June 21, 2011

അയ്യോ ...ഞാന്‍



അയാള്‍ വരാന്തയില്‍ പത്രം വായിച്ചിരിക്കേ, അടുക്കളയില്‍ നിന്നൊരു പൊട്ടിത്തെറി..നിലവിളി..
ഓടിച്ചെന്നപ്പോളയാള്‍ കാണുന്നത് ഭാര്യയെ വിഴുങ്ങുന്ന അഗ്നിഗോളം!!!
ഒരു നിമിഷത്തിന്റെ അമ്പരപ്പിന് ശേഷം അയാള്‍ അലറി..
"എടീ.. പൊള്ളിയാല്‍ പുരട്ടുന്ന ആ ലോഷന്‍ നീ എവിടെയാ വച്ചിരിക്കുന്നത്? ... എന്റെ കാല്‍വെള്ള പൊള്ളി"


71 comments:

  1. This comment has been removed by the author.

    ReplyDelete
  2. കഥയില്‍ ചോദ്യം പാടില്ലല്ലോ

    ReplyDelete
  3. എന്തോ ഒരു സുഖം തോന്നീല ഇക്കാ..

    ReplyDelete
  4. ലോഷൻ തേച്ചിട്ടുവേണം ഒരു പെണ്ണുകാണാൻ പോകാൻ..!!

    ReplyDelete
  5. അല്ല പിന്നെ!




    പക്ഷേ കഥ?
    ആ!

    ReplyDelete
  6. അതിശയോക്തിയുടെ ആധിക്യം അനുഭവപ്പെട്ടു.

    ReplyDelete
  7. തണലിന്റെ കേട്ട്യോള്‍ സൂക്ഷിച്ചോ...

    ReplyDelete
  8. ഇത്രയേറെ സ്വന്തം കാര്യം മാത്രം നോക്കുന്ന ഒരു കാലം വരുമോ? എന്തായാലും ഇപ്പോഴില്ല. ഭാഗ്യം.

    ReplyDelete
  9. അല്പം അതിശയോക്തിയില്ലേ എന്നൊരു തോന്നൽ.

    ReplyDelete
  10. താടി കത്തുമ്പോള്‍ ബീഡി കത്തിച്ചവരെ പറ്റി കേട്ടിട്ടുണ്ട്. ഇതല്പം കടന്നു പോയില്ലേ എന്ന് ഈ ഉള്ളവനൊരു ശങ്ക..

    ആ ആ ആ പൊള്ളുന്നു.

    .

    ReplyDelete
  11. കൈവെള്ള പൊള്ളിയില്ലെ?

    ReplyDelete
  12. ലോഷന്‍ അന്വേഷിക്കുന്നതിനിടയിലാണോ ഒരു അഗ്നിഗോളം!

    ReplyDelete
  13. ഇയാള്‍ക്കെന്തോ കുഴപ്പമുണ്ട്. തീര്‍ച്ച..!!!!
    ആട്ടെ, തണലേ.... ഇയാളെ എത്ര നാളായിട്ടറിയാം.?

    ReplyDelete
  14. ചെങ്ങായിക്ക് പെട്ടെന്ന് പിരാന്തായിക്കാണും.

    ReplyDelete
  15. സ്വാര്‍ത്ഥന്‍.
    ഇയാള്‍ടെ കൂടെ ജീവിക്കുന്നതിനും ഭേദം മരിക്കുന്നതു തന്നെയാണ്‌.

    ReplyDelete
  16. കാല്‍വെള്ള പൊള്ളിയത് എങ്ങനെ ആണ്,തീ വിഴുങ്ങുന്നതിനിടയില്‍ ഒരു ചവിട്ടും കൂടി കൊടുത്തോ...........

    ReplyDelete
  17. അവന്‍ മരിച്ചാലും വേണ്ടില്ല ഞാന്‍ സുഖമായിരുന്നാല്‍ മതിയെന്ന മനോഭാവത്തിനെതിരെ ഒരു കുഞ്ഞു പ്രതീകാത്മകകഥ...അല്ലേ തണലേ? ആദ്യവായനയില്‍ അതിശയോക്തി എന്ന് തോന്നിപ്പിക്കുന്ന വാക്കുകള്‍

    ReplyDelete
  18. പെണ്ണ് കാണാന്‍ പോകുമ്പോള്‍ അടിക്കുന്ന സ്പ്രേകൂടി ചോദിക്കാമായിരുന്നു

    ReplyDelete
  19. ഞാന്‍ കേട്ട ഒരു കഥ (ഓര്‍മ്മയില്‍ നിന്ന്)

