാന്‍ മുതിര്‍ന്ന എഴുത്തുക്കാര്‍ ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന് ഇന്നേവരെ അങ്ങിനെയാണ് ഉണ്ടായില്ല എന്നതാണ് വാസ്തവം.ശേരീഫ് കൊട്ടാരക്കരയെ പോലുള്ളവരുടെ ഒരു വാക്ക് അത് എന്ത് മാത്രം എഴുതുവാനുള്ള പ്രചോദനം ആവും എന്ന് ആരും മനസ്സിലാക്കുന്നുമില്ല ........
Deleteപ്രിയപ്പെട്ട സുഹാസ് ഭായ്,റഷീദ് തൊഴിയൂര്‍.
Deleteപ്രഥമമായി വേണ്ടത് ,നിങ്ങള്‍ തന്നെ ഈ രംഗത്ത് നിങ്ങളുടെ സാന്നിധ്യം അറിയിക്കുകയാണ് .
- വ്യത്യസ്തമായ, സ്വയം സംതൃപ്തി തോന്നുന്ന പോസ്റ്റുകള്‍ ഇടുക.
- കഴിയുന്നത്ര ബ്ലോഗുകള്‍ സന്ദര്‍ശിച്ചു സത്യസന്ധമായ, പ്രസക്തമായ കമന്റുകള്‍ ഇടുക.അവരുടെ ബ്ലോഗില്‍ ഫോല്ലോ ചെയ്യുക. അത് വഴി ആളുകള്‍ നിങ്ങളുടെ ബ്ലോഗ് സന്ദര്‍ശിക്കുകയും നിങ്ങളെപറ്റി അറിയുകയും അഭിപ്രായം എഴുതുകയും ചെയും.
- അഗ്രിഗേറ്ററുകളില്‍ രജിസ്റ്റര്‍ ചെയ്യുക (ചിന്ത,ജാലകം പോലുള്ളവ... )അതിനാല്‍ കൂടുതല്‍ ആളുകളില്‍ നിങ്ങളുടെ പോസ്റ്റുകളുടെ ലിങ്കുകള്‍ എത്തിച്ചേരും.
- പ്രശംസാ കമന്റുകളെക്കാള്‍ വിമര്‍ശനങ്ങളെയും തികഞ്ഞ താല്പര്യത്തോടെ, ക്ഷമയോടെ പരിഗണിക്കുക.
എന്നെ സംബന്ധിച്ചിടത്തോളം ഇവയാണ് പരിഹാരമാര്‍ഗങ്ങള്‍. ..
'കോപ്പിലെ ബ്ലോഗ് മീറ്റ്' എന്ന ശീര്‍ഷകം വായിച്ചപ്പോള്‍ തന്നെ എന്റെയുള്ളില്‍ ഒരു ആവേശം പടര്‍ന്നു കയറി. ഹ ഹ ഹ കാരണം ഈ ഇസമായില്‍ എന്ന മാന്യ ദേഹം എന്നെ ഒരുപാട് വിളിച്ചു. ഓരോ പ്രാവശ്യം വിളിച്ചപ്പോഴും വരില്ല എന്ന മനോഭാവത്തോടെ 'ഉം....നോക്കട്ടെ' 'മിക്കവാറും വരും' അങ്ങിനെയങ്ങിനെ പോയി. അവസാനം മീറ്റിന്റെ രണ്ടു ദിവസം മുന്‍പ് വിളിച്ചപ്പോള്‍ ഇല്ലാത്ത ഒരു കമ്മറ്റി മീറ്റിങ്ങുന്ടെന്നു പറഞ്ഞു അന്നും തടി തപ്പി. അത് അങ്ങിനെ ഒരു പോലിമയില്ലാതെ കഴിഞ്ഞു പോയിട്ടുണ്ടാവുമെന്ന ധാരണയില്‍ ഇരിക്കുമ്പോഴാണ് ഈ കോപ്പിലെ മീറ്റ് എന്ന മെയില്‍ കണ്ടത്. ചാടി വീണു കാരണം ഞാന്‍ വിചാരിച്ച പോലെതന്നെയായി എന്ന മുന്‍ ധാരണ വെച്ച് തുറന്നു നോക്കിയപ്പോ എന്റെ നെഞ്ചകം തകര്‍ന്നു ഇസ്മില്‍ ഭായ്.. ഇത്രയ്ക്കു മനോഹരമായ അനുഭവമായിരുന്നു എന്ന് അറിഞ്ഞപ്പോ വല്ലാത്ത ഒരു അസൂയ... 'ഈ മീറ്റില്‍ പങ്കെടുതില്ലെങ്കില്‍ നിങ്ങള്‍ക്ക് വല്ലാത്ത നഷ്ടമായിരിക്കും' എന്ന് താങ്കള്‍ വിളിച്ചപ്പോള്‍ ആ വാക് ഇത്രയ്ക്കു അറം പറ്റും എന്ന് നിനച്ചതേയില്ല..എന്തായാലും അഭിനന്ദനങ്ങള്‍.....
