October 23, 2010

ചിലന്തി (റീപോസ്റ്റ് )


01/ 04/1999 - നു മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്.

ഞാനൊരു ചിലന്തിയാകുന്നു. അപൂര്‍വ്വ ജനുസ്സില്‍ പെട്ടതൊന്നുമല്ല .... ചെറുതും വലുതുമായ അനേകം ജീവികളെ വലവീശിപ്പിടിച്ച് ചോരയൂറ്റിക്കുടിച്ച ഊര്‍ജ്ജവുമായി ഞാനൊരു വീട് പണിതു. അതീവമനോഹരമായ വലിയ വീട്! 
വഴിതെറ്റി വീടണയുന്ന ജീവികളെ സൂത്രത്തില്‍ കെണിയില്‍പെടുത്തി  എന്റെ അനേകം മക്കളുമായി ഞാന്‍ പങ്കുവച്ചു. 
 മക്കള്‍ സ്വയംപര്യാപ്തരായപ്പോള്‍ ഇരതേടുന്നതിനായി ഞാനവരെ വീടിന്‍റെ ഓരോ ഭാഗത്തായി നിര്‍ത്തി. 
എന്നാല്‍ ഇരയെ വലവീശിപ്പിടിക്കുന്നതില്‍ എന്നെപ്പോലെ സാമര്‍ഥ്യം അവര്‍ക്കില്ലായിരുന്നു. 
രണ്ടുനാള്‍ പട്ടിണികിടന്നപ്പോള്‍ നിര്‍ദ്ദയം അവരെന്നെ പിടികൂടി ചോരയൂറ്റിക്കുടിച്ചു വലിച്ചെറിഞ്ഞു.

65 comments:

  1. പട്ടിണി കിടന്നപ്പോള്‍ മാത്രം ചോരയൂറ്റിക്കുടിക്കേണ്ടി വന്ന പാവം ആ ചിലന്തികളെക്കാള്‍ തിന്നു കൊഴുപ്പുമുറ്റുമ്പോള്‍ പ്രായവും രോഗവും പട്ടിണിക്കോലമാക്കിയ മാതാപിതാക്കളെ ബാക്കിയുള്ള ചോരകൂടി ഊറ്റിക്കുടിക്കുന്ന ചില ആധുനിക മനുഷ്യചിലന്തികളെ ഓര്‍മ്മിക്കുന്ന കവിത..നന്ദി

    ReplyDelete
  2. ആശയഗർഭമായൊരു കുഞ്ഞിക്കഥ..

    ReplyDelete
  3. ഒരു ചിലന്തിയെ അയച്ചുതരാം. നല്ല കഥ.

    ReplyDelete
  4. കാലത്തിനു മുന്‍പില്‍
    നമ്മളും ചിലന്തികള്‍ തന്നെ
    മക്കളായും തള്ളയായും ഇങ്ങിനെ...

    ReplyDelete
  5. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളുടെ ചിലന്തിവലകള്‍... ഓര്‍ത്തിരിക്കാനൊരു മിനിക്കഥ. നന്നായി.

    ReplyDelete
  6. അര്‍ത്ഥവത്തായ മിനിക്കഥ

    ReplyDelete
  7. അര്‍ത്ഥ ഗര്‍ഭമായ കുഞ്ഞിക്കഥയിലൂടെ മിഴി തുറക്കുവാനായി ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു . അഭിനന്ദനങ്ങള്‍

    ReplyDelete
  8. അറിവില്ലായ്മ തന്നെ എല്ലായിടത്തും.

    ReplyDelete
  9. Athangineyanallo....!

    manoharam, Ashamsakal...!!!!

    ReplyDelete
  10. ചിന്തോദീപകമായ കുഞ്ഞുകഥ!

    ReplyDelete
  11. ഇസ്മായില്‍...താങ്കള്‍ വീണ്ടും അത്ഭുദപ്പെടുത്തുന്നു...ഒരു കുഞ്ഞുകഥയിലൂടെ ഒരു വലിയ സന്ദേശമാണ് താങ്കള്‍ നല്‍കിയിരിക്കുന്നത്...

    ReplyDelete
  12. ചിലന്തിയോ മനുഷ്യനോ മെച്ചം ....ചിലന്തി തന്നെ

    ReplyDelete
  13. വളരെ ചെറിയ "വലിയ കഥ", വലിയ ആശയങ്ങളുടെയും.

