April 18, 2013

'നരകക്കോഴി' ഇറങ്ങുന്നു.തന്റെ രചനകള്‍ പുസ്തകമാവുന്നു എന്നത് ഏതൊരു ബ്ലോഗറെ സംബന്ധിച്ചോളവും അനല്പമായ സന്തോഷം ഉളവാക്കുന്നതാണ് . എഴുത്തിലെ എല്ലാ ബാലാരിഷ്ഠതകളും ഉള്‍ക്കൊണ്ടുതന്നെ, 'തണലില്‍' പോസ്റ്റിയതും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായ 35ഓളം കഥകള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം ഇറങ്ങുന്നു . "നരകക്കോഴി" . 2013 ഏപ്രില്‍ 21 നു തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌ മീറ്റില്‍ ഇത് പ്രകാശനം ചെയ്യപ്പെടുന്നു.

എന്റെ വായനക്കാര്‍ എന്നേക്കാള്‍ വിവരമുള്ളവര്‍ ആണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട് . അത് കൊണ്ട്തന്നെ , ഈ പുസ്തകം നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ , മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക  വായിക്കാന്‍ കൊടുക്കുന്നപോലെയാണ് എനിക്കനുഭവപ്പെടുന്നത് .

പ്രിയ വായനക്കാരുടെ ഇതുവരെയുള്ള അകമഴിഞ്ഞ അഭിപ്രായ നിര്‍ദേശ വിമര്‍ശനങ്ങള്‍ മേലിലും ഉണ്ടാകുമെന്ന് പ്രത്യാശയുണ്ട്. കാശ് കൊടുത്തു വാങ്ങിയാലത് നഷ്ടക്കച്ചവടമാകുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും വായനക്കാരെ നിരാശപ്പെടുതാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു.
ഒപ്പം .....
വിയര്‍പ്പ് ഒഴുക്കിയും കണ്ണീരു കുടിച്ചും ഗള്‍ഫില്‍  എരിഞ്ഞോടുങ്ങുന്ന   അസംഖ്യം 'നരകക്കോഴി'കള്‍ക്ക് വേദനയോടെ ഒരിറ്റു കണ്ണുനീര്‍ ഈ പുസ്തകത്തില്‍ അര്‍പ്പിക്കുന്നു.

88 comments:

 1. നരകക്കോഴി നാട്ടിലിറങ്ങുന്നു...!!!

  ReplyDelete
 2. കുറെ നാളുകൾക്ക്‌ ശേഷമാണ് ഇവിടം സന്ദർശിക്കുന്നത്... കാണുന്നത് നരകക്കോഴിയും.. :)
  അഭിനന്ദനങ്ങൾ

  ReplyDelete
 3. അഭിനന്ദനങ്ങള്‍...

  ReplyDelete
 4. എല്ലാ ഭാവുകങ്ങളും നേരുന്നു.
  ഓരോ എഴുത്തുകാരനും ഏറ്റം സന്തോഷിക്കുന്ന നിമിഷമാണ് തന്‍റെ സൃഷ്ടി പുസ്തകമായി വെളിച്ചം കാണുന്ന നിമിഷം.
  എഴുത്തിന്റെ ലോകത്ത് ഇനിയും ഒരുപാട് ഉയരങ്ങളിലെത്തുവാന്‍ ഇതൊരു ചവിട്ടു പടിയാകട്ടെ എന്നാശംസിച്ചു കൊള്ളുന്നു.

  ReplyDelete
 5. അഭിനന്ദനങ്ങൾ നരകക്കോഴി

  ReplyDelete
 6. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷമുള്ള കാര്യമാണ് തന്‍റെ രചന പുസ്തകമാവുക എന്നുള്ളത് ...ബ്ലോഗ്‌ വായിക്കാന്‍ കഴിയാത്തവര്‍ക്കും ഇനി ഈ അനുഗ്രഹീത എഴുത്തുകാരന്‍ സ്വന്തമാകട്ടെ...
  ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ ഇക്കാ... ഒപ്പം ആശംസകളും പ്രാര്‍ത്ഥനയും...!!

