April 16, 2014

കൈ കീറിയ കഥ

ചുവന്ന സാരിയില്‍ കറുത്ത ബോര്‍ഡറുള്ള തടിച്ച നിതംബമുള്ള ചേച്ചിയും , മെലിഞ്ഞല്പ്പം കൂനുള്ള ഉണ്ടക്കണ്ണന്‍ ഈര്‍ക്കിളി മീശക്കാരന്‍ ചേട്ടനും ഉമ്മാനോട് കുശുകുശുക്കുന്നതും കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്നതും കൂട്ടുകാരോടൊപ്പം മുറ്റത്ത്‌ 'ആട്ടക്കളം' കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല . പക്ഷേ ഇടക്കിടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടപ്പോള്‍ എന്തോ വശപ്പിശകിന്റെ മണം ഉള്ളിലടിച്ചുതുടങ്ങി . അവര്‍ തിരിച്ചു പോയപ്പോള്‍ ഉമ്മാനോട് ഞാന്‍ മയത്തില്‍ കാര്യം തിരക്കി.
" അവര്‍ കുട്ടികളുടെ കണക്കെടുക്കാന്‍ വന്നതാ മോനേ ..." 
" ന്തിനു ?"
"നാളെ അവര്‍ ഒരു മരുന്ന് കൊണ്ട് വന്നു തരും . കുട്ടികള്‍ക്ക് ഒരു അസുഖോം വരാതിരിക്കാന്‍ ..."

(എന്റെ ശരീരത്തിലൂടെ  ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയത്  ശരിക്കും ഞാനറിഞ്ഞു . ഓരോ വീട്ടിലും ചെന്ന് കുട്ടികളുടെ കണക്കെടുക്കുകയും പിന്നെ അവരുടെ " കൈ കീറുകയും ' ചെയ്യുന്ന ഭൂതങ്ങളില്‍ പെട്ട ഭീകരരാണിവര്‍ എന്ന് ഒറ്റ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു !! ദൈവമേ ... എന്റെ ഊഴമെത്താറായി . കുട്ടികളുടെ ഇടത്തെ കൈത്തണ്ടയിലെ പച്ചമാംസത്തില്‍ ഹീറോ പേന പോലുള്ള ഏതോ ഒരു ആയുധംകൊണ്ട് അമര്‍ത്തി തിരിച്ചു മുറിവുണ്ടാക്കി മനുഷ്യനെ കൊല്ലാക്കൊല ചെയ്തു കുട്ടികളെ കഠിനമായി വേദനിപ്പിക്കുന്നതിനെയാണ് "കൈ കീറുക" എന്ന നാമധേയത്തില്‍ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത് ! പകര്‍ച്ച വ്യാധികള്‍ തടയാന്‍ അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവു പ്രകാരം എല്ലാ കുട്ടികളെയും കണക്കെടുത്ത് നിര്‍ബന്ധമായും ഇത് ചെയ്തിരിക്കണമെന്ന് നിയമം ഉണ്ടായിരുന്നു.  കൈ കീറിയ അടയാളം മരിച്ചു മണ്ണടിയും വരെ ഭീതിതമായ ഓര്‍മ്മയായി കയ്യില്‍ ഉണ്ടാവുകയും ചെയ്യും. )

എന്റെ മനസ്സിലെ ഭയം മുഖത്ത് പ്രകടിപ്പിക്കാതെ, ഇല്ലാത്ത ധൈര്യം അല്പം സംഭരിച്ചു കുറച്ചു  കനത്തില്‍ ഉമ്മാനോട് ഞാന്‍ ചോദിച്ചു :
" എന്തിനാ കൈ കീറുന്നത് ? അസുഖം വന്നാല്‍ മരുന്ന് കൊടുത്താല്‍ പോരെ ?  "
എനിക്ക് കാര്യം പിടികിട്ടിയതറിഞ്ഞു ഉമ്മാന്റെ മുഖത്തൊരു ചമ്മല്‍ ദൃശ്യമായി . 
" ഇടയ്ക്കിടയ്ക്ക് അസുഖം വന്നു ചികില്സിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ജീവിതത്തില്‍ ഒരിക്കല്‍ കൈ കീറുന്നത് ?  നീ കരുതും പോലെ കൈ കീറുകയൊന്നും ഇല്ല . കറുത്ത കുഴമ്പ് രൂപത്തില്‍ ഉള്ള ഒരു മരുന്ന് കോഴിത്തൂവല്‍ കൊണ്ട് കയ്യില്‍ പുരട്ടും . ആ ഭാഗത്ത്‌ കുറച്ചു നേരത്തിനു അല്പം നീറ്റല്‍ ഉണ്ടാവുമെന്നു മാത്രം!! അറിയാതെ വീണ്ടും ചെയ്യാണ്ടിരിക്കാന്‍ കയ്യില്‍ ഒരു അടയാളം ഉണ്ടാവുകയും ചെയ്യും. വേറെ പേടിക്കാനൊന്നുമില്ല " . 

