April 23, 2011

മുത്തശ്ശി.കോം


( 13-6-2001 - നു മാധ്യമത്തില്‍ അച്ചടിച്ച്‌ വന്നത്)
കുഞ്ഞിന് ഉറക്കം വന്നില്ല. അവന്‍ എഴുന്നേറ്റ് കംബ്യൂട്ടറിന്നരികിലെത്തി. കീബോര്‍ഡില്‍ വിരലമര്‍ത്തി. " www. മുത്തശ്ശി.com" 
പല്ലില്ലാമോണകാട്ടി ചിരിച്ചുകൊണ്ട് മുത്തശ്ശി മോണിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.
" കഥ പറയൂ മുത്തശ്ശീ.."
" പണ്ട് പണ്ട് ഒരു കുറുക്കനും മുയലും..."
" വേണ്ട മുത്തശ്ശീ. അക്കഥ വേണ്ട. കഥയില്ലാതെ അന്നംതേടി അലയുന്നവര്‍ക്കെന്തു കഥ?"
" പണ്ട് ഒരു രാജാവും ഒരു രാജ്ഞിയും....."
" നിര്‍ത്തൂ മുത്തശ്ശീ.. കഥ തന്നെ മാറ്റി എഴുതാന്‍ കഴിയുന്നവരുടെ കഥകള്‍ നമ്മളെന്തിനു പഠിക്കണം?"
" പണ്ട് പണ്ട് ദൈവത്തിനു സ്വന്തമായി ഒരു നാടുണ്ടായിരുന്നു. സുന്ദരമായ പ്രകൃതിയോടെ , ശ്രേഷ്ടമായ കാലാവസ്ഥയോടെ സൃഷ്ടിക്കപ്പെട്ട ആ നാട്ടില്‍ ജനങ്ങളെല്ലാം ഒത്തൊരുമയോടെ വസിച്ചു.
പണ്ട് മുതലേ മാനത്ത് നിന്നൊരു മാമന്‍ അവര്‍ക്ക് വെള്ളിക്കിണ്ണത്തില്‍ പാല്‍ നിര്‍ലോഭം പകര്‍ന്നു നല്‍കുമായിരുന്നു. പഞ്ചസാര വേണ്ടാത്ത അതീവമധുരമുള്ള പാല്‍! ജാതി മത വര്‍ണ്ണ വര്‍ഗ ലിംഗ ഭേദമന്യേ സസന്തോഷം മാമനത് പകരുകയും ജനങ്ങള്‍ ആവോളം നുകരുകയും ചെയ്തു.

ഇതിനിടെ , മാമന് അവകാശവാദവുമായി ഒരു വിഭാഗം രംഗത്തെത്തി. മറ്റുള്ളവരും വിട്ടുകൊടുത്തില്ല. ഓരോരുത്തരും അവരവരുടെതെന്നു വാദിച്ചു. നേതാക്കള്‍ അണികള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ചു. ജനങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ബോംബുകളും വെടിയുണ്ടകളും അന്തരീക്ഷത്തില്‍ പറന്നു നടന്നു. നാട് കത്തിയെരിഞ്ഞു. പറവകള്‍ നാടുവിട്ടു പറന്നു. ഇഴജന്തുക്കള്‍ മണ്ണിനടിയില്‍ ഭീതിയോടെ കഴിച്ചു കൂട്ടി. നാല്കാലികള്‍ കാട്ടിലേക്കോടി . മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു. ഒടുവില്‍... ആ നാട്ടില്‍ ജനങ്ങളാരും അവശേഷിച്ചില്ല".

കുഞ്ഞിന്റെ കൂര്‍ക്കം വലി ഉയര്‍ന്നപ്പോള്‍ മുത്തശ്ശി മെല്ലെ സ്ക്രീനില്‍ നിന്നു അപ്രത്യക്ഷയായി. അപ്പോഴും മാമന്‍ പാല് പകര്‍ന്നു നല്കുന്നുണ്ടായിരുന്നു.

77 comments:

 1. മതവും രാഷ്ട്രീയവും പ്രകൃതി യെപോലും പകുത്തു സ്വന്തമാക്കാന്‍ നോക്കുന്നു ..അതിലൂടെ മനുഷ്യര്‍ പരസ്പര വൈരികളായി മാറി എന്ന സന്ദേശം ഈ കഥയില്‍ ഉണ്ട് .. ജീവിക്കുന്നവരെ മരിക്കാന്‍ വിട്ടിട്ടു മരിച്ചവര്‍ക്കായി സ്മാരകം പണിയുന്നവര്‍ ആണ് കൂടുതലും ..ആശംസകള്‍ ..

  ReplyDelete
 2. അമ്പിളി അമ്മവനും(അതാണ് ഉദ്ദേശിച്ചതെന്ന് തോനുന്നു) വര്‍ഗീയവിഷം, ബോംബുകളും വെടിയുണ്ടകളും എന്നിവയൊക്കെ എന്തു കണക്ഷന്‍??

  കുട്ടിയുടെ നച്ചൊറല്‍ കഥ കേള്‍ക്കാനുള്ള ഇഷ്ട്ടത്തെക്കാള്‍ ഇത്തരം സ്റ്റണ്ട് കഥകള്‍ കേള്‍കാനുള്ള ആവേശമാണോ പ്രമേയം...?

