October 8, 2012

കടമകള്‍( 11-3-1999- നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്‌)
ഇന്ന് പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു. കിടക്കയില്‍നിന്നെഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. മുറിയില്‍ നല്ല ഇരുട്ട്. എയര്‍കണ്ടീഷന്റെ നേരിയ ശബ്ദം നിശബ്ദതയെ ഭഞ്ജിക്കുന്നു. കട്ടിക്കമ്പിളിയും പുതച്ചു വെറുതെ കിടക്കുക സുഖകരം തന്നെ . നാടിനെ അപേക്ഷിച്ചു ഉറങ്ങാന്‍ സുഖം ഇവിടെ തന്നെ സംശയമില്ല. എന്നാലും ഇന്നലെ ഉറക്കം വരാനെനെന്തേ ഇത്രയും താമസിച്ചത് ! 

എഴുന്നേറ്റ് ബ്രഷും സോപ്പുമെടുത്ത്‌ മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി. സഹമുറിയന്‍മാര്‍ രണ്ടാളും നല്ല ഉറക്കില്‍ തന്നെ. ജോലിക്ക് പോകാന്‍ ഇനിയുമെത്രയോ സമയം ബാക്കി. ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കണ്ട. പല്ലുതേച്ച്കൊണ്ടിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി. തന്റെ പ്രതിബിംബം തന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുകയാണോ? തന്റെ മുഖത്ത് നോക്കി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടിരിക്കുകയാണോ ? ഞാന്‍ സൂക്ഷിച്ചു നോക്കി . ആറു വര്‍ഷമായി ദിനേന ഇവനെ ഞാന്‍ കാണുന്നു. ആദ്യത്തെ ചുറുചുറുക്കും കണ്ണിലെ തിളക്കവും ഇപ്പോഴില്ല. സമൃദ്ധമായിരുന്ന തലമുടി ഇപ്പോള്‍ എണ്ണാന്‍ പറ്റന്ന പരുവത്തിലായിട്ടുണ്ട്. വിശാലമായ നെറ്റിത്തടത്തില്‍ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു. കണ്‍തടത്തില്‍ കറുപ്പ്നിറം ബാധിച്ചിരിക്കുന്നു. ആറുവര്‍ഷം മനുഷ്യശരീരത്തില്‍ ഇത്രയും പ്രകടമായ മാറ്റങ്ങള്‍ വരുത്തുമോ?

ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. വേഗം കുളിച്ചു പുറത്തിറങ്ങി. സ്നേഹിതന്‍ ഷാജി തന്റെ ഊഴവും കാത്ത് സോപ്പുപെട്ടിയും തോര്‍ത്തും കയ്യില്‍ പിടിച്ചു ഇരുന്നുറങ്ങുന്നു. അവന്റെ അപ്പന്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാരന്‍. അടക്കയുടെയും തേങ്ങയുടെയും വ്യാപാരം. നാലു മക്കളില്‍ ഒരേയൊരു ആണ്‍ തരിയാണ് ഷാജി. പ്രദേശത്തെ പ്രധാനഗുണ്ടയുടെ സഹോദരിയെ കമന്‍റടിച്ചതിനു സംഹാരമൂര്‍ത്തികളായി വന്ന ഗുണ്ടകളില്‍ നിന്നും രക്ഷപ്പെട്ട് നാടുവിട്ടു. എത്തിയതിവിടെ.  പണസമ്പാദനമെന്ന ലകഷ്യത്തിലുപരി ഇത്തരം ഉദ്ദേശ്യങ്ങളുമായി എത്തിയ പലരെയും ഇവിടെ കാണാം. സ്വന്തം വീട്ടില്‍ അഞ്ചു ബാത്ത് റൂമുകള്‍ ഉള്ളവനാണ് ഇവിടെ തന്റെ ഊഴവും കാത്തിരിക്കുന്നത്! പാവം .. ഞാനവനെ തട്ടിയെഴുന്നേല്‍പ്പിച്ചു.

