February 17, 2010

വിലാപം..

Ur

അഞ്ചു സെന്റ്‌ ഭൂമിയിലെ ഓടിട്ട ആ കൊച്ചു വീടിനു മുന്‍പില്‍ ആംബുലന്‍സ്‌ വന്നു നിന്നു . ആത്മാഹുതി ചെയ്ത ദമ്പതികളുടെ മൃതദേഹങ്ങള്‍ മുറ്റത്ത് പൊതു ദര്‍ശനത്തിനു വച്ചു. ആ വീടും അതിലെ ടീവിയും റെഫ്രിജറേറ്ററും അലക്കുയന്ത്രവും കംബ്യൂട്ടറും ബൈക്കുമെല്ലാം തങ്ങളുടെ അടുത്ത യജമാനന്മാര്‍ ആരായിരിക്കും എന്ന ചിന്തയിലാണ്ടു.
ജീവനറ്റ ഭര്‍ത്താവിന്റെ കണ്ണുകള്‍ പാതിയടഞ്ഞു ദുഖസാന്ദ്രമായിരുന്നു!!
ഒപ്പം കിടത്തിയ ഭാര്യയുടെ കണ്ണുകള്‍ അപ്പോള്‍ അടുത്ത വീട്ടിലെ പോര്‍ച്ചില്‍ നിര്‍ത്തിയിട്ട കാറിന്റെ നേര്‍ക്കായിരുന്നു!!

പുലിവാല്‍ക്കഷണം:    പുരുഷന്‍ നഷ്ടപ്പെട്ടതിനെ ചൊല്ലി വിലപിക്കുന്നു, സ്ത്രീ കിട്ടാത്തതിനെ ചൊല്ലി വിലപിക്കുന്നു. ( ഇന്ഗ്ലീഷ് പഴമൊഴി)

43 comments:

  1. ഇംഗീഷ് പഴമൊഴിയില്‍ നിന്നുടലെടുത്ത ഈ കൊച്ചു കഥ എന്തോ എനിക്കത്ര ഇഷ്ട്ടമായില്ല!ഞാന്‍ വിശ്വസിക്കുന്നില്ല,എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരും ഇത്തരക്കാരെന്ന്!പിന്നെ അഞ്ചു സെന്റ് ഭൂമിയും അതില്‍ പറഞ്ഞിരിക്കുന്ന സാമഗ്രിഹികളും എന്തോ ചേര്‍ത്തുവായിക്കുമ്പോള്‍ എന്തോ എവിയോ മുഴച്ചു നിലക്കുന്നു!.ക്ഷമിക്കുക.

    ReplyDelete
  2. ജീവനറ്റ ഭര്‍ത്താവിന്റെ കണ്ണുകള്‍ പാതിയടഞ്ഞു ..

    പാതി തുറന്ന കണ്ണുകളില്‍ അയല്‍വക്കത്തെ പെണ്‍ രൂപങ്ങള്‍ മിന്നി മറയുന്നുണ്ടാകുമോ..

    ReplyDelete
  3. പുലിവാല്‍ക്കഷണം പലപ്പോഴും ശരിയാണ് എങ്കിലും ഈ കഥ കൂടി ചൊല്ലുമ്പോള്‍ ഒരു യോജിപ്പ് ഇല്ലായ്മ അനുഭവപെട്ടു

