November 6, 2010

വോട്ട്


( 28/10/ 1999- നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്).
 വൃദ്ധസദനത്തിലെ ദ്രവിച്ച മരബഞ്ചിലിരുന്ന് അന്നത്തെ ദിനപത്രത്തില്‍ കണ്ണോടിക്കവേ ആ ഫോട്ടോയില്‍ അയാളുടെ കണ്ണുകളുടക്കി .  ചുളിവുകള്‍ വീണ നെറ്റിത്തടത്തില്‍ കൈവച്ച് ഒന്നുകൂടി അതില്‍ സൂക്ഷിച്ചുനോക്കി. കുഴിഞ്ഞ കണ്ണുകള്‍ വിടര്‍ന്നു. നിറഞ്ഞ ചിരിയോടെ ഒരു പടുവൃദ്ധനെ കെട്ടിപ്പിടിച്ച് ഫോട്ടോക്ക് പോസ് ചെയ്തു നില്‍ക്കുന്ന സ്ഥാനാര്‍ത്ഥി . തന്റെ ഒരേ ഒരു മകന്‍, കുഞ്ഞിരാമന്‍!! വൃദ്ധസദനത്തിലെ അന്തേവാസികള്‍ക്കു മുന്നില്‍ അയാള്‍ അഭിമാനത്തോടെ ആ ഫോട്ടോയും വാര്‍ത്തയും പ്രദര്‍ശിപ്പിച്ചു.
" കുഞ്ഞിരാമാ.. നീയ്‌ വല്യോനാവൂന്ന് എനിക്കറിയാം. പക്ഷെ അച്ഛന്‍റെ വോട്ട് നിനക്കല്ല"   അയാള്‍ ആത്മഗതം ചെയ്തു.

78 comments:

  1. 'അവനവന്‍റെ അമ്മയ്ക്കു നെല്ലിടിക്കുകയില്ല. ആരാന്‍റെ അമ്മയ്ക്ക് കല്ലിടിക്കും'

    ReplyDelete
  2. ഇതിനു തെങ്ങ ഉടക്കാന്‍ എനിക്ക് കിട്ടിയ ഈ ഇമെയില്‍ തന്നെ ധാരാളം.

    "മദ്യപാനത്തിനെതിരെ ജനങ്ങളെ നിരന്തരം ബോധവത്കരിച്ച് നടക്കുന്ന ഒരു വൈദികനെ ഒരിക്കൽ ഒരു മദ്യശാലയിൽ വെച്ച് മദ്യപാനികൾ പിടികൂടി വിചാരണ ചെയ്തു. അപ്പോൾ മദ്യ ലഹരിയിൽ വൈദികന്റെ മറുപടി വന്നു. “ മദ്യം നീചമാണെന്നും, തിന്മയാണെന്നും, മത വിരുദ്ധമാണെന്നുമുള്ള ഉറച്ച വിശ്വാസത്തോട് കൂടിയാണ് ഞാൻ മദ്യപിക്കുന്നത്. അതിനാൽ….എന്റെ മദ്യപാനം അനുവദനീയവും സൽകർമ്മവും ദൈവം ഇഷ്ടപെടുന്ന പ്രവർത്തിയുമാണ്. എന്നാൽ നിങ്ങൾ മദ്യപാനത്തെ തിന്മയായി കാണാത്തവരായാൽ നിങ്ങളുടെ മദ്യപാനം തിന്മയും അനനുവദനീയവും ദൈവകോപത്തിനിടവരുത്തുന്നതുമാണ്."

    ReplyDelete
  3. ഒരു വോട്ട് ഇസ്മായീലിന് ഇരിക്കട്ടെ. :)

    ReplyDelete
  4. വൈദ്യന്റെ അമ്മ പുഴുത്ത് ചാവും എന്നും പറയാറുണ്ടല്ലോ...

    ReplyDelete
  5. നല്ല കഥ. ഒരു സിനിമയില്‍ രാഷ്ട്രീയ നേതാവായ മുരളി ഒരു കുട്ടിയുടെ മൂക്ക് പിഴിയുകയും പിന്നീട് വീടിന്റെ അകത്തു വന്നു സോപ്പിട്ട് കൈ കഴുകുന്ന രംഗം ഓര്‍മ്മ വന്നു.

    ReplyDelete
  6. വളരെ നല്ല മിനിക്കഥ.
    ഇക്കാ, അഭിനന്ദനങ്ങള്‍.

    ReplyDelete
  7. കാക്കരയുടെയും വോട്ടില്ല...

    ReplyDelete
  8. വോട്ട്.... അതേ എന്‍റെയും അവനല്ല.!

    ReplyDelete
  9. തീര്‍ച്ചയായും എന്‍റെ വോട്ടും ഇല്ലാ..
    മിനികഥ ഉഗ്രന്‍.