    ReplyDelete
  14. കൊള്ളാം ചിലന്തി മാപ്പിളൈ....
    നമുക്കിടയില്‍ ഇങ്ങനെ എത്രയോ പിതാക്കന്മാര്‍ ....

    ReplyDelete
  15. കുഞ്ഞിക്കഥ...!
    ഇമ്മിണി വല്യ ആശയം...!!
    നന്നായിരിക്കുന്നു..

    ആശംസകൾ....

    ReplyDelete
  16. ഒരു പാട് അര്‍ത്ഥവത്തായ കാര്യങ്ങള്‍ കുറഞ്ഞ വരികളില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു ...നന്നായി പറഞ്ഞു ..

    ReplyDelete
  17. നന്നായിരിക്കുന്നു ഇസ്മായിൽ! കാലികം. ഇഷ്ടപ്പെട്ടു.
    അഭിനന്ദനങ്ങൾ.
    ഒരഭിപ്രായമുണ്ട്‌. പാരാഗ്രാഫിനു പകരം താഴെ താഴെ ആയി എഴുതിയാൽ കുറച്ചു കൂടി രസം തോന്നും.

    ReplyDelete
  18. ഒരു മുന്നറിയിപ്പ് അല്ലേ..ഇസ്മയില്‍?

    ReplyDelete
  19. ഒരു ആപത്‌സൂചനയാണല്ലേ.

    ReplyDelete
  20. ജന്മം നൽകിയാലും അന്നം നൽകിയാലും മാത്രം പോരാ, മക്കൾക്ക് അതിജീവനത്തിനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കലും മാതാപിതാക്കളുടേ കടമയാണ്. ചിലന്തി അക്കാര്യം മറന്നുപോയെന്നു തോന്നുന്നു. ചോരയൂറ്റിക്കുടിച്ചശേഷമെങ്കിലും ഇരകളെ വലവീശിപ്പിടിച്ചു വിശപ്പടക്കാനുള്ള സിദ്ധി മക്കൾക്ക് കൈവന്നുവോ ആവോ ? എങ്കിൽ അങ്ങേരുടെ ജന്മം സഫലം...!!

    ReplyDelete
  21. ജന്മം നൽകിയാലും അന്നം നൽകിയാലും മാത്രം പോരാ, മക്കൾക്ക് അതിജീവനത്തിനുള്ള കഴിവ് ഉണ്ടാക്കിക്കൊടുക്കലും മാതാപിതാക്കളുടേ കടമയാണ്. ചിലന്തി അക്കാര്യം മറന്നുപോയെന്നു തോന്നുന്നു. ചോരയൂറ്റിക്കുടിച്ചശേഷമെങ്കിലും ഇരകളെ വലവീശിപ്പിടിച്ചു വിശപ്പടക്കാനുള്ള സിദ്ധി മക്കൾക്ക് കൈവന്നുവോ ആവോ ? എങ്കിൽ അങ്ങേരുടെ ജന്മം സഫലം...!!

    ReplyDelete
  22. അര്‍ത്ഥസംബുഷ്ടമായ മിനിക്കഥ, നന്നായി.

    ReplyDelete
  23. വീട് വെക്കുന്ന ചിലന്തി, പിന്നെ മക്കള്‍ക്ക്‌ വീട് ഓഹരി വെക്കുന്ന ചിലന്തി, തിരിഞ്ഞു കുത്തുന്ന ചിലന്തി കുഞ്ഞുങ്ങള്‍, അവസാനം വൃദ്ധയെ വൃദ്ദ്ധ സദനത്തിലേക്ക് വലിച്ചറിഞ്ഞു..കഥയും ആശയവും കൊള്ളാം...

    ReplyDelete
  24. കഥക്ക് നല്ല അര്‍ത്ഥമുണ്ട് ...നല്ല കഥ...

    ( ഈ കഥയ്ക്ക് ഒരു പ്രത്യേകതയും ഉണ്ട് .. ആരും വായിക്കാതെ .. നല്ലത് സൂപ്പര്‍ എന്നൊന്നും പറയില്ല കാരണം അതു പറയുന്നതിന്‍റെ നാലിലൊന്നു സമയം മതി ഇതു വായിച്ചു തീര്‍ക്കാന്‍ :)

    ReplyDelete
  25. ചിലന്തി..നന്നായി..വാളെടുത്തവൻ വാളാൽ.

