December 30, 2009

മദ്യം ശരണം


" ഒരു മദ്യപാനി ആദ്യം ബുദ്ധി നഷ്ടപ്പെടുത്തുകയും പിന്നീട് സംസാരിക്കാനുള്ള ശേഷി നേടുകയും ചെയ്യുന്നു"
(സ്കോട്ടിഷ് പഴമൊഴി)
ഖജനാവില്‍ കാശില്ല. എന്നാല്‍ നാട്ടാരുടെ കൈയില്‍ ഇഷ്ടം പോലെ കാശുണ്ട്. പക്ഷെ സര്‍ക്കാര്‍ ഖജനാവിലേക്ക് എങ്ങിനെ അതെത്തിക്കും? നക്കാപിച്ച ടാക്സ്‌ തീരെ പോര. പോരാത്തതിന് വി വി ഐ പി കളില്‍ നിന്നും ടാക്സ്‌ പിടിച്ചു വാങ്ങാന്‍ ധൈര്യവും പോരാ. പിന്നെയുള്ളത് മദ്യക്കച്ചവടം. നാടനെന്നു പറഞ്ഞാല്‍ വില കൂട്ടി വില്‍ക്കാന്‍ പറ്റില്ല. അപ്പോള്‍ പേര് 'ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യം!!' ഇതെന്തു മദ്യം? അപ്പോള്‍ വിദേശ നിര്‍മിത ഇന്ത്യന്‍ മദ്യം ഉണ്ടോ? അതാണതിന്റെ കളി. പണ്ട് നമ്മളാരെങ്കിലും 'ഇറച്ചിക്കോഴി' എന്ന് കേട്ടിട്ടുണ്ടോ? കോഴിയിറച്ചി അല്ലെ ഉണ്ടായിരുന്നുള്ളൂ.
ഏതായാലും കച്ചവടം നഷ്ടമായില്ല എന്ന് മാത്രമല്ല ഉണ്ടാക്കുന്നത് തികയാതെയുമായി. മൊത്തത്തില്‍ കേരളത്തെ കുടിപ്പിച്ചു കിടത്തി. ഒറ്റ ദിവസം നാല്പത്തി അഞ്ചു കോടി രൂപ വരെ കളക്ഷന്‍ ഉണ്ടാക്കി! ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും തെണ്ടുന്ന, അടുക്കളയില്‍ ശവമടക്കേണ്ടി വരുന്ന, പെണ്മക്കളെ കെട്ടിച്ചു വിടാന്‍ അടിവസ്ത്രം വരെ വില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിലാണ് ഇത് എന്നോര്‍ക്കണം! മക്കള്‍ക്ക്‌ കപ്പലണ്ടി മിട്ടായിയും ഭാര്യക്ക് പരിപ്പ് വടയും വാങ്ങി വൈകുന്നേരം വീട്ടില്‍ എത്തേണ്ടിടത്ത് പകരം, തിന്നാന്‍ തീയും കുടിക്കാന്‍ കണ്ണീരും ആണ് അവര്‍ക്ക് ലഭിക്കുന്നത്. നാല്പത്തഞ്ചു കോടി ചെലവാക്കിയത് മരുന്ന് വാങ്ങാനല്ല ചേട്ടാ - ദൈവം ദാനമായി നല്‍കിയ സുബോധം നശിപ്പിക്കാനാണ്. സന്തോഷം ആഖോഷിക്കാനും ദുഃഖം ആചരിക്കാനും കുടിക്കുന്ന ഒരേ ഒരു സാധനമാണ് മദ്യം. അച്ഛന്റെ ജന്മദിനവും ചരമദിനവും കൊണ്ടാടുന്നത് മദ്യം കൊണ്ട് തന്നെ.
മദ്യം കൊണ്ട് ഖജനാവിലേക്ക് വരുന്നതിന്റെ എത്രയോ മടങ്ങ്‌ അത് മൂലം പ്രത്യക്ഷമായോ പരോക്ഷമായോ ചെലവാകുന്നു.
മദ്യപനായ ഭര്‍ത്താവിന്റെയോ അച്ഛന്റെയോ ശല്യം സഹിക്കാനാവാതെ അയാളെ കൊലപ്പെടുത്തിയ എത്ര കേസുകള്‍ നമുക്ക് ചുറ്റുമുണ്ട്. ഈ ജീവിതതിനെക്കാള്‍ നല്ലത് ജയില്‍ തന്നെ എന്ന് കരുതി തന്നെ യല്ലേ അവര്‍ ഇത് ചെയ്തിരിക്കുക? അവരുടെ മാനസികാവസ്ഥ എന്ത്? ജയില്‍ പേടിച്ചു മര്‍ദനവും സഹിച്ചു ഭര്‍ത്താവിന്റെ / അച്ഛന്റെ മരണവും ആഗ്രഹിച്ചു കഴിയുന്ന എത്ര പേര്‍ നാട്ടിലുണ്ട്?
മദ്യം കാരണം അപകടം സംഭവിച്ചവര്‍ എത്ര?മരിച്ചവര്‍ എത്ര? അംഗവൈകല്യം വന്നവര്‍ എത്ര? കരള്‍ ദ്രവിച്ചവര്‍ എത്ര? മാനസിക നില തകര്‍ന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണം എത്ര? അതിനേക്കാള്‍ വലുതല്ലേ നമുക്ക് കോടികള്‍!

