May 15, 2011

ബന്ധങ്ങള്‍



അന്ന് ഞാന്‍ നിനക്ക് എത്രമേല്‍ പ്രിയപ്പെട്ടവനായിരുന്നു!
ഇന്ന്, തളര്‍ന്നു അവശതയോടെ ഞാനീ   കട്ടിലില്‍...!
അന്ന് നീ സ്വന്തം കൈകൊണ്ടു സ്നേഹവായ്പ്പോടെ എനിക്ക്  ഭക്ഷണം  വാരിത്തന്നിരുന്നു.
ഇന്ന്,എന്റെ കൈയെത്തും ദൂരത്തു ജനല്‍പടിയില്‍ എന്റെ മരുന്ന് നിന്റെ വരവും കാത്തു കിടക്കുന്നു !
അന്ന്, ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിക്കാനാവില്ല  എന്ന  നിന്റെ വാക്കുകള്‍  എന്നെ പുളകം  കൊള്ളിച്ചിരുന്നു...
ഇന്ന്  മൊബൈലില്‍ പലരുമായും   ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !
അന്ന്, അതിഥികള്‍ വരുമ്പോള്‍  നിനക്കാവേശമായിരുന്നു.
ഇന്ന്, എന്നെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ നിനക്ക്  ശല്യമായി.
അന്ന് , ശവപ്പെട്ടി കണ്ണില്‍ പെടുന്ന ദിനം നിദ്രയെ നീ ഭയന്നിരുന്നു..
ഇന്ന്, എനിക്ക് വേണ്ടി ഒരു ശവപ്പെട്ടി നീ ആഗ്രഹിച്ചു തുടങ്ങി!
ഈ എകാന്തതയേക്കാള്‍ ,  ഞാനും ഇപ്പോള്‍ ആഗ്രഹിക്കുന്നത് അത് തന്നെ!!!!


92 comments:

  1. അവനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ലോകം ചലനാത്മകത കൈവരിക്കുന്നത്.
    ഈ ആലസ്യത്തില്‍ നിന്നും രാവില്‍ വിശ്രമിച്ചു ഉന്മേഷവാനായി ഉഷസ്സുയരുമ്പോഴും തന്നിട്ട് പോകുന്ന വാര്‍ത്തകളിലെ പ്രതീക്ഷയും അവന്‍ വരുന്നുവെന്നാണ്. തഴുകി തലോടി കടന്നു പോകുന്ന മാരുതനും പറയുന്ന വാര്‍ത്തകളും അവന്‍ വരുന്നുവെന്ന് തന്നെയാണ്. തീരത്തണയുന്ന അലകടലും അവന്‍റെ വരവിനെയാണ് ഓതുന്നത്‌... ഇനിയുള്ള രാവിലും എന്‍റെ ഉണര്‍വ്വിലും അവന്‍ തന്നെയാവണം എനിക്ക് കണിയായി ആവേശം ഏകുന്നത്...

    {എന്നെയൊന്നു കൊന്നു തരൂ..}

    ReplyDelete
  2. വാർദ്ധക്യത്തിന്റെ ഒരു ചിത്രം ഈ കഥയിലൂടെ കാണാനായി.

    ReplyDelete
  3. ശരിക്കും ഞെട്ടിച്ചു കളഞ്ഞു. എത്ര കേമാനായാലും അവസാനം ഇതു തന്നെയല്ലേ സ്ഥിതി. ഈ പ്രണയമെന്നു പറയുന്നതിനൊക്കെ എത്ര ആയുസ്സാനുല്ലത് ആവോ.

    നല്ല കഥ.

    ReplyDelete
  4. മനുഷ്യമനസ്സ് അങ്ങനെയാണ് ഇസ്മൂ....ആത്യന്തികമായി എല്ലാവരും സ്വാര്‍ഥരാണെന്നുള്ള സത്യം നമ്മള്‍ ഒരിക്കലും അംഗീകരിക്കില്ല....

    ReplyDelete
  5. മനുഷ്യന്റെ അവസ്ഥകള്‍..

    ReplyDelete
  6. ഇങ്ങനെയൊന്നും വരാതിരിക്കട്ടെ... ആര്‍ക്കും.

    ReplyDelete
  7. സ്വാര്‍ത്ഥതയുടെ ലോകം.
    എഴുതിയത്‌ വല്ലപ്പോഴും നേരില്‍ കാണുന്ന സത്യങ്ങള്‍..
    അല്ലെങ്കില്‍ കാണാനിരിക്കുന്നത്..
    പ്രാര്‍ഥിക്കാം..ഇങ്ങനെയൊന്നും വരല്ലേ എന്ന്.

    ReplyDelete
  8. ചെറിയ വാക്കുകളിൽ വല്ലാതെ ചിന്തിപ്പിക്കുന്നു.രോഗാവസ്ഥയിൽ താങ്ങാനാരുമില്ലായെന്നും എല്ലാം പ്രകടനങ്ങളാണെന്നുമുള്ള തിരിച്ചറിവ് മരണത്തിനു തുല്യമാണ്.

