എനിക്കു മുമ്പേ പാരില്‍ കുരുത്തവള്‍
മധുരം കിനിയും കനികള്‍ പകര്‍ന്നവള്‍
വെയിലത്തെനിക്ക് തണല്‍പുരയായവള്‍
മഴയത്തെനിക്ക് കുടയായ് നിന്നവള്‍
ഊഞ്ഞാലുകെട്ടാന്‍ കൈനീട്ടിതന്നവള് എന്റെ അജത്തിനു അന്നം കൊടുത്തവള്‍
ചില്ലകള്‍ വീഴ്ത്തി വിറകെന്നും തന്നവള്‍
ജീവജാലങ്ങള്‍ക്ക് അഭയം കൊടുത്തവള്‍
കല്ലേറ് കൊണ്ടിട്ടും കരയാതെ നിന്നവള്‍
ഒടുവിലെനിക്കായ് ജീവന് ത്യജിച്ചവള്‍
എന്റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍.
ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....
അന്ത്യദിനത്തിന്റെ കാഹളം മുഴങ്ങിയാലും നിങ്ങള്‍ ഒരു ചെടി നടുക (മഹദ്വചനം)
ReplyDeleteഒരു മരം നടുമ്പോള്‍ ഒരു തണല്‍ നടുന്നു !!
ReplyDeleteപല മരം നടുമ്പോള്‍ പല തണല്‍ നടന്നു !!
ഭൂമിക്കു വേണ്ടി ഒരാള്‍ ഒരു മരം !!
innu loka paristhithi dinamanu....
ReplyDeletenalla kavitha.....
'അന്ത്യദിനത്തിന്റെ കാഹളം മുഴങ്ങിയാലും നിങ്ങള്‍ ഒരു ചെടി നടുക'
ReplyDeleteപ്രകൃതിക്ക് വേണ്ടി ഇതിലും വലിയതൊന്നും പറയാനില്ല ഇസ്മായില്‍ക്കാ..
ഇതു കവിത അല്ലാന്നു ഞാന്‍
ReplyDeleteപറയില്ല്യ..
നല്ലവരികള്‍..ഇഷ്ടമായി..
തുടര്‍ന്നും എഴുതൂ ...
സമയോചിതമായ പോസ്റ്റ്.അര്‍ത്ഥവത്തായ വരികള്‍...അഭിനന്ദനങ്ങള്‍
ReplyDeleteമരമുണ്ടായതുകൊണ്ടാണല്ലോ തണലുണ്ടായത്.
ReplyDeleteകൊള്ളാം...സമയോചിതമായ പോസ്റ്റ്!
അപ്പോ കവിതയിലും കൈവച്ചു?
ഇന്ന് ജൂണ്‍ 5 . ലോക പരിസ്ഥിതി ദിനം. ഇന്നേ ദിവസം തന്നെ ഇത് പോസ്റ്റ് ചെയ്തതിന് അഭിനന്ദനങ്ങള്‍.ആശയത്തിന് പ്രത്യേക അഭിനനന്ദനം
ReplyDeleteഒരു ചെടി
ReplyDeleteഒരു പൂവെനിക്കു നല്കി..
ഒരു മരമൊരു തണലും..
മരമറുത്ത് ഞാനൊരു കുടിലുകെട്ടി
പൂവറുത്ത് ഞാനൊരു മാലയും ചാര്‍ത്തി..
വേനലിന് ചൂടെനിക്കസഹ്യമായപ്പോള്
തണലു തേടി ഞാന്‍ കുടില്‍ വിട്ടിറങ്ങി..
തണല്‍ തരാന്‍ ചെടിയില്ല മരമില്ല കാടില്ല
കണ്മുന്നില് തെളിയുന്നു വമ്പന്‍ റിസോര്‍ട്ടുകള്‍ !!
തണലിന്റെ കവിത കൊള്ളാം, ഇന്നത്തെ ദിനത്തിന് യോചിച്ചത്, ഒപ്പം എന്നേക്കും!
