June 11, 2012

മിടുക്കന്‍
അയാളുടെ വാക്കുകളില്‍ അവള്‍ക്കു സന്തോഷം ലഭിച്ചു
സംസാരത്തില്‍നിന്ന് സാന്ത്വനം ലഭിച്ചു
വാഗ്ദാനങ്ങളില്‍ നിന്ന് വിശ്വാസം ലഭിച്ചു
ശരീരത്തെ വിശ്വസിച്ചപ്പോള്‍ ഒരു കുഞ്ഞിനെ ലഭിച്ചു
നാട്ടുകാര്‍ക്ക്‌ ചര്‍ച്ച ചെയ്യാന്‍ പുതിയൊരു വിഷയം ലഭിച്ചു 
അവരില്‍ നിന്നവള്‍ക്ക് നല്ലൊരു പേര് ലഭിച്ചു
ആ കുഞ്ഞിനോ ഇരുളടഞ്ഞ ഒരു ജീവിതം ലഭിച്ചു
ഒപ്പം....................
അയാള്‍ക്ക്‌ സമൂഹത്തിലൊരു സ്ഥാനം ലഭിച്ചു -  " മിടുക്കന്‍ "

88 comments:

 1. മിടുക്കാ ..നന്നായിട്ടുണ്ട്..ഇത് വായിച്ചു തീര്‍ന്നു..പക്ഷെ കൂട്ടി വായന നീണ്ടു പോകുന്നു...

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. mmmmmm............. good

  ReplyDelete
 4. പീഡനം തന്നെ അല്ലെ?

  ReplyDelete
 5. ഐസ്ക്രീമിന്റെ മരവിപ്പുള്ള ഒരു യാധാര്‍ഥ്യം

  ReplyDelete
 6. ഇനിയത്തെ കാലത്ത് അവളെയും വിളിക്കും മിടുക്കിയെന്ന്..... കലികാലം..... കൊള്ളാം നല്ല മിനിക്കഥ

  ReplyDelete
 7. മിടു മിടുക്കന്‍.....

  ReplyDelete
 8. ഒരു ഡി എന്‍ ഏ ടെസ്റ്റങ്ങ് നടത്തിയാലോ.....??

  ReplyDelete
 9. കഥയുടെ പേരൊന്നു മാറ്റിയാലോ
  "മിടുക്കന്‍"
  മിനിക്കഥ കൊള്ളാം
  മിടുക്കന്‍

  ReplyDelete
 10. ഈ മിനി കഥയില്‍ നല്ലൊരു സന്ദേശം ഒളിഞ്ഞുകിടക്കുന്നുണ്ട് .കാരണം ഇപ്പോള്‍ ഒളിച്ചോട്ടത്തിന്‍റെ കാലമാണ് ഒരുപാട് സ്നേഹം നല്‍കി വളര്‍ത്തിയ പ്രിയപ്പെട്ടവരെ ഏതാനും മാസത്തെ പരിചയം മാത്രമുള്ള കഥയില്‍ പറഞ്ഞ അയാളുമാരെ കൂടെ പോകുവാന്‍ തിടുക്കം കാട്ടുന്ന പെണ്‍ കുട്ടികള്‍ക്ക് ഒരു താക്കീതാണ് ഈ കഥ

  ReplyDelete
 11. മിടുക്കന്‍ ...

  കഥ കൊള്ളാം

  ReplyDelete
 12. എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത പെണ്ണുങ്ങള്‍ ഉള്ളപ്പോള്‍ അയാളെപ്പോലുള്ള മിടുക്കന്മാര്‍ സൃഷ്ടിക്കപ്പെട്ടു കൊണ്ടേയിരിക്കും.

  മിനിക്കഥ നന്നായി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

  ReplyDelete
  Replies
  1. (സാമൂഹ്യവിരുദ്ധ മിടുക്കന്മാരുള്ളതു കൊണ്ടല്ല), 'എത്ര കൊണ്ടാലും പഠിക്കാത്ത പെണ്ണുങ്ങള്‍ ഉള്ളതു' കൊണ്ടാണ് മിടുക്കന്മാര്‍ സൃഷ്ടിക്കപ്പെടുന്നത് എന്ന് ഒരു സ്ത്രീ തന്നെ പറയുമ്പോള്‍ ഹാ കഷ്ടം എന്നേ പറയാനുള്ളൂ..!!!

