May 31, 2011

അത് പോയി!



അന്നെനിക്ക് പത്ത് പതിനൊന്നു വയസ്സ് കാണും..
ഗ്രാമത്തിലെ പള്ളിയിലെ മൌലവിക്ക് പതിവായി ഉച്ചഭക്ഷണം നല്‍കിക്കൊണ്ടിരുന്ന വീട്ടുകാര്‍ വീടുവിറ്റു സ്ഥലം മാറിപ്പോയതിനാല്‍ അദ്ദേഹത്തിന്റെ ഭക്ഷണക്കാര്യം പള്ളിക്കമ്മറ്റിയില്‍ ചര്‍ച്ചാവിഷയമായി. ഒരു സത്കര്‍മ്മമായി തോന്നിയതിനാല്‍ എന്റെ പിതാവ് ആ ദൌത്യം ഏറ്റെടുത്തു.

ഓര്‍മ്മവച്ചകാലം മുതല്‍ ഉപ്പ മക്കളോടൊപ്പം ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. ജോലിക്കാരുണ്ടെങ്കില്‍  അവരും കൂടി ഉണ്ടാകും. 'ഒന്നിച്ചുണ്ണുന്ന കുടുംബത്തിനേ ഒരുമയുണ്ടാകൂ' എന്നാണു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ ഉച്ചഭക്ഷണത്തിനു ഒരംഗം കൂടി വര്‍ധിച്ചു.

വളരെ സരസനും സല്സ്വഭാവിയുമായിരുന്നു മൌലവി. പക്ഷെ എനിക്ക് അദ്ദേഹത്തിന്റെ വരവ് തീരെ പിടിച്ചില്ല എന്ന് മാത്രമല്ല; വീട്ടിലെ വരവ് മുടക്കാന്‍  വല്ല സൂത്രമൊപ്പിക്കാനുള്ള ചിന്തയും മനസ്സില്‍ പരുവപ്പെടുത്തിത്തുടങ്ങി. അതിനു കാരണങ്ങള്‍ പലതാണ് . ഒന്നാമത്- 
'അതിഥി ദേവോഭവ:' എന്നാണല്ലോ. അതിനാല്‍ വറുത്തമീനും മറ്റു സ്പെഷ്യല്‍ വിഭവങ്ങളും വലുത് തന്നെ നോക്കി ഉപ്പ മൌലവിക്ക് കൊടുക്കും! 
രണ്ടാമത്- നമ്മളെത്ര വിശന്നാലും , എത്ര വൈകിയാലും മൌലവി വന്നിട്ടേ ഭക്ഷണം കഴിക്കൂ!

ഇനി കാരണങ്ങള്‍ വേറെയുമുണ്ട്. അദ്ദേഹത്തിന്റെ ഭക്ഷണരീതി അല്പം വ്യത്യസ്തമാണ്. കറിയൊ ഴിച്ച് ചോറുരുളയാക്കി നിലംതൊടാതെ ഒരു പിടിയാണ്. മീനോ അനുബന്ധ 'ടച്ചിംഗ്സോ' വെള്ളമോ തൊടുകപോലുമില്ല! ചോറ് മുഴുവന്‍ തിന്നതിന് ശേഷം- പപ്പടം, അച്ചാര്‍, വറവിട്ടത് മുതലായവ കാലിയാക്കും. പിന്നീട് മീന്‍ കഷ്ണം മുഴുവനായി വായിലിട്ടശേഷം , ഉറയില്‍ നിന്ന് വാള്‍ വലിച്ച് ഊരുംപോലെ , മീന്‍മുള്ളിന്റെ അഗ്രം പിടിച്ചൊരു വലിയാണ്! മീനിന്റെ മാംസം മുഴുവന്‍ വായിലും മുള്ള് മൌലവിയുടെ കയ്യിലും! ശേഷം രണ്ടു ഗ്ലാസ് വെള്ളം. ഇതാണ് രീതി. 

ഇതൊക്കെ സഹിക്കാമായിരുന്നു. ഉപ്പാന്റെ മുന്നില്‍ അദ്ദേഹത്തിനു ആളാവാന്‍ വേണ്ടി ചിലനേരത്ത് നടത്തുന്ന ക്രൂരകൃത്യമാണ് അസഹനീയം. ചില ദിവസം ഭക്ഷണശേഷം എന്നെ വിളിച്ചു ഉപ്പാന്റെ മുന്നില്‍വച്ച് ചില ചോദ്യങ്ങള്‍ ചോദിക്കും. അല്ലെങ്കില്‍ വിശുദ്ധ ഖുര്‍ആനിലെ ചില അധ്യായങ്ങള്‍ കാണാതെ പാരായണം ചെയ്യാന്‍ ആവശ്യപ്പെടും. ഇതിനെക്കാള്‍ വല്യ ദ്രോഹം വേറെയുണ്ടോ ? അതുവരെ തിന്ന ചോറൊക്കെ ദഹിച്ചുപോകും! ഇങ്ങനെ മൌലവി എനിക്കൊരു പാരയായി മാറുകയും ഊണിലും ഉറക്കിലും അദ്ദേഹത്തെ തുരത്താന്‍ വഴിയാലോചിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്!!

മൌലവി അന്നും പതിവുപോലെ 'അന്നദാനം' നടത്തിക്കൊണ്ടിരിക്കുകയാണ് . ചോറൊക്കെ തിന്നുകഴിഞ്ഞു. ടച്ചിംഗ്സും അകത്താക്കി. അടുത്തത് മുഴുത്തൊരു അയലക്കഷ്ണത്തിന്റെ ഊഴമാണ്. കഷ്ണം മൊത്തമായി വായിലിട്ടുകഴിഞ്ഞു. അത്ഭുതങ്ങള്‍ സംഭവിക്കും കാലമല്ലേ?  മീനിനു ജീവന്‍വച്ച് കാണും! മൌലവിക്ക് മീനിന്റെ മുള്ള് പിടിക്കാന്‍ കഴിഞ്ഞില്ല. അത് താഴേക്കു പോയി! കണ്ഠനാളിയില്‍ സ്റ്റോപ്പ്!!!  

 "ഈ........."    ജീവിതത്തില്‍ ഞാനിതുവരെ കേള്‍ക്കാത്ത ഒരു തരം ഭീകരശബ്ദം അദ്ദേഹത്തില്‍നിന്ന് പുറത്ത്‌വന്നുകൊണ്ടിരുന്നു! സൈക്കിളിന് കാറ്റടിക്കുമ്പോള്‍ ഉയരുന്ന ശബ്ദത്തിന് ഏകദേശസാമ്യം ഉണ്ടെന്നുപറയാം. അദ്ദേഹത്തിന്റെ കണ്ണുകള്‍ തുറിച്ചു. മനുഷ്യന്റെ കണ്ണുകള്‍ക്ക്‌ ഇത്രേം വലിപ്പമുണ്ടെന്നു അന്നാണെനിക്ക് ബോധ്യമായത്. ഇതെല്ലാം കണ്ടു എല്ലാരും അന്തംവിട്ടു കുന്തം പോലെ ഇരിക്കുന്നു. മൌലവിയുടെ അടുത്ത് ഞാനായിരുന്നു ഇരുന്നിരുന്നത്. അതിനാല്‍ ഉപ്പ എന്നോട് വിളിച്ചു കൂവി . " തലക്കടിയെടാ................" 

