December 30, 2010

ന്യൂ ഇയര്‍


( 22-3-2005  നു മാധ്യമത്തില്‍ അച്ചടിച്ചുവന്നത്)

മുറ്റത്ത്‌ ആരുടെയോ കാല്‍ പെരുമാറ്റം. അതോ തനിക്ക് തോന്നിയതാണോ? 
തട്ടിന്‍പുറത്തെ ജനല്‍ പാളികള്‍ കാറ്റത്ത് ഇളകിയതാവാം. .......
രാത്രിയുടെ അന്ത്യയാമത്തിലും ഉറക്കം വരാത്തതെന്തേ? 
മനസ്സ് ആരെയൊക്കെയോ പ്രതീക്ഷിക്കുന്നതിനാലാവാം......
ഉറക്കം നാം തേടിപ്പോകേണ്ടതല്ല, നമ്മെത്തേടി വരേണ്ടതാണ് എന്ന് സ്വയം സമാധാനിച്ചു. 

അനേകായിരങ്ങള്‍ ഇപ്പോള്‍ ഉറക്കമൊഴിച്ച് ആഘോഷത്തിമിര്‍പ്പില്‍ മുഴുകിയിരിക്കുകയാകും , പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍. നിമിഷങ്ങള്‍ അടര്‍ന്നു വീഴുമ്പോള്‍ മനസ്സിലെവിടെയോ ആകാംക്ഷ പെരുകിവരുന്നു. ശരീര വേദന പലതും ഓര്‍മ്മപ്പെടുത്തുന്നു. ഓര്‍മ്മകളാകട്ടെ വേദനാജനകവും!

കഴിഞ്ഞവര്‍ഷം ഇതേസമയം താനെവിടെയായിരുന്നു? യുവത്വത്തിന്റെ പ്രസരിപ്പും തിമിര്‍പ്പും നിര്‍ഭയത്വവും എന്തും വെട്ടിപ്പിടിക്കാനുള്ള ത്വരയും ജീവിതമെന്നാല്‍ ആസ്വദിക്കാന്‍ ഉള്ളതാണെന്ന് കൂട്ടുകാരും മാധ്യമങ്ങളും നല്‍കിയ പാഠവും ഒക്കെക്കൂടി തന്നെ ആവാഹിച്ചു. ആ ഊര്‍ജ്ജത്തിന്‍റെ കുതിപ്പില്‍ പലതും മറന്നു.

 പുതുവല്‍സരപ്പിറവിയുടെ ആഘോഷത്തിമിര്‍പ്പിനിടെ സൈലന്‍സര്‍ നീക്കിയ ബൈക്കുകള്‍ തുടകളില്‍ ഇറുക്കിപ്പിടിച്ച് നാട്ടുകാര്‍ക്ക് നിദ്രാഭംഗമുണ്ടാക്കി മദ്യത്തിന്‍റെ നിയന്ത്രണത്തില്‍ കൂട്ടുകാരുമൊത്ത് ശരവേഗത്തില്‍ പാഞ്ഞതും റോഡിലെ പൊട്ടിയൊലിക്കുന്ന വലിയ വ്രണങ്ങളൊന്നില്‍വീണ് ബൈക്കും താനും വേര്‍പ്പെട്ടതും പിന്നാലെ വന്ന കൂട്ടുകാരില്‍ രണ്ടുപേര്‍ തന്റെ ശരീരത്തിലൂടെ അപ്രതീക്ഷിതമായി വണ്ടിയോടിച്ചുകയറ്റിയതും എല്ലാം മനസ്സിന്‍റെ തിരശീലയില്‍ മിന്നിമറഞ്ഞു.

ഇന്ന് പുതുവര്‍ഷാരംഭം. ഒപ്പം, കാലുകള്‍ പാടെ തളര്‍ന്ന ശരീരവുമായി തനിക്ക്‌ രണ്ടാം വര്‍ഷത്തിന്‍റെ ആരംഭവും!

പൂമുഖവാതിലില്‍ ആരോ മുട്ടിയോ? അതോ തോന്നിയതാണോ? മുറ്റത്തെ മാവിലെ മാമ്പഴം ഉതിര്‍ന്നുവീണതാവാം.......

'താനില്ലാതെ ഞങ്ങള്‍ക്കെന്താഘോഷം ?' എന്ന് പറഞ്ഞു സമ്മാനപ്പൊതിയും സാന്ത്വനവുമായി കൂട്ടുകാര്‍ വരുന്നത് വലിയ പ്രതീക്ഷയായി ഉള്ളിലുണ്ടായിരുന്നു. അര്‍ദ്ധരാത്രിയോടടുക്കുംതോറും ആ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നതുപോലെ......