(ഉവ്വുവ്വ .. ചെറിയ നീറ്റലാണ് പോലും ! നമ്മളോടാ ഉമ്മാന്റെ ഡയലോഗ് . രണ്ടാം ക്ലാസില്‍ എന്റെ കൂടെ പഠിക്കുന്ന ഉണ്ണികൃഷ്ണന്‍ തന്റെ ദുരനുഭവം വളരെ വിശദമായി  എന്നോടു പറഞ്ഞു കരഞ്ഞിട്ടുണ്ട് . ഒരാള്‍ അവനെ അനങ്ങാനാവാത്ത വിധം പൂണ്ടടക്കം പിടിച്ചു വച്ച് മറ്റൊരാള്‍ കൈത്തണ്ടയില്‍ എന്തൊക്കയോ ചെയ്തു പോലും . കണ്ണടച്ച്പിടിച്ചു പേടിച്ചരണ്ടു അലറി കരയുകയായിരുന്നത്രേ അവന്‍ ! അതി ഭയങ്കര വേദനയയാണ് പോലും . അത് കഴിഞ്ഞു ഒരാഴ്ച പനി പിടിച്ചു കിടക്കുമെന്നതിനാല്‍ സ്കൂളില്‍ പോകേണ്ടതില്ല എന്ന സുഖസൌകര്യമൊഴിച്ചാല്‍ അതീവ ഭയാനകം തന്നെ ). 

"അതിനെന്താ ...എനിക്ക് പേടിയൊന്നും ഇല്ല ഉമ്മാ .. എന്റെ കൂട്ടുകാരന്‍  ഉണ്ണികൃഷ്ണന്റെ കൈ കീറിയതാ .. എന്നോടവന്‍ എല്ലാം പറഞ്ഞിട്ടുണ്ട് . കുറച്ചു നേരം അല്പം വേദന ഉണ്ടാവുമെന്നു മാത്രം "
എന്റെ മനസ്സിലെ ഭയം പുറത്തു പ്രകടിപ്പിക്കാതെത്തന്നെ, ഈ എടാകൂടത്തില്‍നിന്ന് എങ്ങനേലും ഒന്ന് രക്ഷപ്പെടണം എന്ന ചിന്തയിലായിരുന്നു ഞാന്‍ . ഭയങ്കര ധൈര്യശാലി ആണ് ഞാനെന്നു ഉമ്മ കലശലായി തെറ്റിദ്ധരിച്ചതിനാല്‍ അവര്‍ക്ക് ആശ്വാസവും ആയി . 
അന്ന് ഉറക്കം കണ്ണില്‍ അലയടിച്ച ഉടനെ , കൊന്ത്രമ്പല്ലുള്ള വായില്‍ നിന്ന് രക്തമൊലിക്കുന്ന രണ്ടു ഡ്രാക്കുളകള്‍ വന്നു എന്റെ ശരീരം ജീവനോടെ കീറിമുറിക്കുന്നത് സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു . അതിനു ശേഷം , തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ജയില്‍പുള്ളിയുടെ അവസ്ഥയില്‍ ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .

പിറ്റേന്ന് കാലത്ത് മുതല്‍ എന്നെ കാണാനില്ല !!!! ഉമ്മ എന്നെ കുറെ വിളിച്ചു കൂവി നോക്കി . എല്ലാ ഇടത്തിലും പരതിനോക്കി . കട്ടിലിന്റെ അടിയിലും വിറകുപുരയിലും തൊഴുത്തിലെ ചാണകക്കുഴിയിലും തിരഞ്ഞു . ഭയം ഉമ്മയെ കീഴ്പ്പെടുത്തി. ഇന്നത്തെ പോലെയല്ല. അന്നൊക്കെ അയല്പക്ക വീടുകള്‍ക്കുള്ളില്‍ അനായാസേന നിര്‍ഭയം കയറിയിറങ്ങാനും ഒളിച്ചു കളിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനാല്‍ അയല്‍പക്കത്തെ മുറികള്‍ക്കുള്ളിലും കുഞ്ഞുങ്ങളെ കിടത്തുന്ന തൊട്ടിലിലും തപ്പിനോക്കി . എന്റെ ഇഷ്ട സങ്കേതമായിരുന്ന , വീട്ടുപറമ്പിലെ ഞാവല്‍മരത്തിന്റെ ഉച്ചിയില്‍ ഞാനൊളിഞ്ഞിരിപ്പുണ്ടാകുമെന്ന ശങ്കയില്‍ അവിടേക്കും കണ്ണ്പായിച്ചു . കിണറ്റില്‍ തലയിട്ടു നോക്കി .തലേന്നത്തെ സംഭാഷണങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ ഉമ്മാന്റെ സംശയം ബലപ്പെട്ടു.   . പിന്നെ അധികം കാത്തു നിന്നില്ല. അറ്റകൈ എന്ന നിലയില്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. 
അയല്‍വാസികള്‍  ഓടിക്കൂടി . ഒന്നുമറിയാതെ വഴിയാത്രക്കാരും ഓടിവന്നു . ആളുകളോട് കരച്ചില്‍ നിര്‍ത്താതെ സംഭവം വിവരിച്ചപ്പോള്‍ അരസികരായ നാട്ടുകാര്‍ ഏകദേശ അനുമാനങ്ങള്‍ വിളമ്പാന്‍ തുടങ്ങി. 
ഒന്നുകില്‍ നാട് വിട്ടിട്ടുണ്ടാവും 
അല്ലെങ്കില്‍ വല്ല കടുംകയ്യും ചെയ്തു കാണും !!
ഇത് കേട്ട പാടെ ഉമ്മ മോഹാലസ്യപ്പെട്ടുവീണു. അതിരാവിലെ ദൂരെയുള്ള തന്റെ കടയില്‍ പോയത് കാരണം ഉപ്പ ആണേല്‍ ഇതൊന്നും അറിഞ്ഞിട്ടുമില്ല. നാട്ടുകാര്‍ വീട്ടിലും പരിസരങ്ങളിലും പരതിനോക്കി. തിരൂര്‍ സിറ്റിയില്‍ ഭാരത് സര്‍ക്കസ് കളിക്കുന്നുണ്ട് . എനിക്ക് സര്‍ക്കസ് ഭയങ്കര ഇഷ്ടമാണെന്ന് ഒരു സ്നേഹിതന്‍ അവിടെ അഭിപ്രായപ്പെട്ടത്  കാരണം ഒരാളെ ടാക്സിക്കൂലി കൊടുത്തു അവിടെക്കയച്ചു .  " കൈ കീറലില്‍" നിന്ന് രക്ഷപ്പെടാന്‍ ബന്ധുവീട്ടിലേക്ക് മുങ്ങിയതാവാം എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്റെ ബന്ധുവീടുകളിലേക്ക് രണ്ടു മൂന്നു പേരെ വാടക സൈക്കിളില്‍ ഓടിച്ചു വിട്ടു . ഇടയ്ക്കു ഉമ്മാക്ക് ബോധം വരികയും എഴുന്നേറ്റിരുന്നു ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്തു . അന്നെരത്താണ് , നാട്ടുകാരില്‍ ബുദ്ധിമാനായ ഒരാള്‍ , എന്നെ തമിഴ് നാടോടികള്‍ തട്ടി കൊണ്ട് പോയിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചത് . അത് കേട്ട പാടെ ഉമ്മ വീണ്ടും ബോധം കെട്ടുവീണു. 