    ReplyDelete
  4. (പശ്ചാത്തലത്തില്‍ ഉള്ള ബ്ലേഡിന്റെ ചിത്രവും ചേര്‍ത്ത് വായിക്കുക.)
    "അണ്ണാന്‍ ചാടുന്നതു പോലെ മണ്ണാന്‍ ചാടരുത്" എന്ന ഒരു ചൊല്ല് നാട്ടിന്‍പുറത്ത് കേള്‍ക്കാറുണ്ട്. താഴ്ന്ന വരുമാനക്കാരോ സാധാരണക്കാരോ ആയ ചില ആളുകള്‍ അയലത്തെ പണക്കാരനെ അനുകരിക്കാന്‍ ബ്ലേഡില്‍ അഭയം തേടി അവസാനം ആത്മഹത്യയില്‍ അവസാനിക്കുന്ന എത്രയോ സംഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.പണക്കാരെപ്പോലെ ആര്‍ഭാട ജീവിതം തെരഞ്ഞെടുക്കുക, കല്യാണം അത്യാര്‍ഭാടമായി നടത്തുക, പലിശക്ക് വാങ്ങിയിട്ടെന്കിലും ഗാര്‍ഹിക ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടുക എന്നിത്യാദി..
    നിര്‍ഭാഗ്യവശാല്‍ ഇതില്‍ മുഖ്യ പ്രതി സ്ത്രീകള്‍ ആണെന്നാണ് പലപ്പോഴും കണ്ടു വരുന്നത് (എല്ലാ സ്ത്രീകളും എല്ലാ പുരുഷന്മാരും ഇത്തരക്കാരാണെന്ന് ഞാനും കരുതുന്നില്ല)
    ആ ഇന്ഗ്ലിഷ് പഴമൊഴി അച്ചട്ടാണ് കേട്ടോ..

    ReplyDelete
  5. എല്ലാ സ്ത്രീകളും പുരുഷന്മാരും അങ്ങനെയായിരിക്കണമെന്നില്ലല്ലോ...മാഷേ..
    ഇനിയങ്ങനെയാണെങ്കിൽ തന്നെ ചത്ത്‌ കഴിഞ്ഞാലും പരലോകത്ത്‌ ചെന്നാലും സ്ത്രീകൾ ആർത്തിപ്പണ്ടാരങ്ങളും പുരുഷൻ സ്ത്രീയുടെ ആർത്തികൾക്ക്‌ മുന്നിൽ കീഴടങ്ങി നഷ്ടദുഃഖങ്ങളിൽ അഭിരമിക്കുകയായിരിക്കും എന്നാണോ..?
    ഏതായാലും വലിയ ഒരു വിഷയം ചുരുങ്ങിയ വാക്കുകളിലൂടെ വായനക്കാരിലേക്കെത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്‌...

    ReplyDelete
  6. വളരെ ചുരുക്കം ചിലര്‍ കാണുമായിരിക്കും ; എങ്കിലും മനുഷ്യന്റെ അസുയപൂണ്ട ആര്‍ത്തി ചൂണ്ടികാട്ടിയ ഒരു കഥ

    ReplyDelete
  7. ഇവിടെ പുരുഷന്റെയും സ്ത്രീയുടെയും ജീവിതത്തിന്റെ കാഴ്ചപ്പാടുകൾ വ്യത്യസ്തങ്ങളാണ്. പുരുഷൻ ജീവിതത്തിൽ പലതും ആഗ്രഹിക്കുമ്പോൾ സ്ത്രീ അത്യാഗ്രഹം കാണിക്കുന്നു. എല്ലാവരും അങ്ങനെ ആവണം എന്നില്ല. ആ‍ഗ്രഹത്തിനു നിയന്ത്രണം കൊടുത്ത് പുരുഷനെ നേർവഴി നടത്തേണ്ടത് അവന്റെ ഭാര്യയാണ്. അത്പോലെ ഭാര്യയെ ഭർത്താവും നേർവഴിക്ക് നടത്തണം. അങ്ങനെ ചെയ്തില്ലെങ്കിൽ അത് ബ്ലെയ്ഡിൽ അവസാനിക്കും. (ഭാര്യ ഭർത്താവിനെയും ഭർത്താവ് ഭാര്യയെയും നിയന്ത്രിക്കണം) ഇനിയും ഇതുപോലുള്ളത് പോരട്ടെ,,,,

    ReplyDelete
  8. Ella pennungalkkum...!
    Manoharam, Ashamsakal...!!!

    ReplyDelete
  9. ഒരു മലയാള പഴമൊഴി ആയിക്കോട്ടെ, സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട!
    പിന്നെ ആന പിണ്ഠം ഇടുന്നത് കണ്ട് അണ്ണാന്‍....