സുഖസന്തോഷാവസരങ്ങളില്‍ തന്നോടൊപ്പം എപ്പോഴും പങ്കുകൊണ്ടിരുന്ന കൂട്ടുകാരെവിടെ!!!! 

ഒരു വര്‍ഷം മുന്‍പ് താന്‍ പലതും നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തനിക്ക് പലതും നഷ്ടമായികൊണ്ടേയിരിക്കുന്നു. മനുഷ്യന്‍റെ നിസ്സഹായതയും നിസ്സാരതയും സംബന്ധിച്ച ചിന്തകള്‍ മാത്രം ഇപ്പോള്‍ സദാ കൂട്ടിനുണ്ട്‌. 

മുറ്റത്ത്‌ ആരൊക്കെയോ സംസാരിക്കുന്നുവോ? 
ഇല്ല.........ആരുമില്ല. വെറും തോന്നലാണ്. മരച്ചില്ലകളില്‍ ചേക്കേറിയ പ്രാവുകള്‍ കുറുകുന്നതാവാം.

അല്ലെങ്കില്‍തന്നെ കാലില്ലാതെ തനിക്കെന്താഘോഷം !!!

(ഇസ്‌മായിൽ കുറുമ്പടി)

92 comments:

  1. എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദ്യമായ പുതുവല്‍സരാശംസകള്‍ !

    ReplyDelete
  2. പുതുവല്‍സരാശംസകള്‍ !

    ReplyDelete
  3. അതെ ബൈക്കും,കാശും,കയ്യും,കാലും,കള്ളൂമൊക്കെ ലാവിഷായി ഉണ്ടാകുമ്പോഴല്ലേ എല്ലാ ആഘോഷങ്ങളിലും നമ്മെളെല്ലാം ഭാഗമാകുകയുള്ളൂ.....
    നഷ്ട്ടപ്പെട്ടവർ എന്നും വിസ്മരിക്കപ്പെട്ടവർ തന്നേ..!

    ReplyDelete
  4. സ്വപ്നങ്ങളേ വിട............

    ReplyDelete
  5. ഓരോ ആഘോഷങ്ങൾക്കും പിന്നിൽ ആരുമറിയാതെ ഒരു ദുരന്തം പതിയിരിക്കുന്നുണ്ടാകാം.

    നമ്മുടെ ചെറുപ്പക്കാർ കുപിത യൌവനങ്ങൾ അല്ലല്ലോ.. അവനവനെ എങ്ങനെ സന്തോഷിപ്പിക്കണം എന്ന് ആലോചിച്ച് പാഞ്ഞു നടക്കുകയല്ലേ
    മദ്യവും വാഹഹങ്ങളും കൂട്ടിക്കലർത്തിയ ഒരു ലോകമല്ലേഅവന്റെത്

    നമ്മുടെ പുതിയ കുട്ടികൾക്ക് ജീവിതം അറിയില്ല
    കാരണം സുഖത്തിനു വേണ്ടി പാഞ്ഞുനടക്കുന്ന അവർക്ക് കുടുംബത്തിൽ നിന്നും സെല്ഫിഷ് ആവാനുള്ള ഉപദേശമാണ് കിട്ടുന്നത്.

    നമ്മുടെ ചെറുപ്പക്കാരെ ആവേശം കൊള്ളിച്ചിരുന്ന ആശയങ്ങൾ ഒക്കെ ഇന്നെവിടെ?

    ചിന്തനീയമാണ് എഴുത്ത്.

    ഓർമ്മകൾൽ ഉണ്ടായിരിക്കണം എന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. good message..nice conclusion

    ReplyDelete
  8. ആഘോഷങ്ങളില്‍ പരിസരം മറക്കുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ. ഒറ്റപ്പെടുമ്പോള്‍ മനസ്സിലേക്ക് വരുന്ന ചിന്തകളായി അവതരിപ്പിച്ച ഈ കഥ നേരത്തെ വായിക്കാന്‍ പറ്റാത്തതില്‍ എനിക്ക് വിഷമമുണ്ട്. എന്നാല്‍ ഒരിക്കലും പ്രസക്തി നഷ്ടപപെടാത്ത വിഷയം എന്ന നിലക്ക് ഈ കഥ എപ്പോള്‍ വായിച്ചാലും ആസ്വദകരം.

    ReplyDelete
  9. ജീവിതം ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളുമായി കടന്നു പോവുകയാണ് ...ഇങ്ങനെ ഒരു നാള്‍ നാമറിയാതെ അത് അവസാനിക്കും. ആണ്ടരുതികള്‍ ആത്മവിചാരണയുടെ സന്ദര്‍ഭമകട്ടെ.
    നന്മകളുടെയും നല്ല ഒരു പുതുവര്‍ഷം നേരുന്നു.

