November 20, 2010

യോഗ - ഭാഗം മൂന്ന്

യോഗ ഒന്നാം ഭാഗം 
യോഗ രണ്ടാം ഭാഗം 


(യോഗ ചെയ്യാന്‍ മടിയുള്ളവരോട് ഒരു വാക്ക്.    മടിയകറ്റാന്‍ ഏറ്റവും നല്ല വഴി യോഗ ചെയ്യുകയാണ്)
ആസനങ്ങളും മുദ്രകളും അനേകമുണ്ട് . തിരക്ക് പിടിച്ച നമ്മുടെ ഓട്ടപ്പാച്ചിലിനിടയില്‍ അത് മുഴുവന്‍ പ്രയോഗവല്‍ക്കരിക്കുക അതീവശ്രമകരമാണ്. തികഞ്ഞ ഗൌരവത്തിലോ  തൊഴില്‍പരമായോ  ( Professionally) അതിനെ സമീപിക്കുന്നവര്‍ക്ക്  മാത്രമേ അത് മുഴുവനായി തുടര്‍ന്ന് കൊണ്ടുപോകാനാവൂ.  അതിനാല്‍ പ്രധാനപ്പെട്ട അല്പം ആസനങ്ങള്‍ മാത്രമേ ഇതില്‍ പ്രതിപാദിക്കുന്നുള്ളൂ . അവ ചെയ്തു ശീലിച്ചാല്‍ തന്നെ അസൂയാര്‍ഹമായ മാറ്റം നിങ്ങളില്‍ പ്രകടമാവുന്നതാണ്.

പാദഹസ്താസനം :


'നട്ടെല്ലു വളയ്ക്കാന്‍' നമുക്കാര്‍ക്കും ഇഷ്ടമല്ല. പക്ഷെ ആ അഹങ്കാരമൊക്കെ മാറ്റിവച്ചു അല്പം നട്ടെല്ലു വളയ്ക്കാന്‍ തയ്യാറായാല്‍ മാത്രമേ നടുവേദനയില്‍ നിന്ന് നമുക്ക് രക്ഷ നേടാന്‍ കഴിയൂ. നട്ടെല്ലു വളക്കാതെ നടുവേദനയുമായി കഴിയണമോ നട്ടെല്ലു വളച്ച്  നിവര്‍ന്നു നടക്കണമോ എന്ന് നിങ്ങള്‍ക്ക്‌ തീരുമാനിക്കാം.
ആസനങ്ങളില്‍ സവിശേഷമായ ഒന്നാണ് 'പാദഹസ്താസനം'. ഇത്, അരക്കെട്ടും വയറും ഒതുങ്ങി ശരീരസൌന്ദര്യവും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. നട്ടെല്ലിനുള്ള വളവു നിവര്‍ന്നു നല്ല ആയാസം ലഭിക്കുകയും നടുവേദന അകറ്റുകയും ചെയ്യുന്നു.വയറിലെ ദുര്‍മേദസ്സ് കുറയുന്നു. ഉദരഗ്രന്ഥികളുടെ പ്രവര്‍ത്തനം എളുപ്പമാക്കുകയും വയറിനു പിടിപെടാവുന്ന അസുഖങ്ങളെ ചെറുക്കുകയും ചെയ്യുന്നു. വയറിനുള്ളിലെ വായു ബഹിര്‍ഗമിക്കുന്നു.  'ഹൈ ഹീല്‍' ചെരിപ്പുകള്‍ ഉപയോഗിക്കുന്നവരില്‍ കണ്ടു വരുന്ന, നട്ടെല്ലിനുള്ള വളവ് നിവരുവാന്‍ ഈ ആസനം ഉപകാരപ്രദമാണ്.

ചെയ്യേണ്ടുന്ന വിധം:
കാല്‍പാദങ്ങള്‍ ചേര്‍ത്തുവച്ചു നിവര്‍ന്നു നില്‍ക്കുക. കൈകള്‍ മുകളിലേക്കുയര്‍ത്തുക. കാല്‍മുട്ടുകള്‍ വളയാതെ, ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് മെല്ലെ കുനിഞ്ഞു കവിരലുകളുടെ അഗ്രം താഴെ തോടുവിക്കാന്‍ ശ്രമിക്കുക. അല്‍പ സമയം ഈ നില തുടര്‍ന്ന ശേഷം  ശ്വാസം ഉള്ളിലെക്കെടുത്തുകൊണ്ട് സാവധാനം നിവര്‍ന്നുനില്‍ക്കുക . ഇത് പരിശീലിച്ചു ശരിയായി കഴിഞ്ഞാല്‍ അടുത്ത  തവണ കൈവെള്ള നിലത്ത് തൊടുവിക്കാന്‍ ശ്രമിക്കുക. ഇതും ശരിയായി ചെയ്തു ശീലിച്ചാല്‍ അടുത്തതായി, ചിത്രത്തില്‍ കാണുന്നതുപോലെ തല കാല്‍മുട്ടുകളില്‍ മുട്ടിക്കുകയും കൈകള്‍ കാലുകളില്‍ പിടിക്കുകയും ചെയ്യുക. മൂന്നാം ഘട്ടത്തിലേക്ക് ഒറ്റയടിക്ക് എത്തിച്ചേരാന്‍ ശ്രമിക്കരുത്.   പടിപടിയായി സാവധാനം പരിശീലിക്കുക. ഇത് അഞ്ചു പ്രാവശ്യം ചെയ്യുക.
(ഇതിനു ഏകദേശം സമാനമായ ഒരു ആസനമാണ് ' പശ്ചിമോത്താനാസനം'. നിന്ന് കൊണ്ട്  'പാദഹസ്താസനം' ചെയ്യുന്നതിന് പകരം ഇരുന്നു കൊണ്ട് ചെയ്യുന്നതാണ് ഇത്. നിയമങ്ങളെല്ലാം ഇത് പോലെതന്നെ).
-----------------------------------------------