അന്തം വിട്ടിരിക്കുന്ന എനിക്ക് ആദ്യം ഒന്നും പിടികിട്ടിയില്ല. പിന്നെയാണ് ലഡു പൊട്ടിയത്! കിളിയുടെ വിശപ്പും മാറും, പോത്തിന്റെ കടിയും മാറും- എന്ന് പറഞ്ഞ പോലെ ,മൌലവിയുടെ തലയില്‍ എന്റെ വലത്തെ കൈകൊണ്ട് തന്നെ ആഞ്ഞടിച്ചു. കയ്യിലെ ഭക്ഷണാവശിഷ്ടം അദ്ദേഹത്തിന്റെ തലയില്‍ ആയി എന്നല്ലാതെ എന്ത് ഫലം! മീനിനു ദയ തോന്നിയില്ല. രക്ഷയില്ലെന്നു കണ്ടു ഉപ്പ വീണ്ടും വിളിച്ചുകൂവി . " ഡാ...ടാക്സി വിളിയെടാ...വേഗം..."

മൌലവിയുടെ 'ഈ..' വലികള്‍ക്കിടയില്‍ , കൈപോലും കഴുകാതെ ഞാന്‍ അങ്ങാടിയിലെക്കോടി. ടാക്സി വിളിച്ചുകൊണ്ട് വന്നു. എല്ലാരും കൂടി അദ്ദേഹത്തെ ടാക്സിയില്‍ കയറ്റി. കൂടെ ഞാനും ഉപ്പയും. ഹെഡ്‌ ലൈറ്റിട്ട് , നിര്‍ത്താതെ ഹോണുമടിച്ച് കാര്‍ ചീറിപ്പാഞ്ഞു. മേമ്പൊടിക്ക് മൌലവിയുടെ 'ഈ...' വിളിയും. പേടിച്ചരണ്ട് ഞാനും ഉപ്പയും.
തളര്‍ന്നവശനായ മൌലവിയുടെ നെഞ്ചു തടവിക്കൊടുക്കാന്‍ ഉപ്പ ആവശ്യപ്പെട്ടപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് കഴുകാത്ത എന്റെ കൈകൊണ്ട് തന്നെ ഞാന്‍ നന്നായി തടവിക്കൊടുക്കുകയും ഒരു മിനിട്ടിനകം എന്റെ കൈ പരിപൂര്‍ണ്ണമായി വൃത്തിയാവുകയും ചെയ്തു എന്നല്ലാതെ മൌലവിക്കു പ്രത്യക ഗുണമൊന്നും ഉണ്ടായില്ല. 

കാര്‍ ചീറിപ്പാഞ്ഞുകൊണ്ടിരുന്നു. പത്തു പന്ത്രണ്ടു കിലോമീറ്റര്‍ പിന്നിട്ടുകാണും. കാറ് ആശുപത്രിയുടെ ഗേറ്റ് എത്താനായതും മൌലവി ഒറ്റ ഡയലോഗ്.  " വണ്ടി നിര്‍ത്ത്...."
എന്ത്പറ്റി എന്നറിയാതെ ഡ്രൈവര്‍ കാറ് നിര്‍ത്തി.ഞാനും ഉപ്പയും മൌലവിയുടെ മുഖത്തേക്ക് നോക്കി. വിയര്‍ത്ത ശരീരവും നേരിയ ചമ്മലുമായി മൌലവി ഉവാച:  " അത്....പോയി "  

ആരും ഒന്നും മിണ്ടിയില്ല. പക്ഷെ ഡ്രൈവറുടെ സീറ്റില്‍ നിന്ന് മാത്രം, സ്റ്റാര്‍ട്ട് ആവാത്ത കാറിന്റെ പോലെ എന്തോ  അപശ്രുതി ഉയര്‍ന്നു.വണ്ടി തിരിച്ചുവിട്ടു. 
കൈവിട്ടുപോയെന്ന്  കരുതിയ ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷത്തില്‍ മൌലവി.
വിരുന്നുകാരന്‍ വന്നാലും വെളിച്ചപ്പാട് വന്നാലും കോഴിക്ക് തന്നെ കേട് - എന്നോര്‍ത്ത് വിഷാദത്തോടെ  ഉപ്പ.
കല്യാണമായാലും മരണമായാലും പന്തലുകാരന് കോള് - എന്ന് പറയുംപോലെ, സന്തോഷത്തോടെ കാര്‍ ഡ്രൈവര്‍.
ഇന്നത്തോടെ മൌലവിയുടെ ശല്യം  തീരുമല്ലോ എന്ന ആകാംക്ഷയില്‍ ഞാന്‍.

അങ്ങനെ പള്ളിമുറ്റത്ത്‌ കാര്‍ നിര്‍ത്തി.മൌലവി ഇറങ്ങി. പള്ളിവളപ്പില്‍ തന്നെയാണ് അദ്ദേഹത്തിന്റെ താമസം. വളരെ മയത്തില്‍ അദ്ദേഹത്തിനോട് ഉപ്പ ഇങ്ങനെ പറഞ്ഞു- "ഇനിമുതല്‍ മൌലവി വരണ്ട കേട്ടോ.....നമുക്ക് വേറെ എന്തെങ്കിലും വഴിയുണ്ടാക്കാം ....".
ഇത് കേട്ടപ്പോള്‍ എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. ഇനിമുതല്‍ എനിക്ക് വല്യ കഷ്ണം മീന്‍ കിട്ടും. സ്കൂളില്‍ നിന്ന് വന്നപാട് ചോറ് തിന്നാം. ഉപ്പാന്റെ മുന്നില്‍ വച്ച് ചോദ്യം ചെയ്യല്‍ ഇല്ല. ഉപ്പയാണ് ഉപ്പാ  ഉപ്പ!.

പക്ഷെ....സന്തോഷത്തിനു അല്പായുസ്സേ ഉണ്ടായിരുന്നുള്ളൂ. മൌലവിയില്‍ നിന്ന് കേട്ട ഉത്തരം തീരെ പ്രതീക്ഷിക്കാത്തതായിപ്പോയി! അത് കേട്ടപ്പം ഞാന്‍, മന്ത്രി സ്ഥാനം കഷ്ടിച്ച് നഷ്ടപ്പെട്ട എം എല്‍ എ യെ പ്പോലെയായി!
ഉപ്പാന്റെ അവസ്ഥയോ , തൊണ്ടയില്‍ മീന്‍ കുടുങ്ങിയ പോലെയും!
മൌലവിയുടെ ഉത്തരം എന്നെ ചൂണ്ടിക്കൊണ്ട് ഇപ്രകാരമായിരുന്നു-
"അതാ നല്ലത് സാഹിബേ... ഇനിമുതല്‍ ഇവന്റെ പക്കല്‍ ഭക്ഷണം ഇങ്ങോട്ട് കൊടുത്തയച്ചാല്‍ മതി.."

106 comments:

  1. ഇതിലെ 'ഞാന്‍' ഞാനല്ല.
    ഇതിലെ 'മൌലവി' ഇതുവരെ ജനിച്ചിട്ടുപോലുമില്ല!
    ആര്‍ക്കെങ്കിലും വല്ലതും തോന്നുന്നുവെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്.

    ReplyDelete
  2. അനുഭവം ഹൃദയവും രസകരവും ആയി ....:)

    ReplyDelete
  3. ആഹാ തീറ്റ മൌലവിയും കുറുമ്പ് ചെക്കനും കൊള്ളാം

    ReplyDelete
  4. അയ്യോ..ഇത്ര രസകരമായി ഒറു വിവരണം അടുത്തെങ്ങും വായിച്ചിട്ടില്ല
    കൊട് കൈ മച്ചൂ..കലക്കി...

    ReplyDelete
  5. rasheed tandasseri31/5/11 12:18 PM

    കുറുമ്പടി മദ്രസ്സ യില്‍ ഉണ്ടായിരുന്ന ഏത് ഉസ്താദ് ആയിരുന്നു ?....അതാണ്‌ ഞാനിപ്പോള്‍ ആലോചിച്ചു കൊണ്ടിരികുന്നത് ...