    ReplyDelete
  9. രോഗാവസ്ഥയില്‍ കൂട്ടിനു ആളുണ്ടായാല്‍ തന്നെ ജീവിതം യാതനയില്‍ ആയിരിക്കും. അപ്പോള്‍ സ്നേഹിച്ചിരുന്ന കക്ഷിയുടെ തിരസ്കാരം കൂടി ആയാല്‍ എന്തുംമാത്രം വേദന തിന്നേണ്ടി വരും.

    ReplyDelete
  10. വളരെ ചെറിയ വരികളില്‍ വലിയ ഒരു ചിന്തയെ പറഞ്ഞു വെച്ച്
    ഇത് ഡിസ്പോസിബിള്‍ യുഗം ആണ് ഉപയോഗം കയിഞ്ഞാല്‍ അത് ദുര്‍ഗന്ധം വമിക്കുന്ന ചവറായി മാറുന്നു

    ReplyDelete
  11. ഈ കഥയിലൂടെ രണ്ടു കാലഘട്ടത്തിന്റെ നേര്‍ ചിത്രത്തോടൊപ്പം ഇന്നത്തെ ബന്ധങ്ങളുടെ ആഴമില്ലായ്മയും വരച്ചു വച്ചിരിക്കുന്നു.ആശംസകള്‍ .........

    ReplyDelete
  12. ആവശ്യങ്ങൾ കഴിഞ്ഞ് വലിച്ചെറിയാവുന്ന ഡിസ്പോസിബിൾ ബന്ധങ്ങളുടെ യുഗമാണിത്.

    ReplyDelete
  13. ചിരിയ്ക്കുമ്പോള്‍ കൂടെചിരിയ്ക്കാന്‍.....
    നിഴല്‍ പോലും കൂടെചരിക്കാനില്ലാത്ത അവസ്ത മിനിയാക്കി പറഞ്ഞരീതി ചേതോഹരമായി.

    ReplyDelete
  14. ഒസാമ ലാദന്‍ അമേരിക്കയോട് പറയാന്‍ വിചാരിച്ചതും ഇതുപോലെയൊക്കെയായിരിക്കും

    ReplyDelete
  15. രോഗ ശയ്യയില്‍ കിടക്കുന്ന ഭര്‍ത്താവിനെ ശുശ്രൂഷിക്കുന്ന ഭാര്യ, ഭര്‍ത്താവ് ഓരോരുത്തരെയായി മറന്നു പോകുന്നതു കണ്ടു ദുഖിക്കുന്നതും ഒടുവില്‍ നീ ആരാ എന്ന് ഭാര്യയോട് ചോദിക്കുന്നതും എവിടെയോ വായിച്ച ഒരോര്‍മ......
    ഓര്‍മ്മകള്‍ പലപ്പോഴും അസ്വസ്ഥതകളാണ് തരുന്നത് എങ്കിലും ഓര്‍ക്കാതെ വയ്യ. എഴുത്ത് നന്നായിരിക്കുന്നു...ഓര്‍മ്മപ്പെടുത്തലും ....

    ReplyDelete
  16. അവസ്ഥാന്തരങ്ങള്‍ .നന്നായി പറഞ്ഞു..

    ReplyDelete
  17. ഹ്മ്.. ഇതൊരു വാർദ്ധക്യത്തിന്റെ ചിത്രമല്ലലൊ..

    "ഇന്ന്, എനിക്ക് വേണ്ടി ഒരു ശവപ്പെട്ടി നീ ആഗ്രഹിച്ചു തുടങ്ങി!
    ഈ എകാന്തതയേക്കാള്‍ , ഞാനും ഇപ്പോള്‍ ആഗ്രഹിക്കുന്നത് അത് തന്നെ!!!!"

    ചുമ്മ വന്നു ഉറക്കം കളയാതെ കുറുമ്പടി!! :D :D
    ആശംസകൾ!

    ReplyDelete
  18. അങ്ങനേയും സംഭവിക്കാം. മറിച്ചും.

    ReplyDelete
  19. എല്ലാ ബന്ധങ്ങളും ഡിസ്പോസിബിള്‍ ഗ്ലാസുപോലെയാണ്.

    ReplyDelete
  20. അങ്ങനെയൊരവസരം ഉണ്ടാവാതിരിക്കട്ടെ.

    ReplyDelete
  21. ഇന്നിന്റെ കഥ

    ReplyDelete
  22. ഒന്നും പറയാനില്ല..

    ആരെ കുറ്റപ്പെടുത്താനാവും അതാണ് ജീവിതം..സ്വന്തമെന്ന് കരുതുന്നത് കൈവെള്ളയിൽ കോരിയെടുത്ത വെള്ളം പോലെ ഉലിച്ചു പോകുന്നത് നിസ്സഹായതയോടെ അറിയുക എത്ര ദയനീയമാണത്.. പ്രിയപ്പെട്ടവരുടെ അവഗണന അത് നമ്മുടെ മനസ്സിനു സഹിക്കാവുന്നതിലും എത്രയോ വലുതായിരിക്കും.. ?