പാവം സ്ത്രീകളെക്കൊണ്ട് ജയില്‍ നിറയട്ടെ
ആശുപത്രികള്‍ ഉയരട്ടെ
നാട്ടില്‍ വികലാന്കര്‍ പെരുകട്ടെ
നമുക്ക്-
കുടിച്ചുംകൊണ്ടിരിക്കാം ..............

11 comments:

  1. നിയമം കൊണ്ടെന്തെങ്കിലും ഗുണമുണ്ടാകും എന്നെനിക്ക്‌ വിശ്വാസമില്ല.

    പുതുവത്സരാസംസകള്‍.

    ReplyDelete
  2. ഇതൊക്കെ ആര് കേള്‍ക്കാനാ ചങ്ങാതീ...
    ഓരോ ആഘോഷങ്ള്‍ക്കും റേക്കൊര്‍ഡുകള്‍ മാറി മാറിയുകയല്ലേ.
    'കുടി' ഇല്ലാതെ മലയാളിക്ക്‌ എന്താഘോഷം....???????

    ReplyDelete
  3. നന്നായിട്ടുണ്ട്.....

    ReplyDelete
  4. ഇതു നിര്‍ത്തിയാ ഗജനാവില്‍ പാറ്റയാകും ഉണ്ടാകുക...
    എല്ലാം മറക്കാന്‍ അല്പം മദ്യം...
    അതികം സ്വബോധം ഇല്ലാതിരിക്കുന്നതാ കേരളത്തില്‍ ഇപ്പോളത്തെ അവസ്തയില്‍ ജീവിക്കാന്‍ നല്ലത് ....

    ReplyDelete
  5. ബോധമുള്ളവന്‍ മദ്യപിക്കുമോ ?

    ഒരു ബോദവും ഇല്ലാത്തവനല്ലെ മദ്യപാനി.

    പിന്നെ അവനെന്ത് ബോധം പോവാന്‍ ?

    ReplyDelete
  6. മലയാളിയെ തേടി

    ഒരു ക്രിസ്തുമസ് കൂടി

    നാല്പത്തന്ജ്ജു കോടി

    കേട്ടപ്പോള്‍ മുഖം കോടി

    പ്രതികരിക്കാനും പേടി

    നവ വിവേകാനന്ദന്‍ പാടി

    കേരളത്തിനെന്തൊരു മോടി !!!

    ReplyDelete
  7. ഇതിലമര്‍ഷമുള്ളവരും പ്രതികരണശേഷിയുള്ളവരും ഞാനൊരുത്തന്‍ കരുതിയാല്‍ ഒന്നും നടക്കില്ല എന്നൊരു ധാരണയിലാണ്. വ്യക്തിയാണ് സമൂഹം എന്നൊരു തിരിച്ചറിവുണ്ടാകുന്നില്ല. അതാണ് കഷ്ടം

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Janakeeya prakshobhathiloode sarkkarukale thiruthikkan kazhiyumennathinu samakalika keralam sakshi.
    some ex:
    1-Kinaloor
    2-National High Way BOT
    3-Madhyakkola
    4-Chengara
    5-Endosalfan
    6-Plachimada
    7-Students lottary by school students
    8-Athirappally
    etc...

    ReplyDelete
  10. കുടിക്കാം
    കുടിച്ചുകൊണ്ടിരിക്കാം
    കുടിച്ചു മരിക്കാം...
    നാട്ടാര്‍ക്കും വീട്ടുകാര്‍ക്കും
    ശല്യമാകുന്നതാ കടുപ്പം.

    ReplyDelete
  11. വലി നിര്‍ത്തി കുടിക്കാം എന്ന് കരുതി .
    ഈ തണല്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല.
    ദേ ഞാന്‍ പോണു..മരിക്കാന്‍ പറ്റില്ലല്ലോ..

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.