ReplyDeleteഎനിക്കു വയ്യ!,ഇനി ഞാന്‍ മാത്രമേ ഇവിടെ കവിതയെഴുതാത്തതായുള്ളൂ.ഒരു സംശയം ബാക്കി, കവി പരലോകത്തിരുന്നാണോ ഇതെഴുതുന്നത്?
ReplyDelete...ഒടുവിലെനിക്കായ് ജീവന് ത്യജിച്ചവള്‍
എന്റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍.
ഈ വരികള്‍ അതല്ലെ സൂചിപ്പിക്കുന്നത്?. ഏതായാലും തികച്ചും ആനുകാലികം.ഒരു മരമെങ്കിലും നമുക്കു നട്ടു വളര്‍ത്താം.
ഇന്ന് ലോക പരിസ്ഥിതി ദിനം . പത്രത്തില്‍ പരിസ്ഥിയെ കുറിച്ചുള്ള രണ്ട് ലേഖനങ്ങള്‍ വായിച്ച് കഴിഞ്ഞ് മൈല്‍ തുറന്നപ്പോഴാണ് തണലിന്റെ മൈല്‍ വന്നു നോക്കിയപ്പോള്‍ കവിത. ഇന്നത്തെ ദിവസത്തിനു അനുയോജ്യമായ വിഷയം തന്നെ. അഭിനന്ദനങ്ങള്‍ .
ReplyDeleteകാനനമെല്ലാം ഇടതൂർന്നു നിന്നൊരുകാലം മനുഷ്യർ പ്രക്രിയിൽ കൈകടത്തും മുമ്പ് ഇന്നു നമുക്കായി കാത്തിരിക്കുന്നു ... ഇല കൊഴിഞ്ഞ മരങ്ങളും മുച്ചൂടും വെട്ടി മാറ്റപ്പെട്ട് അവശേഷിച്ച മരകുറ്റികളും മാത്രം ആ മരകുറ്റിയിൽ ഇരുന്നു വേവലാതി കാട്ടുന്ന കിളികളേയും തന്റെ കുഞ്ഞുങ്ങൾക്ക് നാളെ കൂടൊരിക്കാൻ മരം തേടി എവിടെ പോകുമെന്ന വ്യഥയോടെ.. വരികൾ ഒന്നു കൂടി ചുരുക്കാമായിരുന്നു ... ഈ ഇടപെടൽ അവസരോചിതം ആശംസകൾ...
ReplyDelete@ മുഹമ്മദ്കുട്ടിക്കാ നിങ്ങള്‍ മാത്രല്ല നമ്മുടെ കൂതറയും കവിത എഴുതിയിട്ടില്ല .അവന് ഉടന്‍ ഒന്ന് എഴുതുന്നുണ്ട് എന്ന് പറയുന്നത് കേട്ടു. അതിനു എന്തൊക്കയോ പണിസാധനങ്ങള്‍ വാങ്ങാന്‍ ചന്തയില്‍ പോയിരിക്ക്വാണ് അവന്. എന്തോ കോടാലിയും വെട്ടുകത്തിയും എല്ലാം വാങ്ങണം എന്നു പറയുന്നത് കേട്ടു കവിത എഴുതാന്‍
ReplyDeleteഇന്നത്തെ ദിനത്തിന് യോചിച്ചത്......
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍...
അഭിനന്ദനങ്ങള്‍
തികച്ചും ആനുകാലികം... അവസരോചിതം
ReplyDeleteഒരു “തണല്‍” നടുക..
ReplyDeleteകല്ലേറ് കൊണ്ടിട്ടും കരയാതെ നിന്നവള്‍..
ReplyDeleteവരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
ഈ ഓര്‍മപ്പെടുത്തലിന് നന്ദി.
