November 13, 2010

യോഗ . ഭാഗം രണ്ട് .


യോഗ ഒന്നാം ഭാഗം ഇവിടെ അമര്‍ത്തി വായിക്കാം  
   നാം ഭക്ഷണം കഴിക്കുമ്പോള്‍ അതിന്റെ രുചിയും വൃത്തിയുമല്ലാതെ ,  ഇതാര് പാകം ചെയ്തു? വസ്തുക്കള്‍ എവിടന്നു കിട്ടി? ഏതെല്ലാം ചേരുവകള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു എന്നൊന്നും ചിന്തിക്കാറില്ല എന്നത് പോലെതന്നെ,  നാം സാധാരണ യോഗ ചെയ്യുമ്പോഴും ശരീരം എങ്ങനെ സംരക്ഷിക്കാമെന്നതിലുപരി ഇതിന്‍റെ ചരിത്ര, നിയോഗ, നിബന്ധനകളോ ശാസ്ത്രമോ തിരക്കാന്‍ മിനക്കെടാറില്ല. ഇതെല്ലാം വളരെ വിപുലമായ വിവരങ്ങളായതിനാല്‍ വിശദീകരിക്കാന്‍ പ്രയാസവുമാണ്. എന്നാല്‍ നാമമാത്രമെങ്കിലും പരാമര്‍ശിക്കപ്പെടാതിരിക്കുന്നത് ന്യായവുമല്ല.

കാലഘട്ടത്തിനനുകൂലമായി പല പല യോഗീവര്യന്മാരില്‍ നിന്നും നിര്‍മ്മിതമായ ശാസ്ത്രശാഖയാണ് യോഗ. ഒരു വ്യക്തിയുടെ കണ്ടെത്തലല്ല എന്ന് സാരം. ഇവയുടെ സമാഹരണം നടന്നത് ക്രിസ്തുവിനും വളരെ മുന്‍പ്‌ പതഞ്‌ജലി എന്ന യോഗി തയ്യാറാക്കിയ 'അഷ്ടാംഗയോഗം ' എന്ന ഗ്രന്ഥത്തോടെയാണ്. യോഗ എന്ന വാക്കിന് ഐക്യം, യോജിപ്പ് എന്നൊക്കെയാണ് അര്‍ഥം.
യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നീ എട്ടു ഘടകങ്ങള്‍ അടങ്ങിയതാണ് അഷ്ടാംഗയോഗം. ഇതില്‍ ആസനത്തെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. ആസനത്തില്‍ തന്നെ ധ്യാനാസനം, ശരീര ആരോഗ്യ വര്‍ധന വ്യായാമങ്ങള്‍ എന്നീ രണ്ടു വിധമുണ്ട്.

ഭക്ഷണ നിയന്ത്രണം :
ഭക്ഷണനിയന്ത്രണം യോഗയില്‍ പരമപ്രധാനമാണ്. ഉദരമാണ് സര്‍വ്വരോഗങ്ങളുടെയും കേന്ദ്രബിന്ദു എന്ന് പറയാറുണ്ടല്ലോ.
ഏകഭുക്തം മഹായോഗി
ദ്വി ഭുക്തം മഹാഭോഗി
ത്രിഭുക്തം മഹാ രോഗി
ചതുര്‍ ഭുക്തം മഹാദ്രോഹി
പഞ്ച ഭുക്തം മഹാപാപി
എന്നാണല്ലോ തത്വം. ഈ അഞ്ചു 'മഹാന്മാരില്‍' നാമെവിടെ നില്‍ക്കുന്നു എന്ന് സ്വയം ഒരു വിലയിരുത്തല്‍ നന്നായിരിക്കും. കഴിഞ്ഞുപോയ തലമുറയ്ക്ക് , വിശപ്പ് എങ്ങനെ അകറ്റും എന്നതായിരുന്നു ചിന്ത. എന്നാല്‍ ഇന്നത്‌, എങ്ങനെ പെട്ടെന്ന് വിശക്കാം എന്നതായിരിക്കുന്നു നമ്മുടെ ആലോചനകള്‍ മുഴുവന്‍! ഭക്ഷണത്തില്‍ അല്‍പനിയന്ത്രണം പോലുമില്ലാതെ യോഗയ്ക്ക് തയ്യാറെടുക്കുന്നത് ബുദ്ധിയല്ല.

നിബന്ധനകള്‍:
- ശുദ്ധവായു ലഭിക്കുന്ന വൃത്തിയുള്ള സ്ഥലമായിരിക്കണം യോഗയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നത്.
- വെറും തറ ആകാതെ , അല്പം മൃദുവായ പായയിലോ ഷീറ്റിലോ കാര്‍പെറ്റിലോ വച്ചായിരിക്കണം യോഗ ചെയ്യേണ്ടത്.
- ലളിതം, മധ്യമം, വിഷമം എന്നീ രൂപത്തിലായിരിക്കണം ആസനങ്ങള്‍ ചെയ്യേണ്ടത്. ആദ്യമേ വിഷമാസനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.
- യോഗയുടെ കൂടെ മറ്റു അഭ്യാസങ്ങള്‍ (ജിംനേഷ്യം , കരാട്ടെ...മുതലായവ) ചെയ്യാന്‍ പാടില്ല. സമയം മാറ്റി ചെയ്യാവുന്നതാണ്.
- വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും യോഗ ചെയ്യരുത്. ഒഴിഞ്ഞ വയറാണ്  ഏറ്റവും നല്ലത്.
- തിടുക്കം പാടില്ല. സാവധാനം ശ്രദ്ധയോടെ ക്ഷമയോടെ ചെയ്യുക.
- യോഗ ചെയ്യുമ്പോള്‍ പതിവായി തന്നെ ചെയ്യുക (രോഗം, ഗര്‍ഭം, ആര്‍ത്തവം എന്നീ അവസ്ഥയില്‍ ഒഴിവാക്കാവുന്നതാണ്).
- മദ്യപാനം, പുകവലി മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കില്ല.
- ചുരുങ്ങിയത് ദിനേന അരമണിക്കൂര്‍ എങ്കിലും ചെയ്യുക.
- അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പുരുഷന്മാര്‍ക്ക് ബര്മുടയോ (ഉള്ളില്‍ ലങ്കൊട്ടിയോ ജെട്ടിയോ നിര്‍ബന്ധം) ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ ചുരിദാറോ മറ്റോ  ധരിച്ചിരിക്കണം .
- പ്രാര്‍ഥനയോടെ ദിവസവും യോഗ ആരംഭിക്കുന്നത് മാനസിക ഉത്തേജനത്തിന് ഉത്തമമാണ്.
- ദിവസവും ആദ്യപടിയായി 'ശ്വസനക്രിയ' (warmup) വളരെ ഉത്തമമാണ്. ശ്വാസകോശത്തിന്റെ ശക്തിവര്‍ധിപ്പിച്ച് യോഗാസനങ്ങള്‍ ചെയ്യാനുള്ള താല്പര്യവും ഉന്മേഷവും ഇത് അധികരിപ്പിക്കുന്നു.
ശ്വസനക്രിയ ചെയ്യുന്ന രീതി:
കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലെക്കുയര്‍ത്തുക. കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക്‌ കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.
(അടുത്ത പോസ്റ്റു മുതല്‍ 'ആസനങ്ങള്‍' തുടങ്ങാം)
മൂന്നാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 

