October 25, 2011

കാത്തിരിപ്പ്‌അയാള്‍ കാത്തിരിക്കുകയായിരുന്നു..
നല്ലൊരു ജോലി ലഭിക്കാന്‍,
ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാന്‍,
ഒരു കുഞ്ഞിക്കാല് കാണാന്‍,
ശേഷം..മക്കളുടെ  പഠനം പൂര്‍ത്തിയാവാന്‍,
അവര്‍ക്ക് മികച്ച ജോലി ലഭിക്കാന്‍,
യോജിച്ച ഇണകളെ  കണ്ടെത്താന്‍,
പിന്നെയവരുടെ കുഞ്ഞുങ്ങളെ കാണാന്‍..
വിശ്രമമില്ലാത്ത കാത്തിരിപ്പുകള്‍..............
ഒടുവില്‍, വാര്‍ദ്ധക്യത്തിന്റെ വിറയലില്‍ അയാള്‍ക്ക് ബോധ്യമായി, ഈ കാത്തിരിപ്പുകളിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് !
ഉള്ളുരുകി അയാള്‍ പ്രാര്‍ഥിച്ചു.
"ദൈവമേ ... അധികം കാത്തുനിര്‍ത്താതെ അങ്ങെടുത്തോളണേ..."
പക്ഷെ വിധി വീണ്ടും  കാത്തിരിക്കുന്നുണ്ടായിരുന്നു.
അമേരിക്കയിലുള്ള തന്റെ മക്കള്‍ക്കുവേണ്ടി രണ്ടാഴ്ച്ചയാണ്  ഫ്രീസറിനുള്ളില്‍ അയാള്‍ കാത്തുകിടന്നത്!!!!

100 comments:

 1. ഞാനും കാത്തിരിക്കുന്നു.....
  നിങ്ങളെ.

  ReplyDelete
 2. നല്ല ഒരു മിനിക്കഥ,, ഇന്നത്തെ ലോകത്തിലെ വ്യര്‍ത്ഥമായ കാത്തിരിപ്പുകളുടെ ഒരു നേര്‍ചിത്രം ..
  aasamsakal!

  ReplyDelete
 3. വ്യര്‍ത്ഥമായ കാത്തിരിപ്പിന്റെ ആഴം വ്യക്തമാക്കിയ കഥ.

  ReplyDelete
 4. ജീവിതം ഒരു വെയിറ്റിoഗ് ഷെഡ്‌ഡ്‌

  ReplyDelete
 5. അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു!. അഭിനന്ദനങ്ങള്‍ ഇസ്മയില്‍..

  ReplyDelete
 6. കാത്തിരിപ്പിന്റെ അര്‍ത്ഥശൂന്യത വ്യക്തമാക്കുന്ന, ചിന്തിപ്പിക്കുന്ന കുഞ്ഞു കഥ ഇഷ്ടമായി ഇസ്മായില്‍...

  ReplyDelete
 7. നല്ല മിനിക്കഥ

  ReplyDelete
 8. കാത്തിരിപ്പിന്റെ ലോകം, നല്ല കഥ,,,

  ReplyDelete
 9. ദൈവമേ ! വല്ലാത്തൊരു കാത്തിരിപ്പ്‌ തന്നെ !!
  ഇത്ര കുറച്ചു വാക്കുകളില്‍ ഒരു ആയുസ്സിന്റെ മുഴുവന്‍ കാത്തിരിപ്പുകളും പറഞ്ഞുവല്ലോ ! സമ്മതിച്ചുട്ടോ...

  ReplyDelete
 10. ഇന്നിന്റെ സത്യം കുറച്ചു വരികളിലൂടെ വിളിച്ചു പറഞ്ഞു ഇസ്മയില്‍ .... ആശംസകള്‍

  ReplyDelete
 11. ഒരിക്കലും തീരാതെ മനുഷ്യന്റെ കാത്തിരിപ്പുകള്‍ ....നന്നായി പറഞ്ഞു....
  www.harithakamblog.blogspot.com

  ReplyDelete
 12. തന്നെ തന്നെ.
  വളരെ നന്നായി കേട്ടൊ. അഭിനന്ദനങ്ങൾ.

