April 19, 2010

തുടക്കം ഒടുക്കം

രോഗമില്ലാത്ത 'രോഗിണി'യായി അമ്മ മാസങ്ങളോളം ആശുപത്രി കയറിയിറങ്ങി.
പിന്നീട്, വീര്‍ത്ത വയറും വിളറിയ മുഖവുവായി പ്രസവവാര്‍ഡിനുള്ളിലേക്ക് .
കയ്യില്‍ ഫ്ലാസ്കും കീശ നിറയെ കടം വാങ്ങിയ കാശുമായി അച്ഛന്‍ ഭയപ്പാടോടെ വാര്‍ഡിന് പുറത്ത് .
ഞാന്‍ പിറന്നു വീണത്‌ ആ വാര്‍ഡിനുള്ളില്‍ .
ഞാനാദ്യം കണ്ടത് എന്റെ അമ്മയെ അല്ല, കയ്യില്‍ പഞ്ഞിയുമായി നില്‍ക്കുന്ന നഴ്സുമാരെ...
 കേട്ടത് മഹദ്‌വചനങ്ങളല്ല , യന്ത്രങ്ങളുടെ മുരള്‍ച്ചകള്‍
 നുണഞ്ഞത് തീര്‍ഥ ജലമല്ല  , പ്രധിരോധ തുള്ളി മരുന്നുകള്‍....
 ശ്വസിച്ചത് അമ്മയുടെ ഗന്ധമല്ല , മൂക്കുതുളക്കും മരുന്നിന്റെ  മണം ....
എന്നെ ആദ്യമായ് ഉമ്മ വച്ചത് അമ്മയല്ല, വൈദ്യന്റെ സ്റ്റെതസ്ക്കോപ്പുകള്‍  ...
പിന്നീട്  കുടിച്ച മുലപ്പാലിനോ , ആന്റിബയോട്ടിക്കുകളുടെ രുചിയും...

കാലം കടന്നു പോകേ, ഞാന്‍ സ്ഥിരമായി ആശുപത്രി കയറിയിറങ്ങി.
ഇപ്പോള്‍ എന്റെ ഉച്ച്വോസത്തിന്, ശരീരത്തിന്, വിയര്‍പ്പിന്, വിസര്‍ജ്യത്തിന് .. മരുന്നിന്റെ ഗന്ധം!!
പ്രായം 28 എന്നാലും കണ്ണുകള്‍ക്ക്‌ 82 ന്റെ ആലസ്യം.
ഇതാ  വീണ്ടും ആശുപത്രി ക്കിടക്കയില്‍ !
മൂക്കിലൂടെ, സിരകളിലൂടെ , വായിലൂടെ വീണ്ടും വീണ്ടും വൈദ്യം യഥേഷ്ടം കയറിയിറങ്ങി .
കയ്യില്‍ പഞ്ഞിയുമായി വീണ്ടും നഴ്സുമാര്‍!
ഞാന്‍ ഊഹിച്ചതല്ല- തുടക്കവും ഒടുക്കവും ഒരേ ഇടമാകുമെന്ന്!
തീരെ പ്രതീക്ഷിച്ചതല്ല- ആദ്യവും അവസാനവും പഞ്ഞി തനിക്ക് തുണയാവുമെന്ന്!
എന്റെ മൂക്കില്‍ അവ തിരുകിക്കയറ്റപ്പെടുമെന്ന്!!!!

59 comments:

 1. തുടക്കം ആശുപത്രിയില്‍.പിന്നെ സ്ഥിരമായ നടത്തവും അവിടേക്ക്. ഒടുക്കവും അവിടെത്തന്നെ...

  ReplyDelete
 2. ഇതിനു തേങ്ങ ഞാന്‍ ഉടയ്ക്കാം..!! ((ട്ടോ)))

  ആശുപത്രിയില്‍ അല്ല പെറ്റുവീണത് എന്നതു കൊണ്ട് എനിക്ക് ഈ പോസ്റ്റ് ഭാതകമല്ല എന്നെ കാണുമ്പോല്‍ ഒസ്സാത്തി നബീസാത്ത പറയും എന്‍റെ കയ്യില്‍ പിറന്നു വീണതാ നീ ഇപ്പോള്‍ നിന്നെ കണ്ടാല്‍ അതു തോനുമോ എന്ന്. ഇനി ആരുടെ കയ്യില്‍ ആണാവോ എന്‍റെ അവസനം.!!

  ReplyDelete
 3. ആരുടേയും മൂക്കില്‍ പഞ്ഞി തിരുകിക്കയറ്റുന്നില്ലല്ലോ.. തിരുകി വെയ്ക്കുകയല്ലേ ചെയ്യുന്നത്.

  ReplyDelete
 4. അതെ ശരിയാണ് ഇന്നത്തെ കുട്ടികള്‍ ഇതൊക്കെയാണ് ആദ്യം അനുഭവിക്കുന്നത് ആശംസകള്‍

  ReplyDelete
 5. പൂർണ്ണമായും യോജിക്കാൻ പറ്റുന്നില്ല .. കാരണം ഗർഭം ഒരു രോഗമല്ല, ചെക്കപ്പ് നടത്തുമെങ്കിലും ആവശ്യമില്ലാതെ മരുന്നുകൾ കുട്ടികൾക്ക് ഇന്നു നൽകാറില്ല , ചെറിയ കുട്ടികൾക്ക് പ്രത്യേകിച്ചും .. ഭക്ഷണം ക്രമീകരിച്ചും ശുദ്ധമായ വെള്ളം കുടിച്ചും വായു ശ്വസിച്ചും ശരീര വ്യായാമം ചെയ്തും ജീവിക്കണം . ശരീരത്തിനു തന്നെ ഒരു പ്രതിരോധനശേഷിയുണ്ട് അതിനെ പോഷിപ്പിക്കണം അല്ലയെങ്കിൽ ഈ പറഞ്ഞത് തന്നെ ഫലം 28ൽ 82 ന്റെ ചേഷ്ടകൾ ചിന്തിക്കാൻ വകയുള്ള പോസ്റ്റ്!

