March 16, 2010

വേണ്ടായിരുന്നു.....


 ഗര്‍ഭപാത്രത്തില്‍ ഞാനൊരു കൃമിയായ് അള്ളിപ്പിടിച്ചു കിടക്കവേ അവശതയോടെ അമ്മ പറഞ്ഞു         " വേണ്ടായിരുന്നു".

പിറന്നപ്പോള്‍ , പെണ്ണാണെന്നറിഞ്ഞ നിമിഷം- അച്ഛന്‍ പറഞ്ഞു " വേണ്ടായിരുന്നു".

വിവാഹപ്രായമെത്തിയപ്പോള്‍ പണവും സ്വര്‍ണവും എന്റെ തൂക്കമെത്താതെ വന്നപ്പോള്‍ അച്ഛനും അമ്മയും ഒന്നിച്ചു പറഞ്ഞു. " വേണ്ടായിരുന്നു".

വിവാഹശേഷം ഭര്‍ത്താവ് കൂട്ടുകാരോട് പറഞ്ഞു  " വേണ്ടായിരുന്നു".

ജീവിത സായാഹ്നത്തില്‍ ഒരത്യാഹിതത്തില്‍പ്പെട്ടപ്പോള്‍ മക്കള്‍ ഓടിയെത്തി . മരണാസന്നയായ ഞാന്‍ പൊടുന്നനെ ജീവിതത്തിലേക്ക് തിരിച്ചുവന്നപ്പോള്‍ മക്കളുടെ കണ്ണുകള്‍ ഡോക്ടറോടു പറഞ്ഞു        "വേണ്ടായിരുന്നു".

എനിക്കും തോന്നുന്നു . എന്തിനീ ജന്മം? " വേണ്ടായിരുന്നു".

76 comments:

  1. കുറഞ്ഞ വാക്കുകളില്‍ അര്‍ത്ഥവത്തായ കഥ :)

    ReplyDelete
  2. I liked "Vendayirunnu" story. ..

    ReplyDelete
  3. കുറഞ്ഞ വാക്കുകളില്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു.

    വേണ്ടായിരുന്നു.

    ReplyDelete
  4. ‘വേണ്ടത് എന്തായിരുന്നു’ എന്ന് അവർ ആരും പറഞ്ഞില്ല.

    ReplyDelete
  5. ഇവരെ”വേണ്ടവരാക്കാ”നെന്തുണ്ട് വഴി...?
    സം‌വരണവും പോംവഴിയല്ലത്രെ..!

    ReplyDelete
  6. ഇല്ലായിരുന്നെങ്കില്‍ വിവരമറിഞ്ഞേനെ...

    ReplyDelete
  7. സംഭവിക്കാവുന്ന കാര്യം തന്നെ.

    ReplyDelete
  8. പെണ്‍കുട്ടികളുടെ ദുരവസ്ഥ നന്നായി വരച്ചു കാട്ടി...നന്നായിട്ടുണ്ട്...

    ReplyDelete
  9. " വേണ്ടായിരുന്നു".


    കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധിച്ചു ...
    ആശംസകള്‍

    ReplyDelete
  10. കുറുങ്കഥയുടെ രാജപാതയില്‍ ഇസ്മായില്‍ വളരെ വേഗം മുന്നേറുന്നത് കാണുമ്പോള്‍ സന്തോഷം. വേണമായിരുന്നു എന്ന് വായനക്കാരെ കൊണ്ട് പറയിപ്പിച്ച കഥ.

    ("ജീവിത സായാഹ്നത്തില്‍ ഞാന്‍ ഒരത്യാഹിതത്തില്‍പ്പെട്ടപ്പോള്‍ മക്കള്‍ ഓടിയെത്തി ."- ഇവിടെ 'ഞാന്‍' അധികപ്പറ്റാണോ എന്നൊരു സംശയം)

    ReplyDelete
  11. ഇങ്ങനെ ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു പോസ്റ്റ്‌ വേണ്ടായിരുന്നു എന്നല്ല വേണമായിരുന്നു.

