June 12, 2011

നവയുഗം( 8-4-1999- നു വാരാദ്യമാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
പലിശക്ക് പണമെടുത്ത് വിലകൂടിയ ഒരു പിച്ചച്ചട്ടി ഞാന്‍ വിലക്ക് വാങ്ങി. വീടിന്റെ ടെറസിനു മുകളില്‍ ആകാശത്തിന് അഭിമുഖമായി ഉറപ്പിച്ചുനിര്‍ത്തി. നല്ല കോളായിരുന്നു എനിക്ക്.  തുണിയുടുക്കാതെ നടക്കുന്ന കാട്ടുവര്‍ഗക്കാര്‍, കടലിനടിയിലെ അപൂര്‍വ്വ വസ്തുക്കള്‍, അല്പവസ്ത്രധാരിണികളായ തരുണീമണികള്‍, വിലകൂടിയ ഉപഭോഗവസ്തുക്കള്‍, എണ്ണിയാല്‍ തീരാത്ത തുടര്‍ക്കഥകളുടെ കെട്ടുകള്‍, കോടികളുടെ വാഗ്ദാനങ്ങളടങ്ങിയ ഭാണ്ഡങ്ങള്‍....!!!  എന്തിന്, ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ഓരോ വിഭവവും എന്റെ ചട്ടിയില്‍ ചൂടോടെ തല്‍സമയം വന്നു വീണുകൊണ്ടിരുന്നു. ആനന്ദലബ്ധിക്കിനിയെന്തുവേണം!

ഒരിക്കല്‍ ശക്തമായൊരു കാറ്റില്‍ എന്റെ പിച്ചച്ചട്ടി ദിശതെറ്റി അയല്‍വാസിയുടെ വീടിനഭിമുഖമായി ചെരിഞ്ഞു വീണു. പതിവിനു വിപരീതമായി അന്ന് പാത്രത്തില്‍ വന്നുവീണത്‌ എല്ലും തോലുമായ രണ്ടു മനുഷ്യശരീരങ്ങള്‍ മാത്രം! അടുത്ത് ചെന്ന് ഈര്‍ഷ്യയോടെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടുമറന്ന മുഖങ്ങള്‍!! അവര്‍ ദൈന്യതയോടെ എന്റെ നേരെ കൈകള്‍ നീട്ടിയപ്പോള്‍ അവജ്ഞയോടെ ഞാന്‍ മുഖംതിരിച്ചു. പിന്നെ അവയെ എടുത്തു പുറത്തെറിയുകയും എന്റെ പിച്ചച്ചട്ടി പൂര്‍വ്വസ്ഥാനത്തുറപ്പിക്കുകയും ചെയ്തു.

മാസങ്ങള്‍ക്ക് ശേഷം ഒരിക്കല്‍, ബ്ലേഡുകള്‍കൊണ്ട് ശരീരമാസകലം കീറിമുറിക്കപ്പെട്ട ഒരു ശവശരീരം പാത്രത്തില്‍ വന്നുവീണു.  അത് ഞാനായിരുന്നു.

68 comments:

 1. പന്ത്രണ്ടു കൊല്ലം മുന്‍പ് എഴുതിയ കഥയാണിത്.
  ഇന്നിതിന്റെ പ്രസക്തി എത്രയെന്നു നിങ്ങള്‍തന്നെ പറയൂ....

  ReplyDelete
 2. അന്നത്തേതിനേക്കാൾ ഇന്നായിരിക്കണം ഈ വിഷയത്തിന് അല്ലെങ്കിൽ കഥക്ക് പ്രസക്തിയേറുക..പണ്ടൊക്കെ പലിശക്ക് കടമെടുത്താൽ വീട്ടിൽ വന്ന് ചിലപ്പോൾ ഒച്ചയുണ്ടാക്കുമെങ്കിലും ഇന്നത്തെപ്പോലെ കൊട്ടേഷൻ ടീമിനെ വിട്ട് കയ്യും കാലും വെട്ടലില്ലായിരുന്നല്ലോ..