ചക്രാസനം:

വളരെ പ്രധാനപ്പെട്ട ഒരു ആസനമാണിത്. ചക്രത്തിന്റെ രൂപത്തില്‍ ആയത് കൊണ്ടാണ് ഇതിനു അങ്ങനെ ഒരു പേരു വന്നത്. ഏറെ ഗുണഫലങ്ങള്‍ ഉള്ള ഈ ആസനം വഴി ഉയരം വര്‍ധിക്കുന്നു. പാദഹസ്താസനത്തിനു മുന്നോട്ടു വളക്കുന്നതിനു വിപരീതമായി പിന്നോട്ടും നട്ടെല്ലു വളയുന്നതിനാല്‍ നല്ല ആയാസം ലഭിക്കുന്നു. യുവത്വവും ചുറുചുറുക്കും വര്‍ദ്ധിക്കും. നടുവേദന പമ്പകടക്കും. വാതരോഗങ്ങളും കഫശല്യങ്ങളും ഉണ്ടാകില്ല. കൈകളുടെ ബലം വര്‍ദ്ധിക്കും.

ചെയ്യേണ്ടവിധം:
ആരംഭ ദശയില്‍ ഇത് മറ്റൊരാളുടെ സഹായത്തോടെ പരിശീലിക്കുന്നത് നല്ലതാണ്. മലര്‍ന്നു കിടന്നു കാലുകള്‍ ഒന്നരയടി അകറ്റിവക്കുക. കൈകള്‍ രണ്ടും മടക്കി,  തലയ്ക്കു മീതെ കൊണ്ടുവന്നു കൈവിരലുകള്‍ പിന്നോട്ട് വരത്തക്കവിധം ചെവിയുടെ ഇരു ഭാഗത്തായി കുത്തനെ നിര്‍ത്തുക. കാല്‍മുട്ട് വളച്ച് കാല്‍പാദം പൃഷ്ഠഭാഗത്തേക്ക് പരമാവധി അടുപ്പിച്ചു വെക്കുക.ശേഷം രണ്ടു കൈകാലുകളില്‍ ബാലന്‍സ്‌ ചെയ്തു കൊണ്ട് ശരീരത്തിന്റെ മധ്യഭാം മേലോട്ട് പരമാവധി ഉയര്‍ത്തുക. കൈകാലുകള്‍ പരമാവധി നിവര്‍ത്തിനോക്കുക. ഒറ്റയടിക്ക് പൂര്‍ണ്ണ അവസ്ഥയില്‍ എത്തിച്ചേരുക ബുദ്ധിമുട്ടായിരിക്കും. ക്രമേണ നില മെച്ചപ്പെടുത്താനെ കഴിയൂ. കഴിയുന്നത്ര നേരം ഈ പൊസിഷനില്‍ നിന്ന് കൊണ്ട് സാവധാനം കൈകാലുകള്‍ മടക്കി പൂര്‍വ്വസ്ഥിതിയിലേക്ക് കൊണ്ടുവരിക. ഇതും അഞ്ചു പ്രാവശ്യം ചെയ്യാന്‍ ശ്രമിക്കുക.
----------------------------------
ത്രികോണാസനം:

ത്രികോണാകൃതിയിലുള്ള ഒരാസനമാണിത്. സാധാരണ നിത്യജീവിതത്തിന്റെ ഭാഗമായി കുറെയൊക്കെ നാം മുന്നോട്ടും പിന്നോട്ടും ഒക്കെ നട്ടെല്ലു വളക്കാറുണ്ട്. പക്ഷെ രണ്ടു വശത്തേക്കും വളയുന്നത് അപൂര്‍വ്വമാണ്. ശരീരവടിവ് ഉണ്ടാകാന്‍ അത്യാവശ്യം ചെയ്യേണ്ട ഒന്നാണിത്.  ഇത് അരക്കെട്ട് ഒതുക്കമുള്ളതാക്കുന്നു. ഇടുപ്പിന്റെ ഇരു വശത്തുമുള്ള കൊഴുപ്പ് (ടയര്‍) കുറച്ചു ശരീരം V ആകൃതിയിലാക്കുന്നു.നെഞ്ചിന്റെ ബലവും വ്യാപ്തിയും കൂടുന്നു. നെഞ്ചിനിരുവശത്തുമുള്ള പേശികള്‍ (വിംഗ് സ് ) ക്ക് ശക്തി കൂട്ടുന്നു. ദഹനം വര്‍ധിക്കുന്നു. ആസ്തമ ശമിക്കുന്നു.
ചെയ്യേണ്ട വിധം:
നിവര്‍ന്നു നിന്ന് കാലുകള്‍ രണ്ടടി അകറ്റിവക്കുക.ശ്വാസം ഉള്ളിലേക്ക് വലിക്കുക. ശ്വാസം സാവധാനം വിട്ടുകൊണ്ട് ശരീരം മുന്നോട്ടോ പിന്നോട്ടോ വളയാതെ നേരെ വലതു വശത്തേക്ക് വളയ്ക്കുക. ഒപ്പം ഇടതു  കൈയും നിവര്‍ത്തി തലയ്ക്കു മീതെ കൊണ്ടുവരിക. വലതു കൈ വലത്തെ ഉപ്പൂറ്റിയില്‍ തൊടുവിക്കാന്‍ ശ്രമിക്കുക. (ചിത്രം ശ്രദ്ധിക്കുക) പിന്നീട് ശ്വാസം എടുത്തുകൊണ്ട് പൂര്‍വ്വസ്ഥിതിയിലേക്ക് എത്തിച്ചേരുക. ഇത് നേരെ വിപരീത ദിശയിലേക്കും ചെയ്യുക. ഇത് ചെയ്യുമ്പോള്‍ മുന്നോട്ടോ പിന്നോട്ടോ വളയാതിരിക്കാന്‍ പ്രത്യകം ശ്രദ്ധിക്കണം. സാവധാനം മാത്രമേ പൂര്‍ണ്ണാവസ്ഥയിലേക്ക് എത്താവൂ. ധൃതി പാടില്ല. 

