April 4, 2010

പതിരില്ലാപഴഞ്ചൊല്ലുകള്‍

മരണത്തെ എപ്പോഴും ഓര്‍ക്കുന്നത് നല്ലതാണന്നാണ് എന്റെ അഭിപ്രായം. അത് അഹങ്കാരത്തെ കുറക്കുകയും മനുഷന്റെ നിസ്സാരതയും നിസ്സഹായതയും വെളിപ്പെടുത്തുകയും ചെയ്യുന്നു. മരണത്തെ ബന്ധപ്പെടുത്തി അനേകം പഴമൊഴികളുണ്ട്. അവ പലതും ഓരോ പുസ്തകം വായിച്ച അറിവ് നമുക്ക് നല്‍കുന്നുമുണ്ട്. ഞാന്‍ ശേഖരിച്ച അല്പം പഴഞ്ചൊല്ലുകള്‍ നിങ്ങളുമായി പങ്കുവെക്കുന്നു. നിങ്ങള്‍ക്കറിയാവുന്നവ കമന്റു ചെയ്യുക.


- ആദ്യ ശ്വാസം അന്ത്യശ്വാസത്തിന്റെ ആരംഭമാണ്.
- ആദ്യമുണ്ടെങ്കില്‍ അവസാനവുമുണ്ട്
- ആറിലും ചാവും നൂറിലും ചാവും.
- താന്‍ മരിക്കേണ്ടവനാണ് എന്ന് അറിയാമെന്കിലും എപ്പോള്‍ മരിക്കുമെന്ന് ഒരുത്തനും അറിയില്ല  .
- മരണത്തിനൊഴിച്ചു മറ്റെല്ലാത്തിനും പരിഹാരമുണ്ട്.
- തൊട്ടിലിനോട് അമ്മ പാടുന്നത് ശ്മശാനം വരെ നിലനില്‍ക്കുന്നു.
- ആറടി മണ്ണ് എല്ലാ മനുഷ്യരെയും തുല്യരാക്കുന്നു .
- നിങ്ങള്‍ക്കൊരിക്കലും ഒഴിവാക്കാനാവാത്ത ഒരു ശവസംസ്കാരചടങ്ങുണ്ട് , അതു നിങ്ങളുടേത് തന്നെയാണ്.
- നിങ്ങളുടെ ശേഷിക്കുന്ന ജീവിതത്തിന്റെ ആദ്യത്തെ ദിവസമാണ് ഇന്ന്.
- വൈദ്യന്മാര്‍ ഉണ്ടായിട്ടും മരിക്കുന്നത് വരെയേ നാം ജീവിക്കുന്നുള്ളൂ .
- ഒരാള്‍ ജനിച്ചാലുടന്‍ മരിക്കാന്‍ തുടങ്ങുന്നു.
- രോഗവും മരണവും ഒരു മുഖവും തിരിച്ചറിയുന്നില്ല.
- മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല.
- കൂടുതല്‍ ഉറങ്ങരുത് . വേണ്ടത്ര ഉറക്കം നമുക്ക് ശ്മശാനത്തില്‍ ലഭ്യമാണ്.
- തൊട്ടില്‍ മുതല്‍ ശവപ്പെട്ടി വരെ എല്ലാം അനിശ്ചിതം.
- മരണം ബധിരമായതിനാല്‍ ഒരു നിഷേധവും കേള്‍ക്കുന്നില്ല.
- ഒരിക്കലും രോഗം വരാത്തവന്‍ ആദ്യ രോഗത്തില്‍ തന്നെ മരിക്കുന്നു.
-  ഒരിക്കല്‍ മരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം .എന്നാല്‍ അത് പെട്ടെന്ന് ഉണ്ടാവില്ലെന്ന് അവന്‍ വൃഥാ കരുതുന്നു.
- രാജാവിന്റെ പൊടിയില്‍ നിന്ന് കോമാളിയുടെ പൊടി തിരിച്ചറിയാവുന്ന അടയാളമൊന്നും ശ്മശാനത്തിനില്ല.
- ഓര്‍ക്കുക. അവസാനത്തെ കുപ്പായം കീശയില്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.
- കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, വേവലാതിപ്പെട്ടു കൊണ്ട് ജീവിക്കുന്നു,  നിരാശനായി മരിക്കുന്നു.

70 comments:

 1. "ബുദ്ധിയുള്ളവര്‍ പഴഞ്ചൊല്ലുകള്‍ ഉണ്ടാക്കുന്നു, മണ്ടന്മാര്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു"
  ആസ്ത്രേലിയന്‍ പഴമൊഴി.

  ReplyDelete
 2. 'ഓര്‍ക്കുക. അവസാനത്തെ കുപ്പായം കീശയില്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.'
  അതെ,
  കുറുമ്പടീ..
  പഴഞ്ചൊല്ലുകള്‍
  ഓരോന്നും ഓരോ പുസ്തകം വായിച്ച
  അറിവും ചിന്തയുമാണ് പകരുക.
  മരണം..
  പശ്ഴഞ്ചൊല്ലു പറഞ്ഞു
  പേടിപ്പിച്ചു പഹയന്‍..

