January 17, 2011

യോഗ -- ഭാഗം ആറ്





(വൈകി വന്നവര്‍ക്കായി, പഴയ ഭാഗങ്ങളുടെ ലിങ്ക് താഴെ)
യോഗ ഭാഗം -ഒന്ന് 
യോഗ ഭാഗം -രണ്ട്  
യോഗ ഭാഗം -മൂന്ന് 
യോഗ ഭാഗം -നാല്  
യോഗ ഭാഗം -അഞ്ച്  


"do well or be still" എന്നാണല്ലോ സായിപ്പ്‌ പറഞ്ഞിരിക്കുന്നത്! ( നന്നായി ചെയ്യ്. ഇല്ലെങ്കി മിണ്ടാതിരിയെടെയ്.. എന്ന് വേണേല്‍ മലയാളീകരിക്കാം). ചെയ്യുന്ന തൊഴിലില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതിലും പുതിയ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിലുമുള്ള അവരുടെ അര്‍പ്പണബോധത്തെ നാം അംഗീകരിച്ചേ മതിയാവൂ. നമ്മുടെ ആയുര്‍വേദവും യോഗയും കളരിയുമൊക്കെ ഇവന്‍മാരുടെ നാട്ടിലായിരുന്നു പിറവിയെടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. സായിപ്പിന്റെ നാട്ടില്‍ വളരാത്ത , നമ്മുടെ തൊടിയില്‍ വെറുതെ വളര്‍ന്നു പുഷ്പിച്ചു നശിച്ചുപോകുന്ന പല പൂവുകളുടെയും പേരോ മണമോ നമുക്കറിയില്ല . എന്നാല്‍ സായിപ്പ്‌ അതിന്‍റെ മണം  പെര്‍ഫ്യൂം കുപ്പിയിലാക്കി ഉയര്‍ന്നവിലക്ക് മാര്‍ക്കറ്റില്‍ ഇറക്കുകയും നാമത് വാങ്ങി മേനിയില്‍പുരട്ടി മേനിനടിക്കുകയും ചെയ്യുന്നു. സായിപ്പതു കണ്ടു ചിരിക്കുന്നു. 

മേല്‍ സൂചിപ്പിച്ച പ്രാചീന ഭാരതീയ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമോ സഹകരണമോ പരീക്ഷണങ്ങളോ നമ്മുടെ നാട്ടില്‍ കിട്ടുന്നുണ്ടോ എന്ന സംശയമാണ് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്ക് യോഗയും കളരിയും കഥകളിയും ഒക്കെ വിദേശികള്‍ പരിചയപ്പെടുത്തുന്ന ഒരു വിരോധാഭാസമാണ് ഇന്ന് പലയിടത്തും നാം കാണുന്നത്. എന്നാല്‍ ഈയിടെയായി ഈ ശാസ്ത്രശാഖകള്‍  കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നുവന്നത് സന്തോഷകരം തന്നെ. 
ഇനി നമുക്ക് ആസനത്തിലേക്ക് കടക്കാം ...
(ഇനി പ്രതിപാദിക്കുന്ന ആസനങ്ങള്‍ അല്പം സൂക്ഷമതയോടെ ചെയ്യേണ്ടതും നട്ടെല്ലിന് അസുഖമുള്ളവര്‍ ഒരു വൈദ്യന്റെ നിര്‍ദേശം സ്വീകരിക്കേണ്ടതുമാണ്. ഇതിനര്‍ഥം ഇത് അപകടകാരിയായ ഇനങ്ങള്‍ ആണെന്നല്ല. മറ്റു മിക്ക  അഭ്യാസ-വ്യായാമ മുറകള്‍ക്കും വിനോദങ്ങള്‍ക്കും  ഇത് ബാധകമാണ് ).

ഹലാസനം:
ഗുണങ്ങള്‍:
നട്ടെല്ലിന് ഏറ്റവും ഗുണം കിട്ടുന്ന ഒരു ഇനമാണിത്.  തടിയും തൂക്കവും കുറക്കാന്‍ ഇത് വഴി സാധിക്കും. ആസ്തമയും വായുകോപവും ഇല്ലാതാക്കും. ഹൃദയപേശികളെ ശക്തമാക്കും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കും. ക്ഷീണം മാറും. യൌവനം നിലനിര്‍ത്തും.

ചെയ്യേണ്ട വിധം:
കലപ്പ (ഹലം) പോലെ തോന്നിക്കും വിധം ചെയ്യുന്ന ആസനമായതിനാലാണ്‌ ഇതിനു 'ഹലാസനം' എന്ന പേര്‍ വന്നത്. 
 മലര്‍ന്നുകിടന്നു  കൈകള്‍ മലര്‍ത്തി തലയ്ക്കു പിന്നില്‍ ചേര്‍ത്തുവക്കുക.(ചിത്രം ശ്രദ്ധിക്കുക) കാല്‍പാദങ്ങള്‍ രണ്ടും ചേര്‍ത്തു ശ്വാസം പൂര്‍ണ്ണമായി അകത്തേക്കെടുക്കുക. ശേഷം കാല്‍മുട്ടുകള്‍ വളയാതെ ഒരു കുതിപ്പോടെ കാലുകള്‍ ഒന്നിച്ച് മുകളിലേക്കുയര്‍ത്തുക. പിന്നീട് ശ്വാസം സാവധാനം പുറത്തേക്കു വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ തലയ്ക്കു പിറകിലേക്ക് താഴ്ത്തി തറയില്‍ മുട്ടിച്ചു വക്കുക. ഇനി ശ്വാസം എടുത്തുകൊണ്ട് കാല്‍മുട്ടുകള്‍ വളയാതെ കാലുകള്‍ തലക്കുമുകളില്‍ എത്തിയ ശേഷം തുടര്‍ന്ന് ശ്വാസം വിട്ടുകൊണ്ട് കാലുകള്‍ മുന്നോട്ടു താഴ്ത്തി തറയിലേക്ക്  പൂര്‍വ്വ സ്ഥിതിയിലേക്ക് വരിക. 
ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.
-----------------------------------------------------------------