    ReplyDelete
  6. ചിരിച്ചു മരിച്ചു!
    ഇതിനെയല്ലേ സാഹചര്യം ചൂഷണം ചെയ്യുക എന്നു പറയുന്നത് ? ;)

    ReplyDelete
  7. ഇത് ഞാൻ തന്നെ ആയാലും ഈ മൌലവി ജനിച്ചിട്ടുണ്ടെങ്കിലും എന്താണൊരു കുഴപ്പം?
    പോസ്റ്റ് രസകരം. വായിച്ച് സന്തോഷിച്ചു. അഭിനന്ദനങ്ങൾ.

    ReplyDelete
  8. നല്ല അനുഭവങ്ങള്‍ കൊള്ളാം

    ReplyDelete
  9. നല്ല പോസ്റ്റ്...കുറിക്കു കൊള്ളുന്ന നർമ്മം...ആശംസകൾ

    ReplyDelete
  10. ijj enthu paniya oppichathu ,balale........

    ReplyDelete
  11. ഹ ഹ സംഭവം കലക്കീട്ടാ...

    ReplyDelete
  12. ഹ...ഹ...ഹ...
    ഹാ...ഹ...ഹ...ഹ...ഹ
    ഹോ... ഹൊള്ളാം....
    ഹാവൂ....
    രണ്ടാം ഭാഗം കാണുമോ?
    ഊണുംകൊണ്ട് പോയ കഥകള്‍...

    ReplyDelete
  13. അനുഭവം നന്നായി..ചിരിപ്പിച്ചു.

    ReplyDelete
  14. നന്നായി ആസ്വദിച്ചു മൌലവിയുടെ ചോറ് തീറ്റ!

    ReplyDelete
  15. ഇങ്ങനെ മൌലവി എനിക്കൊരു പാരയായി മാറുകയും ഊണിലും ഉറക്കിലും അദ്ധേഹത്തെ തുരത്താന്‍ വഴിയാലോചിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നതിനിടയിലാണ് അത് സംഭവിച്ചത്!!
    നല്ല വണ്ണം ആസ്വദിച്ചു. കൊള്ളാം.

    ReplyDelete
  16. മൌലവിക്കാണെങ്കിലും ശിഷ്യനാണെങ്കിലും ആക്രാന്തം നല്ലതല്ല. മൌലവി വരാതിരുന്നെങ്കിൽ ശിഷ്യൻ വല്യ കഷണം മീൻ മുള്ളോടെ വിഴുങ്ങിയേനെ!

    തലക്കെട്ട് കണ്ട് തെറ്റിദ്ധരിച്ചെങ്കിലും പോസ്റ്റ് രസകരമായി.

    ReplyDelete
  17. ഇഷ്ടപ്പെട്ടില്ല...
    അയല പൊരിച്ചതിന്റെ ഫോട്ടോ കൊടുത്തത് ഇഷ്ടായില്ലെന്ന്...

    ഞാനോരോരംഗവും മനസ്സില്‍ കാണായിരുന്നു. ഈ സംഭവത്തില്‍ ദുരൂഹതയുണ്ട്. മൗലവി മീന്‍ വായിലേക്കിട്ടപ്പോള്‍ കുറുമ്പടിയുടെ കൈ പൊങ്ങുന്നതായി കണ്ടവരുണ്ടല്ലോ. ഹ..ഹ..
    പാവം മൗലവി അസറ് നിസ്കരിക്കാന്‍ കുളിക്കേണ്ടി വന്നിട്ടുണ്ടാകും, നെഞ്ചിലാകെ മീന്‍ നാറ്റം കാരണം. പൊളിച്ചടുക്കിട്ടോ...

    ReplyDelete
  18. ഹഹഹ... അടിപൊളി സാര്‍... :)

    ഈ മൌലവിമാരുടെ ചോറുണ്ണല്‍ നേരമ്പോക്കുകളില്‍ സ്ഥിരം നമ്പരാണ്. അതിലൊന്ന് ഇങ്ങനെ: മറ്റൊരു മൌലവിയുടെ 'അന്നദാനം' ഒരു ദരിദ്രകുടുംബത്തിലായിരുന്നു. മൌലവി മുമ്പേ പറഞ്ഞ പോലെ നല്ലൊരു തീറ്റപ്രിയനും. ഒരുനാള്‍ കൊടുത്ത ചോറ് മുഴുവന്‍ തിന്നു തീര്‍ത്ത മൌലവിക്ക് അടുക്കളില്‍ ബാക്കിയുണ്ടായിരുന്ന ചോറ് കലം സഹിതം പാവം വീട്ടുകാരി മുന്നിലെത്തിച്ചു. അടുക്കളയില്‍ സ്റ്റോക്ക്‌ തീര്‍ന്നുവെന്ന മെസേജ് പാസ്‌ ചെയ്യുകയായിരുന്നു കക്ഷിയുടെ ഉദ്ദേശം. എന്നാല്‍ ബാക്കിയുള്ള കറി ചോറ് വെച്ച കലത്തിലേക്ക് ഒഴിച്ച് ഒരു മണി പോലും ബാക്കി വെക്കാതെ വടിച്ചു തിന്ന ശേഷം മൌലവിയുടെ കമന്റ് ഇങ്ങനെ "പാത്രം വടിച്ചു തിന്നാല്‍ മക്കം അടിച്ചു വാരിയ കൂലിയാ.." ദയനീയ ഭാവത്തോടെ മൌലവിയുടെ 'അതിക്രമം' കണ്ടു നിന്ന വീട്ടുകാരിക്ക്‌ ഈ കമന്റ് കൂടിയായപ്പോള്‍ സഹിച്ചില്ല. അടുക്കളയില്‍ ബാക്കിയുണ്ടായിരുന്ന കറിയുടെ ചട്ടി മൌലവിയുടെ മുന്നില്‍ അമര്‍ത്തിവെച്ചു അവര്‍ പറഞ്ഞതിങ്ങനെ "മക്കം കൊണ്ട് നിര്‍ത്തണ്ട മൌലവീ... മദീന കൂടി വടിച്ചോളൂ.."

    ReplyDelete
  19. ഇസ്മയില്‍ ഭായീ...
    പോസ്റ്റ് ഇഷ്ടമായി കെട്ടോ..
    നര്‍മ്മത്തെ മനോഹരമായ് കൈകാര്യം ചെയ്തിരിക്കുന്നു..
    ഒപ്പം എന്നേപ്പോലുള്ളവര്‍ക്ക് "ഈ മോല്യാര്‍ക്ക് ചെലവിന്‍ കൊടുക്കല്‍"
    ചിര പരിചിതമാണു...ഓര്‍മ്മകള്‍ ഉണര്‍ത്തുന്നതുമാണു...

    സാന്ദര്‍ഭികമായി ഇവിടെ പറയാമെന്ന് തോന്നുന്നു..
    പണ്ട് മദ്രസയില്‍ പഠിക്കുമ്പോള്‍ ഉച്ച്ക്ക് ഉസ്താദിനുള്ള ചോറ് ഒരു വലിയ വീട്ടില്‍ നിന്നാണു കൊണ്ടു വരിക. മിക്കവാറും എന്നെയായിരുന്നു ഉസ്താദ് ആ "ബല്ലാത്ത" പണി ഏല്പ്പിച്ചിരുന്നത്.
    ആ വീട്ടില്‍ മുറ്റത്ത് ഉലാത്തുന്ന ഒരു നായ ഉണ്‍ടായിരുന്നു...ഒപ്പം എന്നോളം നീണ്ട ചോറ്റു പാത്രവും തൂക്കി നട്ടുച്ചക്ക് ആളൊഴിഞ്ഞ കുറ്റിക്കാട്ടിലൂടെയുള്ള നടത്തവും...
    അതൊരു പേടിസ്വപ്നം..പക്ഷേ അതിനേക്കാള്‍ അവര്‍ണ്ണനീയം ആ വലിയ വീടിന്റെ അടുക്കള ഭാഗത്ത് ഇറച്ചി പൊരിക്കുന്നതിന്റേയും മീന്‍ വറുക്കുന്നതിന്റേയും കൊതി പിടിപ്പിക്കുന്ന ഗന്ധം സഹിച്ച് ഭക്ഷണമൊരുങ്ങുന്നത് വരേയുള്ള കാത്ത് നില്പ്പായിരുന്നു...
    കാരണം പലപ്പോഴും എന്റെ വയറും കാലിയായിരുന്നല്ലോ.....

