June 25, 2011

നാം കോവര്‍കഴുതകള്‍.


പാചകവാതകത്തിന് വെറും അമ്പതുരൂപ  വര്‍ധന !
ഡീസലിന് നിസ്സാരമായ മൂന്നു രൂപ മാത്രം വര്‍ധിപ്പിച്ചു  !!
മണ്ണെണ്ണ ഇപ്പോള്‍ 'ആദിവാസികള്‍' മാത്രം ഉപയോഗിക്കുന്നതിനാല്‍  വെറും രണ്ടു രൂപ കൂട്ടി !

ഇനി കുറച്ചുനാള്‍ ചുവപ്പും കുങ്കുമവും മറ്റുചില സങ്കരനിറങ്ങളുമെല്ലാം  ഉഷാറാകും , പാതകള്‍ അവര്‍ കീഴടക്കും. അട്ടത്ത് കയറ്റിയ കൊടികള്‍ പൊടിതട്ടിയെടുക്കും.....
പച്ചയും ത്രിവര്‍ണ്ണവും മറ്റു സ്തുതിപാഠകരുമെല്ലാം  ഒട്ടകപ്പക്ഷികളാവും. ഇവരിലെ ഒറ്റപ്പെട്ട ചില വായാടികള്‍ ടീവി കേമറക്കുമുന്നില്‍ കലപില നടത്തും. ഇരുട്ട് കൊണ്ട് ഓട്ടയടച്ചു നമ്മെ കോവര്‍കഴുതകളാക്കും ....

ഇനി, വിലകൂടിയകാരണത്താല്‍ ഉടനെ സൂപ്പര്‍ നിരാഹാരവും കിടിലന്‍ ഹര്‍ത്താലും പ്രതീക്ഷിക്കാം.
കൂലിവര്‍ധനവിന് വേണ്ടി ത്രിദിന വാഹനപണിമുടക്കും വരാനിരിക്കുന്നു .ഫലം ചിന്ത്യം! ആനന്ദലബ്ധിക്കിനി വേറെന്തുവേണം! ആഘോഷിക്കാന്‍ നമുക്ക് ഇനിയും ജന്മം ബാക്കി.

ഇന്ത്യയില്‍  കുടിവെള്ളക്ഷാമമുണ്ടെങ്കിലെന്ത് ?  ചന്ദ്രനില്‍ വെള്ളമൊഴുക്കുണ്ടോ എന്നറിയാന്‍ നമുക്ക് കോടികളോഴുക്കാം ..
പാവങ്ങള്‍ വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയാലെന്ത്? പാവം എണ്ണക്കമ്പനികള്‍ കെറുവിച്ചുകൂടാ...

വലിയേട്ടന്മാര്‍ കുടിശ്ശികവരുത്തിയ കോടാനുകോടി നികുതിപിരിച്ചാല്‍ ഇന്ത്യക്ക് ഇന്ധനക്ഷമത കൂടില്ലേ ? സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണം കണ്ടുകെട്ടിയാല്‍ ഇന്ത്യയുടെ ഗ്യാസ്ട്രബിള്‍ മാറില്ലേ ? അഴിമതിക്കാരെ അകത്തിട്ടാല്‍ ഭരണവേഗത വര്‍ദ്ധിക്കില്ലേ  ....ഇത്തരം വിഡ്ഢിത്തരങ്ങളൊന്നും  ചോദിച്ചേക്കരുത്.
നാടിന്റെ അഭിവൃദ്ധിക്കു ഇന്ത്യന്‍ ജനത അല്പം ബുദ്ധിമുട്ട് ഏറ്റെടുക്കണം എന്നാണു തലപ്പാവ് കെട്ടിയ മേലാവിന്റെ ഫത്‌വ!!
ഈ തലപ്പാവിന്റെ നവസാമ്പത്തിക ഉദാരീകരണപരിഷ്കാരമഹാമഹം  കൊണ്ട് ഇന്ത്യ പുരോഗമിച്ചു പുരോഗമിച്ചു ഇപ്പോള്‍ നാട്ടിലെ പിച്ചക്കാര്‍ പോലും കോട്ടും  ടൈയും ധരിച്ചാണ് നടപ്പ്!
ന്യൂനാല്‍ ന്യൂനപക്ഷമായ പാവം കോടീശ്വരന്‍മാര്‍!! എന്നും പട്ടിണിതന്നെ!!!!
എതായാലും , ഇനി ആത്മഹത്യകള്‍ അപൂര്‍വമാകുമെന്നു  നമുക്ക് പ്രത്യാശിക്കാം...
കാരണം; ഗ്യാസും മണ്ണെണ്ണയും പെട്രോളും ഡീസലുമൊന്നും ഉപയോഗിച്ച് ഇനിയാരും ആ പണിക്ക് മുതിരുമെന്ന് തോന്നുന്നില്ല!

68 comments:

 1. നാം സ്വയംഒരു പുഴുവായാല്‍ ആളുകള്‍ നമ്മെ ചവിട്ടിയെന്നു പരാതി പറയരുത്!

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഇതിനൊരു അറുതിയില്ലേ, പ്രതിഷേധിക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയൊരു വിപ്ലവം അത്യാവശ്യം.