  ReplyDelete
 7. എപ്ലും ഒപ്പണ്ട് ട്ടാ ഇസ്മൂ ഭായ്‌ :)
  ഒരു കോപ്പി അഡ്വാന്‍സ്‌ ബുക്കിംഗ്!

  ReplyDelete
 8. പുസ്തകത്തെ കുറിച്ച് നേരത്തെ തന്നെ ലീലടീച്ചര്‍ വഴി അറിഞ്ഞിരുന്നു.. നരകകോഴിക്ക് ആശംസകള്‍.. ഈ നരകക്കോഴി നാട്ടില്‍ എല്ലാവരുടെയും മനസ്സ് കീഴടക്കട്ടെ എന്ന് ആശംസിക്കുന്നു.. പുസ്തകത്തിന്റെ കവര്‍ ചിത്രം ഞാന്‍ എടുക്കുന്നുണ്ട്. പുസ്തകവിചാരത്തില്‍ അപ്‌ഡേറ്റ് ചെയ്യാം.. റിവ്യൂകള്‍ കിട്ടും മുറക്ക് അയച്ചു നല്‍കുക..


  ഓഫ് : ഒരു കാക്ക കുറച്ച് മുന്‍പ് പറന്നുതുടങ്ങിയിരുന്നു.. പ്രത്യേകിച്ച് ആരും ഇത് വരെ പറത്തിവിട്ടില്ല എന്നേയുള്ളൂ.. :) തുഞ്ചന്‍ പറമ്പില്‍ കാണാം എന്ന് കരുതട്ടെ.. കോഴിക്കും കാക്കക്കും..

  ReplyDelete
  Replies
  1. കാക്കയെ പ്രത്യേകിച്ച് ആരും ഇത് വരെ പറത്തിവിട്ടിട്ടില്ല എന്ന് പറയരുത് മനോ ..കാക്കയ്ക്കും കോഴിക്കും ആശംസകള്‍

   Delete
  2. കാക്കയും കോഴിയും പോരട്ടേയ്......

   Delete
 9. അഭിനന്ദനങ്ങള്‍...
  എല്ലാ ഭാവുകങ്ങളും നേരുന്നു.
  തുഞ്ചന്‍ പറമ്പില്‍ കാണാം എന്ന് കരുതന്നു......

  ReplyDelete
 10. ഒരു സഹബ്ലോഗറുടെ പുസ്തകം കൂടി പുറത്തിറങ്ങുന്നു എന്നറിഞ്ഞതില്‍ വളരെവളരെ സന്തോഷം.
  ഖത്തറിലെ പ്രകാശനം നമുക്ക്‌ കെങ്കേമമാക്കണം.

  ആശസകള്‍.....

  ReplyDelete
 11. എന്റെ വായനക്കാര്‍ എന്നേക്കാള്‍ വിവരമുള്ളവര്‍ ആണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട് . ഇതു നന്നായി ..നരക കോഴി ഇറങ്ങട്ടെ ..ആശംസകള്‍ സന്ധോഷ മായി

  ReplyDelete
 12. അഭിനന്ദനങ്ങൾ ..........


  ReplyDelete
 13. അഭിനന്ദനങ്ങൾ ..........

  ReplyDelete
 14. അഭിനന്ദനങ്ങൾ,,,,,,,,,

  ReplyDelete
 15. ആശംസകള്‍ ഇക്കാ .... കോഴി വരട്ടെ

  ReplyDelete
 16. ഒരായിരം, അല്ല ആയിരമായിരം ഭാവുകങ്ങൾ .. തീര്ച്ചയായും പുസ്തകം കാശ് കൊടുത്തു തന്നെ വങ്ങും ഇക്കാ...

  ReplyDelete
 17. ABINANDHANANGAL.........

  ReplyDelete
 18. ORAYIRAM ABHINANDHANAGAL........