ReplyDeleteഇക്കാ, പോസ്റ്റ് ജോറായി. ഒരു തിരുത്തുണ്ട്, ഞാന്‍ 'നേരംപോക്ക്' ബ്ലോഗ്ഗര്‍ അല്ല...(അങ്ങേരു ഇതറിഞ്ഞാല്‍ കേസ് കൊടുക്കും)
ReplyDeleteതാഴെ കാണുന്നതാണ് എന്റെ ബ്ലോഗ് ലിങ്ക്.
http://elechil.blogspot.com/
ഇതാണ് എന്റെ ഇമെയില്‍
sreejithec@gmail.com
ശ്രീജിത് ഭായ്,
Deleteപിശക് പറ്റിയതില്‍ ഖേദിക്കുന്നു. തിരുത്തിയിട്ടുണ്ട്. ഒന്ന് നോക്കുമല്ലോ
ഞാന്‍ കണ്ടു..വളരെ നന്ദി ഇസ്മായില്‍ ഭായ്..
Delete'കോപ്പിലെ ബ്ലോഗ് മീറ്റ്'എന്ന തലവാചകം കണ്ടപ്പൊള്‍ സത്യം പറഞ്ഞാല്‍ എന്‍റെ മനസ്സൊന്നു പിടച്ചു .ഇത്രയും മനോഹരമായി സമാപ്തിയായ ബ്ലോഗ് മീറ്റിനെക്കുറിച്ച്.ആരാണ് 'കോപ്പിലെ ബ്ലോഗ് മീറ്റ് എന്ന് പറഞ്ഞത് എന്ന് അറിയുവാനുള്ള ആകാംക്ഷയോടെ ആണ് ലേഖനം വായിച്ചത്.ബ്ലോഗ് മീറ്റില്‍ പങ്കെടുത്തവര്‍ ഒരേ ശബ്ദത്തില്‍ ഉച്ചരിച്ചത്.ഇത്രയൊന്നും പ്രദീക്ഷിചിരുന്നില്ലാ എന്നായിരുന്നു.ബ്ലോഗ് മീറ്റില്‍ പങ്കെടുത്ത എനിക്ക് പറയുവാനുള്ളത്.പങ്കെടുക്കുവാന്‍ കഴിയാത്ത ഖത്തറിലെ ബ്ലോഗര്‍മാര്‍ക്ക് .തീരാനെഷ്ടമാണ് സംഭവിച്ചത്..
ReplyDeleteഖത്തര്‍ ബ്ലോഗ് മീറ്റിലെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നു.. സംഘാടകര്‍ക്ക് നന്ദി.
ReplyDeleteചില സാങ്ങേതിക കാരണങ്ങള്‍ കൊണ്ട് ബ്ലോഗ് മീറ്റിലും ഫുഡ് മീറ്റിലും പങ്കടുക്കാന്‍ സാദിച്ചില്ല ...എന്നിരുന്നാലും ഫോട്ടോ ഗ്രാഫി മീറ്റില്‍ പങ്കടുക്കാന്‍ സാദിച്ചു ..കൂടെ ഒരുപാട് ബ്ലോഗ്ഗര്‍ മാരെ പരിജയപ്പടാനും സാദിച്ചു അടുത്ത പ്രാവശ്യം ആദ്യം മുതല്‍ അവസാനം വരെ സജീവമാകാന്‍ ശ്രമിക്കും ... ഇത്ര നല്ല പരിപാടി സങ്ങടിപ്പിച്ച സംഘാടകര്‍ക്ക് നന്ദി.
