June 5, 2010

ഞാനൊരു തരം...


(5-June-2010  ഇന്ന് പരിസ്ഥിതി ദിനം.)

എനിക്കു മുമ്പേ പാരില്‍ കുരുത്തവള്‍
മധുരം കിനിയും കനികള്‍ പകര്‍ന്നവള്‍
വെയിലത്തെനിക്ക് തണല്‍പുരയായവള്‍
മഴയത്തെനിക്ക് കുടയായ്‌ നിന്നവള്‍
ഊഞ്ഞാലുകെട്ടാന്‍ കൈനീട്ടിതന്നവള്‍
എന്റെ അജത്തിനു അന്നം കൊടുത്തവള്‍
ചില്ലകള്‍ വീഴ്ത്തി വിറകെന്നും തന്നവള്‍
ജീവജാലങ്ങള്‍ക്ക് അഭയം കൊടുത്തവള്‍
കല്ലേറ് കൊണ്ടിട്ടും കരയാതെ നിന്നവള്‍
ഒടുവിലെനിക്കായ്‌ ജീവന്‍ ത്യജിച്ചവള്‍
എന്‍റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍.

ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....

65 comments:

 1. അന്ത്യദിനത്തിന്റെ കാഹളം മുഴങ്ങിയാലും നിങ്ങള്‍ ഒരു ചെടി നടുക (മഹദ്‌വചനം)

  ReplyDelete
 2. ഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു !!
  പല മരം നടുമ്പോള്‍ പല തണല്‍ നടന്നു !!

  ഭൂമിക്കു വേണ്ടി ഒരാള്‍ ഒരു മരം !!

  ReplyDelete
 3. innu loka paristhithi dinamanu....
  nalla kavitha.....

  ReplyDelete
 4. 'അന്ത്യദിനത്തിന്റെ കാഹളം മുഴങ്ങിയാലും നിങ്ങള്‍ ഒരു ചെടി നടുക'
  പ്രകൃതിക്ക് വേണ്ടി ഇതിലും വലിയതൊന്നും പറയാനില്ല ഇസ്മായില്‍ക്കാ..

  ReplyDelete
 5. ഇതു കവിത അല്ലാന്നു ഞാന്‍
  പറയില്ല്യ..
  നല്ലവരികള്‍..ഇഷ്ടമായി..
  തുടര്‍ന്നും എഴുതൂ ...

  ReplyDelete
 6. സമയോചിതമായ പോസ്റ്റ്.അര്‍ത്ഥവത്തായ വരികള്‍...അഭിനന്ദനങ്ങള്‍

  ReplyDelete
 7. മരമുണ്ടായതുകൊണ്ടാണല്ലോ തണലുണ്ടായത്.
  കൊള്ളാം...സമയോചിതമായ പോസ്റ്റ്!

  അപ്പോ കവിതയിലും കൈവച്ചു?

  ReplyDelete
 8. ഇന്ന് ജൂണ്‍ 5 . ലോക പരിസ്ഥിതി ദിനം. ഇന്നേ ദിവസം തന്നെ ഇത് പോസ്റ്റ്‌ ചെയ്തതിന് അഭിനന്ദനങ്ങള്‍.ആശയത്തിന് പ്രത്യേക അഭിനനന്ദനം

  ReplyDelete
 9. ഒരു ചെടി
  ഒരു പൂവെനിക്കു നല്‍കി..
  ഒരു മരമൊരു തണലും..

  മരമറുത്ത് ഞാനൊരു കുടിലുകെട്ടി
  പൂവറുത്ത് ഞാനൊരു മാലയും ചാര്‍ത്തി..

  വേനലിന്‍ ചൂടെനിക്കസഹ്യമായപ്പോള്‍
  തണലു തേടി ഞാന്‍ കുടില്‍ വിട്ടിറങ്ങി..
  തണല്‍ തരാന്‍ ചെടിയില്ല മരമില്ല കാടില്ല
  കണ്മുന്നില്‍ തെളിയുന്നു വമ്പന്‍ റിസോര്‍ട്ടുകള്‍ !!

