July 19, 2011

കൊല്ലനും കാലനും...




ആലയിലെ തീച്ചൂളയില്‍ ഇരുമ്പ് ദണ്ഡ്  വെന്തു ചുവപ്പ് നിറമാവുമ്പോള്‍ കൊല്ലനു അറിയാമായിരുന്നോ , രക്തത്തിന്റെ നിറവും ഇതുതന്നെയെന്ന്!

ശേഷം, അത് ചുറ്റികയാല്‍ അടിച്ചു പരുവപ്പെടുത്തുമ്പോള്‍ ഉയരുന്ന ശബ്ദം, ശത്രുവിന്റെ തലയില്‍ ആയുധം കൊണ്ട് ആഞ്ഞടിക്കുമ്പോഴുള്ള  ശബ്ദം തന്നെയായിരിക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നോ..

പിന്നീടത് പൊടുന്നനെ പാത്രത്തിലെ വെള്ളത്തിലാഴ്ത്തുമ്പോള്‍ ഉയര്‍ന്ന ശീല്‍ക്കാരം , കഠാര നെഞ്ചിലാഴ്ത്തുമ്പോഴുള്ള മനുഷ്യരോദനത്തിനു സമാനമാണെന്ന് കൊല്ലനറിയാമായിരുന്നോ..

അവസാനം, ലക്ഷണമൊത്തൊരു കഠാരയായ്‌ രൂപാന്തരപ്പെട്ട് അതിന്റെ 'അവകാശികള്‍' നാലിരട്ടി വിലകൊടുത്ത് കൈപ്പറ്റുമ്പോള്‍ കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്യഇര  രാഷ്ട്രീയക്കാരനായ തന്റെ മകന്‍ തന്നെയായിരിക്കുമെന്ന് !!!





93 comments:

  1. നമ്മളൊന്നുമറിയുന്നില്ല. എന്നാല്‍ നമ്മളെന്നെങ്കിലുമറിയും.

    ReplyDelete
  2. കൊല്ലനരിഞ്ഞിരുന്നില്ല ഇതിന്‍റെ വില കൊടുക്കേണ്ടത് താന്‍ തന്നെ ആണെന്ന്
    നാശം ആര് വിതക്കുന്നവോ അവന്‍ തന്നെ ആണ് അതിന്റെ വില അറിയുന്നത്

    ReplyDelete
  3. ഇസ്മയിലേ... എനിയ്ക്കറിയില്ല .. ഇത്രയും ചെറിയ കഥയെഴുതാന്‍.. നല്ല കഥ...ശരിയാണ് ചെറിയ കഥയെഴുതുമ്പോള്‍ ആരുടെയും സമയം അപഹരിക്കില്ല. പക്ഷെ നല്ല കഥ വലുതാണേലും ഞാന്‍ വായിക്കും കേട്ടോ...

    ReplyDelete
  4. Hi Ismail,
    Super dear.... Nalla aashayam tuo... Valare ishttappettu........... Comparison ellam nannaayi........\
    Sivadasan A Menon

    ReplyDelete
  5. അടുത്ത പി.എസ്.സി പരീക്ഷക്ക് ചോദ്യമായി കൊടുക്കാം...

    ReplyDelete
  6. കൊല്ലന്റെ മകൻ കൊല്ലപ്പെട്ട്...കൊല്ലനു അഭിമാനിക്കാം താൻ പണിത കത്തികൊണ്ടാണല്ലോ മകൻ കൊല്ലപ്പെട്ടത്

    ReplyDelete
  7. നന്നായിരിക്കുന്നു

    ReplyDelete
  8. ഗുണപാഠം- "കൊല്ലന്‍ കൊല്ലാനുള്ള കഠാര പണിയരുത്".

    ReplyDelete
  9. ചെയ്യുന്നവൻ അറിയുന്നില്ല,ചെയ്തവനും അറിയുന്നില്ല.ഉപമകൾ നിറഞ്ഞ ഈ മിനികഥ വളരെ ഏറെ ചിന്തിപ്പിക്കുന്നു.എനിക്കിഷട്ടമായി.