  ReplyDelete
 6. ഇസ്മയിലിനു ഈയിടെയായി തത്വ ചിന്തകള്‍ കൂടി കൂടി വരുന്നു!.ഇന്നത്തെ കാലത്ത് തുടക്കവും ഒടുക്കവും ആസ്പത്രികളില്‍ തന്നെയാണ്, അതില്‍ കുറെയൊക്കെ നമ്മളുണ്ടാക്കിത്തീര്‍ക്കുന്നതുമാണ്. നിസ്സാര പ്രശ്നങ്ങള്‍ക്കും ആസ്പത്രികളിലേക്കോടുന്നു. നന്നായി,ചിന്തിക്കാനല്പം വകയുണ്ട്.

  ReplyDelete
 7. കത്തിയും കത്രികേം കണികണ്ടു തുടക്കം കുറിക്കുന്നേടത്തു നിന്ന്
  ആരംഭിക്കുന്നു ക്രിമിനല്‍ വില്ലത്തരങ്ങള്‍ ...!
  ഒടുക്കവും അതേ , കീറിമുറിയിലവസാനിക്കും-പോസ്റ്റ്മോട്ടത്തില്‍...!

  ReplyDelete
 8. ഒരുതുള്ളി വിഷത്തില്‍, ഒരുമുഴം കയറില്‍ എന്നതുപോലെ ഒരുനുള്ളു പഞ്ഞിയി എന്നതും ഇനി ഫാഷനായേക്കാം... പോസ്റ്റിനും ഇസ്മായിലിനും ആശംസകള്‍..

  ReplyDelete
 9. ഇസ്മായില്‍ കുറുമ്പടി...
  അവസാനം എവിടെ...?
  ആശംസകള്‍...!!

  ReplyDelete
 10. ഇത്രക്കങ്ങോട്ടു വേണമായിരുന്നോ,ഇത്ര നല്ല ഒരു കാര്യത്തെ, ജീവിനെ, ഇത്ര കണ്ടു ദുഷിക്കണമായിരുന്നോ.ദൈവം തന്ന ഈ ജീവനെ ഇനി ഇത്ര കണ്ട് മോശമായി ചിത്രീകരിക്കണമായിരുന്നോ !! നല്ല ഭാവനാശകതി

  ReplyDelete
 11. തുടക്കവും ഒടുക്കവുമല്ലല്ലോ പ്രധാനം. എങ്ങിനെ ജീവിക്കുന്നു എന്നതല്ലേ...?

  ReplyDelete
 12. @ബിന്ദു കെ പി
  smt.bindhu.k.p ezhuthiya comment kandu.
  atharam chintha ulkkollunna oru nalla manassine harddamayee abhinandikkunnoo.....

  ReplyDelete
 13. ജനനവും മരണവും അപ്രധാനം; ജീവിതമാണ് പ്രധാനം.

  ReplyDelete
 14. ജനിച്ചു പോയില്ലേ സുഹൃത്തേ ഇനി ഒടുങ്ങുവോളം ജീവിക്കണം. ആരുടെ കയ്യാല്‍ എവിടെ വച്ച എന്നെ സംശയമുള്ളൂ.. ഒടുങ്ങാനുള്ളതാണ് എന്നത് തീര്‍ച്ചയാണ്.

  ആശംസകള്‍

  ReplyDelete
 15. പോസ്റ്റിവ്‌ ആയ കഥകൾ എഴുതു.

  ReplyDelete
 16. ഇന്നു നമ്മളും നമ്മുടെ കുട്ടികളും അനുഭവിക്കുന്നത് ഇതു തന്നെ പക്ഷെ... തുടക്കവും ഒടുക്കവും എന്നതിനേക്കാൾ പ്രസക്തി അതിനിടയിൽ നമ്മൾ നമ്മുടെ ജീവിതം എങ്ങിനെ ജീവിച്ചു തീർക്കുന്നു എന്നതിലല്ലെ ... ചിന്തിക്കാനുന്ടെങ്കിലും പൂണ്ണമായി യോജിക്കാൻ പറ്റുന്നില്ല ഏതായാലും ജനിച്ചില്ലെ ഇനി മരിക്കുവോളം ജീവിക്കുക തന്നെ നല്ല രീതിയിൽ ജീവിച്ചു മരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ..പ്രാർഥനയോടെ ..

  ReplyDelete
 17. ഭാഷാ പ്രയോഗത്തിലെ അതിഭാവുകത്വം താങ്കളുടെ സൃഷ്ടിയുടെ 'കഥാതന്തു'വിനെ മായ്ച്ചു കളയുന്നുണ്ടോ എന്ന് തോന്നിപ്പോകുന്നു.ഗൌരവതമായ ഒരു സാമൂഹ്യ നടപ്പിന്‍റെ ആപല്‍ക്കരമായ വളര്‍ച്ചയാണ് താങ്കള്‍ പറയാന്‍ ശ്രമിച്ചത്. എങ്കിലും, രചനകള്‍ പ്രത്യേകിച്ചും മിനിക്കഥകള്‍ കുറേക്കൂടി ആറ്റിക്കുറുക്കിയെടുക്കാന്‍ ശ്രമിക്കുക; ഭാവുകങ്ങള്‍!

  ReplyDelete
 18. നന്നായിട്ടുണ്ട് ഇസ്മായില്‍. അല്പം ചിന്തിക്കാന്‍ വഹയുണ്ട്. ആഹാരത്തേക്കാള്‍ കൂടുതല്‍ മരുന്ന് കഴിക്കുന്നവരാണേറെയും. മനുഷ്യരേക്കാള്‍ കൂടുതല്‍ പേഷ്യന്റ്സ് ആണ് ഇവിടെ...

