കേരളത്തില്‍ ഏറ്റവും കച്ചവട സാധ്യതയുള്ള ഏര്‍പ്പാട്!! കണ്ണില്കണ്ടത് മുഴോന്‍ ഉപ്പിലിട്ടു കളയും !!! |
ചമ്രവട്ടം കടവ് |
വ്യായാമം എന്താണെന്ന് ആ ചിത്രം തന്നെ പറയും! |
ഈ ഒഴുക്ക് എന്റെ മനസ്സിലേക്കാണ്... |
എല്ലാവര്‍ക്കുമുണ്ട് ഒരു കാലം!! |
അതിരപ്പള്ളി വെള്ളച്ചാട്ടം . |
വാഴച്ചാല്‍ വെള്ളച്ചാട്ടം |
അതിരപ്പള്ളി-വാഴച്ചാല്‍ പാതക്കിടയില്‍ ഒരു ചിന്ന വെള്ളച്ചാട്ടം!(പേര് മറന്നുപോയി) |
മഴവെള്ളം, കടലാസുവഞ്ചി..... |
അന്ന് പ്രതാപി ആയിരുന്നു, ഇന്ന് ആര്‍ക്കും വേണ്ട (പൊന്നാനി പടിഞ്ഞാറേക്കര യില്‍ നിന്ന്) |
ഹായ് .. പത്തിരിയും തേങ്ങാപ്പാലും (ഉമ്മ ഉണ്ടാക്കിതന്നത്) |
റോഡു വിഴുങ്ങുന്ന വെള്ളം .. മഴക്കാലം. |
വര്‍ഷക്കാലത്ത് പൊന്നാനി അഴിമുഖത്തിനു സമീപം. |
![]() |
മഴയോ മഴ!! തിരൂര്‍ ടൌണ്‍ |
ആലപ്പുഴയില്‍ ആഢമ്പര തോണി. |
ഹായ് ...മീന്‍..(പടിഞ്ഞാറേക്കരയില്‍ നിന്ന്) |
കടല്‍ഭിത്തി ഭേദിക്കും ഭീമന് തിര !! പൊന്നാനിയില്‍ നിന്ന്. |
കുപ്രസിദ്ധമായ 'വട്ടപ്പാറ വളവ് ' -മലപ്പുറം വളാഞ്ചേരി റോഡില്‍ |
ഇവരെ അറിയുമോ? നല്ല വിലകൊടുത്താല്‍ വറുത്തു ശാപ്പിടാം .- |
എത്ര തവണ പോയാലും മതിവരാത്ത നാട്!! വയനാട് . |
പൂക്കോട് തടാകം - വയനാട് |
അവിടെ അട്ടകള്‍ക്ക് കുശാലാണ് . കടിച്ചാല്‍ വിടാന്‍ പാടാ.. |
സൂചിപ്പാറ വെള്ളച്ചാട്ടം - വയനാട് |
എടക്കല്‍ ഗുഹയിലേക്കുള്ള വഴിമദ്ധ്യയുള്ള കാഴ്ച്ച.(വയനാട്) |
എനിക്ക് 6000 വയസ്സുണ്ടെന്ന തോന്നല്‍!!! എടക്കല്‍ ഗുഹയില്‍ |
ഇതിനു 6000 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കം !!!!!!! |
സുഖമുര്വ്വരമായ ഓര്‍മ്മ. |
നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം ! SM സാദിഖ് |
മണല്‍ പിടിത്തം .വാഹനങ്ങള്‍ക്ക് അന്ത്യനിദ്ര !! സംസ്ഥാനത്തിന്റെ കോടികള്‍ പാഴാകുന്നു. ചുവപ്പ് നാട ജയിക്കട്ടെ.(കുറ്റിപ്പുറം പോലീസ്സ്റ്റേഷന് പരിസരം) |
പ്ലാസ്റ്റിക്ക് അല്ല .ഞാന്‍ ഒര്‍ജിനലാ ... |
കണ്ണൂര്‍ ബീച്ച് |
ചുക്കില്ലാത്ത കഷായമുണ്ടോ ? ഇവനില്ലാത്ത നോമ്പു തുറയുണ്ടോ? |
ചമ്രവട്ടം സ്വപ്ന പദ്ധതിക്ക് ചൈനയില്‍ നിന്ന് കൊണ്ടുവന്ന യന്ത്രങ്ങള്‍ . |
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് പണി പുരോഗമിക്കുന്നു. |
ബിയ്യം കായല്‍ - പൊന്നാനി |
കുറ്റ്യാടി പുഴ |
മണ്ണ് മാന്താന്‍ വന്നു .ഇപ്പം മണ്ണായി ത്തീരുന്നു. (പൊന്നാനിയില്‍ നിന്ന്) |
എന്റെ വീടിനു മുന്പിലെ കുളം . സോറി .... റോഡ്!! |
ഇന്ത്യയിലെ ആദ്യ മസ്ജിദിന് മുന്പില് - കൊടുങ്ങല്ലൂര്‍ |
ദേ.. ഒരു യക്ഷി!! ആലപ്പുഴയില്‍ നിന്ന് |
പിടപിടക്കുന്ന മീന്‍ വേണോ മീന്‍ ? ചാലിയം കടപ്പുറം |
ഞാനും വാങ്ങി അവിശ്വസനീയ വിലക്കുറവില്‍ ഒരു കുട്ട ഫ്രഷ് മത്തി (ചാള) |
മണിക്കൂറുകള്‍ക്ക് ശേഷം അതില്‍ നിന്ന് അല്പം ഈ പരുവമായി. |
പൊന്നാനി- പടിഞ്ഞാറേക്കര ജങ്കാര്‍ സര്‍വീസ് |
പടിഞ്ഞാറേക്കര ടൂറിസ്റ്റ് കേന്ദ്രം |
കടലുണ്ടി പുതിയ പാലത്തിനു മുകളില്‍ നിന്ന് കടലിലേക്കുള്ള ദൃശ്യം |
ധിക്കാരത്തിന്റെ അടയാളം -മണിക്കൂറുകള്‍ റോഡു ബ്ലോക്ക് ചെയ്തു കൊണ്ടുള്ള 'unloading' |
‘കഅബ‘ക്ക് അഭിമുഖമല്ലാത്ത ഒരു മസ്ജിദ് !! ചാലിയത്ത് നിന്ന് |
അവസാനത്തെ വണ്ടി............................. |
അഭിപ്രായം മടിക്കാതെ അറിയിക്കുമല്ലൊ...
