November 11, 2010

യോഗ- ആവശ്യമോ ?


(അധ്വാനശീലരെ മാത്രമേ ഭാഗ്യദേവത കടാക്ഷിക്കുകയുള്ളൂ- ഗോള്‍ഡ്‌സ്മിത്ത്‌)
ശാസ്ത്രം എല്ലാ ജോലികളും നമുക്ക്‌  എളുപ്പമുള്ളതാക്കി . എന്നാല്‍ ദിനേന നമുക്ക്‌ തിരക്ക്‌ കൂടി കൂടി വരുന്നു. ഒന്നിനും സമയം തികയുന്നില്ല. ശരീരം അനങ്ങുന്നില്ല. നൂറു മീറ്റര്‍ മാത്രം ദൂരെയുള്ള കടയില്‍ പോകാന്‍ വാഹനം നിര്‍ബന്ധം. കയ്യെത്തും ദൂരത്തുള്ള സാധനം എടുക്കാന്‍ എഴുന്നേല്‍ക്കാന്‍ മടി. അഥവാ നാം ഒരേസമയം തിരക്കുള്ളവരും  ശരീരമനങ്ങാത്തവരുമായി. 25 വയസ്സ് ആകുമ്പോഴേക്കും രോഗങ്ങളുടെ ഒരു മെഡിക്കല്‍കോളേജ്‌ ആയി ശരീരം മാറുന്നു. ചടുലത വേണ്ട യൌവനത്തില്‍ വാര്‍ധക്യത്തിന്റെ ആലസ്യം! കണ്ണില്‍ ക്ഷീണത്തിന്‍റെ ദെണ്ണം ! നട്ടെല്ലോടെ നിവര്‍ന്നു നില്‍ക്കേണ്ട നാം നടുവേദനകൊണ്ട് പുളയുന്നു. നമ്മുടെയൊക്കെ ഒരു യോഗം!

ഇവിടെയാണ്‌ യോഗയുടെ പ്രാധാന്യം. ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം എന്ന് അനുഭവത്തിന്റെ വെളിച്ചത്തില്‍ എനിക്ക് പറയാനാകും. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്.  ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍  കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് . ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരണം എന്ന് ഞാന്‍ പറയില്ല. ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി  സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.
- ശരീരത്തിലെ കൊഴുപ്പ് കുറയുന്നു
- ആത്മവിശ്വാസം വര്‍ധിക്കുന്നു.
- ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.
- ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.
- രോഗങ്ങള്‍ ഇല്ലാതാക്കുന്നു.
- ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.
-ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.
- ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.
- രക്ത ചംക്രമണം കൂടുന്നു.
- വ്യക്തിത്വ വികാസം ലഭിക്കുന്നു.
ഒറ്റ പോസ്റ്റില്‍ ഇവയെല്ലാം വിവരിക്കുക അസാധ്യമാണ്. നിങ്ങള്‍ക്ക്‌ താല്പര്യം ഉണ്ടെങ്കില്‍ മാത്രം തുടര്‍ന്ന് പോസ്റ്റുകള്‍ എഴുതാന്‍ ഞാന്‍ തയാര്‍. യോഗയെ സംബന്ധിച്ച ഏതു അന്വേഷണവും സ്വാഗതം ചെയ്യുന്നു. എന്‍റെ ചെറിയ അറിവിന്‍റെ പരിമിതിയില്‍ നിന്ന് കൊണ്ട് പരമാവധി നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കാം. മെയില്‍ വഴിയോ കമന്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
തീരുമാനം നിങ്ങളുടേത്..............

രണ്ടാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 


52 comments:

  1. അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍,വിമര്‍ശനങ്ങള്‍, അന്വേഷണങ്ങള്‍ മുതലായവ മടിക്കാതെ അറിയിക്കുക.