    ReplyDelete
  12. " വേണ്ടായിരുന്നു" :(

    ReplyDelete
  13. വിദ്യാഭ്യാസവും, വരുമാനവുമുണ്ടെങ്കില്‍... നിങ്ങള്‍ക്കെന്നെ വേണ്ടെങ്കില്‍ എനിക്ക് നിങ്ങളെയും വേണ്ട എന്നു ധൈര്യമായി പറയാമായിരുന്നു ..

    ReplyDelete
  14. ഈ ചിന്ധാഗതി വളരെ അര്‍ത്ഥവത്തായ ഒന്നാണ് കുറഞ്ഞ വരികളില്‍ ഒരു പാട് പറഞ്ഞു

    ReplyDelete
  15. This comment has been removed by the author.

    ReplyDelete
  16. ശക്തമായ ഒരു സ്ത്രീപക്ഷ മിനികഥ.
    നമ്മുടെ നാട്ടിലെ പെണ്ണിന്റെ അവസ്ത്ഥ ഇതാണങ്കില്‍ നാം ഇന്ന് ജീവിക്കുന്ന അറേബ്യന്‍ ഭൂപ്രദേശങ്ങളില്‍( എന്തൊക്കെ കുറവുകളുണ്ടെങ്കിലും)
    സാമൂഹിക തലത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അസൂയാവഹമായ മേല്‍ക്കോയ്മയും ശ്രദ്ധേയമാണ്, മീഡിയാ പ്രചരണങ്ങള്‍ മറിച്ചാണെങ്കിലും.

    ReplyDelete
  17. @??????????? | shradheyan
    പിശക് ചൂണ്ടിക്കാണിച്ചതിനു നന്ദി പ്രിയസ്നേഹിതാ..തിരുത്തിയിട്ടുണ്ട് .

    ReplyDelete
  18. ഇല്ലായിരുന്നങ്കില്‍ നമ്മളും ഉണ്ടാകുമായിരുന്നോ ? നല്ല കഥ ഈ മിനിക്കഥ!

    ReplyDelete
  19. വേണ്ടതായിരുന്നു.

    ReplyDelete
  20. "വേണ്ടായിരുന്നു"

    ReplyDelete
  21. സ്ത്രീത്വത്തിന്‍റെ കാലിക ദുരന്തം വരച്ചു കാട്ടുന്ന കഥ. നന്നായിരിക്കുന്നു.
    ചില സ്ഖലിതങ്ങള്‍: ആരംഭത്തിലെ ''അമ്മയുടെ'' ഒഴിവാക്കി, ഗര്‍ഭപാത്രത്തില്‍ ഞാനൊരു.... എന്നാക്കാമായിരുന്നു; ആ വരിയില്‍ തന്നെ അമ്മ വീണ്ടും വരുന്നുണ്ടല്ലോ.''ഞാന്‍ പിറന്നപ്പോള്‍'' ... അവിടുത്തെ ''ഞാന്‍'' എന്നതും കളയാമായിരുന്നു. വായിച്ചു പോകുമ്പോള്‍ ഒരു തടസ്സമനുഭവപ്പെടുന്നു. 'കൃമി' പ്രയോഗം ഉചിതമായോ എന്നൊരു ശങ്ക? സ്വയം നന്നായി എഡിറ്റ്‌ ചെയ്യുമല്ലോ.. തൂലിക തുടരുക! റഫീഖ് നടുവട്ടം

    ReplyDelete
  22. താങ്കൾക്ക് ആദ്യത്തെത് ആൺകുട്ടി എന്ന് നഴ്സ് വന്ന് പറഞ്ഞപ്പോൾ അയാൾ തന്നോട് തന്നെ പറഞ്ഞു..
    പെൺകുഞ്ഞാവേണ്ടിയിരുന്നു...........