  ReplyDelete
 4. വലിച്ച് വലിച്ച് ഇതും ശീലമാ‍യിക്കോളും..
  ആഘോഷിക്കാനോരോ കാരണങ്ങള്‍ വേണ്ടേ..:)
  ചൂടോടെ പോസ്റ്റിയത് നന്നായി.

  ReplyDelete
 5. പൊതുജനത്തെ കഴുതകളാക്കും.....
  എന്നു പാടാം നമുക്ക്.അല്ലാതെന്തുചെയ്യാന്‍.

  ReplyDelete
 6. ഈ തലപ്പാവ് അധികാരത്തില്‍ കേറിയപ്പോള്‍ ഒരു പാട് സ്വപ്നം നമ്മള്‍ കണ്ടു സാമ്പത്തിക വിധകതന്‍ ഇനി ഇന്ത്യ സ്വര്‍ഗമാവും എന്നൊക്കെ പക്ഷെ ക്യാ ഫാഹിധ കുച്ച് നഹീ

  ആദ്യൊക്കെ ഭാര്യ ന്യൂസ്‌ പേപ്പര്‍ കിട്ടിയാല്‍ ആദ്യം നോക്കുക സ്വര്‍ണത്തിന്റെ വില ആയിരുന്നു ഇപ്പോള്‍ നോക്കുന്നത് ഗ്യാസ് കുറ്റിയുടെ വിലയാ
  ഇത്ര അധികം അഴി മതിയില്‍ മുങ്ങി കുളിച്ച ഒരു സര്‍ക്കാരും ഇന്ത്യ ഭരിച്ചിട്ടില്ല എന്ത് ചെയ്യാം അനുഭവിക്കുക ജ്തന്നെ

  ReplyDelete
 7. മനുഷ്യന് മാത്രം ഇപ്പോഴും വിലകൂടിയില്ല.

  ReplyDelete
 8. പോസ്റ്റ് അവസരോചിതമായി, ചിത്രവും കൊള്ളാം. ഇങ്ങനെയൊക്കെത്തന്നെയല്ലെ കാലങ്ങളായി ജീവിക്കുന്നതു. പ്രതികരണശേഷിയില്ലാതെ, എന്തും സഹിച്ചും..

  ReplyDelete
 9. പെട്രോളിന് നാം നല്‍കുന്നതിന്റെ 43.46 ശതമാനവും നികുതിയാണ്! അഥവാ ഒരു ലിറ്റര്‍ പെട്രോളിന് കേരളത്തില്‍ നല്‍കേണ്ടിവരുന്നത് 29.07 രൂപ നികുതി!ഇതില്‍ 14.72 രൂപ വില്പന നികുതിയും 15 പൈസ സെസും ആയി 14.87 രൂപ കേരളത്തിനും ബാക്കി കേന്ദ്രത്തിനുമാണ്!
  അതിനാല്‍ പെട്രോളിന് ഈയിടെ വില വര്ധിപ്പിച്ചതോടെ സംസ്ഥാനഖജനാവിന് പ്രതിവര്‍ഷം നൂറു കോടിയുടെ അധികവരുമാനം ലഭിക്കുന്നു.
  ഡീസലിന് കേരളത്തില്‍ 24.69 ശതമാനമാണ് വില്പന നികുതി.ഈയിനതിലും കേരളത്തിന്‌ അധികവരുമാനം ലഭിക്കുന്നുണ്ട്.
  അഥവാ ഉര്‍വശീശാപം കേരളത്തിനും ഉപകാരം എന്നര്‍ത്ഥം!

  ReplyDelete
 10. ഇനി ആത്മഹത്യകള്‍ അപൂര്‍വമാകുമെന്നു നമുക്ക് പ്രത്യാശിക്കാം...
  കാരണം; ഗ്യാസും മണ്ണെണ്ണയും പെട്രോളും ഡീസലുമൊന്നും ഉപയോഗിച്ച് ഇനിയാരും ആ പണിക്ക് മുതിരുമെന്ന് തോന്നുന്നില്ല! :)

  ReplyDelete
 11. അക്ബര്‍ ഇക്കയുടെ കമന്റ്‌ കലക്കി മനുഷ്യന് മാത്രം വിലകൂടിയില്ല കൂടാന്‍ ഇവര് സമ്മതിക്കുകയുമില്ല ആ കാര്യത്തില്‍ ഭയങ്കര ശുഷ്ക്കാന്തിയാ

  ReplyDelete
 12. നില്ല്..നില്ല്..അടച്ചാക്ഷേപിക്കാന്‍ വരട്ടെ...
  മ്മടെ നാടിന് പുരോഗതിയില്ലെന്നാരുപറഞ്ഞു..?
  മൂന്നോ നാലോമറ്റോ ആണ് നമ്മുടെ ഇന്ത്യേടെ സ്ഥാനം...അത് ഉടനേ ഒന്നാം സ്ഥാനമാകും..അല്ല എത്ര ബുദ്ധി മുട്ടിയാണേലും ആക്കും..മന്ത്രിമാരും,മറ്റെല്ലാ കൊണാണ്ട്രന്മാരും നന്നായി പരിശ്രമിക്കുന്നുണ്ട്.‘പാല്‍’ ബില്ല് ആ ബില്ല് ഈബില്ല് എന്നൊക്കെപ്പറഞ്ഞ് നമ്മള്‍ വികസനത്തെ തടയരുത്.അതെ, അഴിമതിയില്‍ അഗ്രഗണ്യരായവരുടെ പട്ടികയില്‍ ഒന്നാമതെത്താന്‍ ഇനി ഏതാനും നാളുകള്‍ മതി..! അനുഗ്രഹിക്കൂ ആശീര്‍വദിക്കൂ..!!

