April 9, 2015

ചക്കയും അടയ്ക്കയും പിന്നെ ഞാനും (ഒന്നാം ഭാഗം)

ന്നൊരു ശനിയാഴ്ച്ചയായിരുന്നു. ഉപ്പാന്‍റെ പഴയ റബര്‍ ചെരുപ്പ് വട്ടത്തില്‍ വെട്ടി  ടയര്‍ നിര്‍മ്മിച്ച്‌   വണ്ടി ഓടിക്കുന്നതില്‍  മുഴുകിയിരുന്ന എന്നെ,
ഒരു കിലോ കല്ലുപ്പും കാല്‍ക്കിലോ ശര്‍ക്കരയും  വാങ്ങാന്‍ അങ്ങാടിയിലെ നാണുവേട്ടന്‍റെ 'ഈശ്വരവിലാസം'  പലചരക്ക് കടയിലേക്ക് ഉമ്മ ഓടിച്ചുവിട്ടു.  ഉമ്മയോട് ഒരല്‍പം അമര്‍ഷം ഉള്ളിലൊതുക്കി നടക്കവേ നാണുവേട്ടന്‍റെ കടക്കു തൊട്ടു മുന്‍പുള്ള അന്ത്രുവിന്‍റെ കടയിലെ വാടക സൈക്കിള്‍ എന്നെ നോക്കി പുഞ്ചിരിച്ചു.  അവളുടെ തലവെട്ടിച്ചുള്ള ചെരിഞ്ഞ നില്‍പ്പും തിളങ്ങുന്ന ബോഡിയും ഭംഗിയുള്ള സീറ്റും എന്നെ വല്ലാതെ ആകര്‍ഷിച്ചു. അടുത്ത് ചെന്ന് പതിയെ തലോടി, കാലുകൊണ്ട്‌ പെഡലൊന്നു  കറക്കി, സീറ്റിലെ പൊടിയൊന്നു തട്ടി, ഹെഡ് ലൈറ്റിലൊന്നു   വിരലോടിച്ച്  എന്‍റെ സ്നേഹം  ഞാനവളോട് പ്രകടിപ്പിച്ചു.  അവളെ മുഴുവനായി സ്വന്തമാക്കുന്ന കാര്യം അചിന്തനീയം! , അസംഭവ്യം! അതിനാല്‍ അരമണിക്കൂര്‍ എങ്കിലും അവളുടെ കൂടെ ചെലവഴിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഞാന്‍ അന്ത്രുക്കാനോട് പ്രകടിപ്പിച്ചു. 