ഹൈ ഇസ്മൈല്‍, എനിക്യു വളരെ ഇഷ്ട്ടപ്പെട്ടു ട്ടോ. ഗ്രേറ്റ്...നല്ല തീം. ധാരാളം എഴ്തു.
ReplyDeleteഇഷ്ടപ്പെട്ടു
ReplyDeleteപരിസ്ഥിതി സംരക്ഷണം നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വം ആണ്.
ReplyDeleteനന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.
ഇപ്പൊ മൈക്രോണ്‍ ചെയ്ത മരങ്ങളുടെ കാലമാണല്ലോ...
ReplyDelete"ഇനിയും മരിക്കാത്ത ഭൂമീ, സ്മൃതിയില്‍ നിനക്കാത്മ ശാന്തി..."
ReplyDeleteUN slogan
ReplyDelete'many species,one planet,one future'
ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....
ശ്രദ്ധേയമായ വരികൾ.., ഓരോരുത്തരും നെഞ്ചത്ത് കൈവെച്ച് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടേ, എന്റെ ജന്മം നിന്ദ്യമോ അതോ പുണ്യമോ...
കാലികപ്രസക്തമായ നിരീക്ഷണം..
എല്ലാ ഭാവുകങ്ങളൂം നേരുന്നു.
മരം നട്ടു പിടിപ്പിക്കാത്തവൻ മാത്രമല്ല അഹങ്കാരി .. പണ്ടാരോ വെച്ചതു ഒരു ലജ്ജയുമില്ലാതെ നശിപ്പിക്കുന്നവനും നിന്ദ്യനല്ലെ.. ഒരു മരം നട്ടു പിടിപ്പിച്ച് അതിന്റെ പ്രയോജനം എത്രകാലം ജനങ്ങൾക്കു ലഭിക്കുന്നുവോ അത്രയും നന്മ അവനു ലഭിച്ചു കൊണ്ടേയിരിക്കും..
ReplyDeleteതൈ നാട്ടു പിടിപ്പിക്കാനുള്ള പ്രചോദനമാകട്ടെ ഈ കവിത. ഒരു പരിസ്ഥിതി ലേഖനം എന്റെ ബ്ലോഗിലും. www.athmagatham.co.cc
ReplyDeleteവായിക്കുമല്ലോ
കവിതയുടെ കണ്‍സപ്റ്റ് കൊള്ളാം. പക്ഷേ ഈ വാക്കുകള്‍?
ReplyDelete“..എന്റെ ചിതക്കുള്ളില്‍ വിറകായ് പുണര്‍ന്നവള്‍...”
മരണശേഷമുള്ള ചിന്തകളാണോ ഇത്? :)
>>>(5-June-2010 ഇന്ന് പരിസ്ഥിതി ദിനം.)<<< എന്നത് മനസ്സിലാായി
ReplyDeleteഅതിന് താഴെ ഉള്ളത് എന്താ???
ലേബലില്‍ എന്തോ ഇഗ്ലീഷില്‍ എഴുതിയത് കണ്ടു, ‘ഗവിത’ എന്നതിന്റെ സായിപ്പ് നാമമാണോ അത്..??
ഒരു ചെറിയ മുദ്രാവാക്യം കൂടി തരാം.. സേവ് പേപ്പർ.. സേവ് ട്രീ.. യൂസ് ബ്ലോഗ് ഫോർ യുർ റൈറ്റിംഗ്.. !!!
ReplyDeletekaviyude manassil thingivingi puratthekku mulapotti valarnnu panthalichu samrddamaayoottiya maram ..aashayam valare manoharam..
ReplyDeleteകവിത നന്നായി, ഇസ്മായിലെ,
ReplyDeleteപക്ഷെ തലക്കെട്ട്
ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഓര്‍മ്മപ്പെടുത്തല്‍ നന്നായി.
ഒരു മരത്തിന്റെ മനം കാണാന്‍ നമ്മുടെ വിവേചന ബുദ്ധിക്കു കഴിയുന്നില്ലല്ലോ...