    ReplyDelete
  20. ഹ്ഹ്ഹ്ഹ്ഹ് എനിക്ക് വയ്യ . നല്ല ഹാസ്യാവിഷ്കാരം . മൌലവിയുടെ വികൃതികള്‍ കൊള്ളാം .

    ReplyDelete
  21. കഥ വായിച്ചു മുള്ള് ‍ ഞമ്മന്റെ തൊണ്ടയില്‍ കുടുങ്ങിയ പ്രതീതി...എന്നാലും ''ഞാനിന്റെ'' ഒരു ‍ കണ്ണ്.... നന്നായി അവതരിപ്പിച്ചു ഞാനേ.. :)

    ReplyDelete
  22. നന്നായി ആസ്വദിച്ചു വായിച്ചു. ഒരിടത്ത് പോലും ഒരു കല്ലുകടി തോന്നിയില്ല. കഥയിലെ എല്ലാ രംഗവും സിനിമ കാണുന്നത് പോലെ മനസ്സില്‍ കാണാന്‍ പറ്റി. "പിന്നീട് മീന്‍ കഷ്ണം മുഴുവനായി വായിലിട്ടശേഷം , ഉറയില്‍ നിന്ന് വാള്‍ വലിച്ച് ഊരുംപോലെ , മീന്‍മുള്ളിന്റെ അഗ്രം പിടിച്ചൊരു വലിയാണ്" ദേ ഈ ഉപമ തകര്‍ത്തൂ ട്ടോ..!! :)

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  23. ചിരിപ്പിച്ചു...

    ReplyDelete
  24. കുറുമ്പടീ....നല്ല രസികന്‍ പോസ്റ്റ്‌...അപ്പോ നര്‍മകഥ എഴുതാനും കഴിയുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു, തണല്‍....
    എനിക്ക് വളരെ ഇഷ്ട്ടായി....ഇസ്മൂ കീ ജേ....

    ReplyDelete
  25. ഇത് അലിയ മുള്ളില്‍ കൂടൊത്രമായി പോയി.. ഒരു കൊട്ടേഷന്‍ കൂടി എടുക്കുമോ ഇസ്മായില്ക്ക ..

    ReplyDelete
  26. ഇസ്മായിലിൽ നിന്നു നല്ല കഥകൾ ധാരാളം ഉണ്ടായിട്ടുണ്ട് .അതുവായിക്കുമയും ഇഷ്ടപെടുകയും ചെയ്തിട്ടുണ്ട് .നല്ല കഥകൾ എഴുതുന്ന ഇസ്മായിലിന്റെ കഴിവിനെ പലപ്പോഴും പ്രശംസിച്ചിട്ടുമുണ്ട്.എന്നാൽ ഇതു അല്പം കടന്നുപോയി..എന്താണ് ഇതിലെ നർമ്മം ? മുസ്ലിയാരുടെ തൊണ്ടകുഴിയിൽ ഉടക്കിയ ഭക്ഷണഭാഗമാണോ നർമ്മം ? എന്തുപറ്റി ഇസ്മായിലിനു?

    ReplyDelete
  27. ഇസ്മായീല്‍ ഭായ്.........
    പോസ്റ്റ്‌ കലക്കി.
    പലരും പറഞ്ഞ പോലെ ആ രംഗം മനസ്സില്‍ കാണാന്‍ കഴിഞ്ഞു.

    . ശ്രദ്ധേയെന്റെ കമന്‍റും കിടിലന്‍...............

    ReplyDelete
  28. ഇസ്മൈല്‍ ഇക്ക പുതിയ പോസ്റ്റ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത് ഒരു ചിക്കന്‍ പോക്സിനെ കുറിച്ചായിരുന്നു
    പക്ഷെ ഇതിപ്പോള്‍ മീന്‍ മുള്ളും മുസ്ലിയാരും ആയി സംഗതി ഉഷരായിട്ടുന്ദ്

    പിന്നെ പാവപെട്ടവന്‍ പറഞ്ഞതിനോട് എനിക്ക് യോജിപ്പില്ല ഒരു ചെറിയ ത്രെഡ് വെച്ച് ഇത്രയും പടചില്ലേ

    ReplyDelete
  29. പാവം ഇതിലെ ഞാന്‍ ............... :)

    ReplyDelete
  30. ഞങ്ങടെ നാട്ടിലെ ഉസ്താതിന്‌ സ്പെഷൽ മെനുവാണ്‌.അത് കൊടുത്തില്ലെങ്കിൽ ആകെ പ്രശ്നമാണ്‌. മഹല്ലിലെ മോശക്കാരിൽ ആ വീട്ടുകാരും പെടും.


    രസിച്ചു ഇസ്മായിലേ..

    ReplyDelete
  31. മൌലവിയാണെങ്കിലും മാശാണെങ്കിലും രസത്തിനു വേണ്ടി എഴുതാം. നർമ്മം നന്നായി. പക്ഷെ ആശയം! മീൻ മുള്ള് കുടുങ്ങിയത് പോലെ..

    ReplyDelete
  32. അനുഭവമല്ലയെന്നു പറഞ്ഞതു ‘അച്ഛൻ കിണറ്റിലുമില്ല’എന്നു പണ്ടൊരു കുട്ടി പറഞ്ഞപോലെയാവും ! രസിച്ചു വായിച്ചു.
    ( ‘അദ്ധേഹം‘, ‘അദ്ദേഹം’ അല്ലേ.)

    ReplyDelete
  33. 'ചിലവിനു കൊടുക്കുക' ഇത് എന്‍റെ നാട്ടിലുമുള്ള കാര്യമാണ്.
    പക്ഷെ, ഉള്ളത് ഭക്ഷിക്കുക/ കിട്ടിയതില്‍ തൃപ്തിപ്പെടുക ഇതൊക്കെയും കേവലം വാക്കുകളില്‍ ഒതുങ്ങുകയും നിര്‍ബന്ധിത മെനു അടിച്ചേല്‍പ്പിക്കുകയും ചെയ്യുമ്പോള്‍ ഈ ചിലവൊരു ചെലവ് തന്നെയാണ്.
    ഇക്കാടെ.. ചെറുപ്പം എന്ന് പറയുമ്പോള്‍ അത് കാലം ഇശ്ശി പിറകിലാണല്ലോ..? അപ്പോള്‍ ഇപ്പരിപാടി ഇന്നും ഇന്നലെയും തുടങ്ങിയതല്ലാ എന്ന് സാരം. പിന്നെ, കൊമ്പന്‍ സൂചിപ്പിച്ചപോലെ ഞാനൊരു കോഴിപ്പന്നിയെയാണ് പ്രതീക്ഷിച്ചത്. ഇത് വെറുമൊരു മീനായിപ്പോയല്ലോ..?

    ReplyDelete
  34. nannaayittund.pazhaya kaalathinte madhura smaranakal....

    ReplyDelete
  35. നന്നായി ചിരിപ്പുച്ചു.

