March 2, 2010

ഹര്‍ത്താല്‍..


ഇന്ന് ഹര്‍ത്താല്‍..
ഉത്സവമില്ലാത്ത ആഘോഷദിനം
വാഹനങ്ങള്‍ക്ക് വിശ്രമദിനം
ടെലിവിഷനുകള്‍ക്ക് ജോലിഭാരമുള്ള ദിനം
വീടുകളില്‍ കുപ്പികളുടെ എണ്ണം കൂടുന്ന ദിനം!

ഭൂമി കുലുങ്ങിയാലും നേരത്തെ ഉണരാത്ത നേതാവും അനുയായികളും അന്ന് അതിരാവിലെ തന്നെ റോഡില്‍ ഹാജരായി.
റോഡ്‌ നിറയെ വ്രണങ്ങള്‍ നിറഞ്ഞു ക്ഷയിച്ചതാണെങ്കിലും അതിനെ,  വലിയ പാറക്കഷ്ണങ്ങളും മരത്തടികളും ടയറുകളും കൊണ്ട് പരമാവധി ദൂരം ആഭരങ്ങളണിയിച്ചു സുന്ദരിയാക്കുന്നതില്‍ അവര്‍ വിജയിച്ചു. തുടര്‍ന്ന് കൈകളില്‍ നീളന്‍ വടികളും അതിനറ്റത്ത്‌ കൊടികളുമായി, ഇരയെ തേടുന്ന ചിലന്തികളെപ്പോലെ ക്ഷമയോടെ അവര്‍ ആരെയൊക്കെയോ കാത്തുനിന്നു.
  ഊടുവഴിയിലൂടെ കടന്നുവന്നു രക്ഷപ്പെടാന്‍ നോക്കിയ ഒരു പുത്തന്‍ കാറിനെ കണ്ടമാത്രയില്‍ ആക്രോശത്തോടെ അവര്‍ ചാടിവീണു. കൊടികെട്ടിയവടികള്‍ ഉയര്‍ന്നുതാണു.നിമിഷാര്‍ദ്ധത്തില്‍ കാറിന്റെ ചില്ലുകളില്‍ ചിലന്തിവലകള്‍ പ്രത്യക്ഷപ്പെട്ടു. ടയറുകളില്‍ നിന്നും ശീല്‍ക്കാരം ഉയര്‍ന്നു. ഇരയെ പിടിച്ച ചിലന്തിയുടെ സംതൃപ്തിയോടെ അവര്‍ അടുത്ത ഇരയ്ക്കായി കാത്തുനിന്നു.
പൊടുന്നനെ......
നേതാവിനൊരു വല്ലായ്മ ! നെഞ്ചിനകത്തൊരു ഉത്സവം! തുടര്‍ന്ന് ഹര്‍ത്താല്‍! 
റോഡില്‍ കുഴഞ്ഞു വീണ നേതാവിനെ ആശുപത്രിയിലേക്കെടുക്കാന്‍ ഒരു വാഹനത്തിനു വേണ്ടി അനുയായികള്‍ പരക്കം പാഞ്ഞു. മണിക്കൂറുകളോളം.. എന്നാല്‍ അതിനകം തന്നെ ഹര്‍ത്താല്‍ 'ബന്ദ് ' ആയിക്കഴിഞ്ഞിരുന്നു!

നോട്ടീസ്: പ്രിയ നേതാവിന്റെ വിയോഗത്തില്‍ ദുഃഖസൂചകമായി നാളെ 'ഹര്‍ത്താല്‍' ആചരിക്കുന്നതാണ്. അനുശോചനസന്ദേശം (കമന്റ്) രേഖപ്പെടുത്താന്‍ താഴെ സൗകര്യം ചെയ്തിട്ടുണ്ട് . എല്ലാവരും അത് ഉപയോഗപ്പെടുത്തുമെന്നു കരുതുന്നു.