ഒമ്പത് മണിക്കാണ് കട തുറക്കുകയെങ്കിലും അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു. ജ്യൂസ് കടയില്‍നിന്ന് എന്തെങ്കിലും കഴിക്കാം. ഓംലറ്റ് ഉണ്ടാക്കി, തലേന്നത്തെ ഖുബ്സ്‌, ഫ്രൈ പാനിലിട്ടു ചൂടാക്കി  അത് നെടുകെ കീറാന്‍ പണിപ്പെട്ട് ശ്രമിക്കുന്ന കടക്കാരന്റെ മുഖത്ത് പ്രത്യേകഭാവങ്ങള്‍.. നിമിഷനേരം കൊണ്ടത്‌ ഒരു സാന്‍വിച്ചാക്കി അയാള്‍ എന്റെ കയ്യില്‍ പിടിപ്പിച്ചു. അതില്‍നിന്ന് ഉയര്‍ന്ന, മുട്ടയുടെയും പച്ചമുളകിന്റെയും സമ്മിശ്രഗന്ധത്തോടെയുള്ള ആവിയോടൊപ്പം എന്റെ ചിന്തകളും ഉയര്‍ന്നുപൊങ്ങി.

ഇന്ന് തിങ്കളാഴ്ച. തന്റെ ഒരേയൊരു പെങ്ങളുടെ വിവാഹം. അമ്മയും പെങ്ങളും താനുമടങ്ങുന്ന ചെറിയ കുടുംബം. അച്ഛന്റെ മരണശേഷം പതിനാറാം വയസ്സിലേ കുടുംബബാധ്യത തന്റെ തലയില്‍.  പാഠപുസ്തകങ്ങള്‍ക്ക് എന്നെന്നേക്കുമായി അവധിനല്‍കി കൂലിപ്പണിക്കിറങ്ങി. നിത്യച്ചിലവിനും അമ്മയുടെ ചികിത്സക്കും തന്റെ വരുമാനം തികയാതെയായപ്പോള്‍ ഗള്‍ഫെന്ന സുവര്‍ണ്ണഭൂമി ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തി. പ്രായമായി വരുന്ന സഹോദരിയും മനസ്സില്‍ കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. പലരുടെയും കാലുപിടിച്ചും കടം വാങ്ങിയും ഇവിടെയെത്തി.  ഇരുപത്തിഅഞ്ചാം വയസ്സില്‍ വന്ന താന്‍ നീണ്ട ആറു വര്‍ഷം ഇവിടെ , ഈ തുണിക്കടയില്‍. പലരും ഈ വിപ്രവാസ ജീവിതത്തെ പഴിക്കുന്നുവെങ്കിലും തനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. നാട്ടില്‍ നിന്ന്കൊണ്ട് നിര്‍വഹിക്കാനാകാത്ത പലകാര്യങ്ങളും ഇവിടെനിന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്ന് വണ്ടി കയറുമ്പോള്‍ രണ്ടേ രണ്ടു ആഗ്രഹങ്ങള്‍ മാത്രമേ കൂടെ കരുതിയുള്ളൂ. ഹൃദ്രോഗിയായ അമ്മയുടെ അസുഖം മാറ്റുക, സഹോദരിയുടെ വിവാഹം കേമമായി നടത്തുക. അതെ; ഇന്നെന്‍റെ ഗീതുമോളുടെ വിവാഹമാണ് . ഇപ്പോള്‍ അവിടെ ബഹളമയമായിരിക്കും. കുട്ടികളുടെ പൊട്ടിച്ചിരികള്‍, കാക്കകളുടെ കലപിലകള്‍, അലങ്കരിച്ച പന്തല്‍ , അതിഥികളെ സ്വീകരിക്കാന്‍ ഓടിനടക്കുന്ന അമ്മയും അമ്മാവനും,  സാരിയുടുത്ത്  ആഭരണങ്ങള്‍ അണിഞ്ഞ് ലജ്ജയോടെയിരിക്കുന്ന സുന്ദരിയായ ഗീതുമോള്‍. കാളനും തോരനും സാമ്പാറും പപ്പടവും എന്നുവേണ്ട എല്ലാം കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം......   വായില്‍  ഉമിനീര്‍ നിറഞ്ഞു. ഇപ്പോഴവിടെ ഏകദേശം പന്ത്രണ്ടു മണി. അന്നേരം എന്റെ കയ്യിലിരിക്കുന്ന സാന്‍ഡ് വിച്ചിലേക്ക് വെറുതെ  ഞാന്‍ നോക്കി നിന്നു.