  നല്ല കഥ..അഭിനന്ദനങ്ങൾ ഭായ്

  ReplyDelete
 3. പിച്ചച്ചട്ടി ഡിഷ്‌ആന്റിനയല്ലേ..?
  അങ്ങിനെയാണെങ്കില്‍ അവസാനം പറഞ്ഞത് മനസ്സിലായില്ല.... :)

  ReplyDelete
 4. ഓഹോ... ഇപ്പോള്‍ ബോധ്യായി..,
  താങ്ക്സ് നജീം :)

  ReplyDelete
 5. ആകാശത്തിനഭിമുഖമായി ഉറപ്പിച്ചിരിക്കുന്ന പിച്ചച്ചട്ടി നോക്കിയിരുന്നാല്‍ സ്വന്തം ശരീരം സ്വയം കീറി മുറിക്കുക തന്നെയായിരിക്കും ചെയ്യുന്നത്. ഇന്ന് പക്ഷെ അന്നത്തെതിനേക്കാള്‍ പിച്ചച്ചട്ടിയുടെ സ്വഭാവം മനസ്സിലായിരിക്കുന്നു. ഇത് ടീവി വന്ന കാലത്ത്‌ എഴുതിയാണ് അല്ലെ. ദീര്‍ഘവീക്ഷണം.
  ഇന്നും പ്രസക്തം.

  ReplyDelete
 6. ആക്രാന്തകാലത്തോളം പ്രസക്തമായ വിഷയം..!
  അതിന്ന് ഏറിയിട്ടേയുള്ളു,ഏറിക്കൊണ്ടേയിരിക്കുന്നു.:(
  നവയുഗ ശില്പം ഹൃദ്യം.

  ReplyDelete
 7. ഇന്നും പ്രസക്തിയുണ്ട്.

  ReplyDelete
 8. പ്രസക്തമായ വിഷയം തന്നെ. കഥയല്ല, ഇതെല്ലാം കാര്യം തന്നെയാണ്. 15000 രൂപക്ക്‌ വാങ്ങിയ ഡിഷ്‌ ആന്റിന അവസാനം ആക്രിക്കച്ചവടക്കാരന് കൊടുത്തപ്പോള്‍ കിട്ടിയത് 200 രൂപയോ മറ്റോ ആണ്..:(

  ReplyDelete
 9. പിച്ചച്ചട്ടിയില്‍ നിന്ന് ആലീസിന്റെ അത്ഭുതലോകം പ്രവഹിക്കുമ്പോള്‍ പിന്നെ എന്തുചെയ്യും? ഇപ്പോള്‍ റിയാലിറ്റിയും....

  ReplyDelete
 10. ഇന്നും പ്രസക്തമായ വിഷയം തന്നെ... പിച്ചച്ചട്ടി എടുപ്പിക്കുന്ന ഡിഷ്‌ ആന്റിന മാറി എന്നേയുള്ളൂ, ലോണ്‍ എടുത്തും മറ്റും പൊങ്ങച്ചം കാണിക്കുന്ന മലയാളി മാറിയിട്ടില്ല.

  നല്ല പോസ്റ്റ്‌ ഇസ്മായില്‍ .

  ReplyDelete
 11. ദീര്‍ഘവീക്ഷണം തന്നെ..

  പ്രാധാന്യം നാള്‍ക്ക് നാള്‍ പെട്രോള്‍ വില പോലെ ഉയര്‍ന്ന് തന്നെ!

  ReplyDelete
 12. പഴയ ചട്ടിക്ക് ഇന്നും തിളക്കമുണ്ട്...

  ReplyDelete
 13. നല്ല ഭാവന...ഡിഷ്‌ ആന്റിനയെ പിച്ചചട്ടിയോടുപമിച്ചതില്‍ നിന്നും താങ്കളുടെ ഇന്റലിജന്‍സ് ആണ് ബോധ്യമായത് (വോഡാഫോണ്‍ കോമഡി ഷോ, ജഗദീഷ് ലൈന്‍)...
  നല്ല സറ്റയര്‍...എനിക്കിഷ്ട്ടപ്പെട്ടു...