   Delete
 13. ഈ മിനി കഥയില്‍ നല്ലൊരു സന്ദേശം ഒളിഞ്ഞുകിടക്കുന്നുണ്ട്,മിടുക്കാ നന്നായിട്ടുണ്ട് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ...

  ReplyDelete
 14. കുഞ്ഞൂസ് പറഞ്ഞ പോലെ എല്ലാം സമർപ്പിക്കാൻ പെണ്ണുങ്ങൾ ഉണ്ടാകുന്നേടത്തോളം കാലം ഇത്തരത്തിലുള്ള മിടുക്കന്മാർ പിറവിയെടുത്ത് കൊണ്ടേ ഇരിക്കും. പെണ്ണുങ്ങൾ പേറും എടുത്ത് കൊണ്ടേ ഇരിക്കും... ജീവിതത്തെ ലാഘവത്തോടെ കാണുന്നവർക്ക് ഒരു മുന്നറിയിപ്പ്... മിടുക്കൻ

  ReplyDelete
 15. മിടുക്കാ ..മിടുക്കന്‍ കഥ...
  കുര്യച്ചന്‍ പറഞ്ഞത് പോലെ
  ഇപ്പൊ കാലം മാറി വരുന്നുണ്ട്...
  കൊച്ചു കഥയിലെ ആശയം കൊള്ളാം..
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 16. ദാ ഇപ്പം എല്ലാരും നിങ്ങളെ “മിടുക്കാ” എന്നു വിളിക്കുന്നു..!
  സംഗതി സത്യമാണെങ്കിലും.ഇതൊക്കെ ഇങ്ങനെ വിളിച്ചുപറയാമോ..?
  നാട്ടില്‍ ചെല്ലുമ്പം നോക്കീം കണ്ടും നടക്കണേ..
  ഇനിയും ഇത്തരം നല്ല സൃഷ്ട്ടികള്‍ ഉണ്ടാവട്ടെ..!
  (അയ്യേ അതല്ല , കഥയാ ഉദ്ദേശിച്ചത്)

  ReplyDelete
 17. മിടുക്കന്‍ മിടു.. മിടുക്കന്‍

  ഇവരൊക്കെ ആണ് ഇപ്പോള്‍ മിടുക്കന്മാര്‍. നല്ല നിരീക്ഷണം

  ReplyDelete
 18. മിടുക്കന്മാര്‍ 'സമ്മാനം' വാങ്ങുമ്പോള്‍ സമൂഹം അവളെ നോക്കി പറഞ്ഞു 'മിടുക്കി'.

  ReplyDelete
 19. ഹലോ ...ഹലോ ..

  ഉം മിടുക്കനാ സമ്മതിച്ചു ...:))

  ReplyDelete
 20. വളരെ നിസ്സാരമായി പറഞ്ഞു.
  ഒടുവില്‍ കുറ്റവാളിക്ക് കിട്ടുന്ന വിശേഷണം കൊള്ളാം
  മിടുക്കന്‍ !

  ReplyDelete
 21. തകര്‍ത്ത് .... മിമ്മിടുക്കന്‍.. :ഡി!!

  ReplyDelete
 22. ഇന്നിന്റെ യാഥാര്‍ത്ഥ്യം അപ്പടി പകര്‍ത്തി.. ചെറുവരികളില്‍ വലിയ കാര്യങ്ങള്‍.. ഇമ്മിണി ബല്യ മിടുക്കന്‍ തന്നെ.. ആശംസകളോടെ..

  ReplyDelete
 23. കഥ നന്നായിട്ടുണ്ട്

  "ചെകുത്താനെ പറ്റി ഒരു കഥ പോസ്ടിയിട്ടണ്ട് " എന്ന് ചാറ്റില് പറഞ്ഞപ്പൊ ഇങ്ങനെ ചതിയനായ കാമുകന്റെ റോളായിരിക്കും എന്ന് കരുതിയില്ല ... :( എന്നെപ്പറ്റി ഞാന്‍ തന്നെ വിവരിക്കുന്നില്ല ങും നമ്മളെപ്പറ്റി ശരിക്ക് അറിയാതെയല്ലേ ഞാന്‍ ക്ഷമിച്ചു ..

  ReplyDelete
 24. ചെറിയ വാക്കില്‍ കൂടുതല്‍ കാര്യങ്ങള്‍
  നല്ല സന്ദേശം ഇസ്മയില്‍ ......

  ReplyDelete
 25. :(

  നന്നായിരിയ്ക്കുന്നു, ഇസ്മൈല്‍!