ReplyDeleteവര്‍ഷങ്ങള്‍ കൊണ്ട് വളര്‍ന്നു വന്ന ഒരു മരത്തെ വെട്ടിയിടുമ്പോള്‍ നമ്മലോര്ക്കുന്നില്ലല്ലോ ഒരു നീണ്ട കാലഘട്ടത്തെയാണ് നമ്മള് പിഴുതെറിയുന്നതെന്ന്...
അവസരോചിതമായ പോസ്റ്റ്...!!
അത്യുദാത്തമീ ചിന്തകള്‍....
ReplyDeleteമംഗളം
ഒരു മരം നടാം
ReplyDeleteഅതെ, ഒരാൾ ഒരുമരം നടാം........
നാളെകൾകുള്ള ദാഹജലത്തിനായി.
"മതമേതായാലും മനുഷ്യന് നന്നായാല്‍ മതി.."
ReplyDelete"മരമേതായാലും ഒരെണ്ണം നട്ടാല്‍ മതി..."
സംഭവം കാലികപ്രസക്തമാണ് ...നന്നായി ...
അര്‍ത്ഥം തെളിഞ്ഞ സന്ദേശം പുഴപോലെ ഒഴുകി
ReplyDeleteഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ReplyDeleteഞാനെന്തഹങ്കാരി!
:)
അവസരോചിതമായ പോസ്റ്റ് !
ReplyDeleteഇവിടെ കാണുന്ന ഒരു കാഴ്ച, മരങ്ങള്‍ സംരക്ഷിക്കുകയും കൂടുതല്‍ വച്ചു പിടിപ്പിക്കുകയും ചെയ്യുന്നു.എവിടെ നോക്കിയാലും കാടുകള്‍,പച്ചപ്പ്...മഞ്ഞു കാലത്ത് റോഡരികിലുള്ള മരങ്ങളെ പൊതിഞ്ഞു വച്ചു സംരക്ഷിക്കുന്നു. അത്രയൊന്നും ചെയ്തില്ലയെങ്കിലും,ഒരു മരമെങ്കിലും നട്ടു വളര്‍ത്താന്‍ നാം ഓരോരുത്തരും ശ്രമിച്ചാല്‍ തന്നെ,എത്ര നല്ലതായിരുന്നു.
കവിത നന്നായിരിക്കുന്നു ഇസ്മായില്‍.
ആനുകാലികം ....
ReplyDeletetheerchayayum maram nadaam.........
ReplyDeleteനന്നായിരിക്കുന്നു ഈ കവിത
ReplyDeleteപരിത-സ്ഥിതി...? കല്ലിവല്ലി..
ReplyDeleteആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി!
കണ്ണുകള്‍ തുറക്കട്ടെ...തണല്‍ വിരിയട്ടെ.
തണല്‍, മരം ഒരു തണല്‍!
ReplyDeleteഈ സമയത്ത് ഇത്തരം ഒരു കവിത വളരെ പ്രസക്തം.
ReplyDeleteകവിത അത്ര ദഹിക്കാത്ത ആളാണ് ഞാന്‍ . അതിനാല്‍ ഒരഭിപ്രായം അതിനും അശക്തന്. തുടരട്ടെ എന്നാശംസിക്കാണെ കഴിയൂ.
ആനുകാലികം.. നല്ല കവിത സൃഹൃത്തേ
ReplyDeleteആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും.
ആര്‍ക്കും മനസ്സിലാവുന്ന നല്ല വരികള്‍..
ReplyDeleteഅതിനെക്കാളേറെ ഇഷ്ട്ടമായത് കമന്റിയ മഹദ് വചനമാണ്..
നിങ്ങള്‍ അതെഴുതിയ സ്ഥിതിക്ക് ഞാനും ഒന്നെഴുതാം..