    ReplyDelete
  10. വല്ലാതെ വേദന തോന്നി...........
    ഇനിയെങ്കിലും ആള്‍ക്കാര്‍ ചിന്തിച്ചെങ്കില്‍!!!!!!!!!!!!!

    ReplyDelete
  11. പുതുവല്‍സരാശംസകള്‍ !

    ReplyDelete
  12. നല്ല ഒരു വായനാ സുഖം കിട്ടി ....പുതുവത്സരാശംസകള്‍ !!!!!

    ReplyDelete
  13. കയ്യില്‍ കാശുള്ളപ്പോള്‍ എല്ലാരും ഉണടാകും.കയ്യില്‍ ഒന്നുമില്ലെന്കില്‍ ആരും തിരിഞ്ഞു നോക്കില്ല. സ്നേഹവും മനസും ഒന്നുമല്ല പ്രധാനം പണം തന്നെ. കിടക്കുന്നവനായാലും ചിന്തിക്കുന്നത് കിടക്കുമ്പോള്‍ മാത്രം.
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  14. ചിരിയ്ക്കുമ്പോള്‍ കൂടെ ചിരിയ്ക്കാന്‍ ആയിരം പേര്‍ വരും.....

    കഥ മനോഹരമായി ഒതുക്കി പറഞ്ഞു.
    with a nice message.

    ReplyDelete
  15. പുതുവര്ഷത്തില്‍, സ്വയംവിചാരണയുടെ സന്ദേശവുമായൊരു കഥ. നന്നായി.

    പുതുവഷാശംസകള്‍.

    ReplyDelete
  16. ആഘോഷങ്ങളൊക്കെ ആവാം. പക്ഷെ മദ്യപിച്ച് വാഹനം ഓടിക്കരുത്. ആ സന്ദേശമുണ്ടിതിൽ.

    പുതുവത്സരാശംസകൾ

    ReplyDelete
  17. പോസ്റ്റ് മുന്‍പ് വായിച്ചിരുന്നു..
    ആഘോഷിക്കാനും ആര്‍മാദിക്കാനും കൂടെയുള്ളവരല്ല യഥാരത്ഥ സ്നേഹിതര്‍ തളര്‍ന്ന് കിടക്കുമ്പോള്‍ കഴിഞ്ഞു പോയ കാലങ്ങളെ കുറിച്ചോര്‍ത്ത് നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിയൂ... ഒരോ ആഘോഷത്തിന്‍റെ പിറകിലും ആരെങ്കിലും വേദനിക്കുന്നുണ്ടാവാം...


    പുതുവത്സരാശംസകള്‍

    ReplyDelete
  18. ഒന്ന് വീണു പോയാല്‍ മതി ആരും തിരിഞ്ഞു നോക്കില്ല...നന്നായിട്ടുണ്ട്.....

    ReplyDelete
  19. പുതുവല്‍സരാശംസകള്‍...

    ReplyDelete
  20. നല്ലാസ്നേഹിതർ ഉണ്ടാവുന്നില്ല.
    ആഘോഷങ്ങൾക്കായി കൂടുന്ന സൌഹാർദ്ദങ്ങൾ ആഘോഷങ്ങൾക്ക് പിറകെ വഴിപിരിയുന്നു .
    നല്ലസ്നേഹിതർ അങ്ങനയല്ല

    ReplyDelete
  21. പുതുവത്സരാശംസകള്‍......

    ReplyDelete
  22. nannayi mashe...
    happy new year...

    ReplyDelete
  23. നവവത്സരാശംസകള്‍

    ReplyDelete
  24. യഥാര്‍ത്ഥ സുഹൃത്തുക്കളെ തിരിച്ചറിയാനുള്ള അവസരങ്ങള്‍ ഇങ്ങനൊക്കെ ആയിരിക്കും.
    നന്മ നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു

    ReplyDelete
  25. നവവത്സരാശംസകള്‍

    ReplyDelete
  26. നല്ല സുഹൃത്തുക്കളെ കണ്ടെത്താനാണ് പ്രയാസം ..പുതുവത്സരാശംസകള്‍ ..

    ReplyDelete
  27. ലോകം ഇങ്ങനെയൊക്കെയാണ്; പലപ്പോഴും യൌവനവും!

    പുതുവത്സരാശംസകൾ!

    ReplyDelete
  28. അതെ കയ്യും കാലുമില്ലാതെ പിന്നെന്താഘോഷം. ചെറിയ കഥയിലെ നല്ല സന്ദേശം. നല്ല ചിന്തയില്‍ നിന്നും നല്ല കഥ രൂപപ്പെടുന്നു.

    ReplyDelete
  29. നല്ല സന്ദേശം.
    പുതുവര്‍ഷാശംസകള്‍.

