"നിങ്ങള്‍ മീറ്റിനു പോണില്ലേ?"
മരം മാത്രമല്ല; മരുഭൂമിയും മദീനഖലീഫയും വരെ കോച്ചുന്ന നല്ല ജമണ്ടന്‍ തണുപ്പത്ത് , സാന്‍റ് വിച്ച് പൊതിഞ്ഞപോലെ പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടിയ എന്നെ വിളിച്ചു ഉണര്‍ത്തുകയാണ് ശ്രീമതി!
"എണീറ്റ് മീറ്റിനു പോ മനുഷ്യാ......"
ചട്ടുകം കൊണ്ട് എന്റെ പ്രഷ്ടത്തില്‍ അടിച്ചു എഴുന്നെല്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പിന്നെയും.
എന്റെ പക്കല്‍ ആകെയുള്ള അല്പം ധൈര്യം സംഭരിച്ചു വായില്‍ തിരുകി , ദേഷ്യം കടിച്ചമര്‍ത്തി പാതി ഉറക്കത്തില്‍ ഞാനലറി ." മീറ്റ് ഇന്നലെത്തന്നെ വാങ്ങിച്ചില്ലെടീ ...ഫ്രീസറില്‍ പോയി നോക്ക്."
" അതല്ല മനുഷ്യാ..പ്ലേഗു മീറ്റിനു പോണില്ലേ?"
" പ്ലേഗല്ല, ബ്ലോഗ് .ബ്ലോഗ്. .." ഞാന്‍ വീണ്ടും കടിച്ചമര്‍ത്തി.
"എനിക്ക് രണ്ടും കണക്കാ.."
അവരെയും കുറ്റം പറയാന്‍ കഴിയില്ല. അവര്‍ക്കുവേണ്ടി അനുവദിക്കപ്പെട്ട നമ്മുടെ സമയം മറ്റുള്ളതിനുവേണ്ടി ചെലവഴിക്കുമ്പോഴുള്ള സ്വാഭാവികമായ ആന്തരിക പ്രക്ഷുബ്ധ സംഘര്‍ഷങ്ങളുടെ വേലിയേറ്റ..................
എഴുന്നേറ്റു പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കി. പിന്നീട് പള്ളിയില്‍ പോകുംനേരം ഞാന്‍ അവളോട് പറഞ്ഞു- " ഒരുങ്ങി നിന്നോളൂ..മീറ്റിന് നമുക്കൊരുമിച്ചു പോവാം".
"ഞങ്ങളില്ല..."
"എടീ..അവിടെ നല്ല പാല്‍ച്ചായേം പലഹാരവും ഉണ്ടാവും"
" ആര്‍ക്കുവേണം നിങ്ങടെ പാല്‍ക്കായവും അപഹാരവും .. ഞാനീവിടെ വൈകീട്ട് ചുവന്നരിയുടെ പത്തിരിയും വറുത്തരച്ച കോഴിക്കറിയും ഉണ്ടാക്കാന്‍ പോവ്വാ.."
പള്ളിയില്‍ നിന്ന് വന്നു ഉച്ചഭക്ഷണം കഴിച്ചു കഴിച്ചില്ല എന്ന് വരുത്തി ക്വാളിറ്റി ഹൈപ്പര്‍മാര്‍ക്കറ്റ് ലക്‌ഷ്യമാക്കി വേഗം പുറത്തിറങ്ങുമ്പോള്‍ ദേ വീണ്ടും നല്ലപാതിയുടെ പിന്‍വിളി -
" ഹവായ് ചെരിപ്പിട്ടു കൊണ്ടാണോ മനുഷ്യാ മീറ്റിന് പോണത്?
ശരിയാ .തിരക്കിനിടയില്‍ അത് മറന്നു പോയി.എന്നാലും അതൊന്നു മയത്തില്‍ പറഞ്ഞുകൂടെ? ഞാന്‍ വീണ്ടും ദേഷ്യം കടിച്ചമര്‍ത്തി.
"ഉണ്ടാക്കിയത് നന്നായില്ലെങ്കില്‍ , വിരുന്നുകാര്‍ ആരും വന്നില്ലെങ്കില്‍, പിള്ളാര്‍ വയറു നിറച്ചു തിന്നില്ലെന്കില്‍ ബാക്കി എന്തെങ്കിലും ഇവിടെ കാണും" ഭാര്യയുടെ മുന്നറിയിപ്പ്!!
