May 17, 2010

മൊല്ലാക്കാന്‍റെ ദുഃഖം


കുഞ്ഞലവി മൊല്ലാക്കാക്ക് വയസ്സ് എഴുപത്. വെളുത്ത കൈ ബനിയനും മുണ്ടും, അരയില്‍ വീതിയുള്ള പച്ച നിറത്തിലുള്ള സിങ്കപ്പൂര്‍ ബെല്‍റ്റ്‌, വെളുപ്പും കറുപ്പും ഇടകലര്‍ന്ന താടി, തലയില്‍ വെളുത്ത തൊപ്പി. ഇദ്ദേഹം ആകെ തളര്‍ന്നു പരവശനായി തിണ്ണയില്‍ ചുമരും ചാരിയിരിപ്പാണ്. കാലത്തെ മഴയിലും വിയര്‍പ്പില്‍ കുളിച്ചിട്ടുണ്ട്. തൊപ്പി ഊരി കഷണ്ടിതലയിലെ വിയര്‍പ്പ് തുടച്ചശേഷം യഥാസ്ഥാനത്തു വച്ച് അകത്തേക്ക് ദൃഷ്ടി പായിച്ചു. കൂട്ടിലകപ്പെട്ട വെരുകിനെപ്പോലെ ബീവാത്തു വീട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും പായുകയാണ്. ഇടക്കെന്തോ പിറുപിറുക്കുന്നുമുണ്ട്. തൊഴുത്തില്‍നിന്ന് എരുമ അതിനു സാധ്യമാകുന്നത്ര ഉച്ചത്തില്‍ അമറുന്നുണ്ട്. മണി പത്തായിട്ടും അതിനെ തൊഴുത്തില്‍നിന്നിറക്കിയിട്ടില്ല. എന്നാല്‍ മോല്ലാക്കാന്റെ ചെവിയില്‍ ബീവാതുവിന്റെ പിറുപിറുക്കലോ എരുമയുടെ അമറലോ ഒന്നും വന്നുപതിക്കുന്നില്ല. കടുവയെ കിടുവാ പിടിച്ചെന്നു പറഞ്ഞപോലെ ആയി കാര്യം. ഒന്നും രണ്ടുമല്ല, മാലയും വളയുമായി പന്ത്രണ്ടു പവനാണ് നഷ്ടപ്പെട്ടിരിക്കുന്നത്! തന്റെ ബീടര് ബീവാത്തു , ആങ്ങളയുടെ മകന്റെ കല്യാണത്തിന് പോകുവാന്‍ അയല്‍വക്കത്തെ വട്ടപറമ്പില്‍ നബീസുവിന്റെ ആഭരണങ്ങള്‍ വായ്പ വാങ്ങിയതാണ്. ഇന്നലെ വളരെ വൈകി തിരിച്ചെത്തിയത് കാരണം പിറ്റേന്ന് കൊടുത്താല്‍ മതിയെന്നു കരുതി പത്തായത്തില്‍ വെച്ചതാണ്. സംഗതി നഷ്ടപ്പെട്ടിരിക്കുന്നു! നബീസുവിന്റെ കെട്ട്യോന്‍ പണ്ടേ ചൂടനാണ്. അവനറിഞ്ഞാല്‍ എന്താകും സ്ഥിതിയെന്നാലോചിച്ചപ്പഴേ മോല്ലാക്കാന്റെ കണ്ണില്‍ ഇരുട്ടുകയറി. നിഘണ്ടുവിലില്ലാത്ത പദങ്ങള്‍ മടിയില്ലാതെ തരംപോലെ പ്രയോഗിക്കാന്‍ പണ്ടേ മിടുക്കനാണവന്‍! അതിനേക്കാള്‍ വലിയ പുലിവാലുവേറെയുമുണ്ട്. മൊല്ലാക്ക ഒരു സാധാരണക്കാരനല്ല. നാട്ടിലെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കുന്ന ദേഹമാണ്. വീണുപോയ സാധനങ്ങള്‍ എവിടെയാണെന്ന് പറഞ്ഞുകൊടുക്കുക, മോഷ്ടിക്കപ്പെട്ട മുതല്‍ ആരെടുത്തുവെന്നു സൂചിപ്പിക്കുക, ശത്രുക്കളില്‍നിന്നുള്ള പാരകളെ പ്രതിരോധിക്കാന്‍ പ്രത്യക പൊടിക്കൈകള്‍ ചെയ്തു കൊടുക്കുക മുതലായ പ്രവൃത്തികള്‍ മൊല്ലാക്ക ചെയ്തുകൊടുക്കാറുണ്ട്. മോശമില്ലാത്ത പ്രതിഫലവും ലഭിക്കാറുണ്ടെന്ന് വച്ചോളൂ . ഇദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് വല്ലതും മോഷണം പോയാല്‍ പിന്നെ ബുധിമുട്ടെന്തിനു ? വൈദ്യരേ , നിങ്ങള്‍ സ്വയം ചികില്‍സിചോളൂ എന്നും ജനം പറയില്ലേ? നാണക്കേട്! ഇതെല്ലാം വെറും വയറ്റുപ്പിഴപ്പിന്റെ പ്രശ്നമാണെന്ന് ആളുകളോട് പറയാന്‍ കഴിയുമോ? അവര്‍ക്ക് തന്റെ മേലുള്ള വിശ്വാസം നഷ്ടപ്പെടുകയും തന്റെ കഞ്ഞികുടി മുട്ടുകയും ചെയ്യും.


ബീവാതുവാന് ഇതിനെല്ലാം കാരണക്കാരി. അവളെ രണ്ടു മുട്ടന്‍ വഴക്ക് പറയണമെന്നുണ്ട്. പക്ഷെ ധൈര്യമില്ല. താന്‍ കോപിച്ചാല്‍ അന്നവള്‍ ഭക്ഷണം കൊണ്ട് പകരം വീട്ടിക്കളയും. അന്നത്തെ ഭക്ഷണം കഴിച്ചാല്‍ വയര്‍സ്തംഭനം ഉറപ്പ്‌. പാതിരായ്ക്ക് അവള്‍ മൂത്രമൊഴിക്കുവാന്‍ എഴുന്നേറ്റു പുറത്തു പോവുക പതിവുണ്ട്. അന്നെരത്തായിരിക്കണം ആഭരണം മോഷ്ടിക്കപ്പെട്ടത്! പഠിച്ച കള്ളന്‍ തന്നെ. ഇന്നലെ കല്യാണത്തിനു പോകുമ്പോഴോ വരുമ്പോഴോ കള്ളന്‍ നോട്ടമിട്ടിരിക്കണം.