  ReplyDelete
 14. മുരളിയേട്ടാ...ഏതു ചട്ടിയുടെ കാര്യമാണ് ഉദ്ദേശിച്ചത്???

  ReplyDelete
 15. ഇപ്പോള്‍ ദേഹത്ത് ബ്ലെയ്ട് കൊണ്ടുള്ള വരയോ അതോ കുരുക്കള്‍ വന്നുള്ള പാടുകളോ? സുഖമായെന്നു കരുതുന്നു.
  എന്തായാലും കഥ നന്നായി.

  ReplyDelete
 16. ഇപ്പോള്‍ എല്ലാരും ചട്ടിയില്‍ നിന്നു വലയിലേക്ക് ചാടിയില്ലേ.. ബുക്കും,ബ്ലോഗും, ബിസിയും..ചട്ടികളുടെ കഷ്ട്ടകാലം!! :)

  ReplyDelete
 17. എന്താണ് ഇസ്മായിലിനു പറ്റിയത് പുതിയത് ഒന്നും വരുന്നില്ലേ ?

  ReplyDelete
 18. പിച്ചച്ചട്ടിയെങ്കിലും അത് കൊതിപ്പിക്കുന്ന വിഭവങ്ങളുമായി നിറഞ്ഞുതുളുമ്പുന്നു. അതിൽ കയ്യിട്ട് വാരാതെ എങ്ങിനെ ഒരു ദിവസം പൂർത്തിയാകും? വർഷമെത്ര കഴിഞ്ഞാലും പ്രസക്തി ചോരാത്ത കഥ!

  ReplyDelete
 19. ഇത്,ഇതാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്‌.അല്ലാതെ, പൊങ്ങിയ കഥയോ ആസന്നങ്ങലോ അല്ല.നന്നായെന്നു പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

  ReplyDelete
 20. ഇന്നത്തെ കാലത്തിന് യോജിച്ച കഥയാണിത്.

  ReplyDelete
 21. ഓൾഡ് ഈസ് ഗോൾഡ് .... ഇപ്പോ കുട പോയി വല യാലില്ലേ......

  ReplyDelete
 22. ശോ... എല്ലാരും ഇത്രയൊക്കെ പറഞ്ഞിട്ടും എനിക്ക് ആ അവസാന ഭാഗം അങ്ങട് കിട്ടണില്ലാ....

  ReplyDelete
 23. ഈ വിഷയത്തിന് ഇന്ന് പ്രസക്തി വര്‍ധിക്കുന്നു . നന്നായിട്ടുണ്ട്

  ReplyDelete
 24. പന്ത്രണ്ടു വര്‍ഷം മുന്‍പ് എഴുതിയ കഥയ്ക്ക്‌ ഇന്നും പ്രസക്തിയുണ്ട് എന്ന് പറയാതെ വയ്യ!

  ReplyDelete
 25. Sathyam paranjaal last variyude aandraartham enikyum pidi kittiyilyaa tuo... Nannyittundu avatharanam.......
  Sivadasan A Menon

  ReplyDelete
 26. നന്നായിരിക്കുന്നു.ഇന്നും പ്രസക്തി ചോരാത്ത വിഷയം തന്നെ.ബ്ലേഡ് പലിശക്ക് കടം എടുത്തു ആഡംബരം ആഘോഷിക്കുമ്പോള്‍ ഇന്ന് ഏതു മേഘലയും ഇതിന്റെ ഇര തന്നെ ആവുന്നു.അവസാനം ആ ബ്ലേഡ് കൊണ്ട് തന്നെ കീറി മുരിക്കപ്പെട്ടു അവസാനിപ്പിക്കപ്പെടെണ്ട ജീവിതം ആയി നമ്മുടെ ജന്മം തീരുമ്പോള്‍ ഇന്ന് ഈ കഥയുടെവിഷയം ഭീതിപെടുതുന്ന അവസ്ഥ ആണ്..അഭിനന്ദനങ്ങള്‍. ഇസ്മൈല്‍.

