December 1, 2010

തിരക്ക്‌

ഊണിലും ഉറക്കിലും
രാവിലും രതിയിലും
ഒരേ ഒരു ചിന്തയായിരു‍ന്നു അയാളുടെ ഉള്ളില്‍ .
തന്‍റെ സാമ്രാജ്യം വികസിപ്പിക്കുക!
എകമകളുടെ പേരില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്രആശുപത്രിയുടെ ഉദ്ഘാടനദിവസം അത്യാഹിത വിഭാഗത്തില്‍ ആദ്യരോഗിയായി  തന്‍റെ മകള്‍തന്നെ ആകേണ്ടിവന്നത്  വിധിവൈപരീത്യം ആയിരിക്കാം.
അന്നാദ്യമായി അയാള്‍ തന്‍റെ മകളേക്കുറിച്ചോര്‍ത്തു .
തന്നെക്കുറിച്ചും !

90 comments:

 1. 'Praise to the face is open disgrace'
  (മുഖത്തുനോക്കിയുള്ള പ്രശംസ വ്യക്തമായ അവഹേളനമാണ്) എന്നൊരു പഴമൊഴിയുണ്ട്.
  ഒരാളെ വളര്‍ത്താനുള്ള വഴി, അഭിനന്ദനത്തെക്കാളുപരി നിര്‍ദേശങ്ങളും ആരോഗ്യപരമായ വിമര്‍ശനങ്ങളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
  ഏവര്‍ക്കും സ്വാഗതം..

  ReplyDelete
 2. നന്നായിട്ടുണ്ട്....ur mini stories are superb....

  ReplyDelete
 3. തീരീച്ചറിവുകളാണല്ലോ ഏറ്റവൂം വലിയ വിപരീതങ്ങൾക്കുള്ള മറൂപടി

  ReplyDelete
 4. രണ്ടുവരി എന്നു പറഞ്ഞപ്പോൾ ഇത്രയും ചെറുതായിരിക്കും എന്നു വിചാരിച്ചില്ല.. വായിച്ചു തുടങ്ങിയതും തീർന്നതു പോലെ തോന്നി..

  ReplyDelete
 5. കഥയില്‍ ഒരു താക്കീത് ഉണ്ട്. പക്ഷെ അതിന് മാര്‍ദ്ദവം കുറഞ്ഞുപോയില്ലേ എന്ന് സംശയം :)

  ReplyDelete
 6. :)... നന്നായിട്ടുണ്ട് .

  ReplyDelete
 7. ഇസ്മില്‍ കാ ..
  നന്നായിട്ടുണ്ടേ. എന്നാലും
  കുറച്ചു കൂടെ വിശദമായി എഴുതാന്‍ മായിരുന്നു.

  ReplyDelete
 8. ഇസ്മയില്‍: സത്യത്തില്‍ കമന്റിടല്‍ പിന്നെ ആക്കാം എന്ന വിചാരത്തോടെ, തിരക്കിനിടയിലാ ഇത് തുറന്നു നോക്കിയത്. വായിച്ചു തീര്‍ന്നപ്പോള്‍ കമന്റിടല്‍ പിന്നെ ഞാന്‍ ഇപ്പോള്‍ തന്നെ ആക്കി.
  കഥയെ പറ്റി ആധികാരികംമായി പറയാനുള്ള അറിവില്ല..
  വെറും വാക്കല്ല, എനിക്കിഷ്ട്ടപെട്ടു.കഥ ചെറുതെങ്കിലും ഒരു സന്ദേശം അതിലുണ്ടല്ലോ..

  ReplyDelete
 9. പലപ്പോഴും നാം വൈകിയാണ് ഉണരാറു...
  minikkatha kaambulla katha

  ReplyDelete
 10. മിനിക്കഥ നന്നായി.
  താങ്കളുടെ മറ്റു മിനിക്കഥകളെ അപേക്ഷിച്ചു ഒരല്പം പിന്നിലാണെന്ന് തോന്നുന്നു. എങ്ങനെയെങ്കിലും കുറച്ചു കൂടി തീവ്രത കൂട്ടാമായിരുന്നു എന്നാണു എനിക്ക് തോന്നിയത്‌.

  അത്യാഹിത വിഭാഗത്തില്‍ ആദ്യരോഗിയായി മകള്‍ക്ക് പകരം 'താന്‍ തന്നെ' ആയിരുന്നെങ്കില്‍.

  അത് പോലെ എന്തെങ്കിലുമൊക്കെ.

  ഊണിലും ഉറക്കിലും തന്റെ സാമ്രാജ്യം വികസിപ്പിക്കാന്‍ നടക്കുന്നവന്നു സാധാരണ ഏക മകള്‍ ഒരു പ്രശ്നമാകാറില്ല. എന്നാലും ഇതിന് ഇതിന്റെതായ ഒരു വായനാ സുഖമുണ്ട്.

  ReplyDelete
 11. മിനിക്കഥ കൊള്ളാം .ഏകം എന്ന ചിന്ത തന്നെ ആപത്താണ്

  ReplyDelete
 12. മിനികഥ നന്നായിട്ടുണ്ട് .. കുറഞ്ഞ വാക്കുകളില്‍ കൂടുതല്‍ ആശയങ്ങള്‍ ഇനിയും ഉണ്ടാകട്ടെ ആശംസകള്‍

  ReplyDelete
 13. വിധി വൈപരീത്യം ..അത് തന്നെ ...ആകസ്മികതകള്‍ അങ്ങനെയാണല്ലോ സംഭവിക്കുന്നത്‌ !