"ന്താപ്പം ചെയ്യാ? വീടും പറമ്പും വിറ്റ് കടം വീട്ടെണ്ടിവര്വോ ന്‍റെ ബദരീങ്ങളെ" മോല്ലാക്കാന്റെ ആത്മഗതം അല്പം ഉച്ചത്തിലായിപ്പോയി. ഇനി, പോലീസില്‍ അറിയിക്കാമെന്ന് വച്ചാല്‍ തന്നെ പുലിവാല്. ഒപ്പം നാണക്കേടും. പോലീസെന്നു കേക്കണതേ മോല്ലാക്കാക്ക് പേടിയാ. പണ്ട് യാഹൂംതങ്ങളുടെ നേര്‍ച്ചക്ക് പോയതും ജനത്തെ പോലീസ്‌ വിരട്ടിയോടിച്ചപ്പോള്‍ താഴെവീണ് ആരാണ്ടൊക്കെ തന്‍റെമേല്‍ ചവിട്ടിയതുമൊക്കെ മൊല്ലാക്ക ഓര്‍ത്തു. പോലീസെത്തുന്നതും തന്നെ ചോദ്യംചെയ്യുന്നതും നാട്ടുകാര്‍ അത്നോക്കി പരിഹാസച്ചിരി ഉതിര്‍ക്കുന്നതും അദ്ദേഹം മനസ്സില്‍ കണ്ടു.

നാട്ടാര്‍ക്കു പറയാനും ചിരിക്കാനും ന്യായവുമുണ്ട്. ഒരിക്കല്‍ അയല്‍വാസിയുടെ കല്യാണത്തിനു പോയപ്പം പന്തലിന്റെ പരിസരത്ത്നിന്ന് ഒരു സ്വര്‍ണപാദസരം വീണ്കിട്ടിയതും താനത് ആരും കാണാതെ പള്ളിക്കുളത്തില്‍ കൊണ്ടിട്ടതും മൊല്ലാക്ക ഓര്‍ത്തു. അതിനു കാരണവുമുണ്ട്. താന്‍ സാധാരണ കുളിക്കാറുള്ള പള്ളിക്കുളത്തിലെ വെള്ളം ആകെ വൃത്തികേടായി മാറിയിട്ടുണ്ട്. കുളം ശുദ്ധമാക്കാന്‍ ഒന്നുരണ്ടുതവണ കമ്മറ്റിക്കാരോട് അപേക്ഷിച്ചെങ്കിലും പിശുക്കന്മാരായ അവര്‍ ചെവിക്കൊണ്ടില്ല. പിന്നെ, തനിക്കറിയാം പാദസരത്തിന്റെ ഉടമ തന്നെത്തേടിഎത്തുമെന്ന് . പ്രതീക്ഷിച്ചപോലെ ഉടമ വന്നപ്പോള്‍ വിശദമായി വിവരങ്ങള്‍ ചോദിച്ചറിയുകയും അല്പം ചിന്തിച്ചു മന്ത്രങ്ങളുരുവിട്ടു, പള്ളിക്കുളത്തിന്‍റെ നടുവില്‍ പാദസരം കിടക്കുന്നുവെന്നും വെള്ളം വറ്റിച്ചുമാത്രമേ അതെടുക്കാന്‍ ശ്രമിക്കാവൂ എന്നും പ്രവചിച്ചു. സംഗതി ക്ലീന്‍! ഒരുവെടിക്ക് മൂന്നുപക്ഷി! കുളം വൃത്തിയായി, സാമ്പത്തികലാഭം, ഒപ്പം തലയില്‍ ഒരു പൊന്‍തൂവലും.

പിന്നീടൊരിക്കല്‍ ഒരാളുടെ വാച്ച് കാണാതായി. കക്ഷി നേരെ തന്‍റെ അടുത്തുവന്നു സങ്കടമുണര്‍ത്തിച്ചു. രാവിലെ മുതല്‍ ചെയ്ത എല്ലാ കാര്യങ്ങളും അയാളില്‍നിന്നു ചോദിച്ചറിഞ്ഞപ്പോള്‍ തനിക്ക് സംശയമായി, പള്ളിയില്‍ അംഗശുദ്ധിക്കായി അഴിച്ചുവച്ചപ്പോള്‍ മറന്നുപോയതാവാമെന്നു. പള്ളിയില്‍നിന്ന് വാച്ച് ലഭിക്കുകയും തന്‍റെ ആറാമിന്ദ്രിയം കണ്ടു അയാള്‍ അത്ഭുദപ്പെടുകയും ചെയ്തു. തന്‍റെ ബുദ്ധിയെക്കുറിച്ച് തനിക്കഭിമാനം തോന്നിയ നിമിഷങ്ങളായിരുന്നു ഇവയെല്ലാം. ഇങ്ങനെ എത്രയോ സന്ദര്‍ഭങ്ങള്‍!

ജനങ്ങള്‍ക്കിടയില്‍ ഇങ്ങനെയൊക്കെ പ്രതിച്ച്ചായയുള്ള താന്‍ തോല്‍ക്കുകയും പോലീസ്‌ ജയിക്കുകയും ചെയ്താല്‍ നാണക്കേട് തന്നെ. ചിന്തിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. വലിയ ഒരു ഊരാക്കുടുക്കിലാണ് താന്‍ പെട്ടിരിക്കുന്നതെന്നും എന്നാല്‍ പോലീസിലിലറിയിക്കാതെ വേറൊരു വഴിയുമില്ലെന്നും മോല്ലാക്കാക്ക് തോന്നി. അപ്പോഴും എരുമ ഉച്ചത്തില്‍ അമറുന്നുണ്ടായിരുന്നു. ബീവാത്തു വീട്ടിനുള്ളില്‍ പരക്കം പായുന്നുണ്ടായിരുന്നു. മോഷണം പോയ ആഭരണം വേഗം തിരിച്ചുകിട്ടാന്‍ അവര്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ നേര്‍ച്ചകള്‍ നേര്‍ന്നു.

ഏറെ വൈകാതെ പോലീസ്‌ ജീപ്പ്‌ മോല്ലാക്കാന്റെ വീട്ടുമുറ്റത്ത്‌ എത്തി. അതില്‍നിന്ന് ഏറെ ബദ്ധപ്പെട്ടു എസ് ഐ ഏമാന്‍ പുറത്തിറങ്ങി. പേര് ഈനാശു. ഈയിടെയായി വയര്‍ അല്പം കൂടിയിട്ടുണ്ട്. പോലീസ്‌ നായയെ കൊണ്ടുവരാത്തത് കാരണമാവാം, എനാശുസാര്‍തന്നെ ചുറ്റുപാടും മണം പിടിക്കുന്നതായി മോല്ലാക്കക്ക് തോന്നി. പോലീസിന്‍റെ ഭാവങ്ങള്‍ കണ്ടപ്പോള്‍ മോല്ലാക്കാന്‍റെ മുട്ടുവിറക്കാനും വിയര്‍ക്കാനും തുടങ്ങി.

"എവിടെയായിരുന്നു സാധനം വച്ചിരുന്നത്?"

"പത്തായത്തിലായിരുന്നു സാറേ"

" എന്താണ് പേര്?"

"നരസിംഹം"

" നിങ്ങടെ ജാതിക്കാര്‍ക്ക് ഇപ്പം ഇത്തരം പേരുകളും ഇടാറുണ്ടോ?" എസ് ഐ പുരികം വളച്ചു ശബ്ദമുയര്‍ത്തി.

