May 31, 2010

സഖി (റീ പോസ്റ്റ്‌)


( 24-5-2001 നു ഗള്‍ഫ്‌ മനോരമയില്‍ പ്രസിദ്ധീകരിച്ചത്)

രണ്ടു ദിവസമായി ആകാശം കരഞ്ഞുകൊണ്ടിരിക്കുന്നു. ഒപ്പം ഞാനും.  മഴവെള്ളം എന്‍റെ കണ്ണുനീരില്‍ കലരാതെ മാറിനിന്നു. മധുരമധുമയഗാനം പോലെ ഒഴുകിയിരുന്ന എന്‍റെ ദിനങ്ങളെ മദ്യത്തിന്റെയും കണ്ണുനീരിന്റെയും ഇടയില്‍ കുരുക്കിയതാര്?

ഋതുഭേദങ്ങള്‍ക്കൊപ്പം മാറുന്ന മനവുമായി ജീവിതയാത്രയില്‍ എന്നെ അനുഗമിച്ചവള്‍ പുതുമേച്ചില്‍പ്പാടം തേടിയപ്പോള്‍, ദൈവദത്തവും അനുഗ്രഹീതവുമായ മാതൃത്വം പൈശാചികത പൂണ്ട് രണ്ടു പൂമൊട്ടുകളെ കശക്കിയെറിഞ്ഞപ്പോള്‍, എനിക്കൊരു നവസഖിയെ കൂട്ടിനു ലഭിച്ചു. കരളേയെന്നു എന്നെ വിളിച്ചിരുന്ന പഴയ കൂട്ടുകാരിക്ക് പകരം കരളിനെ കാര്‍ന്നുതിന്നുന്ന പുതിയ കൂട്ടുകാരി.

സ്വസ്ഥതയുടെ തീരത്ത് അശാന്തിയുടെ വിത്തു മുളച്ചു തഴച്ചുവളരുമ്പോള്‍ എന്നെ എന്‍റെ നവസഖി പൂര്‍വ്വാധികം ഗാഢമായി ആലിംഗനം ചെയ്തുകൊണ്ടിരുന്നു.

മാനത്തെ നക്ഷത്രങ്ങളിലൊരുവനായി ഞാന്‍ മാറിക്കൊണ്ടിരിക്കുന്നത് വൈകാതെ ഞാന്‍ അറിഞ്ഞു. ആരാച്ചാരുടെ കൊലച്ചിരി ആകാശത്തു മുഴങ്ങിയപ്പോള്‍ അതൊരു സ്ത്രീശബ്ദമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു.

മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ കണ്ടു.

56 comments:

 1. ആദ്യം ഒരു തേങ്ങയുടയ്ക്കട്ടെ. എന്നിട്ട് വായിക്കാം. ഠോ....

  ReplyDelete
 2. കണ്ണുനീരിന്റെ നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍.....


  കൊള്ളാം... :)

  ReplyDelete
 3. കൊള്ളാം നന്നായിട്ടുണ്ട് .

  ReplyDelete
 4. ഭാര്യയില്ലെങ്കില്‍ മദ്യമാവാമെന്നാണോ ഇസ്മായീലേ??

  ReplyDelete
 5. കരളേയെന്നു എന്നെ വിളിച്ചിരുന്ന പഴയ കൂട്ടുകാരിക്ക് പകരം കരളിനെ കാര്‍ന്നുതിന്നുന്ന പുതിയ കൂട്ടുകാരി

  ചുരുക്കി പറഞ്ഞാല്‍ ഭാര്യ പറ്റിച്ചപ്പോള്‍ കള്ള് കുടിയനായി.! എന്നാലും കരളേന്നു വിളിച്ചവള്‍ കാര്‍ന്ന് തിന്ന അത്ര കരളൊന്നും മദ്യത്തിനു തിന്നാന്‍ കഴിയില്ല.!

  നല്ല മിനികഥ.

  ReplyDelete
 6. ഇവിടെയും ഭ്രൂണഹത്യ പരാമര്ശിക്കപ്പെടുന്നുണ്ടല്ലോ...ഇസ്മായിലിന് അതിനോടുള്ള ഒബ്സെഷന്‍ എന്താണെന്നാലോചിച്ചിട്ടും ഒട്ടും പിടി കിട്ടുന്നില്ല...