  എന്തോ എനിക്ക് മനസ്സിലായില്ലാ

  ReplyDelete
 3. ആനുകാലിക പ്രസക്തിയുള്ള പ്രമേയം...മനുഷ്യൻ പങ്കു വച്ച് പങ്കു വച്ച് പ്രകൃതിയെപ്പോലും പങ്ക് വച്ച് തുടങ്ങുന്നു...കുട്ടികൾ അറിഞ്ഞിരിക്കേണ്ട കഥ തന്നെ....

  ReplyDelete
 4. 2001 കഴിഞ്ഞു 2011 ആയി. ഈ കഥ കേൾക്കാൻ കമ്പ്യൂട്ടറും മുത്തശ്ശിയുമൊന്നും ആവശ്യമില്ല.
  ടിവി ഒന്ന് ഓൺ ചെയ്താൽ മതി. FIR, പോലീസ് ഫയൽ, കുറ്റപത്രം ഇതൊക്കെ മതി. പോരെങ്കിൽ വിശ്വസിച്ചാലും ഇല്ലെങ്കിലും കൂടി കാണാം. കുഞ്ഞ് പേടിച്ച് ഉറങ്ങിക്കൊള്ളും.

  ReplyDelete
 5. തുടക്കം പോലെ ഒടുക്കം അത്ര നന്നായി തോന്നിയില്ല. എങ്കിലും, നന്മയുടെ പേരും പറഞ്ഞ് നമുക്കു ചുറ്റും നടക്കുന്ന തിന്മകളിലേക്കൊരു ചൂണ്ടുവിരലാണിത്. മനുഷ്യര്‍ തമ്മില്‍ത്തല്ലാത്ത നല്ല കാലത്തെ വെറുതെ സ്വപ്‌നം കണ്ടു കഴിയാം.

  ReplyDelete
 6. വിത്യസ്തമായ ഒരു തുടക്കമാണ് കഥയ്ക്ക് നല്‍കിയത്. അത് നന്നായി.
  വര്‍ഗീയതയും പരസ്പര പോരും പറയേണ്ടത് തന്നെ.
  പക്ഷെ ഒരു കുട്ടിക്ക് ഇതൊക്കെ എത്രത്തോളം ഒരു കഥയായി ഉള്‍കൊള്ളാന്‍ പറ്റും എന്നതാണ് ഇവിടെ പ്രശ്നം.
  ഒരു കുട്ടിയോട് പറയുന്ന കഥയ്ക്ക് , അല്ലെങ്കില്‍ അവന്‍റെ ആസ്വാദന പരിധിക്കു ഇത്ര വലിയ വിഷയങ്ങള്‍ പറ്റുമോ എന്നതാണ് എന്‍റെ സംശയം. ചിലപ്പോള്‍ എനിക്ക് തെറ്റിയതാവാം.

  ReplyDelete
 7. ചെറുവാടിയുടെ കമന്റിനു താഴെ ഒരൊപ്പ്.

  ReplyDelete
 8. ഭൂമിയെന്നൊരു ഗ്രഹവും അതില്‍ പ്രകൃതിയെപ്പോലും പങ്കുവച്ചിരുന്ന മനുഷ്യരെന്ന ഒരു ജീവിവര്‍ഗ്ഗവും ഉണ്ടായിരുന്നു എന്ന് കെട്ടുകഥപോലെ പറയുമായിരിക്കും, അന്യഗ്രഹജീവികള്‍ ..!
  കഥയിലൊരു വിരല്‍ അങ്ങോട്ട്‌ ചൂണ്ടുന്നത് കാണാനാനിഷ്ടം.

  ReplyDelete
 9. കഥ അത്രക്ക് ഇഷ്ടമായില്ല. പക്ഷെ പറഞ്ഞ പ്രമേയം തീര്‍ത്തും പ്രസക്തമായത് തന്നെ. 'തണല്‍ ടച്ച്‌ ' കുറഞ്ഞു പോയോ എന്നൊരു സംശയം... പത്ത് വര്‍ഷം മുമ്പ് പ്രസിദ്ധീകരിച്ച ഒരു കഥയെക്കുറിച്ച് ഇങ്ങനെയൊരു അഭിപ്രായം പ്രസക്തമാണോ എന്നറിയില്ല.

  ReplyDelete
 10. ഇന്നുള്ള തലമുറക്ക് വർഗ്ഗീയതയും ഒന്നും ഒരു വിഷയമല്ല.
  മലേഷ്യയിലെ ഒരു സായഹ്നം.സഹോദരിയും മക്കളും ചേർന്നൊരു യാത്രയിൽ സാമാന്യം തരക്കേടില്ലാത്ത നിതംബമു സ്ത്രീ നടന്നു പോകുന്നു. ആ സമയം ഇത്തയുടെ നാലുവയസ്സുകാരൻ വക കമന്റ്.വോവ്..
  പറഞ്ഞുവന്നത് ചെറുപ്രായത്തിൽ തന്നെ കുഞ്ഞുങ്ങൾ തങ്ങൾക്ക് വേണ്ടാത്തതിനേക്കാൾ കൂടുതൽ പഠിച്ചു വെക്കുന്നു.ആയത് കൊണ്ട് ഇസ്മായിൽ എഴുതിയതിനെ അസ്വഭാവികതയോടെ കാണേണ്ടതില്ല.
  നഷ്ടപ്പെട്ട മുത്തശ്ശിയെ റ്റിവി സ്ക്രീനിലൂടെ ഇസ്മായിൽ ഥിരിച്ചു കൊണ്ടുവരുമാൻ ശ്രമം നടത്തിയിരിക്കുന്നു. അഭിനന്ദനങ്ങൾ..