ReplyDeleteഇസ്മായിലെ..മനം നിറഞ്ഞു..!
ReplyDeleteഎന്റെ കേരളം...!
ReplyDeleteനല്ല ചിത്രങ്ങള്‍.
ReplyDeleteകൊള്ളാം. ഗംഭീരമായി..
ചിത്രം മൊത്തം ആസ്വദിച്ചു കണ്ടുകഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയതെന്തെന്നോ... നിരാശ...!! മറ്റൊന്നും കൊണ്ടല്ലട്ടോ ഇതേ കാലയളവില്‍ ഞാനും നാട്ടിലുണ്ടായിരുന്നു എന്തു കാര്യം ..? കോന്തന് കൊല്ലത്ത് പോയത് പോലെ പോയി വന്നു അത്രതന്നെ...സൂപ്പര്‍ കേട്ടാ :)
ReplyDeleteതകര്‍ത്തു മാഷേ.. മൊത്തം ഒന്ന് കറങ്ങി വന്ന പ്രതീതി..
ReplyDeleteഇസ്മായീലേ, അവധി ശരിക്കും മുതലാക്കീലേ.. കലക്കീട്ടാ. :)
ReplyDeletechumma super ennu paranjaal athoru sukhippikkal anenne karuthu... pakshe athaanu sathyam, super!!katha parayunna chithrangal.. ishtaayi..
ReplyDeleteഓരോ യാത്രയും ഓരോ അടയാളമാണ് .....പോയ വഴികളിലെ ഓര്‍മയില്‍ എവിടെയൊക്കെയോ ഇനിയും തിരിച്ചു വരാത്ത മനസ്സുണ്ടാകും . ഒന്ന് രണ്ടു ചിത്രങ്ങള്‍ മനസ്സില്‍ തട്ടി ( ഈ ഒഴുക്ക് എന്റെ മനസിലേക്കാണ് . ഖഅബ തെറ്റിയ മസ്ജിദ്, കുറ്റ്യാടി പുഴ ,കുപ്രസിദ്ധമായ 'വട്ടപ്പാറ വളവ് ' -മലപ്പുറം വളാഞ്ചേരി റോഡില്‍, റോഡു വിഴുങ്ങുന്ന വെള്ളം .. മഴക്കാലം.
ReplyDeleteപിന്നെ മനസിലാകാത്ത ഒന്ന് ഇവരെ അറിയുമോ? നല്ല വിലകൊടുത്താല്‍ വറുത്തു ശാപ്പിടാം .- )
Nammude naattinu ithra bangiyo??.. Muttathe mullakkku manamundaakillallo, alle??
ReplyDeleteമാഷേ സത്യത്തില്‍ എന്റെ പ്രവാസ മനസ്സ് ഒന്ന് നാട്ടില്‍ പോയി തിരിച്ചു വന്നു... ഗുഹാതുരത്വം ഉണ്ടാക്കിയ ഈ ഫോട്ടോഗ്രാഫുകള്‍ക്ക് നന്ദി...
ReplyDeleteരണ്ടുമാസത്തെ അവധിക്കാലം പൂര്‍ണ്ണമായി വിനിയോഗിച്ച ഭാഗ്യവാന്. ചിത്രങ്ങള്‍ എല്ലാം കൊള്ളാം. ഒടുവില്‍ ആരുമോര്‍ക്കാത്ത അവസാനത്തെ വണ്ടിയും ചേര്‍ത്തത് നന്നായി.
ReplyDeleteആശംസകള്‍!
നാട്ടിലൊന്നു പോയി വന്നു!
ReplyDeleteകണ്ണും കരളും നിറഞ്ഞു.
നല്ല കാപ്ഷന്‍സ്!
അതേതാ മീന്‍?
ReplyDeleteഞങ്ങടെ നാട്ടിലൊക്കെ 'മോയ്പാമ്പു' എന്ന് പറയപ്പെടുന്ന മീന്‍ തന്നെ ആണെന്ന് തോന്നുന്നു.
അല്ലാ..ഇങ്ങക്ക് നാട്ടീ പോയാ കുടുമ്മത്ത് ഇരിക്കണ പണിയില്ലാ ല്ലേ...?
ReplyDeleteഇങ്ങളെന്താ ഞമ്മടെ സ്നേഹതീരത്ത് പൂവാഞ്ഞത്...?
അതു മോശായിട്ടാ...
ഇക്കാ..ഫോട്ടോസും,വിവരണവും നന്നായിട്ടുണ്ട്...
കുറച്ച് നേരം ഞാന്‍ കേരളത്തിലായിരുന്നു...
ഉപ്പിലിട്ടത് കിട്ടിയിരുന്നങ്കിൽ
ReplyDeleteനല്ല ഫോട്ടകള്‍ .. അടിക്കുറിപ്പുകള്‍ കെങ്കേമം. എല്ലാം ആസ്വദിച്ച് കഴിഞ്ഞ് അവസാന വണ്ടിയില്‍ കയറുന്ന കാര്യം കൂടി ഓര്‍മ്മപ്പെടുത്തിയപ്പോള്‍ . അത് പറയാതെ പറഞ്ഞ വലിയ ഒരു ഓര്‍മപ്പെടുത്തലായി .
ReplyDeleteനന്നായി . ആശംസകള്‍ :)
sweeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeeet.............