  ReplyDelete
 14. ഇപ്പോഴത്തെ ട്രെന്റ് “മിനി”യാണല്ലോ.അക്കാര്യം ഞാന്‍ സാബിയുടെ “കുഞ്ഞു മാക്രിയില്‍” പറഞ്ഞിരുന്നു.അതിന്നായി ഒരു മത്സരം നടക്കുകയാണല്ലോ.പിന്നെ ഇസ്മയിലിന്റെ മുമ്പത്തെ ഒരു കഥയില്‍(കനല്‍) ഇതു പോലെ ഒരു കല്യാണത്തിലെ ആഡംബരവും പെണ്ണ് ചാടിപ്പോയതും വായിച്ച പോലെ ഒരോര്‍മ്മ? അതിലും അറം പറ്റിയ പോലെ മുതലാളിയുടെ അവസ്ഥ കണ്ടു.അല്പ സ്വല്പം വിത്യാസത്തില്‍ എല്ലാം ഒരു പോലെ തന്നെ. മുഖത്തു നോക്കി പ്രശംസിക്കരുതെന്നു ഇസ്മയില്‍ പറഞ്ഞതു കൊണ്ടാണ് ഇത്രയും എഴുതിയത്.

  ReplyDelete
 15. This comment has been removed by the author.

  ReplyDelete
 16. Delete Comment From: തണല്‍


  ഉമ്മുഅമ്മാർ said...
  എന്തോ കഥയിൽ ഒരു പുതുമ തോന്നിയില്ല ഒരു കഥപറിച്ചിലിനേക്കാൾ ഒരു തത്വം പറയുന്നതു പോലെ തോന്നി മിനികഥ എന്നാൽ കാര്യം മാത്രം പറയുക എന്നതാണൊ???????? എന്തോ താങ്കളുടെ മറ്റു കഥകളുടെ അത്ര നന്നായതായി എനിക്കു തോന്നിയില്ല (എന്റെ അറിവില്ലായ്മ കൊണ്ട് തോന്നിയതാകാം) നല്ലൊരു ഗുണപാഠമുണ്ട് പക്ഷെ കേട്ടു പഴകിയ ഒരുതീം അതെ പടി ഇവിടെ എടുത്തെഴുതിയ പോലെ തോന്നി..എത്രപ്രാവശ്യം കേട്ടിട്ടും വലിയമാറ്റമൊന്നും ഇന്നത്തെ സമൂഹത്തിനു വരാത്തത്കൊണ്ട് നമ്മൾ പറഞ്ഞത് തന്നെ പറയുന്നു അല്ലെ......(യോഗയും മറ്റും ആളുകളെ ശീലിപ്പിക്കുന്ന തിരക്കിൽ കഥ എഴുതുന്നതിൽ എന്തോ പാളിച്ച പറ്റിയോ എന്നൊരു സംശയം!!!!!! ഇത് ഒന്നുകൂടി വികസിപ്പിച്ച് മിനിയെ വിട്ട് ഒരു കഥയാക്കിമാറ്റിയിരുന്നെങ്കിൽ....

  ReplyDelete
 17. തിരിച്ചറിയാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും.

  ReplyDelete
 18. ഇസ്മായിജി പറഞ്ഞു..മുഖത്തുനോക്കിയുള്ള പ്രശംസ വ്യക്തമായ അവഹേളനമാണ്

  അതുകൊണ്ട് വരുന്നവര്‍ എല്ലാം വിമര്‍ശനം തന്നെ എഴുതുന്നു എന്ന ഒരു തോന്നല്‍...

  കഥയില്‍ കാര്യമുണ്ട്.. എന്നാലും ചെറുവാടി പറഞ്ഞ പോലെ മകള്‍ എന്നതിനു പകരം അയാള്‍ തന്നെ ആയിരുന്നു എങ്കില്‍ അയാളുടെ തിരക്ക് പിടിച്ച ജീവിതത്തിനു ഒരു അവസാനം കിട്ടുമായിരുന്നു.. കഥക്ക് ഒരു സുഖവും ..

  വിമര്‍ശിക്കാന്‍ വേണ്ടി ഞാനും വിമര്‍ശിക്കുന്നു എന്നു തോന്നല്‍ വേണ്ട.. കഥ എനിക്ക് അത്ര വലിയ സൂപ്പറായി എന്ന അഭിപ്രായം ഇല്ല... കുഴപ്പമില്ല.... എന്നു പറയാം .... മിനിക്കഥയല്ലെ പറയാനുള്ള കാര്യം മാത്രം പറയുമ്പോള്‍ ചിലപ്പോള്‍ നന്നാവും ചിലപ്പോള്‍ സുഖിക്കാതെ പോവും .... എന്തായാലും എഴുതാനുള്ള താങ്കളുടെ മിടുക്ക് മറ്റുള്ളവരുടെ പുകഴ്ത്തല്‍ കൊണ്ട് നശിക്കരുത് എന്ന ഒരു പ്രാര്‍ത്ഥന എനിക്കുണ്ട് എന്നും ...