66 comments:

 1. വിമര്‍ശനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കും സ്വാഗതം ..

  ReplyDelete
 2. ismail bay ....ഗ്രേറ്റ്‌ ...ബ്ലോഗില്‍ ആദ്യമായാണ്‌ യോഗയെ പറ്റി വായിക്കുന്നത് ...

  പക്ഷെ ഒരു സംശയം..ഒരു ഗുരുവിന്റെ അടുത്ത് നിന്ന് ചെയ്തു തുടങ്ങുന്നതല്ലേ നല്ലത് ..എവിടെയോ വായിച്ചിട്ടുണ്ട് ..

  ReplyDelete
 3. യോഗയിൽ അതീവ തൽ‌പ്പരനാണു ഞാൻ. അതിനെ സംബന്ധിക്കുന്നതെല്ലാം ഉത്സാഹപൂർവ്വം ശ്രദ്ധിക്കാറുണ്ട്.

  ഇസ്മായീലിന്റെ വിവരണം ചടുലവും ലളിതവും സാരവത്തും കാര്യമാത്രപ്രസക്തവുമാണ്.

  ഈ ഉദ്യമം എന്നെപ്പോലെ പലർക്കും ഉപകാരപ്പെടാ‍നിടയുണ്ട്. തുടർന്നുള്ള ഭാഗങ്ങൾക്കായി ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.

  ReplyDelete
 4. ശ്വസനക്രിയ വരെ ഇപ്പോള്‍ തന്നെ പഠിച്ചു... ബാക്കി ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു.

  ReplyDelete
 5. ഇവിടെ യോഗ തുടങ്ങുന്നു അപ്പോള്‍ അതു കൂടെ ചെയ്യാന്‍ തുടങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഒന്നോര്‍മ്മപ്പെടുത്തുന്നു. ഉപദേശം അനുസരിച്ചു മാത്രമെ ചെയ്യാവൂ, സ്വന്തം പരിഷ്കാരം വരുത്താതിരിക്കുക

  അപ്പോള്‍ പറഞ്ഞു വന്നത്‌ തെരക്കു കൂട്ടരുത്‌ - ഒരിക്കലും. കൊക്കിലൊതുങ്ങുന്നതെ കൊത്താവൂ. കൊത്തി കൊത്തി എത്ര വലുതും കൊത്താന്‍ പറ്റും.

  യമം നിയമംഒക്കെ ദാ ഇവിടെ ഉണ്ട്‌ വേണ്ടവര്‍ സമയം പോലെ വായിച്ചുകൊള്ളൂ

  ReplyDelete
 6. ഇസ്മായിലിക്കാ, ഇത് പരിപാടി കൊള്ളാം. ബൂലോകരെ ആരോഗ്യശ്രീകളും ശ്രീമതികളും ആക്കാനുള്ള ഈ പ്രയത്നം സഫലമാകട്ടെ എന്ന് ആശംസിക്കുന്നു.

  ReplyDelete
 7. കൊള്ളാം. ബ്ലോഗിലൂടെ ആരോഗ്യ പരിപാലനവും! ബാക്കി കൂടി പോരട്ടെ..

  ReplyDelete
 8. @ഫയ്സു മദീന:
  ഗുരുവിന്റെ കീഴില്‍ പരിശീലിക്കുക തന്നെയാണ് ഏറ്റവും ഉപകാരപ്രദം. പക്ഷെ പലപ്പോഴും അത് സാധാരണക്കാര്‍ക്ക് അപ്രാപ്യമാണ്.സമയക്രമം,യോഗയെ പറ്റി ശരിയായ അവബോധമില്ലായിമ, നല്ല ഒരു ഗുരുവിന്റെ അഭാവം തുടങ്ങിയവയൊക്കെ തടസ്സമായി നില്‍ക്കുന്നു.
  പോസ്റ്റുകളില്‍ സൂചിപ്പിച്ച പോലെ ചിട്ടയായ ശാസ്ത്രീയമായ അവധാനതയോടെ ഉള്ള പരിശീനലനം ഉണ്ടായാല്‍ ഒരു ഗുരുവിന്റെ അഭാവം നമുക്ക് ഒരു പരിധി വരെ മറികടക്കാനാവും.
  കൂടുതല്‍ ഈ വിഷയത്തില്‍ അറിവുള്ളവര്‍ ഈ ബ്ലോഗില്‍ കമന്റും എന്ന് കരുതുന്നു. കാത്തിരിക്കുക.
  കമന്റിനു വളരേ നന്ദി .

  ReplyDelete
 9. @ പള്ളിക്കരയില്‍:
  എന്റെ ഉദ്യമം ഒരാള്‍ക്കെങ്കിലും ഉപകാരപ്പെട്ടാല്‍ ഞാന്‍ വിജയിച്ചു.
  അഭിനന്ദനങ്ങള്‍ .

  @ശുക്കൂര്‍ ചെറുവാടി :
  ശ്വാസം വിടണ്ട . അടുത്ത പോസ്റ്റ്‌ വരുന്ന വരെ കാത്തിരിക്കൂ.