" ന്‍റെ പേര് കുഞ്ഞലവിന്നാ. ആ ആഭരണത്തിന്റെ പേരാ നരസിംഹം. പുത്യ മോടലാന്നാ നബീസു പറഞ്ഞത്" മൊല്ലാക്ക കൂടുതല്‍ വിയര്‍ത്തു. തന്‍റെ വടികൊണ്ട് ഈനാശു സ്വയം കൈവെള്ളയില്‍ അടിച്ചുകൊണ്ടിരുന്നു. തന്നെ അടിച്ചു നിരപ്പാക്കുമെന്നതിനുള്ള അടയാളമാണോന്നു സംശയിച്ചു മൊല്ലാക്ക അന്ധാളിച്ചു. ജയിലറകളില്‍ നിന്നും തടവുപുള്ളികള്‍ പുറത്തേക്കു നോക്കുമ്പോലെ അയല്‍വാസികള്‍ ജനാലവഴി അവരവരുടെ വീടുകളില്‍നിന്നും എത്തിനോക്കുന്നത് അദ്ദേഹം കണ്ടു. പുറത്തേക്കുവരാന്‍ ധൈര്യമില്ല. മോല്ലാക്കാന്റെ വീട്ടില്‍ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ഊഹിച്ചു.

"വരൂ പത്തായമെവിടെ?"

വിറയലോടെ മൊല്ലാക്ക മുന്നില്‍ നടന്നു. പത്തായം കാണിച്ചുകൊടുത്തു. മുറിയിലെ നേര്‍ത്ത വെട്ടത്തില്‍ ഈനാശു പത്തായത്തിന്റെ അടപ്പുതുറന്നു അകത്തേക്ക് തലയിട്ടു. ഉള്ളില്‍ കുറച്ചു പാത്രങ്ങള്‍, ഗ്ലാസ്സുകള്‍, രണ്ടു അച്ചാര്‍കുപ്പികള്‍, കടലാസുകവറില്‍ തുറന്നുവച്ച കടലപ്പിണ്ണാക്ക്, ഒരു പാക്കറ്റ് സോപ്പുപൊടി, പിന്നെ അസംഖ്യം കൂറകളും.. കൂറകളുടെ ഗന്ധം സഹിക്കവയ്യാതെ ഈനാശു ത്ധടുതിയില്‍ തല പിന്‍ വലിച്ചപ്പോള്‍ പത്തായത്തിന്റെ ഭിത്തിയില്‍തട്ടി തലവേദനിക്കുകയും തൊപ്പി ഊരിതാഴെ വീഴുകയും ചെയ്തു. തോപ്പിയില്‍നിന്നു പുറത്തുവന്ന വിയര്‍പ്പിന്റെയും പത്തായത്തിലെ കൂറയുടെയും സമ്മിശ്ര രൂക്ഷഗന്ധം മുറിയില്‍ വ്യാപിച്ചു. നാറ്റം സഹിക്കവയ്യാതെ , മൂക്കുപൊടി വലിച്ചവന്‍ തുമ്മാന്‍ഭാവിക്കുംപോലെ മോല്ലാക്കാന്റെ മുഖം സങ്കോചിച്ചു. ഈനാശു മുറികളും വീടിന്റെ പരിസരവും നടന്നു നിരീക്ഷിക്കുകയും എന്തോ കണ്ടുപിടിചെന്നവണ്ണം ചുണ്ടുകോട്ടുകയും തല മുന്നോട്ടും പിന്നോട്ടും ആട്ടുകയും ചെയ്തു.

"കള്ളനെ ആരെങ്കിലും കണ്ടോ?"

" ഇല്ല ഏമാനേ, രാവിലെ ഏഴുമണിക്ക് നബീസുവിനു തിരിച്ചുകൊടുക്കാന്‍ ബീവാത്തു പത്തായത്തില്‍ നോക്കിയപ്പം സാധനം കണ്ടില്ല." വിനയാധിക്യത്താല്‍ മോല്ലാക്കാന്റെ ശരീരം അല്പം മുന്നോട്ടു വളഞ്ഞു.

"ഉം" ഈനാശു അമര്‍ത്തി മൂളി. " പ്രബലരായ ഒരു കവര്‍ച്ചാസംഘമാണ് ഇതിനു പിന്നിലുള്ളത് എന്നുറപ്പാണ്. ഏതായാലും മിനക്കെടുള്ള പണിയാണ്. നിങ്ങളും കൂടി ഒന്ന് സഹകരിച്ചാല്‍ നമുക്കു വേഗം ആഭരണം കണ്ടെടുക്കാം".

ഈനാശു പറഞ്ഞതിന്റെ സാരമറിയാതെ മൊല്ലാക്ക പതറി. ഗൌരവം വിടാതെ , മുഖം മോല്ലാക്കന്റെ ചെവിയോടല്പം അടുപ്പിച്ചു ഈനാശു സ്വരം താഴ്ത്തി പറഞ്ഞു.

" ഒരു അയ്യായിരം രൂപ ചെലവാക്കാന്‍ തയ്യാറാണെങ്കില്‍ നമുക്ക് എത്രയും പെട്ടെന്ന് വഴിയുണ്ടാക്കാം. അല്ലേല്‍, കേസും കോടതിയുമായി സമയമങ്ങ് പോകും. സര്‍ക്കാര്‍ കാര്യം മുറ പോലെയെന്നു കേട്ടിട്ടില്ലേ?".

മൊല്ലാക്ക നിഷേധാര്‍ത്ഥത്തില്‍ തലയാട്ടി. ഇടിവെട്ട്ഏറ്റവനെ പാമ്പ് കടിച്ചെന്നും കഷ്ടകാലം വരുമ്പം കൂട്ടത്തോടെ എന്നുമൊക്കെ കേട്ടിട്ടുണ്ടെന്നു പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഭയം കാരണം മിണ്ടാതെ നിന്നതെയുള്ളൂ. ഈനാശു തന്‍റെ വാച്ചിലേക്ക് ദൃഷ്ടി പായിക്കുകയും അക്ഷമയോടെ തന്‍റെ വടി പൂര്‍വാധികം ശക്തിയോടെ കൈവെള്ളയില്‍ അടിക്കുകയും ചെയ്തു.