  ReplyDelete
 10. തണലിന്റെ കവിത കൊള്ളാം, ഇന്നത്തെ ദിനത്തിന് യോചിച്ചത്, ഒപ്പം എന്നേക്കും!

  ReplyDelete
 11. എനിക്കു വയ്യ!,ഇനി ഞാന്‍ മാ‍ത്രമേ ഇവിടെ കവിതയെഴുതാത്തതായുള്ളൂ.ഒരു സംശയം ബാക്കി, കവി പരലോകത്തിരുന്നാണോ ഇതെഴുതുന്നത്?
  ...ഒടുവിലെനിക്കായ്‌ ജീവന്‍ ത്യജിച്ചവള്‍
  എന്‍റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍.
  ഈ വരികള്‍ അതല്ലെ സൂചിപ്പിക്കുന്നത്?. ഏതായാലും തികച്ചും ആനുകാലികം.ഒരു മരമെങ്കിലും നമുക്കു നട്ടു വളര്‍ത്താം.

  ReplyDelete
 12. ഇന്ന് ലോക പരിസ്ഥിതി ദിനം . പത്രത്തില്‍ പരിസ്ഥിയെ കുറിച്ചുള്ള രണ്ട് ലേഖനങ്ങള്‍ വായിച്ച് കഴിഞ്ഞ് മൈല്‍ തുറന്നപ്പോഴാണ് തണലിന്‍റെ മൈല്‍ വന്നു നോക്കിയപ്പോള്‍ കവിത. ഇന്നത്തെ ദിവസത്തിനു അനുയോജ്യമായ വിഷയം തന്നെ. അഭിനന്ദനങ്ങള്‍ .

  ReplyDelete
 13. കാനനമെല്ലാം ഇടതൂർന്നു നിന്നൊരുകാലം മനുഷ്യർ പ്രക്രിയിൽ കൈകടത്തും മുമ്പ് ഇന്നു നമുക്കായി കാത്തിരിക്കുന്നു ... ഇല കൊഴിഞ്ഞ മരങ്ങളും മുച്ചൂടും വെട്ടി മാറ്റപ്പെട്ട് അവശേഷിച്ച മരകുറ്റികളും മാത്രം ആ മരകുറ്റിയിൽ ഇരുന്നു വേവലാതി കാട്ടുന്ന കിളികളേയും തന്റെ കുഞ്ഞുങ്ങൾക്ക് നാളെ കൂടൊരിക്കാൻ മരം തേടി എവിടെ പോകുമെന്ന വ്യഥയോടെ.. വരികൾ ഒന്നു കൂടി ചുരുക്കാമായിരുന്നു ... ഈ ഇടപെടൽ അവസരോചിതം ആശംസകൾ...

  ReplyDelete
 14. @ മുഹമ്മദ്കുട്ടിക്കാ നിങ്ങള്‍ മാത്രല്ല നമ്മുടെ കൂതറയും കവിത എഴുതിയിട്ടില്ല .അവന്‍ ഉടന്‍ ഒന്ന് എഴുതുന്നുണ്ട് എന്ന് പറയുന്നത് കേട്ടു. അതിനു എന്തൊക്കയോ പണിസാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോയിരിക്ക്വാണ് അവന്‍. എന്തോ കോടാലിയും വെട്ടുകത്തിയും എല്ലാം വാങ്ങണം എന്നു പറയുന്നത് കേട്ടു കവിത എഴുതാന്‍

  ReplyDelete
 15. ഇന്നത്തെ ദിനത്തിന് യോചിച്ചത്......
  അര്‍ത്ഥവത്തായ വരികള്‍...
  അഭിനന്ദനങ്ങള്‍

  ReplyDelete
 16. തികച്ചും ആനുകാലികം... അവസരോചിതം

  ReplyDelete
 17. കല്ലേറ് കൊണ്ടിട്ടും കരയാതെ നിന്നവള്‍..
  വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
  ഈ ഓര്‍മപ്പെടുത്തലിന് നന്ദി.