  ReplyDelete
 11. "നേതാക്കള്‍ അണികള്‍ക്കിടയില്‍ വര്‍ഗീയവിഷം കുത്തിവച്ചു"
  "ബോംബുകളും വെടിയുണ്ടകളും അന്തരീക്ഷത്തില്‍ പറന്നു നടന്നു"

  ഈ രണ്ടുവാചകങ്ങള്‍ കഥയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു മുത്തശ്ശിക്കഥയുടെ ലാളിത്യവും നൈര്‍മ്മല്യവും ആര്‍ജ്ജവവും ഉദ്ദേശശുദ്ധിയും കഥയ്ക്കുണ്ടായേനേ. ആ വാചകങ്ങള്‍ അവഗണിച്ച് ഞാന്‍ കഥ ഒന്നുകൂടി വായിച്ചു - ഒരുപാട് ഇഷ്ടമായി.

  ReplyDelete
 12. 'മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു'.. ആ വാക്ക് വല്ലാതെ ഇഷ്ടപെട്ടു. വര്‍ഗീയ വിഷം നമ്മുടെ ഉള്ളില്‍ ഉണ്ടാവുന്നതല്ല, നിറയ്ക്കപ്പെടുന്നത് തന്നെയാണ്. ഈ കഥയെ കൂടുതല്‍ വിശകലനം ചെയ്യാന്‍ മാത്രം ഉള്ള അറിവ് എനിക്കില്ല. ആശംസകള്‍

  ReplyDelete
 13. മുകളിൽ പലരും പറഞ്ഞത് പോലെ 2001- ഇൽ എഴുതിയ ആ കഥയ്ക്ക് അന്നത്തേതിനെക്കാൾ പ്രസക്തി ഇന്നാണ്

  ഇന്നത്തെ തലമുറക്ക് നഷ്ടപ്പെടുന്ന മുത്തശ്ശിയും മുത്തശ്ശിക്കഥകളിലും തുടങ്ങി അന്നത്തെ കുട്ടികൾ കേൾക്കാനിഷ്ടപ്പെട്ടിരുന്ന കഥകളും വിഷയങ്ങളും ഒക്കെ ഇന്നത്തെ തലമുറക്ക് അരോചകമെന്ന് ഉണർത്തലോടെ കടാന്ന് പോയി വലിയൊരു ആശയത്തിൽ കൊണ്ടവസാനിപ്പിക്കുന്ന കുഞ്ഞു കഥ...

  അഭിനന്ദനങ്ങൾ...

  ReplyDelete
 14. അഭിനന്ദനങ്ങൾ...

  ReplyDelete
 15. മുത്തശ്ശിയെ കംപയൂടറില്‍ കാണേണ്ട അവസ്ഥയില്‍ ആയി നമ്മള്‍.മുത്തശ്ശി പറയുന്നതോ കുഞ്ഞിനു എളുപ്പം ഉറക്കം വരുന്ന കാര്യങ്ങള്‍.കഥ പറഞ്ഞ രീതി ബോധിച്ചു.ആശംസകള്‍.

  ReplyDelete
 16. നല്ലൊരു മിനിക്കഥ വായിച്ച പ്രതീതി...ഓരോരുത്തരുടെയും ഭാവനയ്ക്കനുസരിച്ച് കഥാസാരം മാറുന്നത് കേള്‍ക്കാനും നല്ലരസം...അപാകതകള്‍ ഒന്നും ഫീല്‍ ചെയ്തില്ലാ...

  ReplyDelete
 17. എന്തോ എനിക്കു കഥ ശരിക്കും മനസ്സിലാകുന്നില്ല.

  ReplyDelete
 18. കുഞ്ഞിന് എന്ന രീതിയിൽ എഴുതിയത് നമ്മൾ വലിയവർക്കാണ് കുഞ്ഞുങ്ങളെ.
  നമുക്ക് വായിക്കാം . തിരുത്തവണ്ടവർക്ക് തിരുത്താം. സത്യം തന്നെ വർത്തമനകാല സത്യം.
  എല്ലാ കാലവും തിരിച്ചറിയേണ്ട സത്യം.
  ആശംസകൾ……………………

  ReplyDelete
 19. പത്തു വര്‍ഷത്തിനിപ്പുറവും പ്രസക്തിയുള്ള കഥ , വര്‍ഗീയതയും മറ്റും മനുഷ്യമനസുകളില്‍ കുത്തിവെക്കപ്പെടുന്നവ തന്നെ, എന്നാല്‍ മുത്തശ്ശിക്കഥയിലൂടെ കുഞ്ഞു മനസിലേക്കും അത് വേണമായിരുന്നോ...?
  തുടക്കം വളരെ നന്നായി,എന്നാലും എന്തോ ഒരു പോരായ്മ ഇസ്മായില്‍...

  ReplyDelete
 20. നല്ലൊരു കഥയായിട്ടാണ് എനിക്ക് തോന്നിയത്‌. കീ ബോഡില്‍ വിരലമര്‍ത്തി ബ്രൗസ്‌ ചെയ്യാമെന്കില്‍ ആ കുഞ്ഞിനു ഇത്ര ഗൌരവമായ വിഷയവും ചര്‍ച്ച ചെയ്യാനാവുമെന്നു തോന്നുന്നു. സ്ക്രീനില്‍ കാണുന്ന മുത്തശിയും പാല്‍ ചുരത്തുന്ന മാമനും ഇപ്പറഞ്ഞ കുഞ്ഞുമെല്ലാം കഥയുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ പ്രയോഗിച്ച കാല്‍പ്പനികതകള്‍ മാത്രമാണെന്നാണ്‌ തോന്നുന്നത്.