  ReplyDelete
 19. സന്തോഷം.. ആശംസകള്‍

  ReplyDelete
 20. നന്നായി വിറ്റ് പോകട്ടെയെന്നും അടുത്ത എഡിഷൻ എത്രയും പെട്ടെന്ന് അച്ചടിക്കാൻ ഇടവരട്ടെ എന്നും ആശംസിക്കുന്നു. അതോടൊപ്പം ഒരു കോപ്പി ബുക്ക് ചെയ്യുന്നു. തുഞ്ചൻ പറമ്പിൽ നിന്ന് വാങ്ങിച്ചോളാം.

  ReplyDelete
 21. എല്ലാ ഭാവുകങ്ങളും :) ഇനിയും ഒരുപാട് പുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയട്ടെ :)

  ReplyDelete
 22. എല്ലാവിധ ആശംസകളും...ഇനിയും ഉയരങ്ങളിലേക്ക് പറക്കാന്‍ കഴിയട്ടെ... ഒരു ബുക്ക് ഞമ്മക്കും..

  ReplyDelete
 23. Bhayya othiri santhosham aayi..
  Best wishes.....

  ReplyDelete
 24. നരകക്കോഴി ഒരു കലക്ക് കലക്കട്ടെ

  ആശംസകള്‍

  ReplyDelete
 25. അഭിനന്ദനങ്ങൾ..

  ReplyDelete
 26. അഭിനന്ദനങ്ങൾ....
  പറ്റിയാൽ തുഞ്ചൻ പറമ്പിൽകാണാം

  ReplyDelete
 27. അഭിനന്ദനങ്ങള്‍ ......

  ReplyDelete
 28. ما شا الله , مبروك يا إسماعيل

  ReplyDelete
 29. nannayi. ellavidha asamsakalum

  ReplyDelete
 30. അഭിനന്ദനംസ് ...
  അപ്പോൾ ഡെസ്ക് ടോപ്പിൽ
  നിന്നും ബുക്ക് ഷെൽഫിലേക്കു കയറ്റം
  കിട്ടി അല്ലേ ...നാട്ടിലിനി വരുമ്പോൾ ഈ
  എൽ.പി മാഷ് (പ്രൊ:അല്ല )ഈ കളികുടുക്ക വാങ്ങിച്ചോളാ‍ാം ട്ടാ

  പിന്നെ ബൂലോകത്തിലും ഇടക്കൊക്കെ വന്ന് ...
  ഈ നരകക്കോഴിയോട് കൊത്തി പറുക്കുവാൻ പറയണേ

  ReplyDelete
 31. ആശംസകള്‍...............,.............

  ReplyDelete
 32. Wish you all the best Ismail bhayee!

  ReplyDelete
  Replies
  1. by Noushad Akampadam - entevara.com

   Delete
 33. അഭിനന്ദനങ്ങളും ആശംസകളും ഇസ്മായില്‍ ഭായ് ...

  ReplyDelete
 34. വളരെ സന്തോഷം.അഭിനന്ദനങ്ങള്‍

  ReplyDelete
 35. Dear Ismail sab,
  Really happy to hear this happy news.
  It is notthat much simple but something great.
  All the best wishes

  ReplyDelete
 36. അഭിനന്ദനങ്ങൾ.. ഒന്ന് വാങ്ങി തിന്നാൻ അല്ലാ വായിക്കാൻ ശ്രമിക്കാം..

  ReplyDelete
 37. കാക്കയും കോഴിയും ബ്ലോഗിൽ നിന്ന് അനന്തമായ ആകാശത്തിലേക്ക് പറക്കുന്ന കാഴ്ച അതിമനോഹരം,, ആശംസകൾ

  ReplyDelete
 38. adress thannal book ayakkumo? vpp okke aayittu ... enik blog metinu varaan pattillalo... athaaningane chodichath...

  ineem book varatte dharalamayi ennaasamsichukond....

  ReplyDelete
 39. നരകക്കോഴി ഇറങ്ങുന്നെന്നറിഞ്ഞതില്‍ സന്തോഷം. പഴയ പോലെ ബ്ലോഗില്‍ സജീവമല്ലാത്തതിനാലും മീറ്റില്‍ പങ്കെടുക്കാത്തതിനാലും എന്റെ ആശംസകള്‍ ഇതിലൂടെ അറിയിക്കട്ടെ.സൌകര്യപ്പെടുമെങ്കില്‍ വീണ്ടും കാണാന്‍ ശ്രമിക്കുക. അപ്പോ ഒരു കോപ്പി കയ്യില്‍ വെക്കുന്നതും നന്നായിരിക്കും [?]

