December 22, 2009

ഉണ്ണിത്താന്‍ തന്നെത്താന്‍


എത്രയും ബഹുമാന്യനായ ഉണ്ണിത്താന്‍ സാറിന്,
എനിക്ക് ചേട്ടനെ വളരെ ഇഷ്ടമാണ്. കാരണം ചേട്ടന്റെ performance തന്നെ! ചാനലുകളില്‍ ചേട്ടന്റെ പ്രകടനം കണ്ടു കൊരിതരിച്ച്ചു പോയിട്ടുണ്ട്. ഹോ !! എന്തൊരു ലോകവിവരം! എന്തൊരു ശുഷ്കാന്തി!! രാഷ്ട്രീയതിനേക്കാള്‍ ചേട്ടന് ചേരുക വക്കീല്‍ പണിയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ('അഭിനയം താങ്കള്‍ക്കു നന്നായറിയാം പക്ഷെ രാഷ്ട്രീയത്തില്‍ മാത്രം. സിനിമയില്‍ താങ്കള്‍ തികഞ്ഞ പരാജയമാണ്. നവ രസങ്ങള്‍ പോയിട്ട് ഏക രസം പോലും മുഖത്ത് പ്രകടമാവുന്നില്ല. അത് പോട്ടെ).
താങ്കളുടെ ചാനല്‍ പ്രകടനത്തില്‍ എന്നെ ഏറ്റവും ആകര്‍ഷിക്കുന്നത് പഴഞ്ചൊല്ലില്‍ ഉള്ള താങ്കളുടെ അവഗാഹമാണ്. എവിടന്നു കിട്ടി ഇതെല്ലാം ? താങ്കളുടെ ഓരോ ചാനല്‍ വെടിക്കെട്ടിനും മൂന്നു പ്രാവശ്യമെന്കിലും നിര്‍ബന്ധമായും ആവര്‍ത്തിക്കുന്ന പഴഞ്ചൊല്ലുകള്‍ ഞാന്‍ എഴുതി ചില്ലിട്ടു സൂക്ഷിച്ചിട്ടുണ്ട്. പോരാത്തതിന്, അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ഞാനൊരു കഥ പോലും എഴുതിയിട്ടുണ്ട് . ഗള്‍ഫ്‌ മനോരമയില്‍ വന്ന അത് ഇവിടെ അമര്‍ത്തിയാല്‍ വായിക്കാം. വായിച്ചാല്‍ പോര , താങ്കളുടെ വിലപ്പെട്ട കമന്റ് ഇടുകയും വേണം . താങ്കളുടെ പഴഞ്ചൊല്ലില്‍ നിന്ന് വളരെ പ്രസക്തമായത് കുറച്ചു മാത്രം ഇവിടെ എഴുതാം.

- every action has an equal opposite reaction
- മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടി വേണ്ടൂ
- കൊടുത്താല്‍ കൊല്ലത്തും കിട്ടും
-താന്‍ താന്‍ നിരന്തരം ചെയ്തു കൂട്ടീടുന്നവ താന്‍ താന്‍ അനുഭവിച്ചീടുകെന്നെ വരൂ.
- പല നാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍

പക്ഷെ ചേട്ടാ....ഇത്രയും പെട്ടെന്ന് ചേട്ടന്റെ പഴഞ്ചൊല്ലുകള്‍ തിരിഞ്ഞു കൊത്തുമെന്നു സ്വപ്നത്തില്‍ പോലും ഞാന്‍ നിരീച്ചില്ല സത്യം. പോലീസ്‌ വണ്ടിയില്‍ ആ പാവം പെണ്ണിന്‍റെ ഒപ്പം ഇരുന്ന ഇരിപ്പ് കണ്ടാല്‍ ഓടേ തമ്പുരാന്‍ പോയിട്ട് സാക്ഷാല്‍ മുരളീധരന്‍ പോലും സഹിക്കില്ല.അസമയത്ത് ഒരു പെണ്ണിന്‍റെ ഒപ്പം കറങ്ങുന്നതും റൂമില്‍ ഒന്നിച്ച്ചിരിക്കുന്നതും തെറ്റാണെന്നാണ് ഞാന്‍ ഇതുവരെയും കരുതിയത്‌. താങ്കള്‍ പിന്നീട് ഒരു ചാനലില്‍ അതൊന്നും തെറ്റല്ല എന്ന് പറഞ്ഞപ്പോഴാണ് എനിക്കും മനസ്സിലായത്‌. ഇതൊന്നും ചേട്ടന്‍ ആദ്യമേ ഇതൊന്നും എന്തെ പറഞ്ഞില്ല . എങ്കില്‍ എനിക്കും ഒരു കൈ നോക്കാമായിരുന്നു. ഏതായാലും ചേട്ടന്‍ ഇനി മേലില്‍ മേല്‍ പറഞ്ഞ പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കരുത്. അറം പറ്റിയ ഐറ്റംസ് ആണത്. ചാനല്‍ പ്രകടനത്തിലും മറ്റും എല്ലാവരെയും കാടടച്ചു 'വെടി' വെച്ചപ്പോള്‍ അവര്‍ ശപിച്ച്ചതായിരിക്കുമോ ??ഇനി ചാനലുകാര്‍ വിളിക്കുമ്പോള്‍ പറയാന്‍ പറ്റിയ പഴഞ്ചൊല്ലുകള്‍ ഞാന്‍ തന്നു സഹായിക്കാം. കാരണം എന്റെ മാതൃകാ പുരുഷനല്ലേ!! ഇതാ എഴുതിയെടുതോളൂ...