  ReplyDelete
 3. രാജാവിന്റെ പൊടിയില്‍ നിന്ന് കോമാളിയുടെ പൊടി തിരിച്ചറിയാവുന്ന അടയാളമൊന്നും ശ്മശാനത്തിനില്ല.
  നല്ല വരികള്‍

  ReplyDelete
 4. ഈ പഴഞ്ചൊല്ലുകളെല്ലാം വായിച്ചിട്ട് പേടി തോന്നുന്നു
  അപ്പോഴാ..മരണത്തെ ഭയക്കുന്നവന്‍ ജീവിക്കുന്നില്ല
  എന്ന വരി എന്നെ തുറിച്ചു നോക്കിയത്
  അതുകൊണ്ട് ഭയം മാറ്റി വെച്ച് ഞാന്‍ പോവുന്നു.

  ReplyDelete
 5. ചുമ്മാതെ മനുഷ്യനെ പേടിപ്പിക്കുവാന്‍ ഓരോ പഴഞ്ചൊല്ലുകള്‍ :)
  (വല്ലപ്പോഴും ഇത് ഓര്‍ക്കുന്നത് നല്ലതാണു )

  ReplyDelete
 6. കിടക്കട്ടെ ഞാന്‍ കേട്ടിട്ടുള്ള ചിലതും .....

  ചുട്ടയിലെ ശീലം ചുടല വരെ

  മരണം രംഗ ബോധമില്ലാത്ത കോമാളിയാണ്

  പാമ്പിന്റെ വായിലകപ്പെട്ട തവള ഭക്ഷണത്തിനു വേണ്ടി മുറ വിളി കൂട്ടുന്ന പോലെയാണ്
  മരണത്തിന്റെ വായില്‍ നില്‍ക്കുന്ന മനുഷ്യന്റെ ജീവിത പരാക്രമങ്ങള്‍

  ധീരന്മാര്‍ ഒരിക്കലെ മരിക്കുന്നുള്ളൂ .. ഭീരുക്കള്‍ പല തവണയും

  മതങ്ങള്‍ മരണ ഭീതിയുണര്‍ത്തി മനുഷ്യനെ അനുസരണയുള്ളവനാക്കുന്നു

  മരണശേഷം പലരും മഹത്വവല്‍ക്കരിക്കപ്പെടുന്നു

  എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന തന്റെ മരണത്തെ മറന്നു
  മറ്റുള്ളവന്റെ മരണത്തില്‍ വിലപിക്കുന്നത് വലിയൊരു തമാശ തന്നെയാണ്

  ReplyDelete
 7. എനിക്ക് മരണത്തെ പേടിയാ ഇസ്മൂ...അത് കൊണ്ട് ഇതിനെപ്പറ്റി ഒന്നും പറയാന്‍ ഇഷ്ടപ്പെടുന്നില്ല...

  ReplyDelete
 8. എനിക്ക് മരണത്തെ പേടിയാ........

  ReplyDelete
 9. ഒരിക്കല്‍ മരിക്കുമെന്ന് എല്ലാവര്‍ക്കുമറിയാം .എന്നാല്‍ അത് പെട്ടെന്ന് ഉണ്ടാവില്ലെന്ന് അവന്‍ വൃഥാ കരുതുന്നു

  സത്യം..
  വേണ്ടപ്പെട്ടവരടക്കം വിടപറയുമ്പോഴും ഞാനിവിടെ ശ്വശ്വതനാണെന്ന ഭാവമാണു നമുക്ക്. പക്ഷെ അടുത്ത നിമിഷം. ! അത് ഒരു നിശ്ചയമില്ല..:(

  ReplyDelete
 10. സംഗതി ഇഷ്ടപ്പെട്ടു, പക്ഷെ പഴമൊഴിയൊന്നും സ്റ്റോക്കില്ല !

  ReplyDelete
 11. @mukthar udarampoyil
  പേടിക്കണ്ട കേട്ടോ
  "മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല" എന്നല്ലേ

  ReplyDelete
 12. @സിനു
  മരണത്തെ ഭയക്കേണ്ടതില്ല. എന്നാല്‍ ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. പണവും പ്രതാപവും കൂടുമ്പോള്‍ സ്വാഭാവികമായും അവ വിട്ടു പിരിഞ്ഞു പോകാന്‍ വിഷമം കാണും

  ReplyDelete
 13. @Radhika Nair
  വല്ലപ്പോഴും അല്ല ഇപ്പോഴും ഓര്‍ത്താല്‍ അഹങ്കാരം കുറയും എന്നാണ് എന്റെ പക്ഷം

  ReplyDelete
 14. മരണത്തെ ഭയമില്ല.. പക്ഷെ അതെപ്പോള്‍ എന്നുള്ളതാണ് ഭയം .. ഏതു സമയത്തും കയറി വരുന്ന അഥിതി ആയതു കൊണ്ട് കഴിയുന്നതും അവനെ സ്വീകരിക്കാനുള്ള ഒരുക്കം നമ്മള്‍ നടത്തണം. ഈ പഴഞ്ചൊല്ലുകള്‍ വായിക്കുമ്പോള്‍ തന്നെ ഒരു ഉള്‍ഭയം എല്ലാവരിലും ഉണ്ടാവും. .!!!

  നന്നായി..ഈ പോസ്റ്റ്.!!!