    ReplyDelete
  10. പ്രിയപ്പെട്ട ഇസ്മായില്‍,
    വളരെ ഭംഗിയായി,ചുരുക്കം വരികളിലൂടെ ഒരു വലിയ ആശയം പകര്‍ന്നു തന്നതിന് നന്ദി!അഭിനന്ദനങ്ങള്‍!
    !നാട്ടില്‍ ഞങ്ങളുടെ വീടിന്നടുത്ത്‌ ഒരു കൊല്ലക്കുടി ഉണ്ടായിരുന്നു!പക്ഷെ,അവിടെ ഇങ്ങിനെ ദുരന്തങ്ങള്‍ സംഭവിച്ചിട്ടില്ല!
    കര്‍ക്കടകത്തിലെ തോരാ മഴയത്തു മനസ്സില്‍ തീ കോരി ഇടരുതേ...രാമായണത്തിലെ ശാന്തി മന്ത്രങ്ങള്‍ ആണ് ആശ്രയം!
    ഒരു മനോഹര മഴ ദിവസം ആശംസിക്കുന്നു!
    സസ്നേഹം,
    അനു

    ReplyDelete
  11. നന്നായിരിക്കുന്നു ഇസ്മായില്‍

    ReplyDelete
  12. ആലയിലെ ചൂടില്‍ നിന്നും 'തണലില്‍' വെച്ച് പാകപ്പെടുത്തി എടുത്ത ഒരു കഥ........ ചെറുത്‌ മനോഹരം.......... മറ്റെന്തു പറയാന്‍ ?

    ReplyDelete
  13. കൈകളിലിരുന്നു പൊട്ടുന്ന ബോംബുകള്‍ പോലെ.....

    നന്നായി, ചെറിയ വരികളില്‍ വലിയ ചിന്ത.

    ReplyDelete
  14. കണ്ടറിയാഠവൻ കൊണ്ടറിയും എന്നത് പോലെ.

    ReplyDelete
  15. ഇതിനെയാണ് വാളെടുത്തവന്‍ വാളാലെ എന്ന് പറയുന്നത് എന്തേ ..

    ReplyDelete
  16. എന്‍ഡ് പഞ്ച് സൂപ്പര്‍

    ReplyDelete
  17. കൊള്ളാല്ലോ ആഴിയെണ്ണിയോ കൊല്ലന്റെ മകന്‍ കൊല്ലം നല്ല കഥ

    ReplyDelete
  18. അപ്പൊ ഇനി എന്തോന്നെടുത്ത് വെച്ച് കോഴിയെ കൊല്ലും, മത്തി നന്നാക്കും. എന്റെ കൊല്ലാ...

    ReplyDelete
  19. കുഞ്ഞിക്കഥ,
    വായിക്കാൻ എളുപ്പം:)
    ചിന്തിച്ചാൽ കടുപ്പം:(

    ReplyDelete
  20. ശസ്ത്ര“ക്രിയ”

    ReplyDelete
  21. മിനിക്കഥ എഴുതാനുള്ള താങ്കളുടെ അപാരമായ കഴിവിനെ അഭിനന്ദിച്ചേ മതിയാകൂ..ഒരു കഥയുടെതായ എല്ലാ ഭാവവും ഉള്‍ക്കൊണ്ട ഒരു നല്ല ആശയം ഉള്‍ക്കൊണ്ട കഥ..ആശംസകള്‍...[കഥയെ സ്നേഹിക്കുന്നവര്‍ക്ക് അതിന്റെ വലിപ്പം ഒരു പ്റശ്നമല്ലെന്ന ഒരു മഹാസത്യം കൂടി പറയട്ടെ..! ആരുടെയും സമയം അപഹരിക്കാത്ത കഥ എന്ന് പറഞ്ഞത് കൊണ്ട് പറഞ്ഞതാട്ടൊ...]

    ReplyDelete
  22. വിവരം അറിയും..."എസ്" കത്തി പണിതാല്‍ !

    മിനിക്കഥ കൊള്ളാം കേട്ടോ.
    ആശംസകള്‍..

    ReplyDelete
  23. കടുപ്പമുണ്ടെങ്കിലും സത്യമാണല്ലോ പറഞ്ഞത്.

    ReplyDelete
  24. മൊബൈലിന്റെ കീ ബോഡില്‍ തുടരെ തുടരെ അമര്‍ത്തി ഓഡര്‍ എടുക്കുമ്പോഴും നിയമ പാലകരുടെ നമ്പറ് 100 ആണെന്നും അതില്‍ വിളിച്ച് പറയമെന്നും എന്തേ കൊല്ലന്‍ അറിയാത്തതായി നടിച്ചു???