"എന്താടാ ദാസാ , സ്വപ്നം കാണുകയാണോ?" കടക്കാരന്‍ അബുക്ക എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. സാന്‍ഡ് വിച്ച് പാതി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു പുറത്തിറങ്ങി. അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു പാക്കറ്റ്‌ ടോഫിയും വാങ്ങി. സന്തോഷദിനമാണ്. പരിചയക്കാര്‍ക്കെല്ലാം കൊടുക്കണം.

കടയില്‍ ജോലി ചെയ്യുമ്പോഴും മനസ്സ്‌ അങ്ങകലെ നാട്ടില്‍ തന്നെയായിരുന്നു.ഗീതുമോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ അമ്മ വീട്ടില്‍ തനിച്ചാവും..  പലപ്പോഴും അമ്മ എഴുതി നാട്ടില്‍ വരാന്‍. ഗീതുമോളുടെയും തന്റെയും വിവാഹം ഒന്നിച്ചു നടത്തുക അമ്മയുടെ സ്വപ്നമായിരുന്നു. എന്ത് ചെയ്യാം കടമകളുടെ പൂര്‍ത്തീകരണത്തിന് പലതും ബലികഴിക്കേണ്ടിവരുന്നു. പലര്‍ക്കും കൊടുക്കാനുള്ള സംഖ്യ മനസ്സില്‍ തികട്ടിവരുന്നു. ഇനിയെത്ര കാലം ജോലി ചെയ്താലാണവ വീട്ടാന്‍ കഴിയുക? തന്റെ തുച്ഛശമ്പളവും പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഉള്ളില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു.

"ദാസാ ... വേഗം വാ . നാട്ടില്‍ നിന്നൊരു കോള്‍.." കടയുടമ വിളിച്ചുപറഞ്ഞു. പൊടുന്നനെ  ആകാംക്ഷ  തന്നെ വാനിലേക്കുയര്‍ത്തി. ഓടിച്ചെന്നു റിസീവര്‍ ചെവിയോടടുപ്പിച്ചു. അതില്‍നിന്നുതിര്‍ന്ന വാക്കുകള്‍ തീജ്വാലയായി ചെവിയിലൂടെ തലച്ചോറില്‍ പ്രവേശിച്ചു. ഒപ്പം കാല്‍പാദങ്ങളില്‍നിന്നും മരവിപ്പ് മേലാസകലം അരിച്ചു കയറി. തളര്‍ന്ന ഹൃദയത്തോടെ ഞാനിരുന്നു.

മുഹൂര്‍ത്തസമയത്തുതന്നെ തന്റെ അമ്മ ........ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും ഭാഗ്യമില്ലാത്ത ജീവിതം ! അന്നാദ്യമായി ഗള്‍ഫിനെ ഞാന്‍ വെറുത്തു..62 comments:

 1. Replies
  1. പതിമൂന്നര കൊല്ലങ്ങള്‍ക്ക്മുന്‍പ് , ഞാനാദ്യമായി എഴുതിയ കഥയാണിത്.കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിക്കുമല്ലോ...

   Delete
  2. കുറ്റവും കുറവും കണ്ടുപിടിക്കാന്‍ നമ്മളാരാ "അമ്മായിയമ്മ"മാരാണോ :) ...നല്ലതാണ് ട്ടോ...

   Delete
 2. പഴയതാണെങ്കിലും നല്ല കഥ.. എന്നാലും ആ സന്തോഷത്തിന്‍റെയിടക്ക് അമ്മയെ കൊല്ലണ്ടായിരുന്നു..