    ReplyDelete
  2. പോസ്റ്റിന് ആശംസകള്‍ :)

    ReplyDelete
  3. തീര്‍ച്ചയായും. ഞാന്‍ വളരെക്കാലമായി ഇങ്ങനെ ഒരു അവസരം നോക്കി നടക്കുകയായിരുന്നു. യോഗയുടെ ഫലങ്ങളും സാധ്യതകളും ഒരു പാട് മനസ്സിലാക്കിയിട്ടുണ്ട്. എന്നാലും വിശ്വാസ യോഗ്യമായ ഒരു പഠന കേന്ദ്രം കണ്ടു കിട്ടിയില്ല. താങ്കളുടെ ഇക്കാര്യത്തിലെ എന്ത് സഹകരണവും വളരെയധികം നന്ദി അര്‍ഹിക്കുന്നു.

    ReplyDelete
  4. താല്പര്യം ഉണ്ട്. തുടരുക ആശംസകള്‍

    ReplyDelete
  5. തീര്‍ച്ചയായും....
    താല്പര്യം ഉണ്ട്.
    തുടരുക

    ReplyDelete
  6. ഇസ്മയിലിന്റെ ഒരു യോഗം ..:)

    ReplyDelete
  7. അപ്പോൾ മെയിൽ അയച്ച് സംശയങ്ങൾ തീർക്കാം. പുതിയ പോസ്റ്റ് വരട്ടെ.
    ആശംസകൾ.

    ReplyDelete
  8. യോഗം യോഗയിലൂടേ വളരും.. .രോഗം യോഗയിലൂടെ പോകും..

    ReplyDelete
  9. പ്രിയ ഇസ്മായീല്‍,ഒമാനിലെ സലാലയില്‍ നാല് വര്ഷം തുടര്‍ച്ചയായി ഈയുള്ളവനെ യോഗ അഭ്യസിപ്പിച്ച്രു തന്ന ഗുരുവായിരുന്നു പട്ടാമ്പിക്കടുത്ത് എരുമപ്പെട്ടി സ്വദേശിയായ ഇബ്രാഹിം.ഇപ്പോള്‍ അദ്ദേഹം ഖത്തറിലാണ് എന്നാണറിവ്‌.സലാലയില്‍ അദ്ദേഹം വെല്‍ഡിംഗ് ജോലിയാണ് ചെയ്തിരുന്നത്.സാദ്ധ്യമെങ്കില്‍ ഈ വന്ദ്യഗുരുവിനെ ഒന്നന്വേഷിച്ച് കണ്ടെത്തുമല്ലോ.

    അന്നദ്ദേഹം പകര്ന്നുതന്ന യോഗാനുഭവം എനിക്കേറെ ഉപകാരപ്രദമായി എന്ന് ഇപ്പോള്‍ ഞാനനുഭവിച്ച്യുറിയുന്നു.ചിലപ്പോള്‍ അഞ്ച് വര്‍ഷത്തോളമായുള്ള എന്റെ തളര്‍ന്ന്‍ കിടപ്പിലും എന്നെ ഊര്ജ്ജസ്വലനാക്കുന്നതില്‍ സുപ്രധാന പങ്ക് അന്നഭ്യസിച്ച യോഗയുടെ യോഗ്യത കൊണ്ടായിരിക്കാം എന്നും ഞാന്‍ നന്ദിപുര്‍വ്വം ഓര്‍ക്കുന്നു.

    പംക്തി തുടരട്ടെ.ആശംസകള്‍.

    ReplyDelete
  10. നല്ല ഒരു കുറിപ്പ്.

    ആശംസകള്‍ ഇസ്മയില്‍

    ReplyDelete
  11. എനിക്കിതിന്റെയൊന്നും ആവശ്യമില്ല. ദിവസവും Badminton കളിക്കുന്നുണ്ട്. (bedminton അല്ല കെട്ടോ)

    ReplyDelete
  12. നല്ല ഉദ്യമം.

    കമ്പനിയില്‍ യോഗ ക്ലാസ്സ്‌ ഉണ്ട്. അറ്റന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളാണ് ഞാന്‍.