    തെറ്റിനെ അല്ലാ വിമര്‍ശിക്കെണ്ടത് തെറ്റിനേക്കാള്‍ മുമ്പേ തുടങ്ങുന്ന, തെറ്റിനേക്കാള്‍ ഭീകരമായ തെറ്റിനുള്ള സാഹചര്യം ഒരുക്കുന്നതിനെ ആണ്.
    അത് കൊള്ളയായാലും കൊലയായാലും, മറ്റെന്തായാലും.

    ReplyDelete
  25. സൂപ്പർ.. കുഞ്ഞു കഥയിലെ വലിയ സ്പാർക്ക്

    ReplyDelete
  26. ഒരു തീപ്പൊരി മതിയല്ലോ ആളിക്കത്താൻ

    ReplyDelete
  27. ഇതൊരു ഹോമിയോ ഗുളിക പോലെ. ഇത്തിരിപ്പോന്ന ഈ കുഞ്ഞുകഥയിലൊളിപ്പിച്ച ഒത്തിരിവല്ല്യ സന്ദേശം! നന്നായിരിക്കുന്നു.

    ReplyDelete
  28. കൊല്ലനു കൊടുത്ത വില
    കോല ചെയ്യുനവന്റെ വില
    കൊല്ലപെട്ടവന്റെ വില
    = പുല്ല് വില

    ReplyDelete
  29. ഇനി കൊല്ലനെ ആരു കൊല്ലും?

    ReplyDelete
  30. ആ കൊല്ലനെ കുറ്റം പറഞ്ഞിട്ടെന്ത ഈ രാഷ്ട്രീയകാരനെ തീറ്റി പോറ്റാന്‍ വേറെന്തു ചെയ്യും ;;;; ഈ മിനിയും വളരെ നന്നായിട്ടുണ്ട് ..( മുല്ല പറഞ്ഞ പോലെ നെഞ്ചില്‍ കയറ്റാന്‍ മാത്രമല്ല മത്തി നന്നാക്കാനും ഈ കൊല്ലന്റെ കത്തി തന്നെ വേണം..) ഇത്തിരി വരികള്‍ ഒത്തിരി കാര്യം .. പറഞ്ഞു തന്നു ആശംസകള്‍..

    ReplyDelete
  31. അറിഞ്ഞിട്ടും കാര്യമില്ലല്ലോ... അരിഞ്ഞു പോയില്ലേ...
    നന്നായിട്ടുണ്ട്.

    ReplyDelete
  32. കൊല്ലന്‍...കൊല്ലാന്‍...കൊള്ളാം...

    ReplyDelete
  33. അപ്പോ കൊല്ലനാ കുറ്റക്കാരൻ അല്ലേ .അപ്പോ അറിഞ്ഞിട്ട പേരു തന്നെ “കൊല്ലൻ”. സംഘടനാക്കാർ കഠാരയുമായി വരുമോ എന്തോ ...

    ReplyDelete
  34. കൊല്ലന് അഭിമാനിക്കാം,
    നല്ല കഥ.

    ReplyDelete
  35. ചെറുകഥകളിലൂടെ കാര്യങ്ങള്‍ പറയുന്നവരോട് അല്പം അസൂയയൊക്കെ തന്നെയാണേ. ഇവ്ടേം അങ്ങനൊക്കെ തന്നെ. തണല്‍ ഉദ്ദേശിച്ച സംഭവം വളരെ തെളിമയോടെ മനസ്സിലാവണുണ്ട്. അതിലെ ചിന്തകളും. ആശംസകള്‍ ഇസ്മായില്‍ :)

    ഉപമകളും ഇഷ്ടപെട്ടു, എങ്കിലും ഉലയില്‍ പഴുത്ത ഇരുമ്പിന് രക്തവര്‍ണ്ണമാണോ എന്നൊരു ഡൌട്ട്!? തൊഴിലില്‍ നീതി പുലര്‍ത്തുന്ന കൊല്ലനേക്കാള്‍ ആ സ്ഥാനത്ത് മറ്റേതെങ്കിലും കഥാപാത്രം ആയിരുന്നെങ്കില്‍ എന്ന് തോന്നീന്ന് മാത്രം.

