"കുറെ നേരമായല്ലോ തലേം കുത്തിനില്‍ക്കാന്‍ തുടങ്ങിയിട്ട് .. പോണില്ലേ?"വെളിച്ചം കാണുന്നതിനു മുന്‍പ് നിങ്ങളിങ്ങനെ ഒരശരീരി കേട്ടിരുന്നോ ?
അതിനു ശേഷം മാതാപിതാക്കള്‍ കണ്ണുരുട്ടി ഇങ്ങനെ ചോദിച്ചില്ലേ?-
" ഡാ ... മടിയാ . സ്കൂളില്‍ പോണില്ലേ?"
പിന്നീട് ഭാര്യ കയ്യുയര്‍ത്തി ഇങ്ങനെ ചോദിച്ചിരിക്കും-
"ദേ..മനുഷ്യാ ജോലിക്ക് പോണില്ലേ?"
ഇതിനിടെ വാക്കില്‍ തേന്‍ പുരട്ടി ബന്ധുക്കള്‍ ചോദിക്കും-
"ഇങ്ങനെ നടന്നിട്ടെന്താകാനാ? ഗള്‍ഫിലൊന്നും പോണില്ലേ ?"
ഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയാല്‍ നാട്ടുകാര്‍ പിടിച്ചുനിര്‍ത്തി ചോദിക്കും -
"എത്രയുണ്ട് ലീവ്? അതോ തിരിച്ചു പോണില്ലേ?"
അവസാനം,
ധനികനായി മരിക്കാന്‍ വേണ്ടി ദരിദ്രനായി ജീവിച്ച് , സായംസന്ധ്യയില്‍ വിറച്ചുകൊണ്ട് അറച്ചുനില്‍ക്കുമ്പോള്‍ മക്കള്‍ നാവില്‍ വിഷം പുരട്ടി ഇങ്ങനെ ചോദിച്ചേക്കാം-
"മനുഷ്യരെ മെനക്കെടുത്താന്‍..........ഇതങ്ങോട്ട് പോണില്ലേ?"
നിങ്ങളു പോണില്ലേ?
ReplyDeleteഅസ്സലായിട്ടുണ്ട് ഈ മിനിക്കഥ...എന്നിട്ടും പോകാന്‍ നമ്മുക്കു അറപ്പ് തന്നെ..
ReplyDeleteപോയേക്കാം!
ReplyDeleteഎല്ലാത്തിനും ഒരു കാലം ഉണ്ട്
ReplyDeleteമരിക്കാനും ഒരു കാലം
അപ്പൊ പോവാം
ഇല്ല..ഞാന്‍ പോവൂല്ലാ....
ReplyDeleteഅല്ല എപ്പോയാണ് പോകുന്നത്>>>>>>>>>>
ReplyDeleteപോകണം.പക്ഷെ അത് എന്ങ്ങോട്ടാ
ReplyDeleteഇങ്ങനെ കമെന്റു വായിച്ചിരിക്കാതെ പോണില്ലേ..മാഷേ..
ReplyDeleteഓ പോയേക്കാം. അതു തന്നെയാ നല്ലത്.
ReplyDeleteഞാന്‍ പോയതാ...!!
ReplyDeleteപോകാതിരിക്കാന്‍ പറ്റൂല്ലാലോ :)
ReplyDeleteഎന്നാലും പോകണം പോയേ പറ്റൂ....
ReplyDeleteഅപ്പൊ ഞാന്‍ ഇവിടെ നൊക്കണോ പോണോ...? :)
ReplyDeleteഞാന്‍ വേണേ പാലായ്ക്കു പൊയ്ക്കോളാം
ReplyDeleteENNEY VILIKKUM. APPOL NJHAN POYEKKAM.
ReplyDeleteഅന്നു ഒരുദിവസം വന്നു പറഞ്ഞു ആത്മഹത്യ ചെയാൻ പോകുകയാണന്നു.കുറച്ച് ദിവസം കഴിഞ്ഞ് ചിലന്തിയും മക്കളുമായി വന്നു എല്ലാവരുടേയും ചോരകുടീപ്പിക്കും എന്നു പറഞ്ഞ് പേടിപ്പിച്ചു. ഇതാ ഇപ്പൊൾ പറയുന്നു പോകുകയാണന്ന് .എന്തിനാ ഇങ്ങിനെ ആളുകളെ പറ്റിക്കുന്നത്....