    ReplyDelete
  36. രസകരമായ വായന സമ്മാനിച്ചു..
    അനുഭവമെങ്കിൽ ഒരു മറക്കാനാവാത്ത അനുഭവമാകും ഇത് അല്ലെ?
    പക്ഷെ നർമ്മം ആണോ? നർമ്മം എന്ന് പറഞ്ഞാൽ ചിരിപ്പിക്കുന്നത് അല്ലെ? ഇതിൽ ചിരിയൊന്നും വന്നില്ല..മൗലവിക്ക് ഒരു വരുത്തല്ലെ എന്നായിരുന്നു വായനയിൽ ഉടനീളം പ്രാർത്ഥിച്ചത്..വായനക്ക് നല്ല ഒഴുക്കുണ്ടായിരുന്നു..അവസാന വരികളിലും മൗലവിയുടെയും ഉപ്പയുടേയും നിസ്സഹായത ഫീൽ ചെയ്തു..അവിടെ
    “ഞാൻ” എന്ന കഥാപാത്രത്തിന്റെ ഭാഗം മാത്രം അല്പം നർമ്മം ഉണർത്തി കേട്ടൊ..അത് കൊണ്ട് ഇതിൽ നർമ്മത്തിലും പെടുമല്ലെ?
    any way ..നല്ല കഥ....അതാ അതിന്റെ ശരി..

    ReplyDelete
  37. മൌലവിയെ നന്നായി കൈകാര്യം ചെയ്തിട്ടുണ്ടല്ലോ

    ReplyDelete
  38. ഹി ഹി ഹി പോസ്റ്റ് ഒരു പാട് സ്ഥലത്ത് ശരിക്കും ചിരിപ്പിച്ചു. നിര്‍ദോഷ ഹാസ്യം പായസം പോലെ വിളമ്പിയ ഒന്നാന്തരം പോസ്റ്റു.

    ReplyDelete
  39. തലക്കടിക്കാൻ പറഞ്ഞപ്പൊ ചിരവയൊന്നും കിട്ടിയില്ലെ????????????????????????????????

    ReplyDelete
  40. ശുദ്ധ ഹാസ്യത്തിന്റെ അയലക്കഷണം..

    ReplyDelete
  41. ചില രംഗങ്ങള്‍ ഭാവനയില്‍ കണ്ടും ചിരിച്ചു

    ReplyDelete
  42. ഹ ഹ ..
    കഥ എന്ന ലേബലിട്ടാല്‍ വായനക്കാരെ പറ്റിക്കാമെന്നു കരുതിയോ?
    ഈ നാന്‍ ഞാന്‍ തന്നെയാണ്. ഈ മൌലവി ജനിചിട്ടുമുണ്ട്...

    പോസ്റ്റ്‌ മനോഹരമായി.. ആശംസകള്‍

    ReplyDelete
  43. പണി അല്പം കൂടിയാലും ശല്യം കുറഞ്ഞല്ലോ. ഇനി വലിയ കഷ്ണം ആണോ ചെറിയ കഷ്ണം ആണോ എന്ന് കൃത്യമായി അറിയാനും പറ്റില്ല. കൊടുത്തു വിടുമ്പോള്‍ വലിയത് വേണമെന്നില്ലല്ലോ.
    എന്തായാലും അല്പം ആശ്വാസമായല്ലോ.

    ReplyDelete
  44. ഇദ്ദ് കലക്കി അനിയാ! മൌലവി കഥകള്‍ എപ്പോഴും ചിരിപ്പിക്കും.ശദ്ധേയന്റെ കമന്റില്‍ കൂടിയുള്ള കഥയും ചിരിപ്പിച്ചു. ഇപ്പോഴും മൌലവി തീറ്റകള്‍ സജീവമായുണ്ട്.

    ReplyDelete
  45. ഇസ്മായില്‍ ഭായ് ...ഇങ്ങനെയുള്ള പോസ്റ്റ്‌ എഴുതാനാണേല്‍ ഇടയ്ക്ക് കുറച്ചു ദിവസം മാറി വീട്ടില്‍ ഇരിക്കുന്നത് നല്ലതാണ്. മൌലവി ഒരു ഒന്നൊന്നര മൌലവി ആയി. പോസ്റ്റ്‌ തകര്‍ത്തു. മീന്‍ കണ്ട മുക്കുവന്‍ എന്ന് കേട്ടിട്ടുണ്ട്. ഇപ്പോള്‍ അത് മൌലവിയുടെ കാര്യത്തിലും പറയാം എന്ന് മനസിലായി.

    ReplyDelete
  46. ചിരിപ്പിച്ചു മാഷെ... :)

    ReplyDelete
  47. നർമ്മവും ഞമ്മക്ക് എളുപ്പം വഴങ്ങുമെന്നല്ലെ.. വളരെയധികം ഇഷ്ട്ടമായി ഈ എഴുത്ത് പലരംഗങ്ങളും ഓർത്തോർത്ത് ചിരിച്ചു . എന്നാലും ആ ‘ഞാൻ, എന്തൊക്കെ പരാക്രമങ്ങളാ കാണിച്ചെ .. മുസ്ലിയാരെ ഭക്ഷണത്തിനു വിളിക്കുമ്പോൾ മുള്ളില്ലാത്ത മീൻ നോക്കി വാങ്ങുക എന്ന ഒരു നല്ല പാഠമുണ്ടീ പോസ്റ്റിൽ.. ഇനി മുള്ളുള്ളമീനാണെങ്കിൽ കൈ കഴുകാൻ വെള്ളവും ആവശ്യമില്ല..ശ്രദ്ധേയന്റെ കമെന്റും അബ്ദുൾ ജാസിം ഇബ്രാഹിമിന്റെ കമെന്റും ഈ പോസ്റ്റുപോലെ തന്നെ രസിപ്പിച്ച് നർമ്മം ഇനിയും എഴുതുക ജനിച്ചു വീണ ഏതെങ്കിലും മുസ്ലിയാക്കന്മാർ കയ്യും കാലും തല്ലിയൊടിച്ചില്ലെങ്കിൽ...ആശംസകൾ...

    ReplyDelete
  48. പാവം മോയല്യെക്കന്മാര്‍ക്കിട്ടുതന്നെ കൊട്ടി അല്ലെ..സംഭവം വായിച്ചപ്പോള്‍ ഇതുപോലെ പലതും മനസ്സിലൂടെ കേറിയിറങ്ങിപ്പോയി.ആ ..! അതൊരു കാലം...

    ReplyDelete
  49. ഹ ഹ ഹ .. രസികന്‍ പോസ്റ്റ്‌..

    ReplyDelete
  50. >>ഇതിലെ 'ഞാന്‍' ഞാനല്ല<< വിശ്വസിച്ചു :D
    പോസ്റ്റ്‌ രസ്സായിട്ടോ ... സോണി ചോദിച്ചപോലെ ഇനി ഊണും കൊണ്ട് പോയ കഥകള്‍ പിന്നാലെ പ്രതീക്ഷിക്കാമോ ?

    ReplyDelete
  51. മനസ്സറഞ്ഞ് ഒന്നു ചിരിച്ചു.
    എന്നാലും മൗലവി ആള് കൊള്ളാല്ലോ
    മൂപ്പര് ഹൈദ്രബാദിലാരുന്നോ? ഈ മീന്‍ വിഴുങ്ങല്‍ ഇത്ര എക്സ്പേര്‍ട്ട് ആവാന്‍..
    പില്ക്കാലത്ത് വീട്ടില്‍ നിന്ന് കൊണ്ടു പോയ 'മൂന്ന്' അയലപൊരിച്ചതില്‍ മൗലവിക്ക് എന്നും ഒന്നേ കിട്ടിയിരുന്നുള്ളു എന്ന് കേള്‍ക്കുന്നതില്‍ വല്ല വാസ്തവവും ഉണ്ടോ?