  ReplyDelete
 3. ചരിത്രം ആവര്‍ത്തിക്കുന്നു...
  ഇത് ആദ്യത്തെ കഥ ആണെന്ന് തോന്നുകയില്ല...
  കാരണം പ്രവാസി ചരിത്രം ഇന്നും അതെ പുതുമയോടെ
  തുടരുക അല്ലെ????
  ഇരുത്തം വന്ന എഴുത്ത്കാരനായ ഇപ്പോഴത്തെ തണലിനോട്
  എന്ത് ഉപദേശിക്കാന്‍??
  ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാത്തത് ഇനിയും ഉണ്ടെങ്കില്‍ പോരട്ടെ മാഷെ..

  ReplyDelete
 4. nannaittunduto,adyathethenthum namukevarkkum priyappettathalle ekka.nannayittundu.edakku onnurandu aksharathettukal kandu athude mattiyekkane.savinayam

  ReplyDelete
 5. കഥക്ക് എഴുതിയ കാലവും ഇന്നും ഒരു പോലെ പ്രസക്തി ഉണ്ട് കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന കഥ

  ReplyDelete
 6. നന്നായിട്ടുണ്ട്. ആദ്യകഥയുടെ പരിമിതികൾ ഒന്നുമില്ല. പിന്നെ അല്പം നീട്ടി വിശദീകരിച്ചു എഴുതിയ പ്ലെ തോന്നി. അത് ചിലപ്പോൾ താങ്കളുടെ ഇപ്പോഴത്തെ ചുരുക്കിയെഴുത്ത് കന്റിട്ടാവാം..

  ReplyDelete
 7. Kalathinappuram ...!!

  Manoharam, Ashamsakal...!!!

  ReplyDelete
 8. അപ്പോ ഇതാണു ആദ്യ കഥ....
  തണലായതെങ്ങനെ എന്ന് എനിക്കിപ്പോ മനസ്സിലായി.

  അഭിനന്ദനങ്ങള്‍ സുഹൃത്തേ...

  ReplyDelete
 9. പ്രിയപ്പെട്ട ഇസ്മായില്‍,

  വര്‍ഷങ്ങള്‍ക്കു മുന്‍പെഴുതിയ കഥ സന്തോഷത്തോടെ അവസാനിപ്പിക്കാമായിരുന്നു. ഒരിക്കലും പുതുമ നഷ്ട്ടപ്പെടാത്ത പ്രവാസിയുടെ വേദനകള്‍,നന്നായി എഴുതി.

  സസ്നേഹം,

  അനു

  ReplyDelete
 10. ഇക്കയുടെ ആദ്യ കഥ ആകാംക്ഷയോടെയാണ് വായിച്ചത്.ആദ്യത്തേത് എന്തും നമുക്ക് വളരെ പ്രിയപ്പെട്ടതായിരിക്കും.നന്നായിട്ടുണ്ടെന്നു പ്രത്യേകിച്ചു പറയേണ്ട കാര്യമില്ല.ഒരു പ്രവാസിയുടെ ആത്മ നൊമ്പരങ്ങള്‍ നന്നായി പ്രതി ഫലിച്ചിട്ടുണ്ട്.ഒരു എഴുത്തുകാരന്‍റെ ആദ്യത്തെ സൃഷ്ട്ടി കാലാതീതമായ ഒരു അനുഭവമായി തോന്നി.സന്തോഷം ഇക്ക...ആദ്യ കഥ ഞങ്ങള്‍ക്ക്‌ സമ്മാനിച്ചതിന്...ഈ തണലില്‍ സുഖമായിരുന്നു ഇക്കയുടെ ഒരുപാട് കഥകള്‍ വായിക്കാന്‍ ഞങ്ങള്‍ക്ക് കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.ഇക്കയുടെ ബ്ലോഗില്‍ ഇക്കയുടെ ആദ്യ കഥ.എന്‍റെ ആദ്യ കമന്‍റ്...!!!