    ReplyDelete
  30. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ഒരായിരം പേര്‍ വരും
    കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും.
    ഇതാരേയ് പറഞ്ഞത്...?
    പുതുവത്സരാശംസകള്‍ ഗുരുക്കളേ..
    (ചുമ്മാതാണുട്ടോ)

    ReplyDelete
  31. മുല്ലയുടെ കമന്റിനടിയിൽ എന്റെയും ഒരു കയ്യൊപ്പ്...

    ReplyDelete
  32. "സുഖസന്തോഷാവസരങ്ങളില്‍ തന്നോടൊപ്പം ഏറെ പങ്കുകൊണ്ടിരുന്ന കൂട്ടുകാരെവിടെ?"
    ആശംസകൾ…..പുതുവത്സരാശംസകൾ……

    ReplyDelete
  33. ഇപ്പോഴും ആഘോഷങ്ങള്‍ ഇങ്ങിനെയൊക്കെത്തന്നെ..
    ..പുതുവല്‍സരാശംസകള്‍

    ReplyDelete
  34. നന്മ നിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  35. പുതുവല്‍സരാശംസകള്‍....

    ReplyDelete
  36. avatharanam nannaayittund.happy new year.

    ReplyDelete
  37. എന്റെ ഒരു സുഹൃത്ത് കാലു നഷ്ടപ്പെട്ട് വീട്ടില്‍ കിടപ്പിലാണ്. കുഴപ്പം അവന്റെയായിരുന്നില്ലെങ്കില്‍ പോലും. സത്യത്തില്‍ പോസ്റ്റ് വായിച്ചപ്പോള്‍ അവന്റെ അവസ്ഥ ഓര്‍മ്മ വന്നു.

    നല്ല ഒരു പുതുവര്‍ഷം നേരുന്നു.

    ReplyDelete
  38. ഹൃദയത്തില്‍ തൊട്ട എഴുത്ത് ......പുതുതലമുറയില്‍ പെട്ട ചിലരെങ്കിലും ഇപ്പോഴും ചിന്തശേഷിയുള്ള വാരാണെന്ന തിരിച്ചറിവ് തന്നെ ഏറെ സന്തോഷപ്രദം...പുതുവത്സരാശംസകള്‍ ...

    ReplyDelete
  39. വളരെ മനോഹരമായി പറഞ്ഞിരിക്കുന്നു
    ഇതൊരു സംഭവ കഥ അല്ലാതിരിക്കട്ടെ എന്ന് ആശിക്കുന്നു

    ReplyDelete
  40. വളരെ നല്ല പോസ്റ്റ്.അടിച്ചു പൊളിച്ചു ന്യുഇയര്‍ ആഘോഷിയ്ക്കുന്നവര്‍ ഇതൊന്നു വായിച്ചെങ്കില്‍

    ReplyDelete
  41. സുഹൃബദ്ധമെന്നാല്‍ ഓര്‍ക്കുമ്പോള്‍ കാണാന്‍ മനസ്സ് ആഗ്രഹിക്കു...........പുതുവല്‍സരശംസകള്‍

    ReplyDelete
  42. പുതുവല്‍സരാശംസകള്‍

    ReplyDelete
  43. മെല്ലെപ്പോകുന്നവരുടെ വേഗതയിലാണ് ഈ ലോകം സമ്പന്നമാകുന്നത്.

    പുതുവത്സരാഷകള്‍..!!!

    ReplyDelete
  44. തീര്‍ച്ച ആയും പ്രിയ ഇസ്മയില്‍ ഇപ്പോള്‍ ഈ ഡിസംബര്‍ അവസാനിച്ച് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം പുതിയ വര്‍ഷം ആരംഭിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആ പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന
    കോപ്രായങ്ങള്‍ വ്യാപിച്ചിരിക്കുമ്പോള്‍ ഈ പോസ്റ്റ് അത്യാവശ്യം തന്നെയാണ്. അഭിനന്ദനങ്ങള്‍.

    ReplyDelete
  45. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്ന് ആയിരം പേര്‍ വരും
    കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും...!

    ന്യൂ ഇയറിനു നല്‍കാന്‍ പറ്റിയ നല്ല സന്ദേശം....

    എന്റെ നല്ലവരായ എല്ലാ കൂട്ടുകാര്‍ക്കും ഹൃദ്യമായ പുതുവത്സരാശംസകള്‍ നേരുന്നു.....

    ReplyDelete
  46. ആവേശം ആഘോഷത്തെ അഹങ്കാരമാക്കിയപ്പോള്‍ ബാക്കിയത് ആജീവനാ‍ന്ത ദുരന്തം..ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ആപത്തിലേക്ക് കാലെടുത്തു വെക്കുന്നവര്‍ക്കൊരു പുനര്‍ചിന്തനം നല്‍കുന്നുണ്ട് കഥയില്‍..
    പുതുവത്സരാശംസകളോടൊപ്പം നല്‍കിയ സന്ദേശം നന്നായി..
    ഹൃദ്യമായ പുതുവല്‍സരാശംസകള്‍ തിരിച്ചും നേരുന്നു..