    ReplyDelete
  10. എന്റെ പേരു വോട്ടിങ്ങ് ലിസ്റ്റില്‍ ഇതു വരെ ചേര്‍ത്തിട്ടില്ല
    അതു കൊണ്ട് എനിക്കു വോട്ട് ചെയ്യാന്‍ പറ്റൂല്ല...

    ReplyDelete
  11. churungiya vaakkukalil nannaayi paranju..
    really great!!!

    ReplyDelete
  12. പ്രിയ ഇസ്മെയില്‍, ഈ മേഖലയില്‍ താങ്കള്‍ വളരെ മുന്നേറുന്നുണ്ടു. മിനി കഥകളുടെ കാര്യമാണു ഞാന്‍ പറഞ്ഞതു. വലിയ ആശയം ചെറിയ കഥകളില്‍ ഉള്‍ക്കൊള്ളിക്കുന്നതു തീര്‍ച്ച ആയും ഒരു കര വിരുതു തന്നെയാണു.അഭിനന്ദനങ്ങള്‍.

    ReplyDelete
  13. അപ്പോ എന്റെ വോട്ടും ഇസ്മയിലിനു തന്നെ!. കഥ നന്നായി.ഇപ്പോള്‍ പോസ്റ്റിയതും നന്നായി. അപ്പോ ഇനി കുറെ കാലത്തേയ്ക്ക് പുനര്‍ പോസ്റ്റുകള്‍ തന്നെയാവുമല്ലെ?

    ReplyDelete
  14. മക്കൾ എത്ര ദ്രോഹിച്ചാലും അവരുടെ ഉയർച്ചയിൽ മാതാപിതാക്കൾ സന്തോഷിക്കും..
    നല്ല കുറിക്ക്‌ കൊള്ളൂന്ന കഥ.. ആശംസകൾ

    ReplyDelete
  15. പുനര്‍ എന്നു ഞാനുദ്ദേശിച്ചത് മുമ്പ് പ്രസിദ്ധീകരിച്ചതെന്നര്‍ത്ഥത്തിലാണ് കെട്ടോ. പ്രിന്റായാലും ബ്ലോഗായാലും പുതിയത് പുതിയത് തന്നെ!

    ReplyDelete
  16. എന്തിനാ വാരി വലിച്ചെഴുന്നത്, ഇവിടെ ചുരുക്കം ചില വരികളില്‍ മിനിക്കഥയല്ല നീണ്ട കഥ തന്നെയായില്ലേ.. ഓരോ വായനക്കാരനും അവനവന്റെ ഭാവന പോലെ ഈ കഥയുടെ ആദിയും അന്തവും പൂരിപ്പിച്ചോളും.. ആശംസകള്‍

    ReplyDelete
  17. നല്ല അച്ഛന്‍..അച്ഛന്‍റെ വോട്ട് പാഴായില്ല.

    ReplyDelete
  18. ചെറിയകഥ പക്ഷേ വലിയ ആശയം

    ReplyDelete
  19. ഇസ്മയിലെ ...ഇരുത്തി ചിന്തിപ്പിക്കുന്ന കൊച്ചു കഥ ...
    ങ്ങള്‍ ..ആള് വല്യ പുള്ളിയാണല്ല്

    ReplyDelete
  20. സ്വന്തം കാര്യം നേടാന്‍ എന്ത് ചെയ്യാനും ഉളുപ്പില്ലാത്ത ലോകം.

    ReplyDelete
  21. ഒര അച്ഛന്‍റെ ആത്മഗതം

    ReplyDelete
  22. ഒരിക്കല്‍ ആ കുഞ്ഞിരാമനും വരും ഈ ഗതി. പക്ഷെ അധിക കുഞ്ഞിരാമന്‍മാരും ഇത് ഓര്‍ക്കുന്നില്ല.

    ReplyDelete
  23. പലര്‍ക്കും ഓര്‍ക്കാന്‍ സ്വന്തം നാട്ടില്‍ ഇത് പോലോത്ത കുഞ്ഞിരാമാന്മാര്‍ കാണും....

    ReplyDelete
  24. തണലിന്റെ തട്ടകം മിനികഥകള്‍ തന്നെ കേട്ടോ..

    ReplyDelete
  25. കൊള്ളാം.
    നല്ല ഹിതോപാദേശ കഥ!

    ReplyDelete
  26. കുഞ്ഞു കഥകളിലൂടെ ഇമ്മിണി വല്യ കാര്യങ്ങൾ വായനക്കാരിൽ എത്തിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു.. ചിന്തിക്കാനുണ്ട് താങ്കളുടെ സൃഷ്ട്ടികളിൽ ആശംസകൾ ഭാവുകങ്ങൾ....

