January 24, 2010

കെടാവര്‍..


അവളുടെ ധൈര്യവും ചുറുചുറുക്കും കാരണം എല്ലാവര്‍ക്കും അവളോട്‌ നല്ല മതിപ്പായിരുന്നു.മെഡിക്കല്‍ പഠന ക്ലാസുകളില്‍ ഭീതി ജനിപ്പിക്കും വിധം കീറിമുറിക്കപ്പെട്ട അജ്ഞാത മൃതദേഹങ്ങളുടെയും (കെടാവര്‍) മനം മടുപ്പിക്കുന്നതും അപകടകരമായതുമായ രാസവസ്തുക്കളുടെയും ഇടയില്‍ ആണ്‍കുട്ടികള്‍ വരെ ബോധമറ്റു വീണപ്പോഴും അവള്‍ അചഞ്ചലയായി നിന്നു.

അന്നൊരു തിങ്കളാഴ്ച , ഏതോ അജ്ഞാത കെടാവറിന്റെ കീറിമുറിച്ച ആന്തരാവയവങ്ങള്‍ പഠന വിധേയമാക്കികൊണ്ടിരിക്കെ അവസാനം അതിന്റെ മുഖം ദൃശ്യമായ നിമിഷം-വല്ലത്തൊരു അലര്‍ച്ചയോടെ അവള്‍ ആ ശവത്തിനു മേല്‍ ബോധമറ്റു വീണു!!

34 comments:

  1. ഇങ്ങിനെ പേടിപ്പിക്കല്ലേ സഹോദരാ

    ReplyDelete
  2. നന്നായിരിക്കുന്നു. ഇപ്പോഴാണ് ശ്രദ്ധിക്കുന്നത്..

    ReplyDelete
  3. ആരെയായിരിക്കും അവള്‍ കണ്ടത് ?!

    ReplyDelete
  4. ഓളെ മറ്റോനെ തന്നെയായിരിക്കും!

    ReplyDelete
  5. അന്നൊരു തിങ്കളാഴ്ച , ഏതോ അജ്ഞാത കെടാവറിന്റെ കീറിമുറിച്ച ആന്തരാവയവങ്ങള്‍ പഠന വിധേയമാക്കികൊണ്ടിരിക്കെ അവസാനം അതിന്റെ മുഖം ദൃശ്യമായ നിമിഷം-വല്ലത്തൊരു അലര്‍ച്ചയോടെ അവള്‍ ആ ശവത്തിനു മേല്‍ ബോധമറ്റു വീണു!!

    kollaam nannaaaayirikkunnu eniyum orupaaadu prathikshayode.

    ReplyDelete
  6. ഇത്രക്ക് ...ഇത്രക്കെയുള്ള് അവളുടെ ധൈര്യം .കൊള്ളാം മാഷേ .നന്നായിട്ടുണ്ട് .

    ReplyDelete
  7. ആരായിരിക്കും അത് ?

    ഞാന്‍ ഇരുന്ന് ആലോജിക്കട്ടെ,,

    എന്നിട്ട് ബാക്കി പറയാം.

    ReplyDelete
  8. ആരും അറിയില്ലെന്നു കരുതിയപ്പം അറിയണമായിരുന്നു...

    ReplyDelete
  9. ഇന്നല്ലെങ്കില്‍ നാളെ ഒരു കെടാവറായി നമ്മളും ടാബിളില്‍ കിടക്കേണ്ടി വന്നേക്കാം . സൂക്ഷിക്കുക .എത്ര ആളുകളെ നമ്മുടെ ഇടയില്‍ നിന്ന് കാണാതായിട്ടുണ്ട് ? ഈശ്വരാ രക്ഷതു.
    വളരെ നല്ല പ്രമേയം .എല്ലാ പോസ്റ്റുകളും ഒന്നിനൊന്നു വ്യത്യസ്തത പുലര്‍ത്തുന്നു .കൂടുതല്‍ എഴുതുക

    ReplyDelete
  10. Anonymous ന്റെ അഭിപ്രായത്തിനു നൂറു മാര്‍ക്ക്‌. ഇത് തന്നെയാണ് ഞാനുദ്ദേശിച്ചതും. കാണാതായവര്‍ക്ക് വേണ്ടി നാം തിരച്ചില്‍ നടത്തിയിട്ടും ജീവനോടെയോ അല്ലാതെയോ കണ്ടു കിട്ടാത്ത എത്ര പേര്‍ ഇന്ത്യയില്‍ ഉണ്ട്? അവര്‍ നാമറിയാതെ തന്നെ ലക്ഷങ്ങള്‍ വിലയുള്ള കേടാവര്‍ ആയി മെഡിക്കല്‍ കോളേജുകളിലെ മേശമേല്‍ വരുന്നതിനെ കുറിച്ച് മുന്‍പേ നാം കേട്ടതാണ്- അത് സത്യവുമാണ്. ജീവനുള്ള മനുഷ്യന് ഇവിടെ പുല്ലു വില! ജീവനില്ലാത്ത "കെടാവറിനു' ലക്ഷങ്ങള്‍ വില! ഇത് ഒരു പക്ഷെ മനുഷ്യ വര്‍ഗത്തിന് മാത്രം ബാധകമായിരിക്കും . രഹസ്യമായി കേടാവറിനെ വില്‍ക്കാനും വാങ്ങാനും കൂട്ടുനില്‍ക്കുന്നവരുടെയോ അത് കീറിമുറിക്കാന്‍ നില്‍ക്കുന്ന മെഡിക്കല്‍ വിദ്യാര്‍ത്ധികളുടെയോ ബന്ധുക്കള്‍ ആണ് ഈ കെടാവര്‍ എന്ന് അവസാനം ബോധ്യപ്പെട്ടാല്‍ എന്തായിരിക്കും സ്ഥിതി?