  ReplyDelete
 40. Ashamsakal, Prarthanakal, Abhinanthanangal....!

  ReplyDelete
 41. കണ്ടപ്പോഴും വിളിക്കുമ്പോഴും ഒന്നും പറഞ്ഞില്ലല്ലോ കുറുംമ്പാ..ഇനി ഈ നരകത്തിലെ ചുട്ട കോഴിയെ ഇവിടെ നമുക്ക് പറപറത്തണം, കോപ്പി എപ്പോ കിട്ടും ..!എല്ലാ വിധ ഭാവുകങ്ങളും നേരത്തെകൂട്ടി നേരുന്നു.

  ReplyDelete
 42. This comment has been removed by the author.

  ReplyDelete
 43. നരകക്കോഴി ഇറങ്ങുന്നെന്നറിഞ്ഞതില്‍ സന്തോഷം...അഭിനന്ദനങ്ങള്‍!
  www.muttayitheru.blogspot.com

  ReplyDelete
 44. https://www.facebook.com/photo.php?fbid=642630742419720&set=o.204788532951265&type=1&theater

  ReplyDelete
 45. പതിവു പോലോത്ത മെയിൽ ആണെന്ന് കരുതി പിന്നെ വായിക്കാമെന്നു വെച്ചതാണ്.
  ബഹുമാന്യനായ സിദ്ധീഖ് തൊഴിയൂരിന്റെ അനുബന്ധം ആണ് ശ്രദ്ധയെ തിരിച്ചത് .
  ഇന്ന് ഞാൻ പതിവിലും സന്തോഷവാനാണ്. ബ്ലോഗിംഗ് വഴിയിൽ എന്നെ കൈപിടിച്ചുയർത്തിയ ഇസ്മയിൽ കുറുമ്പടി ഒരു ഗ്രന്ഥകാരനാകുന്നു എന്നതിലെ സുഗന്ധം മനസിൽ തളം കെട്ടുകയാണ്..
  സർഗാത്മകതയുടെ കുളിരും അനുഭവങ്ങളുടെ ചൂടും ചേർന്ന് ഒരു സാഹിത്യ പൂമരം നമുക്കിടയിൽ തണൽ വിരിച്ചിരിക്കുന്നു എന്നത് അസൂയാപൂർവമല്ലാതെ സ്മരിക്കാൻ വയ്യ!
  അകലെയാണെങ്കിലും ഒന്നാലിംഗനം ചെയ്യട്ടെ ..

  ReplyDelete
 46. ഒരു പോസ്റ്റിന്റെ അറിയിപ്പാകുമെന്ന് കരുതി..കുറച്ച് നര്‍മ്മം ആസ്വദിക്കലോ എന്നു കരുതി തുറന്നു...ഈ ക്ഷണവും ഒട്ടും മോശമായില്ല..മലയാളം പ്രഫസ്സര്‍ക്ക് കളിക്കുടുക്ക വായിക്കന്‍ കൊടുക്കുന്ന പോലെ ..പ്രയോഗം അസ്സലായി..പിന്നെ ഏതൊരെഴുത്തുകാരനും ആ ചിന്ത ഉണ്ടായിരിക്കും ..വായനാക്കാര്‍ എഴുത്തുകാരേക്കാള്‍ ബുദ്ധിയുള്ളവര്‍ എന്നത്...ഈ പ്രഥമ സംരംഭത്തിനു എന്റെ എല്ലാ ഭാവുകങ്ങളും നേരുന്നു..എത്രയും പെട്ടെന്നു തന്നെ നരകക്കോഴിയുടെ രണ്ടാമത്തെ എഡീഷന്‍ ഇറങ്ങട്ടെ...!!!