ReplyDeleteകണ്ണുകള്‍ എല്ലാവര്‍ക്കുമുണ്ട് . ക്യാമറക്കണ്ണുകള്‍ കയ്യിലുമുണ്ട് . പക്ഷെ അത് വേണ്ട വിധത്തില്‍ ഉള്‍ക്കാഴ്ചയിലൂടെ കാണുമ്പോഴാണ്
ReplyDeleteകാഴ്ചകള്‍ സഫലമാകുന്നത്. ശ്രീ .ഇസ്മയില്‍ കുറുമ്പടി കാഴ്ചകള്‍ കണ്ടത് തന്റെ ഉള്ക്കണ്ണുകൊണ്ടാണ് . അതുകൊണ്ട് തന്നെ കാഴ്ചകള്‍ക്ക് മാധുര്യമേറുന്നു. മനോഹരമാകുന്നു
കഴിഞ്ഞ പോസ്റ്റ് പോലെ തന്നെ informative.
ReplyDeleteമനം കുളിര്‍ക്കുന്ന കാഴ്ച്ചകള്‍.അസ്സലായി..
@പാവപ്പെട്ടവന് ഇതു നമ്മുടെ മഞ്ഞിലല്ലെ? തല പാമ്പിന്റെ പോലെയും വാല് മത്സ്യത്തെ പോലെയും!
ReplyDelete@പാവപ്പെട്ടവന് ഇതു നമ്മുടെ മഞ്ഞിലല്ലെ? തല പാമ്പിന്റെ പോലെയും വാല് മത്സ്യത്തെ പോലെയും!
ReplyDeleteഫോട്ടോകള്‍ ഒന്നിനൊന്നു മെച്ചം! .അടിക്കുറിപ്പുകളും അസ്സലായി. എന്നാലും ഒരു കൊട്ട മത്തി വാങ്ങി മുഴുവനും നിങ്ങള്‍ തന്നെ അകത്താക്കിയോ!( അതോ കൊട്ടയുടെ വലിപ്പം?....)അതിന്റെ ഫോട്ടോ കണ്ടില്ല!
ReplyDeleteതണലിന്റെ ഫോട്ടോ കണ്ടു സന്തോഷിച്ചു അപ്പൊ ദേ അവസാനത്തെ വണ്ടി ടെന്‍ഷന്‍ ആയിട്ടോ
ReplyDeleteപത്തിരിയെടുക്കാന് ഉമ്മാക്ക് വക്കു പൊട്ടാത്ത പ്ലേറ്റൊന്നും കിട്ടിയില്ലെ ഇസ്മയിലെ?
ReplyDeleteനാട്ടിലെത്തിയാൽ ഫോട്ടോ പിടിക്കും. പിന്നെ മറുനാട്ടിലെത്തിയാൽ ബ്ലോഗിൽ പോസ്റ്റും. പരിപാടി നന്നായി; ഫോട്ടോ ഇനിയും കാണുമല്ലൊ, പ്രതീക്ഷിക്കുന്നു.
ReplyDeleteഅടിപൊളി ചിത്രങ്ങൾ. തകർത്തു..! നല്ലൊരു ബ്ലോഗ് പോസ്റ്റ് വായിച്ചത് പോലെ മനസ്സ് നിറഞ്ഞു. കണ്ണൂർ പടങ്ങൾ ഇനിയും ആവാമായിരുന്നു.
ReplyDeleteജീവനുള്ള ഫോട്ടോകള്‍ തന്നെ.. വളരെ മനോഹരമായിട്ടുണ്ട്.
ReplyDeleteഓഫ്: ഞാന്‍ രാവിലെ സാബിദ ടീച്ചറുടെ ബ്ലോഗ് വായിക്കാനിടയായി. അവരും ബ്ലോഗിന് തണല്‍ എന്നാണ് പേരിട്ടിരിക്കുന്നത്. അതില്‍ അനൌചിത്യം തോന്നുന്നുവെങ്കില്‍ ഇസ്മായില്‍ തന്നെ അവരുടെ ശ്രദ്ധയില്‍ പെടുത്തുമല്ലോ . അല്ലെങ്കില്‍ ഞാന്‍ തന്നെ ടീച്ചറോട് മറ്റൊരു പേര് ഇടാന്‍ പറയാം :)
http://sabiteacher.blogspot.com/
എല്ലാ നാടന്‍ കാഴ്ചകളും ഇഷ്ടപ്പെട്ടു.
ReplyDeleteഇസ്മയിലേ...,കേരളം മൊത്തം കറങ്ങിയോ.? വെറുതെയല്ല മല്ലൂസിന് ബുദ്ധിമാന്ന്യം.ഉള്ള ഉപ്പിലിട്ടതെല്ലാം വാരിവലിച്ചു കേറ്റും.
ReplyDeleteനല്ല ചിത്രങ്ങള്‍ ...
ReplyDeleteമധുരമായ നാടന്‍ കാഴ്ചകള്‍ ഉപ്പിലിട്ട് നിരത്തിയത് സ്വാദോടെ ലഭിച്ചു.
ReplyDeletenalla chithrangal.
ReplyDelete....
@Mohamedkutty മുഹമ്മദുകുട്ടി
ReplyDelete"പത്തിരിയെടുക്കാന് ഉമ്മാക്ക് വക്കു പൊട്ടാത്ത പ്ലേറ്റൊന്നും കിട്ടിയില്ലെ ഇസ്മയിലെ?"
കുട്ടിക്കാ..അത് വക്ക് പൊട്ടിയ പ്ലേറ്റല്ല.തേങ്ങാപാല്പ്പാത്രത്തിന്റെ 'പിടി'യാണ് അങ്ങനെ താങ്കള്‍ക്കു തോന്നിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെനോക്കൂ
@കുമാരന് | kumaran
ReplyDelete"കണ്ണൂർ പടങ്ങൾ ഇനിയും ആവാമായിരുന്നു"
കണ്ണൂര്‍ ചിത്രങ്ങള്‍ വരുന്നുണ്ട്, മിക്കവാറും അടുത്ത പോസ്റ്റില്‍. പിന്നീട് അഭിപ്രായം മാറ്റിക്കളയരുത്.