    ഭാര്യയ്ക്ക് അസുഖം കാരണം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ഒരു പോള കണ്ണടയ്ക്കാതെ രണ്ടു ദിവസം ഭാര്യയുടെ കൂടെ ഉണ്ടായിരുന്നു.രണ്ടാം ദിവസം അവര്‍ മരിച്ചു.അയാള്‍ ശവസംസ്കാരത്തിന് ശേഷം വീട്ടില്‍ തിരിച്ചെത്തി. കരഞ്ഞു കരഞ്ഞു അയാള്‍ക്ക്‌ ജലദോഷം പിടിച്ചു. മരുന്നിനായി അയാള്‍ അലമാര തുറന്നു. അതില്‍ ജലദോഷത്തിന്റെ മരുന്ന് ഉണ്ടായിരുന്നു. കൂടെ ഭാര്യയുടെ കുറിപ്പും."എനിക്കറിയാം ഒരുപാട് കരഞ്ഞാല്‍ നിങ്ങള്ക്ക് ജലദോഷം പിടിക്കുമെന്നു"
    നിങ്ങളുടെ എഴുത്ത് എന്നും എനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ട് .ഇതിലും ഇഷ്ടക്കുറവില്ല. ആശയത്തോട് മാത്രം വിയോജിക്കുന്നു.
    അത് പറയാന്‍ മാത്രം മുകളില്‍ പറഞ്ഞ കഥ പകര്‍ത്തി . ആശംസകള്‍

    ReplyDelete
  20. അനുഭവമല്ലോ ഗുരു..
    പാവം ഫാര്യക്ക് പൊള്ളീലല്ലോ?..

    ReplyDelete
  21. സ്വാര്‍ത്ഥ്മായ ഈ ലോകത്ത് ഇതൊക്കെ നടക്കില്ല എന്നു നമുക്കുറപ്പിക്കാന്‍ കഴിയുമോ .. എല്ലാം എനിക്ക് മാത്രം സ്വന്തം എന്ന കുടുസ്സായ മനോഭാവത്തോടെ ജീവിക്കുന്ന ഇന്നത്തെ സമൂഹത്തിനു നേരെ ഒരു ചൂണ്ടു പലക . ചിന്തിപ്പിക്കുന്ന ഒരാശയം വായനക്കാരില്‍ എത്തിക്കാന്‍ ഈ മിനിയിലൂടെയും താങ്കള്‍ക്ക് സാധിച്ചിരിക്കുന്നു... ആശംസകള്‍..

    ReplyDelete
  22. അത്രയ്ക്ക് വേണായിരുന്നോ?

    ReplyDelete
  23. ഒരു തമാശ പോലെ എടുത്താല്‍ ഈ കഥ ഓക്കേ.

    ReplyDelete
  24. ഈശ്വരാ......... !!

    ReplyDelete
  25. ഇങ്ങനെയുള്ള കഥകളെഴുതിയാല്‍ ചിക്കന്‍ പോക്സ് പിടിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ!

    ReplyDelete
  26. അൽഭുതമില്ല. ഇതും കണ്ടിട്ടുണ്ട്.......അതുകൊണ്ട് മിനിക്കഥ എന്ന് വിളിയ്ക്കുന്നില്ല. അതൊരു മനുഷ്യജന്മത്തിന്റെ മിനി ജീവിതമായിരുന്നു.
    കൂടുതൽ ഒന്നും പറയാനില്ല്ല.

    ReplyDelete
  27. ഇസ്മയിലെ ഇതില്‍ നര്‍മ്മത്തിനു പകരം ഒരുപാടു കാര്യങ്ങളുണ്ട്. അഭിനന്ദനങ്ങള്‍. ഇത്രയും വരികളില്‍കൂടി എത്ര ആശയങ്ങളാണ് പുറത്തു കൊണ്ടുവന്നത്.

    ReplyDelete
  28. മിനികഥ ആണേലും കാമ്പുള്ള കഥ..അതിശയോക്തി തോന്നാമെങ്കിലും സ്വാര്‍ത്ഥതാല്പര്യങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുക്കുന്നവര്‍ക്ക് ഒരു നല്ല സന്ദേശം ആയി കാണാം.. അഭിനന്ദനങ്ങള്‍..

    ReplyDelete
  29. ഇങ്ങനെയുള്ളവരും ഉണ്ട് സമൂഹത്തില്‍...എന്നാലും...

    ReplyDelete
  30. അമ്പമ്പട ഞാനേ !..

    ReplyDelete
  31. അയാളുടെ ചോദ്യം കേട്ട് അമ്പരന്നു.

    ReplyDelete
  32. സ്വാര്‍ത്ഥന്‍ ആയ മനുഷ്യ രൂപം

    ReplyDelete
  33. കൊറച്ചു കൂടിപ്പോയില്ലേ .... ?

    ReplyDelete
  34. സ്വാര്‍ഥത നിറഞ്ഞ ലോകം..