    രസമതല്ല പഠിപ്പിക്കുന്നത് ഒരു മദാമ്മയാണ്. മദാമ്മയുടെ അടുത്ത് നിന്ന് യോഗ പഠിക്കണ്ട ഇന്ത്യാക്കാരന്റെ യോഗം ആണ് എനിക്ക്.

    ReplyDelete
  13. നല്ല കാര്യമാണ്‌.
    എഴുത്തു തുടരൂ.

    ReplyDelete
  14. നല്ല കാര്യം തന്നെ

    ReplyDelete
  15. ആസനങ്ങള്‍ ഓരോന്നായി പോരട്ടെ..ഞാനും ഒരു രണ്ടു കൊല്ലം യോഗയോക്കെ ചെയ്തു നല്ല നടപ്പ് നടന്നതാ..
    ഇവിടെ വന്നു മടി പിടിച്ചു.ഇപ്പൊ,നടത്തതിലാ നമ്മുടെ ശ്രദ്ധ..യോഗയോക്കെ തിരിച്ചു പിടിക്കണം എന്നുണ്ട് ട്ടോ..
    പിന്നേ,ഈ മടി മാറാന്‍ വല്ല മരുന്ന് കിട്ട്വോ?

    ReplyDelete
  16. ദയവായി തുടരൂ..... ഞങ്ങളുടെ Badminton‍ കോര്‍ട്ട് നഷ്ടമായിരിക്കയാണ്.

    ReplyDelete
  17. എഴുതൂ..എഴുതൂ...എഴുതുമ്പോള്‍ തക്കതായ(step by step) ചിത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം.

    ReplyDelete
  18. ഒരിക്കല്‍ ശ്രമിച്ചു പരാചയപ്പെട്ടതാ. എന്നാലും ഇടക്കൊക്കെ പോയി ഇരിക്കാറുണ്ട്. രസകരം ആണേലും പൂര്‍ണ്ണമായ ഒരു സമര്‍പ്പണം ഇതുവരെ സാധ്യമായില്ല.
    ഏതായാലും എഴുത്ത് തുടരുക. കൂടുതല്‍ പ്രചോദനം ആയാലോ.
    ആശംസകള്‍

    ReplyDelete
  19. ഓരോരുത്തരുടെ യോഗം!. പണ്ടു മദ്രാസില്‍ എഫ്.സി .ഐയില്‍ ട്രെയിനിങ്ങിനു പോയപ്പോള്‍ ഞങ്ങള്‍ക്ക് യോഗ ക്ലാസ്സുമുണ്ടായിരുന്നു. അന്നു ഞ്ഞങ്ങളുടെ ഇന്‍സ്ട്രക്റ്റര്‍ പറഞ്ഞു: മുസ്ലിങ്ങള്‍ക്ക് അവരുടെ 5 നേരത്തെ നിസ്ക്കാരം തന്നെ യോഗയേക്കാള്‍ ഗുണം ചെയ്യുമെന്ന്[അദ്ദേഹം ഒരമുസ്ലിമായിരുന്നു].

    ReplyDelete
  20. ആരോഗ്യമുള്ള ഒരു ശരീരത്തിലേ ആരോഗ്യമുള്ള ഒരു മനസ്സ് ഇടം കാണൂ.... പുതിയ അറിവുകള്‍ക്ക് കാത്തിരിക്കുന്നു. ആശംസകള്‍

    ReplyDelete
  21. യോഗയെപറ്റി ലളിതമായൊരു ക്ലാസ് പോസ്റ്റുകളായി വായിക്കാന്‍ ഞാനും കാത്തിരിക്കുന്നു.

    ReplyDelete
  22. ഞാന്‍ കഴിഞ്ഞ ഏഴു വര്‍ഷമായി ആഴ്ചയില്‍ മൂന്നു ദിവസ്സമെങ്കിലും യോഗ ചെയ്യുന്നുണ്ട്-അത് കൊണ്ട് മാത്രം വലിയ അസുഖങ്ങളൊന്നുമില്ലാതെ കഴിഞ്ഞു കൂടുന്നു.