ReplyDeleteബ്ലോഗ് മീറ്റിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആയിരമായിരം അഭിനന്ദനങ്ങള്‍
ReplyDeleteഅധികം താമസിയാതെ നമുക്കൊരു യാത്ര കൂടെ സംഘടിപ്പിക്കണം.
ReplyDeleteസുഹൃത്തുക്കള്‍ അറിയിച്ചതുപോലെ ഒരു കലാ പരിപാടിയും..
പതിവ് രീതികളില്‍ നിന്നും മാറി തുടര്‍ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ആസൂത്രണങ്ങള്‍ ഉണ്ടാവുകയും ഖത്തറിലെ സാംസ്കാരിക മുഖത്തു സജീവമായി ഇടപെടുകയും ചെയ്യുന്ന ഒരു കൂട്ടമായി നമുക്കീ സൌഹൃദങ്ങളെ ഉപയോഗപ്പെടുത്താനാവണം. സാധിക്കട്ടെ എന്നാശംസിക്കുന്നു.
വളരെ ചെറിയൊരു ചുറ്റുപാടില്‍ നിന്നുകൊണ്ടും ഇത്രയും വലിയൊരു സംഗമം നടത്താന്‍ സാധിച്ചതില്‍ കുറെയധികം അദ്ധ്വാനം ഉണ്ടായിട്ടുണ്ട്.. ആ ഒരു കൂട്ടുത്തരവാദിത്തം തുടര്‍ന്നും നിലനില്‍ക്കട്ടെ... എല്ലാ ബഹുമാന്യ സുഹൃത്തുക്കള്‍ക്കും ആദരം.
കൂട്ടുകാരാ..താങ്കളടക്കമുള്ള കുറെപ്പേരുടെ സന്മനസ്സും അദ്ധ്വാനവുമാണ് ഈ വിജയം..!
ReplyDeleteവരും വർഷങ്ങളിൽ ഇതിലും ഗംഭീരമാകട്ടെ..!എല്ലാ ആശംസകളൂം നേരുന്നു.
പടത്തിൽ കാണുന്ന മിക്കവാറും കൂട്ടുകാരെ എനിക്കറിയില്ല ക്ഷമിക്കുക. ഞാനൊന്നു ശ്രമിക്കട്ടെ.
ആശംസകളോടെ...പുലരി
പ്രിയപ്പെട്ട തണല്‍ ,
ReplyDeleteഈ പോസ്റ്റു വായിക്കുമ്പോള്‍ എനിക്ക് ഇരട്ടി സന്തോഷമാണ് ,പലപ്പോഴും വായിക്കുന്ന ബ്ലോഗ് മുതലാളിമാരെ കാണാനായി ,അതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് താങ്കളുടെ ഇടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവിലാണ് ,,ഇടയ്ക്കു മുടങ്ങി പ്പോയ ഒരു നല്ല ബ്ലോഗ് വായന ഇനിയും തുടരാമല്ലോ ..സസ്നേഹം ,,
അങ്ങിനെ ഒരു കലക്കന്‍ മീറ്റ് നടന്നൂല്ലെ?ആശംസകള്‍..പോസ്റ്റുകള്‍( മിനിക്കഥകളു)മായി വേഗം പുനര്‍ജ്ജനിക്കൂ ചേട്ടാ...ഹ്മ്മ്..ഫോട്ടൊ ഒക്കെ കണ്ടു..ആ നാമൂസിനേം നിങ്ങളേം മാത്രെ എനിക്കറിയാവൂ ...