    മൂന്ന് പെണ്മക്കളെ പോറ്റി വളർത്തുന്നവന് സ്വർഗം എന്ന് മുഹമ്മദ് നബി.

    കൊല്ലപ്പെട്ട ഓരോ പെൺ കുഞ്ഞിനോടും,ഏത് കാടൻ നിന്നെ ഇങ്ങിനെ കുഞ്ഞേ? എന്ന് ഒരു ചോദിക്കുന്ന ദൈവ നീതിയെക്കുറിച്ച് വേദ ഗ്രന്ഥം.

    കഥ വായിച്ചു കണ്ണ് നനഞ്ഞു.

    കാമുകി പറഞ്ഞത്രെ..നിങ്ങളുടെ അമ്മയുടെ ഹ്യദയം വേണം.
    കാമുകൻ അമ്മയുടെ ഹ്യദയമെടുത്തു കാമുകിക്ക് നൽകാൻ.
    കല്ലിൽ തട്ടി വീണപ്പോൾ ആ മാത്യഹ്യദയം ചോദിച്ചത്രെ.
    മകനെ, നിനക്കെന്തെങ്കിലും പറ്റിയോ??

    കാമം കാമറയായി ,കരാളതയായി മാറുന്ന ഈ കറുത്ത കാലത്ത് അക്ഷരം കൊണ്ടെങ്കിലും നമുക്കവളുടെ മിഴിയോരം തുടക്കാം. നന്മ തിരിച്ചു നൽകാം.

    തുടരുക.അഭിനന്ദനങ്ങൾ.

    ReplyDelete
  23. എല്ലാം ആപേക്ഷികം.

    ReplyDelete
  24. നന്നായി ..! ഇത്തരം കഥകള്‍ വേണ്ടത് തന്നെയായിരുന്നു ..!

    ReplyDelete
  25. ഒരു ജന്മം മുഴുവന്‍ കൈകുമ്പിളില്‍ ഒതുക്കിയതു പോലെ...
    എനിക്കൊരുപാടിഷ്‌ടായി.

    ReplyDelete
  26. ഗർഭപാത്രത്തിൽ മുളപൊട്ടിത്തുടങ്ങിയപ്പോഴേ ഒരു മാതാവാകുന്ന സന്തോഷത്തിൽ ആ അമ്മ സന്തോഷിച്ചു..,
    പിറന്നപ്പോൾ കുട്ടി പെണ്ണോ ആണൊ എന്നവർ നോക്കാതെ ദൈവം തന്ന ആ അനുഗ്രഹത്തെ ഇരു കയ്യും നീട്ടി സന്തോഷത്തോടെ സ്വീകരിച്ചു..,
    മകളെ നല്ല നിലയിൽ വിദ്യാഭ്യാസം നൽകി വളർത്തി വലുതാക്കി..,അവളുടെ ഉയർച്ചയിൽ സന്തോഷിച്ച നാട്ടുകാരോടൊപ്പം അവർ അഭിമാനത്തോടെ സന്തോഷിച്ചു..,
    ഇത്തിരി കഷ്ടപ്പെട്ടാണെങ്കിലും അവളെ യോഗ്യനായ ഒരാളൂടെ കൂടെ കെട്ടിച്ചയക്കുമ്പോൾ അവർ നിറകണ്ണുകളോടെ സന്തോഷിച്ചു..,
    ജീവിത സായാഹ്നത്തിൽ താങ്ങും തണലുമായി എല്ലാത്തിനും മക്കളും പേരമക്കളും അടുത്തിരിക്കുമ്പോൾ അവർ അതിരുകളില്ല്ലാതെ സന്തോഷിച്ചു..
    ഞാൻ എത്ര ഭാഗ്യവതിയാണ`..
    ഈ ജന്മം അവസാനിക്കാതിരുന്നെങ്കിൽ...