മത്സ്യാസനം :

ഗുണങ്ങള്‍:
കഴുത്തിന്‌ നല്ല ബലം കിട്ടുന്നു. വയറിന്റെ പേശികള്‍ക്ക് അയവു ലഭിക്കുന്നു. ശ്വാസകോശസംബന്ധമായ എല്ലാ അസുഖങ്ങള്‍ക്കും ശമനം ലഭിക്കുന്നു. ആസ്തമ സുഖപ്പെടുന്നു. വയറ്റിനുള്ളിളെ മാലിന്യങ്ങളെ പുറംതള്ളുന്നു. നട്ടെല്ല് വേദന കുറയുന്നു. മലബന്ധം അകറ്റുന്നു.

ചെയ്യേണ്ട വിധം:
പത്മാസനത്തിലെന്ന പോലെ കാലുകള്‍ ചേര്‍ത്തുവക്കുക (ചിത്രം ശ്രദ്ധിക്കുക). ശേഷം മലര്‍ന്നു കിടക്കുക. കഴുത്ത് കഴിയുന്നത്ര പിന്നോട്ട് വളച്ച് നെറുക ഭാഗം തറയില്‍ കൊള്ളിച്ചു വക്കുക.  കൈകള്‍ രണ്ടും കാല്‍ വെള്ളയില്‍ വക്കുക.  ഈ നിലയില്‍ അല്പം ദീര്‍ഘ ശ്വാസോച്ഛ്വാസം ചെയ്യുക.   ഇനി കൈപത്തികള്‍ തറയില്‍ കുത്തി ബലം കൊടുത്തു തലയും കഴുത്തും പൂര്‍വ്വസ്ഥിതിയിലാക്കുക. ഇത് ഒരു പ്രാവശ്യം ചെയ്താല്‍ മതിയാകും .
----------------------------------------------------------

കണ്ഠപീഡാസനം:

ഗുണങ്ങള്‍:
നട്ടെല്ലിനും കഴുത്തിനും നെഞ്ചിനും നല്ല പ്രയോജനം ലഭിക്കുന്ന പ്രധാനപ്പെട്ട ഒരാസനമാണിത്. നടുവേദന ഇല്ലാതാക്കാനും നെഞ്ചിന്റെ പേശികള്‍ക്ക് ബലം വര്‍ധിക്കാനും ഇത് വളരെ നല്ലതാണ്. ദുര്‍മേദസ്സ് ഇല്ലാതാവും. വായുകോപം കുറയും. മുഖത്തിന്‌ കൂടുതല്‍ തേജസ് ലഭിക്കുന്നു.  അലസത ഇല്ലാതാകുന്നു. 

ചെയ്യേണ്ട വിധം :
മലര്‍ന്നു കിടന്നു കൈകള്‍ ശരീരത്തോട് ചേര്‍ത്തു പിടിച്ചു കൈപ്പത്തികള്‍ മലര്‍ത്തി വക്കുക. ശ്വാസം ഉള്ളിലെക്കെടുത്ത് കാല്‍മുട്ടുകള്‍ വളക്കാതെ മുകളിലേക്കുയര്‍ത്തുക. ശേഷം ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ടുകള്‍ മടക്കി ,ചിത്രത്തില്‍ കാണുന്ന പോലെ ചെവിയുടെ രണ്ടു വശത്തേക്ക് കാല്‍മുട്ടുകള്‍ കൊണ്ട് വരിക.   ശേഷം ശ്വാസം ഉള്ളിലെക്കെടുത്ത് കാലുകള്‍ മുകളിലെക്കുയര്‍ത്തുകയും പിന്നെ ശ്വാസം മെല്ലെ വിട്ടുകൊണ്ട് കാല്‍മുട്ട് വളക്കാതെ മുന്നോട്ട് തറയില്‍ കൊണ്ടുവക്കുക. ഇത് അഞ്ച് പ്രാവശ്യം ചെയ്യുക.(ആദ്യ ശ്രമത്തില്‍ ഇത് പൂര്‍ണഅവസ്ഥയിലേക്ക് എത്തിച്ചേരാന്‍ പ്രയാസമായിരിക്കും . സ്ഥിരമായ ശ്രമത്തിലൂടെ ചെയ്താല്‍ ഇതിന്റെ ഫലം അതിശയിപ്പിക്കുന്നതായിരിക്കും).
--------------------------------------------------------------

മയൂരാസനം:

ഗുണങ്ങള്‍:
കൈകളുടെ ശക്തി വര്‍ധിക്കുന്നു. ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.  ആഹാരത്തില്‍ നിന്നുണ്ടാകുന്ന സകല ദോഷങ്ങളെയും നശിപ്പിക്കുന്നു. ഗ്യാസ്ട്രബിള്‍ , പുളിച്ചു തികട്ടല്‍ എന്നിവ ശമിപ്പിക്കുന്നു. ശരീരത്തിന് മൊത്തം ബലം ലഭിക്കുന്നു.