    ReplyDelete
  11. കൊള്ളാട്ടൊ കഥ....

    ആശംസകൾ...

    ReplyDelete
  12. കിടക്കുന്നിതാ കെടാവറൊന്നു
    കിടിലനായി ബോധംകിടത്തുവാൻ...

    ReplyDelete
  13. ആദ്യമായിട്ടാണ് ഞാന്‍ ഈ തണലില്‍ വന്നത്.
    കെടാവര്‍ ..........

    കുറച്ചു വരികളില്‍ ഒരു ഭീകര സത്യം.

    എത്ര ധൈര്യമുള്ളവരുടെ ഉള്ളിലും വിങ്ങാനും ഞെട്ടാനും ഒക്കെ തയ്യാറായി നില്‍ക്കുന്ന മനസ്സും ഹൃദയവും ഒക്കെ ഉണ്ട് എന്നും ഈ വരികള്‍ക്കിടയില്‍ ഞാന്‍ കാണുന്നു കേട്ടോ.

    നല്ല ഒരു ബ്ലോഗ് കാണാന്‍ വൈകി എന്നു ഇപ്പോള്‍ മനസ്സിലായി. ഇനി ഇടക്കിടെ വരും ...സമയം പോലെ പഴയതെല്ലാം വായിക്കും.

    ReplyDelete
  14. ഒരു കഥക്കുപരി, സത്യത്തിന്റെ വേറൊരു മുഖത്തിന്റെ വെളിപ്പെടുത്തൽ തന്നെയായി....
    നന്നായിരിക്കുന്നു... ഇതു വരെ കാണാൻ കഴിയാത്തതിൽ നിരാശയുണ്ട്... മുൻ പോസ്റ്റുകൾ എല്ലാം വായിക്കും...
    ആശംസകൾ....

    ReplyDelete
  15. കെടാവര്‍ ആക്കാന്‍ വേണ്ടി മനുഷ്യനെ കൊല്ലുകയും ചെയ്യുമോ? ഭീകരം..

    ഓ.ടോ. തണല്‍ എന്ന പേരില്‍ മറ്റൊരു ബ്ലോഗ്ഗറും ഉണ്ട്. അറിയുമോ? കവിതകള്‍ എഴുതുന്നയാള്‍.

    ReplyDelete
  16. സത്യം പറയാലോ
    കഥ വായിച്ച് അന്തം വിട്ടു.
    അത്രക്കേ അന്തമുള്ളൂ.. ക്ഷമിക്കുക!

    Anonymous ഉം തണലും കമന്റി സഹായിച്ചോണ്ട്
    ഞമ്മള് രക്ഷപ്പെട്ടു..

    എന്തിനാ ഇങനെ
    ആളെ സുയിപ്പാക്ക്ണ്..

    സുയിപ്പായാലും ഇഷ്ടായീട്ടോ..

    ഒരു കെടാവറാകാതിരിക്കാനുള്ള
    പ്രാര്‍ഥനയോടെ,

    ReplyDelete
  17. എല്ലാ ധൈര്യവും ചോരുന്ന അവസ്ഥ തന്നെ..:(
    ഈ ബ്ലോഗിൽ ആ‍ദ്യമായാണെത്തുന്നത് .വീണ്ടും വരാ‍ാം

    ReplyDelete
  18. നന്നായിരിക്കുന്നു,ഈ കൊച്ചു കഥ.ഇനിയും വരാം

    ReplyDelete
  19. അതേ!!! അവളുടെ പഴയ ഓര്‍മ്മകള്‍ ഒരു നിമിഷത്തേക്ക് അവളെ ഒന്ന് പിടിച്ചുലച്ചു. എല്ലാമെല്ലാമായിരുന്ന " .... "??
    എങ്കിലും നഷ്ട്ടസ്വപ്നത്തില്‍ നിന്നും ചാടി എണിറ്റു അവള്‍ ആ ശരീരം വെട്ടിമുറിച്ചു... ആദ്യമായി ഒരു ശവശരീരം കീറുന്നപോലെ.

    ചുമ്മാ ഒന്ന് പൂരിപ്പിച്ചു നോക്കിയതാ ബാക്കി ഭാഗം ... തെറ്റുണ്ടെ ക്ഷമി!!!