    ചുമ്മാ കുത്തിക്കുറിച്ചതാട്ടോ..
    തണൽ, നല്ല കഥ..ചിന്തകൾക്ക്‌ ചൂട്‌ പകരുന്ന വായന നൽകിയതിനു നന്ദി..
    തുടരുക..

    ReplyDelete
  27. ലോകം ഇങ്ങനെയാണ്!

    സത്യം എപ്പോഴും കറുത്തിരുണ്ടതും!

    ReplyDelete
  28. ഇന്നും ഇനിയും ലോകത്ത്‌ സംഭവിക്കുന്ന സംഭവിക്കാവുന്ന കാര്യം.വളരേ നല്ല കഥ.

    ReplyDelete
  29. കുറുമ്പടീ..

    കുറുങ്കഥ
    ഇഷ്ടായിട്ടോ...

    വളരെ അര്‍ഥവത്തായ
    ഒരു
    ചിന്ത..

    ഭാവുകങ്ങള്‍...

    ReplyDelete
  30. ഒരിക്കലെങ്കിലും അവള്‍ അവളോട് തന്നെ പരിതപിച്ചിട്ടുണ്ടാവും... "വേണ്ടായിരുന്നു ഈ നശിച്ച ജന്മം.."

    കൊള്ളാട്ടോ...

    ReplyDelete
  31. കുച്ചു കഥയ്ക്ക് ഒരു കൊച്ചു കമാന്‍റ് തന്നു പോയതാണു ഞാന്‍..

    ഇന്നലെ പത്രത്തില്‍ കണ്ടു “ തണല്‍“ .. അപ്പോല്‍ വീണ്ടും ഒന്നു കൂടി വന്നു. പത്രത്തില്‍ വന്നതു ശരിയാ ഇവിടെ വന്നാല്‍ ശരിക്കും ഒരു തണലില്‍ നില്‍ക്കുമ്പോലെ തോനുന്നു.

    അഭ്നന്ദനങ്ങള്‍

    ReplyDelete
  32. എനിക്കു രണ്ട് പെൺ മക്കളാണ്.

    ReplyDelete
  33. "വേണ്ടായിരുന്നു

    ReplyDelete
  34. കുട്ടി പെണ്‍കുട്ടി ആണെന്ന് അറിഞ്ഞാല്‍ പെട്ടന്ന് ഒരു തേക്ക്‌ വച്ചോളു എന്നൊരു നാട്ടു മൊഴി ഉണ്ട് ....അതോര്‍മ വരുന്നു ഇപ്പൊ ......

    ReplyDelete
  35. വളരെ മനോഹരം.സംക്ഷിപ്തമെങ്കിലും വിശാലമായ അര്‍ത്ഥ തലങ്ങള്‍

    ReplyDelete
  36. നൂറു ശതമാനം വിയോജിക്കുന്നു....അറിവില്ലായ്‌മയായിരിക്കാം...., ക്ഷമിക്കുക.

    നെഗറ്റീവ്‌ എനർജി മാത്രം നല്കുന്ന ഈ കഥ “വേണ്ടായിരുന്നു”....

    ReplyDelete
  37. ചെറിയ കഥയില്‍ വലിയ സത്യങ്ങള്‍. പോസിറ്റീവ് എനര്‍ജി ആയാലും നെഗറ്റീവ് ആയാലും യാഥാര്‍ത്യം അതാണ്‌. കഥക്ക് പിന്നിലെ ബുദ്ധിപരമായ ചിന്തയെ അഭിനന്ദിക്കുന്നു.

    ReplyDelete
  38. തണലിന്റെ ഈ കൊച്ചു കഥ ഞാന്‍ മലയാളം വായിക്കാന്‍ അറിയാത്ത കൂട്ടുകാര്‍ക്കും, മലയാളം വായിക്കാന്‍ അറിയുമെങ്കിലും വായനാശീലമില്ലാത്തവര്‍ക്കും വായിച്ചു കേള്‍പ്പിച്ചു കൊടുത്തു. കേട്ടവരെല്ലാവരും അവരുടെ അഭിനന്ദനങ്ങള്‍ താങ്കളെ അറിയിക്കാന്‍ എന്നെ ഏല്‍‌പ്പിച്ചിട്ടുണ്ട്.