  @ഇന്ത്യ ഹെറിറ്റേജ്‌ :
  അപ്രതീക്ഷിതമായി ലഭിച്ച സാറിന്റെ കമന്റില്‍ വളരെ സന്തോഷം. ഗഹനമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന താങ്കളുടെ ബ്ലോഗില്‍ പക്ഷെ യോഗ സംബന്ധിയായ പോസ്റ്റ്‌ കുറവാണ്. കൂടുതല്‍ താങ്കളുടെ സഹായം ഇതില്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 10. അപ്രതീക്ഷിതമല്ല

  പകല്‍നേരത്ത്‌ ആശുപത്രിയില്‍ നിന്നും കമന്റിടാന്‍ അനുവാദം ഇല്ല.

  അതുകൊണ്ടാണ്‌ മെയില്‍ അയച്ചത്‌.

  പിന്നെ എന്റെ ബ്ലോഗില്‍ അത്‌ എഴുതുവാന്‍ തുറ്റങ്ങിയേടത്തു വച്ചു തന്നെ അടിയായി പിടിയായി ആയുര്‍വേദമായി അങ്ങനെ അങ്ങനെ അങ്ങു പോയി.

  എനിക്കറിയാവുന്ന വിധത്തില്‍ ഇവിടെ സഹകരിക്കാന്‍ ശ്രമിക്കാം ഈ ശ്രമത്തിനു വളരെ നന്ദി

  ReplyDelete
 11. നന്നായി. എനിക്ക് പറ്റുമോ?

  ReplyDelete
 12. അല്പാല്പം പറയുന്നത് വളരെ നല്ലതാണെന്ന് തോന്നി ഇസ്മായില്‍.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 13. നോക്കട്ടെ, കുറെ നാളായി ഈ പൊങ്ങു തടിയൊക്കെ കുറച്ചു കുറച്ചാരോഗ്യം വരുത്തണന്നു കരുതീട്ട്..ഇപ്പൊ നോണ്‍ വെജ് ഒക്കെ നിര്‍ത്തി പച്ചക്കറിയായി വരികയുമാണു..എന്നിട്ടും തടീയും കനവും കൂടുന്നതല്ലാതെ കുറയുന്നുമില്ല പണ്ടാരം..വ്യായമം തീരെയില്ല..അതു പണ്ടെയില്ല താനും.. അപ്പൊ ഇതൊന്നുമല്ല പറയാനും ചോദിക്കനും വന്നതു..നാപ്പത്തഞ്ച് വയസ്സായ എന്നെപോലെയുള്ള യുവപഹയനും ഇപ്പണി ( യോഗ) പറ്റുമോ...പറ്റുമെങ്കില്‍..ഞാനും ഒരു കൈ നോക്കാം..എന്നുവിചാരിക്കുന്നു..ഒന്നു ധൈര്യം തരണം ...

  ReplyDelete
 14. Enthenkilum onnu cheythe pattooo.. yogakkaayirikkkum yogam...

  ReplyDelete
 15. ഞാന്‍ കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ കുറച്ച് യോഗ പഠിച്ചു. യോഗ ടീച്ചര്‍ വീട്ടില്‍ വന്നു പഠിപ്പിക്കുകയാണ്‌ ചെയ്തത്‌. വലിയ കാര്യത്തില്‍ അത്‌ റെക്കോര്‍ഡ് ചെയ്ത് കൊണ്ടുവരികയും ചെയ്തു. ആ മൂച്ചിന്‌ കുറച്ചു നാള്‍ ദിവസവും മുടങ്ങാതെ ചെയ്തു. ഇടയ്ക്ക് വെച്ച് രണ്ടാഴ്‌ച ബ്രേക്ക് വന്നു. അതോടെ യോഗ അവസാനിച്ചു. കുറെ കാശുകളയാന്‍ യോഗമുണ്ടായിരുന്നു.
  യോഗ ചെയ്യുമ്പോള്‍ ഇപ്പോള്‍ ബോറഡിക്ക്യാ..മടി. അല്ലാതൊന്നുമല്ല. എന്നാലും മുടങ്ങാതെ എന്നും എക്സര്‍‌സൈസ് ചെയ്യുന്നുണ്ട്.

  ReplyDelete
 16. ചെരുപ്പം മുതൽ യോഗയുടെ ഗുണഗണങ്ങൾ അനുഭവിച്ചവനാണ് ഞാൻ...നന്നാവുന്നുണ്ട്,ഒപ്പം ബക്രീദ് ആശംസകളൂം കേട്ടൊ

  ReplyDelete
 17. തുടക്കം വളരെ നന്നായി.
  ആവശ്യത്തിനു ചിത്രങ്ങളും ചേർക്കാം. ലഭ്യമെങ്കിൽ youtube videos ഉം.

  ഇതൊരു പുസ്തമാവണം എന്നാണാഗ്രഹം.
  ദയവായി അതു മനസ്സിൽ വെച്ചു കൊണ്ട് തന്നെ എഴുതൂ.
  ആശംസകളും, അഭിനന്ദനങ്ങളും.

  ലേബൽ ‘യോഗ’ എന്നാക്കിക്കൂടെ?
  പിൻക്കാലത്ത് group ചെയ്യുമ്പോൾ അതു സഹായകമാവും.

  ReplyDelete
 18. യോഗ+ ദേഹം = മനസ്‌ എന്നാണു ശരീരത്തിനൊപ്പം മനസിനെയും പാകപ്പെടുത്തുക എന്നതാണ്

  ReplyDelete
 19. യോഗാ ക്ലാസ് തുടങ്ങിയതില്‍ വളരെ സന്തോഷം
  ഞാനും യോഗ പരിശീലിക്കാന്‍ തീരുമാനിച്ചു- ക്ലാസ്സില്‍ അച്ചടക്കമുള്ള വായനക്കാരനായി ഞാനും കാണും

  ഒപ്പം എന്റെ ഈദ് ആശംസകളും

  ആദ്യപടിയായി ഞാന്‍ എന്റെ കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചു അതാണ്‌ ആരോഗ്യത്തിനു ഏറ്റവും ഹാനികരമാവുന്നത് (ആദായ വില... ആവശ്യക്കാ ഉടന്‍ ബന്തപ്പെടുക അല്ലെങ്കില്‍ പുരാവസ്തുക്കാര്‍ കൊണ്ട് പോകും ). ഞങ്ങളുടെ സിറ്റി മേയര്‍ക്കു സൈക്കിളില്‍ ഓഫീസിലേക്ക് പോകാമെങ്കില്‍ എനിക്ക് നടന്നും പോകാം :)

  ReplyDelete
 20. വളരെ നന്ദി . ഇതോടൊപ്പം ഫോട്ടോ കൂടി കൊടുത്തിരുന്നെങ്കില്‍ നന്നായിരുന്നു.