" അന്ത്രുക്കാ.. അര മണിക്കൂര്‍ ഇത് വാടകക്ക് തരോ ? കാശ് ഞാന്‍ മറ്റന്നാ തര" 
അതിനു മറുപടിയായി തലവെട്ടിച്ചു കണ്ണുകള്‍ കൊണ്ട് കടയുടെ ഉള്ളിലേക്ക് നോക്കാന്‍ അന്ത്രുക്ക  ആംഗ്യം കാണിച്ചു. 
തീരെ ഭംഗിയില്ലാത്ത കൈപ്പടയില്‍ ഒരു ഒണക്ക കാര്‍ഡ് ബോഡില്‍ വെള്ളചോക്ക് കൊണ്ട് ഇങ്ങനെ എഴുതി ചുമരില്‍ തൂക്കിയിട്ടിരിക്കുന്നു :
"ഇന്ന് രൊക്കം ..നാളെ കടം " 
ഒരു വളിച്ച ചിരിയോടെ മെല്ലെ അവിടന്ന് തൊട്ടടുത്ത നാണുവേട്ടന്‍റെ കടയിലേക്ക് നടന്നു. ശര്‍ക്കരയും ഉപ്പും വാങ്ങി പറ്റിലെഴുതിയിട്ടും തിരിച്ചു പോകാതെ കോഴിയുടെ കാലില്‍ മുടിപിണഞ്ഞ പോലെ വട്ടംതിരിഞ്ഞു നില്‍ക്കുന്ന എന്നെക്കണ്ട് നാണുവേട്ടന്‍ ഉവാച: 
" ഉം ...ന്തേ?  " 
"ഒരുര്‍പ്യ തരോ? മറ്റന്നാ തരാം " 
"ന്തിനാടാ ?" 
"സൈക്കിള്‍ ചവിട്ട് പഠിക്കാനാ..." 
" അങ്ങനെ യ്യ് കടം വാങ്ങി ചവിട്ടു പഠിക്കണ്ട .. ചായ ഉണ്ടാക്കാന്‍ ശര്‍ക്കരക്ക് ഉമ്മ കാത്തു നിക്കണ്  ണ്ടാവും .. വേം വിട്ടോ ..." 
അല്ലേലും ഞങ്ങടെ നാട്ടിലെ കച്ചവടക്കാരെല്ലാം പണ്ടേ പെറ്റിബൂര്‍ഷ്വാ പിന്തിരിപ്പന്മാരും അറുപിശുക്കന്മാരുമാണ്.  എനിക്ക് അയാളോട് വല്ലാത്ത ദേഷ്യം തോന്നി. കിലോക്ക് നാലു  രൂപയുള്ള നല്ല അരിയില്‍ റേഷന്‍ കടയിലെ വിലകുറഞ്ഞ അരി ചേര്‍ത്ത്   വിറ്റ്  കാശുണ്ടാക്കുന്നവന്‍ . എത്ര കാമ്പുള്ള അടക്ക കൊണ്ട് ചെന്നാലും തുടം  ഇല്ല  വലിപ്പമില്ല എന്ന കള്ളം പറഞ്ഞു  കാശ് കുറയ്ക്കുന്നവന്‍ . കണക്കില്‍ ഇടയ്ക്കിടെ ചാത്തന്‍ കളി കാണിച്ച് കാശുണ്ടാക്കുന്നവന്‍ . നാലു കൊല്ലത്തെ കച്ചവടം കൊണ്ട് റോഡരികില്‍ മൂന്നേക്കര്‍  ഭൂമി വിലയ്ക്ക് വാങ്ങിയവന്‍ . കടം കൊടുക്കാന്‍ മടിയാണെങ്കിലും പോസ്റ്റൊഫിസിലെ ദേവകിക്ക് മാത്രം നിര്‍ലോഭം വാരിക്കോരി കൊടുക്കുന്നവന്‍........ഇങ്ങനെ നാണുവിന് ചാര്‍ത്തികൊടുക്കാന്‍ വിശേഷങ്ങള്‍ ഏറെ  .... കോങ്കണ്ണ്‍ ഉള്ളവള്‍ക്ക് മീനാക്ഷി എന്ന് പേരിടുന്നപോലെ , ഇയാളുടെ പലചരക്ക് കടക്കു പേര് " ഈശ്വരവിലാസം" !!!!  ത്ഫൂ.... അയാളോടുള്ള ദേഷ്യം തീര്‍ക്കാന്‍ അയാളറിയാതെ നിലത്തേക്ക് കാര്‍ക്കിച്ചു തുപ്പിയിട്ട് കളിയില്‍ തോറ്റ ക്രിക്കറ്റ് ടീമിന്‍റെ അവസ്ഥയില്‍ ഞാന്‍ തിരിഞ്ഞുനടന്നു . 
" ഡാ.. ഇവിടെ വാടാ ..." 
നാണുവേട്ടന്‍ എന്നെ തിരിച്ചുവിളിച്ചു .തികഞ്ഞ പുച്ഛത്തോടെ ഞാന്‍ അടുത്തേക്ക് ചെന്നു. 
"അടയ്ക്ക കൊണ്ടുവാ.. ന്നാല്‍ കാശ് തരാം " 
" അടക്ക പഴുത്തു നില്‍പ്പുണ്ട് പക്ഷെ കയറാന്‍ ആളെ കിട്ടിയിട്ടില്ല"
" ന്നാ നിന്‍റെ വീട്ടുമുറ്റത്തെ പ്ലാവിലെ ചക്ക ഒരെണ്ണം കൊണ്ടുവാ..രണ്ടുര്‍പ്പ്യ തരാം"
അതാണ്‌ കാര്യം ... ഞങ്ങടെ വീട്ടുമുറ്റത്തെ ഭീമന്‍ പ്ലാവിലും സാധാരണ പോലെ ചക്ക തന്നെയായിരുന്നു കായ്ച്ചിരുന്നത് . എന്നാല്‍ അഴകുള്ള ചക്കയില്‍ ചുളയുണ്ടാവില്ല എന്ന പഴംചൊല്ല് അനുസരിച്ച് ആ ചക്കകള്‍ക്ക് സൌന്ദര്യം തീരെ ഇല്ലായിരുന്നു അതിനാല്‍തന്നെ അത് മൂത്ത് പഴുത്താല്‍ ആരുടേയും മനം കവരുന്ന അതീവ സുഗന്ധമായിരുന്നു. രുചിമുകുളങ്ങളെ ലഹരി പിടിപ്പിക്കുന്ന അസാധാരണ ടേസ്റ്റ് ആയിരുന്നു . അതിന്‍റെ ചുളകള്‍ക്ക് ഹരം പിടിപ്പിക്കുന്ന തേന്‍ നിറമായിരുന്നു. അതിനാല്‍തന്നെ അയല്‍പക്കത്ത് ഈ പ്ലാവ് പ്രസിദ്ധമായിരുന്നു. (ചക്ക പഴുക്കുന്ന സീസണില്‍ ബന്ധുക്കളുടെ വിരുന്നുവരവ് കൂടുതലാണോന്ന് എനിക്ക് സംശയമുണ്ടായിരുന്നു) ഇതൊക്കെയാവണം നാണുവേട്ടന്‍ ചക്കയില്‍ കേറി പിടുത്തമിട്ടത്. 