  ReplyDelete
 18. ഹൈ ഇസ്മൈല്‍, എനിക്യു വളരെ ഇഷ്ട്ടപ്പെട്ടു ട്ടോ. ഗ്രേറ്റ്‌...നല്ല തീം. ധാരാളം എഴ്തു.

  ReplyDelete
 19. ഇഷ്ടപ്പെട്ടു

  ReplyDelete
 20. പരിസ്ഥിതി സം‌രക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്‌.
  നന്നായിട്ടുണ്ട്‌. ഇഷ്ടപ്പെട്ടു.

  ReplyDelete
 21. ഇപ്പൊ മൈക്രോണ്‍ ചെയ്ത മരങ്ങളുടെ കാലമാണല്ലോ...

  ReplyDelete
 22. "ഇനിയും മരിക്കാത്ത ഭൂമീ, സ്മൃതിയില്‍ നിനക്കാത്മ ശാന്തി..."

  ReplyDelete
 23. UN slogan
  'many species,one planet,one future'

  ReplyDelete
 24. ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
  ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....
  ശ്രദ്ധേയമായ വരികൾ.., ഓരോരുത്തരും നെഞ്ചത്ത് കൈവെച്ച് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടേ, എന്റെ ജന്മം നിന്ദ്യമോ അതോ പുണ്യമോ...
  കാലികപ്രസക്തമായ നിരീക്ഷണം..
  എല്ലാ ഭാവുകങ്ങളൂം നേരുന്നു.

  ReplyDelete
 25. മരം നട്ടു പിടിപ്പിക്കാത്തവൻ മാത്രമല്ല അഹങ്കാരി .. പണ്ടാരോ വെച്ചതു ഒരു ലജ്ജയുമില്ലാ‍തെ നശിപ്പിക്കുന്നവനും നിന്ദ്യനല്ലെ.. ഒരു മരം നട്ടു പിടിപ്പിച്ച് അതിന്റെ പ്രയോജനം എത്രകാലം ജനങ്ങൾക്കു ലഭിക്കുന്നുവോ അത്രയും നന്മ അവനു ലഭിച്ചു കൊണ്ടേയിരിക്കും..

  ReplyDelete
 26. തൈ ‌ നാട്ടു പിടിപ്പിക്കാനുള്ള പ്രചോദനമാകട്ടെ ഈ കവിത. ഒരു പരിസ്ഥിതി ലേഖനം എന്റെ ബ്ലോഗിലും. www.athmagatham.co.cc
  വായിക്കുമല്ലോ

  ReplyDelete
 27. കവിതയുടെ കണ്‍സപ്റ്റ് കൊള്ളാം. പക്ഷേ ഈ വാക്കുകള്‍?
  “..എന്‍റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍...”
  മരണശേഷമുള്ള ചിന്തകളാണോ ഇത്? :)

  ReplyDelete
 28. >>>(5-June-2010 ഇന്ന് പരിസ്ഥിതി ദിനം.)<<< എന്നത് മനസ്സിലാ‍ായി
  അതിന് താഴെ ഉള്ളത് എന്താ???
  ലേബലില്‍ എന്തോ ഇഗ്ലീഷില്‍ എഴുതിയത് കണ്ടു, ‘ഗവിത’ എന്നതിന്റെ സായിപ്പ് നാമമാണോ അത്..??

  ReplyDelete
 29. ഒരു ചെറിയ മുദ്രാവാക്യം കൂടി തരാം.. സേവ് പേപ്പർ.. സേവ് ട്രീ.. യൂസ് ബ്ലോഗ് ഫോർ യുർ റൈറ്റിംഗ്.. !!!