ReplyDeleteജീവിതത്തില്‍നിന്ന് മായികലോകത്തിലൂടെ അജിഷ് ജി നാഥിന്റെ വയല്‍ വരമ്പിലൂടെ ബിച്ചുവിന്റെ നേര്‍ക്കാഴ്ചകള്‍ കണ്ടു നമൂസിന്‍റെ തൌദാരം കേട്ട് കമറുദ്ദീന്‍ ഘരാക്ഷാരങ്ങള്‍ കൊണ്ട് മാലപ്പടക്കം പൊട്ടിച്ചും അങ്ങനെ കാടോടി കാറ്റില്‍ പച്ച തവളയെ മാനോവിഭ്രാന്തി കൂടാതെ പാഠഭേദത്തില്‍ വാളൂരാന്റെ വാളിനാല്‍ ഹസബിന്റെ പെരുമ്പിലാവിയന്‍ കിഴ്ശേരി നിന്നും ആക്രാന്തം കാണിക്കാതെ ഇസ്ക്ര തീപോരിയും കൊണ്ട് ഇസ്മയില്‍ മേലടി ഓര്‍മകള്‍ അനുഭവങ്ങളില്‍ സിറൂസ് എന്റെ ഇടം തേടി കരിനാക്ക് കൊണ്ട് ഗ്രാമീണ ഭംഗി പറയുന്ന ചെറു കഥ റിയാസ് കേച്ചേരിയും സലാഹ് അല്‍വിദനയും സൂത്രന്‍ ശിഹാബ് തൂണേരി
ReplyDeleteതൃഷ്ണയുമായി സുനില്‍ പെരുംബാവൂര്‍ വാചാലനിലെ ഉസ്മനിയാസ് exploreasp രഫീഖ് കംബള ഓര്‍മകള്‍ മരിക്കുമോ അതോഅനുഭവങ്ങള്‍ പാളിച്ചകളോ പ്രവാസികളുടെകാല്പാടുകള്‍ ഇഹ്സാന്‍ തുടരട്ടെ മയിമ്പിന് മണിക്കന്‍ മരുപൂകള്‍ മയീ ബ്ലോഗ് ബ്ലോഗ് കൊറിവരകള്‍ പകല്‍ കിനാവ് കണ്ടുനര്‍ന്ന പൊന്നുണ്ണിയും ചിമിഴ് തരിശായി കിടന്നപ്പോള്‍ എന്‍റെ ലോകത്തില്‍സാന്ദ്രമായിഒഴുകുന്ന ചോലയും തിര വന്നടിക്കുന്ന ഒരെകടലും മഴനാരു പോലെ പഥിക പത്രവും ആര്‍ട്ട് ഓഫ് വെവ് ലിരുന്ന വെള്ളിനക്ഷത്രം കണ്ടപ്പോള്‍ ഞാനിവിടെയുണ്ട് എന്ന് പറഞു കുറ്റ്യാടി കടവ് വന്നെന്നെ വിളിച്ചപ്പോള്‍ മുള്ളന്‍ മാടി യില്‍ നിന്നും ഒറ്റചാട്ടം !
ഈ തണലില്‍ ഇത്തിരി സമയമിരിക്കാന്‍.....
അങ്ങനെ എനിക്കും ഒരു ബ്ലോഗ് ഉണ്ടായി .. മുള്ളന്‍ മാടി !!...കോപ്പും മംഗളവും കഴിഞ്ഞല്ലോ ? ഇനി എപ്പഴാ ബിളി (ഞങളുടെനാട്ടില്‍ കൊപ്പെന് പറഞ്ഞാല്‍ ഹിന്ദുക്കളുടെകല്ല്യാണം മംഗളം എന്ന് പറഞ്ഞാല്‍ മുസ്‌ലിം കളുടെതുമാണ് എന്നാണു പഴമകാര്‍ പറയുന്നത് )
എനതായാലും കോപ്പിലെ മീറ്റിനെ പറ്റി പറയാന്‍ ഞാന്‍ വളര്‍ന്നിട്ടില്ല ..ഓഫിസ് എന്നും പറഞ്ഞു ഞാന്‍ വരാതിരുന്നെന്കില്‍ എനിക്ക് ഒരു പാട് നഷ്ട്ടം ആയേനെ ! ഒരു പാട് സഹോദരന്‍ മാരെ സഹോദരി മാരെയും നഷ്ടമായേനെ ..മുകളില്‍ എല്ലാവരുടെയും ബ്ലോഗ് പേരുകളല്ല കേട്ടോ അതില്‍ പേര്‍ മാത്രം വന്നത് അവരുടെ ബ്ളോഗിനെയാണ്...അക്ഷര പിശകുന്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു...
കുറുമ്പടി കാരന്‍ എന്നെ നിങ്ങളുടെ കൂട്ടായ്ഴ്മയിലേക്ക് ക്ഷണിച്ചത് കൊണ്ട് ഈ ഒത്തു ചേരലിന് എനിക്കും സംബന്ധിക്കാന്‍ പറ്റി എനിക്ക്ഒരു പാടു ഇഷാട്മായി .
മജീദ് നാദാപുരം എന്നെ അവിടേക്ക് ക്ഷണിച്ചു ..നന്ദി സഹോദരന്‍ മാര്‍ക്കു...