ആവശ്യക്കാരന് ഔചിത്യമില്ല എന്നല്ലേ .. എന്‍റെ അടങ്ങാത്ത ആഗ്രഹം നിറവേറ്റാനായി പ്ലാവിലെ മുഴുത്തൊരു ചക്കമേല്‍തന്നെ എന്‍റെ കണ്ണ് പതിഞ്ഞു. പക്ഷേ അത് ഏറെ ഉയരത്തിലാണ്. കയറാന്‍ നിവൃത്തിയില്ല. മാത്രവുമല്ല നിറയെ പുളിയുറുമ്പുകള്‍ ഉണ്ട് താനും. അതിനാല്‍ എറിഞ്ഞു വീഴ്ത്തുക മാത്രമേ പോംവഴിയുള്ളൂ. വല്ല മാങ്ങയോ പുളിയോ ആയിരുന്നെങ്കില്‍ വടി കൊണ്ട് എറിഞ്ഞു വീഴ്ത്താം . പക്ഷെ മഹാനായ ചക്കയെ വീഴ്ത്താന്‍ എളുപ്പം കഴിയില്ലല്ലോ . അതിനാല്‍ ഉമ്മാന്‍റെ ഏറ്റവും വലിയ ആയുധമായ , ഇന്ന് ആളുകള്‍ മൊബൈല്‍ ഫോണ്‍പോലെ കൊണ്ടുനടക്കുന്ന, സന്തതസഹചാരിയായ വെട്ടുകത്തിതന്നെ ഞാന്‍ ഉമ്മ അറിയാതെ കൈക്കലാക്കി ചക്കയെ ഉന്നം വച്ച് എറിയാനാരംഭിച്ചു.
പണ്ടേ എനിക്ക് നല്ല ഉന്നം ആയതിനാല്‍ എറിഞ്ഞ നാല് പ്രാവശ്യവും ചക്കയുടെ കൃത്യം ഒരു മീറ്റര്‍ അകന്നുമാറി വെട്ടുകത്തി സഞ്ചരിക്കുകയും ലക്ഷ്യത്തിലെത്താത്ത റോക്കറ്റ് കടലില്‍ പതിക്കും പോലെ എവിടെയൊക്കെയോ പോയി വീഴുകയും അതിലൊരു പ്രാവശ്യം വീടിന്‍റെ ഓട്ടിന്‍പുറത്ത് വീണു ഒന്ന് രണ്ടു ഓടുകള്‍ക്ക് പൊട്ടല്‍ വീഴുകയും ചെയ്തു . (ഇപ്പോള്‍ തല്ക്കാലം പ്രശ്നമൊന്നും കാണില്ല . എന്നാല്‍ അടുത്ത മഴയില്‍ മുറിയില്‍ നിളാനദി ഒഴുകുമ്പോഴേ ഓടു പൊട്ടിയ വിവരം പുറംലോകമറിയൂ) ശബ്ദം കേട്ട് ഉമ്മ മുറിയില്‍ വന്നു നോക്കുകയും തെങ്ങില്‍ നിന്ന് മെച്ചിങ്ങ വീണതാവാം എന്ന് കരുതി തിരിച്ചുപോവുകയും ചെയ്തു. പക്ഷെ അടുത്ത ഏറിനു ഞാന്‍ ലക്‌ഷ്യം കണ്ടു. കിറുകൃത്യമായി വെട്ടുകത്തി ചക്കയില്‍ കൊണ്ടു . പക്ഷെ... പെണ്ണിനെ കൂട്ടിക്കൊണ്ടുവരാന്‍ പോയ മണവാളന്‍ അച്ചിവീട്ടില്‍ സ്ഥിരതാമസമാക്കിയപോലെ, ചക്കയുടെ മധ്യഭാഗത്തായി വെട്ടുകത്തി തറഞ്ഞുകേറി തിരിച്ചു വരാതെ ഇരിപ്പുറപ്പിച്ചു!! ഇപ്പോഴതിന്‍റെ പിടി മാത്രം പുറത്തേക്കു കാണാം.
   ഗ്യാസ് പോയ സോഡ പോലെയായ ഞാന്‍ ആകെ തളര്‍ന്ന്  വരാന്തയിലിരുന്നു. തലേന്ന് മലയാളം ക്ലാസില്‍ ദിവാകരന്‍ മാഷ്‌ പഠിപ്പിച്ച  'ഇതികര്‍ത്തവ്യഥാമൂഢന്‍' എന്ന വാക്കിന്‍റെ യഥാര്‍ത്ഥ അര്‍ഥം അപ്പോഴാണെനിക്ക്‌ പിടികിട്ടിയത് !!

കുറെ കഴിഞ്ഞപ്പോള്‍, തന്‍റെ ആഭരണം പോയതിനേക്കാള്‍ ടെന്‍ഷനില്‍ ഉമ്മ തന്‍റെ വെട്ടുകത്തി തിരയാനാരംഭിച്ചു. ഡോക്ടര്‍ക്ക് സ്റ്റെതസ്കോപ്പ്‌ പോലെ ഉമ്മാന്‍റെ പണിയായുധമാണല്ലോ അത് !  എന്നെ വിളിച്ചു വെട്ടുകത്തി കണ്ടോ എന്ന് തിരക്കി. നേരത്തെ ഇവിടെ കണ്ടതാണല്ലോ എന്ന് ഞാനും .. ..!
കൊല്ലപ്പെട്ടവന്‍റെ ശവസംസ്ക്കാരചടങ്ങില്‍ സജീവമായി പങ്കെടുക്കുന്ന കൊലയാളിയുടെ മനസ്സോടെ തിരച്ചിലില്‍ ഞാനും ഉമ്മക്കൊപ്പം കൂടി. 
"ഇവിടെ തപ്പിയിട്ടു കാര്യമില്ല മ്മാ ... പ്ലാവിന്‍റെ മണ്ടേല്‍ പോയി നോക്കണം " എന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു. പക്ഷെ .. കോഴിയെ പിടിക്കാനോടിയ നായയുടെ കാല്‍ എറിഞൊടിച്ച അതേ വെട്ടുകത്തിയാണ്, അതേ ഉമ്മയാണ്. സൂക്ഷിക്കണം.

അന്ന് രാത്രി എനിക്കുറക്കം വന്നില്ല. ഭയം എന്നെ വല്ലാതെ കീഴ്പ്പെടുത്തി. അതിരാവിലെ , മുറ്റത്ത്‌ വീണ  പ്ലാവിലകള്‍ പെറുക്കാന്‍ അയല്‍പ്പക്കത്തെ പിള്ളാര്‍ വരാറുണ്ട് . അവരുടെ ആടിനുള്ള പ്രാതല്‍ ആണത് .  ആ വെട്ടുകത്തിയെങ്ങാനും ചക്കയില്‍നിന്ന് ഊര്‍ന്ന് വീണ് ആരടെയെങ്കിലും തലേല്‍  തറച്ചുകേറിയാല്‍....... പടച്ചോനേ !! ആ ചക്കയുടെ അവസ്ഥയാവില്ലേ ? പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ !! എന്‍റെയുള്ളില്‍ തരിപ്പ് ഇരച്ചു കയറി. ആ രാത്രിയിലും ഞാന്‍ വിയര്‍പ്പില്‍ കുളിച്ചു . മുന്നില്‍ ഒരു കുറുക്കുവഴിയും തെളിഞ്ഞുവരുന്നുമില്ല. തിരിഞ്ഞും മറിഞ്ഞും കിടന്നു എപ്പോഴോ മയങ്ങിപ്പോയി.