  ReplyDelete
 47. നരക കോഴിക്ക് എല്ലാ ആശംസകളും നേരുന്നു ...നമ്മള്‍ പ്രവാസികള്‍ക്ക് പറഞ്ഞ സമയത്ത് നാട്ടില്‍ എത്താന്‍ കഴിയാറില്ല എന്നത് പകല്‍ പോലെ വ്യക്തമാണല്ലോ ....എന്തായാലും നാട്ടുകാരനും,കൂട്ടുകാരനുമായ ഇസ്മയില്‍ കക്ക് ഒരായിരം അഭിനന്ദനങ്ങള്‍ ...ഇനിയും ഇത് പോലെയുള്ള സംരംഭങ്ങള്‍ ഉണ്ടാവട്ടെ .....നല്ല കാര്യങ്ങള്‍ കല്ലില്‍ കൊത്തിയ ചിത്രം പോലെയാണ് .......

  ReplyDelete
 48. All the best and congrats. Expecting more wonderful creations from your side

  ReplyDelete
 49. എല്ലാവിധ ഭാവുകങ്ങളും !പുസ്തകം തുഞ്ചന്‍ പറമ്പില്‍ നിന്നും വാങ്ങാന്‍ പറ്റിയില്ല.ഞാന്‍ ഉച്ചക്ക് മുമ്പേ പോന്നു.പുസ്തകം എവിടെ നിന്നു വാങ്ങിക്കാന്‍ പറ്റുമെന്ന് അറിയിക്കുമല്ലോ .എന്‍റെ email id-nmkibmblog@gmail.com
  അകം നിറഞ്ഞ അഭിനന്ദനങ്ങളോടെ .....

  ReplyDelete
 50. അഭിനന്ദനങ്ങൾ.ഇത് വരെ തണലില്‍ ഇത്തിരി നേരം ഇരിക്കാന്‍ സാധിച്ചിട്ടില്ല. തുടക്കത്തിലെ ചില കുറിപ്പുകള്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. എല്ലാം വായിക്കാന്‍ ശ്രമിക്കാം. നരകക്കോഴികള്‍ പ്രസിദ്ധീകരിക്കാനുള്ള ഉദ്യമം അഭിനന്ദനാര്‍ഹം.

  ReplyDelete
 51. ആശംസകൾ
  എന്റെ നാട്ടുകാരന്,ഈ ബുക്ക് തീര്ച്ചയായും നാട്ടില എത്തിയിട്ടു വായിക്കും

  ReplyDelete
 52. ഒരായിരം അഭിനന്ദനങ്ങൾ ഇസ്മയിൽ

  "നരകക്കോഴി"ക്ക് നല്ല മാർക്കറ്റ്‌ ഉണ്ടാവട്ടെ എന്നാശംസിക്കുന്നു

  ആശംസകളോടെ........

  സസ്നേഹം

  ReplyDelete
 53. all the best dear....
  AK BijuRaj

  ReplyDelete
 54. എല്ലാവിധ ഭാവുകങ്ങളും, ആശംസകളും... പുസ്തകം Doha യില്‍ എത്തിയാല്‍ അറിയിക്കുമല്ലോ

  ReplyDelete
 55. മിനി.പി.സി28/5/13 10:23 AM

  സര്‍വ്വ നന്മകളും നേരുന്നു .പുസ്തകം സാഹിത്യലോകത്ത് വളരെയേറെ ചലനങ്ങള്‍ സൃഷ്ടിക്കട്ടെ എന്ന് ആശംസിക്കുന്നു .

  ReplyDelete
 56. എങ്ങനെയെങ്കിലും ഞാന്‍ ഒന്ന് ഒപ്പിക്കും ഉറപ്പാ ..

  ReplyDelete
 57. എല്ലാ വിധ ആശംസകളും നേരുന്നു.