  ReplyDelete
 11. ആദ്യത്തെ കഥയായാലും ആ ദുഖം മനസ്സില്‍ പതിഞ്ഞു..അതേ,നന്നായി എഴുതി.

  ReplyDelete
 12. കഥ വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്, ഇതൊക്കെയാണ്. വളച്ചുകെട്ടില്ലാതെ, ദുര്‍ഗ്രാഹ്യത ഇല്ലാതെ നേരെ പറഞ്ഞിരിക്കുന്നു. വല്ലാത്ത ഒരു നിഷ്കളങ്കത വാക്കുകളില്‍. അവിടെ നിന്നൊക്കെ താങ്കള്‍ ഒത്തിരി മുന്‍പോട്ടു വന്നു കഴിഞ്ഞു.

  ReplyDelete
 13. ഉം.......
  പഴയത് പൊടി തട്ടി എടുക്കണ്ട വല്ല കാര്യോം ഉണ്ടോ?മടി നിന്നെ വല്ലാതെ നശിപ്പിക്കുന്നുണ്ടാകും...
  ഒന്ന് മടി കളഞ്ഞു എഴുത്‌ എന്‍റെ "തണല്‍"!!!

  ReplyDelete
 14. കഥക്ക് എഴുതിയ കാലവും ഇന്നും ഒരു പോലെ പ്രസക്തി ഉണ്ട് കാലത്തെ അതിജീവിച്ചു നില്‍ക്കുന്ന കഥ നന്നായി ഏഴുദി ..പോരട്ടെ അങ്ങിനെ എല്ലാം പൊടിയും തട്ടി ഇറങ്ങട്ടെ ...(പഴയതെല്ലാം പോസ്റ്റ് ആകെട്ടെ എന്ന് പറഞ്ഞതാ..)

  ReplyDelete
 15. ആ പഴയ പുതിയ കഥ ...നന്നായിരിക്കുന്നു. എന്നാലും നിനച്ചിരിക്കാതെ വന്ന വേര്‍പാട് ആഹ്ലാദ ദിനത്തിന്റെ അന്ന് തന്നെ വേണ്ടിയിരുന്നില്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്...

  ReplyDelete
  Replies
  1. ആദ്യ കഥ ഇങ്ങിനെ നന്നായിരുന്നത് കൊണ്ടാണ് പിന്നീടുള്ള കഥകള്‍ വളരെ നന്നായത്.

   Delete
 16. നിങ്ങൾ അന്നേ പുലി ആയിരുന്നല്ലേ... :))

  ReplyDelete
 17. ഇത്ര കൊല്ലം കഴിഞ്ഞിട്ടും എന്തെങ്കിലും മാറ്റമുണ്ടെന്നു തോന്നുന്നില്ല.

  ReplyDelete
 18. ആദ്യ കഥയാണെന്നു അവതരണ രീതിയില്‍ തോന്നുകയില്ല. പിന്നെ അന്ത്യം ശുഭമാക്കാമായിരുന്നു. പ്രവാസിയുടെ വേദനകള്‍ക്കങ്ങിനെയും ഒരാശ്വാസം കിട്ടിയെങ്കിലോ?....അഭിനന്ദനങ്ങള്‍!...

  ReplyDelete
 19. ആദ്യത്തെ കഥ അപ്പൊ ഇതായിരുന്നു ല്ലേ ...നന്നായിട്ടുണ്ട് ട്ടോ..!

  ReplyDelete
 20. 1999ല്‍ ആയതു കൊണ്ടായിരിക്കും ക്ലൈമാക്സ്‌ ട്രാജഡി യില്‍ അവസാനിപ്പിച്ചത്?

  ReplyDelete
 21. വളരെ നല്ല കഥ. ഒരു ശരാശരി പ്രവാസിയുടെ ഉത്തരവാദിത്യങ്ങളിലൂടെ.....ദുഖങ്ങളിലൂടെ..... ഒരു യാത്ര!!