  ReplyDelete
 15. @സുനില്‍ ‍‍‍പെരുമ്പാവൂര്‍
  സുനിലേ ..
  ഇനിയും ഇതുപോലുന്ടെന്കില്‍ പോരട്ടെ.

  പക്ഷെ 'മതങ്ങള്‍ മരണ ഭീതിയുണര്‍ത്തി മനുഷ്യനെ അനുസരണയുള്ളവനാക്കുന്നു ' എന്നതിനോട് എനിക്ക് യോചിപ്പ്‌ ഇല്ല. മറിച്ച് തിന്മ ചെയ്താല്‍ കഠിന ശിക്ഷ മരണ ശേഷം കാത്തിരിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒപ്പം നന്മ ചെയ്താല്‍ പ്രതിഫലവും .

  ReplyDelete
 16. @ചാണ്ടിക്കുഞ്ഞ്
  അത് യൌവ്വനം ആയതുകൊണ്ടാ ചാണ്ടിക്കുഞ്ഞേ . വാര്‍ധക്യത്തില്‍ മാസങ്ങള്‍ വര്‍ഷങ്ങളെ പ്പോലെയും യൌവനത്തില്‍ വര്‍ഷങ്ങള്‍ മാസങ്ങലെപ്പോലെയും ആണെന്ന് ഒരു ചൊല്ലുണ്ട്. സ്വാഭാവികമായും മരണത്തിനോട് ഭയം കുറയാന്‍ വാര്‍ധക്യത്തില്‍ സാധ്യത ഉണ്ട്

  ReplyDelete
 17. വൈദ്യന്മാര്‍ ഉണ്ടായിട്ടും മരിക്കുന്നത് വരെയേ നാം ജീവിക്കുന്നുള്ളൂ ....very interesting.....

  ReplyDelete
 18. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌
  വളരെ ശരിയാ സാഹിബേ..
  ചുറ്റുവട്ടത്ത് തന്നെ നാം എന്തെല്ലാം കാണുന്നു. എന്ത് കാഴ്ചകള്‍ കണ്ടാലും നൈമിഷികമായ ഒരു വികാരം മാത്രം..

  ReplyDelete
 19. @തെച്ചിക്കോടന്‍
  താങ്കള്‍ക്കു വേണ്ടി ഞാന്‍ ഒരു പഴമൊഴി എഴുതാം..
  " ജനിച്ചപ്പോള്‍ ഞാന്‍ കരഞ്ഞു. അത് എന്തിനായിരുന്നു എന്ന് ഞാന്‍ ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നു"

  ReplyDelete
 20. @ഹംസ
  ഹംസ ഭായ്..
  ഒരു യാത്രയിലെ ഇടത്താവളമാണ് ജീവിതം എന്നും എപ്പോള്‍ വേണമെങ്കിലും ഈ യാത്ര അവസാനിക്കാം എന്നും ശാശ്വതമായ ഒരു ജീവിതം പിന്നീട് ഉണ്ടെന്നും അതിനു വേണ്ടി എന്തെങ്കിലും കരുതി വെക്കണം എന്നും ചിന്തിച്ചാല്‍ മരണ ഭയം കുറയും.
  എല്ലാം നേടി ഒരുത്തനും ഇതുവരെ മരിച്ചു പോയിട്ടില്ല. അല്ലെ ഭായ് .
  നന്ദി..

  ReplyDelete
 21. @തെക്കു
  അതിനു ഒരു വകഭേദം കൂടി
  "രോഗം കാരണമല്ല, മരുന്ന് കാരണമാണ് വൈദ്യന്റെ കുഞ്ഞു മരിക്കുന്നത്"

  ReplyDelete
 22. ഏതു നിമിഷവും മരിക്കാം അതു കൊണ്ട്‌ ഒരു കമന്റിട്ടു പോകാം എന്നു വിചാരിച്ചു.

  ReplyDelete
 23. @എറക്കാടൻ / Erakkadan
  ശരിയാ എറക്കാടാ ..
  "കാറ്റത്ത്‌ കത്തുന്ന മെഴുകുതിരിയാണ് നമ്മുടെ ജീവിതം" എപ്പോഴും കേട്ടുപോകാം....

  ReplyDelete
 24. മതങ്ങൾ മരണഭീതിയുണർത്തി മനുഷ്യനെ ഭീതിതരാക്കുന്നു എന്നതിനേക്കാൾ മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ ഉത്ബുദ്ധരാക്ക്കുന്നു എന്ന് വായിക്കാൻ ആഗ്രഹിക്കുന്നു.

  “എല്ലാ ശരീരവു മരണത്തെ രുചിച്ചറിയും “
  كل نفس ذائقة الموت

  (വിശുദ്ധ ഖുർ‌ആൻ)

  ReplyDelete
 25. എന്നാല്‍ എന്റെയും വക ഒന്ന് : രംഗബോധമില്ലാത്ത കോമാളി

  ReplyDelete
 26. ക്ഷമിക്കണം,പെട്ടിയില്‍ നിന്ന് പൊട്ടിയിലേക്ക് എന്നത് പെട്ടിയില്‍ നിന്ന് പെട്ടിയിലേക്ക് എന്നു തിരുത്തി വായിക്കണം

  ReplyDelete
 27. "മരണം വാതില്‍ക്കലൊരു നാള്‍
  മഞ്ചലുമായ് വന്നു നില്ക്കുമ്പോള്‍
  ചിറകടിച്ചെന്‍ കൂടു തകരുന്നേരം
  ജീവജലം തരുമോ ജീവജലം തരുമോ"

  ReplyDelete
 28. മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല .........
  എത്ര ശരി.