  വാല്‍ക്കഷണം: കണ്ടുകെട്ടിയാല്‍,അത്തരത്തിലെത്തിയേക്കവുന്ന സമ്പത്തിന്റെ നാലിലൊന്നു വേണ്ട നാടിന്റെ പട്ടിണിയകറ്റാന്‍..പക്ഷേ..ആരുകാണും..ആരുകെട്ടും!!

  ReplyDelete
 13. വലിയേട്ടന്മാര്‍ കുടിശ്ശികവരുത്തിയ കോടാനുകോടി നികുതിപിരിച്ചാല്‍ ഇന്ത്യക്ക് ഇന്ധനക്ഷമത കൂടില്ലേ ? സ്വിസ്സ് ബാങ്കിലുള്ള കള്ളപ്പണം കണ്ടുകെട്ടിയാല്‍ ഇന്ത്യയുടെ ഗ്യാസ്ട്രബിള്‍ മാറില്ലേ ? അഴിമതിക്കാരെ അകത്തിട്ടാല്‍ ഭരണവേഗത വര്‍ദ്ധിക്കില്ലേ ....ഇത്തരം വിഡ്ഢിത്തരങ്ങളൊന്നും ചോദിച്ചേക്കരുത്. " njaan ittharam kaaryangal orikkalum aarodum chodikkilla. sathyam... sathyam...

  ReplyDelete
 14. പൂച്ചക്ക് ആരു മണികെട്ടും..വറചട്ടിയിൽ നിന്ന് എരിതീയിലേക്ക് എന്നണു ഭരണം മാറിയാലും അവസ്ഥ..വിഷയം ആനുകാലികം..പ്രസക്തം..
  ആശംസകൾ

  ReplyDelete
 15. നമ്മളൊക്കെ പരാതിയില്ലാത്ത പുഴുക്കളാകുകയും നിരന്തരം ചവിട്ടിയരിയ്ക്കപ്പെടുകയും ചെയ്യാൻ തുടങ്ങിയിട്ടെത്രനാളായി..!!

  ReplyDelete
 16. രാഷ്ട്രീയക്കാര്‍ക്കിടയില്‍ മൂല്യങ്ങള്‍ അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ് ..അനുകരണീയമായ മാതൃകകള്‍ തീരെ ഇല്ലാതാവുന്നു ..ഇതെവിടെ ചെന്നവസാനിക്കുമോ എന്തോ ..

  ReplyDelete
 17. ഇന്ത്യയില്‍ കുടിവെള്ളക്ഷാമമുണ്ടെങ്കിലെന്ത് ? ചന്ദ്രനില്‍ വെള്ളമൊഴുക്കുണ്ടോ എന്നറിയാന്‍ നമുക്ക് കോടികളോഴുക്കാം ..
  അത് കാര്യം....... നല്ല പോസ്റ്റ്‌. ഉത്ഘണ്ട നിറഞ്ഞു നില്‍ക്കുന്ന പോസ്റ്റ്‌. അതായത് ഒരു ഉത്ഘണ്ടന്‍ പോസ്റ്റ്‌!!!

  ReplyDelete
 18. ഇപ്പണിക്ക് ഇത്രയും 'എടങ്ങേര്‍' എന്തിന്..? നമ്മുടെ പീട്യേക്കാരന്‍ മമ്മാലിയും തെങ്ങുമ്മല്‍ കേറണ ശങ്കരനും എത്ര വൃത്തിയിലാ കാര്യങ്ങള്‍ ചെയ്യുന്നേ...

  ശങ്കരന്‍ നല്‍കും തേങ്ങക്ക്
  രൂപ ആറെന്നു വില കെട്ടീടും.
  ഞാനത് വാങ്ങാന്‍ ചെല്ലുമ്പോള്‍
  എനിക്കത് {മമ്മാലി}ഏഴിന് തന്നീടും.!
  നാളെയത്, ശങ്കരന്‍ എഴെന്നു ചൊന്നാലും
  മമ്മാലിക്കതു സമ്മതമാ... കാരണം,
  തീര്‍ച്ച. ഞാനത് ഒമ്പതിന് വാങ്ങീടും.

  ഇവരത്രേ ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍..!! ഹാ കഷ്ടം..!!!!

  ReplyDelete
 19. ഇത്,ഇതാണ് ഞങ്ങള്‍ക്ക് വേണ്ടത്.നന്നായിട്ടുണ്ട്.ഇന്ന് പ്രസക്തി ഏറെ ഇതിനു.തുടര്‍ന്നും ഇത് പോലുള്ളത് പ്രതീക്ഷിക്കുന്നു.