    പരാശ്രയം വേണ്ടിവന്നാൽ മരണം എത്രയോ ഭേദം..

    പൊള്ളുന്ന യാദാർത്ഥ്യം..

    ReplyDelete
  23. തികച്ചും യാഥാർത്ഥ്യബോധം ചിട്ടപെടുത്തിയ ഒരു ചെറിയ കഥ .കഥാപ്രമേയം പൂർണമായും അംഗികരിക്കപ്പെടുന്ന ഒരു വർത്തമാന സഹചര്യം അനുഭവത്തിലൂടെ കടന്നു പോകുന്നു.

    അന്ന് ഒരു നിമിഷം പോലും എന്നെ പിരിഞ്ഞിരിക്കാനാവില്ല എന്ന നിന്റെ വാക്കുകള്‍ എന്നെ പുളകം കൊള്ളിച്ചിരുന്നു...
    ഇന്ന് മൊബൈലില്‍ പലരുമായും ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !
    ജീവിതമാറ്റങ്ങളുടെ നേർക്കുള്ള വളരെ നല്ല ഉന്നം

    ReplyDelete
  24. ഏകാന്തതയും, ഒറ്റപെടലും മരണത്തിനു മുന്‍പുള്ള തടവറയാണ്‌. അവിടെ അയാള്‍ അനുഭവിക്കുന്ന നിസ്സാഹായവസ്ഥ മനസ്സിനെ അസ്വസ്ഥമാക്കി. ഭീകരമായ അവസ്ഥയാണത്.

    ReplyDelete
  25. ആ എകാന്തത കുറച്ചു വാക്കുകളില്‍ നന്നായി പറഞ്ഞു...
    കഥയെങ്കിലും ആ പാവത്തിന്‍റെ നിസ്സഹായത മനസ്സില്‍ തട്ടുന്നു...

    ReplyDelete
  26. യ്യോ ഇങ്ങനെ സംഭവിക്കുമോ? എന്നൊന്നും വിചാരിക്കണ്ട,
    ഭാര്യയോ ഭര്‍ത്താവോ മകനോ മകളോ
    ആരും ഒരു കട്ടിലില്‍ സ്ഥിരം കിടപ്പാക്കിയ ആളെ
    ശുശ്രുഷീച്ച് കഴിയുമെന്ന് വെറുതെ വ്യാമോഹിക്കണ്ട.
    അതിനാണിപ്പോള്‍ "Long-Term Care Centre"..

    ReplyDelete
  27. ആരോഗ്യമുള്ള കാലത്ത് എല്ലാവരും കാണും, രോഗിയായ കാലത്ത് ഇതുപോലെയൊക്കെത്തന്നെ,,,

    ReplyDelete
  28. ഈ അവസ്ഥയെ നമ്മള്‍ എപ്പോഴും പ്രതീക്ഷിക്കാം, അതിനിട വരുത്താ‍തിരിക്കട്ടെ!.കുറഞ്ഞ വാക്കുകളില്‍ പറഞ്ഞ ഏറ്റവും നല്ല കഥ.

    ReplyDelete
  29. നൊമ്പരത്തിന്റെ ആരും കേള്‍ക്കാത്ത വരികള്‍
    കോര്‍ത്തിണക്കി നല്ല ഒരു മിനി കഥ ഇനിയും എഴുതുക
    ആശംസകള്‍

    ReplyDelete
  30. മനസ്സിലേക്ക് തട്ടുന്ന വിധം പറഞ്ഞു.അഭിനന്ദനങ്ങള്‍

    ReplyDelete
  31. ബന്ധങ്ങളുടെ ഊഷ്മളതയില്‍ നിന്നും
    ബന്ധനങ്ങളുടെ തടവറയിലേക്കുള്ള
    പ്രയാണം രണ്ടു ജീവിത സാഹചര്യങ്ങളുടെ
    അവസ്ഥയിലൂടെ സ്വാഭാവികതയുടെ തികവവോടെ
    വളരെ ഒതുകത്തോടെ അവതരിപ്പിച്ചു ..അഭിനന്ദനങ്ങള്‍ ..

    ReplyDelete
  32. അത്രവേഗം ഉള്‍ക്കൊള്ളാനാവാത്ത മൃത്യു എന്ന യാഥാര്‍ത്ഥ്യം! അത്രമേല്‍ ആരും ഇഷ്ട്ടപ്പെടാത്ത അതിഥി!

    ReplyDelete
  33. നന്നായി അവതരിപ്പിച്ചിരിക്കുന്നു...കുറച്ചു വാക്കുകളില്‍.....മനുഷ്യ ജീവിതം..

