എന്നെക്കുറിച്ച് ..


എന്‍റെ വായനക്കാര്‍ എന്നെക്കാള്‍ വിവരമുള്ളവരാണെന്ന് ഉറപ്പായും വിശ്വസിക്കുന്നവന്‍!
അര്‍ഹതപ്പെടാനോ അഹങ്കരിക്കാനോ ഉതകുന്ന ഒന്നും കയ്യിലില്ലാത്തവന്‍!
 പിതൃവിയോഗത്താല്‍ പതിനാറാം വയസ്സ് മുതല്‍  ഭാരം ചുമക്കാന്‍ വിധിക്കപ്പെട്ടവന്‍!
ഇരുപതാം വയസ്സില്‍ ഒരുപാട് സ്വപ്നങ്ങളുമായി കടല്‍ കടക്കാന്‍ നിയോഗിക്കപ്പെട്ടവന്‍ !
സ്വപ്‌നങ്ങള്‍ കണ്ടു മതിവരാത്തവന്‍ !
ജീവിതത്തില്‍ തീഷ്ണമായ പല അനുഭവങ്ങളും ചാടിക്കടന്നവന്‍!
എഴുത്തില്‍ നന്മയുടെ സന്ദേശം ഇല്ലെങ്കില്‍ കൂടി , ഒരിക്കലും തിന്‍മ പ്രേരിപ്പിക്കരുതെന്ന നിര്‍ബന്ധമുള്ളവന്‍!
എല്ലാവരോടും സുഹൃത്ബന്ധം ആശിക്കുന്നവന്‍!
ഗൃഹാതുരത്വം 'തലയില്‍ കേറിയവന്‍' !
സര്‍വ്വശക്തന്‍റെ കടാക്ഷം എപ്പോഴും കാംക്ഷിക്കുന്നവന്‍!
തനിക്ക് ഒന്നുമറിയില്ല എന്ന അറിവാണ് ഏറ്റവും വലിയ അറിവെന്നു നന്നായി അറിയുന്നവന്‍ !
ഓടിഓടിത്തളര്‍ന്നു ഒരിക്കല്‍ വീഴുമെന്നു നിശ്ചയമായും ബോധ്യമുള്ളവന്‍!
................................
ഇപ്പോള്‍ കുടുംബ സമേതം ഖത്തറില്‍ കഴിയുന്നു.  എന്നെ നിങ്ങളിലൊരുവനായി കാണുക. തെറ്റുകള്‍ തിരുത്തുക. എല്ലാര്‍ക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ .

എന്റെ വിലാസം :
ഇസ്മായില്‍ കുറുമ്പടി  (തണല്‍)
പി ബി :15016
ദോഹ -ഖത്തര്‍.
email: shaisma@gmail.com
blog  : http://www.shaisma.blogspot.com/
facebook: https://www.facebook.com/ismailkurumpadi.shaisma