    ReplyDelete
  10. പെണ്ണുങ്ങളുടെ തല്ലുകൊള്ളുന്ന എല്ലാ ലക്ഷണങ്ങളും കാണുന്നുണ്ട്, അടിവേണോ ബീടിവേണോ...?

    ReplyDelete
  11. വാല്‍കഷണം രസിച്ചു

    ReplyDelete
  12. ഈ വിലാപം കണ്ട് ,വിലപിക്കുന്നു കേട്ടൊ...

    ReplyDelete
  13. കുഴപ്പമില്ല.സമകാലികമായ ആശയം. പക്ഷെ ഏതു രീതിയില്‍ വായിക്കണമെന്നും ചിത്രം നോക്കാനും കഥാകാരന്‍ നേരിട്ട് വന്നു പറയേണ്ട കാര്യമില്ല. അത് അനുവാചകന്റെ ചുമതലയാണ്. കുറച്ചു സമയം നല്‍കാം. അവര്‍ക്ക് അത് കഴിയുന്നില്ലെങ്കില്‍ കഥാകൃത്തിന്റെ പരാജയമാണ്. പിന്നെ ഭാര്യ വായിക്കാതെ നോക്കണം. കഞ്ഞികുടി മുട്ടും.

    ReplyDelete
  14. എന്റേയും സമൂഹത്തിന്റേയും അതിശക്തമായ/ഭീകരമായ പ്രതിഷേധം അറിയിക്കുന്നു. സ്ത്രീകളുടെ കണ്ണ് ഒരിക്കലും അടുത്തവീട്ടിലെ കാറിൽ ആയിരിക്കില്ല, മറിച്ച് അടിക്കളയിലെ കേടുവന്നു പോകുന്ന പച്ചക്കറികളേ കുറിച്ചായിരിക്കും വേവലാതി, കപ്പലണ്ടി/പാവക്കാ സാഹിത്യം കൊണ്ട് ഭീകരത സൃഷ്ടിക്കരുത്. അതിധാരുണമായ മരണത്തിനിടയിലും കുറുക്കന്റെ കണ്ണ് കോഴിയുടെ...ൽ തന്നെ

    ReplyDelete
  15. അതെ...ചെറിയ കഥ പക്ഷെ വലിയ ആശയം

    ReplyDelete
  16. ഈ മിനിക്കഥ വായിച്ച് ഏതെന്കിലും സഹോദരിക്കോ ,സഹോദരനോ മനോവിഷമം ഉണ്ടായെങ്കില്‍ എന്നോട് ക്ഷമിക്കരുത്.പ്രതിഷേധം അറിയിക്കാം.കാലികമായ ഒരു വിഷയത്തെ ചുരുങ്ങിയ വാക്കുകളില്‍ ഉള്‍കൊള്ളിക്കാന്‍ ഞാനൊന്ന് ശ്രമിച്ചു നോക്കി എന്ന് മാത്രം.അതില്‍ എത്രത്തോളം വിജയിച്ചു എന്നെനിക്കറിയില്ല.ഞാനൊരു സ്ത്രീ വിരോധിയുമല്ല.സാമാന്യ വല്കരണം ഞാന്‍ നടത്തിയിട്ടില്ല. അഭിപ്രായം എഴുതിയ എല്ലാ സഹോദരര്‍ക്കും നന്ദി. തുടര്‍ന്നും കമന്റുക.
    വീണ്ടും പുലിവാല്‍കഷ്ണം:
    - ആണും പെണ്ണും തമ്മിലുള്ള വ്യത്യാസമെന്താണ്?
    'പുരുഷന്‍ ആവശ്യമുള്ളത് എന്തു വിലകൊടുത്തും വാങ്ങും,സ്ത്രീ ആവശ്യമില്ലെങ്കിലും വിലകുറച്ചുകിട്ടിയാല്‍ എന്തും വാങ്ങും!!'