64 comments:

 1. (ആദ്യ റീത്ത് എന്റേത് തന്നെയാവട്ടെ)

  ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജനങ്ങള്‍ക്ക്‌ വേണ്ടി അദ്ദേഹം ജീവത്യാഗം ചെയ്യുകയായിരുന്നു ...

  ReplyDelete
 2. ഹര്‍ത്താല്‍ വിജയിക്കട്ടെ..
  :)

  ReplyDelete
 3. എന്റെ ഹൃദയം നിറഞ്ഞ അനുശോചനം രേഖപ്പെടുത്തുന്നു..
  :)

  ReplyDelete
 4. വിഷയം സമകാലീകം

  ReplyDelete
 5. നേതാവ് പോയാല്‍ അടുത്ത നേതാവ് . ഹര്‍ത്താലിനു മുടക്കം വരാന്‍ പാടില്ല.. അതിനു ഞങ്ങടെ പാര്‍ട്ടി സമ്മതിക്കില്ല. എന്നാലും ഇരിക്കട്ടെ ഒരു റീത്ത് നേതാവിന്‍റെ നെഞ്ചത്ത് തന്നെ.

  ReplyDelete
 6. ഹര്‍ത്താല്‍ കീജെയ്....

  ReplyDelete
 7. എല്ലാ ദിവസവും ഹര്‍ത്താലായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...

  ReplyDelete
 8. കുറേ നാളായിട്ട് ആലോചിക്കാരുന്നു,ഊണിലും
  ഉറക്കിലുമൊക്കെ ഒരേ ചിന്തയാ...
  അതെ,അനുയായികളുടെ കരങ്ങളാല്‍ ഒരു റീത്ത്..
  അതുമായി...ഇനി നമ്മുടെ മാന്യമഹാദേഹത്തിനു,
  സോറി നേതാവിനായി ..ബീ-ടി റീത്ത് ഇതാ
  സമര്‍പ്പിച്ചു കൊള്ളുന്നു...1 2 3

  ReplyDelete
 9. സത്യത്തിൽ ഈ ഹർത്താലുകൾ കൊണ്ട് ആർക്ക് എന്ത് നേട്ടമാണ് ഉള്ളത്.

  ReplyDelete
 10. Masathil rand HARTHALILLENKIL pinnent Malayaly

  ReplyDelete
 11. വിലകയറ്റം അല്‍പ്പം കുറയുന്നെങ്കില്‍ കുറയട്ടെ . ഹര്‍ത്താലുകളെ നമുക്ക് വെറുക്കാം. എങ്കിലും ഓര്‍ക്കപുരത്ത് കിട്ടുന്ന ഒരു വിശ്രമം .ഹര്‍ത്താലുകള്‍ തുടരട്ടെ .ജയ് ഹര്‍ത്താല്‍ !

  ReplyDelete
 12. ഇനി ബ്ലോഗിങ്ങിലും ഒരു ഹര്‍ത്താലായാലോ?

  ReplyDelete
 13. ഈ ഹർത്താലാഘോഷത്തിൽ പങ്കുകൊള്ളുന്നൂ

  ReplyDelete
 14. ചിന്തനീയം....

  നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍

  ReplyDelete
 15. wikipedia ല്‍ കേരളത്തിനിതാ ഒരു തിലകക്കുറി:
  ഹര്‍ ത്താലിനെ കുറിച്ചുള്ള വിവരണത്തിനു കൂടെയുള്ളത്:
  The Indian state of Kerala is highly infamous for staging over a 100 hartals annually in recent times, causing loss of thousands of millions of Indian rupees to the state treasury
  (http://en.wikipedia.org/wiki/Hartal)

  ReplyDelete
 16. അതെ ..ഇനി ബ്ലോഗിങ്ങിലും ഒരു ഹർത്താൽ വേണം

  ReplyDelete
 17. ജനങ്ങള്‍ക്ക്‌ വേണ്ടി ത്യാഗം സഹിച്ച
  പ്രിയ നേതാവിന് എന്റെയും വക
  ദാ..കിടക്കുന്നു ഒരു റീത്ത്!!