  ReplyDelete
 13. നല്ല കഥ .......സസ്നേഹം

  ReplyDelete
 14. നല്ല മിനിക്കഥ

  ReplyDelete
 15. യഥാര്‍ത്ഥ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍. കൂടുതല്‍ എന്ത് പറയാന്‍?

  ReplyDelete
 16. ഈയിടെയായി ആളൽപ്പം ദാർശനികനായോ...?ഫിലൊസഫി...

  കാത്തിരിപ്പ് സുഖമാണു..പക്ഷെ ഫ്രീസറിലെ ആ കാത്തിരിപ്പ് വയ്യ.

  ReplyDelete
 17. ജീവിതം തന്നെ കാത്തിരിപ്പിന് വേണ്ടി ഉള്ളതാണ് ......രാവിലെ ഉണര്‍ന്നാല്‍ പത്രത്തിനു വേണ്ടി കാത്തിരിക്കുന്നു,പാലുകാരനെ കാത്തിരിക്കുന്നു ,മീന്‍കാരനെ കാത്തിരിക്കുന്നു ,.......മാഷിന്ടെ കാത്തിരിപ്പില്‍ എല്ലാം ഉള്കൊണ്ടത് പോലെ ....അത് ഒരു വല്ലാത്ത കാത്തിരിപ്പായിപോയി.........

  ReplyDelete
 18. മൃതദേഹം നമുക്കുവേണ്ടി കാത്തിരിക്കുംബോള്‍ നാം ആ മനുഷ്യനോട് ചെയ്യുന്നത് ഏറ്റവും വലിയ അനീതിയും, ക്രൂരതയുമാണ്.

  ഞാനെന്റെ കാത്തിരിപ്പ് തുടരട്ടെ...

  (ഡാഷ് ബോര്‍ഡില്‍ കാണുന്നില്ലല്ലോ ഈ പോസ്റ്റ്)

  ReplyDelete
 19. "കാത്തിരിപ്പങ്ങിനെ കാത്തിരിക്കുന്നു" എന്ന് കവി. കഥ നന്നായി

  ReplyDelete
 20. അനന്തമായ കാത്തിരിപ്പ് ജീവിതം തീർന്നിട്ടും തീരുന്നില്ല...

  ReplyDelete
 21. ഇന്ന് സാധാരണയായികൊണ്ടിരിക്കുന്ന ദുരവസ്ഥയിലേക്കൊരു ചൂണ്ടുപലകയായി ഈ കാത്തിരുപ്പിന്റെ കഥ.. അമേരിക്കയിലുള്ള മക്കള്‍ക്ക് പകരം കരയാന്‍ നാട്ടില്‍ ആളെ ഏര്‍പ്പാടാക്കുന്ന പരിപാടി വരെ ഉണ്ടത്രെ.. :(

  ReplyDelete
 22. നല്ല മിനിക്കഥ......
  ഇഷ്ട്ടായി....

  ReplyDelete
 23. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന മടുപ്പ് കൊണ്ടാണ് വേറെ ഒന്നിന്നു വേണ്ടി കൊതിക്കുകയും അതിനു വേണ്ടി കാത്തിരിക്കുകയും ചെയ്യുന്നത്

  ReplyDelete
 24. ചെറുതെങ്കിലും ഒരുപാട് കാര്യങ്ങള്‍... :(

  ReplyDelete
 25. കൊള്ളാം മിനിക്കഥ.മറ്റുള്ളവര്‍ക്ക് വേണ്ടി മൃത്ദേഹം(പ്രശസ്തരായവരുടെ) കാത്തിരിപ്പ് തുടരുന്നത് ഇന്നത്തെ കാഴ്ച്യയാണല്ലോ.

  ReplyDelete
 26. കാത്തിരിപ്പ്‌ നന്നായിട്ടുണ്ട്....

  പക്ഷെ ഈ അവസാനത്തെ കാത്തിരിപ്പ്‌ ഇനി മുതല്‍ മിക്കവാറും വണ്ടിവരില്ല... ലൈവ് ആയിട്ട് അമേരിക്കയില്‍ കാണാനുള്ള സൗകര്യം ഉണ്ടല്ലോ...

  എഴുത്തുകാരന് ഭാവുകങ്ങള്‍...