  ReplyDelete
 19. മരുന്ന് കൊണ്ട് ജീവിതം നീട്ടിക്കൊണ്ടു പോകുകയാണ് ഒട്ടു മിക്കവരും.
  മരുന്നില്ലെങ്കില്‍ മരണം എന്ന അവസ്ഥയാണിപ്പോള്‍


  രോഗങ്ങളെ നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍
  അപ്പോത്തിക്കിരിയുണ്ടോ , സിസ്റ്റര്‍ മാരുണ്ടോ
  മരുന്തു കല്ലൂരിയുണ്ടോ , മരുന്ന് കമ്പനിക്കാരുണ്ടോ

  ReplyDelete
 20. മരുന്നുകളുടെ ആധിക്യം മനുഷ്യ ജീവിതത്തില്‍ ചെലുത്തുന്ന ദൂഷ്യഫലങ്ങളെ കുറിച്ച് ബോധാവല്‍കരിക്കുന്ന പോസ്റ്റ്‌ നന്നായി.

  എങ്കിലും മരുന്നുകളും ആശുപത്രികളും നമ്മുടെ ആരോഗ്യ ജീവിതത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ കാണാതിരുന്നുകൂടാ. വികസിത രാജ്യങ്ങളുടെ കൂടെ കേരളീയന്റെ ആരോഗ്യരംഗത്തെ താരതമമ്യം ചെയ്തു കാണുമ്പോള്‍ അഭിമാനം തോന്നുന്നു.

  ReplyDelete
 21. കേരളീയരാണ് ലോകത്ത് ഏറ്റവും കൂടുതൽ മരുന്ന് ഉപയോഗിക്കുന്നതെന്ന് ഒരു റിപ്പോർട്ട് വായിച്ചതോർക്കുന്നു.

  പണ്ട് ‘രണ്ടോലക്ക‘ ഇട്ട് നെല്ല് കുത്തുന്നതിനിടയ്ക്ക് ‘ഇപ്പ വരാം’ എന്നു പറഞ്ഞ് സ്കൂട്ടായി പ്രസവിച്ച വന്ന് ബാക്കിയുള്ള നെല്ല് കൂടി കുത്തി കുട്ടിയ്ക്ക് മുല കൊടുക്കാൻ പോയ കഥ (ഓവറായോ ? യൊക്കെ കേട്ടിട്ടുണ്ട്..


  ഇന്ന് ഒരു തലവേദന വന്നാൽ ആദ്യം ചെയ്യുന്നത് സ്കാനിംഗ് : ജീവിതത്തിന്റെ ഏറിയ പങ്കും ആശുപത്രിയിൽ കഴിയാനാണ് ചിലർക്ക് വിധി.

  നന്നാവട്ടെ തുടക്കവും ഒടുക്കവും. ആശംസകൾ

  ReplyDelete
 22. തണല്‍ കൊള്ളാന്‍ വന്നു . തുടക്കവും ഒടുക്കവും തന്നു ; അല്പം ചൂടുള്ള ചിന്തകള്‍ . അവസാനം പഞ്ഞി തന്നെ വേണമെന്നില്ല , അല്പം പഴംതുണി ആയാലും മതി .

  ReplyDelete
 23. പോസ്റ്റ് ആദ്യം വായിച്ച ആവേശത്തില്‍ തേങ്ങയുടച്ചു ഒരു കമാന്‍റും പറഞ്ഞു പോയതാ ഉറങ്ങാന്‍ കിടന്നപ്പഴാ ഇതിലെ വരികളുടെ മൂര്‍ച്ച മനസ്സില്‍ കൊണ്ടത് അതുകൊണ്ട് വീണ്ടും ഇവിടെ വന്നു.!! കാര്യം ആശുപത്രിയില്‍ അല്ല എന്നെ പ്രസവിച്ചത് എങ്കിലും കിട്ടുന്നതില്‍ ഭൂരിഭാഗം സമ്പാദ്യവും പോവുന്നത് ആ വഴിക്കാണ്.! തുടക്കവും ഒടുക്കവും ഒരേ രൂപത്തില്‍ വരുത്തിയ കഥാകാരന്‍റെ കഴിവിനെ പ്രശംസിക്കാതിരിക്കാന്‍ വയ്യ. !!

  ഞാന്‍ പിറന്നു വീണത്‌ ആ വാര്‍ഡിനുള്ളില്‍ .
  ഞാനാദ്യം കണ്ടത് എന്റെ അമ്മയെ അല്ല, കയ്യില്‍ പഞ്ഞിയുമായി നില്‍ക്കുന്ന നഴ്സുമാരെ...
  ഞാനാദ്യമായി കേട്ടത് മഹദ്‌വചനങ്ങളല്ല , യന്ത്രങ്ങളുടെ മുരള്‍ച്ചകള്‍ ...
  ഞാനാദ്യമായി നുണഞ്ഞത് തീര്‍ഥ ജലമല്ല , പ്രധിരോധ തുള്ളി മരുന്നുകള്‍....
  ഞാനാദ്യമായി ശ്വസിച്ചത് അമ്മയുടെ ഗന്ധമല്ല , മൂക്കുതുളക്കും മരുന്നിന്റെ മണം ....
  എന്നെ ആദ്യമായ് ഉമ്മ വച്ചത് എന്റെ അമ്മയല്ല, വൈദ്യന്റെ സ്റ്റെതസ്ക്കോപ്പുകള്‍ ...
  പിന്നീട് ഞാന്‍ കുടിച്ച മുലപ്പാലിനോ , ആന്റിബയോട്ടിക്കുകളുടെ രുചിയും...  ഈ വരികള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ചു.!!

  ReplyDelete
 24. @ബഷീര്‍ പി.ബി.വെള്ളറക്കാട്‌

  ഇന്ന് ഒലക്കയില്ല.
  ഉള്ള ഒലക്കകള്‍ 'ഗുണ്ട'കള്‍ കൊണ്ട് പോയി;
  ആരുടെയോ തല തടവാന്‍ വേണ്ടി..