  ReplyDelete
 20. ഇവനെയൊക്കെ വിളിക്കേണ്ടത് വേറെ എന്തെങ്കിലുമൊക്കെയാണ്... പോസ്റ്റ്‌ പറയാന്‍ ഉദ്ദേശിച്ചതെല്ലാം ആ ചിത്രം പറഞ്ഞിട്ടുണ്ട്. ഭാരം കൂടി കൂടി നടുവൊടിഞ്ഞു ഞാന്നു കിടക്കുന്ന കഴുതകള്‍..... പട്ടിണി രാജ്യങ്ങളില്‍ പോലും ഇല്ലാത്ത ഇന്ധനവില...പെട്രോളിയം ആവശ്യത്തില്‍ കൂടുതല്‍ കുഴിച്ചെടുക്കുന്ന രാജ്യങ്ങള്‍ പോലും ആ മേഖല സ്വകാര്യകമ്പനികള്‍ക്ക് തുറന്നുകൊടുത്തിട്ടില്ല... ഇവിടെയോ? പകല് തുറന്നുകൊടുക്കും....രാത്രി കമ്മീഷന്‍ വാങ്ങാന്‍ പിവാതില്‍ക്കല്‍ മുഖം മറച്ചു ചെല്ലും.

  @ഹൈനക്കുട്ടി.... കമെന്റ്റ്‌ സൂപ്പര്‍ ..........

  ReplyDelete
 21. ആര് ഭരിച്ചാലും, ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ എങ്കിലും കഞ്ഞി കിട്ടിയിരുന്നു. ഇപ്പോഴോ...? കുമ്പിളിന്റെ വലിപ്പവും കഞ്ഞിയുടെ അളവും കുറയുന്നതല്ലാതെ...

  ReplyDelete
 22. ഹാഷിക്ക്, ക്ഷമിക്കണം, ചോദിക്കാതിരിക്കാന്‍ തോന്നിയില്ല, താങ്കള്‍ പോസ്റ്റ്‌ വായിക്കാതെ കമന്റ് മാത്രം വായിച്ചാണോ അഭിപ്രായം പറഞ്ഞത്?

  ReplyDelete
 23. പൊതുജനം കഴുതകൾ; അല്ല കോവർകഴുതകൾ???

  ReplyDelete
 24. ഇത് എവിടെച്ചെന്ന് മുട്ടും ആവോ?

  ReplyDelete
 25. ഞാന്‍ ഒരു സൈക്കിള്‍ വാങ്ങാന്‍ പോകുകയാ...

  ReplyDelete
 26. ക്ഷമക്ക് ഒരതിരുണ്ട് എന്നിടത്തെക്ക് കാര്യങ്ങള്‍ നീങ്ങിക്കൂടായ്കയില്ല.

  ReplyDelete
 27. പ്രതികരിക്കാന്‍ ആരും കാണില്ലാ എന്നും ഹര്‍ത്താലും മറ്റും ഏറു കൊണ്ട പട്ടിയുടെ മോങ്ങല്‍ മാത്രമാണെന്നും എന്തു ചെയ്താലും ആരും ചോദിക്കില്ലെന്നും അതിനാല്‍ കിട്ടാവുന്നിടത്തോളം കോടികള്‍ ഭാണ്ഡത്തിലാക്കാമെന്നും ഉള്ള ധാര്‍ഷ്ട്യത്തിന്റെ ബഹിര്‍സ്ഫുരണമത്രേ ഈ കാണുന്നതൊക്കെ.

  ReplyDelete
 28. ഒരു സംശയം. എണ്ണക്കമ്പനികള്‍ നഷ്ടമെന്ന് പറഞ്ഞാലും വാര്‍ഷിക ബാലന്‍സ് ഷീറ്റില്‍ ലാഭവും ഡിവിഡന്റുമൊക്കെ കാണാറുണ്ടല്ലോ. എവിടെയാണ് നഷ്ടം?

  ReplyDelete
 29. ഈ സ്വിസ്സ് ബാങ്കിലും മറ്റും കിടക്കുന്ന കോടികള്‍ കിട്ടാനെന്താ വഴി? നമ്മുടെ കെനിയക്കാരുടെ ഇ-മെയില്‍ സൂത്രം പറ്റുമോ ആവോ?.ഏതായാലും നിങ്ങള്‍ കുടുംബ സമേതം ഗള്‍ഫിലും മറ്റും താമസിക്കുന്ന പ്രവാസികള്‍ ഭാഗ്യവാന്മാര്‍!. ഇവിടെ നാട്ടില്‍ വരുമ്പോള്‍ സഹിച്ചാല്‍ മതിയല്ലോ ഇതൊക്കെ?.ഇതിനൊക്കെ പ്രതി വിധിയായി എന്തെങ്കിലുമൊരു സമരമുറ കണ്ടെത്തേണ്ടിയിരിക്കുന്നു.ഒന്നുകില്‍ ഈ വില കൂടുന്ന സാധനങ്ങളെല്ലാം ബഹിഷ്ക്കരിച്ച് ജീവിക്കാന്‍ ശീലിക്കുക. അല്ലെങ്കില്‍ നാമൂസ് പറഞ്ഞ മാതിരിയാവും കാര്യങ്ങള്‍!

  ReplyDelete
 30. ചാഞ്ഞമരത്തിലല്ലേ ഓടിക്കയറാന്‍ പറ്റു...ചാഞ്ഞു....ചാഞ്ഞു ലവടം വരെയായി പൊതുജനം,എന്നിട്ടും പഠിച്ചോ....?എന്നാലിനി ക്ഷ...ങ്ങ...ണ്രേ വരപ്പിക്കും.അനുഭവിക്കുക അല്ലാതെന്തു പറയാന്‍.