    ReplyDelete
  35. ഞാന്‍...... ithilum valya comment ee kadhaykk venda!!:)

    ReplyDelete
  36. ഇക്കഥ വായിച്ചു എന്റെ മേലാസകലം പൊള്ളി. ഇത്രങ്ങട്ടു വേണ്ടീനോ ?
    കഥയാണല്ലോ അല്ലെ!

    ReplyDelete
  37. ഇതിനെയാണ് പുര കത്തുമ്പോ വാഴ വെട്ടുക എന്ന് പറയുന്നത് :-)

    ReplyDelete
  38. swaarthatha.

    cheruthanenkilum valiya aashayam
    abuammar

    ReplyDelete
  39. കമന്റുകള്‍ വായിച്ചു ഉള്ളു പോള്ളുന്നോ അതോ തണുക്കുന്നോ ? :)

    ReplyDelete
  40. ഇത്രയും ക്രൂരത ഉണ്ടാവുമോ..? എന്തോ തല കറങ്ങുന്നു....

    ReplyDelete
  41. This comment has been removed by the author.

    ReplyDelete
  42. വായിച്ചു.ഇവിടെ കുറെ പേര്‍ പറഞ്ഞത് പോലെ കുറച്ചു കൂടിപ്പോയോ എന്നൊരു സംശയം എനിയ്ക്കും......

    ReplyDelete
  43. ഇതില്‍ നിന്നാണ്
    "ഭാര്യ കത്തുമ്പോള്‍ ലോഷന്‍ തപ്പുക എന്ന ചോല്ലുണ്ടായത് "

    ReplyDelete
  44. ഇതു കലക്കി...

    ReplyDelete
  45. ഇതു കലക്കി...

    ReplyDelete
  46. ഏതു ലോഷന്‍ ആണെന്ന് പറഞ്ഞോ?

    ReplyDelete
  47. അവതരണത്തില്‍ വന്ന ഏതോ ഒരു പാളിച്ച , എന്നെപ്പോലോത്ത ആളുകള്‍ക്ക് ചെറിയൊരു വശപ്പിശക് തോന്നുന്നു.

    ReplyDelete
  48. ഹ്ഹ്ഹ്ഹ്ഹ്ഹ് കൊള്ളാം

    എന്ന് ചെറുത് പറയില്ല. ഇതിച്ചിരി ഓവറായിപോയി.
    എല്ലാത്തിനേം പോസറ്റീവായി എടുത്ത് ചിന്തിച്ച് എഴുത്തുകാരന്‍ മനസ്സാ വാചാ കരുതിയിട്ടില്ലാത്ത നല്ല അര്‍ത്ഥം കൂടി സൃഷ്ടിക്ക് ചാര്‍ത്തികൊടുക്കുന്ന അഭിപ്രായങ്ങള്‍ പലയിടത്തും കണ്ടിട്ടുണ്ട്. അത് വായിക്കുന്നവരുടെ മനസ്സിലെ നന്മ! അതിനെ മുതലെടുക്കുന്ന ഒരു പോസ്റ്റാണോ ഇത്!!? ഏ....യ് തണല് അത്തരക്കാരനല്ലെന്നറിയാം :)

    അപ്പൊ തിരക്കൊഴിഞ്ഞ് നല്ല കഥകളുമായി വീണ്ടും കാണാം ട്ടാ :)

    ReplyDelete
  49. ഹ്ഹ്ഹ്ഹ്
    അമ്പട ഞാനേ..!

    ReplyDelete
  50. വീട്ടിലേക്കു ആദ്യമായി കയറിവരുമ്പോള്‍ നവവധു അമ്മായിഅമ്മക്ക് തീപെട്ടിയും മണ്ണെണ്ണയും സംമാനിക്കുന്നത പാറക്കടവിന്റെ മിനിക്കഥ വായിച്ചതായി ഓര്‍ക്കുന്നു.
    ലോകത്തെവിടെയും ഇങ്ങനെ സംഭവിച്ചതായി കേട്ടിട്ടുണ്ടോ?
    അതുപോലെ ഇവിടെയും കഥയിലെ വരികള്‍ക്കിടയില്‍ വായിച്ചാല്‍ ഒരു ചൂണ്ടുപലക കാണുന്നില്ലേ?
    എല്ലാ കഥകളും സംഭവിക്കുന്നതാകുമോ ,ആലോജിക്കെണ്ടാതാണ്

    ReplyDelete
  51. This comment has been removed by the author.

    ReplyDelete
  52. ഹ ഹാ ,വായിച്ചതു പത്രമായത് നന്നായി ..വല്ല ബ്ലോഗും എഴുതി കൊണ്ടിരിക്കുമ്പോഴാണെങ്കില്‍ ...? സേവ് ചെയ്യാനോടിയെനെ .....!

