എന്റെ വൈക്കോ, അണ്ണന്‍ ഒരു കാര്യം മനസ്സിലാക്കണം- നിങ്ങളുടെ കൈയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടെങ്കില്‍ ഞങ്ങളുടെ കൈയില്‍ 'ദുട്ട്' ( പൈസ)ഇഷ്ടം പോലെ ഉണ്ണ്ട് .ഞങ്ങള്‍ അമേരിക്കയില്‍ നിന്ന് വേണേല്‍ ഇറക്കുമതി ചെയ്യും. ഞങ്ങളുടെ ഭക്ഷണ മന്ത്രി (ശാപ്പാട് അമൈച്ചര്‍ പെരിയ അവര്‍കള്‍ )പറഞ്ഞതു അണ്ണന്‍ കേട്ടില്ലായിരുന്നോ ? (ഇടക്കൊക്കെ മലയാള ചാനലുകളും ഒന്ന് കാണണം .) ഇനി അതിനു കാശില്ലെങ്കില്‍ തന്നെ ഞങ്ങള്‍ വെറും മുട്ടയും പാലും കഴിക്കും.ഞങ്ങളെ അങ്ങനെ പട്ടിണിക്കിടാനൊന്നും അണ്ണന് കഴിയില്ല.പട്ടിണി കിടക്കുക അണ്ണന്റെ ആളുകള്‍ തന്നെ. ഞങ്ങള്‍ മെയ്യനങ്ങാതെ നിങ്ങളുടെ 'ജാമാനങ്ങള്‍' വാങ്ങിച്ചു സുഖമായി കഴിയുന്നു. നിങ്ങള്‍ മേയ്യനങ്ങി പണിയെടുത്തു കേരളത്തിലേക്ക് കയറ്റി അയച്ചു പൈസ ഉണ്ടാക്കുന്നു. ഞങ്ങള്‍ ഒരു ആഴ്ച നിങ്ങളുടെ സാധനങ്ങള്‍ ബഹിഷ്കരിച്ചാല്‍... കഴിഞ്ഞു നിങ്ങടെ വിടുവായത്തരം . നിങ്ങളുടെ ഭക്ഷണസാധനങ്ങള്‍ ചീഞ്ഞു നാറും.അങ്ങനെ തമിഴ് കര്‍ഷകര്‍ പട്ടിണി കിടന്നു ചാവും.ജാഗ്രതൈ!!!
അതിനാല്‍ ഇനിയെങ്കിലും ഇന്ത മാതിരി തൊന്തരവ് ഉണ്ടാക്കാതെ നല്ല അണ്ണന്‍ ആവാന്‍ നോക്ക്. മുല്ലപ്പെരിയാര്‍ ഞങ്ങള്‍ക്ക് വിട്ടുതന്നെക്ക് . ഞങ്ങള്‍ ഫ്രീ ആയി വെള്ളം തരും .നിങ്ങള്‍ നല്ല കൂടിയ വിലക്ക് ഞങ്ങള്‍ക്ക് സാധനങ്ങള്‍ തരും. അങ്ങനെ ഒരു 'സഹകരണ'ത്തോടെ മുന്നോട്ടു പോട്ടെ. അതാണ് നമുക്ക് രണ്ടു കൂട്ടര്‍ക്കും നല്ലത്. നിങ്ങടെ അഡ്രെസ്സ് ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. അതിനാല്‍ അണ്ണന്റെ അഡ്രെസ്സ് അറിയുന്ന ആരെങ്കിലും അങ്ങോര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ അപേക്ഷ.
എന്ന് ഒരു കേരള ചിന്നതമ്പി ...
ഇസ്മായില്‍ കുറുമ്പടി.
ഇന്തമാതിരി വേലകൊണ്ടോന്നും നാന്‍ ഭയപ്പെടമാട്ടെ!
ReplyDeleteരാഷ്ട്രീയഭൂപऽത്തില്‍ ഇടം നഷ്ടമാവുമ്പോള്‍,കിട്ടാവുന്ന വൈക്കോല്‍
ReplyDeleteതുമ്പില്‍ കയറിപ്പിടിക്കുന്ന വൈക്കോമാര്‍ എന്നുമെവിടെയും ഉണ്ടായിട്ടുണ്ട്.
കണ്ടവന്‍റെ വക്കാലത്തു,വാപൊളിച്ചു കേട്ടിരിക്കുന്നതിനു പകരം
ഇനിയെങ്കിലും നമുക്ക് ഉള്ള സ്ഥലത്ത് കൃഷിചെയ്തു പൊന്നു
വിളയിക്കാം...
well.I agree with 2nd comment.
ReplyDeleteIts a positive solution
നാട്ടിൽ കിടക്കുന്ന പാടങ്ങളുടെ വില ഇപ്പോഴാണ് തിരിച്ചറിയുന്നത്...
ReplyDelete