  ReplyDelete
 31. നാം ഭാരം ചുമന്നാലും കുഴപ്പം ഇല്ല...അംബാനിമാര്‍ക്ക് ക്ഷീണം വരരുത്..അവരുടെ കണ്ണീര്‍ കാണാനുള്ള ശേഷി നമുക്കുണ്ടോ.. പോസ്റ്റ്‌ വളരെ കാലിക പ്രസക്തം...

  ReplyDelete
 32. "ഭാരം ചുമക്കുകയും
  തീ തിന്നുകയും
  ഭാരതീയന്നു രസമാണ് പണ്ടെ.."
  കുഞ്ഞുണ്ണി മാഷ് പറഞ്ഞ പോലെ, നമ്മളിതൊക്കെ കണ്ടു രസിച്ചങ്ങു മരിക്കും.

  പോസ്റ്റ്‌ പ്രസക്തം.
  പക്ഷെ ആരുണ്ട് കേള്‍ക്കാന്‍..

  ReplyDelete
 33. പോസ്റ്റു കാലികം .. ഇത് ചിലപ്പോ എന്നും പറയേണ്ടിവരും കാലികം എന്ന്... ഞമ്മള്‍ ഞമ്മളാല്‍ തിരഞ്ഞെടുത്ത ഞമ്മളുടെ ഭരണം സോറി കഴുതകള്‍ കഴുതകാളാല്‍ തിരഞ്ഞെടുത്ത കഴുതകളുടെ ഭരണം എന്ന് തിരുത്തി വായിക്കുക... മിണ്ടാന്‍ നമുക്കെന്തവകാശം...ആശംസകള്‍.. ചൂടുള്ള പോസ്റ്റിനു..

  ReplyDelete
 34. നല്ല പോസ്റ്റ്‌ !!!

  ReplyDelete
 35. പോസ്റ്റിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടത്
  "നാം സ്വയംഒരു പുഴുവായാല്‍ ആളുകള്‍ നമ്മെ ചവിട്ടിയെന്നു പരാതി പറയരുത്!"

  പിന്നെ
  "ഉര്‍വശീശാപം കേരളത്തിനും ഉപകാരം എന്നര്‍ത്ഥം"
  ഇതെങ്ങിനെ ശരിയാകും ?
  സര്‍ക്കാരിന് കിട്ടുന്നത് ജനങ്ങളില്‍ എത്തിയാലല്ലേ
  ഉപകാരമാകൂ.....

  നിങ്ങളുടെ കയ്യില്‍ ഒരു രൂപ നാണയം ഉണ്ടെന്നു കരുതുക നിങ്ങളുടെ സുഹൃത്ത് coin box ഇല്‍ നിന്നും ഫോണ്‍ ചെയ്യാന്‍ അത് ചോദിക്കുന്നു അപ്പോള്‍ തന്നെ ഒരു പിച്ചക്കാരന്‍ നിങ്ങളോട് പിച്ച ചോദിക്കുന്നു. സുഹൃത്തിന്റെ കയ്യില്‍ കാഷ് ഉണ്ട് എടുക്കാന്‍ മടി അല്ലെങ്കില്‍ ചില്ലറ മാറാന്‍ മടി എന്നിരുന്നാലും മിക്കവാറും നിങ്ങള്‍ ആ കാശ് സുഹൃത്തിന് കൊടുത്തിട്ട് പിച്ചക്കാരനെ ഓടിക്കും (കഥയില്‍ ചോദ്യമില്ല)
  അത് തന്നെയാണ് നമ്മുടെ പ്രധാനമന്ത്രിയും മറ്റു ഭരണകര്‍ത്താക്കളും ചെയ്യുന്നത്. അവര്‍ നമ്മെ സഹായിക്കുന്നതിന് പകരം സുഹൃത്തുക്കളായ അമ്പാനിമാരെപ്പോലുള്ളവരെ സഹായിക്കുന്നു. അവരെ നാളെയും സഹായിക്കാന്‍ ഭരണകര്‍ത്താക്കള്‍ ബാധ്യസ്ഥരാണ്
  നമ്മോടെന്ത്‌ ബാധ്യത ?

  ഒരു കാര്യത്തില്‍ നമുക്ക് അഭിമാനിക്കാം നമ്മുടെ കാശ് കൊണ്ടാണ് എണ്ണ കമ്പനികള്‍ പരസ്യം ചെയ്യുന്നതിന് നമ്മുടെ ദൈവങ്ങളായ ക്രിക്കറ്റ്‌ കളിക്കാര്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നത് .

  നല്ല പോസ്റ്റ്‌ നല്ല ഓര്‍മ്മപ്പെടുത്തല്‍ നന്ദി.

  ReplyDelete
 36. മന്മോഹന്‍ അഭിമാനിയായ ഒരു ഗൃഹനാഥനാണു പക്ഷെ ഒരു നല്ല ഗൃഹനാതനായി ഒരിക്കലും കണക്കാക്കാന്‍ പറ്റില്ല.

  ReplyDelete
 37. നാം സ്വയംഒരു പുഴുവായാല്‍ ആളുകള്‍ നമ്മെ ചവിട്ടിയെന്നു പരാതി പറയരുത്!"
  ഇതാനെനിക്കിഷ്ടിയത് മച്ചൂ..
  ടോപ്പായി....