  മനുഷ്യമനസ്സില്‍ ഭൌതികമായി നിര്‍മ്മിക്കപ്പെടുന്ന അതിരുകള്‍ ആണ് എവിടെയും കുഴപ്പം സൃഷ്ടിക്കുന്നത്.
  ആ സന്ദേശം കഥയില്‍ വ്യക്തമാണ്.

  അതുപോലെ 'മനുഷ്യത്വ'വും 'മൃഗീയത'യും അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ പ്രയോഗിച്ച ഞാന്‍ വായിച്ച ആദ്യ കഥ ഇതാണ് എന്ന് പറയട്ടെ. കാരണം ഒരു ക്രൂര മൃഗവും വിശക്കുമ്പോളല്ലാതെ മറ്റൊരു ജീവിയെ കൊല്ലില്ല. പക്ഷെ മനുഷ്യന്‍ അങ്ങനെയല്ലല്ലോ. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ മൃഗീയതയാണോ മനുഷ്യത്വമാണോ കൂടുതല്‍ ക്രൂരം?

  ReplyDelete
 21. ഈ കൊച്ചുകഥയിലൂടെ കഥാകാരൻ ആവിഷ്ക്കരിക്കാൻ ഉദ്ദേശിച്ച ആശയം നന്ന്. വേണ്ടത്ര ഫലപ്രദമായോ എന്നു സംശയം.

  സാർവ്വജനീനമായി എല്ലാവരും അനുഭവിച്ചുവന്നിരുന്ന ഒരു പൊതുസ്വത്തിനെ സ്വന്തമാക്കാൻ വിഭാഗീയ താല്പര്യമുള്ളവർ ശ്രമിച്ചതിന്റെ അന്തിമഫലം സർവ്വനാശമാണെന്ന ഗുണപാഠം കഥയിലുണ്ട്.

  അതേസമയം, പഴയകാല നന്മകൾ പലതും സ്ക്രീനുകളുടെ ലോകത്തേയ്ക്ക് തിരോഭവിച്ചിരിക്കുന്നുവെന്നും കുട്ടികൾക്ക് കുട്ടിത്തം നഷ്ട്പ്പെട്ടിരിക്കുന്നുവെന്നും മറ്റുമാ‍യി ഇത്തിരിപ്പോന്ന കഥയിൽ ഒത്തിരിയൊത്തിരി കാര്യങ്ങൾ കുത്തിനിറയ്ക്കാൻ ശ്രമിച്ചതിന്റെ കുഴപ്പങ്ങൾ രചനാവൈകല്യമായി മുഴച്ചുകാണപ്പെടുന്നുമുണ്ട്.

  ReplyDelete
 22. മുത്തശ്ശിക്കഥയുടെ അവസാനം എന്തോ ഒരു അവ്യക്തത തോന്നിയല്ലോ. എന്തായാലും കഥയിൽ ഉദ്ദേശിച്ചതു മനസ്സിലായി. അത്ര മതി :)

  ReplyDelete
 23. അല്പം കൂടി ലളിതമാക്കി പറയാമായിരുന്നു എന്ന് തോന്നി.

  ReplyDelete
 24. കഥയിലെ സന്ദേശം മഹത്തരം. അത് തന്നെ കഥയുടെ ഗുണവും. ആ അര്‍ത്ഥത്തില്‍ ഇത് ഇന്നും പ്രസക്തിയുള്ള കഥ തന്നെ. നന്നായി

  ReplyDelete
 25. ഇഴജന്തുക്കള്‍ മണ്ണിനടിയില്‍ ഭീതിയോടെ കഴിച്ചു കൂട്ടി. നാല്കാലികള്‍ കാട്ടിലേക്കോടി . മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു.

  സത്യം...മ്രഗങ്ങൾ വരെ നാണിച്ച് പോകുന്ന ചെയ്തികളല്ലേ മനുഷ്യൻ ചെയ്ത് കൂട്ടുന്നത്..
  കഥ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ

  ReplyDelete
 26. കഥ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത് പറയാന്‍ ഒരുങ്ങുമ്പോഴാണ് @-പള്ളിക്കരയില്‍" അതു ഭംഗിയായി പറഞ്ഞു കണ്ടത്.

  മുത്തശ്ശിക്കഥ കേള്‍ക്കാന്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍നെ ആശ്രയിക്കേണ്ട കാലം വന്നതും പൊതുമുതലിന് അവകാശവാദം ഉന്നയിച്ചു വര്‍ഗ്ഗീയ കലാപങ്ങളും രക്തച്ചൊരിച്ചിലും നടക്കുന്നതുമൊക്കെ കണ്ടും കേട്ടും കാതു തഴമ്പിച്ച കഥയായതു കൊണ്ട് ബോറിടിച്ചു കുട്ടി ഉറങ്ങിപ്പോകുന്നതുമൊക്കെ മുത്തശ്ശിമാരുടെ കലവും കൊച്ചു മക്കളുടെ കാലവും തമ്മിലുള്ള അന്തരത്തെ സൂചിപ്പിക്കുന്നു.