    ReplyDelete
  27. This comment has been removed by the author.

    ReplyDelete
  28. കൊള്ളാം; കഥ നന്നായിരിക്കുന്നു. കുറച്ചുദിസങ്ങള്‍ കൂടി മുമ്പ് പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ അവസരോചിതവും കൂടിയായേനെ...

    ReplyDelete
  29. വോട്ടുചെയ്തു...

    ReplyDelete
  30. വളരെ ഹൃദയഹാരിയാണ് താങ്കളുടെ
    കൊച്ചു കൊച്ചു കഥകളെല്ലാം

    ReplyDelete
  31. ഹോ ഒരു വലിയ കഥ

    ReplyDelete
  32. vallere nanayittund thank u ismail

    ReplyDelete
  33. ഇന്ന് നമുക്ക് ചുറ്റും നടക്കുന്ന വലിയ സത്യം ചുരുക്കത്തില്‍ പറഞ്ഞു....അഭിനന്ദനങ്ങള്‍....

    ReplyDelete
  34. മിനിക്കഥ നന്നായിരിക്കുന്നു.. ആ അച്ഛന്‍റെ എന്നല്ല ഒരു അച്ഛന്മാരുടെയും വോട്ട് ഈ മകനു കിട്ടരുത്.....

    ReplyDelete
  35. അത് ചെയ്യണമെന്നില്ല, അച്ഛന്റെ വോട്ട് മകൻ തന്നെ ചെയ്തുകാണും. നല്ല കഥ.

    ReplyDelete
  36. കുഞ്ഞിരാമന് ജനങ്ങളെ സേവിക്കാനുള്ളതുകൊണ്ടല്ലേ അച്ഛനെ വൃദ്ധസദനത്തിലാക്കിയത്.

    ReplyDelete
  37. വല്ലാത്തൊരു പഹയന്‍ തന്നെ. ഞങ്ങള്‍ പത്ത് പേജിലെഴുതുന്നത് പത്ത് വരിയിലാക്കി ഗംഭീരമാക്കിക്കളയും.. കോട് കൈ..

    ReplyDelete
  38. കഥ നന്നായിട്ടുണ്ട്. ചുരുങ്ങിയ വാക്കുകളില്‍ ഒരു വലിയ കഥ.
    ആശംസകള്‍

    ReplyDelete
  39. മോനല്ലേ..? വളരട്ടെ

    ReplyDelete
  40. ചെറിയ കഥയില്‍ വലിയ കാര്യമുണ്ട്, അഭിനന്ദനങ്ങള്‍.

    ReplyDelete
  41. കൊച്ചു കഥയില്‍ കൂടുതല്‍ കാര്യങ്ങള്‍.
    നന്നായി.

    ReplyDelete
  42. 'The fool is busy in every man's business but his own'
    'വിഡ്ഢി സ്വന്തം കാര്യത്തിലൊഴിച്ച് മറ്റുള്ളവരുടെ കാര്യത്തില്‍ തിരക്കുള്ളവനായിരിക്കും'

    ReplyDelete
  43. തോറ്റുപോകുന്ന കുഞ്ഞിരാമന്മാര്‍ക്കൊരു പാഠം.

    ReplyDelete
  44. എന്തുകൊണ്ട് തന്തേടെ വോട്ട് ആ ചെക്കനു കൊടുത്തൂടാ...? ചെക്കനെ വഷളാക്കി വളര്‍ത്തി ഈ നെലേലാക്കീട്ട് ഇപ്പോ വോട്ട് കൊടുക്കാണ്ടിരുന്നിട്ട് വല്യ കാര്യായി... ഹല്ലാ പിന്നെ..!!

    ReplyDelete
  45. കുഞ്ഞിരാമാന്മാരുടെ ലോകം ..അതാണ്‌ നമുക്ക് മുന്നില്‍ ...

    ReplyDelete
  46. അച്ഛനമ്മമാരെ വൃദ്ധസദനത്തിലേക്ക് തള്ളുന്ന കുഞ്ഞിരാമന്മാര്‍ക്ക് ഇതൊരു ഗുണപാഠമാഗട്ടെ.

    ReplyDelete
  47. മോൻ തന്നെ വോട്ട് ചെയ്തുകാണുമോ?

    ReplyDelete
  48. കുഞ്ഞിരാമന്‍ സീനിയര്‍ ആറ് മാസത്തിനകം വീണ്ടും കേരളത്തില്‍!!

    ReplyDelete
  49. മിനിക്കഥകള്‍ കൊണ്ട് അമ്മാനം ആടുന്ന തണല്‍ ,മനോഹരമായിരിക്കുന്നു
    ഈ കഥയും..എന്‍റെ വോട്ട് ഞാനും രേഖപെടുത്തി..