  ReplyDelete
 38. നാം കോവര്‍കഴുതകള്‍,ഗിനിപന്നികള്‍.!!
  വീണ്ടും വീണ്ടും വോട്ട് ചെയ്തു ഇവരെയൊക്കെ കയറ്റുന്നുണ്ടല്ലോ !!
  കനിമൊഴിയ്ക്കും കല്‍മാഡിയ്ക്കും അവസരം കൊടുക്കുന്നുണ്ടല്ലോ !!
  നാം കോവര്‍കഴുതകള്‍ , ഗിനിപന്നികള്‍..!!

  ReplyDelete
 39. ഭാരം വലിച്ച് നടുവൊടിഞ്ഞ കോവർക്കഴുതകൾക്ക് വിശ്രമിക്കാനായി ഹർത്താലും പണിമുടക്കും പ്രഖ്യാപിച്ചിരിക്കുന്നു...

  ReplyDelete
 40. കാലികമായ പോസ്റ്റ്‌. ആശംസകള്‍
  ----------------------------------------
  *ഇനി ഒരു യാഥാര്‍ത്ഥ്യം കൂടി ചിന്തിക്കുക.
  പെട്രോള്‍ ഉത്പാദക രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ ഉള്ള യു എ ഇ യിലെ ഷാര്‍ജ എമിരെട്ടില്‍ പെട്രോല്‍ ഇല്ലാത്തത് കാരണം രണ്ടാഴ്ചയോളം പെട്രോള്‍ പാമ്പുകള്‍ അടച്ചിട്ടു.
  (വില കൊടുത്താലും നമുക്ക് പെട്രോള്‍ ഉണ്ട് )
  * പാചക ഗ്യാസ് സിലിണ്ടറിന് അബുദാബിയിലെ വില 20 ദിര്‍ഹം( 240ഇന്ത്യന്‍ രൂപ. ) . ഇതേ യു എ ഇ യിലെ അബുദാബി ഒഴികെയുള്ള മറ്റു എമിരെട്ടുകളില്‍ ( ദുബായ് ,ഷാര്‍ജ തുടങ്ങിയ) ഇതേ സിലിണ്ടറിന് വില 115 ദിര്‍ഹം (1400 രൂപ )
  എപ്പിടി????????????????????

  ReplyDelete
 41. എന്തൊക്കെ പറഞ്ഞാലും പെട്രോളിയം മാര്‍ക്കറ്റ്‌ സ്വകാര്യ മേഖലയുടെ നിയന്ത്രണത്തില്‍ വിട്ടു കൊടുത്തത്‌ ശരിയായില്ല... ദേശസാല്‍ക്കരണം എന്നതായിരുന്നു ഒരു കാലത്ത്‌ കോണ്‍ഗ്രസ്സിന്റെ നയം ... ആ കോണ്‍ഗ്രസ്സാണ്‌ ഇന്നിപ്പോള്‍ രാജ്യം കുട്ടിച്ചോറാക്കുന്നത്‌... ഭരണപക്ഷവും പ്രതിപക്ഷവും ഒന്നും ഇക്കാര്യത്തില്‍ പിന്നിലല്ല... നിയോഗം...

  ReplyDelete
 42. എന്തുപറയാന്‍.......?
  ഇത് വായിച്ചു അഭിപ്രായം പറയുന്നതിന് മുന്‍പേ നിത്യോപയോഗ സാധനങ്ങളുടെ വില കൂടിയിട്ടുണ്ടാവും. ഈ ഭൂമിയില്‍ വിലയിടിയുന്നത് നമ്മള്‍ ജനങ്ങള്‍ക്കാണ്......!!!

  ReplyDelete
 43. "ഇനി ആത്മഹത്യകള്‍ അപൂര്‍വമാകുമെന്നു നമുക്ക് പ്രത്യാശിക്കാം... കാരണം; ഗ്യാസും മണ്ണെണ്ണയും പെട്രോളും
  ഡീസലുമൊന്നും ഉപയോഗിച്ച് ഇനിയാരും ആ പണിക്ക് മുതിരുമെന്ന് തോന്നുന്നില്ല!"
  കലക്കന്‍ പോസ്റ്റ്‌ ...

  ReplyDelete
 44. വന്നു ... പറഞ്ഞിട്ടെന്തു കാര്യം എല്ലാര്ക്കും കൂടി ഇതിനെതിരെ വല്ലോം ചെയ്യാന്‍ പറ്റുമോ എന്ന് ആലോചിച്ചാലോ..?!! (അന്ന ഹസാരെയ്ക്ക് എന്ത് മാത്രം സപ്പോര്‍ട്ട് കിട്ടി ? ലിബിയ യിലെ സ്ഥിതി .... ബൂലോകത്തിലെ ആള്‍ക്കാരെല്ലാം ഒത്തു പിടിച്ചാല്‍ വല്ലോം നടുക്കുവോ ? ) വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്ന് മാറ്റി വിപ്ലവം കീ ബോര്‍ഡിലൂടെ എന്നാക്കാന്‍ ..?!!