വെളുക്കാന്‍ തേച്ചതു പാണ്ടാകുമോ പടച്ചോനെ...തന്‍റെ അടുത്ത് ഏറിയാല്‍ രണ്ടായിരത്തഞ്ഞൂരു രൂപ കാണും. അതും ഒരു എരുമയെക്കൂടി വാങ്ങാനുദ്ദേശിച്ചു കഷ്ടപ്പെട്ട് സ്വരൂപിച്ചത്. ഈ പോലീസുകാരനെ വെറുപ്പിച്ചാല്‍ പുലിവാലാകും. ഉള്ളതു കൊടുക്കുകതന്നെ. സ്വര്‍ണ്ണം വേഗം തിരിച്ചുകിട്ടിയില്ലെന്കില്‍ പ്രശ്നമാകും. നബീസുവിന്റെ കെട്ട്യോന്‍ സുലൈമാന്റെ മുഖം ഓര്‍ത്തപ്പോള്‍ തന്നെ മോല്ലാക്കാന്റെ മനസ്സില്‍ അഗ്നിപര്‍വതം പൊട്ടി. തന്‍റെ അരപ്പട്ടയുടെ മൂലയില്‍ ഒതുക്കിവച്ച അഞ്ഞൂറിന്റെ അഞ്ചുനോട്ടുകള്‍ വളരെ പണിപ്പെട്ടു മൊല്ലാക്ക വലിച്ചൂരി. അതു കണ്ടപ്പോള്‍, കഞ്ഞിവെള്ളം കാണുമ്പോള്‍ തന്‍റെ എരുമ കാണിക്കുംപോലെ ഈനാശുവിന്റെ മുഖഭാവം മാറുന്നത് മൊല്ലാക്ക ശ്രദ്ധിച്ചു.

" ന്‍റെടുത്ത് ഇത്രേ ഉള്ളൂ സാറേ.. എങ്ങനെയെങ്കിലും വേഗം പ്രശ്നമൊന്നു തീര്‍ത്തുതരണം" മൊല്ലാക്ക കാലു പിടിചില്ലേന്നെ ഉള്ളൂ. ടേബിള്‍ഫാന്‍ വര്‍ക്കു ചെയ്താലെന്നപോലെ, അങ്ങോട്ടുമിങ്ങോട്ടും തലവെട്ടിച്ച് , ആരെങ്കിലും ശ്രധിക്കുന്നുട്ണോയെന്നു നോക്കി ഈനാശു മോല്ലാക്കാന്റെ കയ്യില്‍നിന്നു പൈസ തട്ടിപ്പറിച്ചു. മഹാത്മാഗാന്ധിയുടെ ചിരിക്കുന്ന മുഖം ഈനാശുവിന്റെ കയ്യില്‍ ഞെരിഞ്ഞമരുന്നത് വ്യക്തമായി മൊല്ലാക്ക കണ്ടു.

" വിഷമിക്കണ്ട, ആഭരണം നമുക്കു വേഗം കണ്ടെടുക്കാം" ഈനാശു മോല്ലാക്കാന്‍റെ പുറത്തു തട്ടി സമാധാനിപ്പിച്ചു.

പോലീസ്‌ ജീപ്പ്‌ തിരിച്ചുപോയപ്പോള്‍ അയല്‍വാസികള്‍ ഓരോരുത്തരായി അടുത്തുകൂടി. അവരുടെ ചോദ്യശരങ്ങള്‍ ഏറ്റു മൊല്ലാക്ക പുളഞ്ഞു. അടുപ്പിലെ തീയും പോയി, വായിലെ തവിടും പോയി എന്നതുപോലെ ആകുമോയെന്നോര്‍ത്തു താടിക്ക് കയ്യും കൊടുത്തു വരാന്തയിലിരുന്നപ്പോള്‍ എരുമ വീണ്ടും ഉച്ചത്തില്‍ അമറിക്കൊണ്ടിരുന്നു. ഉച്ചയായിട്ടും തൊഴുത്തില്‍നിന്നിറക്കാത്തത്തിന്റെ പ്രതിഷേധമാണ്. തൊഴുത്തിലെത്തി അതിന്‍റെ കെട്ടഴിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഒരു നിമിഷം....മോല്ലാക്കാന്റെ കണ്ണുകള്‍ എരുമയുടെ കണ്ണുകളെക്കാള്‍ വലുതായി. ശ്വാസം നിലച്ചു. ആഭരണങ്ങള്‍ അതാ എരുമക്ക് വെള്ളം നല്‍കുന്ന വലിയപാത്രത്തില്‍! പന്തം കണ്ട പെരുച്ചാഴിയെപ്പോലെ, ഒരുനിമിഷത്തെ സ്തംഭനാവസ്ഥക്ക് ശേഷം, എന്താണ് സംഭവിച്ചതെന്ന് മോല്ലാക്കക്ക് പിടികിട്ടി. വൈകിട്ടു ബീവാത്തു ആഭരണങ്ങള്‍ അഴിച്ചുവച്ചത് പത്തായത്തിലെ തുറന്നുവച്ച കടലപ്പിണ്ണാക്കിന്റെ കവറിലാവാം. അതിരാവിലെ അല്പം പിണ്ണാക്ക് എടുത്തു കുതിരാന്‍വേണ്ടി വെള്ളത്തിലിടല്‍ മോല്ലാക്കാന്റെ പതിവാണ്. നേരിയ വെട്ടത്തില്‍ പിണ്ണാക്കിന്റെ കവര്‍എടുത്തു പാത്രത്തിലെ വെള്ളത്തിലെക്കല്പം ചൊരിഞ്ഞപ്പോള്‍ പിണ്ണാക്കിനോടൊപ്പം ആഭരണങ്ങളും വീണുപോയതാവാം. മനുഷ്യരെപ്പോലെ, സ്വര്‍ണത്തിനോട് ആര്‍ത്തി എരുമക്കില്ലാത്തതിനാല്‍ അതവിടെ ബാക്കിവച്ചു. ആ പാവം ഇതുവരെ അമറുകയായിരുന്നില്ലെന്നും 'മോല്ലാക്കാ..നിങ്ങളുടെ ആഭരണം ഇതാ കിടക്കുന്നു'എന്ന് വിളിച്ചുകൂവുകയായിരുന്നെന്നും അദ്ധേഹത്തിനു തോന്നി. ' പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും' എന്നൊരു പഴഞ്ചൊല്ലുള്ള കാര്യം അപ്പഴാണ് മോല്ലാക്കാക്ക് ഓര്‍മ്മ വന്നത്. ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി.

(8-11-2001 ന് ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

63 comments:

 1. മനോരമ കണ്ടിരുന്നില്ല , സംഭവം കൊള്ളാം
  "പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും"
  ഇങ്ങിനെ ഒരു പഴംചൊല്ലും കിട്ടി , എതായാലും ഇങ്ങിനെയുള്ള മുന്‍കാലം പ്രസിദ്ധീകരിച്ചവ ഇനിയും പോരട്ടെ , വായിക്കാത്തവര്‍ കാണ്‌മെല്ലോ.!
  സ്നേഹത്തോടെ.

  ReplyDelete
 2. വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു ഇനിയും ഇതുപോലെ പബ്ലിഷ് ചെയ്ത കഥകള്‍ പോരട്ടെ .

  ReplyDelete
 3. ബീവാത്തൂ... ഇനിയെങ്കിലും എരുമാനെ അയിച്ച് കെട്ടിക്കാളാ...

  പത്രവായനയെന്ന ദുശ്ശീലം പണ്ടെയില്ലാത്തതിനാൽ മുമ്പ് വായിച്ചിരുന്നില്ല. നന്നായിട്ടുണ്ട്.
  അഭിനന്ദനങ്ങൾ!