  പിന്നെ ഒരു സംശയം: >>അയാളുടെ വാക്കുകള്‍, സംസാരം.....>> രണ്ടും ഒന്നു തന്നെയല്ലേ? അതോ?
  :)

  ReplyDelete
  Replies
  1. വാക്കുകള്‍ എഴുതപ്പെടുന്നവയുമാകാം. ടെക്സ്റ്റ്‌ ചാറ്റിംഗ്, SMS, മെയില്‍ എന്നിവയൊക്കെ ആണ് ഇവിടെ വാക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചത്.
   ഫോണ്‍ വിളി അല്ലെങ്കില്‍ വോയിസ്‌-വീഡിയോ ചാറ്റിംഗ് ആണ് സംസാരം കൊണ്ട് വിവക്ഷ.

   താങ്കളുടെ സൂക്ഷ്മവായനക്ക് വളരെ നന്ദി.

   Delete
 26. ഇതങ്ങു ബോധിച്ചു...

  ReplyDelete
 27. കൊള്ളാം നല്ല ചിന്ത.... മിടുക്കൻ..

  ReplyDelete
 28. അതും മിടുക്ക്, ഇതും മിടുക്ക്....!

  ReplyDelete
 29. കൊള്ളാം മാഷെ നന്നായിട്ടുണ്ട് ..സദാചാരവാദികള്‍..ഓടട്ടെ

  ReplyDelete
 30. ആദ്യ വരികള്‍ ഒന്ന് നോക്കിയേ എന്തോ പന്തികേട്‌ ഉണ്ട് വായനാസുഖം കുറക്കുന്നു ..

  ReplyDelete
 31. മിടുക്കന്മാരുടെ മിടുക്കുള്ള ലോകം.....ചെറിയ വരികൾ മതിയല്ലോ വലിയ കാര്യങ്ങൾ പറയുവാൻ.....അഭിനന്ദനങ്ങൾ.

  ReplyDelete
 32. എല്ലാ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കൊരു പോസ്റ്റും ലഭിച്ചു ....(മിടുക്കാ ...............)

  ReplyDelete
 33. കുറച്ചു വാക്കുകളില്‍ വലിയ സന്ദേശം. അതും ഒരു മിടുക്കാണ്.

  ReplyDelete
 34. കുറച്ചു വാക്കുകളില്‍ വലിയ സന്ദേശം. അതും ഒരു മിടുക്കാണ്.

  ReplyDelete
 35. അനിയന്‍ മിടുമിടുക്കന്‍ ...എന്നെപറഞ്ഞു പറ്റിച്ചു :( ഒരുനീണ്ട കഥ വായിക്കാനാ നുള്ള തയ്യാറെടുപ്പ്നടത്തിയാണ് ബ്ലോഗില്‍ എത്തിയത് ...നാലുവരിയില്‍ കഥ അവതരിപ്പിച്ചു .വിശദമായസന്ദേശം ഉള്‍പ്പെടുത്തി .നന്നായിരിക്കുന്നു .

  ReplyDelete
 36. വ്യവസ്ഥിതി മാറുകയും ഇരുവരും മിടുക്കരാകുന്ന കാലം വരും, ഇരുളടഞ്ഞ ലോകത്തിൽ നിന്ന് അവൻ അവനിലൂടെ വെളിച്ചത്തിലെത്തും, ജിബ്രാന്റെ വാക്കുകൾ കേട്ട് ഇരുളടഞ്ഞ ലോകത്തെ നിരാകരിക്കട്ടെ "'നിങ്ങളുടെ കുഞ്ഞുങ്ങള് നിങ്ങളുടെ കുഞ്ഞുങ്ങളല്ല. അവര് പ്രകൃതിയുടെ ജീവചൈതന്യത്തിന്റെ കുഞ്ഞുങ്ങളാണ്. അവര് നിങ്ങളിലൂടെ വന്നു, എന്നാല് അവര് നിങ്ങളില് നിന്നല്ല വന്നത്. നിങ്ങള് അവര്ക്ക് സ്നേഹം കൊടുത്തുകൊള്ളുക ..."

  ReplyDelete
 37. ഇടവേളയ്ക്കു ശേഷം വീണ്ടും വരാന്‍ തോന്നിയല്ലോ.
  സ്വാഗതം.

  ReplyDelete
 38. തിരിച്ചു വരവിനു അഭിനന്ദനം. പുരുഷന്‍ മിടുക്കന്‍, സ്ത്രീ?