    ReplyDelete
  26. അര്‍ത്ഥവത്തായ മിനിക്കഥ ...

    ReplyDelete
  27. ചിലന്തിയ്ക്കെത്ര കാല്‍.
    കൊള്ളാം മിനിക്കഥ

    ReplyDelete
  28. ചിലന്തി കഥ നന്നായിരിക്കുന്നു

    ReplyDelete
  29. This comment has been removed by the author.

    ReplyDelete
  30. മിനി കഥ കൊള്ളാം ....ഇഷ്ട്ടപെട്ടു ....

    ReplyDelete
  31. ചുരുങ്ങിയ വരികളിൽ വ്യക്തമാ‍യ ആശയം.. ആശംസകൾ

    ReplyDelete
  32. രണ്ടു നാള്‍ പട്ടിണി കിടന്നപ്പോള്‍ ചോര ഊറ്റിയതു പണ്ടു ആയിരത്തി തൊള്ളായിരത്തി അന്നു. ഇന്നു വയറു നിറച്ചു കൊടുത്താലും സമയം കിട്ടിയാല്‍ മാതാപിതാക്കളുടെ ചോര ഊറ്റുന്ന മക്കളാണുള്ളതു. വലിയ ആശയം ചെറിയ കഥ ആക്കി.കൊള്ളാം

    ReplyDelete
  33. കുഞ്ഞു വരികളില്‍ ഒരുപാട് പറഞ്ഞു.

    ReplyDelete
  34. ചോരയൂറ്റിക്കുടിച്ചതിനു ശേഷം വീടിനു മുന്നില്‍ തൂക്കിയിട്ടു, വരും തലമുറയ്ക്ക് പാഠമാകാനായി. ഇതും ശരിയല്ലെ?

    വലിച്ചുവാരിയെഴുതുന്നതിനേക്കാള്‍ പറഞ്ഞു ഈ കൊച്ചുകഥയിലൂടെ.

    ReplyDelete
  35. നല്ല കുഞ്ഞിക്കഥ .. ആശംസകള്‍

    ReplyDelete
  36. അമ്മെ.... അതാ ഇസ്മായല്‍ ചിലന്തി

    ReplyDelete
  37. ഈ ചിലന്തി ആരുടെയൊക്കെ പ്രതീകങ്ങളാണ്? ആവര്‍ത്തിച്ചുള്ള വായനകളില്‍ പല അര്‍ഥ തലങ്ങള്‍!!!

    ReplyDelete
  38. ഈ കുഞ്ഞികഥയില്‍ എല്ലാം അടങ്ങിയിരിക്കുന്നു.

    ReplyDelete
  39. മനുഷ്യനൊഴികെയുള്ള ജീവികളെല്ലാം ഭക്ഷണത്തിനുമാത്രമായല്ലേ മറ്റൊന്നിനെ കീഴ്പെടുത്തുന്നുള്ളൂ ,ഒന്നു ചീഞ്ഞ് മറ്റൊന്നിനു വളമാകുക എന്നത് ഒരു പ്രകൃതി നിയമമല്ലേ ...

    കുഞ്ഞുകഥ നന്നായി...

    ReplyDelete
  40. വിപുലമായ അര്‍ത്ഥവ്യാപ്തിയിലേക്ക് വല നെയ്തിരിക്കുന്നു!

    ReplyDelete
  41. ഖുര്‍ആനിലെ ശാസ്ത്ര പരാമര്‍ശങ്ങള്‍ പരിചയപ്പെടുത്തുന്ന ഒരു ബ്ലോഗ്‌.
    www.theislamblogger.blogspot.com

    ReplyDelete
  42. cheruthengilum ethra arthagarbhamaanikkatha

    ReplyDelete
  43. നിഗുടതയിലാണല്ലോ എല്ലാവരും സുഖം കണ്ടെത്തുന്നത് ചിലന്തിക്കു എത്ര കാലുണ്ടോ അത്രയും കണ്ണുകള്‍ അതിലും ഉണ്ട് എങ്കിലും അതിനു മനുഷ്യനെ പോലെ ത്രിമാനമായി കാണുവാന്‍ കഴിയുകയില്ലെങ്കിലും
    അതിന്റെ വലയില്‍ വിഴുന്ന ഉടനെ അതിനു അറിയാന്‍ കഴിയുന്നു പ്രകൃതിയുടെ ഒരു പ്രതിഭാസമേ കഥ ഇഷ്ടമായി

    ReplyDelete
  44. നന്നായി, കഥ.
    അഭിനന്ദനങ്ങൾ.