  ReplyDelete
 27. പലിശക്കു കാശുവാങ്ങി പലതും വാങ്ങി അതില്‍ രമിച്ചിരിക്കും. അയലും ബന്ധങ്ങളുമതിനിടയില്‍ മാഞ്ഞു പോകും. അതൊക്കെ തന്നെയാണു നമ്മുടെ നാശം.

  ഇന്നും കാലികപ്രസക്തമായ കഥ.

  ReplyDelete
 28. ചില കഥകള്‍ കാലാതിവര്‍ത്തികള്‍ ആയിരിക്കും. കാലം പോകെപ്പോകെ അതിന്റെ പ്രസക്തി വര്‍ധിച്ചു വരും. ഈ കഥയും അങ്ങനെ തന്നെ. പത്തു കൊല്ലം കഴിഞ്ഞാലും അപ്പോള്‍ എഴുതിയത് ആണെന്നെ തോന്നൂ... ആശംസകള്‍.

  ReplyDelete
 29. Really Ismail sb'.
  More fit at present...

  keep it

  Best Regds

  ReplyDelete
 30. ഉപകരണങ്ങളും സാങ്കേതികവിദ്യയും മാത്രമേ മാറിയുള്ളൂ. ബാകിയെല്ലാം പഴത് പോലെ . അതുകൊണ്ട് വിഷയത്തിന് ഇന്നും പ്രസക്തിയുണ്ട്.

  ReplyDelete
 31. തികച്ചും കാലികപ്രസക്തം!
  അഭിനന്ദനങ്ങള്‍!
  (മുന്‍കാല പ്രാബല്യത്തോടെ.)

  ReplyDelete
 32. നല്ല കഥ!!!
  വിഷയത്തിന് ഇന്നും പ്രസക്തിയുണ്ട്

  ReplyDelete
 33. ദീര്‍ഘവീക്ഷണത്തോടെയുള്ള ഈ എഴുത്ത് അഭിനന്ദിക്കാതെ വയ്യ. 12 വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ വിഷയം പ്രസക്തമായി നില്‍ക്കുന്നു. പലരും പറഞ്ഞപോലെ പിച്ചചട്ടിയോടൊപ്പം വലകളിലും നാം അകപ്പെട്ടുപോയിരിക്കുന്നു. ചട്ടികളില്‍ വരുന്ന വിഭവങ്ങള്‍ക്ക് എരിവ് കൂടിയുട്ടുണ്ട് എന്ന് മാത്രമേ ഒരു മാറ്റമായി കാണുന്നുള്ളു.

  ReplyDelete
 34. ദീർഘവീഷണം നന്നായി...ക്ലൈമാക്സും

  ReplyDelete
 35. ഈ യുഗത്തിലും നവ്യത അനുഭവപ്പെടുന്ന ഒരു മിനി .. ഇത് കഥയിലെ കാര്യം ..അന്നത്തെക്കാള്‍ വലിയ മാറ്റമൊന്നും ഇന്നുമില്ല ഇക്കിളി സീരിയലുകളും ആടി തിമര്‍ക്കുന്ന റിയാലിറ്റി ഷോകളും പരസ്യമെന്ന പേരില്‍ ആല്‍പ്പ വസ്ത്ര ധാരിണികളുടെ മേനി കൊഴുപ്പ് പ്രദര്‍ശനവും.. പക്ഷെ അന്നൊക്കെ ഇത് വലിയ തെറ്റും ലജ്ജ തോന്നുന്ന കാഴ്ച്ചകളും ആയിരുന്നെങ്കില്‍ ഇന്ന് ഇതൊരു പ്രശ്നമേയല്ല ..താന്കള്‍ ദീര്‍ഘ വീക്ഷണത്തോടെ 'മിനി'യെ സമീപിച്ചിരിക്കുന്നു.. താങ്കളുടെ പണ്ട് കാലത്തെ എഴുത്തുകളാനു ഇന്നത്തെതിനേക്കാള്‍ മികച്ചതെന്ന് ഞാന്‍ പറഞ്ഞാല്‍ അത് വിഷമമാകുമോ..ആശംസകള്‍..