    ReplyDelete
  47. പലരും പറഞ്ഞത് പോലെ തന്നെ
    ..”ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്ന് ആയിരം പേര്‍ വരും
    കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം വരും..“
    എത്ര സത്യം....

    പുതുവത്സരാശംസകള്‍

    ReplyDelete
  48. happy new year.
    ഇസ്മയിലിക്ക,അവിടെ കവിത കഥയാക്കി കേട്ടോ. നോക്കണേ.

    ReplyDelete
  49. ഒരു പക്ഷെ, ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകേണ്ടിയിരുന്ന എന്നെ സംരക്ഷിച്ചു കാത്തു പോരുന്ന ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട്, താങ്കള്‍ക്കു പുതുവത്സരാശംസകള്‍ നേരുന്നു....

    ReplyDelete
  50. വെള്ളമടിച്ച് കൂത്താടി ബൈക്കില്‍ ഓവര്‍സ്പീഡില്‍ കറങ്ങിയില്ലെങ്കില്‍ പുതുവര്‍ഷം വരില്ലെന്ന് വിശ്വസിക്കുന്ന തലമുറയ്ക്ക് ഒരോർമ്മപ്പെടുത്തലായി.

    നന്മ നിറഞ്ഞൊരു പുതുവത്സരം ആശംസിക്കുന്നു.

    ReplyDelete
  51. വ്യര്‍ത്ഥവും കൃത്രിമവുമായിപ്പോകാറുള്ള, കേട്ടുതഴമ്പിച്ച കുറേ പുതുവര്‍ഷാശംസകള്‍ക്കു പകരം നല്ലൊരോര്‍മ്മപ്പെടുത്തല്‍ പുതുവര്‍ഷ സമ്മാനമായിത്തന്ന എന്‍റെ കൂട്ടുകാരന് അഭിനന്ദനങ്ങള്‍

    ReplyDelete
  52. കഥ കൊള്ളാം
    പുതു വര്‍ഷത്തിന്റെ ആഗമനം എല്ലാ നന്മയോടും കൂടി ആകട്ടെ..

    ReplyDelete
  53. കേവലം ആശംസകള്‍ കൈമാറൂന്നതിനപ്പുറം ജീവിതത്തിന്റെ കണക്കെടുപ്പിനുള്ള സമയം കൂടിയാണ് ഓരോ വര്ഷാരംഭവും അവസാനവും

    ഹൃദ്യമായ പുതുവല്‍സരാശംസകള്‍

    ReplyDelete
  54. എല്ലാം മറന്ന് അഘോഷിക്കുന്നവര്‍ക്ക് ഒരു ഓര്‍മ്മപ്പെടുത്തല്‍ .....നല്ലൊരു പുതുവര്‍ഷം ആശംസിക്കുന്നു ...

    ReplyDelete
  55. ഏറ്റവും നല്ല സ്വത്ത്
    ഏറ്റവും നല്ല സുഹൃത്ത്‌
    മിത്രങ്ങളെത്രയേറിയോ അത്രയും നല്ലത്

    ReplyDelete
  56. ഒരു നേരത്തെ അടിച്ചു പൊളിച്ച ആഘോഷത്തിനു ഒരു ആയുസ്സ് തന്നെ പകരം കൊടുക്കേണ്ടി വന്നു അല്ലേ, ഈ എഴുത്തില്‍ നല്ല സന്ദേശം അടങ്ങിയിരിക്കുന്നു

    ReplyDelete
  57. പുതുവത്സര ആശംസകള്‍

    ReplyDelete
  58. പ്രസക്തമായ ഒരോർമ്മപ്പെടുത്തൽ ഉചിതമായ സമയത്ത്. നന്നായി ഇസ്മാഈൽ.. നന്ദി.

    ReplyDelete
  59. വളരെ നല്ല ആശയം. ആഘോഷം ആഭാസമാകുമ്പോള്‍ ഇത്തരം പോസ്റ്റുകള്‍ തന്നെയാണ് ഒരു പിടി വള്ളി.

    ReplyDelete
  60. കണ്ടിട്ടുണ്ട് ഒരുപാട് ഇങ്ങനെയൊക്കെ... ഉല്ലാസ തിമര്‍പ്പില്‍ ആര്‍ത്തുവിളിച്ചു വീട്ടില്‍ നിന്നിറങ്ങി ശരവേഗത്തില്‍ മരണത്തിന്റെ വായില്‍ വീണടിഞ്ഞ ഒരുപാട് ചെറുപ്പക്കാരുടെ നിര്‍ജീവ ശരീരങ്ങള്‍. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത യുവത്വത്തിന്റെ അഹന്ത.. എന്ത് പറയാന്‍....!!