  എങ്കിലും ഒരു മിനിക്കഥയുടെ ലാളിത്യം വരാഞ്ഞത് കൊണ്ട് വായനാ സുഖം കുറഞ്ഞു. കഥയുടെ അവസാനത്തില്‍ കുട്ടി ഉറങ്ങിപ്പോകുന്നതിനു പകരം ഒരു പ്രതികരണം ആയിരുന്നു എങ്കില്‍ ഒരു പഞ്ച് ഉണ്ടാകുമായിരുന്നു എന്ന് തോന്നി.

  ReplyDelete
 27. ഒരു മുത്തശ്ശിക്കഥ...
  മുത്തശ്ശിക്ക് പത്തുവയസ് കൂടി, കുട്ടിക്കും എനിക്കും ഇസ്മയിലിനും എല്ലാര്‍ക്കും. പക്ഷെ വിഷയം ഇപ്പോഴും നിലനില്‍ക്കുന്നു.

  ReplyDelete
 28. കഥ വായിച്ചപ്പോള്‍, ഗുരു എന്ന സിനിമ ഓര്‍മ വന്നു...

  ReplyDelete
 29. ഇമ്മണി കാര്യങ്ങൾ പരസ്പരവിരുദ്ധമായി ഒരു കൊച്ചുകഥയിലൂടെ പറയാൻ ശ്രമിച്ചു എന്നുമാത്രം...!

  ReplyDelete
 30. പത്തു വര്‍ഷങ്ങള്‍ക്കു ശേഷവും
  ആശയങ്ങള്‍ക്ക് അതെ പ്രസക്തി ...
  വലിയ കാര്യങ്ങള്‍ കൊച്ചു കുഞ്ഞിലൂടെ
  വലുതായി തന്നെ ചിന്തിപ്പിച്ചു ....
  കുട്ടി ഉറങ്ങിയപ്പോള്‍ കാര്യം സീരിയസ്
  ആയി .പിന്നെ നമുക്ക് ചിന്തിക്കാന്‍
  അവസരവും ..അങ്ങനെ കൂട്ടിയാല്‍
  കുഞ്ഞു കഥ ഇമ്മിണി വല്യ കഥ ആയി ..
  ആശംസകള്‍ ...

  ReplyDelete
 31. പത്ത് വര്‍ഷം മുമ്പെഴുതിയ ഈ കഥ ഇപ്പോഴത്തെ ചുറ്റുപാടില്‍ ഒന്നു മാറ്റിയെഴുതിയാല്‍ നന്നായിരിക്കും.ഇപ്പോള്‍ കുട്ടികളും പിന്നെയും പുരോഗമിച്ചില്ലെ? .ഇസ്മയില്‍ ഇതൊന്നുമറിയുന്നില്ലെ?

  ReplyDelete
 32. എനിയ്ക്കുമങ്ങ് പിടി കിട്ടിയില്ല ട്ടോ

  ReplyDelete
 33. പഴയ കഥ ആയതുകൊണ്ടായിരിക്കും, സ്ഥിരം സൃഷ്ടികളുടെ പോലെ ഒരു "ഇത്" തോന്നുന്നില്ല. വിഷയം ഇന്നും പ്രസക്തം തന്നെ, പക്ഷെ കഥയുടെ ഒരു സ്വാഭാവികമായ ഒഴുക്ക് അനുഭവപ്പെട്ടില്ല.

  ReplyDelete
 34. This comment has been removed by the author.

  ReplyDelete
 35. അംബിളി മാമാനും അവകാശികൾ എത്തി അല്ലെ അവകാശവാദം വന്നാൽ കയ്യിൽ പിന്നെ കത്തിയും ബോംബും അല്ലാതെ സമാധാനത്തിന്റെ ദൈവീക ഗ്രന്ഥമാണോ ഉണ്ടാകുക അല്ലെ.. അങ്ങിനെയാണെങ്കിൽ അവകാശ വാദത്തിനെന്തു പ്രസക്തി.. ഇന്നത്തെ കുട്ടികൾക്ക് ഇങ്ങനെയുള്ള കഥ കേൽക്കാനാകും കൂടുതൽ താല്പര്യം അല്ലെ ..ഉറക്കം വാരാത്ത സമയത്ത് കീബോർടിൽ " www. മുത്തശ്ശി.com" എന്ന് അടിക്കാനുള്ള മാനസീകാവസ്ഥയിൽ ഉള്ള കുട്ടിക്ക് ഈ കഥയും മനസ്സിലാകുമെന്നു തന്നെയാണു എന്റെ പക്ഷം .. എന്റെ ലോകം പറഞ്ഞത് പോലെ കുട്ടി ഉറങ്ങിയപ്പോൾ നമുക്കും ചിന്തിക്കാനുള്ള അവസരമായി.. പ്രസക്തമായ ഒരു വിഷയം കഥയിലൂടെ ആവിഷ്ക്കരിച്ചു.. ആശംസകൾ........

  ReplyDelete
 36. കഥയില്‍ ചോദ്യമില്ലാത്തതുകൊണ്ട് ഞാനും മുത്തശ്ശിയുടെ കൂടെയാണ്.
  ഈ മാമന്‍ അപ്പോള്‍ ചില്ലറ പുള്ളിയല്ല !
  ഹിഹിഹി ....