അത് കൊള്ളാം,ആ മുഹമ്മദ്കുട്ടിക്കാക്ക് ഇരുട്ടടിയാണല്ലോ കൊടുത്തത്..ഡോസിത്തിരി കുറക്കാര്ന്നില്ലേ ഇസ്മായീലേ..?
ReplyDeleteകണ്ണടക്കാല് പൊട്ടിയ കഥ ബ്ളോഗിയത് ശരിയാ,അതിനിങ്ങനേം
അറം പറ്റിക്കണോ ആ പാവത്തെ..!സാരല്യാ..കണ്ടോളാം.
സംഗതി ജോറന്‍ പോട്ടംസാ..എല്ലാം ഒന്നിനൊന്ന് കേമം !
ഇടക്ക് “മോഹപ്പക്ഷീ”ടെ ഉദ്ഘാടന പറക്കലും ആവായിരുന്നു.
മറന്ന് പോയതോ അല്ല,ആ ചിത്രങ്ങളൊന്നും കേമറയില്‍
പതിഞ്ഞില്ലേ..
:) ആ വറുത്ത് ശാപ്പിട്ണ സാധനത്തിന് ഞങ്ങള്‍ കണ്ണൂര്ക്കാര്
“മലഞ്ജില്”എന്നാ പേരിട്ടത്.ആള് വളരേ ടേസ്റ്റിയാണേ.
ishtamayi orupad orupad.....thanks ismailka
ReplyDeleteനല്ലതുപോലെ ഒന്നു കറങ്ങി ല്ലേ..:-)
ReplyDeleteആ ഉപ്പിലിട്ടത് കണ്ടിട്ട് ,സത്യം പറഞ്ഞാല്‍ വിഷമം ആണ് വന്നത് .കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ അമ്മയോട് വീട്ടില്‍ ഒരു മാങ്ങാ പോലും ഉപ്പിലിട്ടത് ഇല്ലേ ,എന്ന് ചോദിച്ചപോള്‍ അതൊക്കെ കഴിക്കാന്‍ വീട്ടില്‍ ആരെങ്കിലും വേണ്ടേ ?വീട്ടിലും ആരുമില്ല ,ഉപ്പിലിടാന്‍ ആര്‍ക്കും നേരവുമില്ല ...
ReplyDeleteഎല്ലാ ഫോട്ടോകളും നന്നായി ..''മഴവെള്ളം, കടലാസുവഞ്ചി''.ആ ഫോട്ടോ വളരെ നല്ലതായിരിക്കുന്നു !!
നല്ല ചിത്രങ്ങൾ..നല്ല അടിക്കുറിപ്പോടെ മനോഹരമായ് അടുക്കിയിരിക്കുന്നു..നന്ദി..ഈ ചിത്രങ്ങൾക്ക്
ReplyDeleteഅടിപൊളി ഇസ്മൂ....നല്ല ഫോട്ടോകള്‍...
ReplyDeleteഇത്തവണത്തെ അവധിക്കാലം ശരിക്കും അടിപൊളിയാക്കിയല്ലോ...കേരളം മുഴുവന്‍ യാത്ര ചെയ്തെന്നു തോന്നുന്നു...
ജീവസ്സുറ്റ ചിത്രങ്ങളും നല്ല അടിക്കുറിപ്പുകളും.... കേരളം ഒന്നു ചുറ്റി വന്ന പ്രതീതി...ഒപ്പം അവസാന യാത്രയെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ നന്നായി ഇസ്മായില്‍!
ReplyDeleteകൊള്ളാം, പടങ്ങൾ!
ReplyDeleteആശംസകൾ കുറുമ്പടീ!
പയ്യന്‍സേ! മനസിനെ പിടിച്ചിരുത്തിയതു രണ്ടെണ്ണം (1) ചമ്ര വട്ടം കടവു.(2) ആലപ്പുഴ വട്ടക്കായലിലെ വള്ളം(നിങ്ങളുടെ ഭാഷയില്‍ ഹൌസ് ബോട്ട്) രണ്ടും എന്റെ മനസിലേക്ക് ഊളിയിട്ടു പഴയ ഓര്‍മകളെ കൊണ്ടു വന്നു.ബാക്കി ഉള്ളവ ആസ്വദിച്ചു.സ്വയം ആസ്വദിക്കാനും മറ്റുള്ളവരെ ആസ്വദിപ്പിക്കാനുമുള്ള ഈ നല്ല ശ്രമം എന്നും നില നില്ക്കട്ടെ!
ReplyDeleteഇസ്മയില്‍ ഭായ്..
ReplyDeleteജീവനുള്ള ചിത്രങ്ങളും മനോഹരമായ അടിക്കുറിപ്പുകളും..
കണ്ണും മനസ്സും നിറഞ്ഞല്ലോ..
നമ്മുടെ നാട് എത്ര മനോഹരം.. !
അപ്പോള്‍ പരോള്‍ അടിച്ചു പൊളിച്ചു അല്ലെ? വീട്ടിലിരിക്കാന്‍ സമയം ഒട്ടും കിട്ടീട്ടുണ്ടാവില്ല അല്ലെ?
ReplyDeleteഎന്തായാലും കുറെ നല്ല ഓര്‍മ്മകള്‍ അയവിറക്കനായി .സന്തോഷം .
ദൈവത്തിന്റെ സ്വന്തം നാട്! ഈ ചിത്രങ്ങളും, അടികുറിപ്പും ഗംഭീരം. നാട്ടിലേയ്ക്ക് പോകാന്‍ കൊതിയാകുന്നു. എന്തൊക്കെ പറഞ്ഞാലും, എന്തുണ്ടായാലും നമ്മുടെ നാട് തന്നെ മനോഹരം.
ReplyDeleteഇത്രയും മനോഹരമായ ചിത്രങ്ങള്‍ ഞങ്ങളുമായി പങ്കുവെയ്ച്ചതിനു നന്ദി.