മുറ്റത്ത്‌ കുട്ടികളുടെ ബഹളം കേട്ടാണ് ഉറക്കില്‍ നിന്നുണര്‍ന്നത്‌! പിടഞ്ഞെഴുന്നേറ്റ്‌ പുറത്തേക്കു  കുതിച്ച ഞാന്‍ ആദ്യം ഒന്ന് ഞെട്ടി!! അവര്‍ ചുറ്റും കൂടി എന്തോ ചെയ്യുകയാണ് . ഉള്‍ഭയത്തോടെ ഞാന്‍ എല്ലാവരുടെയും തലയിലേക്ക് നോക്കി . ഇല്ല.. ആരുടേയും തലയില്‍ വെട്ടുകത്തി തറച്ചുകേറിയിട്ടില്ല. ആരും നിലവിളിക്കുന്നില്ല.  കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കിയപ്പോഴാണ് സംഗതി എന്താണെന്ന് ബോധ്യമായത്. ഏറുകൊണ്ട ചക്കയുടെ പാതിയും വെട്ടുകത്തിയും കൂടി താഴെ വീണിരിക്കുന്നു.  ആ ചക്ക തിന്നാന്‍ വേണ്ടിയാണ് പിള്ളേര്‍ അടിപിടി കൂടുന്നത് . ഗ്രഹണി പിടിച്ച പിള്ളാര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയപോലെ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഇപ്പോഴത്‌ ബോധ്യമായി . നിമിഷനേരം കൊണ്ടാണ്  ഒരു ചുളപോലും എനിക്ക് തരാതെ കശ്മലന്മാര്‍ മൊത്തം തിന്നുതീര്‍ത്തത് !!
വീണ ഉടനെ എന്‍റെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ നാണുവേട്ടനുകൊടുത്തു ഒരു രൂപയെങ്കിലും വാങ്ങി ഒരു മണിക്കൂര്‍ സൈക്കിള്‍ ചവിട്ടു പഠിക്കാമായിരുന്നു. ഞാന്‍ മേലേക്ക് നോക്കി . പാതി ഉടല്‍ നഷ്ടപ്പെട്ട ദുഖത്താല്‍ അത് ചക്കപ്പശ ഒഴുക്കി കണ്ണീര്‍ വാര്‍ത്തു നില്‍ക്കുകയാണ് . താഴെ വീണ വെട്ടുകത്തി കൈക്കലാക്കി പിള്ളാരെ ഭീഷണിപ്പെടുത്തി ഓടിച്ചതിന്ശേഷം , ജ്യൂസ് പിഴിഞ്ഞെടുത്ത കരിമ്പിന്‍ ചണ്ടിപോലെ കിടക്കുന്ന ചക്കയുടെ അവശിഷ്ടം എടുത്തു ദൂരെ എറിഞ്ഞു. പിന്നെ ഇതൊന്നുമറിയാതെ അടുക്കളയില്‍ പുട്ട് ഉണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഉമ്മയുടെ അടുത്തെത്തി , കാണാതായ മകനെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന പോലീസുകാരന്‍റെ ഭാവത്തില്‍ വെട്ടുകത്തി  അവരെ ഏല്‍പ്പിച്ചു.
"ഇതെവിടന്നു കിട്ടിയെടാ...?"
" പ്ലാവിന്‍റെ ചുവട്ടില്‍ നിന്ന് ..."  ഞാന്‍ ഉള്ള സത്യമങ്ങ് തുറന്നു പറഞ്ഞു !
"ന്നാ വേഗം ഈ  തേങ്ങയോന്നു പോതിച്ചു താ ..പുട്ടിനു തേങ്ങയില്ല .."
ഉമ്മാന്‍റെ സംസാര ശൈലിയില്‍നിന്നു എന്നെ സംശയം ഉണ്ടോന്നു എനിക്കൊരു സംശയം!!! അതിരാവിലെ കിട്ടിയ എട്ടിന്‍റെ പണിയായിപ്പോയി! ചെയ്തില്ലെങ്കില്‍ എന്നെ അന്ന് ഉമ്മ ഉണക്കപ്പുട്ട് തീറ്റിക്കേം ചെയ്യും.  നല്ല അനുസരണയോടെ വെട്ടുകത്തി കൊണ്ട് വളരെ പണിപ്പെട്ട് തേങ്ങപൊതിച്ച്‌ വെറുംവയറ്റില്‍ പല്ലുപോലും തേക്കാതെ തേങ്ങാവെള്ളവും കുടിച്ചു ഞാന്‍ അടുത്ത പദ്ധതിയെ കുറിച്ച് ആലോചനയില്‍ മുഴുകി.