  ReplyDelete
 22. നന്നായിരിക്കുന്നു...! കടമകള്‍ ക്കിടയില്‍ ഞെരുങ്ങി പുതിയ പോസ്റ്റ്‌ ഇടാന്‍ മറക്കണ്ട...!
  അഭിനന്ദനങ്ങള്‍!

  ReplyDelete
 23. ഞാനിത് മുന്‍പ് വായിച്ചതാണല്ലോ...

  ReplyDelete
 24. കഥ നന്നായിട്ടുണ്ട്‌...

  ReplyDelete
 25. ആദ്യ കഥയില്‍ നിന്നുതന്നെയാണെന്ന് തോന്നുന്നു എന്‍റെയിവിടുത്തെ തുടക്കം. ഇതിനുമുന്‍പ് വന്നതായി ഓര്‍ക്കുന്നില്ല. കഥ നന്നായിട്ടുണ്ട്.. എന്നാലും അമ്മ മരിച്ചത്... അതുതന്നെയാണല്ലൊ ഇതിന്‍റെ ക്ലൈമാക്സ് അല്ലേ..

  ReplyDelete
 26. അപ്പൊ ഇതാണല്ലേ ആദ്യകഥ!എഴുത്തിന് ആദ്യം അന്ത്യം എന്നൊന്നും ഇല്ലെന്നു ഇതോടെ മനസ്സിലായി.കാരണം അന്നും ഇന്നും കാലിക പ്രസക്തിയുള്ള കഥ.

  ReplyDelete
 27. അനുഭവങ്ങള്‍ക്ക് പഴമയില്ലല്ലോ... നേരേ പറഞ്ഞു പോയ കഥ...
  അഭിനന്ദനങ്ങള്‍ തണല്‍...

  ReplyDelete
 28. Too good for a first story of a story writer.

  ReplyDelete
 29. ഞാനും വായിച്ചു. നല്ല കഥ,എന്നും പ്രസക്തിയുള്ള കഥ.ആശംസകൾ........

  ReplyDelete
 30. ന്റിക്കാ ങ്ങടെ ആദ്യകഥ തന്നെ ഉഷാറായിട്ടുണ്ട് ട്ടോ,
  ചുമ്മാതല്ല ഇക്കയുടെ കഥകൾക്കൊക്കെ ഒരു രസം,
  എഴുത്ത് കുറേ മുൻപേ തുടങ്ങിയതാ ല്ലേ ?
  ഇതിന്റെ ആശയം ഇത്ര വർഷങ്ങൾക്ക് ശൃഷവും
  പ്രസക്തമായിത്തന്നെ നിൽക്കുന്നു നനായിട്ടുണ്ട്.
  ആശംസകൾ.

  ReplyDelete
 31. പതിമൂന്നു കൊല്ലം മുമ്പത്തെ അല്ലെ... അതോണ്ട് കുറ്റങ്ങളും കുറവുകളും പറയുന്നില്ല..
  നന്നായി എന്ന് മാത്രം പറയുന്നു..

  ReplyDelete
 32. ആദ്യ കഥയെന്നുപറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല..
  പഴക്കം തോന്നിക്കുന്നില്ല.

  ReplyDelete
 33. ആദ്യത്തെ കഥ തന്നെ ഇത്രയും നന്നായി എഴുതിയ ആള്‍ ആണല്ലേ...

  ReplyDelete
 34. പതിമൂന്നു കൊല്ലം മുന്പ് നിങ്ങളൊരു വായാടിയായിരിക്കണം..!

  ReplyDelete
 35. ഒരിക്കലും പുതുമ നഷ്ട്ടപ്പെടാത്ത പ്രവാസിയുടെ വേദനകള്‍,നന്നായി എഴുതി.

  ReplyDelete
 36. നന്നായിട്ടുണ്ട്...

  ReplyDelete
 37. കഥയിലെങ്കിലും എല്ലാരും സന്തോഷമായിരിക്കട്ടേന്നെ...
  അതല്ലേ നല്ലത്

  (വര്‍ഷം പത്ത് പതിന്നാല് കഴിഞ്ഞില്ലേ? അവരൊക്കെ ഇപ്പോള്‍ സന്തോഷിക്കുകയായിരിക്കും അല്ലേ?)