എനിക്ക് സത്യമായും കുശുമ്പും അസുയയും വന്നു
ReplyDeleteഉപ്പിലിട്ടതും മത്തി വറുത്തതും കണ്ട് കൊതിയടക്കാനാവുന്നില്ല.
ഒരവധിക്കാലത്തിന്റെ ഓര്‍മ്മക്ക് ഇതു ധാരാളം
അതിലേറെ ഓര്‍മ്മയുടെ പടക്കപ്പുരക്ക് തീ കൊളുത്തുന്ന മനോഹരമായ ചിത്രങ്ങള്‍!
മലയാളമണ്ണിലുടെ ഒരു ഓട്ടപ്രദക്ഷിണം... നന്നായി ഇസ്മായീൽ. നന്ദി.
ReplyDeleteചരിത്രമുറങ്ങുന്ന, കഥപറയുന്ന പോസ്റ്റ് നന്നായി ആസ്വദിച്ചു
ReplyDeleteഒപ്പം, ചുരുങ്ങിയ അവദിക്കാലം ഇത്രയും നന്നായി വിനിയോഗിച്ച ആ ടൈം മാനാജ്മെന്റ്റ്നു എന്റെ നമോവാകം
അപ്പൊ കുറെ കറങ്ങി അല്ലെ.നന്നായി....സസ്നേഹം
ReplyDeleteഇസ്മൈല്‍'ക്കാ വളരെ നന്ദി ::
ReplyDeleteയെന്റെ മനസ്സ് ഒന്ന് നാട്ടില്‍ പോയി വന്നു. എല്ലാം അടിപൊളിയായി
പിന്നെ അവസാന യാത്രയെ ഒര്മിപിച്ചത് പറയാതിരിക്കാന്‍ വയ.
ഇനിയും ഒരുപാട് എഴുതാന്‍ കയിയട്ടെ എന്ന് ആത്മാര്‍ഥമായി പ്രാര്തിക്കുന്നു.
പിറന്ന നാടും,വീടും എപ്പോഴും മനസ്സില്‍ കുളിര് കോരിയിടുന്ന ഓര്‍മകളാണ്..
ReplyDeleteനല്ല കാഴ്ചകള്‍..
ഉപ്പിലിട്ടതിൽ തുടങ്ങി അവസാന വണ്ടിയിൽ എത്തിയപ്പോൾ അറിയാതെ ഒരു ഞെട്ടൽ... എപ്പോൾ വരുമെന്നറിയില്ല ആ വണ്ടി.. !!
ReplyDeleteമിക്ക ചിത്രങ്ങളും അടിക്കുറിപ്പും നന്നായി..
കഅബക്ക് അഭിമുഖമല്ലാത്ത പള്ളിയെ പറ്റി ആദ്യമായാണ് കേൾക്കുന്നത്. കൂടുതൽ വിവരങ്ങൾ വല്ലതും ?
ഹോ...ഇനി ഞാന്‍ എന്ത് പറയാനാ മാഷെ..
ReplyDeleteപലരും പറഞ്ഞു കഴിഞ്ഞു...എന്നാലും
പറയാ.. മനസ്സ് നിറഞ്ഞു....!
വളരെ മനോഹരം ഇസ്മായില്‍,
ReplyDeleteപക്ഷെ കഅബയ്ക്ക് അഭിമുഖമല്ലാത്ത ഒരു പള്ളിയെ കുറിച്ച് ആദ്യമായി കേള്‍ക്കുകയാണ്.പണിയുന്നവര്‍ക്ക് അബദ്ധം സംഭവിച്ചതോ,,,അതോ..മറ്റു വല്ല വിശ്വാസമോ....
ഇസ്മയില്‍ ,നാട്ടിലെ പച്ചപ്പും നനവും രുചിയും നിറഞ്ഞ വിശേഷങ്ങള്‍ കാണിച്ചു തന്നതിന് വളരെ നന്ദി ..ഇസ്മയിലിന്റെ ഉള്ളില്‍ ഒരു സഞ്ചാര സാഹിത്യകാരന് ഉണ്ടെന്നേ....:)
ReplyDeleteനിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകം ! SM സാദിഖ് ഈ ചിത്രം വല്ലാതെ മനസിനെ നൊമ്പരപ്പെടുത്തി.എല്ലാ ചിത്രങ്ങളും ഒന്നിന്നൊന്ന് മെച്ചം
ReplyDeleteഇസ്മൂ,
ReplyDeleteഇതിൽ ഒന്ന്, ഒന്ന് മാത്രം വളരെ വളരെ ഇഷ്ടായിഷ്ട.
ബ്രാൽ, വരാൽ, എന്ത് പേര് വിളിച്ചാലും, ഇവന്റെ ഒടുക്കത്തെ ടേസ്റ്റ്.
അവധികാലത്തിന്റെ ആലസ്യത്തിൽനിന്ന് പതിയെ മോചനം നേടുന്നു അല്ലെ.
ആശംസകൾ
:) GOOD
ReplyDeleteനന്നായി. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് "ഈ ഒഴുക്ക് എന്റെ മനസ്സിലേക്കാണ്..." എന്ന ടൈറ്റിലും ആ ചിത്രവുമാണ്. (ബാക്കിയൊന്നും ഇഷ്ടപ്പെട്ടില്ല എന്ന് ധരിക്കരുതേ.. )
ReplyDeleteകാഴ്ചകള്‍ കാണിച്ച് ഇസ്മയില്‍ പറഞ്ഞത്, നാടിന്റെ നാഡീമിടിപ്പുകള്‍.
ReplyDeleteഎഴുത്ത് പോലെ വഴങ്ങിയിരിക്കുന്നു ഈ പുതിയ 'വിനിമയവും'!
കാഴ്ചകള്‍ കാണിച്ച് ഇസ്മയില്‍ പറഞ്ഞത്, നാടിന്റെ നാഡീമിടിപ്പുകള്‍.
ReplyDeleteഎഴുത്ത് പോലെ വഴങ്ങിയിരിക്കുന്നു ഈ പുതിയ 'വിനിമയവും'!