  ReplyDelete
 25. ആ ക്ടാവ് എൻഡൊസൾഫാന്റെ ഇരയായിരിക്കും ചിലപ്പോൾ.

  മലേഷ്യയിൽ, എന്റെ ഒരനുഭവം വിവരിക്കാം.അവിടെ സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവരും ജോലിക്ക് പോകും.എന്ത് ജോലിയും ചെയ്യും.അവിടെ സ്തീയിസമോ പുരുഷനിസമോ ഇല്ല.സ്ത്രീയിസം പ്രസവിക്കാൻ മാത്രം ഉണ്ട്.പൂർണ്ണഗർഭിണിയായി ഇരിക്കുമ്പോഴും അവർ സൈക്കിൾ സവാരിക്ക് ഒരു വിഘ്നവും വരുത്താറില്ല.ഗ്രാമങ്ങളിലെല്ലാം പ്രസവം വീടുകളിൽ തന്നെ.അവിടത്തെ ഗ്രാമീണരിൽ ‘ചക്കായിക്കാർ’എന്നൊരു വിഭാഗം ഉണ്ട്. പ്രസവിക്കുന്നതിന്‌ ഏകദേശം ഒരു മണിക്കൂറിന്‌ മുൻപ്, പ്രസവ ശുശ്രൂഷക്കുള്ള നാടൻ മരുന്നുകളും അത്യാവശ്യം വേണ്ട പഞ്ഞി,കുഞ്ഞുടുപ്പ് തുടങ്ങിയവ സൈക്കിളിൽ വന്ന് വാങ്ങിപ്പോകും.ഏതാനും മണിക്കൂറുകൾക്ക് ശേഷം അവർ വീണ്ടുംവരുന്നത് കാണാമ്മറ്റു പല ആവശ്യങ്ങൾക്കുമായി.
  പിന്നെ ഞാൻ ശ്രദ്ധിച്ച മറ്റൊരു കാര്യം- തേങ്ങാവെള്ളം അവർ ധാരാളം കഴിക്കും.
  നമ്മുടെ നാട്ടിലെ സ്ത്രീകളെ കുറിച്ച് ആലോചിച്ചു നോക്കൂ....ഗർഭ ധാരണം തൊട്ട് തുടങ്ങും അവരുടെ പ്രശ്നങ്ങൾ.
  എന്തായാലും ചിന്തിക്കാൻ വക നല്കുന്ന ഒന്നാണ്‌ ഇസ്മായിലിന്റെ ഈ കവിയ്ത തുളുമ്പുന്ന ഈ കുഞ്ഞു കഥനം.

  ReplyDelete
 26. വയസ് എനിക്കിഷട്ടായി! പഷെ ആലസ്യം ഒട്ടും ഇല്ല! നന്നായിരിക്കുന്നു.

  ReplyDelete
 27. കൊള്ളാം..തണൽ
  ഇതൊക്കെ തന്നെയാണു ഇപ്പോഴത്തെ തലമുറയുടെ തുടക്കവും ഒടുക്കവും..ശരിയായ രീതിയിലുള്ള ഭക്ഷണവും ഉറക്കവും വ്യായാമവും വ്രത്തിയും വെടിപ്പുമുള്ള ജീവിത ശൈലിയും ഒക്കെ ഉണ്ടെങ്കിൽ ആശുപത്രിവാസം എന്നത് നമ്മുടെ ജീവിതത്തിൽ നമുക്ക് ഒഴിവാക്കിയെടുക്കാവുന്നതേയുള്ളൂ..,പിന്നെ അനിവാര്യമായ മരണം.,അത് ആർക്ക്, എവിടെ വെച്ച്, എപ്പോൾ, എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല..,അതിനെപ്പേടിച്ചിരിക്കാതെ എപ്പോൾ വന്നാലും സന്തോഷത്തോടെ സ്വീകരിക്കാൻ തയാറാണു എന്ന രീതിയിൽ ജീവിച്ചാൽ പിന്നെ എന്തു പ്രോബ്ലം.,
  ഏതായാലും നല്ല ചിന്തക്ക് വക നൽകി..
  താങ്ക്സ്.

  ReplyDelete
 28. ee kurachu varikaliloode arthavathaaya kaaryangal parayunne ee shaili pidichu ketto.

  ReplyDelete
 29. തുടക്കവും ഒടുക്കവും നന്നായി..
  അവസാന വരികള്‍ മനസ്സിനെ ഒന്ന് വേദനിപ്പിച്ചു

  ReplyDelete
 30. മാഷെ.. താങ്കളുടെ നൂറാമത്തെ follower ആണ് ഞാന്‍... ആ ക്രെഡിറ്റ്‌ എനിക്ക് ഇരിക്കട്ടെ...!!
  - പോസ്റ്റ്‌ വായിച്ചു ചെറുതായി ഒന്ന് വിഷമിച്ചോ എന്നൊരു സംശയം.. കൊള്ളാം..

  ReplyDelete
 31. 'പിന്നീട് കുടിച്ച മുലപ്പാലിനോ ,
  ആന്റിബയോട്ടിക്കുകളുടെ രുചിയും...'

  നല്ലത്...

  പറയാതെ പറയുന്ന രീതിയായിരുന്നു നാന്നായിരുന്നത്..
  വ്യകതത് ഏറിയപ്പോള്‍ കഥയുടെ 'ഒരിത്' കിട്ടിയില്ല..

  സത്യം, തുടക്കവും ഒടുക്കവും...
  ഇന്നിങ്ങനെയൊക്കെത്തന്നെ..
  മരുന്നുകള്‍...
  മരുന്നുകള്‍..

  ഒന്നു ശ്വാസം വിടാന്‍ പോലും..


  ഭാവുകങ്ങള്‍..

  ReplyDelete
 32. തുടക്കവും ഒടുക്കവും ഒന്നായ്‌ വരുന്ന കാലം.