    തീര്‍ച്ചയായും തുടരുക-ഫോട്ടോ സഹിതം.

    best wishes

    ReplyDelete
  23. Yogam...!

    Manoharam, Ashamsakal...!!!

    ReplyDelete
  24. ഇതുവരെ ചെയ്യാത്ത ഒരു കാര്യം!ഇനി ശ്രമിച്ചു നോക്കാം

    ReplyDelete
  25. യോഗ ചെയ്യുന്നവര്‍ക്കും ചിലപ്പോള്‍ അറിയാത്ത പുതിയത് എന്തെങ്കിലും ഇതില്‍ ലഭിക്കും.
    എന്തായാലും പെട്ടെന്നു തന്നെ ആയിക്കോട്ടെ ഇസ്മായില്‍.

    ReplyDelete
  26. നല്ല ഉദ്യമം, വായിക്കാന്‍ കാത്തിരിക്കുന്നു.

    ReplyDelete
  27. ഗുണമുള്ള കാര്യമല്ലേ , ആശംസകള്‍

    ReplyDelete
  28. ആ ചിത്രത്തില്‍ കാണുന്ന ആളുടെ ശരീരം വെളുത്ത നിറത്തിലാണു.പക്ഷേ തൊപ്പി കാണുന്നില്ല.ഇനി ആളു അതല്ലേ?
    സാധനം എന്റെ കയ്യിലും കുറച്ചുണ്ടു, ഉപയോഗിക്കുന്നുമുണ്ടു അതിനാല്‍ നടുവു വേദന അരികത്തു പോലുമില്ല..ഇനി ഇസ്മെയിലിന്റെ വക പുതിയതു വല്ലതും വരുമോ എന്നു നോക്കട്ടെ.ഏതായാലും ഉടനെ വേണം...ആശംസകള്‍.

    ReplyDelete
  29. ആ ഫോട്ടോയില്‍ നടുവൊടിഞ്ഞു കിടക്കുന്നത് ഇസ്മുക്ക ആണോ :)

    ReplyDelete
  30. പിന്നേയ് ഇവിടെ പറയുന്നത് പോലെ ഓരോ ഐറ്റം പരീക്ഷിച്ച് നടുവൊടിയുന്നവർക്ക് നഷ്ടപരിഹാരം കൊടുക്കാൻ എന്തെങ്കിലും പരിപാടിയും വേണം. ഒഴാക്കനുള്ള മറുപടിയ്ക്കായ് കാത്തിരിക്കുന്നു. ഹി ഹി. എന്തായാലും നല്ല പരിപാടി. തീർച്ചയായും വായിക്കുന്നതാണ്. ഇഷ്ടപ്പെട്ട ഒരു പരിപാടിയാണിത്.

    ReplyDelete
  31. യോഗയെ ക്കുറിച്ചുള്ള അറിവ്‌ പങ്കുവെക്കാനുള്ള താങ്കളുടെ തീരുമാനം അഭിനന്ദനീയം തന്നെ..തീർച്ചയായും തുടരുക

    ചിത്രങ്ങൾ സഹിതം ആയാൽ കൂടുതൽ നന്നാകും

    എല്ലാ ആശംസകളും

    ReplyDelete
  32. ഈ ഫോട്ടോയിൽ കാണുന്നത് അദ്ദേഹം തന്നെയാ അദ്ദേഹം അങിനെ ചെയ്തിട്ടു പിന്നെ അതിൽ നിന്നും നിവരാൻ കഴിഞ്ഞിട്ടില്ലെന്നാ എനിക്കു കിട്ടിയ അറിവ് .. വെറുതെ അതുപോലെ ചെയ്തു തടികേടാക്കണ്ട .. നിങ്ങൾക്ക് ഇനിയും ബൂലോകത്ത് അടിച്ചു പൊളിക്കണ്ടെ...നഷ്ട്ട പരിഹാരം കിട്ടിയതു തന്നെ ഇതോടൊപ്പം വല്ല ഫണ്ട്പിരിവും തുടങ്ങഏണ്ടി വരും വായനക്കാരുടെ ഓരോയോഗമെ.........