    "വേണ്ടായിരുന്നു" എന്നു മാത്രം പറയരുത്.... :)

    ReplyDelete
  39. ചെറുകഥയാണെങ്കിലും സന്ദേശത്തിന്‌ എന്താഴം..!
    വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  40. കുറച്ചു വാക്കുകളിലൂടെ ഒരുപാട് പറഞ്ഞല്ലോ...നന്നായി..

    ReplyDelete
  41. ഗര്‍ഭപാത്രത്തില്‍ ഞാനൊരു കൃമിയായ് അള്ളിപ്പിടിച്ചു കിടക്കവേ അവശതയോടെ അമ്മ പറഞ്ഞു " വേണ്ടായിരുന്നു".

    ഈ “വേണ്ടായിരുന്നു”വിന് അത്ര ശക്തി കാണില്ല.

    ഇനി മിനിയുടെ ചോദ്യത്തിനുള്ള ഉത്തരം : അവര്‍ക്ക് വേണ്ടത് എന്തെന്ന് അവര്‍ പറയാതെ തന്നെ അറിയരുതോ മിനീ? അവര്‍ക്ക് വേണ്ടത്, മനസ്സും ഹൃദയവും വികാരവും വേദനയുമില്ലാത്ത ഒരു റോബോട്ടിനെയാണ് - അടുക്കളപ്പണി, വീടു നോട്ടം, കുഞ്ഞുങ്ങളെ പ്രസവിക്കല്‍, അവരേയും അവരുടെ അച്ഛനേയും പരിപാലിക്കല്‍ ഇതെല്ലാം ചെയ്യിക്കാന്‍ പറ്റുന്ന, ആവശ്യം കഴിയുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയാത്ത യന്ത്രം പോലെ വലിച്ചെറിയാന്‍ കഴിയുന്ന ഒരു റോബോട്ട്.

    തണലേ, ആര്‍ക്കും വേണ്ടാത്ത ഈ വസ്തുവിനെ കുറിച്ച് കുറിച്ചിട്ട വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  42. വായിക്കുക മാത്രമല്ല, കമന്റുകള്‍ എഴുതാനും സന്മനസ്സ് കാട്ടിയ എല്ലാവര്ക്കും വളരെയധികം നന്ദി. ഓരോരുത്തര്‍ക്കും വെവ്വേറെ നന്ദി പ്രകടിപ്പിക്കുന്നില്ല.
    'വേണ്ടായിരുന്നു' എന്ന് മാത്രം പറയരുത് പ്ലീസ്‌....

    ReplyDelete
  43. കഥ വെറും അഞ്ചു വരി.
    കമന്റുകള്‍ അമ്പത്!
    എന്റമ്മോ

    ReplyDelete
  44. അര്‍ത്ഥവത്തായ പോസ്റ്റ്‌
    വളരെ ഉത്തമം

    -* തസ്‌ലീം.പി *-

    ReplyDelete
  45. കുറേ വലിയ കാര്യങ്ങള്‍ കുറച്ചു വരികളില്‍ നന്നായി പറഞ്ഞു-നിലവിലുള്ള സമൂഹത്തിന്റെ ചിന്തകളെ ഒന്നു dissect ചെയ്തു. touching-

    ReplyDelete
  46. കുറഞ്ഞ വരികളില്‍ ഒരു പാട് പറഞ്ഞു

    ReplyDelete
  47. ഇത്തരം കഥകള്‍ ശെരിക്കും വേണ്ടത് തന്നെ..
    നന്നായിട്ടുണ്ട്.