    ReplyDelete
  34. കറിവേപ്പിലകള്‍.......... ഇങ്ങനെയുള്ള അവസ്ഥ വരുന്നതിന് മുമ്പേ അങ്ങ് മുകളിലേക്ക് പോകുന്നതാണ് നല്ലത്......... ചുരുങ്ങിയ വാക്കുകളില്‍ നല്ല രീതിയില്‍ പറഞ്ഞിരിക്കുന്നു. കൊള്ളാം............
    (അജിത്തേട്ടന്റെ ആ കമെന്റും ഇഷ്ടമായി)

    ReplyDelete
  35. ഒരു സങ്കടം ,
    ഒരു സന്ദേശം ,
    ഒത്തിരി വിഷമം,
    ഒത്തിരി ചിന്തകള്‍ .
    കഥ ഇഷ്ടായി

    ReplyDelete
  36. ആശംസകള്‍ ..

    ReplyDelete
  37. അധികം എഴുതാതെ ഭംഗിയാക്കി. അഭിനന്ദനങ്ങൾ.

    ReplyDelete
  38. ആദ്യ കമന്റ് ഇടാന്‍ അവസരം കിട്ടിയിട്ടും ഇടാതെ മാറി നിന്നത് മിനി കഥയോടൊപ്പം കുറച്ച് മിനി കമന്റുകള്‍ കൂടെ വായിക്കാനായിരുന്നു.

    വായിച്ചു... യാഥാര്‍ത്ഥ്യം എന്ന് അംഗീകരിക്കുന്നു എല്ലാവരും. അംഗീകരിക്കുന്നവരെല്ലാം അനുഭവസ്ഥര്‍. ഈ ഒരു ജീവിത സാഹചര്യങ്ങളിലൂടെയാണ് എല്ലാവരും കടന്നുപോകുന്നത് എന്നത് പുതിയ ഒരു ജീവിതം തുടങ്ങാനിരിക്കുന്ന എന്നില്‍ വല്ലാതെ ഭയമുണ്ടാക്കുന്നു. എന്റെ പ്രിയപ്പെട്ടവരെ ഞാന്‍ നന്നായി നോക്കും എന്ന നിശ്ചയം ആരും എടുക്കുന്നില്ല. ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നവര്‍ എന്നെ നോക്കാന്‍ നിങ്ങള്‍ വേണം എന്ന് അവകാശപ്പെടുന്നത് ശരിയാണോ?

    "വിതച്ചത് കൊയ്യാം"

    ReplyDelete
  39. ഇങ്ങനെ ഒക്കെയായാല്‍ പിന്നെ അയാള്‍ ആഗ്രഹിച്ച കാര്യം തന്നെയാണ് നല്ലത്.!!

    ReplyDelete
  40. മനുഷ്യ മനസ്സിനെ നന്നായി വരച്ചിട്ടു...കുഞ്ഞു കഥ..പക്ഷേ മനസ്സിൽ കൊണ്ടു...ആശംസകൾ

    ReplyDelete
  41. നന്നായി
    വളരെ നന്നായി
    എനിക്കൊത്തിരിയിഷ്ടായി..
    താങ്കളുടെ നുറുങ്ങു കവിതകള്‍ പോലൊരു പോസ്റ്റ്‌...

    ReplyDelete
  42. ഖഗങ്ങള്‍ മാവില്‍ പെരുകും വസന്തേ ,
    വരാ ശരത്കാലമിതൊന്നു പോലും ....................സസ്നേഹം

    ReplyDelete
  43. നന്നായിട്ടുണ്ട്......

    ReplyDelete
  44. അത്ര നിസ്സാരമാക്കേണ്ടാത്ത ഒരു വലിയ കാര്യമാണ്‌ ഇസ്മയിൽ നമുക്ക് പറഞ്ഞു തന്നത്.
    ഈ തണലിൽ പൊരുൾ തേടി ഞാനിനിയും വരും.

    ReplyDelete
  45. അന്ന്,
    ഇന്ന്,
    നാളെ ...................?

    ReplyDelete
  46. ചില ഹതഭാഗ്യര്‍ കാണും ഇങ്ങനെ...ഇങ്ങനെയുള്ള ഹതഭാഗ്യരില്‍ നമ്മള്‍ ആരും പെട്ടുപോകല്ലേ എന്ന് പ്രാര്‍ഥിക്കാം...
    തീര്‍ച്ചയായും ഇതൊരു നല്ല സന്ദേശമാണ്..അതില്‍ ഇസ്മയിക്ക വിജയിച്ചിരിക്കുന്നു.

    ReplyDelete
  47. പടച്ചോനെ.. ഇത് വായിച്ചിട്ട് പേടിയാകുന്നു. ഇത്തരം ഒരു സന്ദര്‍ഭം ജീവിതത്തില്‍ ആര്‍ക്കും വരാതിരിക്കട്ടെ. എന്നാല്‍ ഇങ്ങിനെ ഒരവസ്ഥയില്‍ ഏറ്റവും വലിയ തുണയാകുന്നതും സ്നേഹനിധിയായ ഭാര്യ മാത്രമായിരിക്കും. ഭാര്യയോളം സ്നേഹിക്കാനും കൂടെ നില്‍ക്കാനും മറ്റൊരാള്‍ക്കുമാവില്ല.