    ReplyDelete
  17. ഇംഗ്ലിഷ് പഴമൊഴിയാണോ കുറുക്കന്‍റെ കണ്ണ്‌ കോഴിക്കൂട്ടില്‍ എന്ന പഴഞ്ചൊല്ലാണോ??

    ReplyDelete
  18. കാലിക പ്രസക്തമായ വിഷയം ചുരുങ്ങിയ വാക്കുകളില്‍ പറഞ്ഞു.

    ReplyDelete
  19. വെരി ട്രൂ..ബട്ട് നോട്ട് ആൾവേയ്സ്

    ReplyDelete
  20. ഈ കാലഘട്ടത്തിലെ സ്ത്രീയെ അനുയോജ്യമായി വിലയിരുത്തി ചുരുങ്ങിയ വാക്കുകളില്‍ .
    നല്ല അഭിപ്രായം

    ReplyDelete
  21. ഏതായാലും കഥാകൃത്ത്‌ ആഗ്രഹിച്ചത് നടന്നു. വിഷയത്തിന്മേല്‍ നല്ലൊരു ചര്‍ച്ച. ചുരുങ്ങിയ വരികളില്‍ ഇത്രമാത്രം പ്രതികരണങ്ങള്‍ ഒളിപ്പിക്കാന്‍ കഴിഞ്ഞത് കഥാകൃത്തിന്റെ കഴിവല്ലാതെ മറ്റെന്താണ്? ആശംസകള്‍.

    ReplyDelete
  22. It's genuine story which is going on in our society and we are Continuously seeing in medias .
    I like this story better than you have done previously.

    ReplyDelete
  23. ബ്ലൈഡിന്‍റെ ചിത്രം കണ്ടപ്പഴെ കാര്യം പിടികിട്ടി.

    ഒരു ഗുണപാഠം കുഴപ്പമില്ലാതെ അവതരിപ്പിച്ചു. കഥയിലെ ആശയം നിലവാരം ഉള്ളതു തന്നെ

    ReplyDelete
  24. കുറുക്കന്‍ ചത്താലും കണ്ണ്‌ കോഴിക്കൂട്ടില്‍ തന്നെ....

    ReplyDelete
  25. 'പുരുഷന്‍ ആവശ്യമുള്ളത് എന്തു വിലകൊടുത്തും വാങ്ങും,സ്ത്രീ ആവശ്യമില്ലെങ്കിലും വിലകുറച്ചുകിട്ടിയാല്‍ എന്തും വാങ്ങും!!'

    എനിക്കിഷ്ടമായത് ഈ വാൽക്കഷ്ണമാണ്...
    ആശംസകൾ...

    ReplyDelete
  26. അപ്പോള്‍ ബ്ലോഗ് വീട്ടുകാരി വായിക്കാറില്ല അല്ലേ?

    ReplyDelete
  27. ഭാര്യ വായിച്ചു അപ്രൂവ് തന്നതിന് ശേഷമാണ് പോസ്റ്റ്‌ ഇട്ടത്.അരീക്കോടന്‍ മാഷിനെ പോലെ അവര്‍ക്കും PG ഉണ്ട് . പക്ഷെ 'പിശുക്കില്‍!'ആണെന്ന് മാത്രം. അത് കൊണ്ട് ഈ കഥ ഭാര്യക്ക്‌ ക്ഷ പിടിച്ചു.

    ReplyDelete
  28. ആഗ്രഹങ്ങള്‍ ആണല്ലോ നമ്മെ മുന്നോട്ട് നയിക്കുന്നത്,,
    പക്ഷെ ആഗ്രഹങ്ങള്‍ അത്യാഗ്രഹങ്ങള്‍ ആകുംബോള്‍ കുഴപ്പങ്ങള്‍ വന്നു ഭവിക്കാം....

    ReplyDelete
  29. കഥയില്‍ കഥയുണ്ട്...
    പക്ഷേ, കുറുങ്കഥയാവുമ്പോള്‍ കുറിക്കു കൊള്ളണം...
    പാറക്കടവന്‍ (പി കെ പാറക്കടവ്) കഥപോലെ,
    ആഡൂരന്‍ (അശ്രഫ് ആഡൂര്)കഥ പോലെ...