  ReplyDelete
 39. ഒരു കൊച്ചു ഗാപ്പിനു ശേഷം ഒരു സൂപ്പര്‍ മിനിക്കഥയുമായി പുനര്‍ജനിച്ചല്ലൊ.ഗുഡ്...എല്ലാരും 'മിടുക്കന്‍' എന്ന പേര് വിളിക്കേം ചെയ്തൂ ല്ലെ?
  കഥയും ഇഷ്ടമായി...പറഞ്ഞ വരികളും ഇഷ്ടമായി...

  ReplyDelete
 40. athe nalla post.innu sthreekal avar polum ariyathe allenkil chindhikathe itharam kurukukalil chadunnund.cheriya variil valiya karyam.khadha nannayi.abhinandhanangal

  ReplyDelete
 41. കൊള്ളാം മിടുക്കാ... :)

  ReplyDelete
 42. കൊള്ളാം, കൊള്ളാം!!

  ReplyDelete
 43. കുഞ്ഞുജീവിതങ്ങള്‍ ഇരുളടഞ്ഞു പോകുന്നത് കാണാതെ

  നൈമിഷിക സുഖങ്ങള്‍ തേടുന്നവര്‍....മിടുക്കന്‍

  ഒരു തിരിയുടെ വെട്ടം ഈയലിനു പ്രിയം ...

  എരിയുന്ന ജീവിതം തിരി കാണില്ല ......

  അതും ഒരു മിടുക്ക് ....

  നന്നായിരിക്കുന്നു ...ismail ചേട്ടാ

  ReplyDelete
 44. ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു ..ഈ കഥയില്‍ രാഷ്ട്രീയം ഉണ്ട് ...ഇത് ഞങ്ങളെ ഉദ്ദേശിച്ചു മാത്രം എഴുതിയ കഥയാണ്‌ ....><൯൮&&൬%%":-==&&^൫

  ReplyDelete
 45. ഹമ്പട മിടുക്കാ, ഇസ്മൈലിക്കാ,പറ്റിച്ചു കളഞ്ഞല്ലോ ? എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാ ഇങ്ങനെ ഒരു പൂച്ചയെപ്പോലെ ഇവിടെ ഒന്നുമറിയാത്ത പോലെ ചുരുണ്ടുകൂടി ഇരുന്നേരുന്നത് അല്ലേ ? എന്തായാലും കൊള്ളാം ആ സംഭവം.! ങ്ങളാ മറച്ചു വച്ച രഹസ്യേയ്,ഓർമ്മല്ല്യേ,

  'ശരീരത്തെ വിശ്വസിച്ചപ്പോള്‍ ഒരു കുഞ്ഞിനെ ലഭിച്ചു'

  ഇനിയെന്തായാലും ഞാനും ആരുടേയെങ്കിലും ശരീരത്തെ വിശ്വസിക്കാൻ തുടങ്ങ്വാ,യ്ക്കൊരു കുഞ്ഞിനെ കിട്ട്വോ ന്നറിയണല്ലോ ?ല്ല്ല പിന്നേ...!
  ആശംസകൾ.

  ReplyDelete
 46. മിടുമിടുക്കന്‍
  നന്നായിരിക്കുന്നു. പരിഹാസം കൊള്ളാലോ.

  ReplyDelete
 47. ഹഹഹഹ...

  കുറഞ്ഞ വരികളില്‍ വലിയൊരു സത്യം....
  ഒപ്പം ഒരു വരികൂടി ചേര്‍ക്കാമായിരുന്നു...

  "ബ്ലോഗില്‍ പോസ്റ്റിടാന്‍ ഒരു ത്രെഡും ലഭിച്ചു...:)

  ReplyDelete
 48. ചെറിയ കഥയില്‍ പറഞ്ഞ വലിയ കാര്യം ഭംഗിയായി.
  കുറെ ആയി കാണുന്നില്ലല്ലോ.
  ഇങ്ങിനെയുള്ളവ വന്നോട്ടെ.

  ReplyDelete
 49. മനസ്സിനെ വിശ്വസിപ്പിക്കുകയും ശരീരത്തെ ആശ്വസിപ്പികുകയും ചെയ്തപ്പോൾ കുഞ്ഞ് ലഭിച്ചു..എന്നാകും കൂടുതൽ ഭംഗിയെന്ന് തോന്നി

  ഇല ചെന്ന് മുള്ളിൽ വീണാലും മുള്ള് ചെന്ന് ഇലയിൽ വീണാലും..മുള്ള് തന്നെ മിട്ക്കനാകും...നല്ല കുഞ്ഞു കഥ.. എല്ലാ ആശംസകളും നേരുന്നു

  ReplyDelete
 50. മിടുക്കന്‍, "മിടുമിടുക്കന്‍". സംഗതി കൊള്ളാം ട്ടോ. എന്നുവെച്ചു്, ആരും ഇതു പരീക്ഷിക്കില്ല്യാന്നുണ്ടോ? ശിവ ശിവാ...