  ReplyDelete
 19. ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം

  ReplyDelete
 20. തിക്കിനിടയില്‍ കഥാകാരന്‍ കഥയുടെ പുതുമ മറന്നു .പഴമയെ പുല്‍കി . വായനയുടെ ലോകത്ത് ഇതൊരു ചര്‍വ്വിത ചര്‍വ്വണം എന്ന് ഞാന്‍ പറയുന്നത് സ്നേഹം കൊണ്ട് മാത്രം. നല്ലതുവരട്ടെ .

  ReplyDelete
 21. കഥ മോശമായി എന്ന അഭിപ്രായം എനിക്കില്ല. പണത്തിനു പിറകെ എല്ലാം മറന്നു പായുന്നവരെ പറ്റി നല്ലൊരു സന്ദേശം കഥ നല്‍കുന്നുണ്ട്.
  പക്ഷെ ഒരു മിനികഥ എന്നതിനേക്കാള്‍ അല്പം കൂടെ വിശദമായ ഒരു ആഖ്യാനത്തിന് ഈ വിഷയത്തില്‍ സ്കോപ് ഉണ്ടായിരുന്നു.

  ReplyDelete
 22. ഇസ്മൈലിന്റെ മറ്റു ചെറുകഥകളെ അപേക്ഷിച്ച്
  ഇതിനു ഒരു പഞ്ചിംഗ് പോര എന്ന് തോന്നി..
  ഒരു സന്ദേശം ഒളിഞ്ഞിരിക്കുന്നുടെങ്കിലും
  കുറച്ചുകൂടി നന്നായി പറയാമായിരുന്നു

  ReplyDelete
 23. പണത്തിന്റെ പിന്നാലെ ഓടിയാല്‍ ഇങ്ങനെ ആകുമെന്ന മെസേജു ലഭിച്ചു .
  പക്ഷെ മിനികഥകള്‍ പറ്റെ ചെരുതാകുന്നതില്‍ എന്തര്‍ത്ഥം ഒന്നുകുടി വിശദമാക്കാമായിരുന്നു.
  എന്‍റെ തോന്നല്‍ മാത്രം .
  ഇനിയും നല്ല പോസ്റ്റുകള്‍ക്കായി കാത്തിരിക്കാം

  ReplyDelete
 24. കഥ വിലയിരുത്താൻ അറിയില്ല അതിനാൽ മിണ്ടുന്നില്ല.

  ReplyDelete
 25. മിനി കഥ നന്നായി
  നല്ല സന്ദേശം. എല്ലാ ആശംസകളും

  ReplyDelete
 26. ചിലരങ്ങനെയാണ് സാമ്രാജ്ജ്യം വെട്ടിപ്പിടിക്കണമെന്ന ചിന്തയില്‍ പലതും മറന്നുപോകുന്നു. ജീവിതം ആസ്വദിക്കണമെന്ന് തോന്നുമ്പോഴേക്കും വളരെ വൈകിയിരിക്കും. ആശംസകള്‍

  ReplyDelete
 27. കഥ ചെറുതെങ്കിലും നന്നായിട്ടുണ്ട്....

  ReplyDelete
 28. എഴുത്ത് നന്നായി.
  പക്ഷെ, പരമ സ്വാർത്ഥനായ ഒരാൾക്ക് ഷോക്കടിയ്ക്കാൻ ഈ കാരണം മതിയോന്ന് എനിയ്ക്കൊരു സംശയം.

  ReplyDelete
 29. കണ്ണ് തുറക്കാന്‍ കാരണങ്ങള്‍ വേണം . അത് വിധി. വിധിവൈപരീത്യം അല്ല , അതല്ലേ ജീവിതം .

  ReplyDelete
 30. ഇത്തവണ വിമര്‍ശകരുടെ ഘോഷയാത്രയാണല്ലോ...
  സുഖിപ്പിക്കലുകാരുടെയോ വിമര്‍ശകരുടെയോ വള്ളത്തില്‍ കാലുവെക്കേണ്ടെതെന്ന സംശയത്തിനിടയിലും ഒരു കാര്യം പറയാം. സന്ദേശമുണ്ടെങ്കിലും ഒരു മിനിക്കഥയുടെ വായനാ സുഖം കിട്ടിയില്ലെന്ന് പറയട്ടെ.
  (ശീര്‍ഷാസനത്തില്‍ നിന്ന് എഴുതിയതാണോ?)

  ആശംസകള്‍!

  ReplyDelete
 31. എഴുത്തില്‍ ഒരു സന്ദേശമുണ്ട്.
  പക്ഷെ പ്രമേയത്തില്‍ അത്ര പുതുമ അവകാശപ്പെടാനില്ല.

  പ്രതിഭയെ പ്രശംസകൊണ്ട് തളര്ത്താനാവില്ല എന്നാണു എന്റെ വിശ്വാസം, ഇസ്മയിലിന് പ്രതിഭയുണ്ട്.

  ReplyDelete
 32. :)... നന്നായിട്ടുണ്ട്

  ReplyDelete
 33. ഇപ്പോൾ മാത്രമാണല്ലൊ അയാൾ ഓർക്കുന്നത്,

  ReplyDelete
 34. കഥയുടെ ഭംഗിയെക്കാള്‍ സന്ദേശത്തിനാണ് പ്രാധാന്യം എന്ന് തോന്നുന്നു.