  ReplyDelete
 4. വളരെ രസകരമായ അവതരണം.....

  ReplyDelete
 5. മൊല്ലാക്ക വായിച്ചു നല്ല അവതരണം ...
  മൊല്ലാക്കയുടെ ദിവ്യശക്തി സരസമായി വിവരിച്ചു...
  പോലീസ് എന്നും എവിടെയും പോലീസ് തന്നെ! :)

  ReplyDelete
 6. ഓം ഹ്രീം ക്ലീം ഫട്... എന്റെ ദിവ്യ ദൃഷ്ടിയില്‍ കണ്ടത്.
  ആഭരണം ആ കാടിപ്പാത്രത്തില്‍ ഉണ്ട്. മൊല്ലാക്കാ, പോയി എടുത്തോളൂ... മ്..മാആആ... മ്..മാആആ...ഒരു പാവം മന്ത്രവാദിയായ എന്നെ എരുമയെന്നു വിളിക്കല്ലേ..
  ആസ്വദിച്ചു, ആശംസകള്‍.

  ReplyDelete
 7. അവതരണം രസകരമായി.. ഇത് പോലെ ആളുകളെ പറ്റിച്ച് ജീവിക്കുന്ന എത്രയോ സിദ്ധന്മാർ അല്ലേ?

  ReplyDelete
 8. മനോഹരമായിട്ടുണ്ട്.ഭാവുകങ്ങള്‍ നേരുന്നു...

  ReplyDelete
 9. അവതരണം നന്നായി. ചക്ക വീണപ്പോൾ മുയല് ചത്തു, വീണ്ടും ഒരു ചക്ക വീണപ്പോൾ വേറ്റൊരു മുയല് ചത്തു,,, അങ്ങനെയങ്ങനെ,,

  ReplyDelete
 10. കഥ നന്നായി. നല്ല രസമുണ്ടായിരുന്നു വായിക്കാന്‍. അഭിനന്ദനങ്ങള്‍...
  "പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും" ഞാനാദ്യമായിട്ടാണ്‌ ഈ പഴഞ്ചൊല്ല് കേള്‍ക്കുന്നത്. കലക്കി! സ്വന്തം സൃഷ്ടിയൊന്നുമല്ലല്ലോ?!!

  ReplyDelete
 11. കഥ ഞാന്‍ ആദ്യം വായിച്ചിരുന്നു.! അഭിപ്രായവും അന്നു പറഞ്ഞിരുന്നു. എന്തൊക്കയായാലും മൊല്ലാക്കയോട് എനിക്ക് സഹതാപമാ തോനിയത് ആ എരുമയുടെ വിളികേട്ടാ മതിയായിരുന്നു മൊല്ലാക്കാക്ക്.!!

  ReplyDelete
 12. നന്നായി അവതരിപ്പിച്ചു. ഞാന്‍ ആദ്യമായാണ്‌ ഇത് വായിക്കുന്നത്. മനോരമയില്‍ കാണാന്‍ പറ്റിയില്ല.
  പല രൂപത്തിലും ഭാവത്തിലും മനുഷ്യരെ പറ്റിച്ച് ജീവിക്കുന്ന ജാതിമത വ്യത്യാസമില്ലാതെ നടക്കുന്ന ഇത്തരക്കാര്‍ ഒരു ശാപം പോലെ തുടരുന്നു.
  എത്ര കൊണ്ടാലും പഠിക്കാത്ത ജനങ്ങള്‍ പിന്നെയും അവരെ പൂജിച്ച് പിന്നേയും...!!!

  ReplyDelete
 13. അന്ന് പ്രിന്റ് കഥയുടെ ചിത്ര രൂപം വളരെ വിഷമിച്ചു വായിച്ച ശേഷം കമന്റുമിട്ടിരുന്നു. ഇനിയിപ്പൊള്‍ കമന്റി മൊല്ലാക്കാന്റെ ഉള്ള സമധാനം കെടുത്തുന്നില്ല.ഇനി പഴയതൊക്കെ ഇതു പോലെ തേച്ച് മിനുക്കി വായിപ്പിക്കാനാണോ തണലിന്റെ പരിപാടി,പറ്റൂല കെട്ടൊ.മര്യാദയ്ക്കു പുതിയത് വല്ലതും എഴുതാന്‍ നോക്ക്.

  ReplyDelete
 14. നല്ല കഥ ഇസ്മായില്‍...പ്രത്യേകിച്ച് ആ മലബാര്‍ ഭാഷ എടുത്തു പറയേണ്ടിയിരിക്കുന്നു...മൊല്ലാക്കയും ഈനാശുവും കണ്മുന്നിലൂടെ കടന്നു പോയ പോലെ...ഒരു സിനിമാ രംഗമായിരുന്നേല്‍ ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുക മാമുക്കോയയും, ഇന്നസന്റും ആയിരിക്കും അല്ലേ..
  സംഭവത്തിന്റെ ബേസ് നര്‍മമാണെങ്കിലും, മൊല്ലാക്കയുടെ ഹൃദയവേദനയിലൂടെ അവതരിപ്പിച്ചു, കഥ...അത് കൊണ്ട് തന്നെ വളരെ അര്‍ത്ഥവത്തായ തലക്കെട്ട്‌...ശുദ്ധനര്‍മത്തിലായിരുന്നേല്‍ "എരുമ അമറുന്നത്" എന്നാക്കാമായിരുന്നു...

  ReplyDelete
 15. @Mohamedkutty മുഹമ്മദുകുട്ടി അന്ന് ഈ കഥ വളരെ ബുദ്ധിമുട്ടി വായിച്ചതിനു ശേഷമാണ് ആ കണ്ണട പോട്ടിപ്പോയത് എന്ന് ആരോ പറഞ്ഞു കേട്ടു.
  പോസ്ടിടാന്‍ തക്ക മരുന്നൊക്കെ കയ്യിലുണ്ട് പക്ഷെ കുറച്ചു ഗൌരവം ഉള്ളതാകയാല്‍ നിങ്ങളെ ടെന്‍ഷന്‍ അടിപ്പിക്കാതെ അല്പം നിരുപദ്രവകരമായ തമാശ ആയിക്കോട്ടെ എന്ന് കരുതിയാണ് ഈ പോസ്ടിട്ടത്. മാത്രമല്ല; പലരും ആ പഴയ ഇമേജ് പോസ്ടൊക്കെ ടൈപ്പ് ചെയ്തു വീണ്ടും` പോസ്ടാന്‍ നിര്‍ബന്ധിക്കുന്നു. മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കാതിരിക്കുന്നതെങ്ങനെ.(ഇത്രയും ടൈപ്പ് ചെയ്തു പോസ്ടുന്നതിനേക്കാള്‍ നല്ലത് നുമ്മക്ക് ആ നാലുവരി കഥയാ ഇക്കാ.എനിക്കും സുഖം, വായനക്കാര്‍ക്കും സുഖം)

  ReplyDelete
 16. തണൽ, നന്നായിട്ടുണ്ട്. ഞാൻ ആദ്യം ഇത് വായിച്ചിരുന്നു..,
  വളരെ നല്ല അവതരണം.,ചിരിക്കും ചിന്തക്കും വകയുണ്ട്..,
  ഇനിയും ഇതു പോലുള്ളവ പുറത്ത് വരട്ടെ.
  എല്ലാ ഭാവുകങ്ങളും നേരുന്നു..,

  ReplyDelete
 17. ചുരുക്കി പറഞ്ഞാ ഒരു സംഭവമാ അല്ലേ...?