    ReplyDelete
  52. നല്ല രസികന്‍ പോസ്റ്റ്‌.
    നല്ല നര്‍മ്മവും.
    പക്ഷെ വെറും ഒരു തമാശ പോസ്റ്റ്‌ മാത്രമായി മാറ്റിവെക്കാന്‍ പറ്റുന്നില്ല എനിക്കിത്.
    കാരണം ഈ മൌലവിമാരുടെ ഭക്ഷണം , അവരുടെ ചോദ്യങ്ങള്‍, ഇങ്ങോട്ട് ഭക്ഷണത്തിന് വരുന്നത് , അങ്ങോട്ട്‌ കൊണ്ട് പോയി കൊടുക്കുന്നത് , ഇതൊക്കെ ഞാനും ചെയ്തതാണ്. കുട്ടി ആവുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന മുറുമുറുപ്പോടെ.
    അതിന്റെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയായി എനിക്കിത്.
    പോസ്റ്റ്‌ നന്നായി ട്ടോ തണലേ

    ReplyDelete
  53. ഇസ്മൈല്‍ .ഈ നര്‍മം ഒത്തിരി ഇഷ്ട്ടപ്പെട്ടു .
    .നര്‍മത്തില്‍ ഒത്തിരി മര്‍മം തപ്പേണ്ട
    കാര്യം ഇല്ല .പറയാന്‍ ഉള്ളത് നന്നായി
    അവതരിപ്പിച്ചാല്‍ നര്‍മം അതിന്റെ ജോലി
    ചെയ്തു എന്നാണു എന്‍റെ വിശ്വാസം ..
    അത്തരത്തില്‍ ഇത് കലക്കി ..പഴയ
    ശൈലി മാത്രം അല്ല കടുകിടക്ക്
    മന്ത്രി സ്ഥാനം പോയ MLA മാര്‍
    എന്നൊക്കെ ഇപ്പോള്‍ കേട്ടാല്‍ ചിരിക്കാത്ത
    ആരുണ്ട്‌ കേരളത്തില്‍ ..!!

    കഥ കഥ ആയും നര്‍മം നര്‍മം ആയും
    വായനക്കാര്‍ കണ്ടാല്‍, തണല്‍ നിങ്ങള്‍ ഒരു നല്ല
    എഴുത്ത് കാരന്‍ എന്ന് ഞാന്‍ പറയും ..അഭിനന്ദനങ്ങള്‍ ..
    പിന്നെ ശ്രധേയാന്‍.ഊണിനു നിങ്ങള്‍ മേമ്പോടി ചേര്‍ത്തു..
    ചിരിച്ചിട്ട് വയ്യ..മദീന കൂടി വൃത്തി ആക്കാന്‍ ഒടുക്കത്തെ
    പ്രാര്‍ത്ഥന മൌലവിയുടെ അല്ലെ..!!!!

    ReplyDelete
  54. ശ്രദ്ധേയന്‍.....അത് കിടിലം കെട്ടോ..!!!!

    ReplyDelete
  55. ആദ്യ കമന്റ് വിശ്വസിച്ചു ട്ടോ....

    നന്നായിട്ടുണ്ട്

    ReplyDelete
  56. നര്‍മ്മത്തിന്റെ മര്‍മ്മത്തില്‍ തന്നെ കയറി പിടിച്ചു അല്ലെ? ചിരിച്ചു വശം കേട്ട് പോയി. നല്ല അവതരണം.

    ReplyDelete
  57. ഇസ്മയിലിന്റെ പോസ്റ്റിനേക്കാളും നന്നായത് ശ്രദ്ധേയന്റെ കമന്റിലെ മദീനയാണ്!.പിന്നെ ഇതിലെ “സങ്കല്പ കഥാ പാത്രങ്ങളെല്ലാം” ഒന്നിനൊന്നു മെച്ചം.പാവപ്പെട്ടവനെന്താണാവോ മൌലവിയോടിത്ര ഇഷ്ടം?.പിന്നെ അമ്പാസിഡര്‍ കാറിന്റെ ചിത്രത്തിനു പകരം അയലയുടെ ചിത്രം കൊടുക്കാമായിരുന്നു.അപ്പോ ചിക്കന്‍ പോക്സുണ്ടായാലും പോസ്റ്റ് വരുമല്ലെ?

    ReplyDelete
  58. ഇതിലെ 'ഞാന്‍' ഞാനല്ല.
    ഇതിലെ 'മൌലവി' ഇതുവരെ ജനിച്ചിട്ടുപോലുമില്ല!
    ആര്‍ക്കെങ്കിലും വല്ലതും തോന്നുന്നുവെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്........................... ഹും വിശ്വസിച്ചു.... പോസ്റ്റ് കൊള്ളാം

    ReplyDelete
  59. "ഇതിലെ 'ഞാന്‍' ഞാനല്ല.
    ഇതിലെ 'മൌലവി' ഇതുവരെ ജനിച്ചിട്ടുപോലുമില്ല!"

    ഈ നുണപറഞ്ഞ കുറുംപടി ജനിച്ചിട്ടുണ്ടാവും ല്ലേ...

    ReplyDelete
  60. ഇതിലെ 'ഞാന്‍' ഞാനല്ല.
    ഇതിലെ 'മൌലവി' ഇതുവരെ ജനിച്ചിട്ടുപോലുമില്ല!
    പക്ഷെ, ഇതിലെ മറ്റൊരു കഥാ പാത്രമായ ‘ഉപ്പ’ ഉണ്ടു താനും...!! അതെങ്ങനെ ശരിയാകും മാഷേ...

    നന്നായിരിക്കുന്നു...
    ആശംസകൾ...

    ReplyDelete
  61. Nalla katha.....nalla chinthakal.........

    ReplyDelete
  62. നല്ല അനുഭവങ്ങള്‍ ...
    നന്നായിരിക്കുന്നു...
    ആശംസകൾ..

    ReplyDelete
  63. ഉറയില്‍ നിന്ന് വാള്‍ വലിച്ച് ഊരുംപോലെ ...
    ആ മൌലവീയം വര്‍ണ്ണന നന്നായി ആസ്വദിച്ചു..:)
    ഈചിക്കന്‍ പോക്സും മീന്‍ പോക്സും തമ്മില്‍....!?

    ReplyDelete
  64. പേര് കണ്ടപ്പോള്‍ ഞാന്‍ കരുതി വേറെ എന്തേലും ആയിരിക്കും എന്ന്. ഏതായാലും മൗലവിയുടെ ആ ഡയലോഗ് കലക്കി. ശ്രധേയന്റെ കമന്റും...!

    ReplyDelete
  65. നല്ല രസകരമായി തന്നെ പറഞ്ഞിരിക്കുന്നു താങ്കൾ…നല്ല അവതരണം..

    ReplyDelete
  66. രസകരമായ സംഭവം അതിലും രസകരമായി അവതരിപ്പിച്ചു.

    ReplyDelete
  67. എല്ലാവരേയും ചിരിപ്പിക്കുവാൻ രസിപ്പിച്ചെഴുതി അല്ലേ ഇസ്മായിൽ

    ReplyDelete
  68. അവതരണം രസകരമായി...
    ഞങ്ങളുടെ വീട്ടിലും ഇത് പോലെയാണ്, എല്ലാവരും ഒരുമിച്ചിരുന്നേ കഴിക്കൂ,ആ സമയത്ത് ആരുണ്ടെങ്കിലും അവരെയും ഒരുമിച്ചിരുത്തും....

    ReplyDelete
  69. രസമായി എഴുതി.
    ആ കത്തിയൂരുന്ന പ്രയോഗം മത്തികൊണ്ട് ഞാന്‍ പരീക്ഷിച്ചേനെ...
    ഭാര്യയും മക്കളും ഉണ്ടെന്ന ബോധമുള്ളതിനാല്‍ വേണ്ടാന്നു വച്ചു...

    ReplyDelete
  70. രസകരം.. നന്നായി ആസ്വദിച്ചു. (പക്ഷെ ഒന്നുണ്ട്. ആ പാവങ്ങള്‍ക്ക് ഈ ഭക്ഷണം മാത്രമേ മാസാവസാനം ബാക്കിയാവൂ.. അതില്‍കൂടി പാറ്റ വീഴ്തരുത്. )

    ReplyDelete
  71. അനുഭാവായാലും കഥയായാലും എന്നെ രസിപ്പിച്ചു.