  ReplyDelete
 7. നന്നായിട്ടുണ്ട് , കൊള്ളാം

  ReplyDelete
 8. നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ട.., അവളോട് പോകാൻ പറ, തെളിച്ച വഴിക്ക് നടന്നില്ലെങ്കിൽ പോണ വഴിക്ക് പോട്ടന്നേ.. അതിന്റെ പേരിൽ കള്ള് കുടി..അയ്യേ അത് വേണ്ടായിരുന്നു..,
  ഓരോ കള്ള് കുടിയനും കാണും പറയാൻ ഇത് പോലെ ഓരോ കഥകൾ, കാരണങ്ങൾ.., അതൊക്കെ അവന്റെ കള്ള് കുടി ന്യായീകരിക്കാൻ വേണ്ടി മാത്രം പടച്ചുണ്ടാക്കുന്നവയാണു എന്നാണു എന്റെ പക്ഷം..,പിന്നെ സന്തോഷം വന്നാലും സങ്കടം വന്നാലും മദ്യം മാത്രമാണു ശരണം എന്ന് ആരാണു, ഏത് മതമാണു, ഏത് ആദർശമാണു മനുഷ്യനെ പഠിപ്പിച്ചത് എന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല..

  ReplyDelete
 9. മദ്യം മദ്യേന ശാന്തി!

  ReplyDelete
 10. കഥയിലെ ബിംബങ്ങള്‍ സുഖകരമാല്ലാത്ത
  പലതിലും ഉടക്കി നില്‍ക്കുന്നു
  കഥാപാത്രം കഥാകാരനല്ല എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം
  ആണെങ്കില്‍........?
  വിളിച്ചു പറയരുതായിരുന്നു.
  ഏതായാലും പത്തു വയസ്സായ കഥക്കു പ്രണാമം
  ജയ് ദശമൂലാരിഷ്ടം!

  ReplyDelete
 11. മിനിക്കഥ നന്നായി. ഞാന്‍ മദ്യത്തിന്റെ ആരാധകനല്ല.. എന്നാലും അതിനെ അങ്ങനെ കൊച്ചാക്കാതെ...വഴിയില്‍ ബോംബ്‌ വെച്ച് നിരപരാധിയെ കൊല്ലുന്നതാണോ, വല്ലപ്പോഴും ഒരു "സ്മാള്‍" അടിക്കുന്നതാണോ --- കൂടുതല്‍ ഭീകരം ??......വായനക്കാര്‍ സ്വയം തീരുമാനിക്കട്ടെ.ഏതായാലും ഞാന്‍ വല്ലപ്പോഴും കുടിക്കുന്നു എന്ന കാരണത്താല്‍, മദ്യപാനത്തെ ന്യായീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല

  ReplyDelete
 12. ഭാവനയെ അംഗീകരിക്കുന്നു.പക്ഷെ പ്രതീക്ഷ അസ്തമിക്കാതെയുള്ള ജീവിതമാണ് ആനന്ദകരം എന്ന് ഞാന്‍ കരുതുന്നു.ജീവിത യാത്രയില്‍ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കണ്ണുനീരും മദ്യവും പകരം വെയ്ക്കാതെ നന്‍മ നിറഞ്ഞ ജീവിതം പ്രതീക്ഷിച്ച് പരിശ്രമിക്കുന്നതാണ് ഉത്തമം.സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കും തീര്‍ച്ച.നല്ല സന്ദേശങ്ങള്‍ നിറഞ്ഞ കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

  ReplyDelete
 13. ആശയം നന്നായി...എങ്കിലും എവിടെയോ ഒരു കല്ലുകടിപോലെ!...എന്താണെന്നറിയില്ല!?...വീണ്ടും നല്ല നല്ല രചനകള്‍ പിറക്കട്ടെ ..ആശംസകളോടും..സ്നേഹത്തോടും കൂടി..

  ReplyDelete
 14. എന്റെ കരള്‌ മദ്യത്തിനും മങ്കക്കും പകുത്തുനല്കി...

  രണ്ടുപേരും ആർത്തി കാണിക്കാതെ തിന്നാൽ, അവർക്ക്‌ കൊള്ളാം...

  ReplyDelete
 15. ഇക്കാന്നു വിളിച്ച നാവു കൊണ്ട് 'ടാ കള്ള് കുടിയാന്ന്' വിളിപ്പിക്കല്ലേ ഇസ്മായില്‍ക്കാ..ന്നാലും എന്തിനാണു അവളിത് ചെയ്തത് ? ദുഷ്ട...

  മനാഫിക്ക പറഞ്ഞ പോലെ കഥാപാത്രം കഥാകാരനാവാതിരിക്കട്ടെ.ആമീന്‍ :)

  ReplyDelete
 16. "മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നത് ഞാന്‍ കണ്ടു."????Aarudeyaanu ee kannukal ???