ReplyDelete( ഇനിപോകുകയാണന്കിൽ തന്നെ എന്റെ ചിത്രം കണ്ടിട്ടു പോയാൽ മതി ) http://kuttykali.blogspot.com/
സന്തോഷത്തിലും സങ്കടത്തിലും ഏതവസ്തയിലും ഓർക്കാൻ പറയാൻ നല്ലൊരു വാക്ക് .."ഇതും കടന്ന് പോകും"..
ReplyDeleteനന്നായി..
ഈ മിനിക്കഥ
അടുത്ത കഥക്കായി തയാറെടുക്കാന്‍ പോണില്ലേ
ReplyDeleteകലക്കി...
ReplyDeleteഏതായാലും ഇപ്പോള്‍ പോകണമെന്നില്ല.
ReplyDeleteകാര്യം ഒക്കെ മനസ്സിലായി.
ReplyDeleteഞങ്ങളൊക്കെ പൊയ്ക്കോള്ളാം.
എന്നാലെങ്കിലും ഒന്നു പൊയ്ക്കൂടേ!?
പോണില്ലേ?
ReplyDeleteപോണില്ലേ?
പോണില്ലേ?
പോണില്ലേ?
പോണില്ലേ?
പ്രിയ സുഹൃത്തേ, ക്ഷമിക്കണം. കുറേ കാലമായി ബൂലോകത്തൊന്നുമുണ്ടായിരുന്നില്ല. (ഭൂലോകത്തും ഉണ്ടായിരുന്നോന്ന് നിശ്ശംല്യ) മറ്റൊന്നുമല്ല അതിജീവനത്തിന്റെ കുറേ സങ്കീര്‍ണ്ണതകള്‍... അത് കാരണം തണലിലെ കുറേ പോസ്റ്റുകള്‍ വായിക്കാനും കഴിഞ്ഞില്ല. കുറേ മാസങ്ങള്‍ക്ക് ശേഷമാണ് ബൂലോകത്ത് വായനക്കാരനായി വീണ്ടും വരുന്നത്. 'പോണില്ലേ' എന്ന ഈ കഥയും വായിച്ച്... കുറഞ്ഞ വാക്കുകളില്‍ വലിയ കുറേ ചിന്തകള്‍ ബാക്കിയാക്കുന്ന എന്റെ സുഹൃത്തിന്റെ രചനാപാടവത്തിന് അഭിനന്ദനങ്ങള്‍.
ReplyDeleteസമയമാകട്ടെ പോണം....
ReplyDeleteപോണില്ല എന്ന് പറയാൻ ഈ ചോദിയ്ക്കുന്നവർക്കും അവകാശമില്ല.
ReplyDeleteപോവാതെ പറ്റുമോ?
അതുകൊണ്ട് പോകും, പോകണം.
ഞാന്‍ ആ ഹൈന കുട്ടിയെ തിരഞ്ഞു ഇറങ്ങിയതാ ..അപ്പോഴാ ഇത് കാണുന്നത് ..അവള്‍ ഇവിടെ വന്നു കമെന്റ്റ് ഇട്ടു അല്ലെ ..
ReplyDeleteഅല്ല ഇസ്മൈല്‍ ..നിങ്ങള്‍ ആളു പുലി ആയിരുന്നു അല്ലെ ..ഇനി എന്റെ ബ്ലോഗില്‍ ഒന്നും വന്നു സമയം കളയണ്ടാ ..നമ്മള്‍ ഒക്കെ വെറും ഏഴാം ക്ലാസ്സാ .."എന്ത് പോവല്ലേ'എന്നോ "ഓ നമ്മള്‍ പോയെക്കമേ ..
നന്നായിട്ടുണ്ട് മിനികഥ. അവസാനത്തെ പോണില്ലേ ആണ് ഹൃദയഭേദകം.
ReplyDeleteഞാന്‍ കുറച്ചു പേരെയും കൊണ്ടേ പോകൂ ..നോക്കിക്കോ ..!
ReplyDeleteപോവുവാണേ...മനുഷ്യരെ മെനക്കെടുത്തുന്നില്ലേ...