  ReplyDelete
 45. എല്ലാം ശരി തന്നെ ..ആരു വന്നാലാ
  ഇപ്പൊ നന്നാക്കാന്‍ പറ്റുക .? നമ്മള്‍
  മാറി മാറി കഴുതകള്‍ ആവുന്നു ഓരോ
  തിരഞ്ഞെടുപ്പിലും ....

  എന്നിട്ടും ഒരു വിഷമം തോന്നി ...നമ്മുടെ
  ജനം എന്ന് ബുദ്ധി ഉപയോഗിക്കും എന്ന് ..
  ഇന്നലെ സമരം കണ്ടു ..tv യില്‍. ഒരു കൂട്ടര് യാത്രകാര്‍ ഇരിക്കുന്ന തീവണ്ടി
  തടഞ്ഞു നിര്‍ത്തി കോടി കുത്തി photokku
  പോസ് ചെയ്യുന്നു ....

  ഇനി ഒരു കൂട്ടര്‍ ഒരു കേന്ദ്ര govt.ഓഫീസിന്റെ മുന്നില്‍ മുറ്റത്ത്‌ നിന്നും മത്സരിച്ചു നല്ല ഒന്നാന്തരം പൂച്ചെടികള്‍ ചട്ടിയോടെ
  നിലത്തിട്ടു ആഞ്ഞ് അടിച്ചു തകര്‍ക്കുന്നു ..
  അവിടെ വീണ്ടും പൂച്ചട്ടി വെക്കാന്‍ വിലയും (വാങ്ങുന്നവന്റെ കമ്മിഷനും സഹിതം ) അതിന്റെ നികുതിയും നാം
  കൊടുക്കണ്ടേ ..എന്ത് വിവരം കെട്ട സമരം ആണ്‌
  നമ്മുടെ നാട്ടിലെ രീതി ...?? !!!!

  ReplyDelete
 46. nokku, sambathika sakthiyaakunna india!!!!!!

  ReplyDelete
 47. പോസ്റ്റ് നന്നായി. ആദ്യ കമന്റ് വളരെ നന്നായി. അഭിനന്ദനങ്ങൾ.

  ReplyDelete
 48. കോടികള്‍ക്ക് വിലയില്ലാത്ത ഇക്കാലത്ത് തങ്ങള്‍ക്ക് ഉപകാരം കിട്ടുന്നതിനെ അവര്‍ സഹായിക്കുന്നു!, അല്ലാത്തെ ഈ കഴുതകളെ നന്നാക്കിയിട്ടു അവര്‍ക്കെന്തു കാര്യം.

  പോസ്റ്റിലെ പ്രതിഷേധത്തിന്റെ ചൂട് വായിച്ചറിഞ്ഞു.

  ReplyDelete
 49. നാം സ്വയംഒരു പുഴുവായാല്‍ ആളുകള്‍ നമ്മെ ചവിട്ടിയെന്നു പരാതി പറയരുത് sathyam. post ishtaayi

  ReplyDelete
 50. ഡീസലിന്റെ അധിക നികുതി വരുമാനം സംസ്ഥാനം ഉപേക്ഷിക്കുമെന്ന് ഇന്നത്തെ വാര്‍ത്ത‍ .എന്തൊക്കെ സര്‍ക്കസ്സുകള്‍ കാണണം .

  ReplyDelete
 51. പുതിയ വിഷയം അല്ലെങ്കിലും അവസരത്തിനനുസരിച്ച് പ്രതികരിക്കാനും, പ്രതികരണങ്ങള്‍ അറിയാനും പറ്റിയൊരു ലേഖനം. ആശംസകള്‍ മാഷേ!

  ‘ഞാന്‍‘, ‘ചെമ്മാട്‘ എന്നിവരുടെ അഭിപ്രായത്തിന് കൈയ്യടി ;)

  @ഹൈനകുട്ടി & ലിപികുട്ടി
  കമന്‍‌റ് സൂപ്പര്‍
  (( സോണി കെറുവിക്കരുത്, ഹാ‍ഷിക്കണ്ണന് ആവാമെങ്കില്‍ ചെറുതിനും ആയിക്കൂടെ. പാവം തണലിപ്പൊ ആരായി!!! വെറും സസി)) ;)

  ReplyDelete
 52. ഇനി ആരും സൂയിസെഡ്‌ ചെയ്യില്ലാണ് കരുതാമല്ലേ.

  ReplyDelete
 53. ഇനി വോട്ട് ചെയ്യണമെങ്കിൽ അഴിമതി നടത്തുന്നതിൽ കമ്മീഷൻ വേണമെന്നു പറയുന്നവർ ജനിക്കും. എന്നാലും മാറ്റം ആഗ്രഹിക്കില്ല…

  സ്വയം ഒരു മാറ്റം നാം ആഗ്രഹിക്കാതെ ആരു മാറാൻ അല്ലെ?? 

  ReplyDelete
 54. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വയം മാറിയില്ലെങ്കില്‍ ഒരു അരാഷ്ട്രീയ വിപ്ലവം ഇന്ത്യയിലും അകലെയല്ല എന്നാണെന്റെ വിശ്വാസം.