  ReplyDelete
 37. വിമര്‍ശിക്കാന്‍ ഞാന്‍ യോഗ്യനല്ല എങ്കിലും തുടക്കം ഒടുക്കവുമായി പോരുത്തപെടുന്ന ഒന്നല്ല എങ്കിലും മലീമസ കാലികത്തെ വരച്ചു

  ReplyDelete
 38. പലതും പ്രതീക്ഷിച്ചു വായിച്ചു തുടങ്ങി..

  ഗോത്ര വർഗ്ഗങ്ങളോ ...നേതൃത്വമോ ഒക്കെ ഇല്ലാതിരുന്ന ഒരു കാലം ഇല്ല തന്നെ...എങ്കിലും ഇന്നത്തെ ഇത്രത്തോളം സ്വാർതഥമതികൾ മുൻപില്ലായിരുന്നു എന്നത് സത്യം തന്നെ..

  ReplyDelete
 39. ഒരുപാട്‌ അതിശയോക്തി കലർത്തി പറഞ്ഞ കുഞ്ഞുകഥ ഇന്നിന്റെ അവസ്ഥകളോടും ചേർന്നുനില്ക്കുന്നുണ്ടെങ്കിലും തുമ്പിയെകൊണ്ട്‌ കല്ലെടുപ്പിക്കൽ ഫീലുചെയ്യുന്നു.

  >>അപ്പോഴും മാമൻ പാല്‌ നുകർന്ന്‌ നല്കുന്നുണ്ടായിരുന്നു.<<

  “പകർന്നു” എന്നതാണ്‌ ശരിയെന്നു തോന്നുന്നു.

  ആശംസകൾ.

  ReplyDelete
 40. മുത്തശ്ശി കഥകളുടെ പ്രമേയങ്ങളും വര്തമാനലോകം മാറ്റി എഴുതുന്നു...
  പ്രസക്തം ഈ കഥ.... ആശംസകള്‍ ..

  ReplyDelete
 41. കുഞ്ഞന്‍ കഥകളുടെ ബല്ല്യ രാജാവിന്റെ മറ്റൊരു നല്ല കഥ... ആമയും മുയലും കുറുക്കനും സിംഹവുമൊക്കെ രണ്ടുകാലില്‍ നടക്കുന്ന ലോകത്തിന്റെ പുതിയൊരു മുത്തശ്ശിക്കഥ!!

  ReplyDelete
 42. മുത്തശ്ശിയടക്കം പുതുതലമുറക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകളുടെ ഐ ടി യുഗത്തിലെ പുനരവതരണം ആകര്‍ഷണീയമായി.

  ReplyDelete
 43. മുത്തശ്ശി.കോം/ പത്തു കൊല്ലം മുമ്പ് അടിച്ച കുട്ടി(കഥ) നന്നായി എന്ന് തന്നെയാ എനിക്ക് തോന്നിയത്.
  ഇത് ഞാന്‍ മുമ്പ് എവിടെന്നോ വായിച്ചിട്ടുണ്ടോ ?

  ReplyDelete
 44. അപ്പൊ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ നടക്കട്ടെ (കഥ കാര്യമായി ഒന്നും മനസ്സിലായില്ല എന്ന് പറഞ്ഞാല്‍ എനിക്ക് മോശല്ലേ )
  :-)

  ReplyDelete
 45. വെര്‍ച്ചുവല്‍ മുത്തശ്ശിയെ എനിക്കിഷ്ടപ്പെട്ടു ..കഥയുടെ പ്രമേയം എക്കാലത്തും പ്രസക്തം .

  ReplyDelete
 46. ഞെക്കി പഴുപ്പിച്ച ഒരു ഫലം പോലെ മധുരമില്ലായ്മ ഇവിടെ അനുഭവപ്പെട്ടൂ. ചില പോയിന്റുകള്‍ നേരത്തെ മുന്നില്‍ കാണ്ട് അതിനു വേണ്ടി ഒരു കഥ ഉണ്ടാക്കിയതൂ പോലെ. ഹൃദയത്തിലേക്ക് കടന്നില്ല് എന്നു പറയുന്നതില്‍ വിഷമം തോന്നരുത്....

  ReplyDelete
 47. ആനുകാലിക പ്രസക്തിയുള്ള പ്രമേയം തീര്‍ത്തും പ്രസക്തമായത്.ആശംസകൾ........

  ReplyDelete
 48. കൊള്ളാം നല്ല കഥ..കുറച്ചു കാലം കൂടികഴിഞ്ഞാല്‍ മുത്തശ്ശിയെയും മുത്തശ്ശനെയുമൊന്നും കാണാന്‍ കിട്ടില്ല..
  അവരൊക്കെ ആരാണെന്ന് കുട്ടികള്‍ ചോദിച്ചു തുടങ്ങും..മനുഷ്യന്‍റെ ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുവരുന്നു...

  ReplyDelete
 49. ഇപ്പോള്‍ കുഞ്ഞുങ്ങള്‍ക്കും പഴയ മുത്തശ്ശിക്കഥയൊ്ും വേണ്ടാതായി

  ReplyDelete
 50. പത്തുകൊല്ലം മുന്‍പ് പ്രസിദ്ധീകരിച്ചു വന്ന ഈ കഥക്ക് ഇനി എന്ത് അഭിപ്രായം പറയാനാ. എന്നാലും കഥ വായിച്ച് കഴിഞ്ഞപ്പോള്‍ ഇപ്പോഴും ഈ കഥക്ക് പ്രസക്തിയുണ്ട് എന്ന് തോന്നി.