അന്ത്രുവിന്‍റെ കൊച്ചു സൈക്കിള്‍ എനിക്ക്ചുറ്റും വട്ടം കറങ്ങിക്കൊണ്ടിരുന്നു. അവ എന്നെ വല്ലാതെ പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു. നാളെ സ്കൂള്‍ തുറക്കും . അതിനാല്‍ ഇന്നുതന്നെ എന്തുവന്നാലും എന്‍റെ ആഗ്രഹം നടപ്പാക്കണമെന്ന് മനസ്സില്‍ ഉറപ്പിച്ചു. വലിയ വലിയ കക്ഷികളായ ചക്കയെ ഉപേക്ഷിച്ച് ചെറിയ ചെറിയ അടക്ക പോലെയുള്ളവരെ സമീപിക്കുകയാണ് നമ്മുടെ തടിക്കു നല്ലത് എന്ന് മനസ്സ് പറയുന്നു.
കിണറിനു ചുറ്റും പരന്നുകിടക്കുന്ന കമുകിന്‍തോപ്പിലെ ഏറ്റവും മുഴുത്തതും പഴുത്തതുമായ അടക്കാക്കുലയിലേക്ക് നോക്കി ഞാന്‍ വെള്ളമിറക്കി.
പിന്നെ കാത്തുനിന്നില്ല. ഉമ്മ ഉണക്കാന്‍ അയലിലിട്ട തോര്‍ത്തുമുണ്ട് കൈക്കലാക്കി വട്ടത്തില്‍ മുറുക്കിക്കെട്ടി കാലില്‍ അണിയാനുള്ള 'തളപ്പ്' ഉണ്ടാക്കി. മെല്ലെ ആ കമുകിനെ കെട്ടിപ്പിടിച്ചു വളരെ ബുദ്ധിമുട്ടോടെ കേറാന്‍ ആരംഭിച്ചു. നേരിയ വഴുവഴുപ്പൊന്നും എന്നെ ഭയപ്പെടുത്തിയില്ല. നേരം ശരിക്കുമങ്ങ്‌ വെളുത്തുവരുന്നേയുള്ളൂ.. ഏകദേശം ഒന്നര മിനിട്ട്കൊണ്ട് മേലെയെത്തി ഒരു കൈ കൊണ്ട് അടക്കാക്കുലയില്‍ പിടിച്ചു വലിച്ചതും .. ഒരു നിമിഷം !!!!
എന്‍റെ കണ്ണുകള്‍ തുറിച്ചു! ഉള്ളിലൂടെ ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയി !! ശരീരം മൊത്തം ഒരു വിറയല്‍ !! അടക്കാക്കുലയില്‍ ഒരു മുട്ടന്‍ പാമ്പ് !!!!! ഞാന്‍ അറിയാതെ കമുകിലൂടെ ഊര്‍ന്നിറങ്ങിപ്പോയി ! ഒപ്പം അടക്കാകുലയും പാമ്പും താഴെ വീണു. ഒന്നര മിനിട്ട് കൊണ്ട് മേലെയെത്തിയ ഞാന്‍ ഒറ്റ സെക്കണ്ട് കൊണ്ട് താഴെയെത്തി. ഞാനാണോ അടക്കാകുലയാണോ പാമ്പാണോ ആദ്യം താഴെയെത്തിയതെന്നു ഇപ്പോഴും എനിക്കറിയില്ല.
ആകെ ഭയന്ന ഞാന്‍ പെട്ടെന്ന് ഉരുണ്ടുപിരണ്ട് മുറ്റത്ത് ചെന്ന്‍ ഇരുന്നു. പേടിച്ചരണ്ട പാമ്പ് എങ്ങോട്ടോ ഓടി രക്ഷപ്പെട്ടു. പാവം , ജീവനില്ലാത്ത അടക്കാക്കുല മാത്രം താഴെ ബാക്കിയായി.
സ്ഥലകാലബോധം വന്നപ്പോഴാണ് അറിഞ്ഞത്.... എവിടെയൊക്കെയോ അസഹ്യമായ നീറ്റല്‍!! ചുറ്റുവട്ടവും നോക്കി ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി  ഉടുമുണ്ട് മെല്ലെ പൊക്കി വകഞ്ഞുമാറ്റിനോക്കിയ ഞാന്‍ ഞെട്ടിപ്പോയി !!!
രണ്ടാം ഭാഗം ഇവിടെ അമര്‍ത്തി വായിക്കാം .

50 comments:

  1. ഇത് വരിക്കച്ചക്കയാണോ പഴഞ്ചക്കയാണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക.

    ReplyDelete
  2. ധൈര്യമായി തുടരൂ ഇസ്മായില്ക്കാ...
    സ്കൂളില് പോയിട്ടുന്ടെന്നും മലയാളം പഠിച്ചിട്ടുന്ടെന്നും അറിഞ്ഞതില് സന്തോഷം...ഹ്ഹ്ഹ്...

    ReplyDelete
  3. അത് ശരി....പാമ്പ് പിടിക്കാൻ കമുകിൽ കയറിയ ലോകത്തെ ആദ്യ വ്യക്തി ആണല്ലേ?തുടരട്ടെ...

    ReplyDelete
  4. പൂത്തുലയുന്ന കുട്ടിക്കാല സ്മരണകള്‍ ..ഇഷ്ടായി !
    ആശംസകളോടെ
    asrus

    ReplyDelete
  5. ഇസ്മയില്‍ക്കാ..റോക്സ് എഗൈന്‍....

    ഫോട്ടോസ് എവിടെ നിന്നൊപ്പിച്ചു...?

    മനുഷ്യന്‍മാരെ ജീവിക്കാന്‍ സമ്മയ്ക്കില്ലാലേ...?

    എല്ലാം നിര്‍ത്തിയതായിരുന്നു....

    ReplyDelete
  6. വായന ഞാന്‍ നാളത്തേയ്ക്ക് മാറ്റി വയ്ക്കുന്നു. വന്നു, കണ്ടൂന്ന് അറിയിക്കാന്‍ മാത്രം ഈ കമന്റ്. കേട്ടോ തണലേ

    ReplyDelete
  7. ചക്ക, അടക്ക, സൈക്കിള്‍ പെണ്ണ്... കൊള്ളാം... ഉപമകൊണ്ട് അഞ്ച് കളിയാണല്ലോ മൂപ്പരേ...