ചെയ്യേണ്ട വിധം :
മയൂരത്തെപ്പോലെ തോന്നിക്കും വിധമാണ് ഇതിന്റെ രീതി.
ഈ ആസനത്തിനു ബാലന്‍സിംഗ് പ്രധാനമാണ്. 
കൈപ്പത്തികള്‍ നിലത്ത് ഉറപ്പിച്ചു , വിരലുകള്‍ കാലുകള്‍ക്ക് നേരെ തിരിച്ച്,  കൈമുട്ടുകള്‍ നാഭിയുടെ ഇരുവശങ്ങളിലും ചേര്‍ത്തു വക്കുക. ശേഷം, ശരീരം വടി പോലെ ഉയര്‍ത്തി ചിത്രത്തില്‍ കാണുന്നത് പോലെ ചലനമില്ലാതെ ബാലന്‍സ്‌ ചെയ്തു നില്‍ക്കുക. ഒരു മിനിട്ട് ഈ നില്പ് തുടരാന്‍ കഴിഞ്ഞാല്‍ തന്നെ മയൂരാസനത്തിന്റെ ഫലം ലഭിക്കും.  തുടര്‍ച്ചയായ ശ്രമത്തിലൂടെ മാത്രമേ മയൂരാസനം ഭംഗിയായി ചെയ്യാന്‍ കഴിയൂ.

(അടുത്ത അധ്യായത്തോടെ നമുക്ക് 'ആസനം' അവസാനിപ്പിച്ചു അല്‍പം 'ആസനസ്ഥ'രാവാം).

ഏഴാം ഭാഗം വായിക്കാന്‍ ഇവിടെ അമര്‍ത്തുക 

59 comments:

  1. ഞാന്‍ വിചാരിച്ചു യോഗ നിര്‍ത്തി പോയൊന്നു .
    പോസ്റ്റിനു ആശംസകള്‍
    പിന്നെ കമന്റ് inaugration എന്റെ വകയാകട്ടെ

    ReplyDelete
  2. എന്നെ കൊണ്ടെതായാലും ഇതിനൊന്നും കഴിയും തോന്നുണില്ല..ഏതായാലും ഒന്നും രണ്ടും ,,,പിന്നെ ഇതും ഒക്കെ ഒപ്പം വായിക്കാം..
    ഇപ്പൊ വായിക്കാതെ ഒരു കമന്റിട്ടു ഞാന്‍ ആസനസ്ഥയാകുന്നു.
    വായിച്ചിട്ട് പിന്നെ വരാം..

    ReplyDelete
  3. മത്സ്യാസനം..അത് ഞാന്‍ ചെയ്തു നോക്കും..നട്ടെല്ല് വേദന കുറയുന്നേല്‍ കുറയട്ടെ...ആ മയൂരാസനം..ഇസ്മായില്‍ ഭായ് ഇത് പോലത്തെ രണ്ടു പോസ്റ്റിട്ടാലും ഞാന്‍ ചെയ്യില്ല...മുഖം ഇടിച്ചു തറയില്‍ വീണ് മൂക്ക് ചളുങ്ങിയാല്‍ ശരീരബലം കിട്ടിയിട്ടു എന്ത് കാര്യം?
    (ഇസ്മായില്‍ ഭായ്..ഉപകാര പ്രദമായ പോസ്റ്റ് ആണ് കേട്ടോ..യോഗ ഒന്നു മുതല്‍ ഒന്ന് വിശദമായി പോയി നോക്കണം പിന്നീട്........)

    ReplyDelete
  4. ഉപകാര പ്രദമായ പോസ്റ്റ് ആണ്...
    പിന്നീട് നോക്കണം...

    ReplyDelete
  5. യോഗ ചെയ്യാനുള്ള യോഗം ഉണ്ടായിട്ടില്ല. ഈ യാഗ ക്ലാസ് കാണുമ്പോള്‍ തുടങ്ങിയാലോ എന്ന ഒരു ചിന്ത. ഒന്നാമത് ഇതിനായി എങ്ങും പോവേണ്ടതില്ല, പിന്നെ പ്രത്യേകിച്ച് മെനക്കെടോ പണച്ചിലവോ മറ്റു ശല്യങ്ങലോ ഒന്നും ഇല്ല. ആകെക്കൂടെ വേണ്ടത് ഇത്തിരി സമയവും മനസ്സുമാണ്. ഗുണങ്ങള്‍ ഒത്തിരി ഉണ്ടുതാനും. ഈ പോസ്റ്റ് പ്രചോദനം നല്‍കുന്നു. നന്ദി ഇസ്മായില്‍.

    ReplyDelete
  6. Very Good ......cheyyam...cheyyan sramikkam..Kashtappadannangilum..Oru kay nokkam...
    Apagada mukthamavaan..praarthikkanney changathi...."" by saeed Thandassery Dubai

    ReplyDelete
  7. പ്രിയ ഹാഷിക്ക് ഭായ്..
    നടുവേദന ഉണ്ടെങ്കില്‍ ആദ്യമേ 'മത്സ്യാസനം' പരീക്ഷിക്കാതിരിക്കുക.കഴിഞ്ഞ പോസ്റ്റുകളില്‍ സൂചിപ്പിച്ച ചില ലളിത ആസനങ്ങള്‍ പരിശീലിച്ച ശേഷം ഇത് ചെയ്യുകയാണ് ഉത്തമം. നടുവേദന ഭേദമാവാന്‍ മികച്ച രീതികള്‍ മുന്പോസ്ടുകളില്‍ എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

    ReplyDelete
  8. പുതിയ സെറ്റ് വിശിഷ്ടാസനമുറകളെ എതിരേറ്റു. അടുത്ത അദ്ധ്യായത്തോടെ അവസാനിക്കാൻ പോകയാണല്ലോ എന്ന വിഷമമേയുള്ളു. തന്നതിനെല്ലാം നന്ദി ഗുരോ....