    എന്നാല്‍ ഈ പോസ്റ്റില്‍ പറഞ്ഞപോലെയും ഉണ്ടാവാം.അതാവട്ടെ ഏറെ സങ്കടമുണ്ടാക്കുന്നതും. ആള്‍ക്കൂട്ടത്തിലും ഒറ്റപ്പെടുന്ന പോലെ, ആരവങ്ങല്‍ക്കിടയിലും തിരസ്ക്കരിക്കപ്പെട്ടവനെപ്പോലെ വല്ലാത്ത ഒരവസ്ഥ. കുറഞ്ഞ വരികളില്‍ മനസ്സിനെ ഒരുപാട് ചിന്തിപ്പിക്കുന്ന മാജിക് ഇവിടെ കാണാം. അത് അഭിനന്ദനാര്‍ഹം.

    ReplyDelete
  48. കഥ ഇഷ്ടായി..

    ReplyDelete
  49. ഇന്നു ഞാൻ , നാളെ നീ എന്നവൻ ഓർക്കത്തതെന്തേ..... എനിക്കും ഈ അവസ്ഥ ഉണ്ടാകുമോ? ഹേയ്.......

    ReplyDelete
  50. ഇത് ഒരു കഥയുടെ ചട്ടകൂടിൽ എത്തിയീട്ടില്ല!എനിക്കിതിനെ കവിത എന്നു വിളിക്കാനാണിഷ്ഠം!ഗദ്യ കവിത!നല്ല ചിന്താശേഷി നൽകുന്ന വരികൾ.

    ReplyDelete
  51. വാര്‍ദ്ധക്യമാവണമെന്നില്ല ഈ അവസ്ഥയ്ക്ക്.

    ReplyDelete
  52. അടുത്ത് കഴിഞ്ഞവര്‍ പോലും ഒരുവേള അകലുവാന്‍ ശ്രമിക്കുന്ന അവസാന നിമിഷത്തെ കുറിച്ച് കുറഞ്ഞ വാക്കുകളില്‍ പറഞ്ഞുതന്ന "തണല്‍" മറ്റൊരു ലോകത്തിന്റെ ഓര്‍മ്മപ്പെടുത്തലുമാണ് നല്‍കുന്നത്.

    ആശംസകള്‍...

    ReplyDelete
  53. ആര്‍ക്കും ഈ ഗതി വരാതിരിക്കട്ടെ എന്ന് പ്രാര്‍ഥിക്കാം....

    ReplyDelete
  54. രോഗാവസ്ഥയിലെ ഒറ്റപ്പെടുത്തൽ ഭയാനകമാണ്‌..ചിലയിടത്തെങ്കിലും ഇതെല്ലാം യാഥാർഥ്യവും..

    [തിരിച്ച് രോഗശയ്യയിലാകുന്നത് സ്ത്രീയാണെങ്കിലോ?
    “യത്ര നാര്യസ്ഥു പൂജ്യന്തെ രമന്തെ തത്ര ദേവത ” എന്നല്ലെ?എവിടെ സ്ത്രീകൾ പൂജിക്കപ്പെടുന്നുവോ അവിടെ ദേവതമാർ രമിക്കുന്നു എന്ന്..അത്കൊണ്ട് സ്ത്രീ രോഗശയ്യയിലായാൽ 2-ഓ3-ഓ 4-ഓ വേട്ട് അവരെ നോക്കാൻ ആക്കുന്ന ഉദാരന്മാരുമുണ്ടെന്ന സത്യം മറക്കുന്നില്ല..]

    നല്ല കഥ..കുറഞ്ഞ വരികളിൽ വലിയ ആശയം നല്കി..വായിച്ചപ്പോൾ തന്നെ മനസ്സിനെ പിടിച്ചുലച്ച thought.!
    nice attempt..[bracketഇൽ പറഞ്ഞ കാര്യം മുഖവിലയ്ക്കെടുക്കണ്ട കേട്ടൊ..രോഗി പുരുഷനായത് കൊണ്ട് mobile phoneഇൽ ചിരിച്ചുല്ലസിക്കുന്ന ഭാര്യ..മറിച്ചാണെങ്കിൽ എങ്ങിനെ എന്ന് വെറുതെ ഒന്ന് ചിന്തിച്ച് നോക്കിയെന്ന് മാത്രം..]

    ReplyDelete
  55. മന്നവനാട്ടേ യാചകനാട്ടേ
    വന്നിടു മൊരുനാള്‍ വന്‍ ചിത നടുവില്‍ ..