  യോഗ തുടരുമല്ലോ.

  ReplyDelete
 35. ചെറുവാടിയും ഹംസയും പറഞ്ഞതിനോട് യോജിക്കുന്നു.
  അയാള്‍ തന്നെ ആയിരുന്നെങ്കില്‍ വായനക്കാരന്റെ മനസ്സിലേക്ക് കൂടുതല്‍ ആഴത്തിലേക്ക് പതിഞ്ഞേനെ.
  പിന്നെ ഒരു കഥാതന്‍തുവിനെ "മിനി" യാക്കി ഒതുക്കുമ്പോള്‍ ആശയത്തോടെപ്പം ആവിഷ്ക്കാരവും ശക്തവും തീവ്രവുമായിരിക്കണമെന്ന സാദാ തത്വം പല "മിനി"യന്മാരും മറക്കുന്ന പോലെ തോന്നുന്നു.

  തിരക്കുപിടിച്ച ബൂലോകത്ത് മിനിക്കഥകള്‍ക്ക് കൂടുതല്‍ സ്കോപ്പുണ്ട്.
  ആശംസകളോടെ

  ReplyDelete
 36. എനിക്കിഷ്ടമായില്ല...

  "എകമകളുടെ പേരില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്രആശുപത്രിയുടെ ഉദ്ഘാടനദിവസം അത്യാഹിത വിഭാഗത്തില്‍ ആദ്യരോഗിയായി തന്‍റെ മകള്‍തന്നെ ആകേണ്ടിവന്നത് വിധിവൈപരീത്യം ആയിരിക്കാം.
  അന്നാദ്യമായി അയാള്‍ തന്‍റെ മകളേക്കുറിച്ചോര്‍ത്തു .
  തന്നെക്കുറിച്ചും ! "

  ഇങ്ങനെയൊരു കഥ എഴുതിയ ഇസ്മായില്‍ക്കാനെ എനിക്കിഷ്ടായില്ല...എന്നാ പറഞ്ഞത്...

  പിന്നെ ആകെ മൊത്തം ടോട്ടല്‍ ഒരു ഗുമ്മ് കിട്ടിയില്ലാന്നൊരു തോന്നലെനിക്കും ഉണ്ട് ട്ടാ...

  ReplyDelete
 37. ക്യാന്‍ വാസിലെ ചിത്രം വലുതായി വരക്കപ്പെട്ടാല്‍ മഷിയുടെ നിറം മങ്ങുന്നതു പോലെ തന്നെ ചിത്രം ചെറുതയാല്‍ മഷിയുടെ കട്ടി കൂടി അരോചകമാകും. അതു പോലെ ആശയം വലുതായാല്‍ കഥയും വലുതാകണം. ചെറുതായാല്‍ കഥയും മിനി ആകണം.ആശയം വലുതാണോ ചെറുതാണോ എന്നു രചയിതാവിനേ അറിയൂ. വായിക്കുന്നവന്‍ അഭിപ്രായം പറയുന്നതു അയാളുടെ തലച്ചോര്‍ ഉപയോഗിച്ചാണു, കഥാകൃത്തിന്റെ തല ഉപയോഗിച്ചല്ല. കഥ സൃഷ്ടിക്കുമ്പോള്‍ മിനി വേണോ ലാര്‍ജു വേണോ എന്നു തീരുമാനിക്കുവാന്‍ ഞാന്‍ ഈ ചിന്താഗതിയെയാണു അവലംബിക്കുന്നതു.
  കുഞ്ഞബ്ദുള്ളായുടെ ഒരു മിനി കഥയാണു ഏറ്റവും ചെറുതായി എനിക്കുഅനുഭവപ്പെട്ടതു. പി.കെ. പാറക്കടവും മോശമില്ല.ഈ വക കണക്കിലെടുക്കുമ്പോള്‍ ഇസ്മെയില്‍ അത്ര മോശമാണെന്നു തോന്നുന്നില്ല. പക്ഷേ എന്തോ അല്‍പ്പം എരിവു കുറവാണെന്നു എനിക്കും ഒരു തോന്നല്‍..... എങ്കിലും തുടരുക വരച്ചു വരച്ചു വര തെളിയട്ടെ. ആശംസകള്‍.

  ReplyDelete
 38. പഞ്ചനക്ഷത്രആശുപത്രി“ ഇതു എന്താണ് മാഷേ?
  കൂടുതൽ സൌകര്യം ഉള്ള ആശുപത്രി എന്നാണന്നു മനസിലായി .പക്ഷെ ഒരികലും ആശുപത്രിളെ അങ്ങനെ വിളിക്കാൻ പടില്ല .കാരണം പഞ്ചനക്ഷത്രമെന്നതു ഹോട്ടലിന്റെ മറ്റുസൌകര്യങ്ങളെ ഉൾപെടുത്തിയല്ലേ പറയാറു.

  ReplyDelete
 39. ഒരു കുഞ്ഞിക്കഥ !!!