  ReplyDelete
 21. ഇസ്മായില്‍ ജീ... നന്ദി
  ഇത് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ് നിങ്ങള്‍ ചെയ്യുന്നത് . തന്നിലുള്ള അറിവ് മറ്റുള്ളവര്‍ക്ക് പകരുന്നത് പുണ്യമുള്ള കാര്യമാണ്.

  എനിക്ക് ഒരു നിര്‍ദേശം ഉണ്ട്..
  യോഗയെ കുറിച്ചുള്ള ഈ പോസ്റ്റുകള്‍ മാത്രം ഒരു വെബ് പേജായി കൊടുത്തിരുന്നു എങ്കില്‍ ഉപകാരപ്രദമായേനെ

  ReplyDelete
 22. ഉപകാര പ്രദമായ ബ്ലോഗ്‌
  ആശംസകള്‍

  ReplyDelete
 23. എന്റെ 1400 പോയപ്പോ സമാധാനമായല്ലോ...?
  ഈ പരിപാടി കുറച്ചു മുമ്പ് ആവാമായിരുന്നില്ലേ...?
  ലുലുവില്‍ ത്രെഡ് മില്‍ കണ്ടപ്പോ ഒരെണ്ണം വാങ്ങിച്ചു
  അതിനു ശേഷാ ഇക്കാടെ ഈ യോഗ പോസ്റ്റ് കണ്ടത്...
  കാശ് പോയത് മിച്ചം.......

  ReplyDelete
 24. എന്റമ്മോ വായനക്കാരെ കൊല്ലൂ
  എന്നാലും!!!
  പേടിപ്പിക്കല്ലേ മാഷെ ...എനിക്കൊന്നും പറ്റില്ലേ ..
  എന്നാലും സമ്മദിച്ചു
  പുലി തന്നെ പുലി

  ReplyDelete
 25. കൊള്ളാം ബൂലോകവാസികള്‍ക്കൊരു യോഗാലയം.
  അസ്സലായി :)

  ReplyDelete
 26. സംഗതി കൊള്ളാം.. പക്ഷെ ഭക്ഷണ നിയന്ത്രണം എന്നൊക്കെ പറയുമ്പോ......
  എന്നെങ്കിലും ഇതൊക്കെ ചെയ്യുമ്പോ ഉപകാരപ്പെടുമെന്നു കരുതാം.. ആശംസകള്‍

  ReplyDelete
 27. എനിക്കിതൊന്നും ചെയ്യാന്‍ "യോഗ"മില്ല ഇസ്മയിലെ ..മടി തന്നെ മടി ..ആരോഗ്യ രക്ഷ വേണമെന്നുണ്ട് ..
  ഷുഗറും കൊളസ്ട്രോളും ഒക്കെ നോര്‍മല്‍ ആണ് ..
  നാട്ടില്‍ വച്ച് വൈറ്റിലയില്‍ യോഗ പഠിക്കാന്‍ പോയി രണ്ട് ദിവസം ..പിന്നെ മടി പിടിച്ചു പോയില്ല .ജിംനേഷ്യത്തില്‍ ഒരാഴ്ച പോയി ..അതും നിര്‍ത്തി ,,അതാ പറഞ്ഞത് എനിക്ക് യോഗം ഇല്ലെന്നു !!

  ReplyDelete
 28. ഇസ്മായില്‍ നന്നായി പറഞ്ഞു തരുന്നുണ്ട്-തുടരൂ.

  ReplyDelete
 29. ഗുരോ..അടുത്തത്‌ വരട്ടെ..!

  ReplyDelete
 30. നമസ്കാരമില്ലാതവര്‍ക്ക് യോഗയും, മറ്റു പലതും വേണ്ടി വരുമെന്ന് തോന്നുന്നു.
  ഞാന്‍ നിരീക്ഷിച്ചപ്പോള്‍ കണ്ട ഒരു കാര്യം, നമസ്കാരമെന്ന കര്‍മം ഇല്ലാത്ത ആരാധന രീതിയുള്ളവര്‍ക്ക് യോഗ ആരോഗ്യതിനുള്ള ഇടം നല്‍കുന്നുണ്ട്. നമസ്കാരം സംഘടിതമായി ചെയ്യുന്നതാണ് ഉത്തമം എന്ന് പറയുന്നു. കൃത്യ സമയത്തും ചെയ്യണം എന്നും.
  എല്ലാം അറിയുന്നവന്‍ നിര്‍ദേശിച്ച നിലക്ക്, അതില്‍ മനുഷ്യന്റെ നന്മയല്ലാതെ സൃഷ്ടാവിന് അതില്‍ കാര്യമുണ്ടോ എന്നറിയില്ല.
  എന്തായാലും നമസ്കാരം ശീലമാക്കിയവര്‍ക്ക് ഇതൊരു അനാവശ്യ കാര്യമായിരിക്കാം.
  അതില്ലാത്തവര്‍ക്ക് ബ്ലോഗ്‌ പോസ്റ്റ്‌ ഉപകാരപെടുന്നുണ്ട്.
  ബാട്മിന്ടനും, ഫുട്ബാളും, ക്രികെട്ടും, മറ്റു കായിക വിനോദങ്ങളും ഇല്ലാത്ത ഒരവസ്ഥയില്‍ പതഞ്‌ജലി ഇതൊക്കെ സമൂഹത്തിനു നല്‍കിയതില്‍ കാര്യമുണ്ട്. പക്ഷെ ഈ കാലഘട്ടത്തില്‍ നമ്മളറിയാതെ യോഗ ജീവിതത്തില്‍ സംഭാവിപ്പിക്കുന്നുണ്ട്.
  ഇനി ഒരു യോഗ വേണോ എന്നെനിക്കറിയില്ല.. എന്തായാലും ഒരു പണിയും ചെയ്യാതെ ശ്രീ. ശ്രീ. ഒരു കോര്പരെട്റ്റ് പതഞ്‌ജലി കുപ്പിയിലാക്കി കാറ്റ് വലിച്ചു വിട്ടു പൈസ ഉണ്ടാക്കി. അത് കേട്ട് പിന്നാലെ ആളുകളും ഓടി. എല്ലാം ഒരു യോഗാ. !