  ReplyDelete
 36. ഇന്നും പ്രസക്തിയുള്ള വിഷയം. നാളെകളിലും പ്രസക്തം തന്നെ.
  ആശംസകളോടെ....

  ReplyDelete
 37. ടിവിയിലൂടെ വരുന്ന സാംസ്കാരികാപചയം എന്ന് മനസ്സിലാക്കിയാ ഞാന്‍ വായിച്ചു തുടങ്ങിയേ.അപ്പൊ ദാ പലിശാന്നു പറേണു ചിലര്‍.ശരിക്ക് ട്യൂണ്‍ ചെയ്യാഞ്ഞിട്ടാണോ എന്തോ എന്റെ തലേല്‍ ഒന്നും കേറുന്നില്ല.ദൈവമേ ഇനി ചിലപ്പോ അടിച്ച് പോയൊ ആവോ..?

  ആശംസകളോടെ...

  ReplyDelete
 38. കുറച്ചു വരികളിലൂടെ കൂടുതല്‍ പറഞ്ഞു...നന്നായി..

  ReplyDelete
 39. നിത്യപ്രസക്തം. നന്നായി പറഞ്ഞു.

  ReplyDelete
 40. സാമൂഹ്യപ്രസക്തിയുള്ള വിഷയം, ഇന്നും പ്രസക്തം!

  ReplyDelete
 41. kalangalkkappuravum prasakthiyulla kadha , valare nannayi......

  ReplyDelete
 42. കുറച്ചുകൂടി വ്യക്തമാക്കാമായിരുന്നു എന്ന് തോന്നി.. കണ്ടില്ലേ പലര്‍ക്കും പിടികിട്ടിയില്ല ..[എനിക്കും.:)]

  ReplyDelete
 43. ഹമ്മ. അപ്പൊ നിങ്ങ പണ്ടേ പുലി ആയിരുന്നല്ലേ. സംഭവം കൊള്ളാം ട്ടാ.

  ഈ ദീര്‍ഘദൃഷ്ടി ഇപ്പഴും ഉണ്ടേല്‍.....സ്വാമിന്‍ അങ്ങ് പൊതുജനമധ്യത്തിലേക്കിറങ്ങാന്‍ സമയമായി, നല്ലൊരു പേരും, ലുക്കില്ലാത്തൊരു താടീം ;)

  ReplyDelete
 44. വരികള്‍ ചെറുതാണെങ്കിലും നല്ലൊരു സന്തേശം ഉണ്ട് എന്ന് എനിക്കു തോന്നി ..
  ആശംസകളോടെ
  എം ആര്‍ കെ
  http://apnaapnamrk.blogspot.com/

  ReplyDelete
 45. good one...
  Picha chattiyilum meenmullilum chilanthi valayilumokkeyaayi nammal theernnu pokathirikatte....
  Alle?

  ReplyDelete
 46. പലിശയ്ക്കു പണം വാങ്ങി ഡിഷ്‌ ആന്റിന സ്ഥാപിച്ചതോടെ ഫാഷന്‍ ചാനലും ,നാഷണല്‍ ജിയോഗ്രഫി യും ..അങ്ങനെ മനസിനെ തളച്ചിടുന്ന പല കാഴ്ചകളും കണ്ടു സ്വയം മറന്നു അവനവന്റെ അയല്‍പ്പക്കത്ത് നടക്കുന്ന കാര്യങ്ങള്‍ പോലും മറന്നു അവര്‍ക്കിടയില്‍ അപരിചിതനായി ജീവിച്ചു ..
  പലിശ യ്ക്ക് കടം വാങ്ങിയ സാധനം ആകയാല്‍ സമയാ സമയം പണം അടച്ചില്ലെങ്കില്‍ അവര്‍ പെരുമാറും എന്നറിയാമല്ലോ ! ഒടുവില്‍ ഇവിടെയും അത് തന്നെ സംഭവിച്ചു ,..പലിശ പെരുകി നില്ക്ക ക്കള്ളി ഇല്ലാതായി ,അത്ര തന്നെ

  ReplyDelete
 47. രമേശ്‌ ജി പറഞ്ഞത് തന്നെ കാര്യം.
  മിനിക്കഥയില്‍ ഒരു വലിയ കഥ ഒളിഞ്ഞിരിപ്പുണ്ട്. ഈ കയ്യടക്കത്തിനു 100 മാര്‍ക്ക് ഇസ്മായില്‍.

