July 7, 2011
മോഹഭംഗം
(20-03-2000 ല്‍ ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
ദിവസേന പതിനാലുമണിക്കൂര്‍ ജോലിയുള്ള റസ്റ്റോറന്റിലെ മടുപ്പിക്കുന്ന അന്തരീക്ഷത്തില്‍നിന്ന് അല്പകാലം ആശ്വാസം ലഭിക്കാന്‍ അയാള്‍ക്കിനി ഒരു മാസം മാത്രം.
ഈയിടെയായി ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നത് പോലെ. ജോലിചെയ്യാന്‍ പഴയ ഉത്സാഹം ഇല്ലെന്നുതോന്നുന്നു!
വര്‍ഷങ്ങള്‍ ജോലിചെയ്തിട്ടും മിച്ചം വന്നത് , ആസ്തമരോഗവും ബന്ധുക്കളുടെ പരിഭവങ്ങളും മാത്രം.
രണ്ടുകൊല്ലം തികഞ്ഞാല്‍ റസ്റ്റോറന്റ മുതലാളി വഴിപാടുനേരുന്ന വിമാനടിക്കറ്റ് ഉള്ളത് അത്രയും ആശ്വാസം.
നാട്ടില്‍പോയാല്‍ പണയം വയ്ക്കാനോ വില്‍ക്കാനോ ഉതകുന്ന വല്ല ആഭരണവും ഭാര്യയുടെ പക്കലുണ്ടാവുമോ എന്നാലോചിച്ചുകൊണ്ട് ജോലിയില്‍ വ്യാപൃതനായിരിക്കുമ്പോഴാണ് തലേന്ന് നാട്ടില്‍ നിന്ന് ലീവ് കഴിഞ്ഞു വന്ന അയല്‍വാസി ബാബു റസ്റ്റോറന്റില്‍ കയറിവന്നത്.
പുതിയ വിശേഷം ബാബു പറഞ്ഞപ്പോള്‍ അയാള്‍ തളര്‍ന്നുപോയി.
അയാളുടെ ഭാര്യയുടെ കഴുത്തില്‍ കിടന്ന അഞ്ചുപവന്റെ സ്വര്‍ണ്ണച്ചെയിന്‍ കള്ളന്‍ കവര്‍ന്നു. കവര്‍ച്ചക്കിടെ തലക്കടിയേറ്റ് ഭാര്യക്ക് സാരമായ പരിക്കും.
" സാരമില്ലെന്നേ...നാലഞ്ചുദിവസം ആസ്പത്രിയിലായിരുന്നു. ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. സ്കാനിങ്ങിനും മറ്റുമടക്കം ആസ്പത്രിയില്‍ ചിലവായ പന്ത്രണ്ടായിരം രൂപ ഉടനെ അയച്ചുകൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്...".
ബാബുവിന്റെ വാക്കുകള്‍ അയാളുടെ ശ്വാസകോശത്തില്‍ തട്ടി കടുത്ത ആസ്ത്മയായി പുറത്തുവന്നു . അവശനായി അയാള്‍ ഒരിടത്തിരുന്നു.
Subscribe to:
Post Comments (Atom)
മോഹം , മോഹഭംഗം....
ReplyDeleteവീണ്ടും പ്രവാസിയുടെ ആകുലതകള്‍...
ReplyDelete(തലയ്ക്കു സാരമായ അടിയേറ്റ് ഭാര്യ ആശുപത്രിയില്‍ കിടന്നതറിയാന്‍ സുഹൃത്ത് അവധി കഴിഞ്ഞു വരണമോ? )
This comment has been removed by the author.
ReplyDeleteവായിച്ചപ്പോള്‍ വിഷമം തോന്നി ..
ReplyDelete@ഹാഷിക് ഭായ്..
ReplyDeleteമൊബൈല്‍ഫോണ്‍ ഇല്ലാതിരുന്ന,
ഗ്രാമത്തില്‍ ലാന്‍റ്ഫോണ്‍ വ്യാപകമാല്ലാതിരുന്ന, കത്തെഴുതിയാല്‍തന്നെ ലഴിക്കാന്‍ രണ്ടാഴ്ചയോളം എടുക്കുന്ന ഒരു കാലത്ത്,
പതിനൊന്നു കൊല്ലം മുന്‍പ് എഴുതിയ കഥയാണ് ഇത്.
സൂക്ഷ്മവായനക്ക് വളരെ നന്ദി.