    ReplyDelete
  8. ലോകത്ത് ആദ്യമായി നിലത്ത് നിന്ന് എറിഞ്ഞ് ചക്ക മുറിച്ചയാള്‍!
    സംഭവം പുളു ആണെങ്കിലും വായിക്കാന്‍ രസമുണ്ടാരുന്നു കേട്ടോ

    ReplyDelete
    Replies
    1. സംഗതി പുളു ഒന്നും അല്ല അജിത്തേട്ടാ .... സത്യമാ ...
      ചക്കയുടെ ഞെട്ട് ഉന്നം വച്ച് എറിഞ്ഞതായിരുന്നു. ....

      Delete
  9. ഹഹഹ് രസിപ്പിച്ചു ,,, :) ആ കമുകിന്റെ മുകളിലെ വീഴ്ച ഞാന്‍ ഒന്ന് ഭാവനയില്‍ കണ്ടു നോക്കി ,,,, :) ,,, ബാക്കി കൂടി വരട്ടെ !!,

    ReplyDelete
  10. ബാക്ക് റ്റു ബ്ലോഗ്‌നുള്ള തുടക്കം ആവട്ടെ. രസിച്ചു വായിച്ചു. ആ പാമ്പ്‌ ഇനി ആ വഴിക്കു വരില്ല.

    ReplyDelete
  11. അപ്പൊ പ്രതിഭ വറ്റിയിട്ടില്ല. എന്തായാലും അടുത്ത ഭാഗം തുടങ്ങിക്കോളൂ.. വളരെ രസകരമായി വായിച്ചു. കവുങ്ങിൽ കയറിയ സീൻ വായിച്ചു കുറേ ചിരിച്ചു.
    ബ്ലോഗിന് ജീവൻ വച്ചതിൽ സംന്തോഷം.

    ReplyDelete
  12. അപ്പൊ പ്രതിഭ വറ്റിയിട്ടില്ല. എന്തായാലും അടുത്ത ഭാഗം തുടങ്ങിക്കോളൂ.. വളരെ രസകരമായി വായിച്ചു. കവുങ്ങിൽ കയറിയ സീൻ വായിച്ചു കുറേ ചിരിച്ചു.
    ബ്ലോഗിന് ജീവൻ വച്ചതിൽ സംന്തോഷം.

    ReplyDelete
  13. രസകരമായ കുട്ടിക്കാല ഓർമ്മകൾ ..ഇനിയും വരട്ടെ ബാല്യകാല സ്മരണകൾ

    ReplyDelete
  14. രസകരം... ലളിതം...സുന്ദരം.

    ReplyDelete
  15. നർമ്മവും മർമ്മവും ചാലിച്ച ബാല്യകാല സ്മരണകൾ നന്നായി പറഞ്ഞു.എന്നാലും ഈ ഉപമകളുടെ കുത്തൊഴുക്കു വായന രസം കളയാതെ നോക്കണേ

    ReplyDelete
  16. സമാന അനുഭവങ്ങള്‍ ഇവിടെയും ഉള്ളത് കൊണ്ടാവാം, ഒന്നല്ല രണ്ടു വട്ടം വായിച്ചു,
    ചക്ക പറിക്കാന്‍ കമുങ്ങില്‍ കയറി തളപ്പ് പൊട്ടി, സെക്കണ്ട് കൊണ്ട് താഴെയെത്തി, തോലുരിഞ്ഞ കയ്യും നെഞ്ചും, മറന്ന് പോയിരുന്നു, ആ നീറ്റല്‍ ഇന്ന് വീണ്ടും വന്ന പോലെ

    ReplyDelete
  17. വരിക്ക ചക്കയാണല്ലോ... നല്ല മധുരവുമുണ്ടല്ലോ...
    എന്താപ്പോ പ്രശ്നം ????

    ReplyDelete
  18. കലക്കി. നല്ല ഒഴുക്കോടെ വായിച്ചു പോവാൻ പറ്റി. ഓർമ്മകൾ കുട്ടിക്കാലത്തേക്ക് ഓടിപ്പോവുന്നു..
    ബാക്കി കൂടി എഴുത് മാഷെ ...നല്ല തേൻവരിക്ക തന്നെ

    ReplyDelete
  19. ഉം...നന്നായി . ആ ചിത്രങ്ങളും

    ReplyDelete
  20. ഹഹഹ..തുടർന്നില്ലെങ്കി ഒരു വെട്ടുകത്തീമായി ഞാനങ്ങ് വരും!

    ReplyDelete
  21. Wow supr...."chiri madhuram" pls continue we are hr for read ....waiting ..

    ReplyDelete
  22. Wow supr...."chiri madhuram" pls continue we are hr for read ....waiting ..

    ReplyDelete
  23. ഗ്രൂപ്പിലിട്ട ലിങ്ക്‌ കണ്ട്‌ കയറിയതാ.

    ഉയ്യോ!!!!!!!എന്നെ ചിരിപ്പിച്ച്‌ കൊല്ലാറാക്കി.കഴിചൊണ്ടിരുന്ന ചോറു തലേക്കേറുവേം ചെയ്തു.
    നിലത്ത്‌ നിന്ന് വെട്ടുകത്തിക്ക്‌ ചക്ക എറിഞ്ഞ്‌ പറിക്കാൻ തോന്നിയ ബുദ്ധി.
    അയ്യയ്യോ!!!എനിക്കിനി ചിരിക്കാൻ വയ്യായേ!!!