    ReplyDelete
  72. കുറുമ്പടീ നന്നായി ചിരിപ്പിച്ചു :)
    ++
    എല്ലാവരെയും പോലെ എനിക്കും ഒരു പഴയ കൂടോത്രം ഓര്‍മ്മ വരുന്നു. ഞങളെ നാട്ടില്‍ ആഴ്ചയില്‍ ഓരോ ദിവസം ഓരോ വീട്ടിന്നാണു ഭക്ഷണം ഏകദേശം ഒന്നൊന്നര കിലോമീറ്ററ് ദൂരെ ഒരു വെട്ടിന്നും ഭക്ഷണം കൊണ്ട് കൊടുത്തു വഷം കെട്ട പള്ളിയുടെ അയല്‍ക്കാരായ ഞങ്ങള്‍ കുട്ടികള്‍ ചീര്‍പ്പില്‍ നിന്നും ഉമ്മാന്റെയും മറ്റും മുടി അടിച്ചു മാറ്റി കറിയിലും മറ്റും ചേര്‍ക്കല്‍ പതിവാക്കി, പിന്നീട് ഉസ്താദു തന്നെ ഇടപെട്ടു അവിടുത്തെ ഭക്ഷണം നിര്‍ത്തിച്ചു. തലയില്‍ കാണാന്‍ ചന്തമുണ്ട് എന്നലാതെ കറിയില്‍ വീണാല്‍ മുടി ഉസ്താദിനായാലും അറപ്പു തന്നെയല്ലെ....

    ReplyDelete
  73. നല്ല പോസ്റ്റ്...ഏപ്രില്‍ മാസത്തില്‍ ഞാനൊരു പോസ്റ്റിട്ടിരുന്നു.അതിലും ഇതുപോലൊരു ഉസ്താദിന്റെ കഥയായിരുന്നു...നന്നായി രസിച്ച് വായിച്ചു,
    ഒരു ചെറിയ മീന്‍മുള്ളിനെ ഒരു വലിയ സംഭവമാക്കി മാറ്റി...


    "ഇതിലെ ഞാന്‍ ഞാനല്ല" എന്നത് ഞാന്‍ വിശ്വസിച്ചൂട്ടാ...

    ശ്രദ്ധേയന്റെ കമന്റ് ചിരിപ്പിച്ചു.

    ReplyDelete
  74. നൌഷാദ്-എന്റെവര ബ്ലോഗര്‍ -എഴുതിയ കമന്റു വായിച്ചപ്പോള്‍ കണ്ണ് നിറഞ്ഞു. പോസ്റ്റിലെ ജോക്ക് പോലും മറന്നതുപോലെ.

    ReplyDelete
  75. കഥ നന്നായി. മൌലവിമാരുടെ ചെലവ് കൊടുക്കല്‍ പരിപാടിയെ പറ്റി എഴുതിയാല്‍ അതിലെ നര്‍മ്മം ഉള്‍ക്കൊള്ളുന്നവരും ഇവിടെയുണ്ട്. കമന്റുകള്‍ വായിച്ച് ഞാന്‍ കോരിത്തരിച്ച് പോയി. വാഹ് വാഹ്...
    (ഞാന്‍ ഇവിടെ വന്നിട്ടില്ല കേട്ടോ..)
    ആശംസകളോടേ..

    ReplyDelete
  76. അപ്പോള്‍ ശരി .
    വിശ്വസിച്ചു !
    ഉവ്വ ഉവ്വ ..

    ReplyDelete
  77. This comment has been removed by the author.

    ReplyDelete
  78. നിഷ്ക്കളങ്കമായ നര്‍മവിവരണം നന്നായി രസിച്ചു. ആ മൌലവിയുടെ പടം ഇസ്മായില്‍ വരച്ചതാണോ. കലക്കിയിട്ടുണ്ട്. കഥയുടെ ക്ലൈമാക്സ്‌ ഏതാണ്ട് മുന്‍പ് തന്നെ ഊഹിക്കാവുന്നതാണ്. മൌലവിയുടെ തീറ്റയുടെ വിവരണം അതീവ രസകരമായി. അത് പോലെ പയ്യന്റെ മനോഗതങ്ങളും. പണ്ടാര അളിയാന്ക ആ പപ്പടവും തിന്നു എന്ന വേറെ ഒരു സംഭാവമുണ്ടല്ലോ, അതും വെറുതെ ഓര്‍മ വന്നു.

    ReplyDelete
  79. അതങ്ങിനെയല്ല സലാമെ, അളിയന്‍ വിരുന്നു വന്നപ്പോള്‍ നെയ്യപ്പം ചുട്ടു.എല്ലാം കൂടി അമ്മായിമ്മ മൂപ്പര്‍ക്ക് വെച്ചു കൊടുത്തു. ചെക്കനോട് അളിയന്‍ തിന്നു കഴിഞ്ഞിട്ട് തിന്നാമെന്നും പറഞ്ഞു. അളിയന്‍ അവസാനത്തെ നെയ്യപ്പത്തിന്മേല്‍ കൈ വെച്ചപ്പോള്‍ ചെക്കന്‍ അലറി “ ഉമ്മാ ,പന്നി അളിയാങ്ക അതും തിന്നു” എന്ന്!

    ReplyDelete
  80. ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത രസകരമായ ഒരേട്‌. ഇനിയുമുണ്ടല്ലോ അല്ലെ? പോരട്ടെ ഓരോന്നായി

    ReplyDelete
  81. ഞാന്‍ ഞാനാകുന്നത്‌ ഞാനെന്ന ഭാവം ഉള്ളപ്പോഴല്ല
    മറ്റുള്ളവരിലേ ഞാനെയും ഞാനായി ഉള്‍ക്കൊള്ളുമ്പോളാണ്‌
    നല്ല വിവരണം നല്ല നര്‍മ്മബോധം ..................
    ആശംസകള്‍

    ReplyDelete
  82. he he :) nice
    നന്നായിട്ടുണ്ട്
    ആശംസകള്‍
    ബൈ എം ആര്‍ കെ
    സമയം കിട്ടുമ്പോള്‍ ഈ പോട്ടതരങ്ങളിലോട്ടു സ്വാഗതം ..

    http://apnaapnamrk.blogspot.com

    ReplyDelete
  83. വളരെ രസകരമായി എഴുതി.ഇത് ശരിക്കുണ്ടായ അനുഭവം തന്നെയാണോ?

    ReplyDelete
  84. മൌലവിയുടെ തൊണ്ടയില്‍ മീന്‍ കുടുങ്ങി മരണ വെപ്രാളം അടിച്ചതാണോ ഹാസ്യം. ഹാ എന്തൊരു ഹാസ്യം.
    എന്തൊരു നല്ല ആസ്വാദകര്‍.

    ആരാന്റെ അമ്മക്ക് ഭ്രാന്തു പിടിച്ചാല്‍ കാണാന്‍ നല്ല ശേല് അല്ലേ?

    ReplyDelete
  85. ഇസ്മായിലിക്കാ, പോസ്റ്റ് രസകരമായി, ചിരിപ്പിച്ചു.