  ReplyDelete
 27. ചെറുകഥ വളരെ നന്നായിരിയ്ക്കുന്നൂ...
  നൊമ്പരങ്ങളില്ലാത്ത കാത്തിരിപ്പുകള്‍ സുഖകരം തന്നെ..
  അല്ലാത്തത്,
  ഇച്ചിരി...അല്ല ,ഒരു പാട് വേദന തന്നെ..!

  ReplyDelete
 28. കാത്തിരിപ്പിലല്ലെ അർത്ഥമുള്ളത് ഇസ്മായീലേ.

  ReplyDelete
 29. കാത്തിരിക്കുകയാണ് നാം.

  ReplyDelete
 30. എന്നാലും കാത്തിരിക്കാതെ വയ്യല്ലോ!

  ReplyDelete
 31. എല്ലാക്കാത്തിരിപ്പിലും ഉള്ളില്‍ തീയായിരുന്നു..
  അവസാനത്തേതിലൊഴിച്ച്..!
  പാവം തണുത്തു മരവിച്ചുകാണും..!

  ഭാഗ്യം..! എന്റെയാരും അമേരിക്കേലില്ല..!!

  ReplyDelete
 32. കാത്തിരിപ്പ് അവസാനിക്കുന്നില്ല. വിധി പിന്നെയും കാത്തിരിക്കുന്നു. ഇതൊരു മിനിക്കഥയല്ല. നീണ്ട കാത്തിരിപ്പിന്റെ കഥയാണ്‌.

  ReplyDelete
 33. ഇക്കാ കുറഞ്ഞ വാക്കുകളില്‍ , വലിയ കാര്യം പറഞ്ഞു, അഭിനന്ദനങ്ങള്‍

  ReplyDelete
 34. കാത്തിരിപ്പ് ഒറ്റയ്ക്ക് കണ്‍പാര്‍ത്തിരിക്കുന്നു എന്നല്ലേ കാട്ടാക്കട പറഞ്ഞത്. . . .

  കാത്തിരിക്കു, പ്രതീക്ഷ കൈ വിടാതെ

  ReplyDelete
 35. വായിച്ചു.
  നന്നായിട്ടുണ്ട്

  ReplyDelete
 36. ചില കാത്തിരിപ്പ് രസകരം ആണ്, ചിലത് വിരസവും.

  എന്നാല്‍ അവസാനത്തേതു പ്രശ്നരഹിതം അല്ലെ ?

  ReplyDelete
 37. നല്ല കഥ എന്ന് ഞാന്‍ പറഞ്ഞാലും ഉള്ളില്‍ ഒരു വിഷമം വായിച്ചു കഴിഞ്ഞപ്പോള്‍

  ReplyDelete
 38. കുറച്ചു വരികളിലൂടെ വളരെ നന്നായി പറഞ്ഞു..!

  മച്ചിലെ വാവല്‍ കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്‍
  തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്‍
  ഞെട്ടിയുണര്‍ന്നെത്തി നോക്കുന്നു പിന്നെയും
  ഒച്ച്‌ പോലുള്‍വലിഞ്ഞീടുവാനെന്കിലും
  ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്‍
  ഇരുവര്‍ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്‍
  ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്‍
  എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
  വാക്കിന്റെ വേനല്‍ മഴത്തുള്ളി
  വീഴ്വതും നോറ്റ് കനക്കും കരള്‍ക്കുടം ചോരാതെ
  കാത്തിരിപ്പൊറ്റക്കു കാതോര്‍ത്തിരിക്കുന്നു
  എന്ന് കവി മുരുകന്‍ കാട്ടാകട
  അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു!. അഭിനന്ദനങ്ങള്‍...!!!!

  ReplyDelete
 39. കാത്തിരിപ്പിന്റെ ഫിലോസഫി ..!

  ReplyDelete
 40. തീരാത്ത കാത്തിരിപ്പുകള്‍.
  ജീവിതവും അതിന് ശേഷവും .
  അങ്ങിനെയൊക്കെ സംഭാവിക്കുന്നല്ലോ ഇപ്പോള്‍. അപ്പോള്‍ കഥയല്ല , കാര്യം തന്നെ.
  കൂടെ ഒരു പരിഹാസം കൂടിയുണ്ട്. മരണ ശേഷവും കാത്തിരിപ്പിന് വിധിച്ചവരോട്.
  അങ്ങിനെയും ചെയ്യുന്നുണ്ടല്ലോ ഇപ്പോള്‍.
  കഥ നന്നായി ഇസ്മായില്‍

  ReplyDelete
 41. ചുരുങ്ങിയ വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു. അഭിനന്ദനങ്ങള്‍!