(തുടരും..)

യോഗയെ പരാമര്‍ശിക്കുമ്പോള്‍ അവഗണിക്കാന്‍ കഴിയാത്തതാണ്   'പ്രാണായാമം'. അതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ അമര്‍ത്തുക.

(വാല്‍ പോസ്റ്റ്‌: യോഗയെ കുറിച്ചുള്ള ഈ പോസ്റ്റുകള്‍ ആരംഭിക്കുമ്പോള്‍, ഇതുവരെ മലയാള ബ്ലോഗില്‍ ഇതിനെക്കുറിച്ച്‌ ആരും പരാമര്‍ശിചിട്ടില്ലെന്നായിരുന്നു എന്റെ ധാരണ. പിന്നീടാണ്   ഡോ. ജയന്‍ എവൂരിന്റെ ബ്ലോഗും  ഇന്‍ഡ്യ ഹെറിറ്റേജ്‌ എന്ന ബ്ലോഗും ശ്രദ്ധയില്‍പെട്ടത്! അതിനാല്‍ വളരെ വിശദമായ ഒരു വിവരണം ഇവിടെ തുടരാന്‍ ഉദ്ദേശിക്കുന്നില്ല . പ്രസക്തമായ അല്പം ചില ആസനങ്ങള്‍ മാത്രം ഇവിടെ വിവരിച്ചു അവസാനിപ്പിക്കാം . സംശയനിവാരണത്തിന് ആ ബ്ലോഗുകളെയും  അവലംബിക്കാവുന്നതാണ്)

59 comments:

 1. പതിവുപോലെ ഏവരുടെയും വിമര്‍ശനങ്ങള്‍, സംശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദേശങ്ങള്‍ എന്നിവ ക്ഷണിക്കുന്നു.

  ReplyDelete
 2. ഇൻഡ്യാ ഹെറിറ്റേജും,ജയൻ വൈദ്യരും നന്നായി തന്നെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ,ആസനങ്ങൾ ചെയ്യേണ്ട വിധങ്ങങ്ങൾ പടമടക്കം കൊടുത്തത് നന്നായി കേട്ടൊ ഇസ്മായിൽ

  ReplyDelete
 3. ഉസ്താത് ഇസ്മായില്‍ കുറുംബടികള്‍...

  ഹലോ ? യോഗ ചെയ്യാന്‍ മടി ആണെങ്കില്‍ എന്ത് ചെയ്യും ? അത് മാറാന്‍ വല്ല പ്രയോഗം ഉണ്ടോ ?

  ReplyDelete
 4. അതെന്താണാവോ..അവിടെ ഉള്ളതുകൊണ്ടു ഇവിടെ വേണ്ടാ എന്നു വച്ചതു..തുടരണം എന്നു തന്നെയാണു എന്‍റെ അഭ്യര്‍ഥന..തുടര്‍ ആസനങ്ങള്‍ ഇതുപോലെ ലളിതമായി സംഗ്രഹിക്കും എന്ന പ്രതീക്ഷയോടെ...ഭാവുകങ്ങള്‍..

  ReplyDelete
 5. അത്യാവശ്യം വേണ്ട എല്ലാ ആസനങ്ങളും ചിത്ര സഹിതം വിവരിച്ചതിന് ശേഷമേ നിരത്താവൂ. പശ്ചിമോത്താനാസനം യഥാവിധി വിവരിക്കാമായിരുന്നു. പോസ്റ്റ്‌ തുടര്‍ന്ന് കൊണ്ട് പോകുന്നതിനു വളരെ നന്ദി.

  ReplyDelete
 6. അയ്യോ ഞാന്‍ "കുക്കുടാസനം"തെറ്റി ചെയ്തു "കുരുക്ക് ആസനത്തില്‍" ആയിപ്പോയി രിക്കുകയാണ് .താങ്കള്‍ ഈ പംക്തി ഇപ്പോള്‍ നിര്‍ത്തിയാല്‍ ഈ കുരുക്ക് ആര് vannu അഴിച്ചു തരും എന്റെ ഇസ്മയില്‍ ഭായീ ?

  ReplyDelete
 7. എന്റെ മടി മാറ്റിയെ പറ്റൂ. ഞാന്‍ ശ്രമിക്കുന്നുണ്ട്. തുടരുക.

  ReplyDelete
 8. സൂചിപ്പിച്ചിരുന്ന രണ്ടിടത്തും പോയി.
  വളരെ നല്ല പോസ്റ്റുകളാണവ.
  അതിനു ആദ്യം നന്ദി പറയട്ടെ.

  ആയിരുന്നാലും, ചിത്രങ്ങൾ സഹിതം, വളരെ ലളിതവും (നിഷ്ക്കളങ്കവും) ആയി വിവരിക്കുന്നതു കൊണ്ട്‌ ഇതു തുടരുന്നതു നന്നായിരിക്കും എന്നാണെന്റെ അഭിപ്രായം.

  ഒരു പോസ്റ്റിൽ ഒരു ആസനത്തെ കുറിച്ചു മാത്രം പറയുക.
  അതിനെക്കുറിച്ച്‌ എല്ലാവർക്കും അഭിപ്രായം പറയുവാൻ അവസരം കൊടുക്കുക. എങ്കിൽ നന്നായിരിക്കും എന്നു തോന്നുന്നു.