മോഹവും മോഹഭംഗവും, ഇതു നന്നായിരിക്കുന്നു
ReplyDeleteഇത്തരത്തിൽ ആകുലതകൾ ദരിദ്രനായ ഒരു പ്രവാസിയുടെ ജീവിതത്തിൽ അതിശയോക്തിയല്ല...
സത്യം തന്നെയാണ്...സംഭവിച്ചിരിക്കാവുന്ന സംഭവിച്ചേക്കാവുന്ന ഒന്ന്...
പിന്നെ ഹാഷിക്കിന്റെ സംശയം.., അതിനു ഞാൻ മറുപടിപറഞ്ഞോട്ടെ..ഇസ്മായിൽ..?
എന്റെ ഭർത്താവ് വർക്ക് ചെയ്യുന്ന കമ്പനിയിലെ ലേബർ ക്യാമ്പിൽ മാസത്തിൽ ഒരു തവണമാത്രം പബ്ലിക് ബൂത്തിൽ പോയി വീട്ടിലേയ്ക്ക് ഫോൺ ചെയ്യുന്നവരുണ്ടായിരുന്നു..അതവരുടെ ജീവിത സാഹചര്യം..വിശ്വസിക്കാൻ പ്രയാസമായിരുന്നു എനിക്കും... പക്ഷേ കണ്മുന്നിൽ തെളിവായി ആ മനുഷ്യർഅവിടെ ജീവിക്കുന്നതു കണ്ടപ്പോൾ എനിക്കു വിശ്വസിക്കേണ്ടി വന്നു.....
ഇസ്മയിൽ..കഥ വളരെ നല്ലത് കേട്ടോ...
കഥ കാലാതി വര്‍ത്തി ആകുന്നല്ലോ..ഇന്നാണ് എങ്കിലും കഥ ഇങ്ങനെ തന്നെ ആകും അല്ലെ??മൊബൈല്‍ ഒഴിച്ച്???പ്രവാസിയുടെ കദനകഥ ഒരു തുടര്‍ക്കഥ..
ReplyDeleteഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്ന് പറഞ്ഞ പോലെ ആയല്ലോ :(
ReplyDeleteപ്രവാസ വേദന ഒരു പ്രസവ വേദനയോളം ഉണ്ടെന്നു പറഞ്ഞാല്‍ ആളുകള്‍ പരിഹസിക്കും എന്നറിയാം എന്നാല്‍
ReplyDeleteഅനുഭവിക്കുമ്പോഴേ അറിയൂ വേദനയുടെ കഥ ,ഒരു പാടു നൊന്തു കുട്ടു കാരാ ഇനിയും എഴുതുമല്ലോ
മോഹ ഭഗം
ReplyDeleteഅല്ലാതെ എന്ത് പറയാൻ
കഷ്ടപ്പെട്ട് ആഭരണം വാങ്ങുന്നതിലപ്പുറമാണ് അത് സൂക്ഷിക്കുന്നതിനുള്ള പാട്.
ReplyDeletereally a touching story..nice
ReplyDeleteപ്രവാസിയുടെ ജീവിതം=മോഹഭംഗം
ReplyDeleteപ്രിയപ്പെട്ട ഇസ്മായില്‍,
ReplyDeleteമനസ്സില്‍ ഒരു പാട് നൊമ്പരങ്ങള്‍ ഉണര്‍ത്തുന്ന പ്രവാസിയുടെ ജീവിതം!വളരെ നന്നായി,ഒതുക്കത്തില്‍ പറഞ്ഞ കഥ!അഭിനന്ദനങ്ങള്‍!
സസ്നേഹം,
അനു
കഥയിൽ അനേകം പ്രവാസികൾ കുടിയിരിക്കുന്നു
ReplyDeleteകഥ നന്നായി, കാലത്തിനോടൊപ്പം കൂട്ടി വായിക്കേണ്ട കഥ.
ReplyDeleteഎന്താ ചെയ്യാാ....
ReplyDeleteഇപ്പോഴത്തെ അവസ്ഥയില്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ കണ്ട പോലെയേ തോന്നിയുള്ളൂ...
ReplyDeleteഅത് കൊണ്ടല്ലേ ഞാന്‍ പ്രിയതമക്ക് സ്വര്‍ണ്ണം വാങ്ങി കൊടുക്കാത്തത് ...ഫുദ്ധി വേണം ഫുദ്ധി ...ഹല്ല പിന്നെ ...