  ReplyDelete
 18. ഞാനിന്നത്തെ പത്രം കണ്ടിട്ട് കുറേ നാളായി എന്നത് പഴകിപ്പുളിച്ച വാക്കാണെങ്കിലും ഒരു പത്രം വായിച്ചിട്ട് കൊല്ലമൊന്നായി.
  കഥ പകുതി ആയപ്പോള്‍ സസ്പെന്‍സ് പൊളിഞ്ഞത് പോലെ തോന്നി.(എരുമയുടെ അമറലും പിണ്ണാക്കും)എങ്കിലും കഥ കൌതുകം തന്നെ

  ReplyDelete
 19. ഇതാ പറയുന്നത് കുന്തം പോയാ എരുമപ്പാത്രത്തിലും തപ്പണംന്ന്. പോസ്റ്റ് നന്നായിട്ടുണ്ട്. സത്യം പറയാലോ. തലക്കെട്ട് അത്രക്കങ്ങ് ബോധിച്ചില്ല.

  ReplyDelete
 20. പോകാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ.. പോയത് പോട്ടെ..

  എരുമ വീണ്ടും കരയുന്നു കരയുന്നു എന്ന് പറഞ്ഞപ്പോ എന്റെ മനസിലെ CIDസംശയിച്ചത് എരുമ പിന്നാക്കിന്റെ കൂടെ ഇതെല്ലം കൂടി തിന്നു കാണും എന്നാ...
  എന്തായാലും കാശ് വാങ്ങാന്‍ നേരം ഇനാശു ഏമാന്റെ അങ്ങോട്ടും ഇങ്ങോട്ടും ഉള്ള നോട്ടം ഒരു ടേബിള്‍ ഫാനോട് ഉപമിച്ചതാ എനിക്കേറ്റവും ഇഷ്ടായത്...

  ReplyDelete
 21. പുത്തൻ പഴഞ്ചൊല്ലുമായി രസമായി അവതരിപ്പിച്ചിരിക്കുന്നൂ...കേട്ടൊ ഇസ്മായിൽ.

  ReplyDelete
 22. എന്നാലുമാ പാവം മൊല്ലാക്കാനെ , വയസ്സാംകാലത്ത് ഇങ്ങിനേം
  പീഡിപ്പിക്കാമോ ഈനാശുഏമാനേ...സാരല്യ മൊല്ലാക്കയും
  തട്ടിച്ചെടുത്ത കാശെന്യാവുമത്..! ഏമാന്‍റെ തൊപ്പീലെ നാറ്റം...
  കിനാലൂര്‍ ചാണകത്തേക്കാള്‍ നാറിയ മണേനൂന്നാ ബീപാത്തൂന്‍റെ
  പക്ഷം..കഥ വായിച്ചപ്പൊ നമ്മളും മൂക്ക് പൊത്തിയേ...
  ഇസ്മായീലേ,കഥ ഉഷാറായീണ്ട് മോനേ !!

  ReplyDelete
 23. കുരുമ്പടിയുടെ കുറുമ്പ് വായിച്ചപ്പോള്‍ എന്റെ ചുണ്ടുകളില്‍ ഒരു ഇസ്മയില്‍....

  ReplyDelete
 24. രസകരമായ അവതരണം.കൊള്ളാം...

  ReplyDelete
 25. മുന്നെ വായിച്ചിരുന്നു. വീണ്ടും വായിച്ചു. വീണ്ടും ആശംസകൾ :)

  ReplyDelete
 26. മൊല്ലാക്ക ആദ്യം കുടത്തില്‍ തപ്പണമായിരുന്നു, അതല്ലേ അതിന്റെ ഒരു ഇത്?!
  ഇവിടെ മുന്‍പ് വായിച്ചിരുന്നു, വീണ്ടും വായിച്ചു.

  ReplyDelete
 27. നല്ല അവതരണം...
  വളരെയധികം ഇഷ്ട്ടമായി....

  ReplyDelete
 28. ന്താപ്പം ചെയ്യാന്ന് കരുതിരിക്കാര്‍ന്ന്..
  ആ എരുമന്റെ നൊലോളി കേട്ടപ്പോളാ സമാധാനത്..

  നന്നായി..
  നല്ല എഴുത്ത്
  നല്ല്ല അവതരണം..


  >ആ പാവം ഇതുവരെ അമറുകയായിരുന്നില്ലെന്നും 'മോല്ലാക്കാ..നിങ്ങളുടെ ആഭരണം ഇതാ കിടക്കുന്നു'എന്ന് വിളിച്ചുകൂവുകയായിരുന്നെന്നും അദ്ധേഹത്തിനു തോന്നി. ' <
  > ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി.<

  ചിരിച്ച് ചിരിച്ച് പണ്ടാറടങ്ങി..
  ന്റെ കുറേ........

  ReplyDelete
 29. "ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി".
  ഹൂ.............ഹു ഹു ഹു
  ഹൂ.............ഹോയ്

  ReplyDelete
 30. കൊള്ളാം.
  പഴയതെങ്കിലും നല്ല കഥ!

  ReplyDelete
 31. കഥയും അവതരണവും വളരെ ഇഷ്ട്ടായി
  കഥയിലെ..പഴഞ്ചൊല്ല് ആണ് കൂടുതല്‍ ഇഷ്ട്ടായത്

  ReplyDelete
 32. ആഹാ നന്നായിട്ടോ
  നല്ല അവതരണം

  ReplyDelete
 33. അവതരണം
  കൊള്ളാം

  ReplyDelete
 34. വായിച്ചിരുന്നു വായിക്കൻ ഒരു രസമുള്ളതു കൊണ്ട് വീണ്ടും വായിച്ചു നാട്ടാരെ പറ്റിച്ചുണ്ടാക്കിയ കാശ് പൊലീസു കൊണ്ടു പോയി .. എരുമയായാലും മൊല്ലാക്കയേക്കാൾ ഭേതം, ബുദ്ധിയുണ്ട് കുറെ വിളിച്ചു നോക്കിയില്ലെ. കഥ നന്നായി ഭാവുകങ്ങൾ....ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി. ... കൊള്ളാം ... ഈ തൊപ്പി വെക്കുന്നവരൊക്കെ അങ്ങിനെയുള്ളവർ തന്നെയാകും അല്ലെ എന്റെ ഒരു തോന്നലാ..ട്ടോ

  ReplyDelete
 35. കഥക്ക് പറ്റിയ വിഷയം നല്ല അവതരണവും

  ReplyDelete
 36. ഇസ്മൂ,

  അത്‌കൊണ്ടാണ്‌ ഞാൻ തൊപ്പി വെക്കാത്തിരിക്കുന്നത്‌. വികസനം ആല്ലെങ്കിലെ ഇല്ല, ഇനി തൊപ്പിം കൂടെ വെച്ചാ...