    മൌലവി അന്നും പതിവുപോലെ 'അന്നദാനം' നടത്തിക്കൊണ്ടിരിക്കുകയാണ്. അത് അവിടെ ചേരാത്തത് പോലെ. അന്നദാനം നടത്തുന്നത് മൗലവി അല്ലല്ലൊ? ശരിയല്ലേ? ആണോ? ആ.. അത് പോയി.. അത് പോട്ടെ. :))

    ReplyDelete
  86. പ്രിയ ഭാനു കളരിക്കല്‍,പാവപ്പെട്ടവന്‍..etc
    നിങ്ങളുടെ അഭിപ്രായത്തിനു ഞാന്‍ വളരെ വിലമതിക്കുന്നു. എന്നാല്‍ ഒരാളുടെ വേദനയെ ഹാസ്യവല്‍ക്കരിക്കാമോ എന്നുള്ളത് ചര്‍ച്ച ചെയ്യപ്പെടെണ്ടതാണ്.
    നമ്മുടെ ഇന്നത്തെ വേദന നാളത്തെ മുഴുത്ത തമാശയായി നമുക്ക് തന്നെ തോന്നാം.
    ഒരാള്‍ പഴത്തൊലി ചവിട്ടി വീഴുംബോഴോ സൈക്കിളില്‍ നിന്ന് വീഴുംബോഴോ അത് നമ്മുടെ സ്വന്തം ചേട്ടനായാല്‍ പോലും നമുക്ക് ചിരിപൊട്ടുന്നത് മാനുഷികമായ പരിമിതി കാരണമാകാം..
    കോമഡി പരിപാടികളിലും സിനിമകളിലും കാര്‍ട്ടൂനുകളിലും (മിക്കിമൌസ്‌ തന്നെ ഉദാഹരണം) എത്രയോ 'വേദനാജനക'മായ ദൃശ്യങ്ങള്‍ കണ്ടു പൊട്ടിച്ചിരിക്കുന്നവരാണ് നാം.
    ഈ കഥ ഒരു ദുഃഖപര്യവസായി ആയിരുന്നെങ്കില്‍ ഒരിക്കലും ഇത്തരമൊരു കഥ പിറക്കുമായിരുന്നില്ല. മാത്രമല്ല; ഇതിലെ മൌലവി ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെയും നിങ്ങളുടെ അഭിപ്രായം അദ്ദേഹതിനുണ്ടായിരിക്കാന്‍ വഴിയില്ല എന്നാണു എന്റെ പക്ഷം...
    പ്രതികരിച്ചവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചവര്‍ക്കും വളരെ നന്ദി.
    വിമര്‍ശനങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യുന്നു.

    ReplyDelete
  87. നര്‍മ്മം കലക്കി. എത്താന്‍ ഇത്തിരി വൈകി!

    ReplyDelete
  88. മൗലവി കൊള്ളാലോ മാഷേ. ശരിക്കും മുന്നിൽ കണ്ടതുപോലെ തോന്നിച്ചു-
    നന്നായി എഴുതി

    ആശംസകളോടെ
    satheeshharipad.blogspot.com

    ReplyDelete
  89. ഈ മൌലവി ‘വർഗ്ഗത്തെ‘ വളരെ സൂക്ഷിക്കണം.
    നല്ല രസകരമായ പോസ്റ്റ്. അഭിനന്ദനം

    ReplyDelete
  90. മൌലവിയുടെ അണ്ണാക്കില്‍ ;) മീന്‍ കുടുങ്ങിയത് രസാ‍യി തന്നെ പറഞ്ഞു. കഴിഞ്ഞുപോയ സംഭവം ആയതുകൊണ്ട് ഇപ്പോഴാ ഓര്‍മ്മ നര്‍മ്മം തന്നെ. എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നായിരുന്നല്ലോ ഉദ്ദ്യേശവും. ചെറുതിന് രസിച്ച്.

    ചില വേറിട്ട ചിന്തകള്‍ അഭിപ്രായങ്ങളില്‍ കണ്ടു
    ബഹുജനം പലവിധം. ശുദ്ധമനസ്സുകള്‍ അങ്ങനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ :) അപ്പോ ആശംസകള്‍

    ReplyDelete
  91. വേദനകള്‍ കോമഡിയാക്കാന്‍ പറ്റില്ലെങ്കില്‍ ഇവിടെ Tom & Jerry കാണുന്ന എല്ലാവരും ഇരുന്ന് കരയേണ്ടിവരുമല്ലോ...

    ReplyDelete
  92. എന്നാലുമെന്റെ ഇസ്മായിൽ ഭായ്... മൗലവിക്കാക്കയുടെ വായിൽ മീൻ മുള്ളു കുടുങ്ങിയത് പോലും ആസ്വദിച്ചു കളഞ്ഞല്ലോ കഷ്മലൻ...

    അങ്ങേര് ഒരു പാവമായത് കൊണ്ട് കുരുത്തദോഷം കിട്ടിയില്ല...

    എന്നാലുമെന്റെ മൗലവീ.... :)

    ReplyDelete
  93. ഇത് കേട്ടപ്പോള്‍ എനിക്ക് തുള്ളിച്ചാടാന്‍ തോന്നി. ഇനിമുതല്‍ എനിക്ക് വല്യ കഷ്ണം മീന്‍ കിട്ടും. സ്കൂളില്‍ നിന്ന് വന്നപാട് ചോറ് തിന്നാം. ഉപ്പാന്റെ മുന്നില്‍ വച്ച് ചോദ്യം ചെയ്യല്‍ ഇല്ല. ഉപ്പയാണ് ഉപ്പാ ഉപ്പ!.....പോസ്റ്റ് ഇഷ്ടമായി കെട്ടോ..

    ReplyDelete
  94. "മക്കം കൊണ്ട് നിര്‍ത്തണ്ട മൌലവീ... മദീന കൂടി വടിച്ചോളൂ.."
    ശ്രദ്ധേയന്റെ കമന്റ് ചിരിപ്പിച്ചു.

    ReplyDelete
  95. ഹേയ് ഇത് ഇപ്പഴാ കണ്ടേ.. നന്നായിട്ടുണ്ട്

    ReplyDelete
  96. നര്‍മ്മംനന്നായി വഴങ്ങും കുരുമ്പടിക്ക്,അത് തെളിയിക്കുന്നു വീണ്ടും ,പക്ഷെ മൊത്തത്തില്‍ എവിടെയോ ഒരു കുറവില്ലേ ?ശ്രദ്ധേയന്റെ കമന്റില്‍ കാണുന്ന ആ എന്തോ ഒരു ഇത് ?

    ReplyDelete
  97. മനോഹരം ​ഈ നര്‍മ്മകഥകള്‍ ...ഇങ്ങനെ കുറെ മൌല്‍വി കഥകള്‍ പോരട്ടെ..എന്റെ ചെറുപ്പ കാലം ഓര്‍മ്മയില്‍ വന്നു ഇതു വായിച്ചപ്പോള്‍ ...എന്റെ വല്യുപ്പയും ഇതിലെ ഉപ്പയെ പോലെ സഹജീവി സ്നേഹം ലേശം അധികമുള്ള കൂട്ടതിലാണ്..ഉച്ചക്കും രാത്രിയും ദറസ്സിലെ അധ്യാപകനായിരുന്ന ഇബ്രാഹിം മുസ്ലിയാര്‍ വരുന്നതും ഭക്ഷണം കഴിക്കുന്നതും ഞങ്ങള്‍ കുട്ടികള്‍ ക്ക് ഒട്ടും ഇഷ്ടപ്പെടാത്ത ഒരു കാര്യം അതിനിടയില്‍ വല്യുപ്പ ഇല്ലാത്തപ്പോള്‍ അയാള്‍ വല്യുപ്പാടെ ചാരു കസേരയില്‍ കയറി കിടക്കും ..അതാണെങ്കില്‍ ഞങ്ങള്‍ സഹിക്കാവുന്നതിലുമപ്പുറം ..ഒരു ദിവസം കസേരത്തുണിയുടെ വടി ഊരി വെച്ച് കസേരയെ ഇട്ടു .ഇബ്രാഹിം മുസ്ലിയാര്‍ ചോറു തിന്നു അതില്‍ വിശ്രമിക്കാന്‍ ഇരുന്നതും തല കുത്തി ബ്ലൂം എന്നൊരു വീഴ്ച്ചയും ..അന്നു ആ കൃത്യം ചെയ്തതിനു ഞങ്ങളെ കയ്യോടെ പിടി കൂടി ശിക്ഷ വാങ്ങിത്തരികയും ചെയ്തു ആ മുസ്ലിയാര്‍ ...

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.