    ReplyDelete
  50. എന്റെ ഒരു വോട്ടും ഇതാ..

    ReplyDelete
  51. Ella Makkalkkum...!!!

    Ashamsakal...!!!

    ReplyDelete
  52. കുറച്ചു വരികള്‍ കൊണ്ട് ഇരുത്തി ചിന്തിപ്പിച്ചു. അഭിനന്ദനം.

    ReplyDelete
  53. കൊള്ളാം......മിനിക്കഥ ഉഷാര്‍

    ReplyDelete
  54. ഹൃദയത്തിൽ തൊട്ടു ഈ കഥ!

    ReplyDelete
  55. ismaeel ..പറയാന്‍ ഉള്ളത് എനിക്ക് മുന്‍പ്‌ വന്നവര്‍ പറഞ്ഞു കഴിഞ്ഞു ..എല്ലാവരെയും പോലെ എനിക്കും ഇഷ്ട്ടപ്പെട്ടു ..

    ReplyDelete
  56. ബോണ്‍സായിയുടെ ഭംഗിയും ഒതുക്കവും,വന്മരത്തിന്റെ തണലും. നന്നായിട്ടുണ്ട്.

    ReplyDelete
  57. കുറച്ചു വരികള്‍ കൊണ്ട് ഇരുത്തി ചിന്തിപ്പിച്ച കഥ നന്നായിരിക്കുന്നു...

    ReplyDelete
  58. കുറച്ചു വരികളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു ..വളരെ നല്ല കഥ ..

    ReplyDelete
  59. ഇപ്പൊ മിനി കഥയില്‍ തുങ്ങിയോ കൊള്ളാം

    ReplyDelete
  60. ഒരു ഉശിരന്‍ മിനികഥ. താങ്കളുടെ പേനയ്ക്കു നല്ല മൂര്‍ച്ചയുണ്ട്.

    ReplyDelete
  61. ഒരു കഥയുള്ള കഥ .

    ReplyDelete
  62. എല്ലാം ഒറ്റയടിക്ക്‌ പറഞ്ഞുകളഞ്ഞല്ലോ..
    ഇതു macro story ആണല്ലോ..കാലികവും
    വീണ്ടും വീണ്ടും പ്രതീക്ഷിക്കുന്നു..

    ReplyDelete
  63. ഒരു കാര്യം പറയാൻ വിട്ടു..
    വൃദ്ധസദനത്തിലാണയാൾ എന്ന കാര്യം അവസാനം പറഞ്ഞാൽ ഒരു പഞ്ച്‌ ഉണ്ടാകുമായിരുന്നു..

    ആദ്യമേ കേറി വെടി പൊട്ടിച്ചു കളഞ്ഞല്ലോ..

    ReplyDelete
  64. എന്തൊക്കെയോ മറയ്ക്കുന്നു ഇക്ക ഇതിലൂടെ..... നന്നായിട്ടുണ്ട്‌ട്ടോ....

    ReplyDelete
  65. അയ്യോ വോട്ട് ചെയ്തു പോയല്ലോ .ഇനി ആകട്ടെ

    ReplyDelete
  66. വളരെ നന്നായി ഇസ്മയിൽ..
    കാപട്യത്തിന് എന്റെയും വോട്ടില്ല

    ReplyDelete
  67. നല്ല കാമ്പുള്ള മിനിക്കഥ..അഭിനന്ദനങ്ങള്‍

    ReplyDelete
  68. സ്വന്തം സന്താനത്താല്‍ അവഗണിക്കപ്പെടുന്ന ഒരച്ഛന്റെ ആത്മരോഷം മുഴുവന്‍ കൊച്ചു വരികളിലുണ്ട്!

    ReplyDelete
  69. ഈ രണ്ടു കഥാപാത്രങ്ങളെയും അപൂര്‍വമെങ്കിലും കാണാന്‍ ഇടയുള്ളത് തന്നെ. അല്പം ചിന്തിപ്പിച്ചു ഈ മിനിക്കഥ . നന്നായി.

    ReplyDelete
  70. കഥ ഇഷ്ടായി.
    പക്ഷെ, ഒരു അച്ഛനും അമ്മയും എന്തൊക്കെ ചെയ്താലും മക്കളോട് പൊറുക്കാനും ക്ഷമിക്കാനും കഴിയുന്ന മനസുള്ളവരാ...

    മക്കളെ വൃദ്ധ സദനതിലയാക്കുന്ന ആധുനിക സമൂഹത്തിനു നല്ലൊരു ഉണര്താവട്ടെ ഇത്.

    ReplyDelete
  71. എന്റെ വോട്ടും അവനല്ല...

    ReplyDelete
  72. കൊച്ചു കഥയില്‍ കൂടുതല്‍ കാര്യങ്ങള്‍ നന്നായി.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.