    ReplyDelete
  45. വലിയ ആശയങ്ങളുള്ള ഒരു കുഞ്ഞു കഥ.

    ആശംസകള്‍

    ReplyDelete
  46. ഒരു കുഞ്ഞു കഥയാണെങ്കിലും വളരെ വിശാലമായ അർഥതലങ്ങൾ ഉൾക്കൊണ്ടിട്ടുണ്ട്... അതിജീവനത്തിന്റെ മറ്റൊരു മുഖം .. ആശംസകൾ.......................

    ReplyDelete
  47. നല്ല കഥ .
    ജീവിതം അറിഞ്ഞ കഥാകൃത്ത്.
    പരുക്കൻ യാഥാർത്യങ്ങൾ പതിയിരിക്കുന്ന കഥ.

    ReplyDelete
  48. മറ്റു ചിലന്തികള്‍ എന്നിട്ടും
    പൊട്ടിയ
    വല കൂട്ടിയിണക്കുന്ന തിരക്കിലാണ്

    ReplyDelete
  49. അണു കുടുംബത്തിന്റെ മികച്ച പരിച്ഛേദം

    ReplyDelete
  50. reality......!!!!! really appreciatable..... all the best ...!!

    ReplyDelete
  51. സൈക്കിള ചവിട്ടാന്‍ പഠിക്കുന്നത് കണ്ടിട്ടില്ലേ ,കുട്ടികള്‍ നടക്കാന്‍ ശ്രമിക്കുന്നത് കണ്ടിട്ടില്ലേ

    ReplyDelete
  52. എന്തിനാണ്‌ കുറേ വാക്കുകള്‍? കുറച്ച് വാക്കുകളിലൂടെ എത്ര വലിയ സത്യമാണ്‌ വരച്ചു കാട്ടിയിരിക്കുന്നത്!
    അഭിനന്ദനങ്ങള്‍.

    ReplyDelete
  53. ആദ്യമായാണിവിടം. വളരെ നന്നായിട്ടുണ്ട്...

    ReplyDelete
  54. മാഷേ... ചെറിയ വരികളിലൂടെ വലിയ ലോകത്തെ കാണിച്ചു തന്നു... സ്വന്തം ജീവിതം കെട്ടിപ്പിടിക്കുന്നിടയ്ക്കു എന്ത്‌ അച്ഛന്‍ എന്ത് അമ്മ???
    കഥ MINYആണെങ്കിലും MANY അര്‍ത്ഥതലങ്ങള്...

    ആശംസകള്‍...

    ReplyDelete
  55. ആ മക്കള്‍ക്കും ഇത് തന്നെ വിധി .

    ReplyDelete
  56. സൂപ്പര്‍ മിനിക്കഥ ....ചിലന്തികളുടെ ലോകം

    ReplyDelete
  57. ഒരു വിശേഷം ..പൊറിഞ്ചു രണ്ടാം ഭാഗം ഇറങ്ങി ...അറിയിക്കണം എന്ന് ഒര്മാപ്പെടുത്തിയിരുന്നല്ലോ ..:)

    ReplyDelete
  58. ചിലന്തി നന്നായിട്ടുണ്ട്

    ReplyDelete
  59. ചിലന്തികളും മനുഷ്യരും ഒരുപോലെ...

    ReplyDelete
  60. ഹലോ ചാണ്ടീ.
    ചാണ്ടി ഉദേശിച്ച ആ സന്ദേശം ഒന്ന് പറഞ്ഞു തരുമോ? (ഇത് ചാണ്ടിയോട് മാത്രം?)

    വടി കൊടുത്തു അടി വാങ്ങി. അതാ ചിലന്തിക്കു സംഭവിച്ചത്.
    ആരും ഒരുനാള്‍ മറ്റൊരുവന് തീറ്റയോ, വളമോ ഒക്കെ ആകും. അത് ലോക തത്വം.

    ReplyDelete
  61. ഈ കുഞ്ഞികഥയില്‍ എല്ലാം അടങ്ങിയിരിക്കുന്നു

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.