  ReplyDelete
 29. ഒരു ദിനം വരാനുണ്ട് ...അന്നു നീ കുളിക്കില്ല നിന്നെ കുളിപ്പിക്കും,അന്നു നീ ഉടുക്കില്ല നിന്നെ ഉടുപ്പിക്കും, നീ പള്ളിയിൽ പോകില്ല നിന്നെ കൊണ്ട് പോകും, നീ നിസ്ക്കരിക്കില്ല നിന്റെ മേൽ നിസ്ക്കരിക്കപ്പെടും, നീ ഒന്നും ചോദിക്കില്ല നിന്നോട് ചോദിക്കപ്പെടും,അന്നു നിന്നെ ഒറ്റക്കാക്കി നിന്റെ സ്വന്തക്കാരെല്ലാം പോകും. അതു വിദൂരത്തല്ല അടുത്തു തന്നെ വളരെ അടുത്ത്.....ഇനി ചിന്തിക്കാൻ സമയമില്ല ....

  ReplyDelete
 30. മരണത്തെ ഭയന്ന് ജീവിക്കുന്നതില്‍ കാര്യമില്ല. ജീവിച്ചിരിക്കുന്ന ഓരോ നിമിഷവും, നന്മയോടെ ജീവിച്ചാല്‍,കുറഞ്ഞ പക്ഷം മറ്റുള്ളവരെ വേദനിപ്പിക്കാതിരുന്നാല്‍ തന്നെ ജീവിതം ധന്യമായില്ലേ....

  മരണം അനിവാര്യതയാണ് എന്ന് തിരിച്ചറിയുമ്പോള്‍പ്പിന്നെ ഭയത്തിനു പ്രസക്തിയില്ലാതാവുന്നില്ലേ?

  ReplyDelete
 31. @മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
  ശരിയാണ് സഗീര്‍, രംഗബോധമില്ലാത്ത കോമാളി തന്നെ മരണം. ഒപ്പം ക്ഷണിക്കാതെ വരുന്ന അതിഥിയും

  ReplyDelete
 32. @വഷളന്‍ (Vashalan)
  അവസാന നിമിഷം ജീവജലം തരാന്‍ ഒരു കൈ നീളുന്നത് ഏറ്റവും വലിയ അനുഗ്രഹമാണ് അല്ലെ 'വഷളാ..'

  ReplyDelete
 33. @ഏകതാര
  ശരിതന്നെ ഏകതാര..
  ഒരു ചൊല്ല് കൂടി " ധീരന്‍ ഒരു തവണ മാത്രം മരിക്കുന്നു, ഭീരു പലതവണ മരിക്കുന്നു"

  ReplyDelete
 34. @ഉമ്മുഅമ്മാർ
  വളരെ പ്രസക്തം ഉമ്മു അമ്മാന്‍,
  പക്ഷെ അധികമാരും ഇതോര്‍ക്കുന്നില്ല അല്ലെ,
  മരണം നിഴലായി കൂടെ ഉണ്ടാവും എപ്പോഴും

  ReplyDelete
 35. @കുഞ്ഞൂസ് (Kunjuss)
  വളരെ ശരിയാണ് കുഞ്ഞൂസ്,
  "ആയുസ്സുന്ടെന്കില്‍ ആശയുമുണ്ട്" എന്നല്ലേ .ആശ കൂടുമ്പോള്‍ മരണഭീതി കൂടും. കുഞ്ഞൂസ് പറഞ്ഞ പോലെ , ധര്‍മം ചെയ്യുക . കര്‍മഫലം തരും ഈശ്വരന്‍ .

  ReplyDelete
 36. വായിച്ചു.എല്ലാ തത്വ ചിന്താ ശകലങ്ങളും ,പഴഞ്ചൊല്ലുകളും.
  ഏതു കാല ഘട്ടത്തില്‍ ആയാലും ഈ വരികള്കൊക്കെ ജീവന്‍ ഉണ്ട് .അര്‍ത്ഥവും വ്യാപ്തിയുമുണ്ട്.പോസ്റ്റ്‌ അവതാരകന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുന്നു.

  ഒരു കമന്റ് സുഹൃത്ത്‌ പറഞ്ഞ ആശയത്തോടും,അവര്‍ പറഞ്ഞ
  അഭിപ്രായത്തോടും ഒരു വിയോജിപ്പ് പറയട്ടെ.

  "മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല .........
  എത്ര ശരി."

  മരണത്തെ ഭയപ്പെടാതതാണ് ഇന്നുള്ള ലോകത്തില്‍ കാണുന്ന നാശം മുഴുവനും.