  ReplyDelete
 18. ഈ കഥ സംഭവിക്കട്ടെ.....

  ReplyDelete
 19. അഭിനന്ദനങ്ങള്‍!
  "ഇരിക്കട്ടെ ഒരു റീത്ത് നേതാവിന്‍റെ നെഞ്ചത്ത് "

  ReplyDelete
 20. ഹര്‍ത്താലുകള്‍ക്ക് മാത്രം ഹര്‍ത്താലില്ല !!

  ReplyDelete
 21. പറയാന്‍ വന്നതെല്ലാം ആദ്യം വന്നവര്‍ പറഞ്ഞു കഴിഞ്ഞു. എങ്കിലും ഒന്ന് പറയാതെ വയ്യ..കുറിക്ക് കൊള്ളുന്ന വിമര്‍ശനം..സന്ദര്‍ഭോചിതവും.

  ReplyDelete
 22. അങ്ങനെ തന്നെ...പക്ഷേ കുറച്ച് നേരം കൂടി വേദന അനുഭവിപ്പിക്കാമായിരുന്നു!!!!

  ReplyDelete
 23. ഹർത്താലുകൾ കാരണം ഒരു നേതാവിനും അപകടം പറ്റിയതായി കേട്ടിട്ടില്ല. അതെല്ലാം പൊതുജനങ്ങൾക്കാണല്ലൊ. എസ്ക്കോർട്ട് വാഹനത്തിന് അപകടം പറ്റിയാലും നേതാക്കൾക്ക് ഒന്നും പറ്റാറില്ലല്ലൊ. ബിവറെജസ് അടച്ചു പൂട്ടാൻ ആരും വന്നില്ലെന്ന് ഇന്നത്തെ കണ്ണൂർ മാതൃഭൂമി പത്രത്തിൽ രണ്ടാം പേജ് വായിച്ചു, കണ്ടു.

  ReplyDelete
 24. ഒരു ഹര്‍ത്താല്‍ കഴിഞ്ഞു പിറ്റേന്ന് വേറൊരു ഹര്‍ത്താല്‍! അതിലും എന്തെങ്കിലും ഇതുമാതിരി സംഭവിച്ചാല്‍ മറ്റന്നാളും ഹര്‍ത്താല്‍ !!!!! ഹായ് .....

  ReplyDelete
 25. നേതാവിന്റെ ആത്‌മാവിന്‌ നിത്യശാന്തി നേരുന്നു. ഇനിയൊരു ജന്‍‌മമുണ്ടങ്കില്‍‌ ഹര്‍‌ത്താലും, ബന്ദുമില്ലാത്ത നാട്ടില്‍‌ ജനിക്കാന്‍‌ ഇടവരട്ടെയെന്ന്‌ ആശംസിക്കുന്നു.

  ReplyDelete
 26. ഞാന്‍ 'അതിശക്തമായി' അനുശോചനം രേഖപ്പെടുത്തുന്നു. നേതാവിന്റെ മരണത്തിനു പിന്നിലെ കറുത്ത കരങ്ങളെ പുറത്തു കൊണ്ട് വരണമെന്ന് 'അതിരൂക്ഷമായി' ആവശ്യപ്പെടുന്നു.

  ReplyDelete
 27. ഹര്‍ത്താല്‍ ദിനത്തിലും ഔദ്യോഗിക വാഹനങ്ങളില്‍ പാഞ്ഞു നടക്കുന്ന നേതാക്കന്മാരെ ഹര്‍ത്താല്‍ ബാധിക്കാറുണ്ടോ? നിയമം നിര്‍മ്മിക്കപ്പെടുന്നവനു വേണ്ടിയല്ല എന്ന വാചകം എത്ര സത്യം!