  ReplyDelete
 9. നന്ദി മാഷേ പ്രയോജനകരമായ പോസ്റ്റ്‌

  ReplyDelete
 10. ദൈനംദിനം ചെയ്തു ശീലിക്കുന്നതിനു ഏറ്റവും ഉചിതവും ഉപകാരപ്രദവുമായ (സർവ്വാംഗസ്പർശിയായ) ഏതാനും ആസനങ്ങൾ വിവരിച്ചുതീരും വരെ യോഗാസംബന്ധിയായ ഈ പോസ്റ്റുകൾ തുടരണമെന്ന് അപേക്ഷിക്കുന്നു. ചിത്രസഹിതമുള്ള ഈ വിവരണം നന്നാകുന്നുണ്ട്.

  ReplyDelete
 11. padikkunna samayathu kurachokke njaanum payattiyirunnu..eppo veendum kureshey thudangi varunnu...enthayaalum nalla post mashe..

  ReplyDelete
 12. എവിടെ സമയം?

  ReplyDelete
 13. യോഗ ചെയ്യാന്‍ യോഗമില്ല.
  എന്തെന്നാല്‍ മടി..കുഴിമടി.

  ReplyDelete
 14. njaanum kuzhi matiyanaa..... oru samshayam maathram.... ee photathil kaanunna deham thankal thanne aano...?

  ReplyDelete
 15. പ്രിയ നീര്‍വിളാകന്‍..
  ഫോടോ ആരുടേത് എന്നത് ഇവിടെ പ്രസക്തമല്ലെങ്കിലും ചോദിച്ച സ്ഥിതിക്ക് പറയാം. ആ ഫോട്ടത്തില്‍ കാണുന്ന മൃത'ദേഹം' എന്റേത് തന്നെയാണ്.
  മടി മാറ്റാന്‍ ഉള്ള മരുന്ന് ഈ പോസ്റ്റിന്റെ ആദ്യം പറഞ്ഞിട്ടുണ്ട്.

  ReplyDelete
 16. സുഹൃത്തുക്കളുടെ കമന്റുകള്‍ നിരീക്ഷിക്കുമ്പോള്‍ രണ്ടു കാര്യങ്ങള്‍ തെളിഞ്ഞുവരുന്നുണ്ട്. ഒന്ന്- മടി തന്നെ.
  രണ്ടു- സമയം ഇല്ല.
  എന്നാല്‍ ഇത് രണ്ടും അല്പം നിശ്ചയദാര്‍ഢ്യം കൊണ്ട് മറികടക്കാവുന്നത്തെ ഉള്ളൂ. ഓരോ അസുഖങ്ങള്‍ വന്നു കഷ്ടപ്പെട്ടാല്‍ നാം ഓരോന്ന് ചെയ്യാന്‍ നിര്‍ബന്ധിതര്‍ ആകുന്നതു ആലോചിക്കുമ്പോള്‍ ഇന്ന് അതിനെ നേരിടാന്‍ അല്പം 'ബുദ്ധിമുട്ടും' സ്വല്പം 'സമയവും' ചെലവഴിക്കുന്നത് കൊണ്ട് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.
  അലസനു ഒരിക്കലും സമയം കിട്ടില്ല. എപ്പോഴും തിരക്ക് ഉള്ളവര്‍ക്കേ എപ്പോഴും സമയം കിട്ടുകയുള്ളൂ.
  ടീവിയുടെയോ കമ്പ്യൂടരിന്റെയോ മുന്നില്‍ ചടഞ്ഞിരിക്കുന്ന മണിക്കൂറുകള്‍ പുതുതലമുറയുടെ ശാപമാണ്.

  ReplyDelete
 17. ഇത് കൊള്ളാമല്ലോ....ഞാന്‍ ഇപ്പോഴാ കണ്ടത്. ഒരു വെറൈറ്റി.

  ReplyDelete
 18. ഇസ്മായില്‍ ജീ,

  മൂന്നാമത്തെ പോസ്റ്റ്‌ കണ്ടു. വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ചില വാചകങ്ങള്‍ ഇഷ്ടപ്പെട്ടില്ല

  "1. പ്രസക്തമായ അല്‍പം ചില ആസനങ്ങള്‍ മാത്രം ഇവിടെ വിവരിച്ചു അവസാനിപ്പിക്കാം."

  അതു വേണ്ട . ക്രമേണ ഓരോരോ ആസനങ്ങള്‍ ഓരോരോ പോസ്റ്റിലായി കൊടുക്കുന്നതായിരിക്കും നല്ലത്‌ എന്ന് എനിക്കു തോന്നുന്നു.

  ഇതു അങ്ങനെ അവസാനിപ്പിക്കേണ്ട ഒന്നല്ല തുടര്‍ന്നു തുടര്‍ന്നു പോകട്ടെ

  അവയെ പറ്റി നമുക്കു കൂട്ടായി ചര്‍ച്ച ചെയ്യാം.

  പിന്നൊരു നിര്‍ദ്ദേശം

  എല്ലാവര്‍ക്കും ഇതുപോലെ മുഖം മുട്ടില്‍ മുട്ടിയ്ക്കാന്‍ എളുപ്പം സാധിക്കില്ല, അതിനു വളരെയധികം സമയം എടുക്കും പ്രത്യേകിച്ചും പ്രായക്കൂടുതല്‍ ഉള്ളപ്പോള്‍ (എന്നെ പോലെ :))

  അതുകൊണ്ട്‌ കുറച്ചു കൂടി ലളിതങ്ങളായ ആസനങ്ങള്‍ - എല്ലാവര്‍ക്കും എളുപ്പം ചെയ്യാവുന്നതില്‍ തുടങ്ങുന്നത്‌ നന്നായിരിക്കും ഉത്താനപാദാസനം പോലെയുള്ളവ)

  അപ്പോള്‍ അടുത്തതു മുതല്‍ ഓരോന്നോരോന്നായി പോരട്ടെ.