    ReplyDelete
  33. തന്റെ ആസനം കാട്ടി യോഗാസനത്തെ കുറിച്ച് കുറിപ്പും ആഹ്വാനവും ക്ഷ പിടിച്ചു.നന്ദി നമസ്കാരം.

    ReplyDelete
  34. പോസ്റ്റില്‍ കാണുന്ന " ആസനം " എന്താസനം ആണ് ?

    ഇസ്മാസനം ?

    ReplyDelete
  35. എന്റമ്മോ...ആ ഫോട്ടോ കണ്ടിട്ട് തന്നെ എന്റെ ഗ്യാസ് പോയി...നമ്മുടെ കുഞ്ചിക്കഴുത്ത് ഒടിഞ്ഞത് തന്നെ...

    ReplyDelete
  36. വഷളന്‍ജേക്കെ ഖത്തറില്‍ ആണോ ? ചോദിക്കാന്‍ കാരണം ഞാനും ജേക്കെയില്‍ യോഗ ക്ലാസ്സില്‍ പോയിരുന്നു ഒരു മദാമ്മയാണ് ക്ലാസ് എടുത്തത് അന്ന് തീരുമാനിച്ചതാ ആസനങ്ങള്‍ ഒക്കെ ചെയ്താലും ഇല്ലെങ്കിലും യോഗയെ കുറിച്ചു കൂടുതല്‍ അറിഞ്ഞിരിക്കണമെന്ന്.. തേടിയ വള്ളി കാലില്‍ ചുറ്റി.. പെട്ടെന്നാകട്ടെ...
    എത്രയും പേരുടെ അഭിപ്രായങ്ങള്‍ വന്നില്ലേ ഇനി ഒന്നും ആലോചിക്കനില്ലെന്നെ അങ്ങട് തുടരുക...
    അഭിനന്ദനങ്ങള്‍

    ReplyDelete
  37. ബെസ്റ്റ്‌ ഓഫ് ലക്ക്

    ReplyDelete
  38. ഇപ്പഴാ കണ്ടെ...ഉം...കൊള്ളാം,ഈ പരിപാടിയും ഉണ്ടല്ലേ..
    നന്നായി,ആശംസകള്‍

    ReplyDelete
  39. കൊള്ളാം എല്ലാ ഭാവുകങ്ങളും ........പക്ഷെ യോഗ ഇത് പോലെ വായിച്ചു ചെയ്‌താല്‍ ശരിയാവില്ല എന്ന് പറയുന്നു കാരണം ..അത് ഒരു ഗുരുവില്‍ നിന്ന് പഠികണം ഇല്ലെങ്കില്‍ പലതും ശരിക്ക് ചെയ്യാന്‍ സാധികില്ല എന്ന് ...പഠിച്ചത് തന്നെ ചില്ലപ്പോ തെറ്റ് ആവാനും സാധ്യതയുണ്ട് എന്ന്

    ReplyDelete
  40. എഴുതുക..അറിഞ്ഞിരിയ്ക്കട്ടെ

    ReplyDelete
  41. മോനെ നല്ല ഉദ്യമം സ്വന്തം അറിവുകള്‍ മറ്റുള്ളവര്‍ക്ക് കൂടി പകരാനുള്ള മന്നസ്സിനു ആദ്യമായ്‌ നന്ദി ..തുടര്‍ന്നും ഫോട്ടോസും പോസ്റ്റും പ്രതീക്ഷിക്കുന്നു എല്ലാവിധ ഭാവുകങ്ങളും.....

    ReplyDelete
  42. തുടരട്ടെ, മാഷേ

    ReplyDelete
  43. തീര്‍ച്ചയായും തുടരണം.