    ReplyDelete
  36. അത് കലക്കി

    ReplyDelete
  37. അറിയുമായിരിക്കില്ല...:(

    ReplyDelete
  38. എല്ലാം എല്ലാവര്ക്കും അറിയാമായിരുന്നെങ്കില്‍ ലോകത്തിന്റെ ഗതിവിഗതികള്‍ തന്നെ മാറിയേനെ, നമ്മള്‍ അറിയുന്നു അറിയപ്പെടെണ്ടപ്പോള്‍ മാത്രം.

    ReplyDelete
  39. കാ‍ന്താരി മുളകുപോലെ ... കുഞ്ഞാണെങ്കിലും എന്താ എരിവ് !
    ഈ കഴിവ് സമ്മതിച്ചിരിക്കുന്നു. :)

    ReplyDelete
  40. കൊല്ലന്‍ എന്ത് പിഴച്ചു? ഓരോ ആയുധങ്ങളും അത് ഉപയോഗിക്കുന്നവന്‍ ആണ് തീരുമാനിക്കേണ്ടത് നല്ലതിനോ ചീത്തതിനോ എന്ന്

    ReplyDelete
  41. kollanum jeevikkande ee lokathil.....ayaalude upajeevana maargam alle athu????

    ReplyDelete
  42. നല്ല കഥ കാച്ചി പഴുപ്പിച്ചു
    അടിച്ചു പരത്തി മൂര്‍ച്ച ആക്കി....

    പാവം കൊല്ലന്‍...ആല്‍ഫ്രഡ്‌ നോബല്‍ dynamite ഉണ്ടാക്കിയത് പോലെ..!!അയാള്‍ ചെയ്യുന്നത് എന്ത് എന്ന് അയാള്‍ അറിയുന്നു എങ്കിലും അത് കൊണ്ട് ഉള്ള ദൂഷ്യങ്ങള്‍ ഉപയോഗിക്കുന്നവര്‍
    വരുത്തുന്നത് ആണ്...

    ഞാന്‍ ഇനി പ്രൊഫൈല്‍ ഒന്ന് മാറ്റിയാലോ?
    എന്റെ ആല എല്ലാവരും ഇനി ഈ കണ്ണ് കൊണ്ട് കാണുമോ ആവോ?

    ReplyDelete
  43. nalla katha...pakshe naam ororutharum ee tharathil kollanmaravunnundennu aarum thirichariyunnillallo (kashtam)....Kollan Kadhaarayundaakki, naamellam Vishangal nattu, visham kazhichu visham thanne nammude makkalkkayi baakkivechu pokunnu , alle....Samskaarathilum prakirthiyilum upabhogathilumellam...ennenkilum ee vishangale onnu vimaleekarikkan daivam namme thunakkatte...athinaayi inganeyulla kathakal nammude kannu thurappikkatte...Ismayeelkkakk bhaavukangal..

    ReplyDelete
  44. നല്ല കഥ.. പക്ഷെ നാമോരോരുത്തരും കൊല്ലന്മാരാകുന്നെന്ന കാര്യം ആരും ശ്ര്ധിക്കാതതെന്തെ? (കഷ്ടം)...കൊല്ലന്‍ കഠാരയുണ്ടാക്കി, എന്നാല്‍ നാമെല്ലാം വിഷങ്ങള്‍ നട്ട് വിഷങ്ങള്‍ തന്നെ കഴിച്ചു , വിഷം തന്നെ നമ്മുടെ മക്കള്‍ക്കായി ബാക്കി വെച്ച് പോകുന്നു ---സംസ്കാരത്തിലും ഉപഭോഗത്തിലും പ്രകൃതിയിലും...ഇതെല്ലം ഒന്ന് വിമലീകരിക്കാന്‍ ദൈവം നമ്മെ തുണക്കട്ടെ, അതിനായി ഇത്തരം കഥകള്‍ നമ്മെ സഹായിക്കട്ടെ...ഇസ്മായീല്‍ക്കക്ക് ഭാവുകങ്ങള്‍..

    ReplyDelete
  45. അതി സുന്ദരം..കുഞ്ഞു വരികളില്‍ വിസ്മയം..അപ്പോള്‍ ഇങ്ങനെയും എഴുതാം അല്ലെ???
    ആശംസകള്‍..

    ReplyDelete
  46. പാവം കൊല്ലന്‍ ...