  ReplyDelete
 28. ഹര്‍ത്താല്‍ ...കഴിഞ്ഞിട്ട് റീത് വെക്കാം.. അല്ലെങ്കില്‍ പോയി വരുമ്പോഴേക്കും അടുത്ത ഹര്താളിനുള്ള വഴി ആയാലോ...

  മാഷേ.. താങ്കള്‍ തണല്‍ എന്നാ പേരിനോട് നീതി പുലര്‍ത്താന്‍ ആണോ ഇരുണ്ട ശടെ ബ്ലോഗ്ഗില്‍ കൊടുത്തിരിക്കുന്നത്‌.. പക്ഷെ ഈ മങ്ങല്‍ വായിക്കുമ്പോ കണ്ണിനു ഒരു irritation ആണ് ട്ടോ.. ഒന്ന് ശ്രദ്ധിച്ചു നോക്കണേ..

  ReplyDelete
 29. റീത്ത് കിട്ടാനില്ല,ഹര്‍ത്താല്‍ കാരണം കട തുറന്നില്ല.
  :(

  ReplyDelete
 30. ബന്ത് നിരോധിക്കപ്പെട്ടപ്പോൾ അത് ഹർത്താൽ എന്ന എന്നരൂപത്തിൽ സമൂഹം പൂർവ്വാദികം മാറ്റമില്ലാതെ തുടർന്നു .... വാസ്ഥവത്തിൽ പേരുകൾ മാത്രം മാറുന്നു. പേറുകൾ മാറ്റി ഈ പ്രവണത കാലാന്തരം ഇനിയും തുടരും..... അനന്തര ഫലം നാം അനുഭവിക്കുക തന്നേ സുഹ്രത്തേ ആദ്യം എത്തുകയാണ് .ആശംസകൾ

  ReplyDelete
 31. before 90 days i was in long que from 4am for getting a train ticket to go to my native place in kerala, satisfied like anything when got, but stepping first foot to my homeland,knows like a thunderbolt today is a harthal festivel. i suggest the hurthal organisers to please inform us minimum 92 days back about your harthals so that i can avoid to purchase a ticket for that day. i also suggest all harthal masters to fix some 30 or more days as festival days which were fit for harthals for every callender years so you can use these days as harthals.

  ReplyDelete
 32. ഇത് തികച്ചും ഒരു ഉത്സവമായി മാറി കേരളകാര്‍ക്ക് ശരിയാണ് സുഹുര്‍ത്തെ

  ReplyDelete
 33. jai ho...!!!
  nethavinu santhosham niranja aadaranjalikal..oru divasam classil pokandallo...

  ReplyDelete
 34. താങ്കൾ പറഞ്ഞ് ഈ കാര്യം സംഭവിക്കുമെന്ന് തോന്നുന്നില്ല സുഹൃത്തേ.. കാരണം അന്നേ ദിവസം വാഹനത്തിൽ നിന്നും പുറത്തിറങ്ങാത്ത വ്യക്തി നേതാവ് മാത്രമാവും.. ഹർത്താലിൽ കഷ്ടപെടുന്ന ജനങ്ങൾക്ക് വേണ്ടി ഒരു മുൾകിരീടം (റീത്ത്) ഞാനും വെക്കുന്നു..

  ReplyDelete
 35. harthalallay rashtreeyakkarantay petrol
  yethayalum nannayi ismu

  ReplyDelete
 36. Dear Tunnel,
  Impossible.. This will never happen..
  But you can dream like this ...and u can dream like you get Qutar citizen ship just like that!!!

  ReplyDelete
 37. ആരടെ ഹര്‍ത്താലായിട്ടു ബൂലോകത്ത് കറങ്ങി നടക്കുന്നത് ?????