  ReplyDelete
 33. ആശുപത്രിയുടെ മണം മൂക്കിലടിക്കുന്നു കഥ വായിക്കുമ്പോള്‍. വീണ്ടും ജീവിതത്തിന്റെ നൈമിഷികതയെ ഓര്‍മിപ്പിച്ചതിനു നന്ദി.

  ReplyDelete
 34. വളരയധികം സത്യം !

  ReplyDelete
 35. Robert Lowel ഒരു നോവല്‍ എഴുതിയിട്ടുണ്ട്.The Man without qualities. അതില്‍ ഒരു നിരീക്ഷണമുണ്ട്.

  modern man born in hospital and dies in hospital.
  ഈ കഥ വായിച്ചപ്പോള്‍ എനിക്കാ വരി ഓര്‍മ്മ വന്നു.

  ലോകാവസാനം വരേക്കും പിറക്കാതെ
  പോകട്ടെ നീയെന്‍ മകന്നെ, നരകങ്ങള്‍
  വാ പിളര്‍ക്കുമ്പോഴെരിഞ്ഞു വിളിക്കുവാ-
  നാരുള്ളൂ നീയല്ലാതെയെനിക്ക്കെങ്കിലും.
  ...........................
  പാമ്പുകടീച്ച മുലകട്റ്റഞ്ഞമ്മ നിന്‍
  ചുണ്ടത്തറിവു പകരുന്നതെങ്ങനെ?
  .......................
  രോഗദാരിദ്ര്യജരാനരാപീഡകള്‍
  ബാധിച്ചുഴന്നു മരിക്കുന്നഥെങ്ങനെ?
  (പിറക്കാത്ത മകന്- ബാലചന്ദ്രന്‍ ചുള്ളിക്കാട്)

  ReplyDelete
 36. തുടക്കവും ഒടുക്കവും ഒരിടത്ത് തന്നെ, ഇടയിലുള്ള ജീവിതവും ആശുപത്രിയും മരുന്നുകളുമായും തന്നെ! എന്നാല്‍ ഇതിനൊക്കെയുള്ള കാരണമോ, ഗര്‍ഭം ഒരു രോഗമാണെന്നുള്ള ചിന്ത,ജീവിതത്തിലുടനീളമുള്ള മനുഷ്യന്റെ അലസത, സുഖലോലുപത, ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം സ്വയം ഉണ്ടാക്കി വെക്കുന്നവ തന്നെ...

  നല്ല ചിന്തകള്‍ ഇസ്മയില്‍...

  ReplyDelete
 37. തികച്ചും പ്രസ്ക്തമായ ഒരു സംഭവത്തിന്റെ ആവിഷ്കാരം.ഭക്ഷ്യ വസ്തുവിലേ രാസവള പ്രയോഗം പോലെ ഇവിടെ മനുഷ്യ ജീവന്റെ നിലനില്പിന്റെ അസ്ഥിവാരം തന്നെ തകർത്തിരിക്കുന്നു അതിര് വിട്ട മരുന്ന് പ്രയോഗം...ഒടുക്കം ഇതിലും അപ്പുറമാകും.

  ReplyDelete
 38. @ഹംസശരിയാണ് ഹംസ ഭായ്. അന്നത്തെ 'ഗൈനക്കോളജിസ്റ്റ്‌ 'നബീസാത്ത ആയിരുന്നു മെച്ചം എന്ന് ഇന്നത്തെ പുതു തലമുറയെ കണ്ടാല്‍ പലപ്പോഴും തോന്നാറുണ്ട് അല്ലെ? ഉള്ളില്‍ തട്ടിയ രണ്ട് കമട്നുകള്‍ക്കും നന്ദി.

  ReplyDelete
 39. @ sheebu :
  മൂക്കില്‍ പഞ്ഞി വെക്കുന്നതും ഒരു യാന്ത്രികമായ ഏര്‍പ്പാട് ആയി മാറിയില്ലേ ശീബൂ . ഒന്ന് ചിന്തിച്ചു നോക്കൂ.. കമന്റിനു നന്ദി.

  @പാവപ്പെട്ടവന്‍:
  അഭിപ്രായത്തിനു നന്ദി. എല്ലാര്‍ക്കും അറിയാവുന്ന കാര്യം ഞാനൊന്ന് ഓര്‍മപ്പെടുത്തി എന്ന് മാത്രം.

  @മാണിക്യം:
  ഗര്‍ഭം ഒരു രോഗമല്ല എന്നത് തന്നെയാണ് കഥയുടെ ആദ്യ വരിയില്‍ സൂചിപ്പിച്ചത്‌.(രോഗമില്ലാത്ത 'രോഗിണി") . ആവശ്യമില്ലാത്ത മരുന്നുകള്‍ കുട്ടികള്‍ക്ക്‌ നല്‍കാറില്ല എന്നത് പലപ്പോഴും ലംഘിക്കപ്പെടുന്നു എന്നതല്ലേ സത്യം. കമന്റിനു വളരെ നന്ദി.

  @മുഹമ്മദ്‌ കുട്ടി:
  കഥയുടെ മര്‍മ്മം അറിഞ്ഞു നന്നായി പ്രതികരിച്ചതിന് നന്ദി. ഇന്ന് സത്യത്തില്‍ നാം 'രാസവളത്തിന്റെ' സന്തതികള്‍ അല്ലെ! നമ്മുടെ നാട്ടില്‍ രോഗികള്‍ കൂടുന്നത് കൊണ്ടാണോ ആസ്പത്രികള്‍ പെരുകുന്നത്? അതോ ആസ്പത്രികള്‍ കൂടുന്നത് കൊണ്ടാണോ രോഗികള്‍ പെരുകുന്നത്? ഇവ്വിഷയകമായി വിശദമായ ഒരു ചര്‍ച്ച ഇടാമോ ഇക്കാ? ഗഹനമായ വിഷയമാണത്.

