December 16, 2009

ന്യൂ ഇയര്‍


എപ്പൊഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇംഗ്ലിഷ്  പഴഞ്ചൊല്ലുണ്ട്
" THE FIRST BREATHE IS BEGINNING OF THE LAST BREATH"
(ആദ്യ ശ്വാസം അവസാന ശ്വാസത്തിന്റെ ആരംഭമാണ് )
അങ്ങനെ നാം ഒരു വര്‍ഷത്തെ കൂടി ആര്‍ത്തിയോടെ ചാടിപ്പിടിക്കുന്നു !!!!!
അടുത്ത വര്‍ഷം  മുഴുവന്‍ നാം ഇവിടെത്തന്നെ ഉണ്ടാവുമോ?
പിടി വിട്ടു പോകുമോ? .....പേടി തോന്നുന്നില്ല.
ചുറ്റുവട്ടം കാണുമ്പോള്‍ പലപ്പോഴും ഇതിലും ഭേദം .........................
പക്ഷെ , ഇനിയും പലതും ചെയ്തു തീര്‍ക്കാനുണ്ടെന്ന തോന്നല്‍.
ഇത്രയും കാലം ജീവിച്ചില്ലേ, ഏറിയാല്‍ ഇനിയെത്ര കാലം?
" നമ്മുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യത്തെ ദിവസമാണിന്ന്"
ഏതായാലും, ശേഷിക്കുന്ന നമ്മുടെ ഓട്ടത്തില്‍ അനിഷ്ടകരമായ ഒന്നും  ഉണ്ടാവാതിരിക്കട്ടെ!!!
ന്യൂ ഇയര്‍ ഞാന്‍ ആഘോഷിക്കാറില്ല . അതിരുകവിഞ്ഞ ഒരു പ്രാധാന്യവും അതില്‍ കാണുന്നുമില്ല.
ന്യൂ ഇയറിനെ കുറിച്ച് ഞാനൊരു മിനിക്കഥ (ഗള്‍ഫ്‌ മാധ്യമം) എഴുതിയിരുന്നു. കാലികമാണെന്നു തോന്നിയതിനാല്‍ അതിന്റെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു .

ഞാന്‍ ആര്‍ക്കും ആശംസകള്‍ കാര്‍ഡ് രൂപത്തില്‍ അയക്കുന്നില്ല. (അതിനെക്കാള്‍ വലുതല്ലേ ഇത്!!!)

സ്നേഹത്തോടെ, ആശംസകളോടെ, പ്രാര്‍ത്ഥനയോടെ...
ഇസ്മായില്‍ കുറുമ്പടി (തണല്‍)


SHAISMA@GMAIL.COM

5 comments:

  1. ചിരിക്കുമ്പോള്‍ കൂടെ ചിരിക്കാന്‍ ആയിരം പേര്‍ വരും....ഈ പാട്ടാണ് പെട്ടെന്നു ആ ന്യൂ ഇയര്‍ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ തോന്നിയത്.

    ReplyDelete
  2. santhoshikkaan kittunna avasarangalonnum ozhivaakkaruthu ennanu ente vishwasam.. kaaranam thaankal paranjathu thanne - iniyethra kaalam?

    :)

    ellaavarkkum oru punchiriyode puthu vatsaraashamsakal nernnukondaanu ente aaghosham.

    Thaankalkkum enteyum ente kudumbathinteyum puthu vatsaraashamsakal!

    ReplyDelete
  3. പുതുവത്സരത്തില്‍ കലണ്ടര്‍ പുതിയതു വാങ്ങും .അല്ലത്ത ഒരാഘോഷവും എനിക്കില്ല പുതുവത്സരത്തിനു ഞാന്‍ ഒരു പ്രാധാന്യവും കാണുന്നില്ല ..

    ReplyDelete
  4. 2010 ലെ ആശംസ സ്വീകരിക്കാനായി 2012 അവസാനത്തില്‍ ഒരാള്‍ വന്നിരിക്കുന്നു. ടൈപ്പിംഗില്‍ വന്നപിഴവായിരിക്കാം. എങ്കിലും ചെറിയൊരാശംസാകുറിപ്പില്‍ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാമായിരുന്നു.ഞാനും പുതുവത്സരങ്ങളെ വരവേല്‍ക്കാറുണ്ട്: പുതിയ,പുതിയ പ്രതിജ്ഞകളുമായി. പക്ഷേ ഒന്നും പാലിക്കപ്പെടാറില്ല. ഇനിയും വരാം

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.