    ReplyDelete
  56. കൊച്ചു കൊച്ചു വരികളിലൂടെ താരതമ്യം ചെയ്തത് സത്യമാണ്. സ്വന്തം കാര്യം വരുമ്പോള്‍ എല്ലാരും സ്വാര്‍ത്ഥരാകുന്നു എന്നത് എന്നാലും നാം അംഗീകരിക്കില്ല.

    ReplyDelete
  57. ഈ കഥ ഒരു ചൂണ്ടുപലകയാണ്; അനിവാര്യവും അപ്രതിരോധ്യവുമായ ജീവിതപരിണാമത്തിലേക്കുള്ള ചിന്തയുടെ ചൂണ്ടുപലക!

    പക്ഷേ, ഭൂതവും വര്‍ത്തമാനവും 'അന്ന്' 'ഇന്ന്' എന്നീ ചെറിയ രണ്ട് ശീര്‍ഷകങ്ങള്‍ക്ക് താഴെ സംവിധാനിച്ചിരുന്നെങ്കില്‍ ആവര്‍ത്തന കല്ലുകടി ഒഴിവാക്കാമായിരുന്നു.

    ReplyDelete
  58. അങ്ങേരുടെ കാര്യത്തിൽ അതങ്ങനെയായത് കഷ്ടമായി. എല്ലാ കാലത്തും ചിലരുടെ കാര്യത്തിൽ ഈ അവസ്ഥ ഉണ്ടായിരുന്നിട്ടുണ്ട്. ഇനിയുമുണ്ടാകും. അതേസമയം എല്ലാവരുടേയും കാര്യത്തിൽ അതങ്ങനെയല്ല. അനുഭവങ്ങൾ പ്രതിജനഭിന്നം.

    കവിഞ്ഞ തോതിൽ പെസ്സിമിസം ആശാസ്യമാണോ..?!

    ReplyDelete
  59. നിസ്സഹായത-വാര്‍ദ്ധക്യമോ,രോഗമോ നീണ്ടു പോയാല്‍ ചുറ്റുമുള്ളവര്‍ക്ക് ഭാരമാവും.

    ReplyDelete
  60. ബന്ധങ്ങൾ വെറൂം ബന്ധനങ്ങൾ....!

    ReplyDelete
  61. ബന്ധങ്ങൾ ബന്ധനങ്ങൾ ആകുന്ന ചില നിമിഷങ്ങൾ... നമ്മുടെ ആഗ്രഹങ്ങൾക്ക് വേണ്ടി നാം പലതും മറക്കുന്നു.. പടച്ചോനെ.. ഇത് വായിച്ചിട്ട് പേടിയാകുന്നു. ഇങ്ങനെയുള്ള അവസരങ്ങൾ ആരിലും വരാതിരിക്കട്ടെ.. എന്നാല്‍ ഇങ്ങിനെയുള്ള അവസരങ്ങളിൽ പരസ്പരം തുണയാകുന്നത് ഭാര്യാഭർത്താക്കന്മാരായിരിക്കും . ജീവിതത്തിന്റെ ഏതെങ്കിലുമൊരു നിമിഷത്തിൽ ആരെങ്കിലും ഒരാൾ രോഗത്താൽ,വാർദ്ധക്യത്താൽ സഹായത്തിനായി കേണിടുമ്പോൾ വേണ്ടപ്പെട്ടവരുടെ തിരസ്ക്കരണം അതാകും ജീവിതത്തിലെ ഏറ്റവും ദൌർഭാഗ്യകരമായ നിമിഷം . ഇത്തിരി വരികളിലൂടെ ചിന്തിക്കേണ്ടുന്ന ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്ന നല്ലൊരു മിനി..ഇന്നിന്റെ നേർചിത്രം.. ജീവിതത്തിന്റെ എല്ലാ നിമിഷത്തേയും തൊട്ടു തലോടി കടന്നു പോയി..ആശംസകൾ..

    ReplyDelete
  62. യുവത്വം മതിമറന്ന് ആഘോഷിക്കുമ്പോള്‍ വൃദ്ധമനസ്സു മുരുമുരുക്കുകയാണോ, അതോ പ്രാര്തിക്കുകയോ...? ജീവിതത്തില്‍ താളം മുറുകുമ്പോള്‍ മൃദുലവും ആര്ദ്രവുമായ പലതും മറന്നുപോകുമെന്നത് നേര്, എന്നാല്‍, ആ മറവിയിലും മറന്നുകൂടാത്ത ചിലതുണ്ടെന്നു നമ്മള്‍ മറന്നുപോകാതിരിക്കട്ടെ.

    ReplyDelete
  63. ഈ ചെറിയ കഥ ഒരു പാടു സന്ദേശം തരുന്നു.