ReplyDeleteകൊള്ളാം
ReplyDeleteഎന്നിട്ട് പോണില്ലേ ഇസ്മായീലേ?? ;)
ReplyDeleteഅവസാനത്തെ’പോണീല്ലേ’ക്കു മുൻപ് പോയാക്കൊള്ളാമെന്നുണ്ട്..!
ReplyDeleteനടക്കുമോ ആവോ...!?
(ആ സമയത്ത് നടക്കാൻ പറ്റുമോന്നറിയില്ല..)
ആശംസകൾ...
hm..namukku poyalle pattoo..lle?
ReplyDeleteഹഹ ,ഞാന്‍ പോവുകാ ആണ് ..
ReplyDeleteഇതു വരെ എല്ലാം താമസിച്ചില്ലെ?.. ഇനി ഇതും അങ്ങനെ തന്നെ ആവട്ടെ!
ReplyDeleteപോകണം, പോകാതെ പറ്റില്ലല്ലോ....!! എന്നാലും അവസാനത്തെ ചോദ്യം ഉണ്ടാവുന്നതിനു മുന്‍പ് പോകണം എന്നാണ് ആഗ്രഹം, പക്ഷേ, എല്ലാ ആഗ്രഹങ്ങളും സഫലമായാല്‍ അത് ജീവിതമാകില്ലല്ലോ ല്ലേ...?
ReplyDeleteകുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം പറയുന്ന ഇസ്മയിലിന്റെ രചനാപാടവം അഭിനന്ദനാര്‍ഹം തന്നെ!
എപ്പോ പോയീന്നു ചോദിച്ചാല്‍ മതിയല്ലോ...
ReplyDeleteഎന്നാല്‍ പോട്ടേ, പോയിട്ടിത്തിരി തിരക്കുണ്ട്.
ReplyDeleteജീവിതത്തിലെ വലിയ സത്യങ്ങള്‍ വിളിച്ചു പറയാന്‍ കുറച്ചു വരികള്‍ മതിയെന്ന് തണല്‍ തെളിയിച്ചിരിക്കുന്നു. അഭിനന്ദനം.
നൂറു പ്രാവിശ്യം ശരി
ReplyDeleteഎല്ലാരും പോയിറ്റ് അവസാനം പോകാം
ReplyDeleteപോകണം ..നാളെയാവട്ടെ ...
ReplyDeleteഇസ്മയില്‍'കാ കൊള്ളാം !!!!
ReplyDeleteനമ്മള് ആരെയും ബുദ്ടിമുട്ടിക്കാതെ പോവാം
പോയി
ReplyDeleteപോകണം...
ReplyDeleteYaathrayakkalukal...!
ReplyDeleteManoharam, Ashamsakal...!!!
കാത്തിരുപ്പു തുടങ്ങിയിട്ടേറെയായി. വണ്ടി വന്നില്ലിതുവരെ.
ReplyDeleteഅല്ല,ഇനിയും പോയില്ലെ? വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്!.ഇപ്പൊ എന്തു കിട്ടിയാലും പോസ്റ്റാമെന്നായിട്ടുണ്ടല്ലെ?.എന്റെ നാട്ടില്‍ വന്നതിന്റെ ഗുണമാ..!!
ReplyDeleteഇതുകൊണ്ടാ ഞാന്‍ പോവാഞ്ഞേ..
ReplyDeletenannayittundu....
ReplyDeleteenthayalum....
ponille.....
പോയല്ലേ തീരു!
ReplyDeleteനല്ല എഴുത്ത്.
“കൂടെ വരുന്നോ?” എന്ന് ചോദിച്ചാൽ മതി.
ReplyDeleteഗള്‍ഫില്‍ നിന്ന് നാട്ടിലെത്തുന്ന എല്ലാ പ്രവാസികളും നേരിട്ടിരിക്കാവുന്ന ചോദ്യമാണ് റിട്ടേണ്‍ ടിക്കെറ്റ് എന്നാണെന്ന്..
ReplyDeleteഎല്ലാര്‍ക്കും എപ്പോഴും മറ്റുള്ളവരുടെ കാര്യത്തില്‍ ആണല്ലോ ആകാംക്ഷ .