    ReplyDelete
  44. ഇസ്മയില്‍,
    ഞാന്‍ യോഗയെ എതിര്തീട്ടില്ല ട്ടോ !
    ഞാന്‍ നിരീക്ഷിച്ച ഒരു കാര്യം ചൂണ്ടി കാണിചെന്നെയുള്ളൂ. ee പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം "യോഗ" ചെയ്യുന്നു, ഓരോന്നിനും നല്‍കിയ പ്രകൃതിയിലൂടെ. സസ്യങ്ങളും, മൃഗങ്ങളും അടക്കം. ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നത് നമ്മുടെ ജീവിത സാഹചര്യമായി ബന്ടപെട്ടു കിടക്കുന്നു. നമ്മുടെ ചിന്തകള്‍, നമ്മുടെ ഹാപ്പിനെസ്സ്, നമ്മുടെ മന:സംതൃപ്തി , മന:സംഘര്‍ഷങ്ങള്‍, പിരിമുറുക്കങ്ങള്‍ ഇതെല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാദീനിക്കുന്നുണ്ട്. (ഒരു പുഞ്ചിരി പോലും ധാനമാണ് എന്നാ പ്രവാചക വചനം നോക്കിയാല്‍, അത് നല്‍കുന്ന എഫ്ഫെക്റ്റ്‌ മനസ്സിലാകും).
    പുഞ്ചിരിക്കുന്ന ആള്‍ (തന്റെ ഹൃദയത്തെ ക്ലീന്‍ ചെയ്യുന്നു, എങ്കിലേ അയാള്‍ക്ക്‌ പുഞ്ചിരിക്കാന്‍ കഴിയൂ), അത് അനുഭവിക്കുന്ന ആളും തന്റെ വിഷമങ്ങള്‍ അത്ര നേരം മറക്കുന്നു. ഇത് എല്ലാവരും ജീവിതത്തില്‍ ഒന്ന് പാലിച്ചു നോക്കൂ. ജാതി മത ഭേദമെന്യേ മനുഷ്യരോട് പരസ്പരം പുഞ്ചിരിക്കാന്‍ ശ്രമിച്ചാല്‍, പകുതി അസുഖം മാറികിട്ടും ! അസുഗത്തിന്റെ പ്രദാന കാരണം, ഭക്ഷണ രീതിയും, പിരിമുറുക്കങ്ങളും, ത്രുപ്തിയില്ലായ്മയും, ഒക്കെയാണ്.
    നമുക്ക് കൃത്രിമമായ ee ആരോഗ്യ "യോഗ"കല്‍ വേണ്ടി വരുന്നത് നമ്മള്‍ മനുഷ്യ പ്രകൃതികെതിരായി നമ്മുടെ മനസ്സിനെ, ചിന്തകളെ കൊണ്ട് നടക്കുന്നു എന്നതാണ്. യോഗ ചെയ്യുന്ന സമയം പറമ്പില്‍ ഒരു സസ്യത്തെ നടാന്‍ ചിലവഴിക്കുകയാനെങ്കില്‍ അതാണ്‌ യഥാര്‍ത്ഥ യോഗ ! ആ സമയത്ത് പ്രകൃതിയുടെയും, തന്റെ ശ്വാസതിന്റെയും , ശരീരത്തിന്റെയും പ്രവര്‍ത്തനം ഒന്ന് നിരീക്ഷിച്ചാല്‍ മതി. പിന്നെ റിമോട്ടിലെ, ജ്യൂസരിന്റെ, വാഷിംഗ് മെഷീന്റെ, വാക്വം മൂവരിന്റെ, കമ്പൂട്ടറിന്റെ ബട്ടന്‍ അമര്ത്താന്‍ മാത്രമുള്ള ജന്മങ്ങലാണ് നമ്മളെങ്കില്‍, യോഗ അല്ല അതിലപ്പുറവും വേണ്ടി വരും, മറ്റുള്ള ജോയന്റുകള്‍ ഒന്ന് ഇളകാന്‍ ! യോഗയാകുന്ന അലക്ക് കല്ലും, ചൂലും, ആട്ടുകല്ലും, അമ്മിയും ഉരലും എല്ലാം ഒരു ഭാഗതാക്കിയില്ലേ നമ്മള്‍ !
    ഇതൊന്നുമില്ലാത്ത ഒരു കാലത്ത് കാട്ടില്‍ വെറുതെ ഇരുന്നവര്‍ ആയിരിക്കണം ഇങ്ങിനോയൊരു ആസനം തുടങ്ങിയത്.
    ആര്‍ക്കറിയാം. ! എന്തായാലും വെറുതെ ഇരിക്കുന്നവര്‍ക്ക് ഇതൊരു യോഗാ !
    ഇസ്മായില്‍ സീരിയസ് ആയീട്ട്‌ എടുക്കല്ലേ !