    ReplyDelete
  64. വിരലില്‍ എണ്ണാവുന്ന അക്ഷര തുട്ടുകള്‍ കൊണ്ട്
    ആ സ്ത്രിയുടെ കഠിനമായ ഹൃദയ വേദന അവതരിപ്പിച്ചു.
    കൊള്ളാം ഇസ്മൈല്കാ.
    ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ 100 പേര്‍ വരും
    കരയുമ്പോള്‍ കൂടെ കരയാന്‍ നിന്‍ നിഴല്‍ മാത്രം!!!!!!!!!!!!!
    ഇതെത്ര സത്യം.

    ReplyDelete
  65. കുറച്ചു വാക്കുകളില്‍ നന്നായി പറഞ്ഞു...

    ReplyDelete
  66. ശരിക്കും ഉള്ളില്‍ തട്ടുന്ന ചെറുകഥ.

    ReplyDelete
  67. മനസ്സില്‍ കൊണ്ടു .....

    ReplyDelete
  68. >>> ഇന്ന് മൊബൈലില്‍ പലരുമായും ചിരിച്ചുല്ലസിച്ചു കൊണ്ട് നീ വരാന്തയില്‍ !<<<

    ഈ വരികളെ ഒഴിച്ച് നിര്‍ത്തി പോസ്റ്റെനിക്കിഷ്ട്ടായി.
    സ്വയം വിമര്‍ശിക്കാന്‍ എന്നെ പ്രാപ്തനാക്കാത്ത വരികള്‍...!

    ReplyDelete
  69. കഥ നന്നായി.ആരേയും ബുദ്ധിമുട്ടിക്കാതെ പോകണേയെന്ന ഒറ്റ പ്രാര്‍ത്ഥനയെ ഉള്ളു എന്നും.
    പിന്നെ കഥയില്‍ അയാള്‍ എന്നുപയൊഗിച്ചത് പുല്ലിംഗമായിട്ടല്ല എന്ന് കരുതുന്നു.പൊതുവെ മനുഷ്യരെ ,മനുഷ്യാവസ്ഥയെ സൂചിപ്പിച്ചതാണെന്ന് കരുതുന്നു.
    ഭാര്യക്ക് രോഗം വന്നാല്‍,അല്ലെല്‍ ഭാര്യ മരിച്ച് ഒരാഴ്ചക്കുള്ളില്‍ വേറെ കെട്ടുന്നവരാണു നമ്മുടെ കൌമുകള്‍.എന്തെല്ലാം ന്യായങ്ങളാവും അതിനു,കുട്ടികളെ നോക്കാന്‍ ആളില്ല,വീട്ടുകാര്യം നോക്കാന്‍ ആളില്ല,പ്രായമായ ഉമ്മാനെ നൊക്കാന്‍ ആളില്ല.ഇതിനൊക്കെയാണു അല്ലാതെ അവനവനു വേണ്ടിയല്ല.എന്തൊരു ഉദാരമനസ്കരാണു.
    ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളു.ആശംസകളോടേ..

    ReplyDelete
  70. സ്വാര്‍ഥതയുടെ കാണാന്‍ ആഗ്രഹിക്കാത്ത ഒരു ചിത്രം വരച്ചിട്ട ഈ മിനി കഥ ഇഷ്ടായി..

    ReplyDelete
  71. ഇത്രയൊക്കെ വിലയെയുള്ളൂ ഇന്നത്തെ ബന്ധങ്ങള്‍ക്ക്‌

    ReplyDelete
  72. ഇന്ന് ഞാൻ നാളെ നീ...കഥ തുടരും..സ്നേഹ പരിലാണനകൾ ഭാഗ്യമുള്ളവർക്കു മാത്രം..
    എല്ലാ നന്മകളും ആശംസിക്കുന്നു

    ReplyDelete
  73. ഇതൊരു കഥ മാത്രമാവട്ടെയെന്നും, ആരുടേയും അവസാനം ഇങ്ങിനെയാവരുതെയെന്നും പ്രാര്‍ഥിക്കുന്നു.

    ReplyDelete
  74. കുഞ്ഞു പോസ്റ്റ്; നല്ല പോസ്റ്റ്!

    ReplyDelete
  75. ഇന്ന് ഞാന്‍ ,നാളെ നീ ..
    അധികം വൈകാതെ പഠിച്ചോളും !

    ReplyDelete
  76. This comment has been removed by the author.

    ReplyDelete
  77. ഇതൊക്കെ കാണുമ്പോള്‍ ആണ് ജീവിതം ഒരു കടംകഥയാണ് എന്ന് പറഞ്ഞു പോകുക.
    എല്ലാ ബന്ധങ്ങള്‍ക്കും ഉപയോഗപ്രദമാകാവുന്ന കാലത്തിന്റെ ആയുസ്സ് ഉള്ളൂ.
    മജ്ജയിലും മാംസത്തിലും നീര് വറ്റുന്ന കാലം ഏറ്റവും അടുത്ത ബന്ധങ്ങള്‍ പോലും ബന്ധനങ്ങള്‍ ആയി മാറുന്നു.
    മനുഷ്യന്റെ നിസ്സഹായാവസ്ഥയെ അതി തീഷ്ണമായി കുറഞ്ഞ വരികളില്‍ കണ്ണാടി പോലെ കാണിച്ചു തന്നു ഇസ്മായില്‍

    ReplyDelete
  78. ഒരു നല്ലപോസ്റ്റ്‌. ഒരുനല്ല അനുഭവമായി.