  ReplyDelete
 38. ഇന്ന് നാട്ടിലെങ്ങും റോഡുപരോധമാണ്. എന്റെ വലിയൊരു സ്വപ്നമാണ് കുറുമ്പടി എഴുതിയത്. ആഹ്വാനിക്കുന്നവന്റെയും അകമ്പടിക്കാരുടെയും തലയില്‍ ഈ പോസ്റ്റ് കുറുവടി പോലെ പതിച്ചെങ്കില്‍...

  ReplyDelete
 39. വൈവിധ്യ വിഷയങ്ങള്‍ വൈദഗ്ദ്യപൂര്‍വം തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ താങ്കള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
  സമയ ദൌര്‍ലഭ്യത നിമിത്തം ഒന്നു പോലും പൂര്‍ണമായി വായിക്കാന്‍ മെനക്കെട്ടിട്ടില്ലെങ്കിലും ഓരോ പോസ്റ്റ്‌ കവാടത്തിലും സാധനയുടെയും ആശയത്തിന്റെയും സ്ഫുരണങ്ങള്‍ കണ്ടു. അച്ചടിക്കപ്പെട്ടവ അനുബന്ധമായി ഉള്‍പ്പെടുത്തിയതിലൂടെ താങ്കളുടെ എഴുത്തിന്‍റെ പുഷ്കല കാലം - പ്രതിഭാധനത്വത്തിന്റെ പ്രൌഡ ഹൃദയം - അനുവാചകന് വായിച്ചെടുക്കാം..!
  കൂട്ടത്തില്‍ പറയട്ടെ, ദൃശ്യ വിരസതയകറ്റാന്‍ വിഷയ ബന്ധിതമായ ചെറിയ ചിത്രങ്ങള്‍ ചേര്‍ത്താല്‍ / ഫോണ്ടുകളില്‍ മാറ്റം വരുത്തിയാല്‍ നന്നായിരിക്കില്ലേ?
  വിഷയങ്ങളെ ഗൌരവ പൂര്‍വം സമീപിക്കുകയും എഴുത്തില്‍ അത് കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്‌താല്‍ താങ്കളുടെ സാഹിത്യ സപര്യകള്‍ സാര്‍ഥകമാകുമെന്ന് എനിക്കുറപ്പുണ്ട്. അകമഴിഞ്ഞ അഭിനന്ദനങ്ങള്‍! റഫീഖ് നടുവട്ടം