  ReplyDelete
 31. പ്രിയ സഹോദരന്‍ നാജ്..
  താങ്കളുടെ അഭിപ്രായത്തെ മാനിക്കുന്നു. അതോടൊപ്പം അതിലെ ചില വിയോജിപ്പ്‌ പ്രകടിപ്പിക്കുകയും ചെയ്യുന്നു.നമസ്കാരം ആത്യന്തികമായി ഒരു ആരാധനയാണ്.അതിനെ വ്യയാമാവുമായി കൂട്ടിക്കുഴച്ചു അതിന്റെ ചൈതന്യം കുറച്ചു കാണരുത് എന്നാണു എന്റെ അഭിപ്രായം. നിസ്ക്കാരം ശരീരത്തിന് ഗുണം ചെയ്യുന്നു എന്നത് നിസ്തര്‍ക്കമാണ്. പക്ഷെ അത് ചെയ്യുന്നവര്‍ക്ക് മറ്റു വ്യായാമ മുറകളോ വിനോദങ്ങളോ അനാവശ്യമാണെന്ന് കരുതുന്നത് ബുദ്ധിയാണോ?
  യോഗയെ ഒരു മതത്തിന്റെ ലേബലില്‍ കാണാതിരിക്കുകയാണ് കരണീയം . അതില്‍ ആര്‍ക്കെങ്കിലും യോജിക്കാത്ത വല്ല ഘടകവും ഉണ്ടെങ്കില്‍ ആ ഭാഗം ഉപേക്ഷിക്കുകയാണ് വേണ്ടത് . സ്വതന്ത്രമായി യോഗയെ കുറിച്ച് പഠിച്ചാല്‍ ശരീരത്തിനെയും മനസ്സിനെയും ഒന്നിച്ചു സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കിയ ഒരു മഹത് ശാസ്ത്രശാഖയാണെന്ന് കാണാം.
  ആയുര്‍വേദത്തിലും ഒരുപാട് പഥ്യങ്ങളും കര്‍മങ്ങളും ഉണ്ട് അതും ഇതേ രീതിയില്‍ നാം കാണാറില്ലല്ലോ.
  ഞാനും നമസ്ക്കരിക്കുന്നവനാണ്. അത് ഒരു ആരാധനയായി കാണാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. യോഗ നമ്മുടെ ശരീര മാനസിക ആരോഗ്യം പുഷ്ടിപ്പെടുത്തുന്നു. അതില്‍ തന്നെ ഞാന്‍ പോസ്റ്റില്‍ സൂചിപ്പിച്ച പോലെ പ്രാര്‍ഥന കൊണ്ട് തുടങ്ങുക എന്ന പരാമര്‍ശം ശ്രദ്ധിക്കുക.താങ്കളുടെ കമന്റിനു വളരെ നന്ദി. ഇനിയും പ്രതീക്ഷിക്കുന്നു.
  "നിങ്ങള്‍ നന്മ കൊണ്ട് പരസ്പരം സഹകരിക്കുക. തിന്മ കൊണ്ട് സഹകരിക്കാതിരിക്കുക" (മഹദ്‌വചനം)
  ബലിപെരുന്നാള്‍ ആശംസകള്‍ ..

  ReplyDelete
 32. ഞാന്‍ വായിക്കുന്നുണ്ട്. പരീക്ഷണം പെരുന്നാള്‍ കഴിഞ്ഞിട്ടേ ഉണ്ടാവൂ. അതിനിടക്ക് നടുവൊടിഞ്ഞാല്‍ പെരുന്നാള്‍ കുളമാവും.

  ReplyDelete
 33. അപ്പോ ഞാൻ ശിഷ്യപ്പെട്ടിരിയ്ക്കുന്നു.

  ReplyDelete
 34. ശരിയായ രീതിയില്‍ യോഗ ചെയ്യുമ്പോള്‍ കയ്യും കാലും നടുവും ഒക്കെ ഒടിയുന്നത് അസംഭവ്യം ആണ്.ഇടക്കൊക്കെ ഒന്ന് വീണെന്നിരിക്കും.അതൊക്കെ പോസിറ്റീവായി മാത്രം എടുക്കുക.കഠിനപ്രതലമുള്ള തറ പാടില്ലെന്ന് പറഞ്ഞത് അതിനാണ്.
  ക്രമമായി അവധാനതയോടെ ചെയ്യേണ്ട ഇത്, ഒറ്റയടിക്ക് ഓരോന്നിന്റെയും പൂര്‍ണ്ണാവസ്ഥയിലേക്ക് കടക്കുംബോഴോ വിഷമ ആസനങ്ങളിലെക്കു ആദ്യമേ പ്രവേശിക്കുംബോഴോ ഒക്കെയാണ് പ്രശ്നം ഉണ്ടാകുന്നത്.നടക്കാന്‍ പഠിച്ചതിനു ശേഷമേ ഒടാവൂ.
  പിന്നെ, അപകടങ്ങള്‍ നമ്മുടെ കൂടെ എപ്പോഴും സഞ്ചരിക്കുന്നു എന്നത് പോലെമാത്രമേ ഇതിലും കാണേണ്ടതുള്ളൂ.അതിനു യോഗ ചെയ്യണം എന്നില്ല.ഫുട്ബോളിലും മറ്റു കായിക പരിശീലങ്ങളിലും ഉണ്ടായേക്കാവുന്ന അപകടങ്ങളെ അപേക്ഷിച്ചു ഒരു ശതമാനം പോലും അപകട സാധ്യത ഇതിനില്ല .
  (ഏതു വ്യായാമം ആദ്യമായി പരിശീലിക്കുമ്പോഴും ഒരാഴ്ച പേശികള്‍ നമ്മോട് പിണങ്ങും. അത് നമ്മുടെ ശ്രമം വിജയിക്കുന്നു എന്നതിന്റെ സൂചനയാണ്. സാവധാനം അത് ഭേദമാകുകയും ദിനേന നാം വ്യയാമത്തിനെ ഇഷ്ടപ്പെടുകയും ചെയ്യും)

  ReplyDelete
 35. ഇസ്മയില്‍ ഭായ്‌, ഇത് കൊള്ളാം
  ആസനം ചെയറിലും വിരലുകള്‍ കീബോര്‍ഡിലും കണ്ണുകള്‍ മോണിറ്ററിലും സമര്‍പ്പിച്ചു മേലനങ്ങാതെ "പണിയെടുക്കുന്ന"
  എല്ലാവര്‍ക്കും ഇതൊരു പുതുമ തന്നെയായിരിക്കും.