  ReplyDelete
 55. നാടിന്റെ അഭിവൃദ്ധിക്കു ഇന്ത്യന്‍ ജനത അല്പം ബുദ്ധിമുട്ട് ഏറ്റെടുക്കണം എന്നാണു തലപ്പാവ് കെട്ടിയ മേലാവിന്റെ ഫത്‌വ!!
  ഈ ഫത്‌വ അടിച്ചേല്‍പ്പിക്കപ്പെടുന്ന ഒന്നാണ് , കൂട്ടിയത് എന്തെങ്കിലും എത്ര തലകുത്തിമറിഞ്ഞിട്ടും ഇത് വരെ കുറച്ച ചരിത്രമില്ലല്ലോ !

  ReplyDelete
 56. പറഞ്ഞതും അതിലപ്പുറവും ആ ചിത്രത്തിലുണ്ട് ഇസ്മായിലെ. അത് എവിടന്നു ഒപ്പിച്ചെടുത്തു എന്നാണു ഞാന്‍ ആലോചിക്കുന്നത്. ഇങ്ങിനെയോക്കെ എഴുതിയാല്‍ ഗള്‍ഫു മതിയാക്കി വല്ല മാവോയിസ്റ്റു കൂട്ടത്തിലും ചേരും ആളുകള്‍ കേട്ടോ.

  ReplyDelete
 57. ഇസ്മായില്‍
  ധാര്‍മിക രോക്ഷത്തില്‍ ഞാനും
  പങ്ക് ചേരുന്നു. പാവം പണക്കാര്‍ ജീവിച്ചു പോട്ടെന്നെ
  നമുക്കിതിലെന്ത് കാര്യം.ജനാധിപത്യമല്ലേ
  ആശംസകള്‍

  ReplyDelete
 58. പോസ്റ്റ്‌ നന്നായി..അതിലേറെ ആ ചിത്രവും..

  ReplyDelete
 59. അനുഭവിക്കുക തന്നെ..അല്ലാതെന്ത് ചെയ്യാൻ..?

  ReplyDelete
 60. ഓ ..ഒക്കെ നടക്കുമെന്നെ....നടന്നില്ലേലും കോപ്പാ. നിങ്ങള്കൊന്നും വേറെ പണിയില്ലല്ലോ?അങ്ങനെയാണോ മന്ത്രിമാര്‍??
  അവര്‍ക്കും കുടുംബം നന്നാക്കണ്ടേ??...ഹല്ലാ. പിന്നെ ...........സസ്നേഹം

  ReplyDelete
 61. നല്ല വിഷയം. ആ ഫോട്ടോയും കലക്കി.

  എങ്ങനെ ജീവിച്ചു പോകും ഈ നിലക്ക് പോയാല്‍..

  ReplyDelete
 62. പോസ്റ്റിയത് നന്നായി

  ReplyDelete
 63. പെട്രോള്‍ കമ്പനികള്‍ നഷ്ട്ടം എന്നു പറയുന്നത് വെറുതെയാണ്..നമ്മുടെ അയല്‍ രാഷ്ട്രങ്ങളുമായി കമ്പയര്‍ ചെയ്തു നോക്കുക്ക(അവരാരും അവിടെ തന്നെ കുഴിചെടുക്കുന്നവര്‍ അല്ല..)അപ്പോള്‍ ഇവിടുത്തെ കമ്പനികള്‍ക്ക് എങ്ങനെ വിലയില്‍ നഷ്ട്ടം വരുന്നു..ഇവിടെ അവര്‍ ചെയുന്ന ഹൈട്ടെക്ക് പരസ്യങ്ങളുടെ ചെലവാണ് നഷ്ട്ടത്തില്‍ കൊണ്ടെത്തിക്കുന്നത്..അതു നികത്തി കോടികള്‍ ലാഭം കൊയ്യണമെങ്കില്‍ പാവം ജനങ്ങളുടെ പെടലിക്ക്‌ കെട്ടി വക്കണം..അതിനു കുത്തക മുതലാളിമാര്‍ /അഴിമതി വീരന്മാര്‍ നിയന്ത്രിക്കുന്ന ഒരു പാവ സര്‍ക്കാര്‍ ഭാരതത്തില്‍ അധികാരത്തില്‍ ഉണ്ട് താനും ..

  ReplyDelete
 64. ജനാധിപത്യത്തിൽ, ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ഭരണാധികാരികളെ കിട്ടുന്നു എന്ന് പ്ലേറ്റോയോ അരിസ്റ്റോട്ടിലോ മറ്റോ പറഞ്ഞിട്ടുണ്ട്!

  നമുക്ക് അർഹിക്കുന്നത് നമുക്കു കിട്ടുന്നു.
  അതു മാറണം എങ്കിൽ നമ്മളും മാറണം!

  ReplyDelete
 65. എല്ലാവരും പ്രതിപക്ഷമാണല്ലോ...

  ReplyDelete
 66. ആകെ ഇന്ത്യക്ക് ഒന്നാം സ്ഥാനം ഉള്ളത് സാധനങളുടെ വില കൂടുന്ന കാര്യത്തിലാ...അതെങ്കിലും നിലനിറ്ത്തട്ടെ..!!
  for eg:- petrol price in pakistan- 26
  bangladesh-22
  cuba-19
  nepal 34
  burma-30
  afganistan-36
  qatar 30
  india-68!!!

  പ്റതികരണ ശേഷി ഇല്ലാത്ത ഒരു തലമുറ വളറ്ന്ന് പെരുകട്ടെ..!!

  ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.