    ReplyDelete
  47. നമ്മള്‍ ബുദ്ധിമുട്ടി കാശ് ഉണ്ടാക്കുന്നു,വീട് ഉണ്ടാക്കുന്നു , ടീവി ,കേബിള്‍, കംബ്യൂട്ടര്‍,നെറ്റ് തുടങ്ങിയ സുഖ സൌകര്യങ്ങള്‍ ഒരുക്കുന്നു.നമ്മള്‍ അറിയില്ലല്ലോ നമ്മടെ മക്കള്‍ ആണ് ഇതുകൊണ്ട് ചീത്തയായി പോണത്‌ എന്നു.നമ്മള്‍ അറിയാതെ നമ്മളെ മക്കളെ തന്നെ കുരുതി കൊടുക്കുന്നു അല്ലെ.
    എന്റെ സ്നേഹിതന് നന്ദി.

    ReplyDelete
  48. ആറ്റിക്കുറുക്കിയ കഥ. ഒന്നുമൊന്നും നമ്മള്‍ അറിയുന്നില്ല, പലപ്പോഴും. എന്തിനാ എല്ലാരും പാവം കൊല്ലനെ പറയുന്നത്? കൊല്ലന്‍ പണിയുന്നതെല്ലാം കൊലക്കത്തി ആവുന്നില്ലല്ലോ. ഒരു കൊല്ലനും അത് ആഗ്രഹിക്കുന്നുമുണ്ടാവില്ല.

    (ആ 'പാവപ്പെട്ടവന്‍' ശരിയല്ല. തമാശയാണെന്കിലും ഇങ്ങനെയും കണ്ണില്‍ ചോരയില്ലാതെ പറയാമോ?)

    ReplyDelete
  49. ithanu katha.valare ishtappettu.tudaruka

    ReplyDelete
  50. ഇസ്മായിൽ ഭായി..നല്ല മെസേജ് പകർന്ന് നല്കുന്ന, വിഷയ വൈകാരികമായ ഒരു മിനി..നന്നായ് എഴുതി എല്ലാ ആശംസകളും

    ReplyDelete
  51. .........................എല്ലാം കേവല ആരംഭ ശൂരത്തം മാത്രമാണ്. ശേഷം അതിന്‍റെ കനല് കനക്കുമ്പോള്‍ അതിനു വിത്തിട്ടവര്‍ക്ക് തന്നെ അത് മടുത്തു തുടങ്ങും..!!

    ReplyDelete
  52. കയ്യിലെണ്ണിയെടുക്കാവുന്ന വാക്കുകൾ പെറുക്കി വച്ച കഥയിൽ അളവളക്കാൻ പറ്റാത്ത വലിയ വലിയ കാര്യങ്ങൾ പറഞ്ഞു വച്ചിരിക്കുന്നു ഇസ്മായിൽ....

    ReplyDelete
  53. നല്ല കുഞ്ഞു കഥ.

    ReplyDelete
  54. !" കഠാര ദുഖമാണ്ണ്ണി ! പിച്ചാത്തിയല്ലോ സുഖപ്രദം " !

    ReplyDelete
  55. ഒരു വാക്കു പോലും കൂടുതലില്ലാത്ത കഥ. മനോഹരം. (മിനിക്കഥയിൽ പി.എച്.ഡി.എടുത്തേ അടങ്ങൂന്നാണു :) )

    ReplyDelete
  56. കഠാരയും പിച്ചാത്തിയും തമ്മില്‍ എന്താ വ്യത്യാസം? ആരാ പറഞ്ഞു തരിക? ഇതില്‍ ഏതാ കൊല്ലന്‍ ഉണ്ടാക്കുന്നത്‌? ഏതാ കൊല്ലാന്‍ ഉണ്ടാക്കുന്നത്‌? രണ്ടും ഒന്നാണെന്നായിരുന്നു എന്റെ ധാരണ.

    ReplyDelete
  57. നമ്മളും ഇപ്പോൾ കത്തി പണിയുകയാണ്... അടുത്ത തലമുറക്കുവേണ്ടി.

    ReplyDelete
  58. ഒരു സൈക്ക്ലിക്ക് പ്രോസേസ്സ്...


    നന്നായിരിക്കുന്നു..ചെറുതിൽ വലുത്...