    ReplyDelete
  61. പുതുവത്സരാശംസകള്‍ ...

    ബൂലോകത്തെ 2010 ലെ എന്റെ അവസാനത്തേതും 2011ലെ ആദ്യത്തേതുമായ കമന്റ് താങ്കളുടെ തണലിനിരിക്കട്ടെ...:)

    ReplyDelete
  62. nalla puthuvarsham asamsikunnu

    ReplyDelete
  63. സന്ദേശം നല്ലത്.

    ReplyDelete
  64. നല്ലൊരു സന്ദേശമുണ്ടല്ലോ.

    ReplyDelete
  65. ആഘോഷം ആഭാസമായി നടന്നു കൊണ്ടിരിക്കുന്ന ഇന്ന് ഇതൊക്കെ തന്നെയല്ലേ എല്ലായിടത്തും നടക്കുന്നത് .. യുവ തലമുറ ഉല്ലാസ തിമിര്‍പ്പില്‍ അടിച്ചപോളിക്കുംപോളും ആരും തന്നെ അറിയുന്നില്ല തനിക്കു മുന്നില്‍ ഒരു അപകടം പതിയിരിക്കുന്നു എന്ന കാര്യം .... അരോചകപ്പെടുത്തുന്ന പുതുവത്സര ആശംസകള്‍ക്ക് പകരമായി യുവതലമുറ ഓര്‍മ്മിക്കേണ്ടുന്ന ഒരു നല്ല സന്ദേശം വായനക്കാരില്‍ എത്തിക്കാന്‍ ശ്രമിച്ചതില്‍ താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു..... ആഘോഷത്തിന്റെ പേരില്‍ അരങ്ങു തകര്‍ത്ത്‌ ആഹ്ലാദത്തില്‍ അകപ്പെട്ടവര്‍ക്കൊരു നല്ല ചിന്ത ...നന്മ നിറഞ്ഞ വര്‍ഷമാകട്ടെ രണ്ടായിരത്തി പതിനൊന്ന്‍!.....പ്രാര്‍ഥനയോടെ

    ReplyDelete
  66. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് ബ്ലോഗര്‍മാരുടെ ഒരു കവിതാ സമാഹാരം ഇറക്കാന്‍ ഉദ്ദേശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്ന രീതിയില്‍ സജ്ജമാക്കിയ 10 വരിയില്‍ താഴെയുള്ള കവിതകള്‍, മനോഹരമായ വാക്കുകള്‍ എന്നിവ ക്ഷണിക്കുന്നു.
    പ്രസിദ്ധീകരണ യോഗ്യമായ രചനകള്‍ പുസ്തകത്തില്‍ ഉള്പെടുത്തുന്നതാണ്.
    30 കവിതകളാണ് പുസ്തകത്തില്‍ ഉള്‍പെടുത്താന്‍ ഉദേശിക്കുന്നത്. പുസ്തകം വിറ്റഴിക്കുന്ന ലാഭത്തിന്റെ മുഴുവന്‍ ശതമാനവും ഇരകള്‍ക്ക് വേണ്ടി ചിലവഴിക്കും.
    താല്പര്യമുള്ളവര്‍ക്ക് തങ്ങളുടെ കവിതകള്‍, thoughtintl@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കാവുന്നതാണ്. അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസം, തൂലികാ നാമം, മൊബൈല്‍ നമ്പര്‍, ടെലെഫോണ്‍ നമ്പര്‍, ഇ മെയില്‍ എന്നിവ ഉള്പെടുതെണ്ടാതാണ്.
    പ്രസിദ്ധീകരിക്കപ്പെടുന്ന രചനയുടെ പ്രസാധനാവകാശം പ്രസാധകരില്‍ നിക്ഷിപതമായിരിക്കും.

    ReplyDelete
  67. "ഒരു വര്‍ഷം മുന്‍പ് താന്‍ പലതും നഷ്ടപ്പെടുത്തിയിരുന്നു. ഇപ്പോള്‍ തനിക്ക് പലതും നഷ്ടമായികൊണ്ടേയിരിക്കുന്നു. മനുഷ്യന്‍റെ നിസ്സഹായതയും നിസ്സാരതയും സംബന്ധിച്ച ചിന്തകള്‍ മാത്രം ഇപ്പോള്‍ സദാ കൂട്ടിനുണ്ട്‌"

    പലതും നഷ്ടപ്പെടുത്തി, നഷ്ടപ്പെടുതാനില്ലാതാകുംബോഴേ, നഷ്ടപ്പെട്ടതിന്റെ വിലയറിയൂ. സ്വാര്‍ഥമായ ഇന്നത്തെ ലോകം,നമുക്കെല്ലാം നഷ്ടപ്പെടുതിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങള്‍,
    അര്‍ത്ഥലെശമില്ലാത്ത, സന്കുചിത്തത്ത്തിന്റെ
    വിലയില്ലാത്ത വെറും അക്ഷരങ്ങളായി മാറുന്നു.