  ReplyDelete
 51. കൊള്ളാം. എങ്കിലും തണലില്‍ വിരിഞ്ഞ മറ്റു പോസ്റ്റുകളുടെയത്ര വായനയില്‍ ഒരു സുഖം തോന്നിയില്ല. (തിരിച്ചു വരവില്‍ സന്തോഷം. വീണ്ടും സജീവമായി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു)

  ReplyDelete
 52. ഏതയാലും തണല്‍ പരീക്ഷണം നന്നായി. കാരണം വളരെ ചുരുക്കി എഴുതി ബൂലോകത്തെ കൊണ്ട് വായിപ്പിച്ചു............

  ReplyDelete
 53. വായിച്ചു. ഒരു സുഖം കിട്ടണില്ല. ലഭിച്ചു ലഭിച്ചൂ‍ന്ന് ഇങ്ങനെ എപ്പളും വായിച്ചിട്ട് നാക്കിനു ഒരസ്കിത, അതങ്ങട് ഒഴിവാക്കിയാലും മൊത്തം അര്‍ത്ഥം മാറില്ല..

  ReplyDelete
 54. മിടുക്കന്‍ ..ഇതെന്നു ചാര്‍ത്തി? ഇടുമ്പോള്‍ ഒന്നറിയിച്ചു കൂടെ മുടുക്കാ?

  ReplyDelete
 55. മിടുക്കന്‍മാര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളം. മിടുക്കത്തികളായിമാറാന്‍ ശ്രമിച്ചി മറ്റ് പേരു ലഭിക്കുന്നവരും ധാരാളം.
  കൊള്ളാം. കുറുങ്കഥകള്‍ക്ക് വാഗ്സുഖവും കൂടെയുണ്ടാവാറുണ്ട്. ഈ കഥക്കില്ലെന്നല്ല. കുറച്ചുകൂടെയാവാമായിരുന്നു.
  കഥ നന്നായി.. ഇഷ്ടപ്പെട്ടു. ആശംസകള്‍..

  ReplyDelete
 56. മിനിക്കഥകളുടെ സുല്ത്താന് ആശംസകള്‍.. ശരിയാണ് മഹാ പിഴകള്‍ക്ക് സമൂഹം നല്‍കുന്ന ഓമന പേരാണ് മിടുക്കന്‍ എന്നത്,,,

  ReplyDelete
 57. അയാള്‍ക്ക്‌ സമൂഹത്തിലൊരു സ്ഥാനം ലഭിച്ചു - " മിടുക്കന്‍ "

  ReplyDelete
 58. മിടുക്കന്മാർ മാന്യന്മാരായി വാഴും കാലം,, നാട്ടിൽ കാണുമല്ലൊ,,

  ReplyDelete
 59. മിടുക്കന്‍ തന്നെ....

  ReplyDelete
 60. വായിച്ചു.
  വരികള്‍ക്കിടയിലൂടെയും.. ;)

  ReplyDelete
 61. "പേരെന്താ...?"

  "എന്നെ ഇഷ്ടമായോ.?"

  " നീ എന്റേത് മാത്രം"

  "നീയില്ലെങ്കില്‍ ഞാനില്ല"

  എസ് എം എസ്സുകള്‍ വന്നു കൊണ്ടേയിരുന്നു.
  ആദിത്യ ബിര്‍ലക്ക് നന്ദി, ലൈഫ് ചേഞ്ച്‌ ചെയ്യാന്‍ നല്ലൊരു ആശയം തന്നതിന്
  ആശയങ്ങളൊരു പാട് പങ്കു വെച്ചു. ആശകളും
  പങ്കു വെച്ച ആശകള്‍ ഗര്‍ഭാശയത്തില്‍ വളരുകയാണ്.
  ഇപ്പോഴും എസ് എം എസ്സുകള്‍ അയക്കുന്നുണ്ട്
  ഡെലിവെറി കഴിഞ്ഞു. ലൈഫ് ചെയിഞ്ച് ആയി
  എന്നിട്ടും അയച്ച മെസ്സേജുകള്‍ 'not yet delivered' .
  വിളിക്കുമ്പോള്‍ മറുതലക്കല്‍ കിളിമൊഴി
  "the idea mobile you have dialed is either switched off or out of coverage area"

  ഒക്കത്തിരിക്കുന്ന കുട്ടിയുടെ അച്ഛനെവിടെ എന്ന ചോദ്യത്തിന്
  അവളിപ്പോള്‍ ഒറ്റവാക്കില്‍ മറുപടി പറയും "no idea!"