  ReplyDelete
 17. ചുരുക്കി പറഞ്ഞാല്‍ ജീവിതത്തില്‍ അയാള്‍ക്ക് ലഭിച്ച രണ്ടു സഖികളും അയാളെ ഇഞ്ചിഞ്ചായി കൊല്ലുന്നവര്‍..

  നല്ല കഥ.

  ReplyDelete
 18. നല്ല കഥ.

  2001 ൽ നിന്ന് ഇസ്മായില്‍ കുറുമ്പടി ഒത്തിരി എഴുതി വളർന്നു.

  ReplyDelete
 19. മിനിയാണെങ്കിലും ഉഗ്രനായി.

  ReplyDelete
 20. ഇതിലൂടെ എന്തു സന്ദേശമാണ് കൊടുക്കുന്നത്? പെണ്ണ് പറ്റിച്ചാല്‍ മദ്യവും മയക്കുമരുന്നുമെന്നോ? ആ കാലമെല്ലാം എന്നേ പോയി. കാതുകുത്തിയവള്‍ പോയാല്‍ കമ്മലിട്ടവള്‍ വരും.
  എഴുത്തു കൊള്ളാം. ആശയം ചങ്ങമ്പുഴയുടെ കാലത്തേത്

  ReplyDelete
 21. പെണ്ണിന്റെ ചതികളെന്തൊക്കെ വിധത്തില്‍..!

  ReplyDelete
 22. കള്ളു കുടിക്കാന്‍ ഓരോന്യായങ്ങള്‍
  എല്ലാ കള്ളുകുടിയന്മാര്‍ക്കും ഉണ്ട്..
  പിന്നെ പെണ്ണ് മാത്രം അല്ല ചതിക്കുക..
  ആണു പെണ്ണിനേയും ചതിക്കുനിലെ..?
  അപ്പൊ പെണ്ണുങ്ങള്‍ എത്ര കുടിക്കണം..??
  ഒരു പെണ്ണിന് വേണ്ടി കള്ളുകുടിച്ചു ജീവിതം
  നശിപ്പുക്കുനത് വിഡ്ഢിത്തം എന്നെ പറയൂ..
  ഒരു ചെറിയ കഥയില്‍ പലതും
  പറഞ്ഞു..നന്നായിരിക്കുന്നു.

  ReplyDelete
 23. "പോണാല്‍ പോകട്ടും പോടാ.." ഇതാണിപ്പോഴത്തെ ഒരു സ്റ്റൈല്‍..!!
  അല്ലാ..അതാണ്‌ വേണ്ടതും;

  പലപ്പോഴും ആഗ്രഹിച്ചാലും നടക്കാത്തത്..!!

  ReplyDelete
 24. കഥയിലൂടെ ഒത്തിരി കാര്യങ്ങൾ പറഞ്ഞു. നന്നായി

  ReplyDelete
 25. ഈ കഥ കൊള്ളാം.
  എങ്കിലും, കഥപോലെ ജീവിതത്തിൽ സംഭവിക്കാതിരിക്കട്ടെ.
  എന്നാകിലും; ‘കള്ള് വ്രത്തികെട്ടത്.‘

  ReplyDelete
 26. കണ്ണീരിന്റെ നനവില്‍ ആ നാല് കണ്ണുകള്‍ ഒരിക്കല്‍ തുറിച്ചു നോക്കിയിരുന്നത് കണ്ടിരുന്നുവെങ്കില്‍ ഈ നവസഖിയെ പ്രനയിക്കേണ്ടി വരില്ലായിരുന്നു ...

  ReplyDelete
 27. കരളേയെന്നു എന്നെ വിളിച്ചിരുന്ന പഴയ കൂട്ടുകാരിക്ക് പകരം കരളിനെ കാര്‍ന്നുതിന്നുന്ന പുതിയ കൂട്ടുകാരി. ആ കൂട്ടുകാരിയേം കെട്ടിപ്പിടിച്ച് വെറുതെ ചരളിൽ കിടന്നുരുളാം... വാൾ പയറ്റ് നടത്താം.
  നല്ല കഥ!

  ReplyDelete
 28. മരണത്തിലും എനിക്ക് ഈ കൂട്ടുകാരിയല്ലേ ഉള്ളൂ... അതുകൊണ്ട് ഇതൊന്നും കണ്ടു ഞാന്‍ അവളെ ഒഴിയില്ല.

  ReplyDelete
 29. എന്തോ കഥ വായിച്ചിട്ടൊന്നും തോന്നിയില്ല! ആസ്വാദനത്തിന്റെ കുഴപ്പമായിരിക്കാം.