    ReplyDelete
  24. വരിക്കച്ചക്കയേക്കാള്‍ മധുരിക്കുമോര്‍മ്മകള്‍.!!
    ഒരുപാടിഷ്ടമായി...
    ഏറ്റവും ഇഷ്ടപ്പെട്ടത് ചക്ക എറിഞ്ഞു പൊട്ടിക്കാന്‍ തോന്നിയ ബുദ്ധി.!!
    കമുകിന്‍റെ നെറുകില്‍ പാമ്പിനെ കണ്ടത്.. ഒട്ടും പ്രതീക്ഷിച്ചില്ല. അവസാനമുള്ള ആ തളര്‍ന്ന ഇരിപ്പ്. ചിരിച്ചു ചത്തു എന്നു പറഞ്ഞാല്‍ മതിയല്ലോ..!!

    ReplyDelete
  25. 'കിലോക്ക് നാലു രൂപയുള്ള നല്ല അരിയില്‍ റേഷന്‍ കടയിലെ വിലകുറഞ്ഞ അരി ചേര്‍ത്ത് വിറ്റ് കാശുണ്ടാക്കുന്നവന്‍ . എത്ര കാമ്പുള്ള അടക്ക കൊണ്ട് ചെന്നാലും തുടം ഇല്ല വലിപ്പമില്ല എന്ന കള്ളം പറഞ്ഞു കാശ് കുറയ്ക്കുന്നവന്‍ . കണക്കില്‍ ഇടയ്ക്കിടെ ചാത്തന്‍ കളി കാണിച്ച് കാശുണ്ടാക്കുന്നവന്‍ . നാലു കൊല്ലത്തെ കച്ചവടം കൊണ്ട് റോഡരികില്‍ മൂന്നേക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയവന്‍ . കടം കൊടുക്കാന്‍ മടിയാണെങ്കിലും പോസ്റ്റൊഫിസിലെ ദേവകിക്ക് മാത്രം നിര്‍ലോഭം വാരിക്കോരി കൊടുക്കുന്നവന്‍'

    ഒരാൾ നാട്ടുകാർക്ക് എത്ര ഉപകാരമുള്ളവനായിക്കോട്ടെ, ഉപകാരമില്ലാത്തവനായിക്കോട്ടെ, അയാൾ നമ്മുടെ കണ്ണിൽ നല്ലവനാകുന്നത് നമുക്ക് ചെയ്തു തരുന്ന, തന്ന ഉപകാരങ്ങൾ നോക്കിയാണ്. 'ആ' കാര്യം അല്പനേരം മാത്രം നീണ്ടു നിൽക്കുന്നവ ആയാലും അല്പനേരത്തെ നമ്മുടെ സ്വന്തം ആവശ്യം മാത്രമാണ് ആ വ്യക്തിയുടെ സ്വഭാവത്തെ പൂർണ്ണമായും സ്വാധീനിക്കുന്നത്. ആ കാര്യത്തിനുള്ള ഉത്തമോദാഹരണ്മായിരുന്നു ഇക്ക ഇതിൽ വളരെ വൃത്തിയായി വിവരിച്ച നാണുവേട്ടന്റെ സ്വഭാവ വിശദീകരണം.!

    എന്നാൽ ഇവയൊന്നുമല്ല വളരെ കാലങ്ങൾക്ക് ശേഷമുള്ള ഈ ബ്ലോഗ് വായനയിൽ എനിക്കേറ്റവും രസകരമായി തോന്നിയത്. അത് പുട്ടിനു പീര പോലെ അടിക്കടി ചേർക്കുന്ന ആ രസകരമായ ഉദാഹരണങ്ങളാണ്. ഇതാ അവയിൽ ചിലത്,

    1.കോഴിയുടെ കാലില്‍ മുടിപിണഞ്ഞ പോലെ വട്ടംതിരിഞ്ഞു നില്‍ക്കുന്ന,
    2.എന്നാല്‍ അടുത്ത മഴയില്‍ മുറിയില്‍ നിളാനദി ഒഴുകുമ്പോഴേ ഓടു പൊട്ടിയ വിവരം പുറംലോകമറിയൂ
    3.ഗ്യാസ് പോയ സോഡ,
    4.കൊല്ലപ്പെട്ടവന്‍റെ ശവസംസ്ക്കാരചടങ്ങില്‍ സജീവമായി പങ്കെടുക്കുന്ന കൊലയാളിയുടെ മനസ്സോടെ തിരച്ചിലില്‍ ഞാനും ഉമ്മക്കൊപ്പം കൂടി. ,
    5.കാണാതായ മകനെ കണ്ടെത്തി തിരിച്ചേല്‍പ്പിക്കുന്ന പോലീസുകാരന്‍റെ ഭാവത്തില്‍

    അവയെല്ലാം അതീവ മനോഹരങ്ങളായിരുന്നെങ്കിലും അവയിൽ ചിലത് മാത്രം ഞാനിങ്ങെടുത്തെഴുതി എന്നേയുള്ളൂ.!

    എന്തായാലും ഒരുപാട് കാലങ്ങൾക്ക് ശേഷമുള്ള ഈ ബ്ലോഗ് വായന എന്നെ അതീവ സന്തോഷവാനാക്കി എന്ന കാര്യം ഇക്കയോട് പറയട്ടെ.!

    ReplyDelete
  26. ങ്ങളൊക്കെ എഴുത്തും വായനേം മറന്ന്റ്റില്ല്യാല്ലേ! ധൈര്യായിട്ട് തുടരൂ...

    ReplyDelete
  27. കുറേ കാലം കൂടിയാണ് ബ്ളോഗ് വായിക്കുന്നത്. എന്‍റെ ബ്ളോഗില്‍ വല്ല പൂച്ചയും പെറ്റുകിടക്കുന്നുണ്ടൊ എന്നു നോക്കട്ടെ... നന്നായി.... സസ്നേഹം

    ReplyDelete
  28. കാലത്തെ തന്നെ പല്ലു തേക്കുന്നതിനു മുൻപുള്ള വികൃതി കലക്കി.. എന്തൊക്കെയായാലും അടയ്ക്ക കയ്യിൽ കിട്ടിയല്ലൊ. ഇനി സൈക്കിൾ പഠനം ആവാം‌ല്ലേ...?
    ബാക്കി കൂടി പോരട്ടെ..
    ആശംസകൾ...