    ReplyDelete
  9. ഇസ്മായില്‍ ഭായി: യോഗ ക്ലാസ്സ്‌ നിറുത്തിയോ എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. ഇപ്പോഴും ലളിത ആസനങ്ങള്‍ മാത്രമേ ഞാന്‍ എത്തിയിട്ടോള്ളൂ ..

    ഹലാസനം, കണ്ഠപീഡാസനം ഇതൊക്കെ കണ്ടിട്ട് തന്നെ പേടിയാ..

    ReplyDelete
  10. ഇസ്മായിൽ ജിയുടെ ഫോൺ നംമ്പർ വാങ്ങിവെച്ചിട്ട് തുടങ്ങിയാൽ മതിയെന്ന സഹധർമ്മിണിയുടെ കമെന്റ് കേട്ടോ .. വളരെ ഇൻഫോർമറ്റീവ് ആയ പോസ്റ്റ്കൾ ഉൾക്കൊണ്ടതായിരുന്നു ഈ പരമ്പര..ഈ നല്ല ഉദ്യമത്തിനു എല്ലാ ഷുക്രനും അറിയിക്കുന്നു.

    ReplyDelete
  11. യോഗ ഇതുവരെ ചൈതു നോക്കിയിട്ടില്ല. പലപ്പോഴും ചൈതു നോക്കണമെന്നു കരുതിയതാണു. മറ്റുചില (കരാട്ടെ) അയോധന കലകള്‍ പ്രാക്ടീസ് ചൈതിട്ടുണ്ട്
    പോസ്റ്റ് ഉപകാരമായി.
    ഒന്നുമുതല്‍ പൊസ്റ്റുകള്‍ വാഴിക്കട്ടെ!

    ആശംസകള്‍!

    ReplyDelete
  12. കുറെ ദിവസമായി യോഗയുടെ പോസ്റ്റൊന്നും കാണാതിരുന്നപ്പോള്‍ അവസാനിപ്പിച്ച്ചുവോ എന്ന് കരുതി. തുടര്‍ച്ചയായി ഒന്നും ചെയ്യുന്നില്ലെങ്കിലും ചിലതൊക്കെ തുടര്‍ച്ചയായി പരീക്ഷിക്കുന്നുണ്ട്.

    ReplyDelete
  13. ഇന്നു ഈപോസ്റ്റ് വായിച്ചതുമുതൽ യോഗ തുടങ്ങാൻ തന്നെ ഞാൻതീരുമാനിച്ചു.

    ReplyDelete
  14. ഇതൊക്കെ ചെയ്യണമെങ്കിൽ വല്ല സർക്കസ് കമ്പനീലും പോയി പഠിക്കേണ്ടി വരുമെന്നു തോന്നുന്നു. നടു ഉളുക്കുന്ന പരിപാടി. ഇത്രയൊക്കെ റിസ്ക് ഇതിലുണ്ടെന്നു കരുതീല്ല.സമ്മതിച്ചിരിക്കുന്നു.തനിയെ പരീക്ഷിക്കുന്നത് അപകടമാണു എന്നു തോന്നുന്നു.നിവരാൻ പറ്റിയില്ലെങ്കിൽ എന്തു ചെയ്യും!(തനിയെ ചെയ്യാൻ തുടങ്ങുന്നതിനു മുൻപു പോയി ഇൻഷുറൻസ് എടുക്കുന്നതു നന്നായിരിക്കും).ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടും തീർച്ച.

    ReplyDelete
  15. യോഗാചാര്യന്‍ ഇസ്മയില്‍ ആനന്ദ്ജി നടുവുളുക്കി ക്കിടക്കുകയാ ണെന്നും അത് മൂലമാണ് പോസ്റ്റ് വൈകിയതെന്നും ഒരു വാര്‍ത്ത ബൂലോകത്ത് തലകീഴായി തൂങ്ങി കിടക്കുന്നുണ്ടായിരുന്നു ..നാട്ടില്‍ പോയി ഈ ആസനങ്ങളൊക്കെ തരം കിട്ടിയപ്പോളൊക്കെ പരീക്ഷിച്ചു
    ക്ഷീണിച്ചു നടു ഉളുക്കിയാണ് ഞാന്‍ വന്നിട്ടുള്ളത് ..ഇനി ഇത് കൂടി പരീക്ഷിച്ചു നോക്കാം ..അല്ലെ "സ്മയില്‍" ജീ ..

    ReplyDelete
  16. ഇനിയുമുണ്ടോ???....... ഇതിലെ ഫോട്ടോ കണ്ടപ്പോൾ പേടിയാ തോന്നുന്നത് ഹാഷിക്കിന്റെ അഭിപ്രായം മനസ്സിൽ തോന്നി.. പലരും മൂക്കുംകുത്തി വീഴും ആരും പറയില്ലെന്നുറപ്പാ.. അവരുടെ യോഗം അല്ലാതെന്തു പറയാൻ..

    ReplyDelete
  17. പ്രാചീന ഭാരതീയ സംഭാവനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യമോ സഹകരണമോ പരീക്ഷണങ്ങളോ നമ്മുടെ നാട്ടില്‍ കിട്ടുന്നുണ്ടോ എന്ന സംശയമാണ് ഇത്രയും എഴുതാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യക്കാര്‍ക്ക് യോഗയും കളരിയും കഥകളിയും ഒക്കെ വിദേശികള്‍ പരിചയപ്പെടുത്തുന്ന ഒരു വിരോധാഭാസമാണ് ഇന്ന് പലയിടത്തും നാം കാണുന്നത്.