  ReplyDelete
 40. സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിടുക്കത്തില്‍ പലരും ജീവിക്കാന്‍ മറന്നു പോകുന്നു.മനസ്സിലാക്കി വരുമ്പോള്‍ വൈകിയിരിക്കും.

  ReplyDelete
 41. "രതി-യിൽ പോലും സാമ്രാജ്യം വികസിപ്പിക്കുക എന്ന ചിന്ത മാത്രമേ അയാൾക്കുണ്ടായിരുന്നുള്ളു" എന്ന കുറ്റപ്പെടുത്തലിൽ ഔചിത്യമില്ല. സാമ്രാജ്യവികസനമല്ലെങ്കിൽ മറ്റെന്താണ് രതി-യുടെ മന്ത്രം..!!. (എന്നിട്ടും ഒറ്റമകൾ മാത്രമേ ഉണ്ടായുള്ളു എന്നതാണ് യഥാർത്ഥത്തിൽ അയാളുടെ വിധി). അയാൾ സാമ്രാജ്യം വികസിപ്പിച്ചത് ഏകമകൾക്കുവേണ്ടിത്തന്നെയാകാം. അത് അനുഭവിക്കാൻ മകൾ ബാക്കിയായില്ലെങ്കിൽ അതു വിധി വൈപരീത്യം.

  2/12/10 3:51 PM

  ReplyDelete
 42. തീര്‍ച്ചയായും ഈ കഥ
  വിശാലമായ ക്യാന്‍വാസില്‍
  എഴുതേണ്ടതായിരുന്നു. ഒരു
  മാറ്റത്തിനു കുഞ്ഞു കഥകള്‍
  നല്ലതാണ്. എന്നാല്‍ പരസ്യ
  പേജ് കൂട്ടി കഥ ചെറുതാക്കുന്ന
  ആനുകാലികങ്ങളുടെ കച്ചവട
  കണ്ണാണ് മൈക്രോ കഥകള്‍ക്കു
  പിന്നിലുള്ളത്.നമുക്കതു എപ്പോഴും
  വേണാ?

  ReplyDelete
 43. ജീവിതത്തില്‍ ഒന്നും ഓര്‍ക്കാത്തവനാണു മനുഷ്യന്‍

  ReplyDelete
 44. കഥയിലെ തീം ഓക്കെ.ഒരു തെറ്റുണ്ടല്ലോ? 'എകമകളുടെ പേരില്‍ പണികഴിപ്പിച്ച പഞ്ചനക്ഷത്രആശുപത്രിയുടെ ഉദ്ഘാടനദിവസം അത്യാഹിത വിഭാഗത്തില്‍ ആദ്യരോഗിയായി തന്‍റെ മകള്‍തന്നെ ആകേണ്ടിവന്നത് വിധിവൈപരീത്യം ആയിരിക്കാം.
  അന്നാദ്യമായി അയാള്‍ തന്‍റെ മകളേക്കുറിച്ചോര്‍ത്തു .' ഏകമകളെ കുറിച്ച് മുന്‍പ് ഓര്‍ക്കാതെ എങ്ങിനെയാ മാഷെ ഏക മകളുടെ പേരില്‍ പഞ്ചനക്ഷത്ര ആശുപത്രി പണി കഴിപ്പിക്കുക? (മുഖത്തുനോക്കിയുള്ള പ്രശംസ വ്യക്തമായ അവഹേളനമാണ് എന്നൊരു പഴമൊഴിയുണ്ട്.
  ഒരാളെ വളര്‍ത്താനുള്ള വഴി, അഭിനന്ദനത്തെക്കാളുപരി നിര്‍ദേശങ്ങളും ആരോഗ്യപരമായ വിമര്‍ശനങ്ങളുമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.ഏവര്‍ക്കും സ്വാഗതം.)അതിന്നാല്‍ മാത്രം പറഞ്ഞു എന്നു മാത്രം.വീണ്ടും കാണാം.

  ReplyDelete
 45. യുഗോസ്ലാവിയയിൽ ഒരു പുസ്തകമിറങ്ങി. പുസ്തകത്തിന്റെ പേര് ലോകത്തെ ഭരിക്കുന്നതെന്ത്?

  പുസ്തകത്തിന്റെ ഉള്ളടക്കം ഒരു വാക്കുമാത്രം. പണം.

  മനുഷ്യൻ എത്ര വിഡ്ഡിയാണെന്ന് നാം വീണ്ടും വീണ്ടും ഓർക്കേണ്ടതുണ്ടെന്ന് കഥ ഓർമ്മിപ്പിക്കുന്നു.

  ReplyDelete
 46. തിരക്കിലാണ് മാഷേ , ഹോസ്പിറ്റലില്‍ വെച്ച് കാണാം ..എന്തെ ?

  ReplyDelete
 47. ഇസ്മായില്‍ നന്നായിട്ടുണ്ട്,
  കഥ ചെറുതാണെങ്കിലും,
  കുറച്ചു വാക്കുകളില്‍
  വലിയൊരു സത്യത്തിന്റെ
  കൊടുങ്കാറ്റ്.
  മഞ്ഞു തുള്ളിയില്‍ പ്രപഞ്ചം പോലെ

  ReplyDelete
 48. അമൃത് അധികം വേണ്ടാ...
  ഇതില്‍ എല്ലാമായി, സന്തോഷം....