  ഒരു വലിയ ക്ലാപ്പോടെ

  ReplyDelete
 19. ബൂലോകരുടെ ആരോഗ്യത്തിനു
  ഈ തണലുപകരിക്കും

  ReplyDelete
 20. ചെറിയ വിവരണങ്ങളും ചിത്രങ്ങളും ആയി കുറച്ച് കൂടി ആയിക്കോട്ടെ.

  ReplyDelete
 21. ഇങ്ങനെ ഓരോരോ ആസനങ്ങളുടെ വിവരണം പോരട്ടെ... ( ഫോട്ടോകള്‍ എന്‍റെ കയ്യില്‍ ഉണ്ട് പണ്ട് അയച്ചു തന്നത് ഞാന്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ട് )

  ReplyDelete
 22. നല്ല പ്രയോജനപ്രദമായ പോസ്റ്റ്‌. ഇപ്പോള്‍ ഷട്ടില്‍ മുടങ്ങിയ കാരണം യോഗ പഠിക്കാന്‍ നോക്കുകയാണ്. ആശംസകള്‍.

  ReplyDelete
 23. വളരെ നന്നായി ഇസ്മായില്‍ജി. താങ്കളുടെ എഴുത്തിന്റെ ഭംഗികൊണ്ടു തന്നെ ഇതെല്ലാം വായിക്കാന്‍ തോന്നും - നല്ല friendly tone.

  ഇന്‍ഡ്യാഹെറിറ്റേജ്‌ പറഞ്ഞതുപോലെ ലളിതമായ ആസനങ്ങള്‍ പറഞ്ഞു തുടങ്ങിയാല്‍ എല്ലാവര്‍ക്കും ഒന്ന് ശ്രമിച്ചു നോക്കാനെങ്കിലും തോന്നും. ഞാനൊക്കെ ചക്രാസനത്തില്‍ തുടങ്ങിയാല്‍, ചക്രശ്വാസം വലിച്ചു കൈയ്യിലെ ചക്രവും കളഞ്ഞ് ആശുപത്രിയിലെ ചക്രക്കിടക്കയില്‍ കിടക്കേണ്ടി വരും (അങ്ങനെയൊന്നും ആയില്ലെങ്കിലും ആ പേടികൊണ്ട് ഇതൊന്നും ശ്രമിക്കുകപോലുമില്ല).

  ഇനിയും എഴുതണം, കാരണം ഇതൊക്കെ കണ്ട് ഒരു ലജ്ജ തോന്നിയിട്ടെങ്കിലും എന്തെങ്കിലും ചെയ്യും. ഒരു വീഡിയോ എടുത്തു വിശദീകരണത്തോടെ youtubeല്‍ പോസ്റ്റ്‌ ചെയ്യുന്നതും ഉപകാരപ്രദമായിരിക്കും.

  ReplyDelete
 24. എന്‍റെഉമ്മോ എനിക്കാവുന്നില്ലേ...യോഗ പോയിട്ട് ഇരിക്കുന്നിടത്ത് നിന്നൊന്നു എണീക്കാന്‍ തോനുന്നില്ല...മാഷേ...

  ReplyDelete
 25. ഇന്നലെ എഴുതിയപ്പോള്‍ ഒരു കാര്യം പറയാന്‍ വിട്ടുപോയി.

  നടുവിനു വേദന ഉള്ളവര്‍ ഒരു അസ്ഥിരോഗവിദഗ്ദ്ധന്റെ ഉപദേശം അറിഞ്ഞിട്ടെ പാദഹസ്താസനം ചെയ്യാവൂ.

  നട്ടെല്ലിന്റെ കശേരുക്കള്‍ക്കിടയില്‍ ഒരു ഷോക്‌ അബ്സോര്‍ബര്‍ പോലെ പ്രവര്‍ത്തിക്കുന്ന inter=vertebral Disc ഉണ്ട്‌. ചില സന്ദര്‍ഭങ്ങളില്‍ അവ പിന്നിലേക്കു തള്ളിനില്‍ക്കും.

  അങ്ങനെയുള്ളവര്‍ ഈ ആസനം ശീലിച്ചാല്‍ Disc Prolapse എന്ന അവസ്ഥ തീവ്രം ആകുവാനും കുഴപ്പങ്ങള്‍ സംഭവിക്കാനും സാധ്യത ഉണ്ട്‌.

  അതിനാല്‍ അവര്‍ ആദ്യം ചെയ്യേണ്ടത്‌ നട്ടെല്ലിനെ പിന്നിലേയ്ക്കു വളയ്ക്കുന്ന ആസനങ്ങള്‍ ആണ്‌. അവ ശീലിച്ച്‌ നടൂവുവേദന മാറുകയും, നട്ടെല്ലിന്റെ കശേരുക്കള്‍ക്കും മറ്റും ബലം വയ്ക്കുകയും ചെയ്ത ശേഷം മേല്‍പറഞ്ഞ ആസനവും ചെയ്യാം

  ReplyDelete
 26. യോഗ ചെയ്യാന്‍ താല്പര്യമുണ്ട്....പക്ഷെ ചില "സാങ്കേതിക കാരണങ്ങള്‍" കൊണ്ട് ഇപ്പോള്‍ നടക്കുന്നില്ല....കഴിയുകയാണെങ്കില്‍ ഭാവിയില്‍ ശ്രമിച്ചു നോക്കാം....:)

  ReplyDelete
 27. അങ്ങനെ പരസ്യമായി നട്ടെല്ല് വളക്കാന്‍ ഞാന്‍ തീരുമാനിച്ചു! യോഗയെങ്കില്‍ യോഗ! (ഇതും ഒരു യോഗം)

  ReplyDelete
 28. ആവുന്നോരുടെ യോഗത്തിൽ ആവാത്തവർക്ക് എന്ത് കാര്യം?