ഇസ്മയില്‍ ,
ReplyDeleteനാട്ടിലൊന്നു പോയി വന്നു!
കണ്ണും കരളും നിറഞ്ഞു.
കേരളത്തില്‍ ഏറ്റവും കച്ചവട സാധ്യതയുള്ള ഏര്‍പ്പാട്!! കണ്ണില്കണ്ടത് മുഴോന്‍ ഉപ്പിലിട്ടു കളയും !!
ReplyDeleteനേര് പറ
വളരെ നല്ല ചിത്രങ്ങള്‍..
ReplyDeleteനിങ്ങളുടെ നാട്ടിലൂടെ ഒരു യാത്ര നടത്തിയ പോലെ തോന്നി
ഉപ്പിലിട്ടത് മുതൽ മയ്യിത്ത് കട്ടിൽ വരെ .. ഏതായാലും അടിപൊളി. എനിക്കേറ്റവും ഇഷ്ട്ടമായത് ബഷീർ പറഞ്ഞത് പോലെ ഈ ഒഴുക്ക് എന്റെ മനസ്സിലേക്കാൺ എന്ന തലക്കെട്ടാണു ആ ഫോട്ടൊ കണ്ടപ്പോൾ ഒരു കുളിർമ്മ തോന്നി.. ക അബക്ക് അഭിമുഖമല്ലാത്ത മസ്ജിദ് അതു എന്താ ആദ്യമായി കേൾക്കുകയാ ഒരു വിവരണം കൊടുത്തിരുന്നെങ്കിൽ... കുറ്റ്യാടി പുഴയും ഉണ്ടല്ലോ. എന്റെ വീടിനു മുന്പിലെ കുളം . സോറി .... റോഡ്!!. തെരഞ്ഞെടുപ്പല്ലെ വരുന്നത് മാറ്റത്തിനൊരു വോട്ട് അത് ആരായാലും.. അതല്ലെ നല്ലത് അല്ല നാട്ടിൽ പോയിട്ട് വീട്ടിൽ ഇരുന്നിട്ടില്ലെ നോമ്പിന്റെ ചൈതന്യമൊക്കെ യാത്രയിൽ ആയിരുന്നു എന്നു തോനുന്നു... നാട്ടിലും ചാള നോക്കി പോയി അല്ലെ.. നന്നായിരിക്കുന്നു.. ആശംസകൾ..
ReplyDeleteനാട്ടില്‍ പോയിട്ട് ഒരു സ്ഥലവും വിട്ടില്ല അല്ലെ?
ReplyDeleteഫോട്ടം കലക്കി അടിക്കുറിപ്പും
kannur okke pooyo ?
ReplyDeleteevide ente muzhapilanangad driving beach
നാടിനോട് കൊതിതോന്നിപ്പിക്കുന്ന ചിത്രങ്ങള്‍, എല്ലാം നന്നായിട്ടുണ്ട്.
ReplyDeleteമഴക്കാല ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി.
മാഷെ അപ്പൊ ആലപ്പുഴയിലും ഈ കക്ഷി (യക്ഷി ) ഉണ്ടോ ?
ReplyDeleteസംസാരിക്കുന്ന ചിത്രങ്ങള്‍.
ReplyDeleteഇനി നാട്ടില്‍ വരുമ്പോള്‍ തെക്ക് നിന്ന് യാത്ര ചെയ്യു . ഒരുപാടു കാഴ്ചകള്‍ അവിടെയും ഉണ്ട് . എന്നിട്ട് ബ്ലോഗില്‍ ഇട്ടു എല്ലാവരെയും അസൂയപ്പെടുത്താം .
ReplyDeleteവളരെ നന്നയി .
ReplyDeleteഎത്ര കണ്ടാലും മതി വരാത്ത നാട്ടില്‍ നിന്നും അനസ് ,
wahhh..... superb.....missing my kerala!!!
ReplyDeleteമനോഹരം. ചിത്രങ്ങളും അടിക്കുറുപ്പുകളും കൊണ്ടൊരു കവിത രചിച്ചിരിക്കുന്നു.
ReplyDeleteമനസ്സിലേക്കുള്ള ആ ഒഴുക്ക് വല്ലാതെ പിടിച്ചു ഇസ്മായില്‍ക്കാ.എല്ലാം കണ്ടു.മനം നിറഞ്ഞു.അവസാനം ദാ ഒരു ഗദ്ഗദവും.ഈ പച്ചപ്പിലേക്ക് ഇനിയെന്നാണ് റബ്ബേ!!
ReplyDeletenalla fottos
ReplyDeleteഅപ്പൊ മൊത്തം ഒന്ന് കറങ്ങി അല്ലെ.... ചില പടങ്ങള്‍ കാണാന്‍ പറ്റുന്നില്ല.
ReplyDeleteശരിക്കും നമിച്ചു മാഷേ...ഈ കാഴ്ചയ്ക്ക് നന്ദി..പിന്നെ,അസൂയ മൂത്താല്‍ ശരിക്കും ഫോട്ടോസ് ഒന്നും അങ്ങനെ ക്ലിയര്‍ ആയി കാണാന്‍ പറ്റില്ല അല്ലെ?
ReplyDeleteകേരളവും അതിലെ ഗ്രാമക്കാഴ്ചകളും വളരെ ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.
ReplyDeleteRealy good,photo and comment,
ReplyDeletesuuuuuuuuuuuuuuuper clicks!!
ReplyDeleteകിടിലന്‍ ...
ReplyDeleteഅവസാന വണ്ടിയെ കണ്ടിട്ട് പരിചയക്കുറവു മൂലം മനസ്സിലായില്ലായിരുന്നു. കമെന്റുകള്‍ കണ്ടപ്പോഴാണ് പിടുത്തം കിട്ടിയത് ..
good
ReplyDeleteഇസ്മായില്‍ ഭായ്,
ReplyDeleteആ പത്തിരീം തേങ്ങാപ്പാലും കണ്ടു ബല്ലാണ്ടായിപ്പോയി.
ചിത്രങ്ങളെല്ലാം അത്യുഗ്രന്‍!