  ReplyDelete
 40. അങ്ങനെ വരാൻ വഴിയുണ്ടോ...
  ഹർത്താൽ ആഹ്വാനം ചെയ്യുന്ന പാർട്ടിക്കാരും നേതാക്കളും യഥേഷ്ടം വാഹനങ്ങൾ ഉപയോഗിക്കുന്നതാണു കണ്ടിട്ടുള്ളത്‌..,അന്ന് അവരുടെ ഭരണമല്ലേ.അന്ന് അവർക്കെന്തുമാവാം.,മറ്റുള്ള വാഹനങ്ങൾ തല്ലിപ്പൊളിക്കുകയോ മറ്റുള്ളവരെ ആക്രമിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ..
  ഒരാളും ചോദിക്കാൻ വരില്ല..
  സമരമെന്ന പേരിലോ പ്രതിഷേധ സൂചകമായോ അഹ്വാനം ചെയ്യപ്പെടുന്ന ഹർത്താലുകൾ ഇന്ന് ഒരു പറ്റം സാമൂഹ്യദ്രോഹികൾക്ക്‌ നിയമവിധേയമായി അഴിഞ്ഞാടാനും അക്രമം നടത്താനുമുള്ള ഒരു മറയാണു എന്ന് പറയാതെ വയ്യ..,
  എന്നിരുന്നാലും മലയാളികൾ ഹർത്താലുകളെ ഇഷ്ടപ്പെടുന്നു..,കാരണം അന്നൊരു ദിവസം ഒരു പണിയും ചെയ്യാതെ വീട്ടിൽ കുത്തിയിരിക്കാമല്ലോ..മടിയന്മാർ.,മറ്റുള്ള സംസ്ഥാനങ്ങളിൽ ഹർത്താൽ ദിനത്തിൽ അത്‌ ആഹ്വാനം ചെയ്യുന്നവരും അനുകൂലിക്കുന്നവരും അവധിയെടുക്കുക എന്നതിലുപരി മറ്റാരെയും ഹർത്താലുകൾ ബാധിക്കുന്നില്ല.ഇതു മൂലം ഉദ്ധേശിച്ച കാര്യങ്ങൾ നടക്കാതെ വന്ന് ഹർത്താൽ പരാജയപ്പെടുമോ എന്ന ഭീതിമൂലം അവിടങ്ങളീൽ നിരന്തരമായി ഹരത്താലുകൾ നടത്താൻ പാർട്ടിക്കാരും മുതിരുന്നില്ല...എന്നാൽ ഇവിടെയോ..കേവലം എട്ടോ പത്തോ പേർ ഉള്ള ഒരു ഈർക്കിലി പാർട്ടി വന്ന് ഹർത്താൽ പ്രഖ്യാപിച്ചാലും അത്‌ വൻ വിജയമാക്കാൻ പൊതുജനം സഹകരിച്ച്‌ കൊടൂക്കുന്നു.
  അങ്ങനെ ആണ്ടിൽ 170 ദിവസവും മലയാളി ഹർത്താലിന്റെ പേരും പറഞ്ഞ്‌ വീട്ടിലിരിക്കുന്നു..,
  ഹർത്താലുകളിൽ പങ്കെടുക്കണോ വേണ്ടയോ എന്നത്‌ അവരവരുടെ ഇഷ്ടമാണ`..,സഹകരിക്കാത്തവരെ തടയാനോ അക്രമിക്കാനോ ഒരു രാഷ്ട്രീയക്കാരനും കഴിയില്ല..ഇനി അങ്ങനെ വല്ലതുമുണ്ടായാൽതന്നെ സംരക്ഷണം നൽകൽ പോലീസിന്റെയും ഭരണകൂടത്തിന്റെയും കടമയാണ`..
  ഇതൊന്നും വിദ്യാസമ്പന്നരായ മലയാളിക്ക്‌ അറിയാഞ്ഞിട്ടല്ല..,പിന്നെന്തേ....അലസത..അത്രതന്നെ..,നാട്‌ ,സമൂഹം,ഗവൺമന്റ്‌ ,വരുംതലമുറ, എന്നിങ്ങനെ തുടങ്ങി എന്തിനധികം തന്നോട്‌ തന്നെ പ്രതിബദ്ധതയില്ലാത്ത കേവലം യന്ത്രങ്ങളായി മലയാളി മാറിക്കൊണ്ടിരിക്കുകയാണൊ എന്ന് സം ശയിക്കേണ്ടിയിരിക്കുന്നു..,
  നീണ്ടു പോയതിൽ ക്ഷമിക്കുക..,
  നല്ല കഥ..
  കഥയാണെങ്കിലും ഇങ്ങനെയൊക്കെ സംഭവിച്ചിരുന്നെങ്കിൽ .....
  അഭിനന്ദനങ്ങൾ

  ReplyDelete
 41. ഞാനും സസന്തോഷം അനുശോചിക്കുന്നു.

  ജനങ്ങള്‍ക്ക്‌ വേണ്ടി ജീവത്യാഗം ചെയ്ത് ഒരു രക്തസാക്ഷിയെ പാര്‍ട്ടിക്ക് പ്രൊവൈഡ് ചെയ്ത മഹാനായ നേതാവിന്റെ ആത്മാവിന് ബന്ദ്ശാന്തി നേര്‍ന്നുകൊള്ളുന്നു...
  അതായത് അടുത്ത ബന്ദ് ദിനത്തിന്റെയന്ന് ശാന്തി കിട്ടിക്കോളുമെന്ന്. അതുവരെ ആത്മാവ് ബന്ദിനായി ദാഹിച്ച് അലഞ്ഞു നടക്കും...
  അതുകൊണ്ട് അനുയായികളേ, എത്രയും പെട്ടെന്ന് ഒരു ബന്ദിനുള്ള കാരണം കണ്ടുപിടിക്കൂ.