  @ഒരു നുറുങ്ങു:
  ഹാരൂണ്‍ സാഹിബിന്റെ നിരീക്ഷണം തികച്ചും സത്യം. ശാസ്ത്രം വളരും തോറും പലതും നമുക്ക് നഷ്ടപ്പെടുന്നുണ്ട് അല്ലെ? കമന്റിനു വളരെ അധികം നന്ദി>

  ReplyDelete
 40. @കാര്‍ന്നോര്‍ :
  കാര്ന്നോരായത് കൊണ്ട് അല്പം ബഹുമാനക്കൂടുതലോടെ നന്ദി പ്രകാശിപ്പിക്കുന്നു.

  @ടോംസ് കൊനുമഠം
  അവസാനം മിക്കവാറും അവിടെത്തന്നെയായിരിക്കും. ഇനി അവിടെയല്ലെന്കില്‍ പോലും അവിടെയൊന്നു കൊണ്ട് പോവാതെ തരമില്ല . നന്ദി..

  @കൂതറ:
  കൂതറ സത്യം .. നന്ദി

  @സപ്ന :
  ഈ കഥയില്‍ ആത്മീയത ഒരു വിഷയമല്ല . നമ്മുടെ സാമൂഹ്യാവസ്ഥയെ ഒന്ന് പോസ്റ്മോര്ട്ടം ചെയ്തെന്നു മാത്രം . സത്യം അതല്ലാതാവില്ലല്ലോ. കമന്റിനു നന്ദി.

  @ബിന്ദു:
  (തുടക്കവും ഒടുക്കവുമല്ലല്ലോ പ്രധാനം. എങ്ങിനെ ജീവിക്കുന്നു എന്നതല്ലേ...?)
  തുടക്കവും ഒടുക്കവും അതിനിടയിലെ ജീവിതവും ഒക്കെ പ്രധാനമല്ലേ. "തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവും " എന്നല്ലേ . കമന്റിനു നന്ദി.

  @palmland:
  താങ്കളുടെ നല്ല വായനക്ക് നന്ദി.

  @മിനി:
  ജനനവും മരണവും ജീവിതത്തില്‍ പെട്ടതാണോ? അല്ലേ? പക്ഷെ ഈ കഥയില്‍ വിഷയം അതല്ല. നമ്മുടെ സാമൂഹികാവസ്ഥ എത്രമേല്‍ മരുന്നും ആസ്പത്രിയുമായി കെട്ടുപിണഞ്ഞു കിടക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു അത് . ഓരോ വിരലിനും ഓരോ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍ വരെ എത്തി നില്‍ക്കുന്നു. നന്നായി അധ്വാനിക്കുന്ന അരപട്ടിനിക്കാരായ മുന്‍ തലമുറയുടെ ആരോഗ്യം ഈ 'സ്‌പെഷ്യലിസ്റ്റ്‌' തലമുറക്ക്‌ ഉണ്ടെന്നു പറയാന്‍ ആകുമോ? കമന്റിനു നന്ദി ചേച്ചീ..

  @desperado:
  എവിടെ വച്ച് മരണം എന്ന് നമുക്കറിയില്ല. എന്നാലും അവിടം വരെ ഒന്ന് വരേണ്ടിവരും .ആസ്പത്രിയില്‍. കമന്റിനു നന്ദി.

  @കാക്കര:
  പോസിറ്റിവും നെഗറ്റീവും കൂടിചെര്‍ന്നതല്ലേ എല്ലാം കാക്കരെ? എല്ലാരും തമാശക്കഥകള്‍ മാത്രം എഴുതിയാല്‍ ബോറടിക്കില്ലേ? ഇടക്ക് വായനക്കാരുടെ തലമണ്ട തുറന്നു കുറച്ചു 'നെഗറ്റീവ്' ചിന്തകളും കയറ്റിക്കൊടുക്കണം . അങ്ങനെ പോസിടീവും നെഗറ്റീവും കൂടിച്ചേര്‍ന്ന്....................
  കമന്റിനു വളരെ നന്ദി . ഇനിയും ഈ വഴി വരുമല്ലോ.

  ReplyDelete
 41. @ഉമ്മു അമ്മാര്‍:
  ഉമ്മു അമ്മാരിനു നന്ദി. മരുന്നും ആസ്പത്രിയും നമ്മുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം അല്പമൊന്നു അതിശയോക്തിയോടെ പറഞ്ഞു എന്ന് മാത്രം. മരുന്നില്ലാതെ ആസ്പത്രിയില്ലാതെ നമുക്കെന്തു ജീവിതം!!!!!

  @റഫീഖ് എടപ്പാള്‍:
  വിലയേറിയ അഭിപ്രായങ്ങള്‍ക്ക് നന്ദി. സത്യത്തില്‍ ഭാവുകത്വമല്ലാതെ അതിഭാവുകത്വം അതില്‍ ഉണ്ടോ? ഏതായാലും താങ്കളുടെ നിര്‍ദേശം തികഞ്ഞ ഗൌരവത്തോടെ കാണുന്നു. നന്നാക്കാന്‍ ശ്രമിക്കാം.

  @മന്‍സൂ:
  താങ്കളുടെ കമന്റ് നൂറുശതമാനം ശരിയാണ്. എവിടെ നോക്കിയാലും പേഷ്യന്‍സ് മാത്രം. നന്ദി..

  @സുനില്‍ പെരുമ്പാവൂര്‍:
  പ്രസക്തമായ നിരീക്ഷണം. കവിതാ കമന്റിനു നന്ദി.

  @തെച്ചിക്കോടന്‍:
  "എങ്കിലും മരുന്നുകളും ആശുപത്രികളും നമ്മുടെ ആരോഗ്യ ജീവിതത്തില്‍ വരുത്തിയ വിപ്ലവകരമായ മാറ്റങ്ങള്‍ കാണാതിരുന്നുകൂടാ. വികസിത രാജ്യങ്ങളുടെ കൂടെ കേരളീയന്റെ ആരോഗ്യരംഗത്തെ താരതമമ്യം ചെയ്തു കാണുമ്പോള്‍ അഭിമാനം തോന്നുന്നു"
  മരുന്നുകള്‍ കൂടുന്നു, ആശുപത്രികള്‍ കൂടുന്നു, ഒപ്പം രോഗികളും...
  കേരളീയന്റെ ആരോഗ്യത്തെപ്പറ്റി ചര്‍ച്ച ചെയ്യ്പ്പെടെണ്ടാതാണ്.
  വളരെ നന്ദി ..