ഒടുവിലത്തേത് മാത്രം മനസ്സില്‍ ഒരു കാളലുണ്ടാക്കി.
സ്നേഹപൂര്‍വ്വം
ബിന്ഷേഖ്
Nice Bloge Really It Exellent. god bless U
ReplyDeleteAnd also my thank to all comments....Too intresting.....
ഉപ്പിലിട്ടത് മുതൽ അവസാനത്തെ വണ്ടിയിലെത്തി ആശംസകൾ
ReplyDeleteആറു നാട്ടില്‍ നൂറു ഭാഷ എന്നാണല്ലോ.. അതിനാല്‍ ബോധപൂര്‍വമാണ് പോസ്റ്റില്‍ ഇട്ട 'മീനിന്റെ' പേര് പരാമര്ശിക്കാഞ്ഞത്. പലയിടത്തും പല പേരില്‍ ഇത് അറിയപ്പെടുന്നു. എന്റെ നാട്ടില്‍ ചിലര്‍ 'ബ്ലാങ്ക്' എന്നും ചിലര്‍ 'മഞ്ഞില്‍' എന്നും പറയും. അപൂര്‍വമായി മാത്രം ലഭിക്കുന്ന ഇതിന്റെ രുചി പ്രമാദമാണ്.വിലയും കൂടും.
ReplyDelete"‘കഅബ‘ക്ക് അഭിമുഖമല്ലാത്ത ഒരു മസ്ജിദ് !! ചാലിയത്ത് നിന്ന് "
ReplyDeleteഎന്നത് വിശദമായി വിവരിക്കാഞ്ഞത് അതിന്റെ ആധികാരികവിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ ആണ്.കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ വല്ലതും എഴുതി അതില്‍ ഒരു വിവാദം വേണ്ട എന്ന് കരുതി. ഏതായാലും, പുരാതനമായ ഒരു ബ്രാഹ്മണകുടുംബം കൂട്ടത്തോടെ ഇസ്ലാം മതം സ്വീകരിക്കുകയും പിന്നീട് അവര്‍ അവരുടെ ഒരു കെട്ടിടം, പള്ളിക്കുവേണ്ടി വിട്ടുകൊടുക്കുകയും ചെയ്തു എന്നാണു കേള്‍വി. അതിനാല്‍ അതില്‍ പ്രാര്‍ഥിക്കുമ്പോള്‍ അല്പം ദിശ മാറിയാണ് നില്‍ക്കാറു.
വ്യത്യസ്തമായ അറിവുകള്‍ ഉള്ളവര്‍ അറിയിക്കാന്‍ അപേക്ഷ.
ഇന്നു ഞാൻ നാളെ നീ !!!!
ReplyDeleteഎന്ന സത്യം ഓർമ്മിപ്പിക്കുന്നു അവസാന ചിത്രം.
കുറെ കാലം മുമ്പുവരെ നമ്മുടെ നാട്ടിൽ കഅബക്ക് അഭിമുഖമല്ലാത്ത നിരവധി പള്ളികൾ ഉണ്ടായിരുന്നു. ഗൾഫിൽ നിന്നുള്ള എണ്ണപ്പണം ഒഴുകിയതിനുശേഷമാണ് അതെല്ലാം പൊളിച്ച് പള്ളിയുടെ രൂപത്തിൽ പണിതിട്ടുള്ളത്. തറ മാന്തിനോക്കിയാൽ കാണും ചരിത്രത്തിന്റെ നാൾവഴികൾ. ഒരിക്കൽ ഈ വിവരം കമന്റ് ചെയ്തപ്പോൾ ചില കുട്ടികൾക്ക് വിശ്വസിക്കാൻ പ്രയാസമുണ്ടായിരുന്നു.
ഒരു ചെറിയ (അല്ല വലിയ) യാത്ര കഴിഞ്ഞുള്ള വരവാ അല്ലെ .
ReplyDeleteകേരളത്തിലുടനീളം നടന്നു പടം പിടിച്ചല്ലോ.
ഏതായാലും ഒരുപാട് നല്ല ചിത്രങ്ങളും അതിനേക്കാള്‍ നല്ല അടിക്കുറിപ്പുകളും ആയാണല്ലോ വരവ്.
ഓരോ ചിത്രവും ഓരോ കഥ പറയുന്നു. ഒരു വലിയ യാത്രാ വിവവരണം പോലെ ആയി ഇത്.
കൂടെ നല്ല തെളിവാര്‍ന്ന ചിത്രങ്ങളും.
നാട്ടില്‍ പോവാനും ഇതൊക്കെ ഇനിയും കാണാനും കൊതിയാവുന്നു.
എത്ര കണ്ടാലും മതിവരാതതാണ് നമ്മുടെ നാട്.
ചില ചിത്രങ്ങള്‍, തോടും, പുഴയും എല്ലാം ബാല്യ കാലത്തേക്ക് മനസിനെ നടത്തി.
മനം നിറഞ്ഞ ആശംസകള്‍, ഈ നല്ല ചിത്രങ്ങള്‍ ഞങ്ങളുമായി പങ്കു വെച്ചതിനു.
ഓരോ പടങ്ങളും ഓരോ കഥ പറയുന്നവയാണ്.എല്ലാം വളരെ നന്നായിരിക്കുന്നു. കഅബ‘ക്ക് അഭിമുഖമല്ലാത്ത പള്ളി ഒരു പുതിയ അറിവാണ് തന്നത്.അവസാനത്തെ വണ്ടി എന്ന പടം ഇഷ്ടായി.അദികം ആരും അങ്ങനെ ഒരു പടം പോസ്റ്റ് ചയ്തു കണ്ടിട്ടില്ല.
ReplyDeleteആശംസകള്‍
നല്ല സംസാരിക്കുന്ന, കൊതിപ്പിക്കുന്ന ചിത്രങ്ങള്‍.. നാടാകെ ഒന്ന് ഒപ്പി എടുത്ത പോലെ.. .. അവസാന ചിത്രം മനസ്സില്‍ ഒന്ന് ഉടക്കി, ഒരു ഓര്‍മ്മ പെടുത്തല്‍ പോലെ...