ശെരിയാ...പോണില്ലേ?.
ReplyDeleteആറ് മാസം നാട്ടില്‍ കൂടി നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന വാക്ക് തന്നെ.. പോവുന്നില്ലെ..
ReplyDeletelate aayi poyo?
ReplyDelete:)..
touching thought..
ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ ഉണ്ടെന്നുംനമുക്ക് ചുറ്റിലും.മകനായാലും ...
ReplyDeleteഭാര്യയായാലും,സമൂഹമായാലും അവരെന്നും
ഓരോന്നും ചോദിച്ചു കൊണ്ടിരിക്കും ..
ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയാ ചോദ്യമായി
ഇനി എന്നാ പോകുന്നത്?? അങ്ങിനെ ഓരോര്തര്‍ക്കും ഉണ്ട് ചോദിക്കാന്‍ ...
വയസ്സായി വീടിനു ഭാരമായി തീരുമ്പോ മക്കളും പറയും
എന്നാ മരിക്കുക.....ജീവിതം എന്നും ഒരു ചോദ്യചിന്നമായി നിലകൊള്ളുന്നു..
നല്ലപോസ്റ്റ്...ചിന്തികേണ്ട ഒരു വസ്തുത അതില്‍ ഉണ്ട്..ഇവിടെ കമന്റ് ഇട്ടവര്‍
പലരും അത് ഉള്‍ക്കൊണ്ടില്ല്യ എന്ന് തോന്നി.
Yes.......V hv 2 go......
ReplyDeleteഞാന്‍ ഇപ്പോള്‍ വന്നേ ഉള്ളൂ... ദാ ഇപ്പോള്‍ പോയേക്കാം .......
ReplyDeleteഅല്ല നിങ്ങള്‍ പോണില്ലേ ?
ശരിക്കും.. ഞാന്‍ പോയി.
ReplyDeleteamazing....!!!!! really great...!!!
ReplyDeletenjanum kaathirikukayanu...pokan....!!!!
ഈ ബ്ലോഗീന്നു പോണില്ലേ
ReplyDeleteപ്രസക്തം, ഹൃദയസ്പര്‍ശി.......സസ്നേഹം
ReplyDeleteപോകണം... കൂടെ വരുന്നോ???
ReplyDeleteചിന്തിപ്പിക്കുന്ന ഒരു കൊച്ചു കഥ........ആദ്യത്തെ കുറെ വരികൾ തിരക്കു പിടിച്ച് ജീവിതം എന്ന് നാം ഓരോരുത്തരം സ്വയം പരിചയപ്പെടുത്തുമ്പോൾ നമ്മെ തിരക്കിലേക്ക് തള്ളിനീക്കുന്ന ചോദ്യങ്ങൾ പോലെ .... ഓരോ മൻഷ്യനും അവന്റെ ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും പലരിൽ നിന്നും കേൾക്കുന്ന ചോദ്യ ശരങ്ങൾ... ഒരേ പോലെ പ്രധിധ്വനിക്കുന്നു.. ഒരു പ്രവാസി തന്റെ നല്ല സ്വപ്നങ്ങൾ യാഥാർത്യമാക്കാൻ നാടുപിടിച്ചാൽ അവൻ ആദ്യം കേൾക്കുന്നതും അതു തന്നെ.. എപ്പോളാ വന്നത് എന്നു ചോദിക്കുന്നതിനു മുൻപ് ഏവർക്കും അറിയേണ്ടത് ഇനി പോണില്ലെ എന്നതിന്റെ ഉത്തരം മാത്രം..അവസാനം .മറ്റൊരാളുടെ സഹായമില്ലാതെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാകുമ്പോൾ ...നാം ആർക്കുവേണ്ടി ജീവിതത്തിന്റെ നല്ല ഭാഗങ്ങൾ വലിച്ചെറിഞ്ഞുവോ അവരും ചോദിക്കുന്നു ഇനിയും ഇങ്ങനെ ഞങ്ങളുടെ നല്ല സമയത്തെ മെനുക്കെടുത്താതെ ഒന്നു പോയ്ക്കൂടെ.. ആ വിഷം പുരട്ടിയ ചോദ്യശരങ്ങൾ നമ്മെ തേടി വരാതിരിക്കട്ടെ....ഹൃദയത്തിൽ തട്ടിയ കഥ ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ ആശംസിക്കുന്നു..