  പിന്നെ, മൊല്ലാക്കാക്ക്‌ ഞമ്മൾ, മഷി കൊടുത്തയക്ക്‌ണ്ട്‌. അന്ന് മൂപ്പര്‌ ഉപയോഗിച്ച മഷി ചൈന മേഡ്‌ ആയിരുന്നു. അതോണ്ടല്ലെ മഷിയിട്ടിട്ടും കണാം പറ്റാതെ പോയത്‌. എന്തായാലും ഇസ്മു സൂക്ഷിച്ചോ.

  ആശംസകൾ

  ReplyDelete
 37. kollaam nalla avatharanam ishtappettu..aalkkaare pattichundaakkunna kaash nilanilkkilla..vaayikkaan rasamaayirikkunnu..

  ReplyDelete
 38. @നൌശു????
  ആദ്യമാണെന്ന് തോന്നുന്നു ഈ വഴി അല്ലെ? സുസ്വാഗതം.

  @മുഖ്താര്‍:
  അവതരണം ഇഷ്ടമായില്ലെന്കിലും അതിന്റെ പ്രമേയം ഇഷ്ടപ്പെടുമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു.അതങ്ങിനെയാ... നിത്യ സന്ദര്‍ശകന് നന്ദി.

  @മനാഫ്‌ സാഹബ്:
  താങ്കളെ പറ്റി അറിഞ്ഞപ്പോള്‍ മുക്താരും താങ്കളും ഒരേ തൂവല്‍പക്ഷികളായ സ്ഥിതിക്ക് അതേ നന്ദി താങ്കള്‍ക്കും.

  @ജയന്‍ ഏവൂര്‍ :
  ഡോക്ടര്‍ക്ക്‌ സലാം.

  @സിനു:
  കഥയും അവതരണവും ബ്ലോഗും പഴഞ്ചൊല്ലും ഒക്കെ ഇഷ്ടമായ സ്ഥിതിക്ക്‌ എന്റെ ബ്ലോഗിലെ പത്തു സെന്റ്‌ സ്ഥലം ഇയാള്‍ക്ക്‌ തരാന്‍ തീരുമാനിച്ചു. ഇഷ്ടം പോലെ കമന്റിടാന്‍..
  (നല്ല വാക്കിന് നന്ദി)

  @ഉമേഷ്‌:
  @അഭി:
  @ഹാഷിം:
  വളരെ വളരെ നന്ദി..

  @ഉമ്മു അമ്മാര്‍:
  എന്നെ വിടാതെ 'പിന്തുടരുന്ന',എപ്പോഴും പ്രോത്സാഹിപ്പിക്കുന്ന , വലിയ കവയത്രി ആയി മാറിക്കൊണ്ടിരിക്കുന്ന മഹതിക്ക് സകല ഭാവുകങ്ങളും...

  @മഴമേഘങ്ങള്‍:
  എപ്പോഴും മഴമേഘമായ്‌ വന്നു പക്ഷെ വളരെ കുറച്ചു പെയ്യുന്ന ചേച്ചിയുടെ കുഞ്ഞു കമന്റിനു വലിയ നന്ദി

  @പാലക്കുഴി:
  പാലക്കുഴിയിലും നടന്നിരിക്കാവുന്ന കഥയാണ്‌ ഇത്. ഇഷ്ടപ്പെട്ടെന്നു അറിഞ്ഞതില്‍ സന്തോഷം

  @സുല്‍ത്താന്‍:
  വലിയ 'സുല്‍ത്താന്‍'മാര്‍ ഒക്കെ ഈ വഴി വരാന്‍ സന്മനസ്സ് കാണിച്ചതിന് വളരെ നന്ദി.(അടിയന്‍)

  @വിജയലക്ഷ്മി:
  ശരിയാ ചേച്ചീ.."ill won money never sticks" എന്നൊരു ചൊല്ലുണ്ട് അല്ലെ.
  "പൊട്ടനെ ചെട്ടി ചതിച്ചാല്‍ ...." എന്ന് മലയാളത്തില്‍ വേറൊരു ചൊല്ലുമുണ്ട്.ഒക്കെ ഇത് തന്നെ. നന്ദി കേട്ടോ .

  ReplyDelete
 39. എന്‍റെ ബ്ലോഗിലെ കമന്റ്‌ കണ്ടു ഇവിടെ എത്തിയതും ആണ് ..ആരോ എഴുതിയ കമന്റ്‌ പോലെ ചിരിക്കും, ചിന്തക്കും വകയുണ്ട് .ഞാനും അത് സമ്മതിക്കുന്നു ..ആശംസകള്‍ ..

  ReplyDelete
 40. നല്ല അവതരണം ,ഒരു പുഞ്ചിരിയില്‍ തുടങ്ങി പൊട്ടിച്ചിരിയിലേക്ക് എത്തിച്ച
  മൊല്ലാക്കയോട് എന്റെ അന്വേഷണം പറയണം.കൂട്ടത്തില്‍ ഇയ്യാള്ക്കും, നല്ല കഥ
  സമ്മാനിച്ചതിന്.

  ReplyDelete
 41. Very interested work...

  ReplyDelete
 42. വായിച്ചു.
  (ഓരോരുത്തര്‍ക്കും മറുപടിയായി ഓരോ കമന്റ് ഇടുന്നത് കമന്റിന്റെ എണ്ണം കൂട്ടാനാണോ കുരുന്ബടീ.)
  ആശംസകള്‍.

  ReplyDelete
 43. @(????: ReffY)കമന്റിന്‍റെ എണ്ണം കൂട്ടീട്ട് യാതൊരു പ്രയോജനവും ഇല്ലല്ലോ റെഫി സാബ്.
  (repy ബട്ടന്‍ അമര്‍ത്തി മറുപടി കൊടുത്തതാണ്. ദേ .. ഇതോടെ ഒരു കമന്റു കൂടി ആയി..)

  ReplyDelete
 44. കുറച്ചായി നല്ല തിരക്കിലാ. ഇത് ഞാന്‍ മുമ്പ് വായിച്ചിരുന്നു. കമന്റ് ഇടാന്‍ ഇപ്പോഴാണ് ടൈം കിട്ടിയത്. വൈകിയാലും ഞാന്‍ വന്നിരിക്കും, ഇനിയും പോന്നോട്ടെ. :)

  ReplyDelete
 45. പുഴ പോലെ ഒഴുകിപ്പോകുന്നു കഥയിലെ നര്‍മം. മറയുന്ന ഗ്രാമീണതയുടെ ഉണ്മകളെ പുണരുന്നുണ്ട്, മുഖ്യ കഥാപാത്രം.