  ഭൂമിയില്‍ പിറന്നു വീഴുന്ന മനുഷ്യന്,അവന്റെ സൃഷ്ടി കര്താവിനോടും, ജന്മം നല്‍കിയ ഉപ്പ ഉമ്മയോടും,കുടുംബത്തോടും,സമൂഹത്തോടും,അവന്‍ പിറന്നു വീണ മണ്ണിനോടും,കടമയും,കടപ്പാടും,ബാധ്യതയുമുണ്ട്.
  ആ ബാധ്യത അറിയുന്നവനും,ഓര്‍ക്കുന്നവനും,അവന്റെ മരണത്തെ ഓര്‍ക്കുകയും,ഭയപ്പെടുകയും ചെയ്യും തീര്‍ച്ച.

  അങ്ങിനെ ആരോടും ,കടമയും,കടപ്പാടും ബന്ധവുമില്ലാത്ത വന്‍ മരണത്തെ ഭയപ്പെടുന്നില്ല.അവന്റെ ജന്മം കൊണ്ട് ഭൂമിക്ക് ഭാരമാല്ലാതെ പ്രത്യേകിച്ചൊന്നുമില്ല.

  മരണത്തെ കുറിച്ചുള്ള ചിന്തയും,ഭയവുമില്ലാത്തവര്‍ ചെയ്തുകൂട്ടുന്ന നാശമല്ലേ ലോകത്ത് നാം ഓരോരുത്തരും ഇന്നനുഭാവിക്കുന്നത്?
  ആയിരമായിരം മനുഷ്യ ജീവനെ കൊന്നൊടുക്കുന്ന കിരാതരും,അതി ഭീകരരുമായ ,പരിഷ്കൃതരെന്നവകാശപ്പെടുന്ന കാടന്മാര്‍ ചെയ്തു കൂട്ടുന്ന കാട്ടാളത്തമല്ലേ ഇന്ന് നാമോരുരുത്തരും അനുഭവിക്കുന്ന ദുരിതം.

  മരണത്തെ കുറിച്ചോ,സൃഷ്ടാവിനെകുരിച്ചോ ഈ കിരാതന്മാര്‍ ഒരു നിമിഷം ചിന്തിച്ചിരുന്നു വെങ്കില്‍ ലോകത്ത്‌ ഇങ്ങിനെ ശവം അടിഞ്ഞു കൂടുമായിരുന്നോ? ഷൂവിന്റെ ഏറു കൊകൊള്ളേണ്ടി വന്ന ഭരണാധികാരികള്‍ ,ലോകത്തിന്നു തന്നെ ശാപമായി തീരുന്നത്,മരണ ഭയമില്ലാതെ,എന്ത് പരാക്രമങ്ങളും കാണിക്കാന്‍ മടിക്കാത്തത് കൊണ്ടല്ലേ?

  അപ്പോള്‍ മരണം ഭയക്കണം,മരണ ഭയത്തോടെ നാം നമ്മുടെ ശ്രഷ്ടാവിനോടും, നമുക്ക് ജന്മം നല്കിയവരോടും,കുടുംബത്തോടും,സമൂഹത്തോടുമെല്ലാം സഹാനുഭൂതിയോടെയുള്ള സമീപനമുണ്ടാകു.

  അപ്പോള്‍ മരണം എപ്പോഴും,ഏതുനിമിഷവും,നമ്മെ കടന്നു പിടിക്കാമെന്ന ചിന്തയില്‍,നമ്മെ ഈ ഭൂമിയില്‍ ജനിച്ചു വീണതിന്റെ,നമ്മില്‍ ബാധ്യതമായ ദൌത്യങ്ങള്‍ പൂര്‍ത്തിയാക്കും വരെ
  മരണം നാം ഭയപ്പെടുകതന്നെ ചെയ്യണം.

  അപ്പോള്‍ മരണത്തെ ഭയപ്പെടുന്നവന്‍ ജീവിക്കുന്നില്ല എന്ന് ഏതു തത്വ ചിന്തകനാണ് പറഞ്ഞതെന്നറിയില്ല എനിക്ക്." കുരങ്ങന്റെ വാല് ക്രമേണ,ക്രമേണ ലോപിച്ച്,പരിണാമം വന്നാണ് മനുഷ്യനുണ്ടായതെന്നു പറയുന്ന ഡാര്‍വിന്‍ സിദ്ധാന്തം പോലെ ഒരു തമാശ.മനുഷ്യ രൂപം വന്നതോടെ പ്രകൃതി പരിണാമ പ്രക്രിയ നിര്‍ത്തി വേച്ചോ?

  "ഒരു ദിനം വരാനുണ്ട് ...അന്നു നീ കുളിക്കില്ല നിന്നെ കുളിപ്പിക്കും,അന്നു നീ ഉടുക്കില്ല നിന്നെ ഉടുപ്പിക്കും, നീ പള്ളിയിൽ പോകില്ല നിന്നെ കൊണ്ട് പോകും, നീ നിസ്ക്കരിക്കില്ല നിന്റെ മേൽ നിസ്ക്കരിക്കപ്പെടും, നീ ഒന്നും ചോദിക്കില്ല നിന്നോട് ചോദിക്കപ്പെടും,അന്നു നിന്നെ ഒറ്റക്കാക്കി നിന്റെ സ്വന്തക്കാരെല്ലാം പോകും. അതു വിദൂരത്തല്ല അടുത്തു തന്നെ വളരെ അടുത്ത്.....ഇനി ചിന്തിക്കാൻ സമയമില്ല ...."