- കുഴിയില്‍ വീണവന്‍റെ മേല്‍ കല്ലിടരുത്
-ആവും കാലം ചെയ്തില്ലെങ്കില്‍ ചാവും കാലം ഖേദിക്കും
- വീട്ടിലെ ഭാര്യ വേപ്പ്‌ , കാട്ടിലെ ഭാര്യ കരിമ്പ്‌
- കണ്ണുള്ളപ്പം കാണണം , പല്ലുള്ളപ്പം തിന്നണം
- തല മോട്ടയടിച്ചപ്പം കല്ലുമഴ പെയ്തു
- അമക്കി ചെരച്ചാലും തലേലെഴുത്ത് മാറില്ല

മതി . ഇനി വേണമെങ്കില്‍ പിന്നീട് അറിയിക്കാം .
സ്നേഹത്തോടെ , ബഹുമാനത്തോടെവിനീതന്‍

15 comments:

  1. രാഷ്ട്രീയത്തില്‍ വലിയ പിടിപാടൊന്നുമില്ല.പിന്നെ ഉപമകള്‍ നന്നായിട്ടുണ്ട്.ഇനി താങ്കളും അതൊന്നും പരീക്ഷിക്കാന്‍ പോവണ്ട!

    ReplyDelete
  2. അയാള്‍ നാവെടുത്താല്‍ തെറിയല്ലാതെ പറയില്ല. ആഭാസനും കേരള രാഷ്ട്രീയത്തിലെ നിക്റ്ഷ്ടജീവിയുമാണ്‌. എന്ത് ചര്‍ച്ചകളില്‍ പങ്കെടുത്താലും പങ്കെടുക്കുന്ന വ്യക്തികളെ വായില്‍ തോന്നുന്നത് വിളിച്ചുപറഞ്ഞ് നാറ്റിക്കാറാണ്‌ ഹോബി. താങ്കള്‍ പറഞ്ഞതുപോലെ അറം പറ്റിയ അയാളുടെ പഴഞ്ചൊല്ലുകളും....

    ReplyDelete
  3. ഉടുമുണ്ടഴിഞ്ഞ/അഴിച്ചവന് ഇനി”മുണ്ടി”ല്ല,മിണ്ടാട്ടവും...

    ReplyDelete
  4. 'ഉണ്ണി' ചവുട്ടിയാല്‍ കേടില്ല എന്നാണ് ചൊല്ല്.
    (അടുത്ത വാവിന്‌ 'ഉണ്ണി'താനെ 'ചവിട്ടിക്കാന്‍' കൊടുക്കണം.)

    ReplyDelete
  5. മഞ്ചേരിയില്‍ ഒരു രാത്രി എന്ന പടം എടുക്കാം അതില്‍ നായകനായി ഉണ്ണി ചേട്ടായിക്ക് അഭിനയിക്കുകയും ചെയ്യാം
    ....... അപ്പൊ ആ മുഖത്ത് എല്ലാ രസവും വരും...

    ReplyDelete
  6. മഞ്ചേരി സംഭവത്തില്‍ ഉണ്ണിത്താന്‍ നിരപരാധിയാണ്. എന്നു മാത്രമല്ല അദ്ദേഹം മഞ്ചേരിയില്‍ വന്നിട്ടുകൂടിയില്ല. അദ്ദേഹത്തെ കരിതേച്ചുകാണിയ്ക്കുന്ന ഏര്‍പ്പാട് ഇനിയെങ്കിലും നിര്‍ത്തണം.

    ReplyDelete
  7. മറ്റുള്ളവര്‍ക്ക് ഉണ്ണിത്താന്‍റെ ഉടുമുണ്ട് അഴിക്കാമെങ്കില്‍ എന്ത്കൊണ്ട് സ്വയം അഴിച്ചുകൂടാ .

    ReplyDelete
  8. Dear Thannal,
    your style of writing is good, though the content might look biased for some readers. However, we still have to keep our eyes open...

    As you correctly said, "someone was digging own grave"

    ReplyDelete
  9. entha kondotykkaran kandittille lokatthulla malayalam chanalukar agoshichad iniyum kananamengil youtubil thappinokkooooooooooooooo

    ReplyDelete
  10. kondottykkaran congrassa adonda unnithan said nikkunnad

    ReplyDelete
  11. ഞാനിവിടുന്നു തന്നെ തിരിഞ്ഞു കളിക്കുകയാ...
    എങ്ങും പോയിട്ടില്ല ,
    അറം പറ്റുന്ന പഴംചൊല്ല് എല്ലാരെക്കൊണ്ടും വായിപ്പിച്ചു അല്ലെ ദുഷ്ടാ....

    ReplyDelete
  12. rashtriyathil thalparyamillachalum kemayi,vayanasukham undu,narmam nannayi vazhanguto....

    ReplyDelete
  13. നര്‍മ്മം ഏറ്റു. വിഷയാധിഷ്ഠിതമായി പറയാന്‍ , നിജസ്ഥിതി പൂര്‍ണ്ണ ബോദ്ധ്യമില്ല.പഴഞ്ചൊല്ലുകള്‍ ഉല്‍പ്പാദനം കൂട്ടിക്കോളൂട്ടോ.ആവശ്യക്കാരുണ്ടിവിടെ.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.