ReplyDeleteഒരു ചെറിയ പൊസ്റ്റിലൂടെ എത്ര വലിയ വാസ്തവമാണെഴുതിയത്-
ReplyDeleteവളരെ നന്നായി
പോണില്ലേ വായിച്ചു,പിന്നേം വന്നു,പോണില്ലേ ചോദിക്കാന്‍...
ReplyDeleteഞാന്‍ പോയാലും എന്നെക്കൊണ്ടുള്ള ശല്യം പോകില്ല ഹാജ്യാരേ! നിങ്ങളെക്കൊണ്ടൊക്കെ മൂക്കുകൊണ്ട് "ക്ഷ, ഘ്ര, ദ്ധ്ര, ക്ത, ജ്ര" എന്നൊക്കെ എഴുതിക്കാന്‍ പിറന്നവനാ ഞാന്‍ :)
ReplyDeleteപ്ലാസ്ടിക്ക് പോലെ ഉപയോഗശൂന്യമായാലും ഞാന്‍ അനന്തകാലം ഭൂമിയെ മലിനപ്പെടുത്തി ഇങ്ങനെ തന്നെ ഉണ്ടാകും.
അയ്യോ, പിന്നേം മറന്നു. പോസ്റ്റ് കലക്കി!!
ReplyDeleteഎന്നാല്‍ ഞാന്‍ ഒന്നങ്ങ് പൊക്കോട്ടെ ..!!!
ReplyDeleteചോദ്യങ്ങള്‍ക്ക് മുന്നേ ചെയ്തു തീര്‍ക്കെണ്ടിയിരിക്കുന്നു...
ReplyDeleteഇനിയിപ്പോ ഞാൻ നിക്കണോ പോണോ..?
ReplyDeleteകൊള്ളാം തണൽ, ഒരു പാട് ചിന്തകൾ നൽകുന്ന കഥ, കീപ്പിറ്റപ്പ്
'പോണില്ലേ ' എന്ന ചോദ്യത്തിനും ഇരിക്കാന്‍ ഇടം വേണ്ടേ
ReplyDeleteചങ്ങാതീ ? ഓരോരുത്തരും കണ്ടെത്തി കൊടുക്കുന്നു സ്ഥാനം .
അവസാനത്തെ പോണില്ലേ എത്തും മുന്നേ എനിക്കും പോണം !!!
വളരെ ഇഷ്ടമായി ഈ പുതുമയുള്ള എഴുത്ത് ...
ആശംസകളോടെ ....
അപ്പോ, പോണം അല്ലേ?
ReplyDeleteഒടുവിലെ ആ ചോദ്യം മക്കളുടെ വായില്‍ നിന്നു വരുന്നതിനു മുമ്പ് മാലാഖമാര്‍ ഇങ്ങനെ ചോദിച്ചുകൊള്ളട്ടെ..... "വരുന്നില്ലേ".
ReplyDeletePALLIKKARAYIL
http://ozhiv.blogspot.com/
പോകാം മാഷേ ..സമയം ആവട്ടെ...പക്ഷെ അത് എന്നാണെന്ന് ഒരു പിടിയുമില്ല ..
ReplyDeleteഗള്‍ഫുക്കാരോടുള്ള എന്നാ പോവണേ എന്നാ ചോദ്യമാണ് സഹിക്കാന്‍ പറ്റാത്തത്.
ReplyDeleteഒരു ചടങ്ങ് പോലെ ആണേലും അത് വല്ലാതെ ഇറിറ്റെറ്റ് ചെയ്യിക്കും.
പലപ്പോഴും അവരവരുടെ സ്വന്തം താല്പ്യര്യങ്ങൾക്കെതിരെ നമ്മളോരൊരുത്തരും മറ്റുള്ളവർക്ക് ശല്ല്യമാകുമ്പോൾ ഉണ്ടാകുന്ന ഏറ്റവും കൂടുതൽ ജീവിതത്തിൽ കേൾക്കുന്ന ചോദ്യത്തിന്റെ ‘ഏറ്റവും ചെറിയ‘ വാക്കുകളാലുള്ള അസ്സലൊരു ഉത്തരം വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്നു !