  ReplyDelete
 46. അതി മനോഹരമായ രചന.. എന്തൊരു ഒഴുക്ക്. അന്ധ വിശ്വാസങ്ങളില്‍ മുഴുകിയ സമൂഹത്തിനു ഒരു കൈ തിരി നാളം

  ReplyDelete
 47. എരുംയായാലെന്ത വാ തുറന്നൊന്നു പറഞ്ഞുകൂടെ എന്ന് തോന്നിപ്പോയി..

  കഥ നന്നായിരുന്നു....ഫ്രഷ്‌ തീം....നല്ല ഒഴുക്കുള്ള രചന ..

  ReplyDelete
 48. വളരെ രസകരമായി അവതരണം...

  ReplyDelete
 49. അസ്സലായി. നര്‍മ്മം എന്ന ലേബലിനെക്കാള്‍ നല്ലത് കഥ എന്നാണ്.
  നല്ല ഒരു നാട്ടനുഭവമാണ്.
  വിശേഷാവസരങ്ങളില്‍ ആഭരണങ്ങള്‍ കടം വാങ്ങുന്നതൊക്കെ നാട്ടിന്‍ പുറത്തെ ശീലമാണ്
  അതില്‍ ഒരു വിശ്വാസവുമുണ്ട്.
  ആവലാതികളില്‍ മനുഷ്യജീവിതം വല്ലാതെ തെളിയുന്നു.
  ഇത്തരം നന്മകള്‍ നമ്മുടെ നഗര ജീവിതത്തിനെന്നെ നഷ്ടമായി.
  നാട്യപ്രധാനം നഗരം ദരിദ്രം
  നാട്ടിന്‍പുറം നന്മകളാല്‍ സ‌മൃദ്ധം
  എന്നു കവി പാടിയത് എത്രയോ ശരി

  ReplyDelete
 50. നല്ല രസമുള്ള കഥ. അവസാനം വരെ സസ്പെന്‍സ്.
  ആ അമറുന്ന എരുമയെ ഒന്നു നേരത്തേ പോയി നോക്കാന്‍ തോന്നിയിരുന്നെങ്കില്‍..

  ReplyDelete
 51. ശരിയാ....ആദ്യമേ ആ എരുമയെ ഒന്ന്‍ നോക്കിയാല്‍ മതിയായിരുന്നു...

  ReplyDelete
 52. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. മൊല്ലാക്കയു ടെയും ഈനാശുവിന്റെയും ചിത്രം ശരിക്കും വരച്ചിട്ടു . ആശംസകള്‍

  ReplyDelete
 53. കിടിലന്‍

  ReplyDelete
 54. കഥ നന്നായിരുന്നു....ഫ്രഷ്‌ തീം....നല്ല ഒഴുക്കുള്ള രചന ..

  ReplyDelete
 55. നല്ല ഉഗ്രന്‍ കഥ. മൊല്ലാക്കയുടെ ശ്രദ്ദക്കുറവ്... കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നത് മൊല്ലാക്ക ഓര്‍ത്തുകാണില്ല.

  ReplyDelete
 56. ലോകത്തേറ്റവും അവികസിതമായ സ്ഥലം തന്‍റെ തൊപ്പിക്കു താഴെയാണെന്ന് അദ്ധേഹത്തിനു തോന്നി.
  --------------

  പോസ്റ്റ് വായിച്ചു അവസാനം വരെ എന്റെ ബുദ്ധിയും അമറിക്കൊണ്ടിരുന്ന എരുമയിലേക്ക് പോയില്ല. ഇപ്പൊ എനിക്ക് ഒരു സംശയം. എന്റെ തലയും ഒരു അവികസിത സ്ഥലം തന്നെ അല്ലെ എന്ന്. പോസ്റ്റ് രസകരമായ ഒരു വായന തന്നു.

  ReplyDelete
 57. Randuperum avaravarude jolikal bhangi aayi cheyyunnu.........pakshe nalla muthale nilanilkkulloo...nalla rasakaramaaya avatharanam

  ReplyDelete
 58. വൈകിയാലും ഞാന്‍ വന്നിരിക്കുന്നു .എന്താണ് പേര്?" നരസിംഹം" നിങ്ങടെ ജാതിക്കാര്‍ക്ക് ഇപ്പം ഇത്തരം പേരുകളും ഇടാറുണ്ടോ?" എസ് ഐ പുരികം വളച്ചു ശബ്ദമുയര്‍ത്തിന്‍റെ” പേര് കുഞ്ഞലവിന്നാ. ആ ആഭരണത്തിന്റെ പേരാ നരസിംഹം. പോകേണ്ടത് പോയാല്‍ ബുദ്ധിവെക്കും, വേകേണ്ടത് വെന്താല്‍ തീയും കത്തും"ഇങ്ങിനെ ഒരു പഴംചൊല്ലും കിട്ടി , എരുമയായാലും ബുദ്ധിയുണ്ട് കുറെ വിളിച്ചു ആ അമറുന്ന എരുമയെ ഒന്നു നേരത്തേ പോയി നോക്കാന്‍ തോന്നിയിരുന്നെങ്കില്‍. തന്‍റെ അരപ്പട്ടയുടെ മൂലയില്‍ ഒതുക്കിവച്ച അഞ്ഞൂറിന്റെ അഞ്ചുനോട്ടുകള്‍ വളരെ പണിപ്പെട്ടു മൊല്ലാക്ക വലിച്ചൂരി ണ്ട വരില്ലായി ന്നു.അവതരണവുംവളരെഇഷ്ട്ടായി കഥയിലെ..പഴഞ്ചൊല്ല് ആണ് കൂടുതല്‍ ഇഷ്ട്ടായത്

  ReplyDelete
 59. പള്ളിക്കുളം തേവിച്ച മൊല്ലാക്കയെന്ന കഥാപാത്രം മിഴിവേകുന്നു. നരസിംഹം എന്ന പേര് അസ്ഥാനത്ത് സന്നിവേശം ചെയതപ്പോഴുണ്ടായ ഹാസ്യം മികച്ചതാണ്. ടേബിള്‍ ഫാന്‍ വര്‍ക്ക് ചെയ്യുന്നത് പോലുള്ള ഈനാശുവിന്റെ തലവെട്ട് ഉപമ രസിച്ചിരിക്കുന്നു. “പോകേണ്ടത് പോയാല്‍...”.എന്തായാലും കുറച്ച് പഴ്ഞ്ചൊല്ല് പഠിക്കാന്‍ ഗുരുദക്ഷിണയുമായി തണലിലേക്ക് പോകാന്‍ തോന്നുന്നു. വായിച്ച് തീര്‍ന്നപ്പോള്‍ മൊല്ലാക്കയുടെ മഹാത്മാഗാന്ധിയുടെ മുഖം ഈനാശുവിന്റെ കയ്യില്‍ ഞെരിഞ്ഞമര്‍ന്ന സങ്കടം ബാക്കിയായി.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.