  മരണം എപ്പോഴും ഓര്‍ക്കു. നാം ഭൂമിയില്‍ പൊട്ടി മുളച്ചതല്ല എന്ന് കൂടി.

  ഭാവുകങ്ങള്‍
  ---ഫാരിസ്‌

  ReplyDelete
 37. ഒരിടത്തു ജനനം..ഒരിടത്തു മരണം...ഇസ്മായീലെ,ഇത് അനുസ്യൂതം തുടരുന്നൊരു പ്രക്രിയ...രണ്ട് കാര്യം മനുഷ്യനെ വല്ലാതെ വലക്കും : ആര്‍ത്തിമൂത്ത ജീവിതവും,മരണഭയവും..!! ഈ രണ്ട് കാര്യത്തിലും അതിര് കടന്ന് ഭയപ്പെടുന്നവര്‍ മരിച്ചു ജീവിക്കും...മാത്രമോ അത്തരക്കാരെ ഒരുതരം അന്തക്കേട് പിടികൂടിയപോലെ കാണാം..അതുകൊണ്ട് അടുത്ത നിമിഷം ഞാനങ്ങ് ഒടുങ്ങിയേക്കാം എന്ന നിശ്ചയത്തില്‍ ധൃഡവിശ്വാസിയായി ധൈര്യത്തോടെ ജീവിക്കുക....അത്തരക്കാര്‍ക്കേ ഭൂമിയില്‍ നിരാശയില്ലാതെ ജീവിക്കാനാവൂ...ഇന്നും നാളെയും ജീവിതവിജയവും അത്തരക്കാര്‍ക്ക് തന്നെ.

  ReplyDelete
 38. പതിരില്ലാ ചൊല്ലുകള്‍ പബ്ലിഷ് ചെയ്തപ്പോഴേ വായിച്ചു. മരണത്തെ കുറിച്ച് ഞാനെന്തു കമന്റിടും എന്ന ചിന്തയും അപ്പോഴേ തുടങ്ങി. ചൊല്ലുകളോ വിശുദ്ധ വചനങ്ങളോ കവിതാ ശകലങ്ങളോ... ഏതായാലും ഒന്നു കൈ വിറക്കാതെ പകര്‍ത്താനാവില്ലല്ലോ; എത്ര തന്നെ ധൈര്യം സംഭരിച്ചാലും. 'നാളെ നമുക്കും മരിക്കെണ്ടേ' എന്നാണു പലരുടെയും ചോദ്യം. 'ഇന്ന് രൊക്കം, നാളെ കടം' പോലെ ഒരു പ്രയോഗം! 'ഈ നിമിഷം മരിക്കേണ്ടാവരാണ് നാം' എന്ന് തിരുത്തിയാല്‍ നമ്മുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിയും എന്ന് തോന്നുന്നു.

  ReplyDelete
 39. "തൊട്ടില് മുതല്‍ ശവപെട്ടി വരെ എല്ലാം അനിശ്ചിതം " ഒരു തിരുത്ത് =? അത് കഴിഞ്ഞും മതഗ്രന്ഥങ്ങള്‍ ചിലതൊക്കെ പറയുന്നില്ലേ ? അപ്പോള്‍ നിശ്ചിതമോ അനിശ്ചിതമോ ....... ആ .......?

  ReplyDelete
 40. പഴഞ്ചൊല്ലില്‍ പതിരില്ല ... അല്ല പിന്നെ ... ചുമ്മാ പേടിപ്പിക്കുന്നോ

  ReplyDelete
 41. ഞാനിവിടെ വന്നിട്ടില്ല, ഇതോന്നും വായിച്ചിട്ടുമില്ല. ഹല്ല പിന്നെ.

  ReplyDelete
 42. പഴഞ്ചൊല്ല്‌ കേട്ടാൽ വയറ്‌ നിറയില്ല... കാക്കര

  ഇനി മണ്ടന്മാർ ആവർത്തിച്ചോളു...

  ReplyDelete
 43. മരണത്തിന്‍റെ മാലാഖയോട് നമുക്ക് പറയാം; ഞങ്ങള്‍ ബ്ലോഗെഴുത്തുകാരാണ്;രക്ഷപ്പെടുത്തണം....!
  അല്‍പം ആത്മീയ ചിന്ത നിറച്ച ശകലങ്ങള്‍ നന്നായി..

  ReplyDelete
 44. മരണം ഒഴിച്ചുകൂടാനാകാത്ത പ്രകൃതി സത്യം!! എനിക്ക് മരണത്തെ പേടിയാണ്‌.
  എങ്കിലും മരണത്തെക്കുറിച്ച് ഓര്‍ക്കുന്നത് നല്ലതാണന്ന് തോന്നുന്നു. ആ ഓര്‍മ്മ മറ്റുള്ളവരിലേയ്ക്ക് കൂടുതല്‍ നന്മ പകരാന്‍ സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

  മരണത്തെക്കുറിച്ച് എനിക്കറിയാവുന്ന ചില പഴഞ്ചൊല്ലുകള്‍ ഇതാ.. ഈ പോസ്റ്റിന്‌ ഞാനെഴുതിയ പഴഞ്ചൊലുകള്‍ യോജിക്കുമോയെന്നറിയില്ല... അല്ലെങ്കില്‍ ക്ഷമിക്കുക.