    ReplyDelete
  20. എന്നെ വായിച്ച എന്റെ നല്ലവരായ കമന്റു കാര്‍ക്ക് നന്ദി..
    -അക്ബര്‍ സാഹിബ്
    - തെച്ചിക്കോടന്‍ കാക്ക
    -മുഹമ്മദ്‌ കുട്ടിക്ക
    -കമല്‍ കാസിം സാര്‍
    -എസ്‌ എം സാദിക് സാഹിബ്
    - ഹംസ ഭായ്
    -കൊട്ടോട്ടിക്കാരന്‍ മാസ്റര്‍
    -അനോണി സാര്‍
    -വീകെ അദ്ദേഹം
    -ബിലാത്തി ചേട്ടന്‍
    -കിലുക്കാം പെട്ടി ചേച്ചി
    -ഗോപനണ്ണന്‍
    -ഗീതേച്ചി
    -മുരുക്കുംപുഴചെട്ടന്‍
    -ഉദരം പോയില്‍ സാഹിബ്
    -മഴെമേഖ ചേച്ചി
    -വെള്ളറക്കാട് സാഹിബ്
    -പണ്ടാരത്തില്‍ ഭായ്
    -ഒഴാക്കാന്‍ ചേട്ടായി
    എല്ലാവര്ക്കും ഒരു പാട് നന്ദി...

    ReplyDelete
  21. കൊച്ചു വരികളില്‍ കുറെ കാര്യം പറയാന്‍ നല്ലൊരു പ്രതിഭയ്ക്കെ കഴിയൂ. അതാണല്ലോ കുഞ്ഞുണ്ണി മാഷുടെ മാഹാത്മ്യം. എഴുതി തെളിഞ്ഞയാളോട് നന്നായിട്ടുണ്ട് എന്ന് വെറുതെ ഞാനും.

    ReplyDelete
  22. കുറച്ചു വാക്കുകളേയുള്ളൂ. എങ്കിലുമെന്താ?
    ഭയങ്കര ഒരു impact ആയിരുന്നു ട്ടോ.. !

    ReplyDelete
  23. ബ്ലോഗ്‌ അന്വേഷിച്ചു വന്നതാ .. കണ്ടതില്‍ സന്തോഷം..

    ReplyDelete
  24. അതവളുടെ ആരായിരിക്കും?
    ആ ചോദ്യം മനസ്സില്‍ നിന്നും പോകുന്നതെ ഇല്ല.അതിനപ്പുറമുള്ള സാങ്കെതികതകളിലേക്ക് മനസ് പോകുന്നതും ഇല്ല.
    (തലമുറകള്‍ കൈമാറി വരുന്ന ഭീകര കഥകളിലൊന്നും ഇങ്ങനെയൊരു അനുഭവം കേട്ടിട്ടില്ല .)
    പിന്നെ,ആദ്യ ദിവസങ്ങളിലെ ചെറിയൊരു പേടിയും അറപ്പും ഒഴിച്ചാല്‍ വിദ്യാര്‍ഥികള്‍ ഏറ്റവും ഉത്സാഹത്തോടെ ചെയ്യുന്ന ഒരു കാര്യമാണ് ഡിസെക്ഷന്‍ എന്ന് തോന്നുന്നു.നമ്മളെ ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കുന്ന ഓരോ കെടാവറിനെയും അധ്യാപകരെപ്പോലെ ബഹുമാനിക്കാനാണ് ശീലിപ്പിക്കുന്നതും..

    ReplyDelete
  25. നാളെ നമ്മളും അല്ലെ ...നന്നായിരിക്കുന്നു,,

    ReplyDelete
  26. Enikku shesham...!

    manoharam, Ashamsakal...!!!

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. നമ്മള്‍ക്കാര്‍ക്കും അങ്ങനൊരു ഗതി വരാതിരിക്കട്ടെ...നാലഞ്ചു വരികളിലൂടെ ഭയത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു നിങ്ങള്‍....

    ReplyDelete
  29. നല്ലൊരു കഥ പറയാന്‍ അധികം വാക്കുകള്‍ വേണ്ട എന്ന് ഒരിക്കല്‍ കൂടി 'തണല്‍' തെളിയിക്കുന്നു. "കെടാവര്‍" വായിച്ചു തീരുമ്പോള്‍ വായിച്ചതിലും കൂടുതല്‍ മനസ്സിലേക്ക് കടന്നു വരുന്നു. അഭിനന്ദനങ്ങള്‍.......

    ReplyDelete
  30. Anonymous ഉം തണലും കമന്റി സഹായിച്ചോണ്ട്
    ഞമ്മള് രക്ഷപ്പെട്ടു..:)

    ReplyDelete
  31. മെഡിക്കല് വിദ്യാര്ഥികള് കെടാവര് കാണുന്പോള് ആദ്യം മുഖത്ത് നോക്കില്ലേ..എന്ത് ജീവിയെ ജീവനോടെയോ അല്ലാതെയോ കണ്ടാലും ആദ്യം നോക്കുക മുഖത്തായിരിക്കില്ലേ.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.