  ReplyDelete
 29. കുറേകാലമായി ദീര്‍ഘനേരം ഇരുന്നു ചെയ്യുന്ന ജോലിയായത് കൊണ്ട് നടുവേദനയുടെ ശല്യം തുടങ്ങിയിട്ടുണ്ട്. മുകളിലെ ക്രിയ ചെയ്യുമ്പോള്‍ 'ഊര ഞെട്ടുമോ' എന്നൊരു പേടി. അത്തരക്കാര്‍ക്ക് ചെയ്തു തുടങ്ങേണ്ട ലളിതമായ വല്ല ആസനങ്ങളുമുണ്ടോ?

  അവിടെ ഉണ്ടായത് കൊണ്ട് ഇവിടെ നിര്‍ത്തണം എന്നില്ല, എല്ലായിടത്തും ഉണ്ടാവട്ടെ നല്ല ഒരു റഫറെന്‍സ് ആകുമല്ലോ, നിര്‍ത്താതെ തുടരുക.‌

  ReplyDelete
 30. വളരെ പ്രസക്തം

  ReplyDelete
 31. ഡ്രൈവിംഗ് എന്നത് വളരെ ലളിതവും എന്നാല്‍ അപകടം പിടിച്ചതുമാണ്. എന്നുവച്ച് നാമാരും ഡ്രൈവ് ചെയ്യാതിരിക്കുന്നില്ല.
  ഡ്രൈവിങ്ങില്‍ അവഗാഹം നേടുന്നതിനു മുന്‍പ്‌ ആരും വണ്ടിയോടിച്ചു അങ്ങാടിയില്‍ പോകാറില്ല. സാവധാനം പരിശീലിച്ചു കഴിഞ്ഞു മാത്രമേ സ്പീഡ്‌ കൂട്ടുകയും തിരക്കുള്ള ഇടങ്ങളില്‍ പോവുകയും ചെയ്യാറുള്ളൂ. ഇത് പോലെ തന്നെ യോഗയും കണ്ടാല്‍ മതി.
  ഇതില്‍ പ്രതിപാദിച്ച മൂന്നു ആസനങ്ങളും ലളിത ആസനമാണ് പക്ഷെ പൂര്‍ണ അവസ്തയിലെക്കെതാന്‍ കുറച്ചു ദിവസം വേണ്ടി വരുമെന്ന് മാത്രം.അല്പാല്പമായി ശീലിക്കുക. നിത്യാഭ്യാസി ആനക്കുഞ്ഞിനെ എടുക്കും എന്നാണല്ലോ......

  ReplyDelete
 32. "കുറേകാലമായി ദീര്‍ഘനേരം ഇരുന്നു ചെയ്യുന്ന ജോലിയായത് കൊണ്ട് നടുവേദനയുടെ ശല്യം തുടങ്ങിയിട്ടുണ്ട്. മുകളിലെ ക്രിയ ചെയ്യുമ്പോള്‍ 'ഊര ഞെട്ടുമോ' എന്നൊരു പേടി. അത്തരക്കാര്‍ക്ക് ചെയ്തു തുടങ്ങേണ്ട ലളിതമായ വല്ല ആസനങ്ങളുമുണ്ടോ?
  "
  തെച്ചിക്കോടന്‍ ദാ ഇതൊന്നു പരീക്ഷിച്ചു നോക്കാവുന്നതാണ്‌

  ReplyDelete
 33. തെച്ചിക്കോടന്‍,

  അല്ലെങ്കില്‍ ചെറിയ പെണ്‍കുട്ടികള്‍ കമഴ്‌ന്നു കിടന്നു പുസ്തകം വായിക്കുന്ന രംഗം ഓര്‍മ്മയുണ്ടോ?

  രണ്ടു കൈകളും കൊണ്ട്‌ താടി താങ്ങിക്കൊണ്ട്‌ കാലുകള്‍ ആട്ടി കമ്ഴ്‌ന്നു കിടക്കുന്നത്‌.
  മേല്‍പറഞ്ഞ നടൂവുവേദന അകറ്റാന്‍ ആ പണി നല്ലതാണ്‌.

  കാലുകള്‍ ആട്ടി ആട്ടി ചന്തിയ്ക്കു കുട്ടുന്നെങ്കില്‍ നല്ലത്‌ ഇല്ലെങ്കിലും സാരമില്ല ദിവസം ഒരു പത്തു ഇനിറ്റ്‌ പരിശീലിക്കുക.
  അതിനു ശേഷം ഞാന്‍ പറഞ്ഞ ആസനം തുടരാം എങ്കിലും നല്ലത്‌

  ReplyDelete
 34. ഭായ്...
  ചുമ്മാ ആള്‍ക്കാരെ മക്കാറാക്കല്ലേ...
  അവിടെയുണ്ടന്ന് വെച്ച് ഇവിടെയെന്തിനാ നിര്‍ത്തുന്നത്...
  ഞാന്‍ ഓരോന്നായി ട്രൈ ചെയ്ത് കൊണ്ടിരിക്ക്യാ..
  അപ്പോഴാ ഇങ്ങളിത് അടച്ചു പൂട്ടി പോകാം പോണേ...
  ലുലുവില്‍ നിന്നും വാങ്ങിയ ട്രെഡ്മില്‍ ഞാന്‍ ഭായ് പറഞ്ഞ പോലെ
  മുളകും മല്ലീം കുത്താന്‍ കൊടുത്തു...
  1400 മുതലാക്കണ്ടേ...
  നല്ല അവതരണം..തുടരുക...

  ReplyDelete
 35. മടി മാറണമെങ്കില്‍ ഒരു മരുന്നേയുള്ളൂ...നല്ല ചുട്ട അടി....
  തമാശയായിട്ട് പറഞ്ഞതാ കേട്ടോ...താങ്കള്‍ ഒരു യോഗാചാര്യനാണെന്നുള്ള കാര്യം ഇപ്പോഴല്ലേ മനസ്സിലായേ...(ഫോട്ടോ കണ്ടപ്പം...)
  ദോഹയില്‍ ഒരു വര്‍ക്ക് ഷോപ്പ് നടത്തിയാലോ??? ഖത്തര്‍ ബ്ലോഗ്ഗേഴ്സിന്റെ ബാനറില്‍...