  ReplyDelete
 49. കുഞ്ഞു കഥ നന്നായിരിക്കുന്നു.ആശംസകള്‍

  ReplyDelete
 50. കുഞ്ഞു കഥ ഉദ്ദേശിച്ച ഫലം കണ്ടുവോ എന്നു ഞാന്‍ സംശയിക്കുന്നു..... പെട്ടെന്നു നിര്‍ത്താനുള്ള ത്വരയില്‍ സത്വം നഷ്ടപ്പെട്ട ഒരു അവസ്ഥ..... 10 വരികള്‍ കൂടുതല്‍ ഉണ്ടായിരുന്നു എങ്കില്‍ പറയാനുള്ളതിനെ ഒന്നു കൂടി പോളീഷ് ചെയ്ത് വായനക്കാരില്‍ എത്തിക്കാന്‍ കഴിയുമായിരുന്നില്ലേ എന്ന ചോദ്യം എന്നില്‍ നിന്ന് ബാക്കി.... എന്റെ വായനയിലെ കുറവാകാനും മതി....

  ReplyDelete
 51. എങ്ങിനെയെങ്കിലും പണം ഉണ്ടാക്കണമെന്ന്‌ ചിന്തിക്കുന്നവര്‍ക്ക്, ഹൃദയം തുരുമ്പിച്ചു തുടങ്ങിയവര്‍ക്ക് തിരിച്ചറിവിന്റെ വെളിച്ചമാകട്ടെ ഈ പോസ്റ്റ്.

  ReplyDelete
 52. നന്നായിട്ടുണ്ട് ...പണം കൊതിച്ചുള്ള ഓട്ടത്തിനിടയില്‍ പലപ്പോഴും ജീവിതം മറന്നു പോകുന്നു

  ഒരു ഓഫ്‌ :" രാവിലും രതിയിലും" അക്ഷര പിശാചു ഒന്ന് ശ്രദ്ധിക്കണേ ...

  ReplyDelete
 53. വിഷയം ഒരുപാട് പേര്‍ കൈകാര്യം ചെയ്തതാണെങ്കിലും മനുഷ്യന്റെ സ്വാര്‍ഥത ഇന്നും ലവലേശം കുറഞ്ഞിട്ടില്ല എന്നത് കഥയുടെ മാറ്റ് കൂട്ടുന്നു.

  ReplyDelete
 54. "ആദ്യരോഗിയായി തന്‍റെ മകള്‍തന്നെ ആകേണ്ടിവന്നത്" instead of ... എന്നാലും ചെറുവാടി പറഞ്ഞ പോലെ മകള്‍ എന്നതിനു പകരം അയാള്‍ തന്നെ ആയിരുന്നു എങ്കില്‍

  ReplyDelete
 55. nannayirikkunnu ennu thanne njan parayum.vaayanaa sukham nalkunnund.കഥ pazhayathenu ellarum parayunnu.pakshe kathanam palathalle?

  ReplyDelete
 56. യാദൃശ്ചികമായും സംഭവിക്കാവുന്നതല്ലേ ഉള്ളു..
  രോഗിയാവാൻ എന്തെങ്കിലും നാളും നേരവും നോക്കണോ..??

  ReplyDelete
 57. താങ്കള്‍ പറഞ്ഞ പോലെ ചൊവ്വായ വിമര്‍ശനമേ കലാകാരനേ
  വളര്‍ത്തൂ...അല്ലെങ്കില്‍ ഒരേ പടിയില്‍ തന്നെ എന്നും നില്‍ക്കും..
  മിനിക്കഥ വളരെ ചുരുക്കിയുള്ള എഴുത്തായത് കൊണ്ട് വളരെ
  ശ്രദ്ധിച്ചു ചെയ്യേണ്ട ഒരു കാര്യമായാണ് എനിക്കു തോന്നുന്നത്..
  ഒരു ചോദ്യം ഉയരാന്‍ പാടില്ല..കഥയല്ലേ എന്തുമാകാം എന്നുള്ള
  ഉത്തരവും പാടില്ല...‘ മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍‘ ഒരു
  തെറ്റ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്..അതൊരു പോരായ്മയാണ്.. താങ്കളുടെ
  തന്നെ ‘വോട്ട്’ എന്ന മിനിക്കഥ നല്ല നിലവാരം പുലര്‍ത്തുന്നതാണ്..
  അതു പോലെയുള്ള കെട്ടുറപ്പാണ് വേണ്ടതും.. ‘തിരക്കിന്റെ ഇതിവൃത്തം ഒരു മിനിക്കഥയില്‍ ഒതുക്കാന്‍ പറ്റാത്തത്ര പ്രാധാന്യമുള്ള വിഷയം തന്നെയാണ്..നന്ദി

  ReplyDelete
 58. We never learn the futility of chasing the enigma of wealth and power. Till we breathe our last, shall we pursue it. Whatever tragedy we witness.
  very nice

  ReplyDelete
 59. എത്താന്‍ കുറച്ചു വൈകി. നക്ഷത്രമില്ലാതെ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടര്‍ എന്ന നിലയില്‍ അഭിനന്ദനം അറിയിക്കുന്നു.