  ReplyDelete
 48. ഞാനും പ്രശ്നത്തില്‍ ആണ് തണലെ.
  ആദ്യം വായിച്ചപ്പോള്‍ കരുതി പലിശ ആണ് പ്രശ്നം എന്ന്
  പിന്നെ കമ്മന്റിലൂടെ പോയപ്പോള്‍ ടീ വി ആണ് പ്രശ്നം എന്നായി
  രണ്ട് കൂടെ ചേര്‍ത്ത് വെച്ചപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.
  ആളവന്താന്‍ പറഞ്ഞ പോലെ, ആ അവസാനം എനിക്കും ക്ലിയര്‍ ആയില്ല.
  പക്ഷെ ഒരു കാര്യം ഉറപ്പ്‌. പ്രശ്നം എന്‍റെ വായനയുടെതാണ്.

  ReplyDelete
 49. പലിശയ്ക്ക് പണമെടുത്തു ആഡംബരം കാണിക്കുക.അയല്‍വക്കക്കാരന്റെ അവസ്ഥകള്‍ പോലും അറിയാതിരിക്കുക.അറിഞ്ഞാലും കണ്ടില്ലെന്നു നടിക്കുക. അയല്‍വാസിയുടെയും ബന്ധുക്കളുടെയും മരണം വരെ ടിവി യില്‍ നിന്നോ പത്രത്തില്‍ നിന്നോ അറിയുക. സൌഹൃദവും സഹോദര്യവും കൂട്ടായ്മയും നഷ്ടപ്പെടുന്ന മലയാളി മനസ്. അതിന്റെ ദുരന്തങ്ങള്‍ ........
  ഓര്‍മ്മപ്പെടുത്തലിനു നന്ദി.
  നല്ല രചനയ്ക്ക് ഒരു നന്ദി കൂടി ......

  ReplyDelete
 50. അന്നത്തേക്കാള്‍ പ്രസക്തി ഇന്ന് തന്നെ

  ReplyDelete
 51. അവസാനത്തെ വാചകം എന്‍റെ തലയിലേക്ക് കയറുന്നില്ല.

  ReplyDelete
 52. പണ്ടെഴുതിയ കഥയെക്കാളും അതില്‍ പറഞ്ഞ വിഷയത്തേക്കാളും എനിക്ക് പറയാന്‍ തോന്നുന്നത് മറ്റൊന്നാണ്.ഇന്നലെ ഞാന്‍ മുഴുവന്‍ സമയവും ടെറസ്സില്‍ തന്നെയായിരുന്നു. കാരണം എനിക്ക് മൊത്തം 3 ഡിഷ് ആണ്. 2 “സി” ബാന്റ് 6 അടിയും ഒരു ഡി.ടീഎച്ചും. പണം കൊടുത്തു ചാനല്‍ കാണുന്ന പരിപാടിയില്ല.രണ്ടു ദിവസം മുമ്പൊരു കാറ്റടിച്ചപ്പോള്‍ ഡിഷുകള്‍ മറിഞ്ഞു വീണിരുന്നു. ഇന്നലെ അതു ശരിയാക്കിക്കൊണ്ടിരിക്കുമ്പോഴാണ് താങ്കളുടെ ശ്രീമതിയും എന്റെ ശ്രീമതിയും ഒരു മണിക്കൂര്‍ ടെലഫോണില്‍ സംസാരിക്കുന്നത്![ അതിനാല്‍ എനിക്കൊന്നും കേള്‍ക്കാന്‍ പറ്റിയില്ല!].ഇന്ന് സാവകാശം നെറ്റ് തുറന്നപ്പോഴാണ് താങ്കളുടെ ഡിഷ് കഥ വായിക്കുന്നത്.താങ്കളുടെ പഴയ കഥകള്‍ക്കു കാലം കഴിയുന്തോറും പ്രസക്തി കൂടുന്നു.ഉപ്പു മാങ്ങ പോലെ!