ReplyDeleteഇസ്മയിലിന്റെ പക്കല്‍ പുതിയതൊന്നും സ്റ്റോക്കില്ലെന്നു തോന്നുന്നു?.അപ്പോ ഇനി അയാള്‍ക്ക് നാട്ടില്‍ പോവേണ്ട ആവശ്യമില്ല അല്ലെ?...
ReplyDeleteവര്‍ഷം ഇത്ര കഴിഞ്ഞാലും സംഭവമെല്ലാം കഥയും സാഹചര്യവുമെല്ലാം ഇന്നും ഫിറ്റ് ആകുന്നു.
ReplyDelete(ഒരു സംശയം.. ഇപ്പോള്‍ ഇസ്മയില്‍ എഴുതുന്നതെല്ലാം വായിക്കണമെങ്കില്‍ ഇനി പന്ത്രണ്ട് വര്‍ഷം കഴിയണമോ...?
വീണ്ടും ചെറുകഥ, വീണ്ടും ഒരു പതിറ്റാണ്ടിലേറെ പഴക്കം ചെന്നത്........ഹോ! നമിച്ചണ്ണാ നമിച്ച്.
ReplyDeleteഹാഷിക്ക് ചോദിച്ച ചോദ്യം ചെറുതിനും തോന്നി. അതിന് കൊടുത്ത മറുപടി കണ്ട് തൃപ്തിയായി. അല്ലേലും സംശയം തോന്നിയാല്‍ പിന്നെ തിയതിയൊന്നും നോക്കികൊണ്ടിരിക്കന്‍ പറ്റുവോ. എന്നിട്ടയാള് ഒരുമാസം കഴിഞ്ഞ് പോയോ അതോ........!!!! ((തുടരും)))
അജിയേട്ടന്‍റെ ചോദ്യത്തിനൊരു കയ്യടി! :)
(( ഇങ്ങേര് കുറിക്ക് കൊള്ളുന്ന കമന്‍റിടാന്‍ മിടുക്കനാ))
നല്ല കഥ, ഇസ്മയിൽ! അന്നത്തെ സ്വർണ്ണ വില വെച്ച് നോക്കിയാൽ മാല അങ്ങ് ഊരി കൊടുക്കുന്നതായിരുന്നു ലാഭം, അല്ലേ? ഇതിപ്പോൾ ആശുപത്രിയിൽ മാലയുടെ വിലയേക്കാൾ ചെലവായി.
ReplyDeleteവിഷയത്തിന്റെ ഗൗരവം അറിയാതെ എഴുതിയതല്ല കേട്ടോ. :)
അന്നത്തെ മോഹഭംഗത്തിനു ഇപ്പഴും ഒരു മാറ്റവുമില്ല.
ReplyDeleteവായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു പോയി..
ReplyDeleteഅജിത്തേട്ടന്റെ ആ ചോദ്യം തന്നെയാ ഇപ്പൊ എന്റെയും മനസ്സില്‍ ! :)
ReplyDeleteനന്നായിരിക്കുന്നു. കാലീകം.
ReplyDeleteകഥ വളരെ നന്നായി. അഭിനന്ദനങ്ങൾ
ReplyDeleteഗള്‍ഫിലോ പോകാന്‍ പറ്റൂല....സ്വര്‍ണമോ വാങ്ങാന്‍ പറ്റൂല....കഷ്ടം !!
ReplyDeleteകഥ കലക്കി..
നാട്ടിലെ പെണ്ണുങ്ങളുടെ കാര്യം ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. കഞ്ഞി കുടിക്കാന്‍ വകയില്ലെങ്കിലും അഞ്ചും പത്തും പവന്‍ ഇട്ടോണ്ടാ നടത്തം.
ReplyDeleteസ്വര്‍ണ്ണം ഒരു കരുതല്‍ ധനം ആയി കരുതാം. പക്ഷെ ഈ ആനക്ക് നെറ്റിപ്പട്ടം കെട്ടുന്നത് പോലെ ഡിസ്പ്ലേ ചെയ്യേണ്ട കാര്യം ഇല്ല.
എന്റെ വീട്ടിലുള്ള പെണ്ണുങ്ങളും, ഓഫീസിലുള്ളവരും എന്റെ നിര്‍ബ്ബന്ധത്താല്‍ കാല്‍ പവനില്‍ താഴെയുള്ള മാല മാത്രം ധരിക്കുന്നു.
ഒരു ഗ്രാം തങ്കാഭരണം പോളിച്ചയില്‍ പണിത് കിട്ടുമല്ലോ. അതും ആകാം.
പോസ്റ്റ് വായിച്ച് ഞാന്‍ തളര്‍ന്ന് പോയി. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.