  ReplyDelete
 60. ഇത് റീപോസ്റ്റ് ആണോ...ഇതിനു മുന്‍പ് വായിച്ച പോലെ തോന്നുന്നു....

  ReplyDelete
 61. പരിസരങ്ങളില്‍ കണ്ണുകള്‍ തുറന്നുവച്ച് അതില്‍ നിന്നൊരു ആശയമുള്‍ക്കൊണ്ട് ഭാവന കലര്‍ത്തി അതില്‍ അല്പം അതിശയോക്തിയുടെ മേമ്പൊടിയും ചേര്‍ത്ത് വിളമ്പുന്ന സൃഷ്ടികളാണ് മിക്കവാറും നാം ചെയ്യുന്നത്.

  ഒരു ബിസിനസ്സുകാരന്റെ വീട്ടില്‍ അതിഥിയായി പോകാനിടവന്നു. മകളുടെ സംസാരത്തില്‍നിന്ന് എനിക്ക് അനുഭവപ്പെട്ടത് -
  തന്നെ അച്ഛന്‍ ജീവനുതുല്യം സ്നേഹിക്കുന്നു,വേണ്ടതെല്ലാം കാശ് ചെലവാക്കി ഒരുക്കികൊടുക്കുന്നു. പക്ഷെ തിരക്കിനിടയില്‍ തന്നെ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല. ഒന്ന് സംസാരിക്കാന്‍, വിശേഷങ്ങള്‍ ചോദിച്ചറിയാന്‍ .... ഒന്നും.
  അത്തരമൊരു സാഹചര്യത്തില്‍ മനസ്സില്‍ വേദനയോടെ ഉരുത്തിരിഞ്ഞ കഥാതന്തുവാണ് ഇത്. മകളെ ഓര്‍ക്കുന്നുണ്ടാവാം. പക്ഷെ മകളുടെ 'കാര്യങ്ങള്‍ ഓര്‍ക്കാന്‍' അയാള്‍ക്കാവുന്നില്ല എന്നതാണ് ശരി.
  നാം ആരാണെന്നും ബന്ധങ്ങള്‍ എന്താണെന്നും ശരിക്കും അറിയാന്‍ തിരക്കിനിടയില്‍ നാം മറന്നു പോകുന്നു! അത് ഓര്‍മ്മപ്പെടുത്താന്‍, എന്തെങ്കിലും 'ഷോക്ക്‌'വേണ്ടിവരുന്നു എന്നതാണ് സത്യം.
  അത്യാഹിത വിഭാഗത്തില്‍ കിടക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിലെ ധ്വനി വരുന്നത് മരണത്തോട് മല്ലടിക്കുന്നു എന്നാണ്. സ്വാഭാവികമായും അപ്പോള്‍ തന്നെക്കുറിച്ചോ മറ്റെന്തിനെകുറിച്ചോ ചിന്തിക്കാന്‍ രോഗി ആശക്തനായിരിക്കും എന്ന ചിന്തയാണ് അയാള്‍ക്ക്‌ പകരം മകളെ അപകടപ്പെടുത്താന്‍ എന്നെ പ്രേരിപ്പിച്ചത്.

  (കഥയിലെ പോരായ്മകള്‍ സുമനസ്സോടെ ചൂണ്ടിക്കാണിച്ച എല്ലാ സഹോദരങ്ങള്‍ക്കും അകൈതവമായ നന്ദി. ഞാന്‍ നിങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്നതും അതാണ്‌. അന്ധമായ ആശംസകള്‍ ആത്മനിര്‍വൃതിയല്ല അരോചകമായാണ് അനുഭവപ്പെടുക!)

  ReplyDelete
 62. പലരും മറന്നു പോകുന്നു സ്നേഹിക്കാന്‍...ഒടുവില്‍ ആ സ്നേഹത്തിനു ഒരര്‍ത്ഥവും ഇല്ലാതാകുന്നു...കൊള്ളാം ട്ടോ...മനസ്സില്‍ തട്ടി ആ മകള്‍...

  ReplyDelete
 63. നല്ല സന്ദേശം ....

  ReplyDelete
 64. വെട്ടിപ്പിടിക്കാനുള്ള ഓട്ടത്തിനിടെ
  ബാക്കിയാവുന്ന സത്യങ്ങള്‍
  നന്നായിരിക്കുന്നു ഇസ്മയില്‍

  ReplyDelete
 65. തിരക്കിനിടയില്‍ കടമകള്‍ക്കെന്തു സ്ഥാനം?

  ReplyDelete
 66. വിധി വൈപരീത്യം,അല്ലാതെന്ത് പറയാന്‍..?

  ReplyDelete
 67. പണമുണ്ടാക്കാനും വെട്ടിപ്പിടിക്കാനുമുള്ള പരക്കംപാച്ചിലില്‍ ആര്‍ക്കും സംഭവിക്കാവുന്ന കാര്യം. കുറച്ചു കൂടി നീട്ടി പറയാമായിരുന്നു......

  ReplyDelete
 68. ഞാനിപ്പഴാ കാണുന്നേ. കഥ നന്നായി. എല്ലാവരുടെയും അവസ്ഥ ഇതൊക്കെ തന്നെയല്ലെ..

  ReplyDelete
 69. എത്രയോ..ജീവിതങ്ങള്‍ ഇതുപോലെ..കുഞ്ഞുകഥ ഇഷ്ടായി....ആശംസകള്‍..