    തീർച്ചയായിട്ടും ഇത് ശരിയായ സംഗതിയാണൂ കേട്ടൊ ഇസ്മൈയിൽ ഇവിടത്തെ ലെഷർ സെന്ററീലുകളിലൊക്കെ യോഗ പരിശീലനം കാണുമ്പോൾ അതെല്ലാം ഇവിടെ പൊട്ടിമുളച്ച സംഗതിയാണെന്നാണ് ഇവിടത്തെ പുത്തൻ തലമുറ വിശ്വസിക്കുന്നത്...!

    ReplyDelete
  18. ഇസ്മായില്‍ ഭായ്, ഇത് വല്ലാത്തൊരു സേവനമാണ് നിങ്ങള്‍ free ആയി നല്‍കുന്നത്.
    ഈ ഭാഗത്തില്‍ പറഞ്ഞ ആസനങ്ങള്‍ എല്ലാം ഞാന്‍ മുന്‍പ് ഒരു പുസതകം നോക്കി സാമാന്യം നന്നായി പരിശീലിച്ചിരുന്നു.
    ഇടയ്ക്ക് എപ്പോഴോ നിന്നുപോയി.
    ഈ പോസ്റ്റ്‌ വായിച്ചപോള്‍ വീണ്ടും തുടങ്ങാന്‍ തോന്നുന്നു.
    നന്ദി

    ReplyDelete
  19. മാഷെ ഇത്രയൊക്കെ ചെയ്താൽ എത്രവയസുവരെ ജീവിക്കും ?

    ReplyDelete
  20. വളരെ വിശദമായി, വൃത്തിയായി പറഞ്ഞു. നന്ദി.

    ReplyDelete
  21. ഒരു രക്ഷയും ഇല്ല ഭായ്, മത്സ്യായനത്തിലെ പ്പോലെ ഇരിക്കാന്‍ നോക്കിയതാ ഇപ്പൊ കാലു നിവരുന്നില്ല ..ഇനി ഒരു ദിവസം ശവാസനം .. , അല്ലാതെ ഒരു രക്ഷയും കാണുന്നില്ല .എങ്കിലും. സംഭവം വളരെ ഉപകാരപ്രദമാണ് കേട്ടോ..അള്ളോ..എന്‍റെ കാല്.

    ReplyDelete
  22. എന്റെ ഒരു സുഹൃത്തിന് യോഗ പഠിക്കാന്‍ നല്ല താല്പര്യം. പുസ്തകം വായിച്ച് പഠിച്ച് ചെയ്യാന്‍ പറ്റുമോ, നല്ല പുസ്തകം വല്ലതും കൈയിലുണ്ടോ എന്നൊക്കെ ചോദിച്ചപ്പോള്‍ ഈ ബ്ലോഗിന്റെ ലിങ്ക് അയച്ചുകൊടുത്തു. അവന്‍ പരിശീലനം തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
    (പാവം പയ്യനാ! പെരുവിരലൊന്നും ചോദിച്ചേക്കരുതേ...)

    ReplyDelete
  23. നന്ദു :-ഇസ്മയില്‍ പെരു വിരല്‍ ചോദിക്കില്ല.പക്ഷെ അങ്ങേരോട് പെരു വിരല്‍ ഉളുക്കാതെ നോക്കാന്‍ പറ.

    ഞാന്‍ ഇല്ലേ എന്‍റെ ഇസ്മൈലെ..മോഹന്‍ ലാല്‍ കോഴി കറി വച്ചത് പോലെ ആവും.മല്സ്യസനത്തില്‍ അങ്ങനേ നിന്നിട്ട് ഇനി ഞാന്‍ എന്ത് ചെയ്യണം എന്ന് ചോദിക്കുമ്പോള്‍ ഇസ്മില്‍ പറയും അവിടെ നില്ക്.ഞാന്‍ വൈകുന്നേരം പറയാം
    ഇപ്പൊ ബിസി ആണ് എന്ന്....എന്തായാലും സംഭവം കൊള്ളാം.ചെവി ഉള്ളവന്‍ കേള്കട്ടെ .
    കണ്ണുള്ളവന്‍ കാണട്ടെ അല്ലെ...
    പാവപ്പെട്ടവന്റെ സംശയം ഇഷ്ടപ്പെട്ടു.ആയുസ്സ് നീട്ടികിട്ടാന്‍
    വേറെ ആസനം വരും ഒന്ന് അടങ്ങു ഭായീ..

    ReplyDelete
  24. @പാവപ്പെട്ടവന്‍,
    മരണവും യോഗയും തമ്മില്‍ ബന്ധമൊന്നുമില്ല.
    "ആറിലും ചാവും.നൂറിലും ചാവും" എന്നാ പ്രമാണം. എത്ര കാലം ജീവിക്കും എന്ന് ആര്‍ക്കുമറിയില്ല. എന്നാല്‍ ഉള്ള കാലം ആരോഗ്യത്തോടെ കഴിയാം എന്നേ ഉദേശിക്കുന്നുള്ളൂ.
    നൂറുവയസ്സ് വരെ രോഗിയായി നരകിക്കുന്നതിനേക്കാള്‍ ഭേദമല്ലേ അമ്പതു വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നത്!

    ReplyDelete
  25. ഇസ്മു ഭായ് ...പോസ്റ്റ്‌ വായിക്കുമ്പോഴൊക്കെ തുടങ്ങണം എന്ന് കരുതും ..പക്ഷെ എന്ത് കാര്യം മടി ഒടുക്കത്തെ മടി ...

    ReplyDelete
  26. നൂറുവയസ്സ് വരെ രോഗിയായി നരകിക്കുന്നതിനേക്കാള്‍ ഭേദമല്ലേ അമ്പതു വയസ്സുവരെ ആരോഗ്യത്തോടെ ജീവിക്കുന്നത ?