"ആര്‍ക്കുവേണം നിന്റെ പത്തിരീം കോഴിക്കറീം..." എന്ന് ഞാന്‍ പറഞ്ഞില്ല. തികട്ടി വന്ന ദേഷ്യം കടിച്ചമര്‍ത്തി ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി..
രണ്ടുമണിയോടെ മീറ്റ് നടക്കുന്ന ഹാളിലെത്തിയപ്പോള്‍ അഞ്ചു പത്തുപേര്‍ സന്നിഹിതരായിരുന്നു. ശേഷം, പരിചിതരും അല്ലാത്തവരുമായ ഒരുപാടുപേര്‍ വന്നു തുടങ്ങി. പത്തിരുപത്തഞ്ചു പേരെ മാത്രമേ ഞങ്ങള്‍ പ്രതീക്ഷിചിരുന്നുവെങ്കിലും മുപ്പത്താറ് പേര് സന്നിഹിതരായി! എല്ലാവരുടെ മുഖത്തും പ്രകടമായ പ്രത്യക പ്രസന്നഭാവം ഞങ്ങളെ ഏറെ സന്തോഷവാന്മാരാക്കി. അപരിചിതരോ നേരിട്ട് ഇതുവരെ കാണാത്തവരോ ആയ എല്ലാവരും ഒരു ചെറിയ സമയം കൊണ്ട് ആഴമുള്ള സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കാന്‍ ബ്ലോഗ് എന്ന മാധ്യമം സഹായകമായി എന്നത് ചെറിയ കാര്യമല്ല. ബ്ലോഗ് മീറ്റിന്റെ പ്രഥമവും പ്രധാനവുമായ ഉദേശ്യവും അത് തന്നെ.
നമുക്കവരെ ഒന്ന് പരിചയപ്പെടാം.
നമുക്കവരെ ഒന്ന് പരിചയപ്പെടാം.
വ്യക്തമായ കാഴ്ചപ്പാടുകള്‍ , ലാളിത്യം അസീസ് മഞ്ഞിയില്‍ http://manjiyil.blogspot.com/ |
അനുഭവസമ്പത്ത് ഒരു മുതല്‍ക്കൂട്ട് തന്നെ - ദീപു കെ നായര്‍ http://thilakam.blogspot.com/ |
പ്രതീക്ഷയാണല്ലോ നമ്മെ നയിക്കുന്നത്! ഷാനവാസ് എളചോല http://shachola.blogspot.com/ |
പഥികപത്രം, ജീവിതചക്രം !!! സമീര്‍ (പഥികപത്രം ) http://padhikapathram.blogspot.com/ |
വെള്ളിനക്ഷത്രചിരിയുമായി... സഗീര്‍ പണ്ടാരത്തില്‍ ( വെള്ളിനക്ഷത്രം) http://vellinakshathram.blogspot.com/ |
സ്നാപ് എടുക്കാന്‍ ഞാന്‍ വിദഗ്ദനാ ... പക്ഷെ എന്റെ അനുഭവത്തില്‍ ഒരുപാട് പാളിച്ചകള്‍ ഉണ്ട് ജിദ്ദു ജോസ് snapshot http://jidhusdiary.blogspot.com/ |
എളിമയുടെ കനകാംബരം ! കനകാംബരന്‍ (ഖരാക്ഷരങ്ങള്‍) http://kharaaksharangal.blogspot.com/ |
ദൈവനാമത്തില്‍ എല്ലാം ....... മുഫീദ് http://inthenameofgod-mufeed.blogspot.com/ |
മരുപ്പൂക്കളിലെ സൌരഭ്യം! കലാം (മരുപ്പൂക്കള്‍) http://maruppookkal.blogspot.com/ |
കവിതയുടെ നീരുറവ... ഹാരിസ് എടവന http://thabasum.blogspot.com/ |
"എന്തിനീ കരയുന്നു കൂട്ടരേ... എന്‍ കത്തി കേട്ട വിഷയമോര്‍ത്തോ ? എന്തിനോ കരയുന്നു നീ ബ്ലോഗറെ... എന്‍ മൊബൈലിന്‍ വിലകേട്ട കാര്യമോര്‍ത്തോ..? ( 'നിളയില്‍ ' നിന്ന് വീണുകിട്ടിയ മൊബൈല്‍ കവിതയുമായി നാമൂസ്) http://thoudhaaram.blogspot.com/ |
വിനയാന്വിതം സൌമ്യം ഉണ്ണികൃഷ്ണന്‍ http://tenmala.blogspot.com/ |