  ReplyDelete
 51. ശരിക്കും ഒരു മുത്തശ്ശിക്കഥ കേള്‍ക്കാന്‍ കൊതിയാവുന്നു....

  ReplyDelete
 52. അതെ ഇന്നത്തെ മുത്തച്ചിക്ക് കഥയറിയില്ല സീരിയല്‍ കണ്ടു ഈശ്വരനാമം മറക്കുന്നത്തും ചാറ്റിലുടെ പിന്നെ ഫോണിലുടെ ഹായ് ഹലോ പറയുന്നു .
  കാലികമായ കഥ ആശംസകള്‍

  ReplyDelete
 53. വേണ്ടത്ര ഫലപ്രദമായോ എന്നു സംശയം.

  ReplyDelete
 54. കുഞ്ഞ് എന്നുള്ളത് മാറ്റി മുതിർന്ന ഒരാളായിരുന്നെങ്കിൽ കുറച്ചും കൂടി ഗൌരവം വന്നേനേ..

  ReplyDelete
 55. പത്ത് വർഷം കഴിഞ്ഞിട്ടും പ്രസക്തി നഷ്ടമാകാത്ത ഈ വിഷയം ഇനിയും ഒരു നൂറുവർഷം കൂടി നിലനിൽക്കും.നല്ല കഥ

  ReplyDelete
 56. കഥായുടെ പ്രമേയം പുതിയ കാലഘട്ടത്തിൽ പ്രസക്തമാണ്
  എല്ലാ ആശംസകളും

  ReplyDelete
 57. എനിക്കിഷ്ടമായി... കഥയും അവതരണവും എല്ലാം..
  ഒരു കുറ്റവും പറയാന്‍ തോന്നുന്നില്ലെന്ന് മാത്രമല്ല മറ്റുള്ളവര്‍
  പലരും എന്തിനാണ് കുറ്റം പറഞ്ഞതെന്ന് മനസിലാവുന്നും ഇല്ല.
  ഇന്നത്തെ കുഞ്ഞുങ്ങള്‍ , നാളത്തെ പൌരന്മാര്‍ അല്ലെ ...
  ആ നിലക്ക് ഒരു കുട്ടിയോട് പറഞ്ഞതെന്തിനു എന്ന ചോദ്യത്തിനു
  പ്രസക്തിയുണ്ടോ? പിന്നെ കുട്ടികള്‍ക്ക് പണ്ട് പണ്ട് ഒരു കുറുക്കനും
  മുയലും....രാജാവും ഒരു രാജ്ഞിയും.... തുടങ്ങിയ നുണക്കഥകള്‍
  ഇഷ്ടപ്പെടുന്ന കാലം ഒക്കെ എന്നേ കഴിഞ്ഞു പോയി...
  അതുകൊണ്ടുതന്നെ തുടക്കം ഗംഭീരമായി.... വലിയവര്‍ക്കും കൂടി
  നല്ല ഒരു സന്ദേശം ഉള്‍ക്കൊള്ളിച്ച കൊച്ചു കഥ, നന്നായി.... എല്ലാ ആശംസകളും...

  ReplyDelete
 58. "മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു."

  ഈ വാചകം മാത്രം മതിയെനിക്കു, ഇതിഷ്ടപ്പെടാന്‍. ആശംസകള്‍

  ReplyDelete
 59. appooppante orupadu kathakal kettu valarnnu oduvil katha ezhuthi thudangiyondavum vallatha oru feel...enthannu parayan ariyilla!!

  ReplyDelete
 60. ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊക്കെ മനസ്സിക്കാന്‍ കഴിയുമായിരിക്കും.കുറേ വലിയ കാര്യങ്ങള്‍ കഥയിലൂടെ പറഞ്ഞു.ആശംസകള്‍.

  ReplyDelete
 61. പറയാന്‍ ഉദേശിച്ചത്‌ എന്തോ അത് മനസ്സിലായി...വളരെ അര്‍ത്ഥവ്യാപ്തിയുള്ള ഒരു നല്ല കഥ..

  ReplyDelete
 62. മുത്തശ്ശിക്കഥയുടെ 'സത്ത' രണ്ടാവര്‍ത്തി വായിച്ചപ്പോള്‍ പിടികിട്ടി; അല്‍പ്പം.
  എഴുത്ത് ലളിതമായിരുന്നെങ്കിലും 'ആശയം' അകന്നു നിന്നു.

  ReplyDelete
 63. ഇസ്മയില്‍ അഭിനന്ദനങ്ങള്‍ .................


  കഥയും കമന്റും വായിച്ചു . ഒരു ചെറിയ കഥയ്ക്ക് പലതരം അര്‍ത്ഥ തലങ്ങള്‍

  ഈ കഥ ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടില്‍ വായിക്കാന്‍ കഴിഞ്ഞു.

  ചിലര്‍ക്ക് നന്നായി ചിലര്‍ക്ക് ഇഷ്ടപെട്ടില്ല മറ്റുചിലര്‍ക്ക് മുത്തശിയെ ഇഷ്ടപ്പെട്ടു .................


  നന്നായിട്ടുണ്ട്.