    ReplyDelete
  53. ഇതൊരു നര്‍മ കഥ ആയിട്ട്
    കണ്ടാല്‍ നന്നായി ....


    സാഡിസ്റ്റ് ആയ ഒരു പുരുഷന്‍ എന്ന് കൂട്ടിയാല്‍ ... അവിടെ ലോഷന്‍ നര്‍മം പാളി ....


    സ്വാര്‍ഥന്‍ ആയ ഭര്‍ത്താവ് എന്ന്
    കരുതിയാല്‍ അത് തുറന്നു പറഞ്ഞപ്പോള്‍
    അവിടെ അതിശയോക്തി ആയി ...


    അപ്പോപ്പിന്നെ നര്‍മം എന്നങ്ങു ഉറപ്പിച്ചു

    ഞാന്‍ ...തണലെ ...ഇത് പോര .ഈ തണലില്‍
    വിശ്രമിക്കാന്‍ ...ഇനിയും

    പോരട്ടെ ...

    ReplyDelete
  54. njan chirichu mannu kappi

    ReplyDelete
  55. സ്വാർത്ഥൻ

    ReplyDelete
  56. പഠിച്ചതേ പാടൂ എന്ന് മാത്രമായും ഈ മിനി വായിക്കാം എന്ന് തോന്നുന്നു. ഭാര്യ മരണപ്പെട്ടതിനു ശേഷവും ദിനചര്യകൾക്കിടയിൽ അറിയാതെ ഭാര്യയുടെ സഹായം തേടുന്നത് പോലെ..

    ReplyDelete
  57. bhaaryamaar sookshikkukaa!!!!!!

    ReplyDelete
  58. ഇതാണ്‌ ലോകം..ആരും ആരേയും സ്നേഹിക്കുന്നില്ല..എല്ലാവരും സ്വന്തത്തെ മാത്രമാണ്‌ സ്നേഹിക്കുന്നത്.. സ്വർത്ഥതക്ക് വേണ്ടി മാത്രം മറ്റുള്ളവരെ സ്നേഹിക്കുന്നു...nice thought..

    ReplyDelete
  59. ചിരിപ്പിച്ചു എന്ന് ഉറപ്പിച്ചു പറയാം. "ഞാനാ"രാ മോന്‍. പിന്നെ ചില കാര്യങ്ങള്‍ പറയാന്‍ അല്പം അതിശയോക്തിയാവാം. നീയും ഞാനും എന്ന മിഥ്യയില്‍നിന്ന് എന്‍റെ കാല്‍വെള്ള എന്ന "സത്യ"ത്തിലെക്കുള്ള ദൂരം.

    ReplyDelete
  60. @@
    ഇത് കഥയല്ല. ജീവനില്ലാത്ത കുറച്ചു വരികള്‍മാത്രം. പണ്ട് പത്രത്തില്‍ വന്നതൊക്കെ പോസ്റ്റിത്തീര്‍ന്നോ ഭായീ!

    ((എഴുതാന്‍വേണ്ടി എന്തെങ്കിലും പടച്ചുണ്ടാക്കുക എന്ന തിയറിയുള്ള ചിലര്‍ ഈയിടെയായി ബ്ലോഗില്‍ അധികരിക്കുന്നുണ്ടോ എന്നൊരു (മൂത്ര)ശങ്ക!
    നാലും അഞ്ചും വരികളില്‍ കഥകള്‍ ഒതുക്കണമെന്നു 'നിര്‍ബന്ധമുള്ള'വരുടെ പോസ്റ്റുകള്‍ കാണുമ്പോള്‍ സഹതാപം തോന്നുന്നു. കഷ്ട്ടം!))

    **

    ReplyDelete
  61. അടുക്കളയിൽ പൊട്ടിത്തെറി വന്നതു കുറ്റമല്ല.അയാളുടെ കൂടെ ജീവിക്കുന്നതിലും ഭേദം ഇതു തന്നെ.

    ReplyDelete
  62. കാമ്പുള്ളൊരു കുഞ്ഞികഥ...
    ഓഫ്‌:- ഞാനങ്ങിനെയല്ല എന്നുപറയാനാണല്ലോ നമുക്കിഷ്ടം...ഞാനും!!?.

    ReplyDelete
  63. പൊള്ളിച്ചു!

    ReplyDelete
  64. ഇസ്മായില്‍ ഭായി ഗ്യാസിന് എതിരാണോ ?? പോസ്റ്റ്‌ മുഴുവന്‍ ഗ്യാസ്‌ ആണല്ലോ ..


    കുഞ്ഞിക്കഥ വളരെ ഇഷ്ട്ടപ്പെട്ടു..ചിന്ടിപ്പിക്കുന്ന നല്ലൊരു പോസ്റ്റ്‌

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.