    ReplyDelete
  79. ബന്ധങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുഞ്ഞുകഥയിലൂടെ നന്നായി പറഞ്ഞ പോസ്റ്റ്.

    ReplyDelete
  80. ഓഹോ .. ഇന്നലെ അവളുണ്ടാക്കിയ കപ്പ പുഴുക്കില്‍ ഉപ്പ് കുറഞ്ഞതിനു ഇത്രയധികം എഴുതിപ്പിടിപ്പിക്കണോ ഇസ്മായീല്ക്കാ ...

    ReplyDelete
  81. ചരിത്രത്തിലെ ബിലാല്‍ മരണ സമയത്ത് തനിക്കു ചുറ്റുമിരുന്നു കരയുന്ന ഭാര്യയോട്‌ പറഞ്ഞു
    കരയരുത് , എനിക്കേറെ ഇഷ്ടമുള്ള ദിനമാണിത് . എന്റെ പിരിഞ്ഞു പോയ കുട്ടുകാരെ കാണുന്ന ദിനം, ഈ ലോക ദുരിതങ്ങള്‍
    ഉപേക്ഷിക്കുന്ന ദിനം .

    ReplyDelete
  82. ഇഷ്ടങ്ങളും ബന്ധങ്ങളും ബാധ്യതയാവാന്‍ ആരും ഇഷ്ടപ്പെടില്ല!.
    ഒരു സത്യം കുറച്ചു വാക്കുകളിലൂടെ പറഞ്ഞിരിക്കുന്നു..
    -- ഇഷ്ടായി !

    ReplyDelete
  83. കുറഞ്ഞ വാക്കുകളില്‍ വലിയ കാര്യം...
    നന്നായിട്ടുണ്ട് ഇക്കാ...

    ReplyDelete
  84. പുതിയ ആശയങ്ങൾ തിരയൂ. തീർച്ചയായും കണ്ടെത്തും. ഭാവുകങ്ങൾ

    ReplyDelete
  85. വിലയേറിയ ഒരു സന്ദേശം...
    തീഷ്ണമായ ഒരുമുന്നറിയിപ്പ്.....
    വേദനയോടെ ഒരു യാധാര്‍ദ്ധ്യം.......!!!

    നന്നായവതരിപ്പിച്ചു.
    ഒത്തിരിയാശംസകള്‍...!!!

    ReplyDelete
  86. manushyante avasthakal...... nannayittundu........ aashamsakal.......

    ReplyDelete
  87. ഇടയ്ക്ക് ഇങ്ങനെയുള്ള ഓര്‍മപ്പെടുത്തലുകള്‍ നല്ലതാണ് പോസ്റ്റ്‌ നന്നായി ഇക്കാ...

    ആശംസകളോടെ
    http://jenithakavisheshangal.blogspot.com/

    ReplyDelete
  88. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

    ReplyDelete
  89. ഒരു വലിയ സത്യം. നന്നായിട്ടുണ്ട്..

    ReplyDelete
  90. കഥ
    നന്നായി..
    ആശംസകളോടേ..

    ReplyDelete
  91. best wishes
    എന്തെല്ലാം കാട്ടിക്കൂട്ടലുകൾ അന്ത്യമെന്താ എന്നാ ചിന്തയുണ്ടൊ
    ആദ്യ ദശയെ കുറിച്ചു ഓർമയുണ്ടോ ശിശുവായിരുന്ന കാലം
    ശിശുവിൻ അവശദ ,സുന്ദര ആകര്ഷക സുസ്മിത പുഞ്ചിരി
    പുന്നാരിക്കാൻ എന്ത് കൌതുകം ,എത്രപെർക്കാനന്തകരം

    കാലം കരുത്തനാം യൗവന തിളപ്പിൽ ഓർമിക്കുമോ ശൈശവ സുദിനങ്ങൾ
    കാലം കഴിയുമ്പോൾ യൗവനം പോയി വരും രണ്ടാം ബാല്യം
    ബാല്യങ്ങൾ രണ്ടും അവശ ദശ പരിഗണന ,ലാളന ,ആശ്രയമർഹിക്കും ദശ
    ശിശുവിനെ ശിശ്രൂഷിക്കാൻ ആവേശം ,ആയെങ്കിലോ ആശ്രയം ഭാവിയിൽ
    രണ്ടാം ബാല്യം അരോചകരം ആശക്കു വകയില്ല ,വകയുണ്ടെങ്കിൽ അതിലാണാാശ ,അവഗണന മൂലം അന്ത്യം വേഗത്തിലാക്കുമോ എന്നാ ചിന്താ

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.