    ReplyDelete
  59. കൊല്ലന്‍ കൊള്ളാം. കത്തികൊണ്ട് കൊല്ലാം. കൊല്ലപ്പെട്ടത് മകനാനെന്നറിഞ്ഞു കൊല്ലനു കരയാം.
    കഥയിലെ കേവല അര്‍ത്ഥത്തിനപ്പുറം കലയുടെ കാമ്പുമുണ്ട്.

    ReplyDelete
  60. ഉഗ്രന്‍ മിനിക്കഥ. ഇവിടെ കൂടുതല്‍ വിശദീകരണത്തിന്റെ ആവശ്യമില്ല.

    ReplyDelete
  61. വലിയ ഒരു ചെറുകഥ ...

    ReplyDelete
  62. ഈ കുഞ്ഞുകഥ എനിക്കേറെ ഇഷ്ടപ്പെട്ടു... :)

    ReplyDelete
  63. ഇസ്മെയിൽ, ഈ മിനികഥയ്ക്ക്‌ സെൻസുണ്ട്‌, സെൻസിബിലിറ്റിയുണ്ട്‌, സെൻസിറ്റിവിറ്റിയുമുണ്ട്‌.
    ഇത്‌ ഒരു പ്രത്യേക സ്കില്ല് തന്നയാണെന്ന് സമ്മതിയ്ക്കാതെ വയ്യ.

    ഇവിടെ ഞാൻ ഒരു കഥയുടെ പശ്ചാത്തലം എഴുതി പിടിപ്പിയ്ക്കാൻ തന്നെ, പേജുകൾ എടുക്കുന്നു.

    ReplyDelete
  64. ഹൊ അഞ്ചാറു വരികളിൽ എഴുതി വച്ചിരിക്കുന്ന വലിയ മിനിക്കഥ!!! മനസ്സിലെ ആശയം ഇത്ര ചെറുതാക്കി മറ്റുള്ളവരുടെ മനസ്സിലേയ്ക്ക് തറച്ചു കയറ്റാൻ ഒരു പ്രത്യേക കഴിവ് തന്നെ വേണം..

    നന്നായിരിക്കുന്നു

    ReplyDelete
  65. ചെറു കള്ളിയില്‍ ഒതുക്കിയ വലിയ സത്യം!

    ReplyDelete
  66. നന്നായിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  67. കിടിലന്‍ എഴുത്താണ് കേട്ടോ ഭായ്‌.
    പിന്നെ വരാം.

    ReplyDelete
  68. കഠോരമീ കഥാതന്തു,
    കഥനം മനോഹരം,
    കൌശലം പ്രശംസനീയം!!!
    :)

    ReplyDelete
  69. കത്തി പണിത് കൊടുത്തെങ്കിലെന്താ. മകന്‍ രക്തസാക്ഷിയായില്ലേ. മക്കളെ രാഷ്ട്രീയത്തിലേയ്ക്ക് തള്ളിവിടുന്ന മാതാപിതാക്കള്‍ ഈ കൊല്ലന് സമമാണ്. ചെറിയ കഥയിലൂടെ ഒരു വലിയ സത്യം പറഞ്ഞു. ആശംസകള്‍!!

    ReplyDelete
  70. കത്തിയിലൂടെ ഇരയെ കാണുന്ന രീതി ഇഷ്ട്ടപ്പെട്ടു. അല്പം കൂടെ കയ്യടക്കമുണ്ടായിരുന്നെങ്കില്‍ എന്നു ആശിച്ചുപോകുന്നു.

    ReplyDelete
  71. കത്തിയുടെ രൂപമാറ്റത്തിലൂടെ മനുഷ്യന്റെ മനസ്സും ശരീരവും വരച്ചു കാട്ടി. കാവ്യഭംഗിയുള്ള കഥ. പലരും അത് കണ്ടില്ലല്ലോ എന്ന ദുഃഖമുണ്ട്.

    ReplyDelete
  72. ishtaayi...chinthippikkunna kunju katha...

    ReplyDelete
  73. അറിഞ്ഞിരിക്കില്ലാന്നാ തോന്നുന്നേ.
    നന്നായി പറഞ്ഞുട്ടോ.

    ReplyDelete
  74. കൊല്ലനു പണിയാം.. ആളെ കൊല്ല്ലാനുള്ളതാവരുത്.