  ReplyDelete
 30. kaviyude manassil thingivingi puratthekku mulapotti valarnnu panthalichu samrddamaayoottiya maram ..aashayam valare manoharam..

  ReplyDelete
 31. കവിത നന്നായി, ഇസ്മായിലെ,
  പക്ഷെ തലക്കെട്ട്‌

  ReplyDelete
 32. ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും

  ഓര്‍മ്മപ്പെടുത്തല്‍ നന്നായി.

  ReplyDelete
 33. ഒരു മരത്തിന്റെ മനം കാണാന്‍ നമ്മുടെ വിവേചന ബുദ്ധിക്കു കഴിയുന്നില്ലല്ലോ...
  വര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു വന്ന ഒരു മരത്തെ വെട്ടിയിടുമ്പോള്‍ നമ്മലോര്‍ക്കുന്നില്ലല്ലോ ഒരു നീണ്ട കാലഘട്ടത്തെയാണ് നമ്മള്‍ പിഴുതെറിയുന്നതെന്ന്...

  അവസരോചിതമായ പോസ്റ്റ്‌...!!

  ReplyDelete
 34. അത്യുദാത്തമീ ചിന്തകള്‍....

  മംഗളം

  ReplyDelete
 35. ഒരു മരം നടാം
  അതെ, ഒരാൾ ഒരുമരം നടാം........
  നാളെകൾകുള്ള ദാഹജലത്തിനായി.

  ReplyDelete
 36. "മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി.."
  "മരമേതായാലും ഒരെണ്ണം നട്ടാല്‍ മതി..."
  സംഭവം കാലികപ്രസക്തമാണ് ...നന്നായി ...

  ReplyDelete
 37. അര്‍ത്ഥം തെളിഞ്ഞ സന്ദേശം പുഴപോലെ ഒഴുകി

  ReplyDelete
 38. ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി!
  :)

  ReplyDelete
 39. അവസരോചിതമായ പോസ്റ്റ്‌ !
  ഇവിടെ കാണുന്ന ഒരു കാഴ്ച, മരങ്ങള്‍ സംരക്ഷിക്കുകയും കൂടുതല്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.എവിടെ നോക്കിയാലും കാടുകള്‍,പച്ചപ്പ്‌...മഞ്ഞു കാലത്ത് റോഡരികിലുള്ള മരങ്ങളെ പൊതിഞ്ഞു വച്ചു സംരക്ഷിക്കുന്നു. അത്രയൊന്നും ചെയ്തില്ലയെങ്കിലും,ഒരു മരമെങ്കിലും നട്ടു വളര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിച്ചാല്‍ തന്നെ,എത്ര നല്ലതായിരുന്നു.

  കവിത നന്നായിരിക്കുന്നു ഇസ്മായില്‍.

  ReplyDelete
 40. ആനുകാലികം ....

  ReplyDelete
 41. നന്നായിരിക്കുന്നു ഈ കവിത

  ReplyDelete
 42. പരിത-സ്ഥിതി...? കല്ലിവല്ലി..

  ReplyDelete
 43. ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
  ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി!

  കണ്ണുകള്‍ തുറക്കട്ടെ...തണല്‍ വിരിയട്ടെ.

  ReplyDelete
 44. തണല്‍, മരം ഒരു തണല്‍!

  ReplyDelete
 45. ഈ സമയത്ത് ഇത്തരം ഒരു കവിത വളരെ പ്രസക്തം.
  കവിത അത്ര ദഹിക്കാത്ത ആളാണ് ഞാന്‍ . അതിനാല്‍ ഒരഭിപ്രായം അതിനും അശക്തന്‍. തുടരട്ടെ എന്നാശംസിക്കാണെ കഴിയൂ.

  ReplyDelete
 46. ആനുകാലികം.. നല്ല കവിത സൃഹൃത്തേ

  ReplyDelete
 47. ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
  ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും.