  1.ചത്തതിനൊക്കുമേ ജീവിച്ചിരിക്കലും.
  2.അരണ കടിച്ചാല്‍ മരണം തിട്ടം.
  3.പണമെന്നുകേട്ടാല്‍ പിണവും വായ് പൊളിക്കും.
  4.ചത്തുകിടന്നാലും ചമ്മഞ്ഞ് കിടക്കണം.
  5.ചത്തുകിടന്നാലും കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍.
  6.ചത്തകൊച്ചിന്‌ ജാതകം എഴുതണോ?
  7.വേലിചാടുന്ന പശുവിന്‌ കോലുകൊണ്ട് മരണം.
  8.ഒന്ന് ചത്തു വേണം മറ്റൊന്നിന്‌ വളമാകാന്‍.
  9.ചാവുകയുമില്ല, കട്ടിലൊഴിയുകയുമില്ല.
  10.കൊന്നാല്‍ പാപം തിന്നാല്‍ തീരും.
  11.പശൂം ചത്തു മോരിലെ പുളീം പോയി.

  ReplyDelete
 45. മരണത്തെപ്പറ്റിയുള്ള ചിന്ത എപ്പോഴും നല്ലതാണ്. നമ്മള്‍ ഓരോ ശ്വാസം വിടുമ്പോഴും മരണത്തിലേക്കു കൂടുതല്‍ അടുത്തു വരുന്നു.ഇസ്മയില്‍ അതെല്ലാവരെയും ഒന്നു കൂടി ഓര്‍മ്മിപ്പിച്ചു.

  ReplyDelete
 46. മരണം വാതില്‍ക്കല്‍ ഒരു നാള്‍ ...............എന്നായാലും നമ്മുടെ അണ്ണന്‍ വന്നു വിളിച്ചാല്‍ പോകാതിരിക്കാന്‍ പറ്റില്ലല്ലോ അല്ലെ ......

  ReplyDelete
 47. പഴഞ്ചൊല്ലുകളൊന്നും എന്റെ അടുത്ത് സ്റ്റോക്കില്ല..,
  എന്നാലും ഒരു പഴയ സിനിമാപ്പാട്ട് ഞാൻ ഓർത്തു പോവുന്നു..,
  ഒരിടത്ത് ജനനം , ഒരിടത്ത് മരണം..
  ചുമലിൽ ജീവിത ഭാരം..
  മോഹങ്ങൾ അവസാന നിമിഷം വരെ.
  മനുഷ്യബന്ധങ്ങൾ ചുടല വരെ..
  ........................

  ReplyDelete
 48. ചുറ്റുമുള്ളവര്‍ ചിരിച്ചുകൊണ്ടിരിക്കെ കരഞ്ഞുകടന്നുവന്നവര്‍ നമ്മള്‍.. ചുറ്റുമുള്ളവര്‍ കരഞ്ഞുകൊണ്ടുനില്‍ക്കെ ചിരിച്ചുകൊണ്ടു കടന്നുപോകാന്‍ വല്ലമാര്‍ഗവുമുണ്ടോ?....
  ------------
  നിനക്ക് ഉപദേശകനായി മരണം തന്നെ മതി. (ഖലീഫ ഉമര്‍)

  ReplyDelete
 49. valareyere chinthoddeepakamaya pazhamozhikal

  ReplyDelete
 50. ചിന്തോദീപകമായ പഴമൊഴികള്‍!
  മരണം എന്ന യാഥാര്‍ത്ഥ്യത്തെ ഓര്‍മപ്പെടുത്തുന്ന പോസ്റ്റ്‌ നന്നായി.

  ReplyDelete
 51. മരണ ഭയം മനുഷ്യനെ മനുഷ്യനാക്കും. മരിക്കുമെന്ന സത്യം അറിയുന്നവര്‍ അതിനെ ഭയപ്പെടുന്നില്ല. നല്ല ജീവിതം നല്ല മരണത്തിന് കാരണമാകും. തിന്മ ദുര്‍മരണത്തിനും.!

  ReplyDelete
 52. വളരെ നന്നായി....ഒരുപാട് പുതിയവ അറിയാന്‍ പറ്റി...നന്ദി, ആശംസകള്‍...

  ReplyDelete
 53. കൊള്ളാം ആശംസകള്‍....

  ReplyDelete
 54. പുതിയ പോസ്റ്റൊന്നുമില്ലെ?????? പുതിയ ചൊല്ലുകളും

  ReplyDelete
 55. ഞാന്‍ പൂര്‍ണ്ണമായും ജനിച്ചിട്ടില്ല.
  ജനിച്ചതിന്റത്രയും മരിച്ചും കഴിഞ്ഞു.(കുഞ്ഞുണ്ണിമാഷ്)

  രണ്ടു നിശബ്ദതയ്ക്കിടയിലുള്ള വെറുമൊരു
  പിടച്ചിലാണു ജീവിതം.(ഷൊപ്പനോവര്‍)

  മരണത്തിനൊപ്പം ജീവിതം പിറക്കുന്നു.(ഞാന്‍)

  മരണം ജീവിതത്തിന്റെ അവസാനമല്ല. ജീവിതത്തിന്റെ ഭാഗമാണത്.
  (കമല്‍ ഹാസന്‍)