    ReplyDelete
  45. പ്രകൃതിയുടെയും...act
    www.islamikam.blogspot.com

    ReplyDelete
  46. കൊള്ളാം വളരെ പ്രയോജനപ്രദം ആശങ്ക കൂടാതെ ജാള്യമില്ലാതെ മുന്നേറുക

    ReplyDelete
  47. വൈകിയെത്തി വായിച്ചു.... തുടരുക.

    ReplyDelete
  48. പണ്ട് "കുങ്ഫു" അഭ്യസിപ്പിച്ചിരുന്ന കാലത്ത് കുറെ യോഗയും, അതിന്റെ ശാസ്ത്രീയ വശങ്ങളും മനസിലാക്കാന്‍ ശ്രമിച്ചിരുന്നു.
    അതില്‍ നിന്ന് പലതും ഞാനെന്റെ കുട്ടികള്‍ക്ക് അഭായസിപ്പിക്കാരുമുണ്ടായിരുന്നു.
    പ്രത്യേകിച്ചും, ഇടവേളകളില്‍ ധ്യാനത്തിന് (വിശ്രമം) ഇരുതുമ്പോള്‍ യോഗയിലെ മുറകള്‍ അനുസരിച്ചായിരുന്നു ശ്വാസോച്ച്വാസവും മറ്റും നിയന്ത്രിച്ചിരുന്നത്.
    നല്ലൊരു പംക്തി. തുടര്‍ന്നും മുടങ്ങാതെ വായിക്കാം.

    ReplyDelete
  49. This comment has been removed by the author.

    ReplyDelete
  50. താങ്കളുടെ ഉദ്ധെശശുധിയെ ഞാന്‍ അഭിനന്ദിക്കുന്നു പക്ഷെ ഇതില്‍ ഒരു വലിയ അപകടം ഒളിഞ്ഞിരിപ്പുണ്ട്
    വളരെ സൂക്ഷിക്കുക . അതിവിടെ പരസ്യമായി പറയാന്‍ പറ്റില്ല
    സസ്നേഹം

    ReplyDelete
  51. അമിത ആഹാരവും അമിത ഭക്ഷണവും അമിത ആഗ്രഹങ്ങളും ഒഴിവാക്കിയാല്‍ത്തന്നെ നമുക്ക് മെച്ചപ്പെട്ട ആരോഗ്യവും യുവത്വവും സന്തോഷവും സംതൃപ്തിയും, നിലനിര്‍ത്താനാവും എന്നാണു എന്‍റെ വിശ്വാസം .യോഗ ചെയ്യുന്നതില്‍ തെറ്റില്ല പക്ഷെ ഇന്നത്തെ തിരക്കേറിയ ജീവിതത്തില്‍ ഒരു സാധന പോലെ അത് കൊണ്ട് നടക്കാന്‍ പറ്റില്ലല്ലോ അതാണ്‌ .

    ReplyDelete
  52. ആരോഗ്യം നില നിർത്താൻ സഹായിക്കുന്ന ഒരു നല്ല ശ്രമത്തിനു എല്ലാ പിന്തുണയും

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.