  കാക്കര പറഞ്ഞപോലെ ഈ കഥ സംഭവിക്കട്ടേ.

  ReplyDelete
 42. thomas abraham11/3/10 5:17 AM

  exellent geetha

  ReplyDelete
 43. ഹര്‍ത്താലില്ലാതെ എന്താഘോഷം..

  ഇപ്പൊ മലയാളികള്‍ക്ക് ഇടക്ക് ഒരു ഹര്‍ത്താല്‍ വന്നില്ലേ എന്തോ പോലെ ആണ്...

  ഹര്‍ത്താല്‍ ദിവസം ഒരു ആഘോഷം പോലെ ആണ് ഇന്ന് മലയാളിക്ക്.. തലേ ദിവസം തന്നെ കുപ്പിയും, കോഴിയും,കുറേ വീഡിയോ ഡിസ്ക്കുകള്‍ വാടകക്ക് എടുത്തും.. ഒരു വിരുന്നിനുള്ള എല്ലാം വാങ്ങി വെക്കും..

  എന്നിട്ട് ഹര്‍ത്താല്‍ ദിനം ശരിക്കും വീട്ടിലിരുന്ന്.. തിന്നും. കുടിച്ചും.. രസിച്ചും തീര്‍ക്കും


  പിന്നെ ഹര്‍ത്താല്‍ ദിനം ഏതേലും നേതാവിന് ഒന്നും പറ്റിയതായി കേട്ടറിവില്ല.. അങ്ങനെ വല്ല നെഞ്ച് വേദനയും വന്നാ അപ്പോ നേതാവിന് പോകാന്‍ വണ്ടി റെഡി ആയിരിക്കും...

  അത് വല്ല പൊതു ജനത്തേയും ആണ് നെഞ്ച് വേദന ആയിട്ട് വണ്ടിയില്‍ കൊണ്ട് വരുന്നത് എന്നു വെച്ചാല്‍ ആ വണ്ടി കുട്ടി നേതാക്കള്‍ ചേര്‍ന്ന് അടിച്ചോടിക്കും .. അ പാവം വഴിയില്‍ കിടന്ന് നിങ്ങള്‍ പറഞ്ഞ്പോലെ സംഭവിക്കും...

  ReplyDelete
 44. തണലേ, തണലിന്റെ സംശയത്തിന് അവിടെ മറുപടി ഇട്ടിട്ടുണ്ട്. പോയി നോക്കണേ. :)

  ReplyDelete
 45. നമ്മുടെ നാട്ടിലല്ലാതെ ഈ വക കാര്യങ്ങള്‍ക്ക് ആരെങ്കിലും സമയം കളയുമോ? ആശയം നന്നായി എഴുതി പ്രതിഫലിപ്പിച്ചു.

  ReplyDelete
 46. അപ്പൊ ഹര്‍ത്തലൊന്നും കൂടാതെ നമുക്കുള്ളത്
  നേരാം വണ്ണം ആരെങ്കിലുമൊക്കെ തന്നുകൊണ്ടിരുന്നാല്‍ സന്തോഷം...

  ReplyDelete
 47. ഹർത്താൽ കൊണ്ട് ഒരു പ്രയോജനവും ഇല്ല എന്നു പറഞ്ഞു കൂടാ....

  കോടിക്കണക്കിനു രൂപയുടെ പെട്രോൾ-ഡീസൽ ലാഭം.

  ടൺ കണക്കിന് വിഷപ്പുക ഒഴിവായിക്കിട്ടും...!