  ReplyDelete
 48. ആര്‍ക്കും മനസ്സിലാവുന്ന നല്ല വരികള്‍..
  അതിനെക്കാളേറെ ഇഷ്ട്ടമായത് കമന്റിയ മഹദ് വചനമാണ്..
  നിങ്ങള്‍ അതെഴുതിയ സ്ഥിതിക്ക് ഞാനും ഒന്നെഴുതാം..
  വൃക്ഷത്തിന്റെ ഫലങ്ങള്‍ പക്ഷികള്‍ തിന്നു പോയാലും
  നട്ടവന് അത് പ്രതിഫലമാണത്രേ..

  ReplyDelete
 49. മാവ്...മാവ്..തേന്മാവ്,സുല്‍ത്താനെ ഓര്‍ത്തുപോയതാ !
  മാവുകള്‍ മായുന്നെങ്കിലും ,ഒരു ബോണ്‍സായിയെങ്കിലും നട്ട്നനച്ച്
  പുണ്യം കിട്ടിയാലോ..(ഒട്ടും സ്ഥലമില്ലാ,മനസ്സുകളിലത് ഒട്ടുമില്ല!)

  ReplyDelete
 50. ആ മരത്തിന്റെ തണലാണോ ഈ തണല്‍

  ReplyDelete
 51. മനുഷ്യനൊപ്പം മണ്ണിനെയും മരങ്ങളെയും സ്നേഹിക്കാം....

  ഒരു തൈ നടുമ്പോൾ....

  ReplyDelete
 52. kaalika prasakthiyulla kavitha nannaayi...

  ReplyDelete
 53. നല്ല പോസ്റ്റ്‌ &ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു ...

  ReplyDelete
 54. നല്ല വരികളെ ശീര്‍ഷകം കൊണ്ട് പരിഹസിച്ചത്‌ എന്തിനാണ്?

  ReplyDelete
 55. "ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
  ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി!"
  ഇങ്ങനെ ചിന്തിക്കുന്നവർ വളരെ ചുരുക്കമാണിന്ന്.

  ReplyDelete
 56. APM FAROOK
  Postukalellam kanarund pakshe onnum parayarilla.
  Ennal etangane vittal pattilla. Enta paraya....

  ATYUGRAN ENNALLATE. Very Good. Sandarbhojitam. Thanks a lot. Congratulations, Keep it up.

  apmfarook

  ReplyDelete
 57. ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി!

  ReplyDelete
 58. നല്ല കവിത‍-ഒരു ചെടിയെങ്കിലും നടാന്‍ ഓരൊരുത്തരും മനസ്സുവെച്ചാല്‍ ലോകം ഹരിതമോഹനമാകും.

  ReplyDelete
 59. അഭിപ്രായം പ്രകടിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു. (വെവ്വേറെ നന്ദി പറഞ്ഞ് കമന്‍റുകളുടെ എണ്ണം കൂട്ടുന്നതെന്തിനാ അല്ലെ)
  ഇനിയും ഇതേപോലെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ നിര്‍ലോഭം സ്വാഗതം ചെയ്യുന്നു. നന്ദി....

  ReplyDelete
 60. തണല്‍..... തണല്‍ തന്നെയാണ് വേണ്ടത് നാളേക്ക് വേണ്ടിയ തണല്‍.... നന്നായി. എന്നാലും അവസരോചിതമായ പോസ്റ്റിനു അനവസരത്തില്‍ ഒരു കമന്റ് അല്ലെ.

  ReplyDelete
 61. >>>ആരോ നട്ടുവളര്‍ത്തിയ മരമെന്നും
  ആജീവനാന്തം തുണയായ്‌ ഭവിച്ചിട്ടും
  ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
  ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....<<<<

  അതാണ്‌ സത്യം. നമ്മള്‍ മരങ്ങള്‍ മുറിച്ചു മാറ്റുന്നതല്ലാതെ പുതുതായി ഒരു ചെടി പോലും വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കാറില്ല.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.