  ReplyDelete
 42. അമേരിക്കയിലുള്ള തന്റെ മക്കള്‍ക്കുവേണ്ടി രണ്ടാഴ്ച്ചയാണ് ഫ്രീസറിനുള്ളില്‍ അയാള്‍ കാത്തുകിടന്നത്!!!! ചില്ലറ വരികളില്‍ മനുഷ്യന്‍റെ തീരാത്ത കാത്തിരിപ്പ്‌ വളരേ നന്നായി വിശദീകരിച്ചു. തണലില്‍ ഇരിക്കാന്‍ ആഗ്രഹിക്കുന്നതും ഇതുകൊണ്ടൊക്കെ തന്നെ. തുടര്‍ന്നും പോരട്ടെ നല്ലനല്ല പോസ്റ്റുകള്‍.

  ReplyDelete
 43. Wait......!
  Till you loss your weight !!
  കാത്തിരിയ്ക്കാം നമുക്ക്.

  ReplyDelete
 44. കാത്തിരിപ്പുകളിൽ മാത്രമേ ജീവിതത്തിനും മരണത്തിനും അർത്ഥമുള്ളൂ എന്നു മനസ്സിലാക്കിയിട്ടുണ്ടോ ?

  കാത്തിരുപ്പ് വ്യർത്ഥമല്ല...ഒരിക്കലും ഒരിടത്തും...
  സസ്നേഹം,
  പഥികൻ

  ReplyDelete
 45. :) സത്യം!!
  ചത്താലും തീരാത്ത മനുഷ്യന്റെ കാത്തിരിപ്പ്!!

  ReplyDelete
 46. ആസുര താളം തിമിര്‍ക്കുന്നു ഹൃദയത്തില്‍
  ആരോ നിശബ്ധമൊരു നോവായി നിറയുന്നു
  നെഞ്ജിലായി ആഴ്ന്നമാരുന്നു,
  മുനയുള്ള മൌനങ്ങള്‍
  .
  .
  .
  കാത്തിരിപ്പുഒറ്റയ്ക്ക് കാതോര്‍ത്തിരിക്കുന്നു
  കാത്തിരിപ്പുഒറ്റയ്ക്ക് കണ്‍പര്‍തിരിക്കുന്നു
  കാത്തിരിപ്പ് : മുരുകന്‍ കാട്ടാകട

  ReplyDelete
 47. നാന്‍ ഇനി എത്രനാള്‍ കതെരികണം ഒരു വിവാഹം കയികാന്‍ .എന്നു ഓര്‍മവരുന്നു ഇതു വായിച്ചപ്പോള്‍

  ReplyDelete
 48. അവസാനത്തേത് കാത്തിരിപ്പല്ല...കാത്തുകിടപ്പ്!!!

  ReplyDelete
 49. മരണത്തിനപ്പുറം എന്ത് എന്നറിയാനുള്ള ഏറ്റവും
  ആകാംഷാ ഭരിതമായ ഒരു കാത്തിരിപ്പിനിടയിലെ
  ചെറിയ ചെറിയ കാത്തിരിപ്പുകളെയാണ് നമ്മള്‍
  ജീവിതം എന്ന് വിളിക്കുന്നത്‌.
  you said it well ismail.

  ReplyDelete
 50. എങ്കിലും, നാം കാത്തിരിക്കാൻ വിധിക്കപ്പെട്ടവർ. എപ്പോഴും എല്ലായിപ്പോഴും.... ഒടുവിൽ മരണശേഷവും. (വിശ്വാസിയെ സംബണ്ഡിച്ചിടത്തോളം) അനന്തമായ കാത്തിരിപ്പുകൾ............