    എന്തോ ഒരിത് കമ്മിയുണ്ട്
    കഥയെഴുത്തില്‍....

    പഴഞ്ചൊല്ല് വേവാതെ കിടക്കുന്നു...
    പണ്ടത്തെ ബാലകഥകളിലെ ഗുണ്‍പാഠക്കുറിപ്പുപോലെ...
    കഥാകൃത്തു വന്ന് കഥ വിശദീകരിക്കേണ്ടി വന്നത്
    കഥയുടെ പരാജയം...

    പ്രമേയം അസ്സല്‍.. അവതരണം കുറച്ചൂടെ ശക്തമാവണമായിരുന്നു...

    ഭാവുകങ്ങള്‍...
    തുടരുക...

    ReplyDelete
  30. സംഗതി, ബ്ലേഡിന്റെ പടം കണ്ടപ്പോൾ മനസ്സിലായി..

    എല്ലാവരും ഇത് പോലെയല്ലെങ്കിലും ഇത് പൊലെ ജീവിതം ബ്ലേഡിനാൽ തീരുന്നവരും ഉണ്ട്.

    കുറച്ച് കൂ‍ടി മെച്ചപ്പെടട്ടെ വരികൾ
    ആശംസകൾ

    ReplyDelete
  31. OT

    പിശുക്ക് ഒരു പരിധി വിട്ടാലും ജീവിതം കട്ടപ്പൊകയാവും. :)

    എല്ലാം പരിധിയിൽ.. പരിധിക്ക് പുറത്താവരുത്..

    ReplyDelete
  32. എന്റെ തേങ്ങ അടി മോശമയില്ലല്ലോ അല്ലേ, നല്ല രാശിയുള്ള കൈയ്യാ... ഇനി തിരിഞ്ഞു നോക്കേണ്ടി വരില്ല...

    ReplyDelete
  33. ആ ബ്ലെയ്ഡിന്റെ പടം തുണച്ചു!

    സംഗതി ഉള്ളതു തന്നെ.... എല്ലാരും ഇങ്ങനല്ലെങ്കിലും!

    ReplyDelete
  34. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  35. സംഗതി മിനിക്കഥയാണെങ്കിലും കമന്റുകള്‍ മിനിയല്ലല്ലോ!.പിന്നെ ഇടക്കിടെ പുലിവാല്‍ക്കഷ്ണം വരുന്നതിനാല്‍ വീണ്ടും വീണ്ടും വരേണ്ടിയിരിക്കുന്നു.പണ്ടത്തെ സിനിമയിലെ “തുണ്ടു” പോലെ!

    ReplyDelete
  36. ഭാര്യ വായിച്ചു അപ്രൂവ് തന്നതിന് ശേഷമാണ് പോസ്റ്റ്‌ ഇട്ടത്.അരീക്കോടന്‍ മാഷിനെ പോലെ അവര്‍ക്കും PG ഉണ്ട് . പക്ഷെ 'പിശുക്കില്‍!'ആണെന്ന് മാത്രം. അത് കൊണ്ട് ഈ കഥ ഭാര്യക്ക്‌ ക്ഷ പിടിച്ചു????????????

    ReplyDelete
  37. ഭാര്യയെ കാണിച്ചു സമ്മതം വാങ്ങിയാൽ സ്ത്രീകളെ കുറ്റം പറയാം എന്നാണോ?

    ReplyDelete
  38. സ്ത്രീ എന്ന വര്‍ഗ്ഗത്തിന്‍റെ അത്യാര്‍തിയെ വ്യക്തമാകുന്ന ഈ english പയമോഴിയെ അതി മനോഹരമായി വിവരിക്കാന്‍ താങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നത് ഒരു വലിയ സത്യമാണ്.

    ReplyDelete
  39. rubbish post.....i don't like to say more........

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.