    ReplyDelete
  27. യോഗയുടെ പോസ്റ്റ് കാണാതായപ്പൊ ഞാനും കരുതി
    യോഗ ചെയ്യാന്‍ ആളില്ലാതായപ്പോ ഇത് പൂട്ടി പോയെന്ന്.
    എന്തായാലും തിരിച്ച് വരവ് നന്നായി..
    വളരെ ഉപകാരപ്രദമായ പോസ്റ്റ്

    ReplyDelete
  28. ഇസ്മയിലേ..വീണ്ടും യോഗതുടങ്ങിയല്ലോ. സന്തോഷം

    ReplyDelete
  29. അതെ അതെ ജീവിക്കുമ്പോൾ ആരോഗ്യത്തോടെ ജീവിക്കുക നല്ലത് തന്നെ .

    ReplyDelete
  30. പോസ്റ്റുകള്‍ ഉപകാരപ്രദം തന്നെ, ഞാന്‍ ചില ലളിതമായ ആസനങ്ങള്‍ ചെയ്യാറുണ്ട്.

    എന്നെ സംബന്ധിചിടത്തോളം ശലഭാസനം പോലുള്ളവ, ഈ പോസ്ടിലുല്ലവയും കുറച്ചു കഠിനം തന്നെയാണ്!

    നന്ദി ഇസ്മായില്‍.

    ReplyDelete
  31. എന്റമ്മോ! ഇനിയും അടുത്ത അധ്യായത്തോടെയോ?!!!!

    ഞാന്‍ കരുതി പെട്ടി പൂട്ടിപ്പോയെന്ന്. ഇപ്പോള്‍ ഇതത്ര പെട്ടെന്നൊന്നും പൂട്ടുന്ന പെട്ടിയല്ലെന്നു. ഏതായാലും തുറന്നില്ലേ.. ഇനി മരുന്ന് മുഴുവന്‍ തീരട്ടെ.

    ReplyDelete
  32. യോഗ ചെയ്താല്‍ പല ഗുണങ്ങളും ഉണ്ടെന്നു കേട്ടു, പക്ഷെ താല്പര്യമില്ലെന്നെ

    ReplyDelete
  33. യോഗ ചെയ്യാന്‍ കഴിയാത്തതിനാല്‍ വായിച്ചില്ലാ
    പടം എല്ലാം കണ്ടു.
    ഇത്തിരി മെനെക്കേടാണെന്ന് മനസ്സിലായി.. :)

    (ഓടോ..: യോഗ ചെയ്യുമ്പോ എന്നും ഒറേ ട്രൌസറും ബനിയനും തന്നെ ഇടണമെന്ന് ഈ പോസ്റ്റ് കൂടി ആയപ്പോ മനസ്സിലായി :)

    ReplyDelete
  34. പല ആസനങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു...
    മയൂരാസനം ശ്രമിച്ചതോടെ എന്റെ ആസനതിലൂറെ ഒരു പൊന്നീച്ച പറന്നു ...

    ReplyDelete
  35. യോഗ ചെയ്യാൻ യോഗമുള്ളവർക്ക് പ്രയോജനകരമായ പോസ്റ്റ്.
    ഞാൻ ആദ്യം മടിമാറ്റാനുള്ള യോഗ ശീലിക്കട്ടെ.
    ആശംസകൾ!

    ReplyDelete
  36. @കൂതറ:
    " യോഗ ചെയ്യുമ്പോ എന്നും ഒറേ ട്രൌസറും ബനിയനും തന്നെ ഇടണമെന്ന് ഈ പോസ്റ്റ് കൂടി ആയപ്പോ മനസ്സിലായി"

    ഈസിയായി വ്യായാമങ്ങള്‍ ചെയ്യാനുള്ള വിലകൂടിയ പ്രത്യകതരം വസ്ത്രമാണത്. ഇടക്കിടക്ക്‌ അത് മാറ്റാന്‍ ബുദ്ധിമുട്ടാണ്.

    ReplyDelete
  37. അങ്ങിനെ ഇതൊക്കെ കാണാനും ഒരു യോഗമുണ്ടായി !
    നന്നായി മാഷെ ...

    ReplyDelete
  38. @വഴിപോക്കന്‍:
    "പല ആസനങ്ങളും വളരെ ബുദ്ധിമുട്ടുള്ളതായി തോന്നുന്നു...
    മയൂരാസനം ശ്രമിച്ചതോടെ എന്റെ ആസനതിലൂറെ ഒരു പൊന്നീച്ച പറന്നു ..."
    പൊന്നീച്ച പറക്കുന്നത് കണ്ണിലൂടെ ആണെന്നാണ്‌ അനുഭവസ്ഥരും എഴുത്തുകാരും പറയുന്നത്. എന്നാല്‍, കുടവയറും വായുകോപവും ഉള്ളവര്‍ക്ക് ചില ആസനങ്ങള്‍ ചെയ്യുമ്പോള്‍ 'കൊടുങ്കാറ്റ്' പറന്നുപോകാറുണ്ട്. അത്, തങ്ങളുടെ ശ്രമം വിജയിക്കുന്നു എന്നതിന്‍റെ അടയാളമാണ്.
    ആദ്യം തന്നെ ഒരു 'മയൂരം' ആകാന്‍ ശ്രമിക്കാതെ ചെറിയ ചെറിയ ഇനങ്ങളില്‍ തുടങ്ങിയാല്‍ നന്ന്.
    രസകരമായ കമന്റിനു വളരെ നന്ദി.