  ReplyDelete
 51. ചെറുതാണ് വലുത് ...കൊള്ളാം

  ReplyDelete
 52. കഥാന്ത്യം ചിന്തനീയമാക്കി.വളരെ കുറച്ചു വാക്കുകളില്‍ വലിയൊരു സത്യം വിളിച്ചോതി

  ReplyDelete
 53. ഞാന്‍ എത്തി ഇനി കാത്തിരിപ്പ് അവസാനിപ്പിച്ചോളൂ.. ( എന്ന് കാലനു പോലും പറയാന്‍ പറ്റാത്ത അവസ്ഥ അല്ലെ .)

  ReplyDelete
 54. അവസാനത്തെ രണ്ടെണ്ണം മാത്രമേ കാത്തിരിപ്പാകുന്നുള്ളൂ. മറ്റെല്ലാം പ്രതീക്ഷകളല്ലേ. പ്രതീക്ഷകളില്ലെങ്കില്‍ പിന്നെന്തു ജീവിതം! എന്റെ അനുഭവത്തില്‍നിന്നു പറയുകയാണ് - മുന്നോട്ടു നോക്കുവാന്‍ എന്തെങ്കിലും ഉള്ളിടത്തോളം കാലം നിങ്ങള്‍ യുവാവായിരിക്കും. പിന്നോട്ടു നോക്കാന്‍ തുടങ്ങുമ്പോഴാണ് (മുന്നിലൊന്നും ഇല്ലാതെവരുമ്പോഴാണ്) നിങ്ങള്‍ വയസ്സനാകുന്നത്.

  ReplyDelete
 55. ശരിയാണ് ജീവിതം കാത്തിരിപ്പാണ്. ആ കാത്തിരിപ്പില്ലെങ്കില്‍ നമുക്ക് ജീവിതമില്ല. even ഒരു പോസ്റ്റിട്ടാലും നമ്മളു കാത്തിരിക്കുകയല്ലേ ..എന്നും വന്ന് വായിക്കുന്നവര്‍ക്കു വേണ്ടി. എന്നിട്ടോ പതിവായി വന്നവര്‍ വന്നില്ലെങ്കില്‍ അവര്‍ക്കു വേണ്ടി നമ്മള്‍ കാത്തിരിക്കും...ഇതും വിചാരിച്ചോണ്ട്...വരും..വരാതിരിക്കില്ല...
  നല്ല അര്‍ത്ഥവത്തായ പോസ്റ്റ്.

  ReplyDelete
 56. കുറഞ്ഞ സമയംകൊണ്ട് ഒരുവലിയ കഥ വായിച്ച അനുഭവം..നന്നായിട്ടുണ്ട് .ഇങ്ങിനെ എത്രയോ ആള്‍ക്കാര്‍ക്ക് (ഡെഡ്ബോഡികള്‍ക്ക് )വിദേശത്തുള്ള മക്കളെയും കാത്തുകിടക്കേണ്ട അവസ്ഥ വരുന്നുണ്ടെന്നത് ദുഖകരമായ സത്യാവസ്ഥയാണ് :(

  ReplyDelete
 57. ജീവിതം മുഴുവൻ കാത്തിരിപ്പുകൾ തന്നെ.

  ReplyDelete
 58. kaathiruppu eppozhum vedana niranjathaanu; thaankal ezhuthiyathu sathyam thanne. Potippukalo thongalukalo illathe, sathyam pachayku paranjirikkunnu. veendum ezhuthuka.

  ReplyDelete
 59. എല്ലാം കാത്തിരിപ്പിലൂടെ നേടുന്നതെങ്കിലും ഇവയെ എല്ലാം കാത്തിരിപ്പായി കരുതാമോ ? ഭൂലോകത്തേക്ക് പിറന്നു വീഴുന്നത് മുതല്‍ നമ്മുടെ കാത്തിരിപ്പ്‌ തുടങ്ങുന്നു എന്നതിനേക്കാള്‍ ..നാം പ്രതീക്ഷിക്കാതെ നമ്മിലേക്ക്‌ പലതും കടന്നു വരുന്നു എന്നും ആകാമല്ലോ .. അവസാനത്തെ രണ്ടു കാതിര്രിപ്പുകള്‍ മാത്രമേ മനുഷ്യന് സഹിക്കാന്‍ പറ്റാത്തത് ആയിട്ടുള്ളൂ ആ കാത്തിരിപ്പ്‌ മാത്രം അരോചകമായി തോനുന്നു .. ഇത്തിരി വാക്കുകള്‍ ത്നാകള്‍ വീണ്ടും ഒത്തിരി കാര്യങ്ങള്‍ പറഞ്ഞു തന്നു...ആശംസകള്‍..