    ReplyDelete
  48. തണലിലെ സ്വതസിദ്ധമായ ശൈലിയില്‍ കുറഞ്ഞ വാക്കുകളിലൂടെ ഇത്തവണയും ചിന്തിപ്പിക്കുന്ന മറ്റൊരു വിഷയവുമായിട്ടാണല്ലോ ഇസ്മായില്‍?
    :)

    ReplyDelete
  49. ഒരു ജന്മം എത്ര വിലപ്പെട്ടതാണ്‌. അത് അവഗണിക്കാനും നിഷേധിക്കാനും ഒരാള്‍ക്കും അവകാശമില്ല.
    ലളിതമായ ഗഹനമായ വരികള്‍. ആശംസകള്‍!

    ReplyDelete
  50. കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധിച്ചു ...

    ReplyDelete
  51. valareyere nannayittund. keepitup.....

    ReplyDelete
  52. പെണ്ണായി പിറന്നതിന്‍റെ ചില പരമാര്‍ഥങ്ങള്‍..നന്നായിട്ടുണ്ട്

    ReplyDelete
  53. അവസാനം കുഴിയിലേക്ക് ഇറക്കുമ്പോള്‍ സ്വയം പറയുമോ ‘ഇതുവേണ്ടായിരുന്നു’ എന്ന്‌?

    ReplyDelete
  54. അവസാനത്തെ വാചകത്തിൽ തോന്നലുകൾ വേണ്ടായിരുന്നു അവിടെയും പറയാമായിരുന്നു ഇങ്ങനെയൊരു ജന്മം വേണ്ടായിരുന്നു എന്ന്.

    ReplyDelete
  55. ഇതൊരു കഥയല്ല. വളരെ അര്‍ത്ഥവത്തായ ഒരു പാഠ ഭാഗമാണ്. ഇത് സമ്മാനിക്കാന്‍ കഴിഞ്ഞ ബഹുമാനപ്പെട്ട ഇസ്മയില്‍ കുരുമ്പടിക്ക് എന്‍റെ ഹ്രദയം നിറഞ്ഞ നന്ദി.

    ReplyDelete
  56. ആദ്യയിട്ടാണെന്ന് തോന്നുന്നു ഇവിടെ.അര്‍ഥവത്തായ വരികള്‍ തന്നെ ഇക്കാ.ആശംസകള്‍

    ReplyDelete
  57. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ പറയാത്ത എത്രപേര്‍ ഉണ്ട് നമ്മുടെ ഇടയില്‍?

    ReplyDelete
  58. ഇതിവൃത്തം കൊള്ളാം...ഇതിനു സമാനമായ ഒരു കഥ പണ്ട് ഇസ്മായില്‍ പറഞ്ഞത് ഓര്‍ക്കുന്നു..."വേണ്ടായിരുന്നു" എന്ന തലക്കെട്ടെന്നാണ് എന്റെ ഓര്‍മ....

    ReplyDelete
  59. ഈ കുറച്ച് വരികളില്‍ ജീവിതങ്ങള്‍ കുടുങ്ങി കിടക്കുന്നു ...അത് കൊണ്ട് തന്നെ ഈ കഥ തീര്‍ത്തും വേണമായിരുന്നു !!!

    ReplyDelete
  60. Great..nice ..and touching..

    keep writing..keep it up

    ReplyDelete
  61. കുറെ കാര്യങ്ങള്‍ കുറച്ചു വാക്കുകളിലുടെ പറയാന്‍ സാധിച്ചു ...
    ഇസ്മയില്‍ കുരുമ്പടിക്ക് എന്‍റെ ഹ്രദയം നിറഞ്ഞ നന്ദി.