  യോഗ-ആസനങ്ങള്‍ വരുന്ന മുറയ്ക്ക് മറ്റേ ആസനങ്ങള്‍
  ഇളകിത്തുടങ്ങുമായിരിക്കും,അല്ലെ.

  ഇരുന്ന ഇരുപ്പില്‍ ചെയ്യാന്‍ പറ്റിയ ഏതാനും ഐറ്റംസ്
  ആദ്യമേ ഉള്‍പ്പെടുത്തണം, എനിക്ക് വേണ്ടി. :)

  ബാക്കി പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു.

  ReplyDelete
 36. കുറുമ്പടീ!
  നല്ല കാര്യം!
  യോഗ എന്ന് പേരിൽ ഞാൻ ഒരു ബ്ലോഗ് ഇട്ടിട്ടുണ്ട്. അതിൽ കുറേ പോസ്റ്റുകളും ഉണ്ട്.
  സമയം പോലെ അതും ഒന്നു വായിച്ചു നോക്കണേ!

  http://jayanevoor.blogspot.com/

  യോഗയെക്കുറിച്ച് എത്ര പേർ എഴുതിയാ‍ലും നല്ലതു തന്നെ.

  ആശംസകൾ!

  ReplyDelete
 37. പ്രിയപ്പെട്ട ഡോക്ടര്‍ ജയന്‍ ഏവൂര്‍,
  സത്യത്തില്‍ താന്കള്‍ യോഗയെക്കുറിച്ച് ഒരു ബ്ലോഗ്‌ എഴുതിയത് എന്റെ ശ്രദ്ധയില്‍ ഇതുവരെ പെട്ടിരുന്നില്ല.ഉണ്ടായിരുന്നെങ്കില്‍ ഞാനീ പ്രവര്‍ത്തിക്കു തുനിയുമായിരുന്നില്ല.(ഓരോരുത്തര്‍ക്കും ഒരുപാട് ബ്ലോഗുകള്‍ ഉണ്ടായാലുള്ള പുകില്!!!) പക്ഷെ അതില്‍ പോലും യോഗയെക്കുറിച്ചുള്ള പോസ്റ്റുകള്‍ പൊടുന്നനെ നിര്‍ത്തിയതായി തോന്നി.
  ഏതായാലും അതില്‍ ഉള്‍പെടാത്ത, പ്രധാനപ്പെട്ട ചില ആസനങ്ങള്‍ മാത്രം വിവരിച്ചു കൊണ്ട് ഞാനും അവസാനിപ്പിക്കാം. താങ്കളുടെ ബ്ലോഗിലേക്ക് ലിങ്ക് കൊടുക്കുകയും ചെയ്യാം. ആവര്‍ത്തനം വായനക്കാര്‍ക്ക് വിരസതയുണ്ടാക്കും.
  താങ്കള്‍ക്കു കൂടതല്‍ വിവരങ്ങള്‍ ഈ പോസ്റ്റുകളില്‍ കമന്റു മുഖേന നല്‍കാന്‍ കഴിയുമെങ്കില്‍ വളരെ സന്തോഷം.

  ReplyDelete
 38. എന്നാലും ഇസ്മൂ...ഭക്ഷണം ഒക്കെ നിയന്ത്രിച്ച്‌ എങ്ങനെയാ ഇപ്പൊ......എന്തായാലും ഉദ്യമം കിടു......സസ്നേഹം

  ReplyDelete
 39. ഇതുവരെ ഒട്ടും താത്‌പര്യമില്ലാതെ മാത്രമായിരുന്നു യോഗയെക്കുറിച്ച്‌ ശ്രദ്ധിച്ചിരുന്നത്‌. ഇതുവായിച്ചപ്പോള്‍ ആ ധാരണയൊക്കെ തിരുത്തപ്പെട്ടിരിക്കുന്നു.
  നന്ദി

  ReplyDelete
 40. അപ്പോ തൊടങ്ങീലെ?.ഗംഭീരായിട്ട്ണ്ട്.

  ReplyDelete
 41. പുതിയ സംരഭത്തിനു എല്ലാവിധ ആശംസകളും.

  ReplyDelete
 42. പരീക്ഷണം ഞാനും പിന്നീടേക്ക് മാറ്റി വയ്ക്കുന്നു.യോഗയില്ലൂടെ വരുന്ന യോഗം എന്ത് എന്നറിയില്ലല്ലോ?

  ReplyDelete
 43. ഒരു സംശയവുമില്ല...നമ്മളൊക്കെ മഹാപാപികള്‍ തന്നെ!!

  ReplyDelete
 44. ഭയ്യാ നന്നായി...പ്രാണായാമത്തെ കുറിച്ചൂടെ പറയാരുന്നു

  ReplyDelete
 45. അടുത്ത പോസ്റ്റിനുള്ള പ്രതീക്ഷകളോടെ ..

  ReplyDelete
 46. മാഷെ,
  യോഗ ക്ലാസ് വളരെ നല്ലതാണ്. ശരീരത്തിനു മാത്രമല്ല മനസ്സിനും.

  ഞാൻ കുറേ വർഷങ്ങളായി അര മണിക്കൂറ് വീതം ദിവസവും ചെയ്യുന്നുണ്ട്. ആരും പറഞ്ഞു തന്നിട്ടല്ല.

  ആരുടേയും നിർബ്ബന്ധം കൊണ്ടുമല്ല.ആരേയും ബോധിപ്പിക്കാനുമല്ല.എന്റെ ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യത്തിന് ഇത് അത്യാവശ്യമാണെന്നുള്ള ഒരു തിരിച്ചറിവും,നിർബ്ബന്ധ ബുദ്ധിയും സ്വയം തീരുമാനിച്ചെടുക്കണം.

  അങ്ങനെ ഒരു ബോധം ആദ്യം തന്നെ മനസ്സിൽ ഉണ്ടാക്കിയെടുത്താലെ ദിവസവും ഇതു ചെയ്യാനാവൂ.