  ReplyDelete
 70. തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വയ്കിയിരിക്കും ,ചെറിയ കഥയില്‍ വലിയ സന്ദേശം ,നീട്ടേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല

  ReplyDelete
 71. അപ്പൊഴെങ്കിലും ഓര്‍ത്തല്ലൊ ഭാഗ്യം.

  പാഠശാലകളില്‍ വേണ്ടതൊന്നും പഠിപ്പിച്ചില്ലെങ്കില്‍ ഇങ്ങനിരിക്കും അല്ലെ ?

  ReplyDelete
 72. കുഞ്ഞു കഥ കൊള്ളാം.
  സന്ദേശം വ്യക്തമാണ്.

  ReplyDelete
 73. നല്ല ഒരു തിരിച്ചറിവ്‌ എല്ലാവര്‍ക്കുംനല്‍കിയ shaisma ക്ക് ആയിരം ആശംസകള്‍

  ReplyDelete
 74. ഉം.., നല്ല ഒരു സന്ദേശം,
  ഇനിയും പോരട്ടെ ഇതിലും വലിയത്,
  ബെസ്റ്റ് വിഷസ്

  ReplyDelete
 75. മൂക്കുകയറില്ലാത്ത ഓട്ടത്തിനിടയിൽ, തലക്കൊരു തട്ട് പലപ്പോഴും കാലം കരുതി വയ്ക്കും. അയാൾക്കിങ്ങനെയാവാം കിട്ടിയത്. മിനിക്കഥ നന്നായി. എന്നാലും എല്ലാവരും പറയുന്നതു പോലെ ഒർല്പം കൂടെ മാംസം ആവാമായിരുന്നു രൂപത്തിന് എന്നെനിക്കും തോന്നുന്നു.

  ReplyDelete
 76. ഇന്നത്തെ തിരക്കിന്റെ ലോകത്തിൽ എല്ലാം ശ്രദധിക്കുക സാധ്യമല്ലാതായിരിക്കുന്നു.എല്ലാം നേടിക്കഴിയുമ്പോൾ ജീവിതം ബാക്കിയില്ലാതാകുന്ന പ്രവാസിയപ്പോലെ.നന്നായ് എഴുതി. എല്ലാ ആശംസകളും

  ReplyDelete
 77. പുതിയ 'വാര്‍ഷിക പോസ്റ്റ്‌' ഇട്ടിട്ടുണ്ട് . വായിച്ചു അഭിപ്രായം എഴുതുമല്ലോ

  ReplyDelete
 78. അതെ ഇത് തികച്ചും ശരി തന്നെ.
  ഇത് പോലെ എന്തെങ്കിലുമൊക്കെ നമുക്ക് വരുമ്പോള്‍ മാത്രമാണ് പലപ്പോഴും "ശരി എന്ത് " എന്ന് നാം ആലോചിക്കുന്നത്.
  criticism വെല്‍ക്കം ചെയ്തത് കൊണ്ട് പറയട്ടെ, ഇസ്മയില്‍ ഇക്കാ, ഇത് പഴയ വിഷയമല്ലേ??

  ReplyDelete
 79. nannayirunnu...........best of luck.......

  ReplyDelete
 80. പ്രശംസ ഇഷ്ട്ടമല്ല അല്ലെ, എന്നാ പിന്നെ സത്യം പറയാം ട്ടോ, മിനി കഥയില്‍ അല്പം യോഗ കലര്‍ന്നിട്ടുണ്ടോ എന്നൊരു സംശയം!

  ReplyDelete
 81. കൊച്ചുകഥ..മികച്ച സന്ദേശം..

  ReplyDelete
 82. ഒരു കഥയ്ക്ക് കമന്ടുകള്‍ക്കിടയില്‍ രചയിതാവിന് കഥയെക്കാള്‍ വലിയ വിവരണം കൊടുക്കേണ്ടി വരുന്നത് കഥയുടെ പോരായ്മയാണ്. കഥയായില്ല എന്നര്‍ത്ഥം.

  പ്രശംസയെപ്പറ്റി താങ്കള്‍ മുകളില്‍ പറഞ്ഞില്ലായിരുന്നെങ്കിലും ഞാന്‍ ഇത് തന്നെ പറയുമായിരുന്നു കേട്ടോ..

  ReplyDelete
 83. കഥ എന്നതില്‍ ഉപരി ഇതൊരു വിവരണം മാത്രമായി ഒതുങ്ങി പോയി എന്ന് തോന്നി.
  പക്ഷെ ഉദേശിച്ച ആശയം, സന്ദേശം, നല്ലതാകയാല്‍, കുഴപ്പമില്ല എന്ന് മാത്രം പറഞ്ഞു പോവുന്നു.

  ReplyDelete
 84. ഒരു സന്ദേശമുണ്ട്..but ഒരു മിനികഥ ആയില്ല തന്നെ..ഞാൻ വായിച്ച താങ്കളുടെ മറ്റ് കഥകളോളം എത്തിയില്ല..

  ReplyDelete
 85. കഥ ഇല്ലായ്മ ആണു കഥ
  ഈ കഥയും അത് തന്നെ
  ആശയം പോര.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.