  ReplyDelete
 60. ഫ്രീസറിലെ കാത്തിരിപ്പ് അല്പം പ്രയാസമുണ്ടാക്കുന്നു. ഭാര്യാപിതാവ് മരിച്ചപ്പോള്‍ ഫ്രീസറില്‍ വച്ചിരുന്നു. ഇന്നലെ വരെ ജീവനോടിരുന്നയാള്‍ ഫ്രീസറില്‍ ഒരു ചത്ത മീന്‍ പോലെ കിടക്കുമ്പോള്‍ ബന്ധുമിത്രാദികളും മക്കളുമൊക്കെ ഓരോരോ കാര്യങ്ങളുമായി നടക്കയും അത്യാവശ്യം ഭക്ഷണം കഴിക്കയുമൊക്കെ ചെയ്തുകൊണ്ട്..ആലോചിച്ചാല്‍ ഈ മര്‍ത്യജീവിതം എത്ര ക്ഷണികം..ആത്മവിദ്യാലയമേ, അവനിയില്‍ ആത്മവിദ്യാലയമേ!!

  ReplyDelete
 61. നമ്മള് കാത്തിരുന്നും അപരന് കാത്തിരിപ്പ്‌ വിധിച്ചും ....
  ജീവിതം

  ReplyDelete
 62. ശരിക്കും ഇക്കാ..ഈ ജീവിതം തന്നെ വലിയൊരു കാത്തിരിപ്പിന്റെ മറുപടിയല്ലേ..? അതങ്ങനെ,വീണ്ടും,വീണ്ടും കാത്തിരിപ്പുകളായി ശേഷിക്കുന്നു.. ചില കാത്തിരിപ്പുകള്‍ സുഖം തരുന്നുണ്ടെങ്കിലും,ഇക്കയുടെ കഥയിലെ കാത്തിരിപ്പ്‌ പക്ഷെ കഷ്ടം ല്ലേ? നല്ല കഥ..നന്നായി പറഞ്ഞു.
  പിന്നെ,എളാപ്പന്റെ നെഞ്ചത്തും, ചങ്ങാതിപ്പൂട്ടും ഒക്കെ തകര്‍ത്തു ട്ടോ..ഇപ്പോഴാ വായിച്ചത്.

  ReplyDelete
 63. kaathirippu vyarthamaanu. jeevikkuka athu maathramaanu pradhanam.

  ReplyDelete
 64. കാത്തിരിപ്പില്ലെങ്കില്‍ എന്ത് രസം ? മരണത്തിലും ജീവിതത്തിലും ..
  എങ്കിലും ചിന്തിക്കാന്‍ വക നല്‍കുന്നു ഈ കഥ ..

  ReplyDelete
 65. പരേതന്‍ പോയില്ലേ
  പിന്നെ കാത്തിരിപ്പ് മക്കള്‍ക്ക്‌
  അതും പരേതന്‍ ആകുന്നതു വരെ
  ഇതൊരു തുടര്‍ച്ച തിരിച്ചറിവ്

  ReplyDelete
 66. കാത്തിരിപ്പും ഒരു സുഖമല്ലേ ഭായ്..


  നല്ല ഒരു പോസ്റ്റ്‌..ഭാവുകങ്ങള്‍ ...

  ReplyDelete
 67. കൊള്ളാം. ചിന്തനീയം!

  ReplyDelete
 68. പ്രിയപ്പെട്ട ഇസ്മായില്‍,
  ഹൃദയത്തില്‍ വേദനയുളവാക്കുന്ന,ഇന്നത്തെ ജീവിതത്തിന്റെ നേര്‍ക്കാഴ്ച! ചുരുക്കം വാചകങ്ങളില്‍ ഞെട്ടിപ്പിക്കുന്ന സത്യം പറഞ്ഞതിന് ഹാര്ദമായ അഭിനന്ദനങ്ങള്‍! ചുരുക്കെഴുത്തില്‍ വലിയ കാര്യങ്ങള്‍ പറയുന്ന ഈ കഴിവ് അപാരം!
  ശക്തിയേറിയ സന്ദേശം ഈ പോസ്റ്റ്‌ നല്‍കുന്നു!
  ഒരു മനോഹര സന്ധ്യ ആശംസിച്ചു കൊണ്ടു,
  സസ്നേഹം,
  അനു