എന്റെ വിരലുകളിലെ മോതിരങ്ങള്‍ ഒന്ന് ഊരിത്തരാമോ പ്ലീസ്....... നിക്സണ്‍ (നികു) 'എന്റെ ലോകം ' http://nikukechery-entelokham.blogspot.com/ |
സോറി .. കുറച്ചു കാലം ഇവിടെ ഇല്ലായിരുന്നു. കൂടുതല്‍ കരുത്തോടെ, പെയ്തൊഴിയാതെ ഇനിയിവിടെ - മുരളി നായര്‍ (പെയ്തൊഴിയാതെ) http://peythozhiyathe-pravasi.blogspot.com/ |
തല്‍കാലം ഞാനൊരു പാട്ടുപാടാം.. കടല്‍ പോലെ കവിത... തന്സീം http://orukadal.blogspot.com/ |
എനിക്ക് പറയാനുള്ളത് എന്താണെന്ന് വച്ചാല്‍....... ശ്രീജിത്ത് (എനിക്ക് പറയാനുള്ളത്) http://sankarsreejith.blogspot.com/ |
ദീപാങ്കുരം ചേതോഹരം! ദീപക് (DEFRAME) http://deframes.blogspot.com/ |
കഥയുടെ മാലപ്പടക്കം ... എഴുത്തുകലയുടെ ആശാന്‍ .. ബ്ലോഗര്‍മാരുടെ ദാഹമകറ്റാന്‍ ജ്യൂസും വെള്ളവുമായി വന്ന സൌമനസ്യം.. സിദ്ധീഖ് തൊഴിയൂര്‍ (മാലപ്പടക്കം) http://maalappadakkamm.blogspot.com/ |
വെട്ടിമലര്‍ത്തിയ ചിരി സംഘാടന മികവ്.. വലംപിരി . രാമചന്ദ്രന്‍ വെട്ടിക്കാട് http://thambivn.blogspot.com/ |
നിലാവുപോല്‍ നിനവുകള്‍!! സംഘാടന മികവ് . ഇടംപിരി സുനില്‍ പെരുമ്പാവൂര്‍ (ശാരദനിലാവ്) http://saradhanilav.blogspot.com/ |
എനിക്ക് കരിനാക്കാ ..എന്നെ സൂക്ഷിക്കണം . എപ്പോഴും ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ (ഇടംപിരിയും വലംപിരിയും ഒന്നിച്ചു ചേര്‍ന്നത്) ഷഫീഖ് പരപ്പുമ്മല്‍ (ശ്രദ്ധേയന്‍) http://www.shradheyan.com/ |
ഗ്രാമീണ സൌന്ദര്യം എന്റെ വീക്ക്‌നെസ്സാണ് . നാട്ടീപോണം.. മുഹമ്മദ് ഷക്കീര്‍ (ഗ്രാമീണം) http://grameenam.blogspot.com/ |
എന്നെ കണ്ടാല്‍ വില്ലന്‍ ലുക്ക് ഉണ്ടെന്നു എല്ലാരും പറയുന്നു! പക്ഷെ അല്പം വിഭ്രാന്തി മാത്രമേ ഉള്ളൂ... മനോഹര്‍ കെ വി (മനോവിഭ്രാന്തികള്‍ ) http://manovibhranthikal.blogspot.com/ |
എനിക്കെല്ലാം വെറും ടൈം പാസ്സ് !! അസീസ് (ടൈം പാസ്) http://timeforpass.blogspot.com/ |
പാഠം ഒന്ന് . പാഠഭേദം .... വിനയാന്വിതനായി- നജീം ഏ ആര്‍ (പാഠഭേദം ) http://ar-najeem.blogspot.com/ |
അക്ഷരങ്ങള്‍ വെടിച്ചില്ലുകള്‍ വാക്കുകളില്‍ ചോരത്തിളപ്പ് ... ജിപ്പൂസ് http://jifaas.blogspot.com/ |
തികഞ്ഞ പരിചയ സമ്പത്ത്, അനുഭവങ്ങള്‍ , സംഘാടന മികവ്... ഷാഹുല്‍ (നാട്ടുവഴി) http://shahulpanikkaveettil.blogspot.com/ |
കവിത തന്നെ അമൃതം ! സംഗീതം തന്നെ ജീവിതം ! സുഹൈല്‍ ചെറുവാടി http://suhailcheruvadi.blogspot.com/ |