വികസിത രാഷ്ട്രങ്ങളില്‍ ഒന്നും പെണ്ണുങ്ങള്‍ നമ്മുടെ നാട്ടിലെ പോലെ ഭാരമുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ ധരിക്കുന്നില്ല.
നാട്ടില്‍പോയാല്‍ ? ? ?
ReplyDelete"റസ്റ്റോറന്റ മുതലാളി വഴിപാടുനേരുന്ന വിമാനടിക്കറ്റ് ഉള്ളത് അത്രയും ആശ്വാസം."
ക്യാൻസൽ ചെയ്താൽ അയയ്ക്കാനുള്ള പൈസ കിട്ടുമായിരിക്കും.
....
പ്രവാസത്തിന്റെ നോവുകള്‍ നന്നായി പകര്‍ത്തി.
ReplyDeleteഹും ... മുന്പ് എഴുതിയത് കൊണ്ട് ഇപ്പൊ ഒന്നും കമ്മന്റുന്നില്ല ! പോയി ഇപ്പൊ എഴുതിയതുമായി വാ ... ;))
ReplyDeleteആശംസകള്‍ മാഷേ ...
അയ്യെടാ കള്ളന്മാര്‍ക്ക് പോലും കൊടുക്കില്ല പിന്നയല്ലേ ഭര്‍ത്താക്കന്മാര്‍ക്ക്!!!! അതിനു വെച്ച വെള്ളം മാറ്റി വെച്ചേക്ക് ഹല്ലാ പിന്നെ...
ReplyDeleteഇത് എന്റെ നാട്ടില്‍ നടന്ന സംഭവമാണ്. അന്ന് മനസ്സില്‍ വന്നത് എന്റെ ശൈലിയില്‍ പ്രവാസിയെക്കൂടി ചേര്‍ത്തുപിടിച്ച് ഒന്നെഴുതിനോക്കി എന്നേയുള്ളൂ.
ReplyDeleteഎന്റെ ഒരു സ്നേഹിതന്റെ സഹോദരിയുടെ സ്വര്‍ണ്ണമാല പാതിരാത്രി കള്ളന്‍ കവരുകയും ചെറുത്തപ്പോള്‍ തലമണ്ടയ്ക്കു അടികിട്ടി ആസ്പത്രിയിലാവുകയും ചെയ്തു.
കള്ളനെ കണ്ട ഷോക്കും, അടികൊണ്ട വേദനയും മാറാന്‍ ഇതേ തൂക്കത്തില്‍ വേറൊരു മാല സ്നേഹിതന്‍ വാങ്ങികൊടുക്കേണ്ടിവന്നു എന്നത് കഥയുടെ മറ്റൊരു രസകരമായ വശം.
അന്ന് സ്വര്‍ണ്ണത്തിന് പവന് വെറും രണ്ടായിരത്തില്‍ പരം രൂപ മാത്രവും , ഹോസ്പിറ്റല്‍ ചാര്‍ജ്‌ആയത് വെറും വെറും കേവലം പന്ത്രണ്ടായിരം രൂപ മാത്രവും എന്നതും സ്നേഹതിതന്റെ മഹാഭാഗ്യം! ഇന്നായിരുന്നെങ്കില്‍....?
(പ്രകാശേട്ടന്റെ അഭിപ്രായം ഇത്തരുണത്തില്‍ വളരെ പ്രസക്തമാണ്)
കൂനിന്‍ മേല്‍ കുരു എന്ന പോലെയായി.
ReplyDeleteകമന്റുകള്‍ കഥയെ
ReplyDeleteനര്‍മതിലേക്ക് മാറ്റുന്നുവെങ്കിലും
പ്രമേയം ശക്തം ആയ
വേദന ചര്‍ച്ച ചെയ്യുന്നു ...
അഭിനന്ദനങ്ങള്‍ ഇസ്മൈല്‍ .
kollam .nannayirikkunu ..!
ReplyDeleteഒരു കുഞ്ഞൻ കഥയാണല്ലേ. ഇത്തരം മോഹഭംഗങ്ങൾക്കു പ്രവാസിയാവുകയൊന്നും വേണ്ട. ഇതൊക്കെ നമ്മുടെ നാട്ടിൽത്തന്നെ ഫ്രീയല്ലേ.
ReplyDeleteകഥയിൽ കാര്യം കലർത്തിയ കഥ. നന്നായി.
ReplyDeleteവലിയ സങ്കടങ്ങള്‍.