  ReplyDelete
 38. ആദ്യത്തെ കഥ ഇഷ്ടായിട്ടോ...
  പ്രവാസത്തിന്‍റെ നോവ്‌ ശരിക്കും വരികളില്‍ കണ്ടു...

  ReplyDelete
 39. ആദ്യ കഥ തന്നെ വളരെ നന്നായിരിക്കുന്നു...

  ReplyDelete
 40. പതിമൂന്നു വര്‍ഷങ്ങള് ആയെങ്കിലും വിഷയം കാലികം തന്നെ ,,,!! നല്ല കഥ

  ReplyDelete
 41. നല്ല വേദനിപ്പിക്കുന്ന കുഞ്ഞ് കഥ..ആശംസകൾ

  ReplyDelete
 42. ആദ്യത്തെ ചുറുചുറുക്കും കണ്ണിലെ തിളക്കവും ഇപ്പോഴില്ല. സമൃദ്ധമായിരുന്ന തലമുടി ഇപ്പോള്‍ എണ്ണാന്‍ പറ്റന്ന പരുവത്തിലായിട്ടുണ്ട്. വിശാലമായ നെറ്റിത്തടത്തില്‍ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു. കണ്‍തടത്തില്‍ കറുപ്പ്നിറം ബാധിച്ചിരിക്കുന്നു. ആറുവര്‍ഷം മനുഷ്യശരീരത്തില്‍ ഇത്രയും പ്രകടമായ മാറ്റങ്ങള്‍ വരുത്തുമോ?
  valare nannayirikkunnu. ennalum nayakanu daasan enna peru vendarunnu.. nadodikattil muthal palappozhayi kelkkan thudangiya peraanu.. ippozhum palarum palappozhayi parayarundu daasa ellathinum athintethaya samayam undu..

  ReplyDelete
 43. ആദ്യത്തെ കഥ തന്നെ കഥയായി..പ്രവാസികളുടെ കാര്യമായതു കൊണ്ട് അന്നും ഇന്നും പ്രസക്തി നില നിൽക്കുന്നു.

  ReplyDelete
 44. ഞാൻ ദേ ഇപ്പൊഴാ ഇങ്ങോട്ടു വന്നത്. കഥ വായിച്ചു. പ്രവാസികളുടെ പ്രയാസങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു.

  ReplyDelete
 45. ഇത്, കുടുംബം പോറ്റാന്‍ കുടിയിറക്കപ്പെട്ടവന്‍റെ സങ്കട പൂര്‍ണമായ ഒരവസ്ഥാന്തരം.
  എളിമയോടെ പറഞ്ഞിരിക്കുന്നു കഥ.

  ReplyDelete
 46. Kollaam Mashe nannaayittundu...
  Enkilum avasaanam angane vendaayirunnu ennoru thonnalundaayi ennu maathram...
  Parayaan vakkukal kittunnilla.

  ReplyDelete
 47. നേരട്ടെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍!!!

  ReplyDelete
 48. പ്രമേയം പഴയതെങ്കിലും ഒരു പ്രവാസിക്ക് നേരിടേണ്ടി വരുന്ന വ്യഥകള്‍ മനോഹരമായി എഴുതിയിരിക്കുന്നു.

  ReplyDelete
 49. പ്രമേയം പഴയതെങ്കിലും ഒരു പ്രവാസിക്ക് നേരിടേണ്ടി വരുന്ന വ്യഥകള്‍ മനോഹരമായി എഴുതിയിരിക്കുന്നു.

  ReplyDelete
 50. പ്രഥമ കഥക്കിപ്പോഴും പുത്തൻ വീര്യമുണ്ട് കേട്ടൊ സഖേ..

  ReplyDelete
 51. പ്രവാസിയുടെ പ്രയാസങ്ങൾ നന്നായി കഥയിലാക്കിയിരിക്കുന്നു....

  എല്ലാ ആശംസകളും...

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.