    പഴമക്കാരില്‍നിന്നും കേട്ട സ്നേഹ ബന്ധങ്ങള്‍, അവരില്‍ നിന്നും ഒരുപാടകന്നു നീങ്ങാത്ത ഈ കാലഘട്ടത്തില്‍ തന്നെ വെറും കേട്ട് കേള്വിയായി മാറിക്കൊണ്ടിരിക്കുന്നു.

    അനുഭവ കഥ നമുക്ക് തരുന്ന പാഠം പുതുമയില്ലെങ്കിലും,പറഞ്ഞരീതിയും,
    വിവരണവും അനുവാചകനെ നന്നായി ആകര്‍ഷിക്കുന്നു.

    ആറ്റിക്കുറുക്കിയ വാചകങ്ങള്‍ കൊണ്ട് മുഷിപ്പില്ലാതെ വായിക്കാന്‍ പറ്റുംവിധം, വര്‍ഷങ്ങള്‍ക്കു മുന്‍പ് കഴിഞ്ഞ പുതു വര്‍ഷ ആഘോഷ
    സംഭവം,ഇപ്പോള്‍ അവതരിപ്പിച്ചത് പുതു വര്‍ഷ പുലരിയിലെ ആചാരക്കുറിപ്പുകളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു.

    തീര്‍ച്ചയായും എനിക്കാകര്‍ഷകമായി തോന്നിയ ഒരു രചന.

    പുതുവത്സരാശംസകളോടെ,
    ----ഫാരിസ്‌

    ReplyDelete
  68. നിങ്ങള്‍ ഇല്ലാതെ എനിക്ക് എന്ത് ആഘോഷം..
    എല്ലാ ആഘോഷങ്ങളും ഒരു ചൂണ്ടു പലക
    കൂടി ആണ്.യാധാര്‍ത്യങ്ങളുടെ.ഇപ്പൊ നിങ്ങള്‍ എവിടെ?
    ഞാന്‍ ഇല്ലാതെ നിങ്ങള്‍ ഇപ്പോഴും ആഘോഷിക്കുന്നു.
    ഇനിയും പലരും കൊഴിഞ്ഞാലും തിരിച്ചു അറിയാത്ത ആ സത്യവും മറന്നു കൊണ്ടു..

    ReplyDelete
  69. പുതുവത്സരാശംസകൾ..

    ReplyDelete
  70. നല്ല രചന
    ആശംസകൾ

    ReplyDelete
  71. അടിച്ചുപൊളിയുടെ ലോകത്ത് ആവേശത്തിന്റെ ആരവങ്ങളുയര്‍ത്താന്‍ ആയിരങ്ങളുണ്ടാവും ...
    അവശതയുടെ ലോകത്ത് ആലംബമാവാന്‍ ആരുമുണ്ടാവില്ല.
    ആശംസകളുടെ സന്ദേശം ഓര്‍മ്മപെടുതലിന്റെത് കൂടെയവട്ടെ

    ReplyDelete
  72. എല്ലാ ആഘോഷങ്ങൾക്കപ്പുറവും പകലും രാത്രിയും ഉണ്ടെന്ന് മറക്കാതിരുന്നാൽ എല്ലാം നന്ന്...നന്നായ് ഈ മുന്നറിയിപ്പ്.

    പുതുവത്സരാശംസകൾ

    എല്ലാവർക്കും എല്ലാ വിജയവും നന്മകളും നേരുന്നു

    ReplyDelete
  73. കയ്യില്‍ കാശുള്ളപ്പോള്‍ എല്ലാരും ഉണടാകും.കയ്യില്‍ ഒന്നുമില്ലെന്കില്‍ ആരും തിരിഞ്ഞു നോക്കില്ല..ആഘോഷങ്ങളില്‍ പരിസരം മറക്കുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാണ് ഈ കഥ.

    ReplyDelete
  74. ആഘോഷങ്ങളുടെ പര്യായമാണോ മദ്യപാനം എന്ന് തോന്നിപ്പോകുന്നു.
    ചിന്താര്‍ഹമായ കഥ.