  ReplyDelete
 58. ഭാവുകങ്ങള്‍
  തുടരൂ ഈ യാത്ര

  ReplyDelete
 59. വായന അടയാളപ്പെടുത്തുന്നു

  ReplyDelete
 60. SANTHOSHAM..............ORU COPY ENIKUM VENNAMAAYIRUNNU......SAEED DUBAI

  ReplyDelete
 61. സര്‍വ്വ നന്മകളും നേരുന്നു,,,

  ReplyDelete
 62. ഭാവുകങ്ങള്‍ നേരുന്നു,
  പുസ്തകം കണ്ടില്ല, കിട്ടിയാല്‍ നന്നായിരുന്നു,

  ReplyDelete
 63. ഈ നരകക്കോഴി ഇപ്പോൾ അരിഞ്ഞതെയുള്ളു..എല്ലാ ആശംസകളും

  ReplyDelete
 64. 'നരകക്കോഴി' യുടെ പ്രകാശനം ആഗ്രഹിച്ചതിലും ഭംഗിയായി നടന്നെന്നും പുസ്തകം വിചാരിച്ചതിലും കൂടുതൽ വിറ്റുപോകുന്നുണ്ടെന്നും വിശ്വസിക്കട്ടെ.

  'നരകക്കോഴിക്കും കർത്താവിനും എല്ലാ നന്മകളും നേരുന്നു.

  ReplyDelete
 65. Enikku oru copy kittiyillallo?

  ReplyDelete
 66. ഇസ്മായിൽക്ക ... ഒരായിരം അഭിനന്ദനങ്ങൾ. തണലില്‍ ഒത്തിരി നേരം ഇരിക്കാനും ആശ്വാസം കണ്ടത്താനും സാധിച്ചിട്ടിണ്ട് . കോപ്പി എപ്പോ കിട്ടും ...അല്ലെങ്ങിൽ വേണ്ട നാട്ടില പോയി കാശ്‌ കൊടുത്തു തന്നെ വാങ്ങിയേക്കാം . അപ്പോഴാ ആ വായനക്ക് ഒരു സുഖം കിട്ടൂ .. നരകക്കോഴികള്‍ പ്രസിദ്ധീകരിക്കാനുള്ള ഉദ്യമം അഭിനന്ദനാര്‍ഹം.

  സസ്നേഹം
  ആഷിക്ക് തിരൂർ

  ReplyDelete
 67. തണലിൽ ഇടയ്ക്ക് എപ്പോളോ അറിയാതെ വരികയാണു്ണ്ടായത്. അപ്പോൾ വായിച്ചിരുന്നു കഥകൾ ഒന്നുരണ്ടെണ്ണം. ഇതൊരു നല്ല വാർത്ത തന്നെ. നരകക്കോഴിയെ പ്രവാസം മണക്കുന്നു. അവതാരികയിൽ നിരക്ഷരൻ എഴുതിയ പോലെ എടുകൾക്കപ്പുറത്തുള്ള കഥാപ്രപഞ്ചത്തിലെ കാണാക്കാഴ്ചകൾക്കായി ഇത്തിരി ആകാംക്ഷ എന്റെയുള്ളിലും ഇല്ലാതില്ല. പ്രസിദ്ധീകരണത്തിനു ശേഷം ശേഷം ഓണ്‍ലൈനിൽ പുസ്തകം വാങ്ങാൻ കിട്ടുമോ എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു. ആശംസകൾ ഇസ്‌മായിൽ. സാഹിത്യലോകത്തിനു മുതൽക്കൂട്ടാവാൻ താങ്കളുടെ സൃഷ്ടികൾക്കാവട്ടെ. തീര്ച്ചയായും വായിക്കാം.

  ReplyDelete
 68. നരകക്കൊഴി കിട്ടി കണ്ടു വായിച്ചു. ചെറിയ ചെറിയ കഥകള്‍ ആയതിനാല്‍ തന്നെ എളുപ്പം വായിച്ചു തീര്‍ക്കാം എന്നതും, ലളിത ഭാഷ ഉപയോഗിച്ചതും വായനക്കാരെ പെട്ടെന്ന് തന്നെ പുസ്തകം മുഴുവനാക്കാന്‍ സഹായിക്കുന്നു. പുസ്തക നിരൂപണവും മറ്റും അറിവുള്ളവര്‍ പകരട്ടെ ഗ്രന്ഥകാരന് തിരയുടെ ആശംസകള്‍ !