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. ഞാന്‍ തെങ്ങില്‍ കേറീട്ടും ഇല്ല ഉരുതി വീണിട്ടുമില്ല,പിന്നെയാണ് കവുങ്ങ് ;) ആ ന്ന്ട്ട്..

    ReplyDelete
  31. ഇപ്പോൾ മരം കയറ്റത്തേക്കുറിച്ചാണല്ലോ എല്ലാവർക്കും എഴുതാണുള്ളത്‌??ചെറുപ്പത്തിൽ അല്ലാതെ വയസ്സായാൽ പിന്നെ മരംകയറ്റം നടക്കുമോ??എന്റെ കുട്ടിക്കാലത്തെ മരം കയറ്റത്തേക്കുറിച്ച്‌ ഞാനും എഴുതിയിട്ടുണ്ട്‌.നോക്കൂ.

    ReplyDelete
  32. ഇതൊരു പക്കാ പഴഞ്ചക്ക തന്നെയാണ്. പക്ഷെ നല്ല പഴുത്ത വരിക്കച്ചക്കയുടെതിനേക്കാള്‍ മധുരം ഉണ്ട് . അല്ലേലും അതങ്ങിനെയാണ് ചില പഴയ ഓര്‍മ്മകള്‍ മനസ്സിലെ വലിച്ചിഴച്ച് കൊണ്ടുപോകും.. ബാല്യത്തിലേക്ക് .. ഒരു സുഖത്തോടെ ഞാനും കൂടെ പോകും.. അത് കൊണ്ട് തുടരട്ടെ.... ഭാവുകങ്ങള്‍

    ReplyDelete
  33. നന്നായിട്ടുണ്ട് എഴുത്ത്. കഥകൾ ഇഷ്ടപ്പെടുന്നവർ ഈ ബ്ലോഗ് സന്ദർശിക്കാൻ മറക്കരുതേ ..ലിങ്ക് www.kappathand.blogspot.in

    ReplyDelete
  34. വേണമെങ്കിലോ??
    മര്യാദക്ക് തുടര്‍ന്നോണം..
    സൂപ്പറായി ട്ടോ... :D :D

    ReplyDelete
  35. ന്തിനാ വേണമെങ്കില്‍ തുടരും എന്നാക്കുന്നെ അങ്ങ് തുടരുക അത്ര തന്നെ :)

    അല്ലിക്കാ ഒരു സംശ്യം ഈ ചക്ക സത്യത്തിനു ഇങ്ങള് എറിഞ്ഞു വീഴ്ത്തിയാ ..:)

    ReplyDelete
  36. എല്ലാര്‍ക്കും എന്നും അവരവരുടെ ഓര്‍മ്മകള്‍ തന്നെയാണ് ഏറ്റവും സന്തോഷം നല്‍കുന്നത്. ഇന്നത്തെ കുട്ടികള്‍ നാളെ അവരുടെ ഓര്‍മ്മകള്‍ ചികയുമ്പോള്‍ നമ്മുടെ ചക്ക കഥകളോ സൈക്കിളോ കവുങ്ങോ ഒന്നും ഉണ്ടാകില്ല. അപ്പോഴാണ് ഇത്തരം എഴുത്തുകളുടെ പ്രസക്തി കൂടുതല്‍ വെളിവാകുന്നത്. ഇത്തരം നല്ല സൂക്ഷിപ്പുകള്‍ നിറഞ്ഞു കിടക്കട്ടെ.

    ReplyDelete
  37. ബാല്യകാല സ്മരണകളിലേക്ക് കൂട്ടികൊണ്ട് പേയി ഈ രചന,
    ഇത് പേ​‍ാലെ തെങ്ങിൽ നിന്നും താഴേക്ക് വന്നത് ഓർമ്മ വന്നു..
    സൈക്കിൾ ചവിട്ടാൻ കാശെങ്ങനെ ഒപ്പിച്ചു ?
    അടുത്ത ലക്കത്തിനായ് കാത്തിരിക്കുന്നു, നർമ്മം നന്നയി വാരി വിതറിയിരിക്കുന്നു..നന്നായ് എഴുതി..ആശംസകൾ

    ReplyDelete
  38. ഇസ്മായീല്‍ ഭായി കുട്ടിക്കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.. നല്ല രസമുള്ള ആനുഭവങ്ങള്‍ ഇന്നത്തെ ബ്രോയിലര്‍ തലമുറക്ക് അന്യമാണ്! വളരെ രസകരമായി എഴുതി. ഭാവുകങ്ങള്‍....

    ReplyDelete
  39. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  40. വൈകിപ്പോയി....നല്ല തേന്‍വരിക്ക.......

    ReplyDelete
  41. ഇതാന്നു ആ ചക്ക കേസ് ബാകിയും കൂടി വായിച്ചിട്ട ബാക്കി പറയാം കേട്ടോ?

    ReplyDelete
  42. നല്ല വായനാ സുഖവും അടിപൊളി പ്രയോഗങ്ങളും.. 2nd പാർട്ട്‌ കൂടെ വായിച്ചിട്ട് ബാക്കി പറയാം

    ReplyDelete
  43. ആ വരിക്ക ചക്കയുടെ രുചിയോടെ ആ കളിക്കോപ്പുകൾ ഉരുട്ടി കളിച്ചു

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.