  പലപ്പോഴും വായിച്ചു കിട്ടിയ അറിവു വച്ച് എന്റെ ശരീരത്തിനു വഴങ്ങുന്ന രീതിയിൽ ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. അതു കാരണം വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ല.ഇവിടെ വന്നിട്ട് വർഷങ്ങളായെങ്കിലും ഒരാശുപത്രിയിലും ഒരു രോഗിയായി പോകാൻ ഇടവരാതിരുന്നത് ഈ യോഗ ഒന്നു കൊണ്ടു മാത്രമാണെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
  മാത്രമല്ല പെട്ടെന്നു ദ്വേഷ്യവും മറ്റും വരാതെ മനസ്സിനെ നിയന്ത്രിക്കാനും കഴിയുന്നു.

  യോഗ ക്ലാസ്സ് തുടരൂ.. ഞാനും ഉണ്ടാവും കൂടെ...
  പുതിയ ഇനങ്ങൾ പഠിക്കാനായി....

  ആശംസകൾ...
  (ഓരോ യോഗയും ശരീരത്തിനും മനസ്സിനും തരുന്ന ഗുണങ്ങളെ പറ്റിയും പറയാൻ മറക്കരുത്.)

  ReplyDelete
 47. നന്നായി മാഷേ, ബൂലോകത്ത് ഇങ്ങനെ ഒന്ന് ആവശ്യമായിരുന്നു

  ReplyDelete
 48. Blogukal kaikaryam cheyyunna vishayangal anandamaanu. Aarogy pamkthi koodi kurumbadi thudangiyirikunu.aashamsakal.

  ReplyDelete
 49. ഞാ‍ാനും വായിച്ചു ഇതിനോട് വലിയ താത്പര്യമില്ലാത്തതുകൊണ്ടും ആരോഗ്യത്തിനു ഇതുവരെ വലിയ കുഴപ്പൊന്നുമില്ലാത്തത് കൊണ്ടും തടിക്ക് കൊടുത്ത് വായിച്ചിട്ടില്ല…എന്തായാലും നമസ്കാരം ശീലമാക്കിയവര്‍ക്ക് ഇതൊരു അനാവശ്യ കാര്യമായിരിക്കാം എന്ന നാജിന്റെ വരികളോട് ഞാനും യോജിക്കുന്നു .അദ്ദേഹത്തിന്റെ വാക്കുകൾക്ക് ആരാധനയെ വ്യായാമവുമായി കൂട്ടി കുഴച്ച് അതിന്റെ ചൈതന്യം നഷ്ട്ടപ്പെടുത്തുക എന്ന ഒരു അർഥം വരുന്നില്ല . കാരണം ഏതൊരു പ്രവർത്തിയും ദൈവത്തിന്റെ പ്രീതി കാംക്ഷിച്ച് ചെയ്താൽ അതൊരു ഇബാദത്ത് (ആരാധന) യാണു നംസ്ക്കാരം ഒരു ആരാധന മാത്രമല്ല ശരീരത്തിനും മനസ്സിനും ഉപകാരപ്പെടുന്ന ഒരു പ്രവൃത്തികൂടിയാണു . അതിലെ ഓരോചലനങ്ങളും ഓരോ വ്യായാമമാണു. ഇതിനോട് താല്പര്യമില്ല എന്നതു കൊണ്ട് ഇവിടെവരികയും ഇത് വായിക്കുകയും ചെയ്യുന്നതിനു വിരോധമില്ലല്ലോ അല്ലെ… മറ്റുള്ളവർക്കു വേണ്ടിതാങ്കൾ ചെയ്യുന്ന ഈപ്രവൃത്തിയും ഒരു ആരാധനയാണു ദൈവത്തിന്റെ പ്രീതി പ്രതീക്ഷിച്ചാണെങ്കിൽ അതുപോലെയാണു നമസ്ക്കാരവും മറ്റുള്ളവരെ കാണിക്കാൻ മാത്രമാണു ഉദ്ദേശമെങ്കിൽ അത് വെറും വ്യായാമം മാത്രം .

  ReplyDelete
 50. kuda vayar churungu mengil enikkum nalla abiprayam yoga cheyyan sramikkam 0

  ReplyDelete
 51. ഇപോ കഥ നിര്‍ത്തിയോ ഇസ്മയില്‍ മാഷെ ?

  ReplyDelete
 52. ee udhyamam assalayi............... aashamsakal..........

  ReplyDelete
 53. ഈ യോഗ പാഠം തുടരുമോ ഇക്കാ>

  ReplyDelete
 54. യോഗ ചെയ്താല്‍ ജോലി കിട്ടുമോ?
  നല്ല ഉദ്യമം ഇക്കാ.
  തുടരുക.

  ReplyDelete
 55. അടുത്ത ഭാഗത്തിന് ആകാക്ഷയോടെ !