വീണ്ടും വരുന്നുണ്ട് നിങ്ങളെ എല്ലാരെയും കാണാന്‍ ...അത് വരെ ഞാന്‍ എന്‍റെ മുള്ളന്‍ മാടിക്കകത്ത് വിശ്രമികട്ടെ
എല്ലാരെയും ക്ഷണിക്കുമ്പോള്‍ എന്നെയും വിളിക്കൂ...
ഇസ്മായില്‍ ഭായ്,
ReplyDeleteവൈകിയാണെങ്കിലും, താങ്കളുടെ പോസ്റ്റിനും പരിശ്രമങ്ങള്‍ക്കും നന്ദി പറയാതിരിക്കാന്‍ വയ്യ!
ഒരുപാട് സന്തോഷമായി,മറ്റെല്ലാത്തിനും അപ്പുറം, അക്ഷരങ്ങളെ സ്നേഹിക്കുന്നവരുടെ ആ കൂടിച്ചേരല്‍.
ഇനിയും സൌഹൃദങ്ങള്‍ പൂത്തുലയട്ടെ..
ടികറ്റ് അയച്ചു തന്നിരുന്നേല്‍ ഞാനും വന്നേനെ
ReplyDeleteഎല്ലാരെയും തിരിച്ചറിയാന്‍ പറ്റും വിധം ഫോടോ സജീകടിച്ചു.
ReplyDeleteമീറ്റിനു വൈകി ആശംസകള്‍
മനോഹരമായ ഫോട്ടൊകളുമായി ഈ മെറ്റിന്റെ തലതൊട്ടപ്പൻ വീണ്ടും കൈയ്യടി ണേടിയിരിക്കുകയാണല്ലോ അല്ലേ...
ReplyDeleteഅങ്ങനെ കുറെ മീറ്റിന്റെ പോസ്റ്റ് വായിച്ചു ...അവസാനം ഇവിടെ എത്തി ....ചുരുക്കത്തില്‍ എല്ലാരുടെയും കൊതിപ്പിക്കുന്ന അവതരണം വായിച്ചു അവിടെ കൂടാന്‍ സാധിചില്ലാല്ലോ എന്നൊരു വിഷമം ...ഹോ വരാത്തവരെ ഒക്കെ പോസ്റ്റ് കാട്ടി കൊതിപ്പിക്കയാ എല്ലാരും ല്ലേ ..
ReplyDeleteക്ഷണിക്കാനായി വിളിക്കുന്നേരം 'ഞങ്ങക്ക് വേറെ പണീണ്ട്.പിന്നെ വേണെങ്കി, അത്ര നിര്‍ബന്ധാണെങ്കി, നോക്കട്ടെ, ഞങ്ങള് വരാന്‍ ശ്രമിക്കാം.' എന്നൊക്കെ ഏതോ 'സാധുക്കള്‍' ഇസ്മായില്‍ ഭായിയോട് പറഞ്ഞത്രേ :)
ReplyDeleteഎന്നിട്ടും 120ഓളം പേരെ രണ്ടും മൂന്നും വട്ടം വിളിച്ച് പ്രസന്‍സ് ഉറപ്പ് വരുത്തി പരിപാടിയുടെ സംഘാടനത്തിലും ഒപ്പം വിജയത്തിലും ഇസ്മായില്ക്ക വഹിച്ച പങ്ക് ചെറുതല്ല.അഭിമാനിക്കാം കുറുമ്പടീ.സ്പാറുന്ന ഈ പ്രകടനം പരിഗണിച്ച് വരും മീറ്റുകളിലും ഇപ്പണി ഇദ്ദേഹത്തെ തന്നെ ഏല്‍പ്പിക്കണമെന്നു ഞാന്‍ ശക്ക്‌തമായി ആവശ്യപ്പെടുന്നു.
- സന്തോഷായില്ലേ കുറൂ? ;) -
തീര്‍ച്ചയായും ഏറെ സന്തോഷകരം തന്നെ ജിപ്പൂസ് !
Deleteപക്ഷെ ഇത്രയും സന്തോഷം താങ്ങാന്‍ എന്റെ ഈ ചെറിയ ശരീരത്തിന് കഴിവില്ലാത്തതിനാല്‍ അടുത്ത പ്രാവശ്യം ഈ ജോലി താങ്കളെ ഏല്പിക്കാന്‍ ബ്ലോഗര്‍മാര്‍ കൂട്ടായി തീരുമാനമെടുക്കുന്നു എന്നാണു കേള്‍വി.