ReplyDeleteഅപ്പൊ ഈ കഥേടെ അസ്കിത പണ്ടേയുണ്ട് അല്ലേ..?
ReplyDeleteനന്നായിട്ടുണ്ട് .എല്ലാ ആശംസകളും..
kollaam vallarey nalla varikal.....by
ReplyDeletesaeed
പന്ത്രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഈ കഥ കാലികം. ആശംസകള്‍
ReplyDeleteചില ആകുലതകള്‍ക്ക് കാലഭേദമില്ല......
ReplyDeleteആരെ, എങ്ങിനെ ബാധിക്കുന്നു.എന്നതാണ് വിഷയം
കഥ നന്നായി..എന്നാലും വിഷമം തോന്നി. അല്ലെങ്കിലും, മലയാളിയുടെ സ്വഭാവമാണ് ഇന്‍വെസ്റ്റ് ചെയ്യുന്നത് സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍..!!
ReplyDeletekatha tudarunnu alle?
ReplyDeleteപ്രവാസിയുടെ പ്രയാസങ്ങൾ....
ReplyDeleteഎല്ലാ ആശംസകളും
ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചു എന്ന് പറഞ്ഞതുപേലെയായി..പാവം..പഴയതെങ്കിലും കാമ്പുണ്ട്..ആശംസകൾ
ReplyDeleteപരിചിതമീ മുഖം.
ReplyDeleteകഥയല്ലിത്...പ്രവാസി ജീവിതം...!
ReplyDeleteഉച്ചമയക്കത്തില്‍ കിടന്നിരുന്ന എന്റെ അയല്‍ക്കാരി ആന്റിയുടെ സ്വര്‍ണ്ണ മാല കള്ളന്‍ തലക്കടിച്ചു കവര്‍ന്നിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ വീട്ടുകാര്‍ അവനെ സാഹസീകമായി ഓടിച്ചിട്ട് പിടിച്ചു . അവനുമായുള്ള മല്‍പ്പിടുത്തം നാട്ടുകാര്‍ നോക്കി നിന്നതല്ലാതെ ഇടപെട്ടില്ല . ഒടുവില്‍ കള്ളനെ പിടിച്ചു ഒരു മരത്തില്‍ കെട്ടിയിട്ടപ്പോള്‍ അതാ വരുന്നു കാഴ്ചക്കാരായി നിന്നവരെല്ലാം ഇടിക്കാന്‍ വേണ്ടി മത്സരബുദ്ധിയോടെ. ..ഈ കഥ വായിച്ചപ്പോള്‍ ആ സംഭവം ഓര്‍ത്തുപോയി .
ReplyDeleteചെറിയ കഥ. നല്ല കഥ
ReplyDeleteനല്ല കഥ
ReplyDeleteപ്രവാസിയുടെ ജീവിതം ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.നല്ല കഥ
ReplyDeleteഎഴുതിയത് ഒരു പതിറ്റാണ്ട് മുമ്പാണെങ്കിലും സ്വര്‍ണം പോലെ പത്തരമാറ്റ് കൂടിയിരിക്കുന്നു കഥയ്ക്ക്.
ReplyDeleteകഥയിലെ വേദന, വായനയില്‍ നിറയുന്നുണ്ട്.
ReplyDeleteമുകില്‍ പറഞ്ഞതു പോലെ പ്രവാസിയാകണമെന്നൊന്നുമില്ലാ, :))
ഈ കുഞ്ഞുകഥ വായിച്ച് വേദനിച്ചു... :(
ReplyDeleteകഥ നന്നായിട്ടുണ്ട് ..കഥയിലെ കാര്യവും .പിന്നെ വേറൊരു കാര്യം ..ഈ ഇല്ലാത്ത പൈസ കൊടുത്തു എന്തിനാ കള്ളന്‍ മാര്‍ക്ക് കൊടുക്കാന്‍ സ്വര്‍ണം മേടിച്ചു കൂട്ടുന്നത് .അതോണ്ടുള്ള വയ്യാവേലി ചില്ലറ ആണെന്നാണോ വിചാരം .പഠിക്കില്ല എത്ര കിട്ടിയാലും പഠിക്കില്ല ,കലികാലം അല്ലാതെ ഇപ്പോം എന്താ പറയുക ?
ReplyDeleteകൂടുതല്‍ എഴുതുക .വായിക്കാന്‍ എത്ര കാലം വേണേലും കാത്തിരിക്കാം (ആയുസ്സുണ്ടാകുമോ ആവോ ??)ആശംസകളോടെ സൊണെററ്