ReplyDeleteആശംസകള്‍
കേരളം മൊത്തം ഉണ്ടല്ലോ .. സഞ്ചാരി ആണല്ലേ ..
ReplyDeleteചുരുങ്ങിയ സമയം കൊണ്ട് കേരള മുഴുവന്‍ ഒന്ന് കറങ്ങി വന്ന പോലെ തോന്നുന്നു.... അഭിനന്ദനങ്ങള്‍....
ReplyDeleteനാട്ടില്‍ പോയ പ്രതീതി,ഒരു സുഖം,
ReplyDeleteഅഭിനന്ദനങ്ങള്‍ ,
അടിപൊളി!!!!..ഫോട്ടോകളും അടിക്കുറിപ്പുകളും മനോഹരമായിട്ടുണ്ട്.....
ReplyDeleteകൊള്ളം ഫോട്ടോകളും വിവരണങ്ങളും
ReplyDeleteഅവസാന മായി ലാസ്റ്റ് ബസ്സിനെ കണ്ടപ്പോള്‍ കല്ബോന്നു ഞെട്ടി
അത്തകാ മുത്തകാ നാല് കാലു
താനെ നടക്കയിലെ രണ്ടു കാലു
മൂത്ത് നടക്കയിലെ മൂന്നു കാലു
എല്ലാത്തിന്റെ ഒടുക്കം ആറു കാല്
ആ ഉപ്പിലിട്ടത് കണ്ടപ്പോ ഒരു കാര്യം പറയാനുണ്ട് .ഞാനും ഒരു മലപ്പുറം ജില്ലക്കാരനാണ് ,ഈ ഉപ്പിലിട്ടത് വില്കുന്ന ആളെ കുറിച്ച് ഹെല്‍ത്തില്‍ ജോലി ചെയ്യുന്ന സുഹൃത്ത് പറയുമായിരുന്നു ഇത് വാങ്ങി കഴിക്കരുത് അവരിതില്‍ ബാറ്റെരി വാട്ടര്‍ (BATTERY WATER ) ചേര്‍ക്കാറുണ്ട് കേടുവരാതിരിക്കാന്‍ എന്നൊക്കെ .എന്നാലും ഇതിനോടുള്ള ഇഷ്ടം കൊണ്ട് സ്ഥിരം ആ വഴി പോകുമ്പോള്‍ വാങ്ങി കഴിക്കാറുണ്ട് പ്രത്യേകിച്ചും നെല്ലിക്ക .ഒരിക്കല്‍ പോയപ്പോള്‍ രണ്ടര വയസ്സുള്ള മോളുമുണ്ടായിരുന്നു കൂടെ ..അവളും വേണമെന്ന് പറഞ്ഞു വാശി പിടിച്ചു .അവള്‍ക്കു വാങ്ങി കൊടുക്കാന്‍ നോക്കിയപ്പോള്‍ കടക്കാരന് എതിര്‍ത്ത്... .ഇതൊന്നും കുട്ടികള്‍ക്ക് കൊടുക്കണ്ട എന്ന് ,കാരണം അന്വേഷിച്ചപ്പോള്‍ അയാള്‍ ഒരു ന്യായം പറഞ്ഞത് സുര്‍ക്ക ( വിനാഗിരി ) കുട്ടിക്കള്‍ക്ക് നല്ലതല്ല എന്നാണ് .എന്തൊക്കെ ആയാലും അപ്പൊ ചെറിയ സംശയം തോന്നി .സുഹൃത്ത് പറഞ്ഞത് ശരിയായിരിക്കും എന്ന് .എന്നാലും ആ കടക്കാരന് കുഞ്ഞിനു കൊടുക്കുമ്പോള്‍ ഒരു കുറ്റബോധം തോന്നി തടഞ്ഞല്ലോ അത് തന്നെ വല്യ കാര്യം......
ReplyDeleteനാട്ടില്‍ ഒരു ടൂര്‍ പോയി വന്നപോലുണ്ട്. കണ്ണില്‍ കണ്ടത് മുഴുവന്‍ ഉപ്പിലിട്ടാലും ഒന്നും ബാക്കി ആവില്ലല്ലോ... ഈ ഫോട്ടോ കണ്ടപ്പോള്‍ ദേഷ്യം വന്നു. കാരണം എന്റെ വീക്നെസ്സ് ആണെ അത്. ചാലിയത്ത് പോയിട്ട് കട്ക്ക (കല്ലുമ്മക്കായ) വാങ്ങാഞ്ഞത് മോശായിട്ടോ. സ്വന്തം മഹല്ലില്‍നിന്ന് തന്നെയാവണേ പടച്ചോനേ അവസാനത്തെ വണ്ടി..
ReplyDeleteഇസ്മയില്‍....!!
ReplyDeleteസത്യം.
താങ്കള്‍ വിസ്മയിപ്പിച്ചുകളഞ്ഞു..!!!
ഒത്തിരിയാസംസകള്.....!!!!
ആലപ്പുഴയിലെ ആ യക്ഷിക്ക് ഒരു കണ്ണീരിന്റെ കഥയുണ്ട്.നഗര സൌന്ദര്യ വല്ക്കരന്തിന്റെ ഭാഗമായി ഉണ്ടാക്കിയത് ,പക്ഷെ പണി തീര്‍ന്നപ്പോള്‍ ശില്‍പ്പിക്ക് കാശ് മാത്രം കിട്ടിയില്ല ,പരിപാലിക്കാന്‍ ആളില്ലാത്തത് കൊണ്ട് ബോട്ട് ജെട്ടിക്കടുത്തു ഒരു ഒഴിഞ്ഞയിടത്തു കാടും പടലും കേറി ,ഒരു ശരിയായ യക്ഷിയിടം ...
ReplyDeletekollaam.. chila chitrangal njaan eduthittund.. kshamikkumalloo
ReplyDelete