  ReplyDelete
 69. കാത്തിരുപ്പ് എന്നും എവിടെയും അസഹനീയമാണ്, അത് അന്തമില്ലാതെ നീളുകയും ചെയ്യും. ആരെയും ഒന്നിനെയും കാത്തിരിക്കാതെയും ഒന്നും പ്രതീക്ഷിക്കാതെയും നമുക്കിരിക്കാന്‍ പറ്റിയാല്‍ ഭാഗ്യവാന്മാര്‍ . കുറച്ചു വാക്കുകളില്‍ വലിയ സന്ദേശം നല്‍കി ഈ നല്ല കഥ. ആശംസകള്‍.

  ReplyDelete
 70. ഞാനും എത്തീട്ടോ...
  കഥ കുറിയതെങ്കിലും കാത്തിരിപ്പിന്റെ നീളം അനുഭവിപ്പിക്കുന്ന കഥനം..!
  അഭിനന്ദനങ്ങള്‍.

  ReplyDelete
 71. ദൈവമേ ഇത് വല്ലാത്തൊരു കാത്തിരിപ്പ്‌ തന്നെ. കാത്തിരിക്കാതെ വയ്യല്ലോ..

  ReplyDelete
 72. തണൂത്ത് വിറങ്ങലിച്ചൊരു കാത്തിരുപ്പ് മനോഹരം

  ReplyDelete
 73. ഒരു കമന്റിടാന്‍ തുനിഞ്ഞപ്പോള്‍ ഗൂഗിളും പറയുന്നു "Please wait..."

  ReplyDelete
 74. ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി സമാഗമമാകുന്ന ബലിപെരുന്നാള്‍ ദിനത്തില്‍, എല്ലാ സഹോദരങ്ങള്‍ക്കും എന്റെയും കുടുംബത്തിന്റെയും ഹാര്‍ദ്ദവമായ ആശംസകള്‍ നേരുന്നു.

  ReplyDelete
 75. കയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ. ജീവിതത്തിന്റെ നേർച്ചിത്രം തന്നെ ഇത്.

  ReplyDelete
 76. പ്രിയ ഇസ്മയില്‍,
  അസ്സല് കഥയായി.അനുമോദനങ്ങള്‍.ഇത് മാധ്യമത്തില്‍ വന്നതാണല്ലേ..ഇനിയുമിനിയും എഴുതൂ..വായിക്കാന്‍ വൈകിയതിന് ക്ഷമാപണം.

  ReplyDelete
 77. കുഞ്ഞു വരികളില്‍ കുറെ ചിന്തിപ്പിച്ചു..

  ReplyDelete
 78. എന്നും നാളേയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ്. എന്നിട്ട് ഇന്നിനെ മറന്നുള്ള ജീവിതം! :)

  ReplyDelete
 79. ആദ്യമായിട്ടാണ്
  ഞാന്‍ ഈവഴിക്കുവരുന്നത്.
  കഥ നന്നായിടുണ്ട്.
  ഇനിയും വരാം.
  അജിത.

  ReplyDelete
 80. ഇത് പോലത്തെ നല്ലതിന് ഞങ്ങളും കാത്തിരിക്കുന്നു

  ReplyDelete
 81. കാത്തിരുപ്പിൻ നോവറിയിക്കുന്ന നേരിന്റെ മുഖച്ചിത്രം..നന്നായ് എഴുതി..എല്ലാ മംഗളങ്ങളും.

  ReplyDelete
 82. കുഞ്ഞു കഥ ഇഷ്ടമായി.. വീണ്ടും വരാം..

  ReplyDelete
 83. കാത്തിരിപ്പ് കൊള്ളാല്ലൊ. കാത്തിരിപ്പിലൂടെ സ്നേഹം ജനിക്കുന്നു എന്ന് കേട്ടിട്ടുണ്ട്. അവസാനത്തെ കാത്തിരിപ്പില്‍ അതും ഇല്ല..!