    ReplyDelete
  75. ഈ ദുരന്ത സത്യങ്ങള്‍ ഒക്കെ നമ്മളെ ഓര്‍മ്മിപ്പിക്കുമെങ്കിലും ഒരു ന്യൂ ഇയര്‍ പോലും ആഘോഷികാതെ പോക്കുന്നില്ല അത് കൊണ്ട് തന്നെ പുതുവര്‍ഷ ആശംസകള്‍

    ReplyDelete
  76. ചിരിയ്ക്കുമ്പോൾ കൂടെ ചിരിയ്ക്കാൻ.... അതു മാത്രമല്ല, പലതും പറഞ്ഞു ഈ കഥ. പുതുവർഷാശംസകൾ

    ReplyDelete
  77. നല്ലൊരു വായനാനുഭവം. നല്ല കഥ

    ReplyDelete
  78. ആശംസകള്‍...

    ഈ ബ്ലോഗ്ഗിന്റെ ടെമ്പ്ലേറ്റ് മാറിയാല്‍ നന്നായിരിക്കും

    ReplyDelete
  79. munpe kandirunnu kamantaan pattiyailla.de ippozhum malayalaththil varunnilla. oru valiya sandesham.nannayi. puthuvalsaraashamsakal.....sasneham

    ReplyDelete
  80. ആഘോഷങ്ങള്‍ ആനന്ദദായകം തന്നെ. ആഘോഷങ്ങള്‍ അരാചകത്വത്തിലേക്കും ആര്‍ഭാടങ്ങളിലേക്കും കൂപ്പുകുത്തുമ്പോള്‍ മഹാദുരന്തങ്ങളായി പരിണമിക്കുന്നു.

    നന്നായി എഴുതി.
    എല്ലാ ഭവുകങ്ങളും!

    ReplyDelete
  81. (ഒരു പഴയ കമന്റ്റ്)

    റോക്കിംഗ് സ്റ്റാര്‍ .. said..
    സത്യം പറയട്ടെ.... ഈ കഥ വായിച്ചു ഞാന്‍ കരഞ്ഞു.... സത്യം... കാരണം ആ അവസ്ഥയിലൂടെ കടന്നു പോയത് കൊണ്ടായിരിക്കാം... ആയിരിക്കാം എന്നല്ല ആണ്... ഇത് ഒരു കഥ മാത്രമാണോ.... അതോ.../ ഏതായാലും കൊള്ളാം... നന്നായിട്ടുണ്ട്... ഇതേ പോലെ ഉള്ള എന്റെ അനുഭവം താങ്കള്‍ വായിച്ചല്ലോ അല്ലെ...

    പുനര്‍ ജന്മം....
    http://nazhika.blogspot.com/2010/07/blog-post.html

    ReplyDelete
  82. മുറ്റത്ത്‌ ആരൊക്കെയോ സംസാരിക്കുന്നുവോ? ഇല്ല; ആരുമില്ല. വെറും തോന്നലാണ്.
    അല്ല തോന്നലല്ല ,ആരെങ്കിലും വരും , ഒരാളെങ്കിലും , പ്രതീക്ഷിക്കൂ.. ഇല്ലെങ്കില്‍ മരണത്തെ സ്നേഹിച്ചു പോകും.
    പുതുവത്സര ആശംസകള്‍ .

    ReplyDelete
  83. തണലൊരു സംഭവം തന്നെ.....
    പുതുവത്സര ആശംസകള്‍ .....

    ReplyDelete
  84. ഓര്‍മ്മകളുണ്ടായിരിക്കണം

    എഴുത്തിലെ സന്ദേശം നന്നായി. പലമുഖങ്ങള്‍ പലയിടത്തും ഇതേപോലെ.. (

    ReplyDelete
  85. ഈ തണലിൽ ഇത്തിരി നേരം കൂടി..വീണുകിട്ടിയ ചിന്താശകലം ചെറുതല്ല...

    ReplyDelete
  86. പുതുവല്‍സരാശംസകള്‍

    ReplyDelete
  87. എന്ത് പറയാൻ...:(

    ReplyDelete
  88. http://www.mathrubhumi.com/story.php?id=241513

    "പുതുവത്സരാഘോഷത്തിനിടയില്‍ പോലീസ് വരുന്നുണ്ടെന്നറിഞ്ഞ് ഓടിയ വിദ്യാര്‍ഥി അബദ്ധത്തില്‍ കിണറ്റില്‍ വീണ് മരിച്ചു"

    ReplyDelete
  89. ഇടറുന്ന കാലുകള്‍ക്ക് താങ്ങാകാന്‍ പോന്ന സൗഹൃദം ഇല്ലാതെ പോകുന്ന കാലം....

    ReplyDelete
  90. എല്ലാം ഉള്ളപ്പോഴേ എല്ലാവരും ഉണ്ടാകൂ..
    ആത്മാര്‍ത്ഥതയുടെ കപടമുഖങ്ങള്‍... അല്ലേ..

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.