  എന്താണുള്ളതെന്ന് കാണുക
  എന്താനു ഇല്ലാത്തതെന്നു കാണുക
  ശരിയായ പതയെ പിന്തുടരുക
  ഉണര്‍ന്നെഴുന്നേല്‍ക്കുക.
  (മരണത്തിനു മുന്‍പു ജീവിതമുണ്ടോ?-ഓഷോ)

  the modern man born in hospital and dies in the hospital.(Robert Lowal- The man without qualities)
  വായിക്കാന്‍ ചില പുസ്തകങ്ങള്‍(അതെന്തു സധനമണെന്നു ചോദിച്ചെങ്കിലും)
  ഞാന്‍ മരണം പടിപ്പിക്കുന്നു.-ഓഷോ
  ആരോഗ്യ നികേതനം-താരാ ശങ്കര്‍ ബാനര്‍ജി
  ഇവാന്‍ ഇലിയച്ചിന്റെ മരണം-ടോള്‍സ്റ്റോയ്.
  മരണസര്‍ട്ടിഫിക്കറ്റ്-ആനന്ദ്
  മുഷിപ്പിചോ ഞാന്‍ ഇസ്മയിലേ?

  ReplyDelete
 56. നിങ്ങള്‍ എവിടെയായിരുന്നാലും മരണം നിങ്ങളെ പിടികൂടുന്നതാണ്. നിങ്ങള്‍ ഭദ്രമായി കെട്ടി ഉയര്‍ത്തപ്പെട്ട കോട്ടക്കുള്ളിലായാല്‍ പോലും... (ഖുര്‍ആന്‍ 4:78)

  ഏതൊരാളും മരണത്തെ ആസ്വദിക്കുന്നതാണ്. പിന്നീട് നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. (ഖുര്‍ആന്‍ 29:57)

  ReplyDelete
 57. @(റെഫി)
  യോജിക്കുന്നു..

  ReplyDelete
 58. This comment has been removed by the author.

  ReplyDelete
 59. "സ്വര്‍ഗത്തില്‍ പോകാന്‍ എല്ലാവര്‍ക്കും ആഗ്രഹമാണ്..
  പക്ഷേ മരിക്കാന്‍ എല്ലവര്‍ക്കും ഭയമാണ്"
  (ഒരു ഇംഗ്ലീഷ് ബനാന ടാക്ക്)

  ReplyDelete
 60. ഇതെല്ലാം അതിമനോഹരമായി ഓഷോയുടെ പുസ്തകങ്ങളില്‍ വിവരിക്കപ്പെട്ടിരിക്കുന്നു. ആധുനികകാലത്തിന്‍റെ പ്രവാചകന്‍ ആയ ഓഷോ എത്ര മനോഹരമായിട്ടാണ് ഈ കാഴ്ചപ്പാടുകളെ വിവരിച്ച്ചിരിക്കുന്നത് എന്ന് ഓരോരു ത്തരും വായിച്ചറിയേണ്ടതാണ്..

  ReplyDelete
 61. ജീവിച്ചാലല്ലേ മരണത്തെ ഭയക്കെണ്ടതുള്ളൂ....

  Henry Thoreau said :
  " and not, when I came to die, discover that I had not lived. I did not wish to live what was not life..."

  നല്ല ഓര്‍മ്മപ്പെടുത്തല്‍...

  ReplyDelete
 62. 'അവസാനത്തെ കുപ്പായം കീശയില്ലാതെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.' ശരിക്കും സ്പര്‍ശിച്ചു

  ReplyDelete
 63. പഴംചൊല്ലുകള്‍ എനിക്ക് വലിയ ഇഷ്ടമാണ്. തികച്ചും വെത്യസ്തവും, അര്തപൂരിതവുമായ ഈ പഴംചൊല്ലുകള്‍ കൂടുതല്‍ ഇഷ്ടപ്പെടുകയും ഫലം ചെയ്യുകയും ചെയ്തു...

  ReplyDelete
 64. അമ്മയുടെ ഉദരത്തില്‍ ,നിന്നും വെറും കയ്യോടുകൂടി വന്ന നാം ,ഈ ലോകത്തോട്‌ വിട പറയുമ്പോളും അതേപോലെ തന്നെ വെറും കയ്യോടുകൂടി .........ആരും കൂട്ടിനു പോലും ഇല്ലാതെ

  ReplyDelete
 65. ആറടി മണ്ണ് എല്ലാ മനുഷ്യരെയും തുല്യരാക്കുന്നു .....

  എത്ര സത്യം...

  ReplyDelete
 66. കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, വേവലാതിപ്പെട്ടു കൊണ്ട് ജീവിക്കുന്നു, നിരാശനായി മരിക്കുന്നു.
  ithanu parama sathyam..

  ReplyDelete
 67. മരണം ജീവിതത്തിന്‍റെ അനിവാര്യതയാണ് ... സത്യമാണ്... ജീവിതത്തിലെ ഏറ്റവും വലിയ വേദന പ്രിയപ്പെട്ടവരുടെ മരണമാണ് ....എന്നിട്ടും നാം ചിരിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു ....നല്ല മരണത്ത പ്രതീക്ഷിച്ചു കൊണ്ട് നമുക്ക്‌ ജീവിക്കാം ....!! പ്രാര്‍ത്ഥനയോടെ ...!!

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.