January 14, 2010

മകനേ നീ..........


മുന്‍പ്‌ , 
എന്നുള്ളില്‍ നീയൊരു-
തുള്ളിയായ്....
സത്തായ്‌....
കീടമായ്....
മാംസപിണ്ഡമായ്....
ഭാരമായ്....
ഒടുവില്‍-
നീ-നീയായ്..
കണ്മണിയായ് ചാരെയായ് ..
എന്‍ കൈകളില്‍.

ഇപ്പോള്‍, 
നിന്നുള്ളില്‍ ഞാനൊരു-
വിഷത്തുള്ളിയായ്..
അസത്തായ്...
കീടമായ്...
മാംസപിണ്ഡമായ്....
ഭാരമായ്...
ഒടുവില്‍-
ഞാന്‍ തീയ്യായ്..
മണ്‍കുടത്തില്‍ ചാരമായ്..
നിന്‍ കൈകളില്‍ !!!!!

9 comments:

  1. വളരെ നല്ലൊരാശയം.
    ഇപ്പോള്‍ നിന്നുള്ളില്‍ ഞാനൊരു-
    വിഷതുള്ളിയായ്..
    അസത്തായ്...
    കീടമായ്...
    ഇന്നിതും സംഭവിക്കുന്നുണ്ട്!

    ReplyDelete
  2. മാതാവും, പുത്രനും.
    കവിത നന്നായിരിക്കുന്നു..
    നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോ ന്നടക്കുന്നത് ഇതുപോലെ ഒക്കെ തന്നെ..

    ReplyDelete
  3. ശരി, ശരി മാത്രം...

    ReplyDelete
  4. സത്യം മാത്രം .. നല്ല കവിത

    ReplyDelete
  5. വായിക്കാന്‍ വൈകിയ ഒരു നല്ല ആശയം!കവിയിലെ കവിത്വം മുഴുവനാകേണ്ടതുണ്ട്!

    ReplyDelete
  6. ഈ കാലഘട്ടത്തിലെ അവസ്ഥയാണ്‌
    വളരെ നന്നായിട്ടുണ്ട്

    ReplyDelete
  7. very goood ....!!!!
    Nalla Aashayam

    ReplyDelete
  8. വളരെ നല്ല ഒരു ആശയം ചുരുങ്ങിയ വരികളില്‍ എഴുതി ഫലിപ്പിച്ചു. ഒരു കവിതയ്ക്ക് ഇത്രയും മതി.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.