  അത് കേള്‍ക്കുന്ന ജനം സഹതപിക്കും " പാവം, റൈഞ്ച് ഔട്ടാ......"

  ReplyDelete
 62. കവിത പോലൊരു മിനിക്കഥ .....
  വാഗ്ദാന മാരിയില്‍ കുളിര് കോരുന്ന സഹോദരിമാര്‍ വായിക്കട്ടെ........ ഇത്....
  ഈ മിടുക്കന്മാര്‍
  മിടു മിടുക്കരായി
  നിങ്ങള്ക്ക് ചുറ്റുമുണ്ടൊരു
  മിസ്സ്‌ കൊളായി
  ഒരു എസ്‌ എം എസായി ...
  പുഞ്ചിരി തൂകും കോമളനായി....
  സൂക്ഷിക്കുക ചൂണ്ട കൊളുത്തുകള്‍
  പിന്നിലുണ്ടാകും .....

  ReplyDelete
 63. കഥ ആദ്യമേ വായിച്ചു അഭിപ്രായവും അറിയിച്ചു...ഇനി നാട്ടിലേക്കുള്ള സുഖ യാത്ര നേരുന്നു ..വേഗം പുതിയ തന്ത്രങ്ങളും ആശയങ്ങളുമായി തിരിച്ചു വരുമെന്ന പ്രതീക്ഷയോടെ....

  ReplyDelete
 64. മിടുക്കന്‍.. മിനിക്കഥ കലക്കി.. :)

  "അമ്മേ മാപ്പ്...!!! " വായിക്കാന്‍ മറക്കരുത്,
  http://www.kannurpassenger.blogspot.in/2012/05/blog-post_30.html

  ReplyDelete
 65. കൊള്ളാം, മിനികഥ ഇഷ്ടായി

  ReplyDelete
 66. നല്ല കഥ...സംഭവ കഥ...

  ReplyDelete
 67. നല്ല കഥ...സംഭവ കഥ...

  ReplyDelete
 68. മിനിക്കഥ ഇഷ്ടായി. ആശംസകള്‍.

  ReplyDelete
 69. ആദ്യമായെത്തിയതാണിവിടെ.. വന്നത് വെറുതെയായില്ല

  ReplyDelete
 70. Replies
  1. അങ്ങനെ "അയാള്‍ക്ക്‌" കുറേ കമന്റും ലഭിച്ചു

   Delete
 71. കഥ നന്നായി. പക്ഷെ അവസാനമുള്ള വാക്ക് `മിടുക്കന്‍` അസ്ഥാനത്താണെന്ന് തോന്നി.

  ReplyDelete
 72. ചെറിയ വരികളില്‍ വല്യ ആശയം ഒതുക്കിയ നല്ല കഥ. ഇഷ്ടായി. ആശംസകള്‍.

  ReplyDelete
 73. ഇതാണിപ്പോള്‍ മിടുക്ക്...

  ReplyDelete
 74. മിടുക്കിന്റെ നിര്‍വ്വചനം മാറുന്ന കാലം

  ReplyDelete
 75. മിടുക്കിന്റെ അർത്ഥമെന്താണെന്നു തെളിയിച്ചു.....
  കഥയെ നൂറ്റൊന്നാവർത്ഥിച്ചു ആറ്റിക്കുറുക്കിയെടുക്കാനും വിരുതു കാട്ടി.....

  ReplyDelete
 76. ഇങ്ങനെ ഒരുപാട് മിടുക്കര്‍ ഉണ്ടാകാതിരിക്കട്ടെ. വളരെ നന്നായിട്ടുണ്ട് ..

  ReplyDelete
 77. നന്നായിട്ടുണ്ട് വീണ്ടും വളരെ ഒത്തിരി പോരട്ടെ
  എന്റെ ബ്ലോഗ്‌ വിസിറ്റ് ചെയ്തതില്‍ നന്ദി Ismael
  വീണ്ടും വരിക ... സ്നേഹ പൂര്‍വ്വം സന്തോഷ്‌ നായര്‍

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.