വൃക്ഷത്തിന്റെ ഫലങ്ങള്‍ പക്ഷികള്‍ തിന്നു പോയാലും
നട്ടവന് അത് പ്രതിഫലമാണത്രേ..
മാവ്...മാവ്..തേന്മാവ്,സുല്‍ത്താനെ ഓര്‍ത്തുപോയതാ !
ReplyDeleteമാവുകള്‍ മായുന്നെങ്കിലും ,ഒരു ബോണ്സായിയെങ്കിലും നട്ട്നനച്ച്
പുണ്യം കിട്ടിയാലോ..(ഒട്ടും സ്ഥലമില്ലാ,മനസ്സുകളിലത് ഒട്ടുമില്ല!)
ആ മരത്തിന്റെ തണലാണോ ഈ തണല്‍
ReplyDeleteമനുഷ്യനൊപ്പം മണ്ണിനെയും മരങ്ങളെയും സ്നേഹിക്കാം....
ReplyDeleteഒരു തൈ നടുമ്പോൾ....
kaalika prasakthiyulla kavitha nannaayi...
ReplyDeleteനല്ല പോസ്റ്റ് &ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു ...
ReplyDeleteനല്ല വരികളെ ശീര്‍ഷകം കൊണ്ട് പരിഹസിച്ചത് എന്തിനാണ്?
ReplyDeleteit's too good
ReplyDelete"ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി!"
ഇങ്ങനെ ചിന്തിക്കുന്നവർ വളരെ ചുരുക്കമാണിന്ന്.
APM FAROOK
ReplyDeletePostukalellam kanarund pakshe onnum parayarilla.
Ennal etangane vittal pattilla. Enta paraya....
ATYUGRAN ENNALLATE. Very Good. Sandarbhojitam. Thanks a lot. Congratulations, Keep it up.
apmfarook
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ReplyDeleteഞാനെന്തഹങ്കാരി!
നല്ല കവിത-ഒരു ചെടിയെങ്കിലും നടാന്‍ ഓരൊരുത്തരും മനസ്സുവെച്ചാല്‍ ലോകം ഹരിതമോഹനമാകും.
ReplyDeleteLiked...Thommy
ReplyDeleteഅഭിപ്രായം പ്രകടിപ്പിച്ച എല്ലാ സുമനസ്സുകള്‍ക്കും അകൈതവമായ നന്ദി പ്രകടിപ്പിക്കുന്നു. (വെവ്വേറെ നന്ദി പറഞ്ഞ് കമന്റുകളുടെ എണ്ണം കൂട്ടുന്നതെന്തിനാ അല്ലെ)
ReplyDeleteഇനിയും ഇതേപോലെ ആരോഗ്യപരമായ വിമര്‍ശനങ്ങള്‍, നിര്‍ദേശങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ നിര്‍ലോഭം സ്വാഗതം ചെയ്യുന്നു. നന്ദി....
തണല്‍..... തണല്‍ തന്നെയാണ് വേണ്ടത് നാളേക്ക് വേണ്ടിയ തണല്‍.... നന്നായി. എന്നാലും അവസരോചിതമായ പോസ്റ്റിനു അനവസരത്തില്‍ ഒരു കമന്റ് അല്ലെ.
ReplyDelete>>>ആരോ നട്ടുവളര്‍ത്തിയ മരമെന്നും
ReplyDeleteആജീവനാന്തം തുണയായ് ഭവിച്ചിട്ടും
ഒരു കുഞ്ഞുചെടിപോലും നട്ടു വളര്‍ത്താത്ത
ഞാനെന്തഹങ്കാരി! നിന്ദ്യമാം ജന്മവും....<<<<
അതാണ് സത്യം. നമ്മള് മരങ്ങള്‍ മുറിച്ചു മാറ്റുന്നതല്ലാതെ പുതുതായി ഒരു ചെടി പോലും വെച്ച് പിടിപ്പിക്കാന്‍ ശ്രമിക്കാറില്ല.