    ReplyDelete
  39. നാട്ടില്‍ പോയിട്ട് വേണം എനിക്കും ഒന്ന് കളികാന്‍

    ReplyDelete
  40. yaga nammade pidiyil othungoola...veruthe vaayikkunnu...postum,saahasavum nannaayittund..kettiyavan immaathiri gulumaalukal oppikkunnath kaanaam...

    ReplyDelete
  41. ഇസ്മായിൽ ഒരു സംഭവം തന്നെ..

    ReplyDelete
  42. മുകളിലെ പലകമന്റും വായിച്ച് ചിരിച്ച് നടുവുളുക്കി അത് മാറാന്‍ വല്ല ആസനവുമുണ്ടോ.

    മയൂരാസനം പരീക്ഷിക്കുന്നവര്‍ മുഖം കുത്താനിടയുള്ള സ്ഥലത്ത് ഒരു തലയിണവെക്കുന്നത് നന്നായിരിക്കും. (ഹാഷികിന് വേണ്ടി).

    'അത്, തങ്ങളുടെ ശ്രമം വിജയിക്കുന്നു എന്നതിന്‍റെ അടയാളമാണ്.' ഏത്... മനസ്സിലായോ...

    വയസുകാലത്ത് കൂടുതല്‍ പരീക്ഷണത്തിന് ഞാനേതാലും ശ്രമിക്കുന്നില്ല. ജനോപകാരപ്രദമായ പോസ്റ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  43. Thank you for sharing it...! Best Wishes...!!!

    ReplyDelete
  44. all the best ..

    thanks for ur information

    ReplyDelete
  45. ചെയ്യണം എന്നൊക്കെ ആഗ്രഹം ഉണ്ട്... ചെയ്യാം നോക്കട്ടെ...പിന്നെ തടി കുറയാന്‍ ആണേല്‍ എനിക്ക് തടി ഇല്ല, ഞാന്‍ തടി വെക്കാന്‍ വേണ്ടി നടക്കുവാ...

    ReplyDelete
  46. Hello... my dear thannal..ennaley mayoorasanam oru sramam nadathi innu nhan chuttiyannu ..." nalleyum chutti yannangil next day 91494....39; villikkuka by saeed Thandassery

    ReplyDelete
  47. ഞാന്‍ ഇന്ന് മയൂരാസനം ഒന്ന് ചെയ്യാന്‍ പോകുന്നു.എല്ലാരും ദുആര്ക്കണം...

    ReplyDelete
  48. ആറാം ഭാഗത്തിന്‍റെ ആമുഖം ശ്രദ്ധേയമായി.
    മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പറഞ്ഞു നാം അണയുന്നത്, പണം വാരുകയും ഒപ്പം വിദൂര ഭാവിയില്‍ അനാരോഗ്യം വരുത്തുകയും ചെയ്യുന്ന ആധുനികമായ ഹെല്‍ത്ത് ക്ലബ്ബുകളിലാണ്!

    ReplyDelete
  49. ഇങ്ങനേം യോഗ പരിശീലിപ്പിയ്ക്കുമോ..നല്ല ഉദ്ധ്യമം...അഭിനന്ദങ്ങള്‍.

    ReplyDelete
  50. യോഗ ചെയ്യാനും യോഗം വേണം ....

    ReplyDelete
  51. അങ്ങോട്ടൊന്ന് വരിക,
    ഒരു മറുപടി വായിക്കാന്‍.

    ReplyDelete
  52. നമസ്കാരം ഗുരുക്കളെ.യോഗാ ക്ലാസ്സില്‍ നിന്നും മുങ്ങിയതാണു ഞാന്‍,കഴിഞ്ഞിട്ടുണ്ടാകുമെന്നു കരുതി വന്നതാണു.അടുത്ത ക്ലാസ്സില്‍ കൂടി എന്നെ പുറത്തിരുത്തിയാ മതി.ഞാനവിടിരുന്നു ധ്യാനിച്ചോളാം.(പിരടി ഉളുക്കൂലല്ലോ)
    പിന്നെ ഈ ആസനങ്ങള്‍ക്കൊക്കെ പേറ്റന്റ് ഉണ്ടോ..അല്ലേല്‍ ഒക്കെ സായിപ്പ് അടിച്ചു മാറ്റും.

    ReplyDelete
  53. സ്വല്പം അദ്ധ്വാനമുള്ള പണി തന്നെയാണല്ലോ ഇസ്മായില്‍ഭായ് ചെയ്തോണ്ടിരിക്കുന്നത്.
    പൊതുവേ ബ്ലോഗര്‍മാര്‍ മടിയന്മാരാണെങ്കിലും ഞാനും ഇസ്മായില്‍ ഭായിയും അങ്ങനെയല്ലല്ലോ. :)

    ചിലതൊക്കെ മുമ്പേ പരീക്ഷിക്കാരുണ്ടായിരുന്നെങ്കിലും അവയുടെ ഗുണഗണങ്ങള്‍ ഒന്നുകൂടി വിശദമായി ഇവിടെ മനസ്സിലാക്കാന്‍ പറ്റി. അഭിനന്ദനങ്ങള്‍.

    ഇവയുടെ വീഡിയോ കൂടി ഉള്‍പ്പെടുത്തുന്ന കാര്യം ആലോച്ചിച്ചുകൂടെ.ആ മയൂരാസനത്തിന്റെ ടേക്കോഫും ലാന്റിങ്ങും
    കാണാന്‍ പറ്റിയാല്‍ പലരുടേയും മൂക്ക് ച്ചുളിയുന്നത് ഒഴിവാക്കാന്‍
    പറ്റുമല്ലോ.