  ReplyDelete
 56. ഇസ്മയില്‍,
  ഞാന്‍ യോഗയെ എതിര്തീട്ടില്ല ട്ടോ !
  ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം ചൂണ്ടി കാണിചെന്നെയുള്ളൂ. ee പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം "യോഗ" ചെയ്യുന്നു, ഓരോന്നിനും നല്‍കിയ പ്രകൃതിയിലൂടെ. സസ്യങ്ങളും, മൃഗങ്ങളും അടക്കം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നത് നമ്മുടെ ജീവിത സാഹചര്യമായി ബന്ടപെട്ടു കിടക്കുന്നു. നമ്മുടെ ചിന്തകള്‍, നമ്മുടെ ഹാപ്പിനെസ്സ്, നമ്മുടെ മന:സംതൃപ്തി , മന:സംഘര്‍ഷങ്ങള്‍, പിരിമുറുക്കങ്ങള്‍ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാദീനിക്കുന്നുണ്ട്. (ഒരു പുഞ്ചിരി പോലും ധാനമാണ് എന്നാ പ്രവാചക വചനം നോക്കിയാല്‍, അത് നല്‍കുന്ന എഫ്ഫെക്റ്റ്‌ മനസ്സിലാകും).
  പുഞ്ചിരിക്കുന്ന ആള്‍ (തന്റെ ഹൃദയത്തെ ക്ലീന്‍ ചെയ്യുന്നു, എങ്കിലേ അയാള്‍ക്ക്‌ പുഞ്ചിരിക്കാന്‍ കഴിയൂ), അത് അനുഭവിക്കുന്ന ആളും തന്റെ വിഷമങ്ങള്‍ അത്ര നേരം മറക്കുന്നു. ഇത് എല്ലാവരും ജീവിതത്തില്‍ ഒന്ന് പാലിച്ചു നോക്കൂ. ജാതി മത ഭേദമെന്യേ മനുഷ്യരോട് പരസ്പരം പുഞ്ചിരിക്കാന്‍ ശ്രമിച്ചാല്‍, പകുതി അസുഖം മാറികിട്ടും ! അസുഗത്തിന്റെ പ്രദാന കാരണം, ഭക്ഷണ രീതിയും, പിരിമുറുക്കങ്ങളും, ത്രുപ്തിയില്ലായ്മയും, ഒക്കെയാണ്.
  നമുക്ക് കൃത്രിമമായ ee ആരോഗ്യ "യോഗ"കല്‍ വേണ്ടി വരുന്നത് നമ്മള്‍ മനുഷ്യ പ്രകൃതികെതിരായി നമ്മുടെ മനസ്സിനെ, ചിന്തകളെ കൊണ്ട് നടക്കുന്നു എന്നതാണ്. യോഗ ചെയ്യുന്ന സമയം പറമ്പില്‍ ഒരു സസ്യത്തെ നടാന്‍ ചിലവഴിക്കുകയാനെങ്കില്‍ അതാണ്‌ യഥാര്‍ത്ഥ യോഗ ! ആ സമയത്ത് പ്രകൃതിയുടെയും, തന്റെ ശ്വാസതിന്റെയും , ശരീരത്തിന്റെയും പ്രവര്‍ത്തനം ഒന്ന് നിരീക്ഷിച്ചാല്‍ മതി. പിന്നെ റിമോട്ടിലെ, ജ്യൂസരിന്റെ, വാഷിംഗ് മെഷീന്റെ, വാക്വം മൂവരിന്റെ, കമ്പൂട്ടറിന്റെ ബട്ടന്‍ അമര്ത്താന്‍ മാത്രമുള്ള ജന്മങ്ങലാണ് നമ്മളെങ്കില്‍, യോഗ അല്ല അതിലപ്പുറവും വേണ്ടി വരും, മറ്റുള്ള ജോയന്റുകള്‍ ഒന്ന് ഇളകാന്‍ ! യോഗയാകുന്ന അലക്ക് കല്ലും, ചൂലും, ആട്ടുകല്ലും, അമ്മിയും ഉരലും എല്ലാം ഒരു ഭാഗതാക്കിയില്ലേ നമ്മള്‍ !
  ഇതൊന്നുമില്ലാത്ത ഒരു കാലത്ത് കാട്ടില്‍ വെറുതെ ഇരുന്നവര്‍ ആയിരിക്കണം ഇങ്ങിനോയൊരു ആസനം തുടങ്ങിയത്.
  ആര്‍ക്കറിയാം. ! എന്തായാലും വെറുതെ ഇരിക്കുന്നവര്‍ക്ക് ഇതൊരു യോഗാ !
  ഇസ്മായില്‍ സീരിയസ് ആയീട്ട്‌ എടുക്കല്ലേ !

  ReplyDelete
 57. എല്ലാം ഒരു യോഗമാ !

  യോഗ ചെയ്യുന്നത് നല്ലത് തന്നെ (ഞാൻ ചെയ്യാറില്ല)

  ശരിയായ ശിക്ഷണത്തിൽ ചെയ്തില്ലെങ്കിൽ പിന്നെ അതൊരു യോഗം /വിധി യായി മാറും :)എന്നാ തൊന്നുന്നത്

  ReplyDelete
 58. അങ്ങിനെ ഞാനും യോഗ പഠനം തുടങ്ങി.
  ആമുഖം കലക്കി.
  തുടരുന്നു.
  അങ്ങിനെ ഞാനും യോഗ പഠനം തുടങ്ങി.
  ആമുഖം കലക്കി.
  തുടരുന്നു.

  ഇടയ്ക്കു വിഷയവുമായി ബന്ധമില്ലാത്ത ഒരു കാര്യം... പ്രിയ നാജും, ഉമ്മു അമ്മാറും ഒക്കെ അറിയാനായി........ "നമസ്കാരം" എന്ന കാര്യം വന്നത് കൊണ്ട് ഒരു കാര്യം ഉണര്തിക്കോട്ടേ..
  നമസ്കാരം എന്ന പദ പ്രയോഗതിനേക്കാള്‍ നല്ലതല്ലേ "നിസ്കാരം" കാരണം, മറ്റു മതസ്ഥരെ പോലെ വെറും "നമസ്കാരമാണോ" നമ്മുടെ ഈ നിസ്കാരം.
  നമസ്കാരം എന്നതില്‍ നിന്നും ഒരാളുടെ മുമ്പില്‍ സാഷ്ടാംഗം പ്രണമിക്കുക എന്ന അര്‍ത്ഥമുള്ളതിനാല്‍, അത് സൃഷ്ടിക്കു മുമ്പിലും ആവാം എന്നതിനാലും,
  സൃഷ്ടാവിനായുള്ള പ്രണാമം ആയതിനാലും നമുക്ക് ഈ ആരാധനയെ, അതില്‍ നിന്നും വ്യത്യസ്തമായി "നിസ്കാരം" എന്നാക്കി മാറ്റി വിളിച്ചൂടെ. കേവലം വെറും ഒരു 'നമസ്കാരം' എന്നാക്കി മാറ്റണോ? ഒരു പുതിയ ചിന്തക്ക്, പുതിയ പോസ്റ്റിനു വക ആര്‍ക്കെങ്കിലും ആയെങ്കില്‍.... പക്ഷെ മതവും ഇതുമായി കൂട്ടി കുഴക്കല്ലേ. വെറുതെ ഒന്ന് പറഞ്ഞു എന്നേയുള്ളൂ.

  ReplyDelete
 59. ഒരു പ്രാക്ടിസിങ് ക്ലാസ് വെച്ചുകൂടെ , ഇതിപ്പോൾ നീന്തൽ ക്ലാസ് എടുക്കുന്ന പോലെയാവോ എന്നൊരു തോന്നൽ ..

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.