  ReplyDelete
 36. യോഗാ ക്ലാസ്സ് നിറുത്തരുത്...
  കൂട്ടത്തിൽ മുൻപ് യോഗയെക്കുറിച്ച് എഴുതിയവരും കൂടുമെങ്കിൽ എല്ലാവരുടേയും സംശയങ്ങളും തീർക്കാം,ഒരു ഡോക്ടറുടെ നിർദ്ദേശങ്ങളും കണക്കിലെടുത്ത് മുന്നോട്ട് പോകാം.

  ഒരു പ്രാവശ്യം ഒരു യോഗമുറ പറയുന്നതായിരിക്കും നല്ലതെന്നു തോന്നുന്നു. ആ യോഗമുറ വായനക്കാർ പരിശീലിക്കട്ടെ. അതിനു ഒരു മൂന്നു ദിവസത്തെയെങ്കിലും ഗ്യാപ്പ് കൊടുക്കുന്നതും നല്ലതായിരിക്കും.

  പിന്നെ അവരുടെ കമന്റുകളിൽ നിന്നും അതിന്റെ ബുദ്ധിമുട്ടുകളും അതിനുള്ള മറുപടിയും മറ്റുമായി ഈ ‘യോഗാഭ്യാസം’ ഒരു സംഭവമായി തീരട്ടേയെന്ന് ആശംസിക്കുന്നു..

  ReplyDelete
 37. കുറുമ്പടീ,
  നിർത്തരുത്.
  എന്റെ ബ്ലോഗ് സമയക്കുറവു മൂലം നിന്നു പൊയതാണ്.
  ഇതിപ്പോൾ കൂടുതൽ ആളുകളെ ആകർഷിക്കുന്നുണ്ട്.
  അതാണു വേണ്ടതും.
  എല്ലാവർക്കും നല്ലതു വരട്ടെ!

  ReplyDelete
 38. my age ,,40,, can i do yoga..?


  my weight is 86 can i do yoga,,..?
  saeed thandassery

  ReplyDelete
 39. ബ്ലോഗ്‌ ലോകത്ത് പുതിയ ആളാണ്‌
  ഇവിടെ വന്നപ്പോയല്ലേ മനസ്സിലായത്‌ , ഇതൊരു വല്ലാത്ത ലോകമാനെന്നു
  ആരോഗ്യവും യോഗയും
  നന്നായിട്ടുണ്ട് മാഷേ ഈ ഉദ്യമം

  ReplyDelete
 40. ഈ ആരോഗ്യസാമിക്ക് ഡബർ മിഠായി... ഇങ്ങനെ നൂറ് മാർക്ക് മേടിച്ച് മുന്നോട്ട് പോകട്ടെ.എല്ലാ വിധ ആശംസകളും.

  ReplyDelete
 41. എല്ലാ വിധ ആശംസകളും.

  ReplyDelete
 42. വിമര്‍ശന അഭിപ്രായ നിര്‍ദേശങ്ങള്‍ നിര്‍ലോഭം ലഭിക്കുന്നതില്‍ നിറഞ്ഞ നിര്‍വൃതിയുണ്ട്.
  ആദ്യ പോസ്റ്റില്‍ യോഗയുടെ പ്രത്യകതകളെകുറിച്ച് വളരെ ഹ്രസ്വമായ ഒരു വിവരണം നല്‍കിയത് ചിലരെങ്കിലും ശ്രദ്ധയില്‍ കൊണ്ടുവന്നില്ലെന്നു തോന്നിയത് കൊണ്ട് ഒന്നുകൂടി വിശദമാക്കാം.
  - സ്ത്രീപുരുഷ ഭേദമില്ലാതെ അഭ്യസിക്കാം
  - ശരീരം മെലിഞ്ഞതോ തടിച്ചതോ എന്നത് പ്രശ്നമല്ല
  - ഹൃദ്രോഗികള്‍ക്ക് പോലും ഇത് അനുഷ്ടിക്കാം
  - പണചെലവില്ല
  - വിശ്രമം അനിവാര്യവും ഇടവിട്ടിട്ടുള്ളതുമായ ഒരു വ്യായാമ മുറയാണിത്
  - എപ്പോഴും ഗുരു സാമീപ്യം അനിവാര്യമല്ല
  - വീട്ടില്‍ വച്ച് തന്നെ ഇത് അഭ്യസിക്കാന്‍ കഴിയുന്നു.
  - ഉപകരണങ്ങള്‍ ആവശ്യമില്ല
  - തനിയെ ചെയ്യാന്‍ കഴിയുന്നു.
  - ശരീര സൌന്ദര്യവും ആരോഗ്യവും മാത്രമല്ല മാനസികഉന്മേഷവും ലഭിക്കുന്നു.
  - ശരീര ഊര്‍ജ്ജം നഷ്ടമാകുന്നില്ല
  - ബാല്യം, കൌമാരം,യൌവനം , വാര്‍ധക്യം എന്നീ എതവസ്ഥയിലും ചെയ്യാന്‍ കഴിയുന്നു.
  (വീണ്ടും ഓര്‍മപ്പെടുത്തുന്നു. മറ്റുള്ള വ്യായാമ മുറകളില്‍ വേഗത ഒരു ഘടകമാണ്. പക്ഷെ ഇതില്‍ ശാന്തതയും അവധാനതയും ക്ഷമയും വളരെ അത്യാവശ്യമാണ്.ക്രമമായി മാത്രമേ ചെയ്യാന്‍ പാടുള്ളൂ.നിയമങ്ങള്‍ പാലിച്ചു ചെയ്താല്‍ ഒരിക്കലും ഭയമോ ആശങ്കയോ വേണ്ടതില്ല. ഒരിക്കലും നഷ്ടക്കച്ചവടം ആകില്ല താനും.. ആരോഗ്യമോ ധൈര്യമോ പണമോ ഇതിനു വേണ്ടതില്ല. മറിച്ച് ; വേണ്ടത് അല്പം നിശ്ചയദാര്‍ഢ്യവും കുറച്ചു സമയവും മാത്രം )