  ReplyDelete
 69. ഞാൻ കഥാകാരന്റെ തുടക്കത്തിലുള്ള ചില കുറിപ്പുകൾ മാത്രമേ വായിച്ചിട്ടുള്ളൂ. അതിൽ ചില പോരായ്മകൾ ചൂണ്ടിക്കാണിച്ചിട്ടുള്ളതായാണ് ഓർമ്മ. എങ്കിലും നരകക്കോഴി വായിക്കണമെന്ന് ആഗ്രഹമുണ്ട്. എവിടെ ലഭിക്കും?.

  ReplyDelete
 70. അഭിനന്ദനങ്ങൾ.
  ഇനിയും താങ്കളുടെ ഒരുപാടു പുസ്തകങ്ങൾ ഉണ്ടാവട്ടെ.
  “മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക വായിക്കാന്‍ കൊടുക്കുന്നപോലെയാണ് “ ഉപമ ഇഷ്ടപ്പെട്ടു.

  ReplyDelete
 71. താമസിച്ചാണേലും അഭിനന്ദനങ്ങള്‍. സൂപ്പര്‍ പേരും കവറും.

  ReplyDelete
 72. നരകക്കോഴി വായിച്ചു. പുസ്തകപരിചയം ഇത് വരെ എഴുതിയിട്ടില്ല. ബന്‍ഡ്വിഡ്ത്തില്‍ ഒരുകാക്കക്കും നരകക്കോഴിക്കും പുസ്തകപരിചയം എഴുതി നോക്കണം എന്ന് വായിച്ച ഇടക്ക് കലശലായ ആഗ്രഹം ഉണ്ടായിരുന്നു. ശ്രമിച്ചതുമാണ്..പക്ഷെ, പിന്നീട് എന്തോ ഒട്ടും ശരിയാവുന്നില്ലെന്ന് തോന്നി . ആ പണി എനിക്ക് കഴിയില്ലെന്ന് മനസ്സിലായി. പുസ്തകങ്ങള്‍ ഉയരങ്ങളില്‍ എത്താന്‍ പ്രാര്‍തഥിക്കുന്നു.

  ReplyDelete
 73. കാണാൻ വൈകി.എങ്കിലും അഭിനന്ദനങ്ങൾ..

  ReplyDelete
 74. വൈകിയാണെങ്കിലും ആശംസകള്‍... :-)

  ReplyDelete
 75. ആകെ മൊത്തം ടോട്ടല്‍ ഒന്ന് ഓടിച്ചു നോക്കാം എന്ന് കരുതിയാണ് ഞാനീ തണലിലേക്ക്‌ ഒന്ന് കയറിയത്. ആദ്യം കണ്ണുടക്കിയത് തുമ്പി എഴുതിയ ആസ്വാദനത്തില്‍ ആണ്. അതൊരു ആവേശത്തിന് തിരി കൊളുത്തി.
  നേരെ കൃതികളിലേക്ക്‌..... ഒന്നൊന്നായി വായിച്ചു. ഓരോന്നിലും നമ്മള്‍ കണ്ടുമറന്ന, കാണുന്ന, അനുഭവങ്ങള്‍....
  നാട്ടിന്പുറവും, സാധാരണക്കാരന്റെ മാനസിക സംഘര്‍ഷങ്ങളും, നന്മയും, നൊമ്പരങ്ങളും.........

  പിന്നെ പുട്ടിനു തേങ്ങ ഇടുന്നപോലെ പഴന്ചോല്ലിന്റെയും, കൊച്ചു തമാശകളുടെയും അകമ്പടി. കൂടതെ നല്ല നല്ല ചിത്രങ്ങള്‍.......

  സത്യത്തില്‍ എന്റെ ഒരു ഔദ്യോഗിക ദിവസം മുഴ്വുനും ഞാന്‍ ഈ തണലില്‍ ആയിരുന്നു, ചിരിച്ചും, ചിന്തിച്ചും,ചില നേരങ്ങളില്‍ കണ്ണ് നിറഞും......

  ഒത്തിരി ഇഷ്ടപ്പെട്ടു,. പ്രതീക്ഷിക്കുന്നു....

  എല്ലാ ഭാവുകങ്ങളും.

  മോന്‍സി അലക്സാണ്ടര്‍

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.