  പ്രകൃതി അത്രയെങ്കിലും മലിനമാകാതിരിക്കും.

  ഞാനൊരു ഹർത്താൽ പ്രേമിയാ!

  ജയ് ജയ് ഹർത്താൽ!

  ReplyDelete
 48. thank you thomas abraham.

  ReplyDelete
 49. കേരളത്തിന്റെ കൂടെപ്പിറപ്പായ ഹര്‍ത്താല്‍ നീണാള്‍ വാഴട്ടെ!!!!!!!!!!

  ReplyDelete
 50. iam getting ready for the next hartal on 5-7-10

  hartal --bandh ...niinal vashatte

  ReplyDelete
 51. Nilaykunna jeevitham.undum urangiyum...

  ReplyDelete
 52. ഞാന്‍ അനുശോചനം രേഖപ്പെടുത്തുന്നു

  ReplyDelete
 53. ഹര്‍ത്താല്‍ ജയിക്കട്ടെ. ഇതിലെ ഫോട്ടോ മുമ്പ് ഫേസ്ബുക്കില്‍ വിവാദമായ ഒന്നായിരുന്നു. അതൊരു ഹര്‍ത്താല്‍ ദിനത്തിലെ ഫോട്ടോയല്ല. പിറകെയുള്ള വാഹനങ്ങളുടെ നിര കണ്ടുവോ...

  ReplyDelete
 54. ഹര്‍ത്താല്‍...!!!!!!!!!!!!!!!!!!!!!ബന്ദ്....!!!!!!!!!!!!!!!

  ReplyDelete
 55. ജനകീയനായ ഒരു നേതാവിനെയാണ് നമുക്ക് നഷ്ടപ്പെട്ടത്. ജനങ്ങള്‍ക്ക്‌ വേണ്ടി അദ്ദേഹം ജീവത്യാഗം ചെയ്യുകയായിരുന്നു ...

  ആദ്യത്തെ റീത്തിൽ തന്നെയാവട്ടെ എന്റെ റീത്തും.! ഇതെന്താ അങ്ങനെ എല്ലാവരുടീം പേരിനൊപ്പം അല്ലേൽ മരണത്തോടൊപ്പം ചേർക്കാവുന്ന ഒന്നാണോ ? ഈ 'ജീവത്യാഗം' എന്ന വാക്ക് ?
  അത് ജീവിതം ത്യാഗപൂർണ്ണമായി അനുഭവപ്പെട്ടവ്അർക്കാ. കണ്ട അണ്ടനും അടകോടനും വിശേഷണമായി ചേർക്കാനുള്ളതല്ല.
  ആശംസകൾ ഇക്കാ.

  ReplyDelete
 56. ഹര്‍ത്താല്‍ പ്രകടനം നടത്തുന്നതിനിടെ ഒരു പ്രവര്‍ത്തകന്‍ കുഴഞ്ഞു വീണു മരിച്ചു എന്ന വാര്‍ത്തയില്‍ നിന്നാണ് ഈ കഥ പിറന്നത് എന്ന് കരുതുന്നു..

  ReplyDelete
  Replies
  1. Sorry, പഴയ കഥയാണെന്ന് അറിയാതെ കമന്റിയതാണ്..എന്നാലും ഒരു കണക്ഷന്‍ ഇന്നത്തെ വാര്‍ത്ത കണ്ടപ്പോള്‍ തോന്നി...

   Delete
 57. ജനാധിപത്യഭാരതത്തിനു തീരാനഷ്ടം... പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി കര്‍മ്മരംഗത്തുതന്നെ ജീവന്‍ ബലിനല്‍കിയ അദ്ദേഹത്തിന് ഒരു സ്മാരകം പണിയാന്‍ പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നു. ഉദാരമായ സംഭാവനകള്‍ എന്റെ അക്കൗണ്ടിലേക്ക് അയയ്ക്കുക.

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.