  ReplyDelete
 43. ഞാന്‍ യോഗ എന്ന് പറഞ്ഞപ്പോഴേ കിട്ടിയ കമന്റ്‌ "ആകെ തീപ്പെട്ടി കോലിന്റെ അത്രേ ഉള്ളു , ഇനി യോഗ കൂടി ചെയ്താല്‍ ആവിയായി പോകും " എന്നാണ് . അതൊന്നും പ്രശ്നമല്ല എന്ന് അറിഞ്ഞതില്‍ സന്തോഷം . എന്നെങ്കിലും ശ്രമിക്കണം .

  ReplyDelete
 44. പടച്ചോനെ,എല്ലാ ആസനങ്ങളും കൂടി ഇങ്ങനെ വിടല്ലീ ന്ന്...

  ReplyDelete
 45. ഉം അപ്പൊ തുടങ്ങി അല്ലേ....നന്നായി.ഇപ്പൊ ആരാ മുല്ലാക്ക...?

  ReplyDelete
 46. ഹോ
  കൊതിയാവുന്നു
  അതിനും വേണം ഒരു യോഗം
  ബ്ലോഗര്‍മാര്‍ക്കുള്ള യോഗ ചികിത്സ നന്നായി

  ReplyDelete
 47. @ശുക്കൂര്‍ ചെറുവാടി:
  'പശ്ചിമോത്താനാസനം' എങ്ങനെ ചെയ്യാം എന്ന് വിവരിക്കാം. ഏകദേശം പാദഹസ്താസനത്തിന്റെ രീതി തന്നെ ആയതിനാലാണ് കൂടുതല്‍ വിവരിക്കാതിരുന്നത്.
  കാലുകള്‍ അടുപ്പിച്ച് മുട്ടുവളക്കാതെ നട്ടെല്ല് നിവര്‍ത്തി ഇരിക്കുക.ശ്വാസം ഉള്ളിലേക് വലിച്ചുകൊണ്ട് കൈകള്‍ മേലേക്ക് ഉയര്‍ത്തി അല്പം പിന്നോട്ടായുക.അപ്പോള്‍ ഉപ്പൂറ്റി പൊങ്ങാതെ ശ്രദ്ധിക്കണം.എന്നിട്ട് ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട് കൈവിരലുകള്‍ കാല്വിരലുകളെ സ്പര്‍ശിക്കാന്‍ ശ്രമിക്കുക.അത് ശരിയായാല്‍ കാലുകളില്‍ പിടിച്ചു തല കാല്‍മുട്ടുകളില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുക.ബാക്കിയൊക്കെ പാദഹസ്താസനം പോലെ തന്നെ.ഘട്ടം ഘട്ടമായി വേണം ചെയ്യാന്‍. (ഇത് അഞ്ചു തവണ ആവര്‍ത്തിക്കുക.)

  ReplyDelete
 48. യോഗാ ഗുരുവിനു പ്രണാമം ...പോസ്റ്റ്‌ ചൂടപ്പം തന്നെ ..തുടരുക ..

  ReplyDelete
 49. ബ്ലോഗില്‍ അധികമാരും കൈവയ്ക്കാത്ത മേഖല. വളരെ പ്രയോജനരമാകും.
  ഇസ്മായില്‍ കുരിക്കള്‍... കളരിപരമ്പര തുടരുക.

  ReplyDelete
 50. അപ്പൊ താങ്കള്‍ ഒരു 'യോഗി' കൂടിയാണല്ലേ? :) കാണാന്‍ വൈകിയതിനു സോറി.

  കോളജ് പഠന സമയത്ത് കുറെ ചെയ്തിരുന്നു. അന്ന് ഒതുങ്ങിയ വയറൊക്കെ ഇപ്പൊ തിരിച്ചു പോന്നു. (പ്രസവത്തിനും പ്രവാസത്തിനും ശേഷം വയര്‍ ചാടാന്‍ സാധ്യത കൂടുതലാണല്ലോ :) ) നല്ലൊരു 'സിംഗിള്‍ പാക്ക്' ആയി വന്നിട്ടുണ്ട്. ഇനി ഒന്ന് യോഗ വഴി ശ്രമിക്കട്ടെ, വീണ്ടും ഒതുങ്ങിക്കിട്ടിയാലോ..

  ReplyDelete
 51. യോഗ ചെയ്യാനും ഒരു യോഗം വേണം

  ReplyDelete
 52. തുടരട്ടെ മാഷേ

  ReplyDelete
 53. ഞങ്ങള്‍ വീണ്ടും ക്ലാസ്സില്‍ കയറിട്ടോ.
  മിസ്സ്‌ ആയ ക്ലാസ്സുകളില്‍ കൂടി ഒന്ന് ശ്രദ്ദിച്ചു പോകട്ടെ.
  കുറെ ആയോ ക്ലാസുകള്‍??

  ReplyDelete
 54. യോഗ ചെയ്യാന്‍ ശ്രമിച്ചു തുടങ്ങുന്നു
  കുറേശെ ആയി അതിന്റെ മൂടിലേക്ക് എത്തിക്കുന്നു ഈ പോസ്റ്റുകള്‍
  നോക്കട്ടെ, വയറും ശരീരവും ഒക്കെ കുറക്കാന്‍ പറ്റുമോന്നു.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.