    യോഗയോട് അടുത്ത് നില്‍ക്കുന്ന അധികം പരിശ്രമമില്ലാതെ
    ചെയ്യാവുന്ന വ്യായാമങ്ങളും ഇവിടെ പരിചയപ്പെടുതിക്കൂടെ ?

    ഉദാഹരണത്തിന് കുടവയറുള്ള മടിയന്മാര്‍ക്ക് പല്ല് തേക്കുമ്പോള്‍ പോലും ചെയ്യാവുന്ന ഒരു വ്യായാമമുണ്ട്.
    കാലുകള്‍ ഉദ്ദേശം ഒന്നരയടി അകലത്തില്‍ ഉറപ്പിച്ചു നിന്ന് കാല്‍മുട്ടുകള്‍ അല്പം മടക്കുക.അതിനു ശേഷം അരക്കെട്ട് മുന്‍വശത്തേക്ക് കഴിയുന്നിടത്തോളം തള്ളുക.ശേഷം അതെ പോലെ പിന്നോട്ടും തള്ളുക.മുന്നിലും പിന്നിലും ഓരോ മതില്‍ ഉണ്ടെന്നു സങ്കല്‍പ്പിച്ചു അതില്‍ അരക്കെട്ട് തൊടുവിക്കാന്‍ ശ്രമിച്ചാല്‍ മതി.സ്പീഡ്‌ കൂട്ടിയും കുറച്ചും ചെയ്യാം.
    ആദ്യദിവസം കുറഞ്ഞ എണ്ണത്തില്‍ തുടങ്ങി ക്രമേണ ഇതിന്റെ എണ്ണം കൂട്ടിക്കൊണ്ടുവരാം. (ഞാന്‍ നിത്യവും 100 പ്രാവശ്യം ചെയ്യാറുണ്ട്. ഇതിനു വെറും നാലോ അഞ്ചോ മിനിട്ട് മതി.)
    കാലുകളുടെ പേശികള്‍ക്കും അരക്കെട്ടിന്റെ ആകാരവടിവിനും ഉത്തമമാണിത്.കുടവയറന്മാര്‍ക്ക് വയര് കുറയ്ക്കാനും ഇല്ലാത്തവര്‍ക്ക് കുടവയര്‍ വരാതിരിക്കാനും ഉത്തമം.

    പ്രത്യേകം ശ്രദ്ധിക്കുക:
    ചെയ്യുമ്പോള്‍ മറ്റുള്ളവര്‍ കാണാതിരിക്കുന്നത് നന്ന്.
    അരക്കെട്ടിന്റെ ചലനം മറ്റുള്ളവര്‍ തെറ്റിദ്ധരിച്ചേക്കും.
    അതിനു ഞാനോ ഈ ബ്ലോഗിന്റെ ഉടമയോ ഉത്തരവാദിയല്ല.

    ReplyDelete
  54. നന്നായിരിയ്ക്കുന്നു!!
    ആശംസകളോടെ..

    ReplyDelete
  55. പ്രിയ ബിന്‍ഷേക്ക്‌..

    താന്കള്‍ എഴുതിയ വ്യായാമം മറ്റുള്ളവര്‍ കാണുന്നതില്‍ ഭയക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല . ഇതിനേക്കാള്‍ എത്രയോ നല്ല നല്ല 'വ്യായാമം' ആണ് ഇന്ന് നമ്മുടെ യുവതീ യുവാക്കള്‍ സ്റ്റേജിലും സിനിമയിലും പരസ്യമായി ചെയ്തുകൊണ്ടിരിക്കുന്നതും നാം കുടുംബസമേതം അത് കണ്ടുകൊണ്ടിരിക്കുന്നതും!

    ReplyDelete
  56. മയൂരാസനം:

    ഗുണങ്ങള്‍:
    കൈകളുടെ ശക്തി വര്‍ധിക്കുന്നു. ത്രിദോഷങ്ങളെ ഇല്ലാതാക്കുന്നു.


    പ്രിയ ഇസ്മായില്‍

    ത്രിദോഷങ്ങള്‍ എന്നതു കൊണ്ട്‌ ആയുര്‍വേദം പറയുന്ന വാതപിത്തകഫങ്ങളെ ആണ്‌ ഉദ്ദേശിച്ചത്‌ എങ്കില്‍ ഈ വാചകം തിരുത്തുമല്ലൊ.

    കാരണം ത്രിദോഷങ്ങള്‍ ദോഷകരമായ 'പദാര്‍ത്ഥങ്ങള്‍' അല്ല, അവയെ ഇല്ലാതാക്കാനും സാധിക്കില്ല

    ReplyDelete
  57. നമ്മുടെ ആയുര്‍വേദവും യോഗയും കളരിയുമൊക്കെ ഇവന്‍മാരുടെ നാട്ടിലായിരുന്നു പിറവിയെടുത്തിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കുക. അതെ അത് സത്യം. പിന്നേയ്, ഒരുപാട് തിരക്കിൽ ആയിരുന്നത് കൊണ്ട് ഇത് വായിക്കാനും പറ്റിയില്ല, തുടരാനും പറ്റിയില്ല. ഒരു ചെറു ഇടവേളയിലും ഇത്തിരി ജോലി തിരക്കിലുമൊക്കെയായിരുന്നു. നോക്കട്ടെ വീണ്ടും പരീക്ഷിക്കണം.

    ReplyDelete
  58. I am sorry for late. Jhaan othiri vaikiyanu evidae vannadhu. But valarae upakarapradha maya postukal..... kollaaam, keep writing. 3 dhivasamayittu jhaan yoga cheyyunnu. Adhinulla prachodhanam ningaludae post aanu. othiri othiri thanks.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.