  ReplyDelete
 30. കഥ വായിച്ചിട്ട് ഒന്നും മനസ്സിലായില്ലാ‍.. :(
  കഥാകാരന്റെ ആദ്യ കമന്റ് കണ്ടപ്പോ ഒന്നൂടെ വായിച്ചു, അപ്പോ മനസ്സിലായി.. :)

  ReplyDelete
 31. കരളിന്റെ പുതിയ കൂട്ടുകാരിക്ക് എല്ലാ വിഷമങ്ങളെയും കളയാനുള്ള ഒരു കഴിവുണ്ട് ....ഹി..ഹി

  ReplyDelete
 32. കൂതറHashimܓ പറഞ്ഞപോലെ ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല... ആദ്യ കമന്റ് കണ്ടപ്പോ ഒന്നൂടെ വായിച്ചു, അപ്പോ മനസ്സിലായി..
  നല്ല കഥ...

  ReplyDelete
 33. ഒരു ചെറിയ കഥയിൽ വലിയ ഒരു ചിന്തയുടെ പിറവി....!! ആ കൊച്ചു കണ്ണുകൾ.... വല്ലാതെ വേദനിപ്പിച്ചു അവസാന വരികൾ

  ReplyDelete
 34. ആദ്യം വായിച്ചപ്പോള്‍ സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല...

  പിന്നെ കംമെന്റ്കള്‍ കണ്ടപ്പോഴാണ്

  കൊള്ളാം നന്നായിട്ടുണ്ട് . ഒത്തിരി കാര്യങ്ങള്‍ ചുരിങ്ങിയ വരികളില്ലുടെ പറയാന്‍ കഴിഞ്ഞു

  ReplyDelete
 35. എല്ലാവര്ക്കും ഓരോ കാരണങ്ങളുണ്ട്, കുടിക്കാനും !

  ഇന്നലത്തെ എന്റെ കമന്റു കാണാനില്ലല്ലോ, എന്ത് പറ്റിയോ ആവോ ?

  ReplyDelete
 36. കുറച്ച് വക്കുകളില്‍ നല്ലൊരു കഥ. പക്ഷെ ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടം എന്തിന്റെ പേരിലായാലും ന്യായീകരിക്കാന്‍ ആവില്ലല്ലൊ.

  ReplyDelete
 37. നല്ല കുഞ്ഞു കഥ.ഇഷ്ടപ്പെട്ടു.
  (ആത്മകഥയായി പലരും തെറ്റിദ്ധരിച്ചെന്നു തൊന്നുന്നു.
  മദ്യത്തെ ന്യായീകരിച്ചെന്നു മറ്റു ചിലരും!)

  ReplyDelete
 38. മനസില്‍ തോന്നുന്നതെന്‍തോ അതാണ്‌ എഴുതേണ്ടത്.
  പിന്നെ ആദ്യ കമെന്റില്‍ പറഞ്ഞ ഭാര്യ, മദ്യം. ഇതാ കഥയില്‍ എവിടെയെങ്കിലും ഉള്‍പ്പെടുത്തിയിരുന്നുവെങ്കില്‍ ഒന്ന് കൂടെ നന്നായേനെ.
  നല്ല കഥ.

  ReplyDelete
 39. കരളെന്നു വിളിച്ചവൾ പുതിയ മേച്ചിൽ പുറം തേടി പോയപ്പോൽ കരളിനെ കാർന്നു തിന്നുന്ന കൂട്ടുകാരിയെ തേടി പോകാതെ തന്റെ മക്കളെ മാറോടു ചേർത്തിരുന്നുവെങ്കിൽ അവർക്കു തന്റെ സ്നേഹം മുഴുവൻ കൊടുത്ത് അതിൽ സമാധാനം കണ്ടിരുന്നെങ്കിൽ .. മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ തുറിച്ചു നോക്കില്ലായിരുന്നു... അവസാനത്തിൽ അവരുടെ ഒരിറ്റു കണ്ണുനീർ എങ്കിലും ഉണ്ടാകുമായിരുന്നു.. ചിന്തിക്കേണ്ട കഥ പലരുടേയും അഭിപ്രായം കണ്ടപ്പോൾ ആത്മ കഥയായി തെറ്റിദ്ധരിച്ച പോലെ തോന്നി ഇതും കഥ എഴുത്തിന്റെ മറ്റൊരു ശൈലി വളരെ നന്നായി മറ്റു കഥകളിൽ നിന്നും വേറിട്ടു നിൽക്കുന്നു ...ആശംസകൾ

  ReplyDelete
 40. ആരാച്ചാരുടെ കൊലച്ചിരി ആകാശത്തു മുഴങ്ങിയപ്പോള്‍
  ഇതില്‍ ഈ പ്രയോഗത്തിനോട് ഞാന്‍ പൊരുത്ത പെടുന്നില്ല

  ReplyDelete
 41. @Aadhila

  ആധിലേ ഉത്തരം ഇവിടെയുണ്ട്..!