Dear Thanal,
ReplyDeleteThanks for introducing a nice group of bloggers.
I visited most of them...some need to be activted...some to repaint..and some to refresh & touch up..many deserve appreciation
Congrats...
വായനയേക്കാൾ മനസ്സിനാകർഷണം തോന്നിയത് അതിലെ ചിത്രങ്ങളാണ്. ഇങ്ങനേയുള്ള ബ്ലോഗ്ഗ് മീറ്റ് അവിടെയൊക്കെ മാത്രം മതിയോ നമ്മുടെ നാട്ടിലും വേണ്ടേ ? എനിക്കെല്ലാരീം കാണാൻ കൊത്യാവുന്നൂ. ആശംസകൾ.
ReplyDeleteഅടുത്ത ബ്ലോഗു മീറ്റ് അറിയിക്കണേ ..
ReplyDeleteപശും ചത്തു മോരിലെ പുളിയും പോയി,ഇപ്പോഴാണോ കമന്റാന്‍ വരുന്നെ എന്നാണേല്‍ സോറി.
ReplyDeleteബസ് കിട്ടിയില്ല, അതാ വൈകിയെ.
പോസ്റ്റ് നന്നായി,പലരേയും ആദ്യമായി കാണുകയാണു. നന്ദി പരിചയപ്പെടുത്തലിനു.
ആശംസകളോടേ...
This comment has been removed by the author.
ReplyDelete@ മുല്ല ചേച്ചി, അങ്ങോട്ടേക്ക് പോകാന്‍ ബസ്സ് ഒന്നും പോരാല്ലോ, പ്ലയിന്‍ തന്നെ പിടിക്കണ്ടേ ?
ReplyDeleteവെറുതെ കള്ളം പറയല്ലേ!!
എനിക്കു ബസ്സും പ്ലയിനും കിട്ടാഞ്ഞിട്ടല്ല പിന്നെ ഇതു കാണാഞ്ഞിട്ട് തന്നെ!!!
@Ismail Thanal
സിദ്ധിക്ക് തോഴിയൂരിന്റെ ബ്ലോഗില്‍ നിന്നുമാനിവിടെ എത്തിയത്
തികച്ചും വ്യത്യസ്തമായ ഒരു വായനാനുഭവം ലഭിച്ചു ഇവിടെ
ആ കോപ്പിലെ പ്രയോഗം intro ആക്കി എഴുതിയ വരികളും നന്നായി
രാത്രിയിലെ ക്യാമറ കളഞ്ഞു അല്ല കളയാതെ പകലത്തെ ഒരു ക്യാമറയും
കരസ്ഥമാക്കരുതോ ? :-)
പലരെയും പരിചയപ്പ്ടുത്തി ഇവിടെ, അവരുടെ ബ്ലോഗിലൂടെ
സാവകാശം അവകളും കാണാന്‍ ശ്രമിക്കും..
നന്ദി നമസ്കാരം, വീണ്ടും കാണാം
എഴുതുക അറിയിക്കുക.
ആശംസകള്‍
ഫിലിപ്പ് ഏരിയല്‍
aashamsakal....... blogil puthiya post...... CINEMAYUM, PREKSHAKARUM AAVASHYAPPEDUNNATHU....... vaayikkane...........
ReplyDeleteമാസങ്ങള്‍ക്ക് മുമ്പ് നടന്ന ബ്ലോഗ് മീറ്റും വിശേഷങ്ങളും...
ReplyDeleteഒരു നിമിഷം പ്രവാസത്തിലേയ്ക്ക് മടങ്ങാന്‍ തോന്നി..
പുതിയ എഴുത്തുകാരെ അറിയാനും കാണാനും സാധിച്ചിരിക്കുന്നു.
രംഗങ്ങള്‍ പകര്‍ത്തിയ പ്രിയ സുഹൃത്തിന് നന്ദി!
ഖത്തേഴ്സ് ബ്ലോഗ് മീറ്റിങ് കാണാന്‍ സാധിച്ചതില്‍ സന്തോഷം.എല്ലാ ബ്ലോഗിലും ഒന്നു കയറിയിറങ്ങാന്‍ സമയം കണ്ടെത്തണം.
ReplyDelete