  ReplyDelete
 42. @ബഷീര്‍ പി.ബി :
  ഈ കഥ പണ്ട് കേട്ടിട്ടുണ്ട്.( ഓവറോന്നുമല്ല കേട്ടോ) ഇന്ന് ഗര്‍ഭം ഒരു രോഗമാ സാഹിബേ.ആശുപത്രികള്‍ക്കും അതാനാവശ്യം. നാടിമിടിപ്പും കണ്‍ തടങ്ങളും നോക്കി രോഗം നിര്‍ണയിച്ചിരുന്ന വൈദ്യന്മാര്‍ ഇന്നുണ്ടോ? യന്ത്രങ്ങളല്ലേ സത്യത്തില്‍ ഇന്ന് 'ഡോക്ടര്‍മാര്‍" കമന്റിനു നന്ദി.

  @sm saadique:
  പഴംതുണി ശരിയാവുമെന്ന് തോന്നുന്നില്ല. പഞ്ഞിക്കു പഞ്ഞി തന്നെ വേണം. പഴംതുണി മുഖവും കാല്‍ വിരലും കൂട്ടിക്കെട്ടാന്‍ കൊള്ളാം . കമന്റിനു നന്ദി>

  @മഴതുള്ളി മേഘങ്ങള്‍ :
  എപ്പോഴും ഈ വഴി വന്നു കുഞ്ഞു കമന്റു തന്നു പോകുന്ന ചേച്ചിക്ക് വളരെ നന്ദി.

  @ഉമേഷ്‌ പീലിക്കോട് :
  നന്ദി ഉമേഷ്‌ വീണ്ടും വരുമല്ലോ.

  @ഹംസ:
  വീണ്ടും കമന്റിയ ഹംസക്ക് വീണ്ടും നന്ദി.

  @റെഫി:
  ആഹ. നല്ല നിരീക്ഷണം. കലക്കന്‍..

  @യൂസുഫ്‌ പ :
  അനുഭവങ്ങളുടെ വെളിച്ചത്തില്‍ എഴുതിയ കമന്റിനു വളരെ നന്ദി. തികച്ചും സത്യമാണ് താങ്കളുടെ വരികള്‍ പറയുന്നത്.

  ReplyDelete
 43. @മുഹമ്മദ്‌ സഗീര്‍:
  താങ്കളുടെ കവിത പോലെതന്നെ കമന്റും.വളരെ നന്നായി. പക്ഷെ എനിക്കൊന്നും മനസ്സിലായില്ല.എന്നാലും വന്നതിനും കമടിയത്തിനും നന്ദി.

  @കമ്പര്‍:
  നല്ല കമന്റ്! നല്ല ചിന്തകള്‍! തമാശക്കഥകള്‍ക്കിടയില്‍ ഇത്തരം കമന്ടുപോലെ ഉള്ള കഥകള്‍ എഴുതൂ പോസ്റ്റൂ .നന്ദി

  @പ്യാരി:
  എപ്പോഴും ഉള്ള പ്രോത്സാഹനത്തിന് വളരെ നന്ദി.

  @സിനു:
  ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം . ഇനിയും ഈ വഴി വരുമല്ലോ

  @വെള്ളത്തിലാശാന്‍:
  നൂറാമത്തെ ഫോല്ലോവര്‍ ആയതിന്റെ സമ്മാനം ഞാനയച്ചതാ.പക്ഷെ 'വെള്ളത്തില്‍' ഓശാന ആയിപ്പോയി. കഥ വായിച്ചു താന്കള്‍ വിഷമിച്ചു എന്നറിഞ്ഞതില്‍ എനിക്ക് സന്തോഷം.

  @മുഖ്താര്‍:
  "പറയാതെ പറയുന്ന രീതിയായിരുന്നു നാന്നായിരുന്നത്..
  വ്യകതത് ഏറിയപ്പോള്‍ കഥയുടെ 'ഒരിത്' കിട്ടിയില്ല.."
  പറയാതെ പറയുന്ന രീതി എനിക്കറിയില്ല കേട്ടോ.ഞാന്‍ 'നേരെ വാ നേരെ പോ' എന്ന പക്ഷക്കാരനാ.ഏതായാലും താങ്കളുടെ ബ്ലോഗ്‌ നോക്കി പഠിക്കാന്‍ ശ്രമിക്കാം. കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ പെരുത്ത്‌ സന്തോഷം . ഹായ് പൂയ്‌ കൂയ്‌ ...

  ReplyDelete
 44. @പട്ടേ പാടം റാംജി :
  തുടക്കവും ഒടുക്കവും ഒന്നായി വരുന്ന കാലം = കലികാലം .. നന്ദി

  @ഒഴാക്കന്‍:
  ഒഴാക്കന്‍ നന്ദി

  @ശ്രദ്ധേയന്‍:
  താങ്കളുടെ ശ്രദ്ധേയമായ കമന്റിനു കരിനാക്ക് വളക്കാതെ നന്ദി പറയുന്നു.

  @എന്‍ ബി സുരേഷ്:
  വൈക്ജ്ഞാനികവും അര്‍ത്ഥവത്തായതുമായ വേറിട്ട കമട്നിനു വേറിട്ട നന്ദി . ഇനിയും താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.

  @കുഞ്ഞൂസ്:
  എപ്പോഴും എനിക്ക് പ്രോല്സാഹനമേകുന്ന ചേച്ചിക്ക് വളരെ നന്ദി. ഇനിയും വരുമല്ലോ.