  " ദൈവദത്തവും അനുഗ്രഹീതവുമായ മാതൃത്വം പൈശാചികത പൂണ്ട് രണ്ടു പൂമൊട്ടുകളെ കശക്കിയെറിഞ്ഞപ്പോള്‍,.."

  ReplyDelete
 42. ദുരന്തപൂര്‍ണ്ണമായ ഒരു കഥ വളരെ ലാളിത്യത്തോടെ
  ഒതുക്കത്തോടെ പറഞ്ഞിരിക്കുന്നു..
  പലരും കഥാകാരനെ നായക സ്ഥാനത്ത് പ്രതിഷ്ഠിച്ചെന്ന് തോന്നുന്നു..
  അത് ശരിയാനെന്ന് തോന്നുന്നില്ല..
  മറ്റുള്ളവരുടെ അനുഭവങ്ങള്‍ തന്റേതാക്കി എഴുതുന്നത്
  എഴുത്ത്കാരന്റെ മിടുക്കും അത് വായനക്കാര്‍ വിശ്വസിക്കുന്നത്
  എഴുത്തുകാരന്റെ വിജയവുമാണു...
  ഇവിടെ അത് സം‌ഭവിച്ചെന്ന് മനസ്സിലായി..
  അഭിനന്ദങ്ങള്‍ !

  ReplyDelete
 43. നല്ല കഥ!!
  കഥ മിനി ആണെങ്കിലും ഒത്തിരി കാര്യങ്ങള്‍ ആ..മിനിയില്‍ ഒളിപ്പിചിട്ടുണ്ട്
  ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ പുതിയെ സഖിയെ തേടി പോവാതെ തന്റെ മക്കളെ
  മാറോട് ചേര്‍ത്തിരുന്നെങ്കില്‍ മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ
  നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ അയാളെ തുറിച്ചു നോക്കില്ലായിരുന്നു

  ReplyDelete
 44. നല്ലൊരു മിനിക്കഥ, വളരെ ഇഷ്ടപ്പെട്ടു.അതിലൂടെ പറഞ്ഞ സത്യങ്ങളും.

  ReplyDelete
 45. കാവ്യാത്മകമായ ഭാഷയ്ക്ക് അഭിനന്ദനങ്ങള്‍. സമീര്‍ കലന്തന്റെ അഭിപ്രായത്തിന് ഒരു അടിവരയും.

  ReplyDelete
 46. പറഞ്ഞതൊക്കെ വാസ്തവം

  ReplyDelete
 47. നാലു കണ്ണുകളില്‍ കണ്ണുനീരിന്റെ നനവില്ലാതെപോയത് അവയില്‍ ജീവചൈതന്യം തന്നെ ഇല്ലാത്തതുകൊണ്ടാവണം. അതും ഒരു കണക്കില്‍ നന്നായി...

  കുഞ്ഞുകഥയിലൂടെ ഒരുപാട്‌ കാര്യങ്ങള്‍ ധ്വനിപ്പിക്കാന്‍ കഴിഞ്ഞു.
  ആശംസകള്‍

  ReplyDelete
 48. ഒരു പെണ്ണിന് വേണ്ടി ജീവിതം നശിപ്പിക്കണോ ?

  ReplyDelete
 49. ഉമ്മു അമ്മാര്‍ പറഞ്ഞ പോലെ പുതിയെ സഖിയെ തേടി പോവാതെ തന്റെ മക്കളെ
  മാറോട് ചേര്‍ത്തിരുന്നെങ്കില്‍ മങ്ങിക്കൊണ്ടിരിക്കുന്ന അവസാനവെളിച്ചത്തില്‍ കണ്ണുനീരിന്റെ
  നനവില്ലാത്ത നാല് കൊച്ചുകണ്ണുകള്‍ അയാളെ തുറിച്ചു നോക്കില്ലായിരുന്നു .കുഞ്ഞുകഥയിലൂടെ ഒരുപാട്‌ കാര്യങ്ങള്‍ ധ്വനിപ്പിക്കാന്‍ കഴിഞ്ഞു

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.