    ReplyDelete
  75. നമിച്ചു...!
    ഇത്ര ചെറുതാക്കി ഒരു വലിയ കഥ..!
    വളരെ നന്നായിട്ടുണ്ട് ട്ടോ..
    സമയക്കുറവുകൊണ്ടായിരിക്കും..കഥകളൊക്കെ കാ‍പ്സൂള്‍ സെറ്റപ്പിലാക്കുന്നത് അല്ലേ.?
    കുഴപ്പമില്ല .വായിക്കുന്നവര്‍ക്കും സമയം ലാഭിക്കാമെല്ലോ.

    ആശംസകള്‍...!!

    ReplyDelete
  76. കെപ്റ്റ് ഇറ്റ്‌ ഷോര്‍ട്ട് ആന്‍ഡ്‌ സിമ്പിള്‍
    :-)

    ReplyDelete
  77. theerchayayum ithoru thiricharivanu...... aashamsakal........

    ReplyDelete
  78. നന്നായിരിക്കുന്നു

    ReplyDelete
  79. കൊല്ലനെ ഞാനിപ്പോ കൊല്ലും.
    കലക്കി തണലെ...

    ReplyDelete
  80. മനുഷ്യനെ ഇരുത്തി ചിന്തിപ്പിക്കുന്ന പോസ്റ്റ്‌ .എന്നിട്ടും ആരും ചിന്തിക്കുന്നില്ല .ആരും നന്നാവുന്നുമില്ല !!ലോകം പഴയ പടിതന്നെ !!
    എങ്ങിനെ സാധിക്കുന്നു ഇങ്ങനെ ആറ്റിക്കുറുക്കി എഴുതാന്‍ ?ഞാന്‍ എന്തെഴുതിയാലും നീണ്ടുപോകും ..(എന്റെ സംസാരം പോലെ തന്നെ )എന്റെ കോമെന്റ്റ് തന്നെ ഉദാഹരണം !!
    ആശംസകള്‍ ഈ കുഞ്ഞു കഥയ്ക്കും,വല്യ കഥാകാരനും, കൂടുതല്‍ ഉയരത്തിലെത്താന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ..പ്രാര്‍ത്ഥനയോടെ സൊണെററ്

    ReplyDelete
  81. താനൊരു കൊല്ലനാകാനാണ് വളരുന്നതെന്ന് ചെറുപ്പത്തിൽ കൊല്ലനറിവില്ലായിരുന്നു.

    പിന്നീട്, “അവകാശികൾ” വാങ്ങിക്കൊണ്ടുപോയ അനേകം കഠാരകളിൽ നിന്ന് കിട്ടിയതുകൊണ്ട് അന്നമൂട്ടി ഇളം പൈതലായിരുന്നസ്വന്തം മകനെ വളർത്തുമ്പോൾ മകനൊരു രാഷ്രീയക്കാരനാകാനാണ് വളരുന്നതെന്നും കൊല്ലനറിയില്ലായിരുന്നു.

    “അനന്തമജ്ഞാതമവർണ്ണനീയം.....”

    ReplyDelete
  82. ചെറിയ വാക്കുകളില്‍ വലിയ കാര്യം ഗുപ്തമാക്കിയത് മനോഹരമായി..

    ReplyDelete
  83. ചെറിയ കഥ ആണെങ്കിലും അര്‍ഥങ്ങള്‍ വലുതാണ് .............

    ReplyDelete
  84. ഒരു നല്ല കഥ.ഇന്നത്തെ ലോകം വരച്ചു കാട്ടുന്നു ..

    സ്വന്തം ജീവിതം പച്ച പിടിപ്പിക്കാന്‍ ഏതു വഴിയും കണ്ടെത്തുന്നവര്‍

    സ്വന്തം ജീവിതം നഷ്ടപ്പെടുത്തുന്നു ....അതവര്‍ അറിയുന്നുമില്ല

    ReplyDelete
  85. >>>>കൊല്ലനറിയാമായിരുന്നോ , ഇതിന്റെ ആദ്യഇര രാഷ്ട്രീയക്കാരനായ തന്റെ മകന്‍ തന്നെയായിരിക്കുമെന്ന് <<<!!

    ReplyDelete
  86. അവസാനം ഒന്ന് പൊള്ളി ! :) കലക്കി ഇക്കാ !!

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.