  @പാലക്കുഴി:
  തീര്ച്ചയായും... കര്‍ഷക വൃത്തിയിലൂടെ ജീവിതത്തില്‍ അത് തെളിയിച്ചു കൊടുത്ത താങ്കളില്‍ നിന്ന് ഇവ്വിഷയത്തില്‍ ഒരു പാട് പഠിക്കാനുണ്ട്. ലീവിന് വരുമ്പോള്‍ നേരില്‍ കാണാം. ദൈവം അനുഗ്രഹിച്ചാല്‍..കമന്റിനു നന്ദി ..

  ReplyDelete
 45. ആശുപത്രി യില്ലാതെന്തു പ്രസവമാ കുഞ്ഞേ ..ശരണം തരും മരണവും ...അഭയം തരും ആസ്പത്രി

  ReplyDelete
 46. ജീവിതചക്രം തുടക്കത്തില്‍ ഒടുങ്ങുന്നു.

  ReplyDelete
 47. എന്‍റെ തുടക്കം വീട്ടിലെ ഒരു ഇരുട്ട് മുറിയില്‍ ആയിരുന്നെന്ന് ഉമ്മ പറഞ്ഞരിയാം ..ഇനി ഒടുക്കം അതെവിടെയാന്നാവോ!?

  ReplyDelete
 48. ആശുപത്രി മണം

  ReplyDelete
 49. സുഹൃത്തെ

  ഗള്‍ഫ്‌ മല്ലു വില്‍ തങ്ങളുടെ ബ്ലോഗ്‌ മോഷണം നടത്തിയ പ്രതിയെ കയ്യോടി പിടി കൂടി യിരിക്കുന്നു . തങ്ങളുടെ നിര്‍ദേശ പ്രകാരം ആണ് അതിനു സാദിച്ചത് തുടര്‍ന്നും ഇതുപോലുള്ള അനുകൂല നടപടികള്‍ പ്രതീക്ഷിക്കാം

  തുടര്‍ന്നും പ്രവാസി സമൂഹത്തെ സഹായിക്കാന്‍ വേണ്ടി ഗള്‍ഫ്‌ മല്ലുവില്‍ എഴുതുക എല്ല്ലാ വിധ ബവുകളും നേര്‍ന്നു കൊണ്ട്


  Admin
  www.gulfmallu.tk
  The First Pravasi Indians Network

  ReplyDelete
 50. ഭയപ്പെടുത്തുന്ന ഒരു സത്യം

  ReplyDelete
 51. തുടക്കവും, ഒടുക്കവും ഒരേയിടത്ത്‌.. നല്ല ആശയം. ശാന്തമായ മനസ്സില്‍ കുറേ ഓളങ്ങള്‍ സൃഷ്ടിച്ച ഒരു കൊച്ചു കഥ.

  ReplyDelete
 52. ഇഷ്ടമായി
  ചെറിയ കവിതകളും മിനിക്കഥകളും എനിക്ക് ചക്രവാളമാണ്
  പിന്നെ: എന്റെ ചില്ലു ജാലകത്തില്‍ എത്തിനോക്കിയത്തിനു താങ്ക്സ്......

  ReplyDelete
 53. ആശുപത്രികളും മരുന്നും ഉള്ളതുകൊണ്ടാ‍ാണ് തങൾ ജീവനോടിരിക്കുന്നത് എന്നു വിശ്വസിക്കുന്ന ഒരു വലിയ വിഭാഗം സാധുക്കൾ ഉണ്ട് അവരെ ഓർത്തു സഹതപിക്കുകയല്ലാതെ എന്തു ചെയ്യാൻ. നിങ്ങൾക്ക് അസുഖമൊന്നും ഇല്ല മരുന്നിന്റെ ആവശ്യമില്ല എന്നു പറഞ്ഞാൽ എനിക്കു വിവരമില്ല എന്നു പറഞിട്ട് വല്ല വ്യാജന്റെയും അടുത്തു പോയി കുത്തിവയ്പ്പിക്കുന്നവരെ വരെ ധാരാളം കണ്ടു.

  ഇതു പോലെ ആരെങ്കിലും ഒക്കെ എഴുതുന്നതു വായിച്ചെങ്കിലും വ്യത്യാസം വരട്ടെ എന്നു ആശിക്കാം

  ReplyDelete
 54. അതിഭാവുകത്വം അല്പം ഇല്ലേ എന്നൊരു സംശയം... പ്രസവം ആശുപത്രിയില്‍ ആക്കിയതുകൊണ്ടാണ് നമ്മുടെ മാതൃമരണനിരക്കും ശിശുമരണനിരക്കും രാജ്യത്തു തന്നെ ഏറ്റവും കുറവായി കൊണ്ട് വരാന്‍ കഴിഞ്ഞത്. അതിന്റെ പോസിറ്റീവ് വശങ്ങള്‍ കാണുക... പിന്നെ, ജനിച്ചു അരമണിക്കൂറിനുള്ളില്‍ മുലയൂട്ടുക എന്നതത്രേ എല്ലാ ആശുപത്രികളിലെയും നിയമം. ആന്റി ബയോട്ടിക്കുകള്‍ ശിശുക്കള്‍ക്ക് കൊടുക്കേണ്ടി വരുന്ന അവസരങ്ങള്‍ എത്രയോ ചുരുക്കം...
  ഇനിയുമുണ്ട് പറയാന്‍... പക്ഷെ കഥയില്‍ ചോദ്യമില്ലല്ലോ... അതുകൊണ്ട് അധികം എഴുതുന്നില്ല...

  ReplyDelete
 55. എന്‍റെ പടച്ചോനെ ഞാന്‍ മുന്‍പ്‌ ഇവടെ നിരങ്ങിയതും വായിച്ചതും ആണല്ലോ പിന്നെ ഒന്നും മിണ്ടാതെ പോയത് ...എന്നാലും ഒടുക്കം എവിടെ വച്ചാ എന്നറിയില്ല എന്തായാലും ജനിച്ചു പോയില്ലേ ജീവികാതിരിക്കാന്‍ പറ്റില്ലല്ലോ ..

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.