ഇവന്മാരോട് ഇതെങ്ങനെ പറഞ്ഞു മനസ്സിലാക്കും....? ആകര്‍ഷകമായ കഥയെഴുത്തിന്റെ നവീന ശൈലിക്കുടമ ബിജു കുമാര്‍ (ആലക്കോടന്‍ വിശേഷം) http://minibijukumar.blogspot.com/ |
ഞാനും നിങ്ങളെ പോലെ ഒരു പാവം 'പ്രവാസി'യാണ്... രാജേഷ് കെ വീ http://prabudhan.blogspot.com/ |
മൈം ഹൂം ഷാന്‍ നിഷ്കളങ്ക ചിരിയോടെ മുഹമ്മദ് ഷാന്‍ (ദിനസരിക്കുറിപ്പുകള്‍) http://shanpadiyoor.blogspot.com/ |
എന്റെ തെണ്ടിതരങ്ങളൊക്കെ നിര്‍ത്തി നല്ല നടപ്പാ .. ഇനി 'കുണ്ടാമണ്ടികള്‍' . സിജോയ് റാഫേല്‍ ( ചാണ്ടിക്കുഞ്ഞിന്റെ കുണ്ടാമണ്ടികള്‍) http://sijoyraphael.blogspot.com/ |
കവിതയില്ലാതെ എന്ത് ജീവിതം !! മാധവിക്കുട്ടി(ജീവിതത്തില്‍ നിന്ന്) http://madhavikkutty.blogspot.com/ |
എനിക്ക് ഒരുപാട് പറയാനുണ്ട്. ഒരു മണിക്കൂര്‍ സമയം തരണം . സ്മിത ആദര്‍ശ് (ചിറകുള്ള കിനാവ്) http://chirakullapakalkinaavu.blogspot.com/ |
ഒരു പോസ്റ്റ് കിട്ടിയിരുന്നെങ്കില്‍ കമന്റിട്ടു കളിക്കാമായിരുന്നു ..... 'ഞാന്‍ വലിയ ജയന്‍ ഫാനാ. ഷര്‍ട്ട് കണ്ടില്ലേ ...' റിയാസ് തളിക്കുളം (മിഴിനീര്‍തുള്ളി) http://www.mizhineer-thully.blogspot.com/ |
എന്നെ നിങ്ങള്‍ 'മുക്കിയ ' സംഘാടകന്‍ ആക്കിയത് വളരെ മോശമായിപ്പോയി!!! കയ്യിലുള്ള അല്പം 'തണലു'മായി തട്ടീം മുട്ടീം.... ... ഇസ്മായില്‍ കുറുമ്പടി (തണല്‍) http://www.shaisma.co.cc/ |
ഈ പരിചയപ്പെടലുകള്‍ക്ക് ശേഷം ചായക്കുള്ള 'ബ്രേക്ക്' ആയിരുന്നു. ഈ സമയത്താണ് വ്യക്തിപരമായി ആളുകള്‍ കൂടുതല്‍ അടുക്കുന്നത്! പരസ്പരം സ്നേഹാന്വേഷണങ്ങള്‍ കൈമാറുകയും അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യുന്നത് !
ശേഷം, വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ആയിരുന്നു. ഗാനാലാപം , കവിതാ പാരായണം, അഭിപ്രായ - നിര്‍ദേശ പ്രകടനം മുതലായവ കുറഞ്ഞ സമയത്തിനുള്ളില്‍ നടന്നു.
അഞ്ചര മണിയോടെ അവിസ്മരണീയമായ മീറ്റ് അവസാനിച്ചു.
എല്ലാവരും കൈകൊടുത്തു വീണ്ടും കാണാമെന്ന ഉറപ്പോടെ യാത്രയായി....
അപ്പോഴാണ് എന്റെ വയറിനുള്ളില്‍ സമര പ്രഖ്യാപനം അതിന്റെ മൂര്‍ധന്യവസ്ഥയില്‍ എത്തിയത് ഞാനറിഞ്ഞത് .വിശപ്പ് തീപന്തം കൊളുത്തി പ്രകടനം തുടങ്ങിയിരിക്കുന്നു. ഉദരം മറന്നു പിന്നെ നമുക്കെന്തു നേടാന്‍? വല്ല സാന്ഡ് വിച്ചും കഴിക്കാം എന്ന് കരുതിയപ്പോഴാണ് പത്തിരീം കോഴിക്കറീം ഓര്‍മ്മയിലെത്തിയത്! സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ അടുപ്പില്‍പോയി തിരി കൊളുത്തണോ ? ഉടനെ വീട്ടിലേക്കു വിട്ടു. വേഗം കൈ കഴുകി അക്ഷമയോടെ കാത്തിരുന്നു...