ReplyDeleteഇതെനിക്കിഷ്ടായി, വളരെ കുറഞ്ഞവാക്കില്‍ വളരെ വലിയൊരു കാര്യം പറഞ്ഞിരിക്കുന്നു...
ReplyDeleteഞാന്‍ പോയി.
ReplyDeleteനന്നായി ചോദ്യങ്ങളുടെ ഈ ശരാവലി !
ReplyDeleteപോണില്ലേ” എന്നെ ചോദ്യത്തിന് ഇത്രയും മൂർച്ചയുണ്ടെന്ന് ഇത് വായിച്ചപ്പഴാ മനസ്സിലായത്. ഞാനിനി ആരോടും പോണില്ലേ” എന്ന് ചോദിക്കില്ല
ReplyDeleteഒടുക്കം, വിറങ്ങലിച്ചു നീണ്ടു നിവര്‍ന്നു കട്ടിലില്‍ കിടക്കുമ്പോള്‍,
ReplyDeleteചുറ്റും ബന്ധുക്കള്‍ വിലാപ കാവ്യം (ഓ, അതാണല്ലേ കരച്ചില്‍) പാടുമ്പോള്‍,
നാട്ടുകാര്‍ ചോതിക്കും,
"ഇതെന്താ കുറെ സമയമായല്ലോ കിടത്തിയിട്ട്, ശ്മശാന ഭൂമിയിലേക്ക് കൊണ്ട് "പോണില്ലേ"?
അവരെ കുറ്റം പറയാനാവില്ല, തിരക്കല്ലേ തിരക്ക്.
ഇവിടെ ഇത്രയും നല്ല ബ്ലോഗുകാരുള്ളപ്പോള്‍ വേറെ എങ്ങോട്ട് പോവാന???
ReplyDeleteഎനിക്ക് ഇഷ്ടായി....നല്ല പോസ്റ്റ്..
അറ്ത്ഥവത്തായ വരികള്‍..എല്ലാവരെയും പറഞ്ഞയക്കാഞ്ഞിട്ട് മറ്റുള്ളവര്‍ക്ക് ധ്റുതിയാണല്ലോ.
ReplyDeleteഗള്‍ഫില്‍നിന്ന് ലീവിന് നാട്ടിലെത്തിയാലുള്ള ചോദ്യമാണ് കലക്കിയത്..നാട്ടുകാറ്ക്കു ഗള്‍ഫുകാരന്‍ പോകാഞ്ഞിട്ടേന്തോ
സമാധാനക്കേടാണ്
ഈ ചോദ്യപ്രവണത പലപ്പോഴും പ്രധാന ജീവിത ഘട്ടങ്ങളില്‍ മനുഷ്യനെ അവന്‍റെ ഉദാസീനതയില്‍ നിന്ന് ഉണര്‍ത്തിയിട്ടുണ്ട്..
ReplyDelete“സമയമാകുന്നു പോകുവാൻ രാത്രി തൻ നിഴലുകൾ നമ്മൾ പണ്ടെ പിരിഞ്ഞവർ“ എന്നു ചുള്ളീക്കാടൂ പാടിയിട്ടുണ്ടു. പോകാൻ സമയം ആകട്ടെ.പോയല്ലെ പറ്റൂ.
ReplyDeleteകൊള്ളാം ട്ടോ...
ReplyDeleteപോണം ഇൻഷാ അല്ലാഹ്.
വിളിയ്ക്കട്ടെ.
വിളിയാളം കേള്‍ക്കുന്നേരം പോകണ്ടേ... വിരുന്നിന് വന്നോര്‍നമ്മള്‍ ഓര്‍ക്കണ്ടേ... എന്റെ ഉമ്മ ഇടക്കിടെ പാടുന്ന ആ പാട്ട് ഓര്‍മ്മ വന്നു...
ReplyDeleteപോണം... ചിരിച്ചുകൊണ്ട്...
എന്നെങ്കിലും ഒരിക്കല്‍ എല്ലാം ഇട്ടെറിഞ്ഞിട്ടു പോയെ പറ്റു ..അന്ന് തീരും നിങ്ങളു പോണില്ലേ? എന്നാ ഈ ചോദ്യം ..
ReplyDelete