  ReplyDelete
 84. ഒരു നല്ല മിനി കഥ. വളരെ നനയി എനിക്ക് വരെ മന്സില്കുന്ന പോലെ എഴുതി ........കൊള്ളം

  ReplyDelete
 85. കാത്തിരിപ്പെന്ന ഈ മിനിക്കഥയെ നീട്ടി വലിച്ച്‌ ഒരു വലിയ കഥ തന്നെയാക്കാമായിരുന്നു,.,, വലിയ കഥയില്‍ ഉള്‍പ്പെടുത്താവുന്ന ഒരു കഥ ചെറുകഥയിലൂടെ തന്നെ പറഞ്ഞ ശൈലി ഒരുപാട്‌ ഇഷ്ടപ്പെട്ടു. ധാരാളം ചിന്തിക്കാന്‍ വായനക്കാരന്‌ പ്രേരിപ്പിക്കുന്ന കഥ, അഭിനന്ദനങ്ങള്‍... ഇനി ഞാനുമുണ്‌ട്‌ താങ്കളുടെ കൂടെ... ഫോളോവറായി...

  ReplyDelete
 86. ദൈവമേ.. വീണ്ടുമൊരു കാത്തിരിപ്പിന് ആ ഫ്രീസറിനുള്ളില്‍ എന്നെ കിടതരുതേ!

  ReplyDelete
 87. കുറച്ചു വരികളിലൂടെ വളരെ നന്നായി പറഞ്ഞു..!തണൂത്ത് വിറങ്ങലിച്ചൊരു കാത്തിരുപ്പ് മനോഹരം..വായിക്കാന്‍ വൈകിയതിന് ക്ഷമാപണം..

  ReplyDelete
 88. കാത്തിരിപ്പും പ്രതീക്ഷയുമാണ് ജീവിക്കാനുള്ള പ്രേരണ...കാതിരിപ്പില്ലെങ്കില്‍ ജീവിതം ദുസ്സഹം..! മനുഷ്യന്റെ തീരാത്ത കാത്തിരിപ്പുകള്‍.....!!! പക്ഷെ... ഈ കാത്തിരിപ്പ്‌ ഭയാനകം തന്നെ...!
  ഇപ്പൊ ഞാനും കാത്തിരിക്കുവാ..കുരുംബടിയുടെ പുതിയ പോസ്റ്റിനായി......അതെപ്പോഴാ മാഷെ...???

  ReplyDelete
 89. അടുത്ത പോസ്റ്റിനു ഞാനും കാത്തിരിക്കുന്നു

  ReplyDelete
 90. ugran cheruthakki valiya karyam paranju...............

  ReplyDelete
 91. ഓരോ കാത്തിരിപ്പും ഓരോ നേട്ടത്തിന്റെ മുന്നോടിയാണെങ്കിൽ കാത്തിരിപ്പുകൾ സാർത്ഥകം.. പക്ഷെ ആ ഒടുക്കത്തെ കാത്തിരിപ്പ് ഇത്തിരി കട്ടിയായിപ്പോയി. അത് വ്യർത്ഥം, നിരർത്ഥകം.

  ReplyDelete
 92. ജീവിച്ചിരിക്കുമ്പോള്‍ കാണാനിഷ്ട്ടപ്പെടാത്തവര്‍ക്ക് വേണ്ടിയാണ് മരിച്ചു കഴിഞ്ഞാല്‍ ഫ്രീസറില്‍ കാത്തിരിക്കേണ്ടി വരുന്നത്..
  അതാണ്‌ കഷ്ടം.

  ReplyDelete
 93. ഈ കാത്തിരിപ്പുകളിലൊന്നും ഒരര്‍ത്ഥവുമില്ലെന്ന് ! ഗംഭീരം :)

  ReplyDelete
 94. കാത്തിരിപ്പുകൾ തന്നെയല്ലേ പ്രതീക്ഷകൾ...
  അങ്ങിനെ ആവുമ്പോൾ അതില്ലാതെ ജീവിക്കാനാവുമോ...?

  ReplyDelete
 95. അവസാനത്തെ കാത്തിരിപ്പ് അല്പം ഭയങ്കരമായി പോയില്ലേ എന്നൊരു തോന്നല്‍. മനസില്‍ വിങ്ങല്‍ വരുത്തിയ നല്ലൊരു മിനികഥ (അല്ല ജീവിത കഥ )

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.