    ReplyDelete
  62. "വേണ്ടായിരുന്നു ".. ഒരു വാക്ക് കൊണ്ടൊരു ജന്മത്തേ തള്ളി പറയുന്നു , സമൂഹം എത്രയൊക്കെ പ്രസംഗിച്ചാലും ഉള്ളിന്റേയുള്ളില്‍ നാം കുടിയിരിത്തിയ സത്യം ..മറ്റുള്ളവരില്‍ വലിയ വര്‍ത്തമാനങ്ങള്‍ പറയുകയും
    സ്വന്തം കാര്യം വരുമ്പൊള്‍ ഇടറുകയും ചെയ്യുന്ന മനുഷ്യര്‍ ..പെണ്ണായീ പൊയാല്‍ തലയില്‍ കൈയ്യ് വയ്ക്കുന്നവര്‍ ..എനിക്ക് രണ്ടാമത്തേ പെണ്‍കുഞ്ഞ് ജനിച്ചപ്പൊള്‍ മൂക്കത്ത് വിരല്‍ വച്ചവര്‍ , ഒരുപാട് പേര് വിളിച്ചപ്പോള്‍ തന്നെ ആദ്യം പറഞ്ഞ വാചകം ഇതാണ് " ഇനി ഒരുപാട് കഷ്ട്പെട്ട്
    സമ്പാദിച്ചു വച്ചോളൂ " പെണ്ണാണ് " ഈയൊരു മനസ്സ് നാമെല്ലാം കൂടേ കൊണ്ടു നടക്കുന്നു .. ചെറുപ്പക്കാരുടേ പുതിയ തലമുറയെങ്കിലും
    വേറിട്ട് ചിന്തിച്ചിരുന്നെകില്‍ , നമ്മുടേ അമ്മയും
    പെങ്ങള്‍മാരും പെണ്‍കുട്ടികളായിരുന്നു എന്നറിഞ്ഞിരുന്നുവെങ്കില്‍
    മിത്രമേ , ഇത്തിരി വരികളില്‍ ഒത്തിരി കാര്യങ്ങളുണ്ട്,ഒത്തിരി സങ്കടവുമുണ്ട് , ഒന്നുമറിയാതേ പിറന്നു വീഴുന്നു
    പെണ്‍കുഞ്ഞുങ്ങള്‍ക്ക് കിട്ടുന്ന അവഗണന അസഹനീയം തന്നെ .കാലം സാക്ഷീ .നാളേ സ്ത്ഥിതി മാറീ വരാം
    ഇപ്പൊള്‍ തന്നെ ആണ്‍ പെണ്‍ അനുപാതതില്‍ പെണ്‍കുട്ടികള്‍ കുറയുന്നു , നല്ല വരികള്‍ , ഉള്ളില്‍ തട്ടുന്നത് ലളിതമായീ പകര്‍ത്തീ സഖേ ..

    ReplyDelete
  63. മിനി പിസി7/9/13 12:39 PM

    ഇപ്പോള്‍ ഈ മനോഭാവത്തിന് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ടുട്ടോ ...ആണായാലും ,പെണ്ണായാലും നന്നായി വന്നാല്‍ മതി എന്നാ ആറ്റിറ്റ്യൂഡ് ആണ് ബഹുഭൂരിപക്ഷത്തിനും .

    ReplyDelete
  64. അവതരണം നന്നായിട്ടുണ്ട് പക്ഷെ, വേണ്ടായിരുന്നു. ഇയിടെയായിട്ട് "നെഗറ്റീവ്‌ ചിന്തകള്‍ " മാത്രമേയുള്ളൂ ഇയാളില്‍ നിന്ന് !

    ReplyDelete
  65. ഒരിക്കൽ കൂടി വന്നു. മാറ്റമില്ലാതെ തുടരുന്ന അവസ്ഥ.

    ReplyDelete
  66. അതെ, ഇന്ന് പെണ്‍കുട്ടി ആണ് എന്നറിഞ്ഞാൽ നശിപ്പിച്ചു കളയാൻ നോക്കും. എന്തൊരു കഷ്ടമാണ് ........

    ReplyDelete
  67. മക്കൾക്ക്‌ തണലാണ്‌ മാതാവ്‌. മക്കളും മാതാവിന് തണലാകണം, അത് ആണോ പെണ്ണോ ആകട്ടെ.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.