  ReplyDelete
 53. കാലിക പ്രസക്തം. പുതുമ പോയിട്ടില്ല

  ReplyDelete
 54. ഇന്നും പ്രസക്തമായ വിഷയം തന്നെ. പലിശ, ടിവി, ഇതെല്ലം ബിംബങ്ങള്‍ മാത്രം. അടിസ്ഥാന പ്രശ്നം ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്കുള്ള റേഞ്ച് നഷ്ടമായി എന്നത് തന്നെ.

  ReplyDelete
 55. ഇസ്മായിൽ ജി..വളരെ നന്നായ് ട്രിംചെയ്ത് അവതരിപ്പിച്ചിരിക്കുന്ന ഈ മിനി കഥ..വളരെ നല്ല നിലവാരം പുലർത്തുന്നു.
  ..എല്ലാ നന്മയും നേരുന്നു.

  ReplyDelete
 56. അവസാന വരികള്‍ എനിക്കുമങ്ങട് മനസിലായില്ല ആദ്യം...പിന്നെ കമന്റുകള്‍ വായിച്ചപ്പൊ എല്ലാം മനസിലായി.

  ReplyDelete
 57. old is gold....ippozhum prasakthiyulla prameyam waiting for new post

  ReplyDelete
 58. മനോഹരമായ ഭാവന..അത്രയും തന്നെ മികവുറ്റ അവതരണവും..
  [പറയാമോ എന്നറിയില്ല ..എങ്കിലും..ഇത്രയും വലിയ കലാകാരനിൽ നിന്നാണോ നിലവാരമില്ലാത്ത കഴിഞ്ഞ പോസ്റ്റ്?!!!..
  ശരിയാണ്‌..ഒരമ്മയുടെ എല്ലാ മക്കളും ഒരു പോലെ അല്ല എന്ന് പറയും പോലെ എല്ലാ പോസ്റ്റുകളും ഒരുപോലെ ആവില്ലല്ലൊ..ആവുകയും അരുത് ല്ലെ?
  പിന്നെ വയനക്കാരുടെ അഭിരുചിയും വ്യത്യസ്തമാണെന്ന വസ്തുതയും മറക്കുന്നില്ല..]

  കഥ നന്നായി.. കാലപ്പഴക്കം കഥയുടെ മേന്മ കൂട്ടിയതെ ഉള്ളു..ആശംസകൾ...ഇനിയും നല്ല കഥകൾ പിറക്കട്ടെ..കാത്തിരിക്കുന്നു...

  ReplyDelete
 59. വിരുന്നുകാരനായി വരുന്ന പ്രതിസന്ധികളെക്കാളുള്ളത് ക്ഷണിച്ചു വരുത്തുന്ന പ്രതിസന്ധികളാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 'മണിചെയിന്‍'ഇതിനൊരു ഉദാഹരണം.

  ReplyDelete
 60. ചിലത് കാലാതിവര്‍ത്തിയാണ്.

  ReplyDelete
 61. അന്ന് പിച്ച ചട്ടിയും ഇന്ന് വലയും…പിച്ചക്കാരൻ മീൻപിടുത്തക്കാരനായി…

  ReplyDelete
 62. ഇസ്മായിലിക്കാ, എന്തേ ഒരു വിശദീകരണം കൊടുക്കാത്തത്?

  പതിവിനു വിപരീതമായി അന്ന് പാത്രത്തില്‍ വന്നുവീണത്‌ എല്ലും തോലുമായ രണ്ടു മനുഷ്യശരീരങ്ങള്‍ മാത്രം! അടുത്ത് ചെന്ന് ഈര്‍ഷ്യയോടെ സൂക്ഷിച്ചുനോക്കി. എവിടെയോ കണ്ടുമറന്ന മുഖങ്ങള്‍! ഇത് വ്യക്തമാക്കാമോ?

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.