അപ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ദാ ഇങ്ങനെ -
ശേഷം, വിവിധ വിഷയങ്ങളെ കുറിച്ച് ചര്‍ച്ച ആയിരുന്നു. ഗാനാലാപം , കവിതാ പാരായണം, അഭിപ്രായ - നിര്‍ദേശ പ്രകടനം മുതലായവ കുറഞ്ഞ സമയത്തിനുള്ളില്‍ നടന്നു.
അഞ്ചര മണിയോടെ അവിസ്മരണീയമായ മീറ്റ് അവസാനിച്ചു.
എല്ലാവരും കൈകൊടുത്തു വീണ്ടും കാണാമെന്ന ഉറപ്പോടെ യാത്രയായി....
അപ്പോഴാണ് എന്റെ വയറിനുള്ളില്‍ സമര പ്രഖ്യാപനം അതിന്റെ മൂര്‍ധന്യവസ്ഥയില്‍ എത്തിയത് ഞാനറിഞ്ഞത് .വിശപ്പ് തീപന്തം കൊളുത്തി പ്രകടനം തുടങ്ങിയിരിക്കുന്നു. ഉദരം മറന്നു പിന്നെ നമുക്കെന്തു നേടാന്‍? വല്ല സാന്ഡ് വിച്ചും കഴിക്കാം എന്ന് കരുതിയപ്പോഴാണ് പത്തിരീം കോഴിക്കറീം ഓര്‍മ്മയിലെത്തിയത്! സ്വന്തം അടുപ്പില്‍ തീയെരിയെ അന്യന്റെ അടുപ്പില്‍പോയി തിരി കൊളുത്തണോ ? ഉടനെ വീട്ടിലേക്കു വിട്ടു. വേഗം കൈ കഴുകി അക്ഷമയോടെ കാത്തിരുന്നു...
അപ്പോള്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ടത് ദാ ഇങ്ങനെ -
" കോഴിക്കറി എവിടെയിനും?..." എന്ന് ഞാന്‍ .
" അതൊക്കെ പിള്ളാര് കുടിച്ചുതീര്‍ത്തു .."
എന്റെ മുഖം അപ്പോള്‍ കമന്റ് കിട്ടാത്ത ബ്ലോഗറെപ്പോലെ ആയി! ഇരച്ചു വന്ന ദേഷ്യം കടിച്ചമര്‍ത്തി .എന്നിട്ടും ഞാന്‍ പറയാനുള്ളത് പറഞ്ഞു.
"നിന്റെ പിള്ളാര്‍ക്ക് ജനിച്ചപ്പം നാവില്‍ തൊട്ടുകൊടുത്തത് കോഴിക്കറി ആയിരുന്നോ?"
പെട്ടിപ്പാട്ടിന്റെ മുന്നില്‍ പട്ടി ഇരിക്കുംപോലുള്ള എന്റെ ഇരിപ്പ് കണ്ടു ഭാര്യ പറഞ്ഞു-
" ആ പത്തിരീം പഴവും തമ്മില്‍ നല്ല കോമ്പിനേഷനാ.. നിങ്ങളും ബ്ലോഗും പോലെ!! അങ്ങട് കഴിച്ചുനോക്ക് "
എനിക്കിട്ടു താങ്ങിയതാണ്..നമ്മള്‍ ബ്ലോഗര്‍മാരെ കളിയാക്കിയതാണ്. വീണ്ടും ദേഷ്യം വന്നപ്പോള്‍ ഞാന്‍ വീണ്ടും കടിച്ചമര്‍ത്തി.
കൂട്ടരേ...രാവിലെ മുതല്‍ ഞാന്‍ 'കടിച്ചമര്‍ത്തി കടിച്ചമര്‍ത്തി' എന്റെ പല്ലും ചുണ്ടും നാക്കുമെല്ലാം കേടുവന്നു. അതിനാല്‍ ഇതൊന്നും തിന്നാന്‍ വയ്യ! കഴിച്ചോളൂ .. പത്തിരീം പഴവും നല്ല ചേര്‍ച്ചയാ....