  ReplyDelete
 64. അറുപത്തിയഞ്ചാം കമന്റ് ഞാനിടുന്നു,ഇനിയും എത്രകമന്റിട്ടാലും ഒക്കെ വ്യത്യസ്താമാകും,അതുതന്നെയാണ് കഥാഗതിയും,മുത്തശ്ശി അപ്രത്യക്ഷയായിരിക്കുന്നു..!പാല്‍ തൂവി മാമന്‍ മോളിലുണ്ടിപ്പോഴും..
  ഞാനീ തണലിലിരിക്കാം സുഖമുണ്ട്..!

  ReplyDelete
 65. കഥയെക്കാള്‍ കൂടുതല്‍ വ്യക്തമായതും വൈവിധ്യമാര്‍ന്നതും കമന്റുകള്‍ ആണെന്ന് തോണി .. :-)

  ReplyDelete
 66. പ്രമേയം കുഞ്ഞു മനസ്സും കടന്നു പോകുന്നുണ്ട്. കുഞ്ഞിനു ഒരു വെറുമൊരു താരാട്ടു കഥയായും വായനക്കാരന് ചിന്തയായും ഞാനീ കഥയെ കാണുന്നു.

  ReplyDelete
 67. നല്ല കഥ..നന്നായി ഇഷ്ടപ്പെട്ടു..മാനത്തെ മാമന്റെ നൈർമല്യവും മാധുര്യമുള്ള പാല്മണവുമുള്ള ഈ കൊച്ചു കഥയെ മറ്റുള്ളവർ എന്തിനാണ്‌ കുറ്റ്ം പറയുന്നതെന്ന് ലിപിയെ പോലെ എനിക്കും മനസ്സിലായില്ല..പണ്ട് രാജാവിന്റെയും,മുയലിന്റെയുമൊക്കെ കഥ കേട്ടിരുന്ന കുട്ടികൾ പിന്നീട് superman ഉം spidermanഉം ഒക്കെ ഇഷ്ടപ്പെടുന്നിടത്തെത്തിയില്ലെ? അത് പോലെ പിന്നീട് doraയും ,ബാർബിയുമൊക്കെയായി മാറി കുഞ്ഞിഷ്ടങ്ങൾ..കാലത്തിനനുസരിച്ച് കുട്ടികളുടെ അഭിരുചികളും മാറുന്നു..അല്ലെങ്കിൽ പിന്നെ എന്തിനാ മുതിർന്നവർ കുട്ടികൾക് കളിത്തോക്ക് വാങ്ങികൊടുക്കുന്നത്..കുട്ടികൾ കൊന്ന് പഠിക്കാനോ? കുട്ടികളുടെ മാറുന്ന അഭിരുചികളാണതിന്റെ പിന്നിൽ..!!
  “ മനുഷ്യത്വം കണ്ടു മൃഗീയത നാണിച്ചുനിന്നു.”
  എന്ന വരി എല്ലാരെയും പോലെ എനിക്കും ഇഷ്ടമായി..
  കാലികപ്രാധാന്യം നഷ്ടപ്പെടാത്ത വിഷയമായത് കൊണ്ട് 10 വർഷത്തെ പഴക്കം കഥയെ കാര്യമായി ബാധിച്ചിട്ടില്ല എന്ന് വേണം പറയാൻ..

  ReplyDelete
 68. മയില്പീലിതുണ്ടുകൾ പുസ്തകതാളിലൊളിപ്പിച്ച് മാനം കാട്ടാതെ സൂക്ഷിച്ചിരുന്ന കുഞ്ഞുമനസുകൾ ഇന്നു നമുക്കു നഷ്ടപെട്ടിരിക്കുന്നു.
  കുറുക്കനും, മുയലും, രാജാവും,രാജ്ഞിയും ഒക്കെ വാണിരുന്ന കുഞ്ഞുമനസുകൾ ....... ചുറ്റും കാണുന്നതിനെ അല്പം ഫാന്റസികൂടി കലറ്ത്തി കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുന്നു....കലികാലവൈഭവം അല്ലാതെന്താ.....?
  ആശയം ഇഷ്ടമായി.........

  ReplyDelete
 69. ആശയം ഇപ്പോഴും സമകാലീനം തന്നെ...മുത്തശ്ശിയെ കാണാന്‍ നെറ്റില്‍ നോക്കേണ്ടിവരുന്ന ഒരവസ്ഥയേ...!!! ആസ്ഥാ‍നത്തേക്ക് അച്ഛനും അമ്മയും എത്താതിരിക്കട്ടെ..!!ആശംസകള്‍..!!

  ReplyDelete
 70. വിവിധങ്ങളായ കാരണങ്ങളാല്‍ വിഭജിക്കപ്പെട്ട ഭൂമി.
  ഈ വിഭജനം മനുഷ്യനിലേക്കും... !

  ReplyDelete
 71. അല്‍പം കൂട്ടി വീശദീകരിക്കാമായിരുന്നു. പെട്ടന്ന് പറഞ്ഞു തീര്‍ത്തപോലെ തോന്നി.

  ReplyDelete
 72. nalla sandesham nalkunna katha, valare nannayi..... bhavukangal.....

  ReplyDelete
 73. കുറച്ചു കാലം കൂടികഴിഞ്ഞാല്‍ മുത്തശ്ശിയെയും മുത്തശ്ശനെയുമൊന്നും കാണാന്‍ കിട്ടില്ല അവരൊക്കെ ആരാണെന്ന് കുചോദിച്ചു തുടങ്ങും

  ReplyDelete
 74. Nilavine panku vachu..asayam chindarham

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.