രാവിലെ പത്തരമണി  കഴിഞ്ഞു . കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല് . അപ്പോള്‍ കുടം പോയാല്‍ കുളത്തിലും തപ്പണമല്ലോ .. പിന്നെ അത്തരത്തില്‍ ആയി സംസാരം. അയല്‍പക്കത്തു  വലിയൊരു കുളമുണ്ട് . അതിന്റെ കരയിലെ പേരറിയാമാവിന്റെ ഉച്ചിയില്‍ കയറി കുളത്തിലേക്ക്‌ കരണംമറിഞ്ഞു ചാടി കളിച്ചുല്ലസിച്ചു മണിക്കൂറുകളോളം  കുളിക്കുന്നതു എന്റെ പ്രധാന ഹോബി ആയിരുന്നു. അതറിഞ്ഞ ചിലര്‍ പരസ്പരം മുറുമുറുത്തു...ഇനി കുളത്തിലെ ചെളിയിലെങ്ങാനും ??????

അതിനാല്‍ , നാട്ടിലെ പ്രധാന മുങ്ങല്‍ വിദഗ്ദനായ കുഞ്ഞാവയെ ആളുകള്‍ അന്വേഷിച്ചു. അന്നെരതാണ് കുഞ്ഞാവ തന്റെ വീട്ടിലേക്കു വൈകീട്ട് വിരുന്നു വരുന്നവര്‍ക്ക് ചായക്കൊപ്പം കഴിക്കാനുള്ള പലഹാരങ്ങളായ ' ആറാം നമ്പരും മിക്സറും '  അടങ്ങിയ പൊതി, അങ്ങാടിയില്‍ നിന്ന് വാങ്ങി വരുന്നത് കണ്ടത് . ഉടനടി ആളുകള്‍ കയ്യിലിരുന്ന പൊതി വാങ്ങി തന്റെ വസ്ത്രങ്ങള്‍ പോലും മാറാന്‍ ഇട നല്‍കാതെ കുളത്തിലേക്ക്‌ ഇറക്കി വിട്ടു .  ഒരു മണിക്കൂറോളം കുളം മൊത്തം മുങ്ങിതപ്പി.  എന്നാല്‍  പകരം കിട്ടിയത് - ഒരു മദ്യക്കുപ്പി , ഒരു കീറിയ പോളിയസ്റ്റെര്‍ ഷര്‍ട്ട്‌ , പിന്നെ ദ്രവിച്ചു തുടങ്ങിയ ഒരു തെങ്ങോലമടല്‍  എന്നിവ മാത്രം !! കുളം കലങ്ങി മറിഞ്ഞത് മിച്ചം ! ചുവന്നു കലങ്ങിയ കണ്ണുകളും ചുളിഞ്ഞു വലിഞ്ഞ കൈകാല്‍ വിരലുകലോടെയും ക്ഷീണിതനായി കുഞ്ഞാവ കരയ്ക്ക്‌ കയറി . തന്റെ ഷര്‍ട്ടും മുണ്ടും പിഴിഞ്ഞ് തന്റെ പലഹാരപ്പൊതി തിരഞ്ഞു .  പാമ്പ് പടം പൊഴിച്ച പോലെ, കുറച്ചകലെ അവയുടെ കാലിക്കവറുകള്‍ അനാഥമായിക്കിടക്കുന്നതുകണ്ടു കുഞ്ഞാവയുടെ കണ്ണുകള്‍ നിറഞ്ഞുവെങ്കിലും,  കുളത്തിലെ വെള്ളം മുഖത്ത്കൂടി ഒഴുകുന്നതാണെന്ന് കരുതി ആളുകള്‍ മൈന്‍ഡ് ചെയ്തില്ല.  ആളുകളുടെ ആകാംക്ഷയും ഉല്‍ക്കണ്ട്ഠയും കാരണം അറിയാതെ തിന്നു തീര്‍ത്തതാവണം ! 

ഏതായാലും   പുളിക്കല്‍ കുഞ്ഞാവ എന്ന് നാട്ടില്‍ മാന്യമായി അറിയപ്പെട്ടിരുന്നവന്‍ അന്ന് മുതല്‍ 'കുളം കലക്കി കുഞ്ഞാവ ' എന്ന പേരില്‍ പ്രസിദ്ധനായി . അദ്ദേഹം മരിച്ചു മണ്ണടിഞ്ഞു കാലമേറെ ആയെങ്കിലും അദ്ദേഹത്തിന്റെ പേരക്കിടാവിന്റെ മക്കളുടെ പേരിന്റെ മുന്നില്‍ പോലും കുളം കലക്കി എന്ന് ചേര്‍ക്കാതെ നാട്ടുകാര്‍ വിളിക്കാറില്ല . ഞാന്‍ കാരണം തലമുറകള്‍ക്ക് തന്നെ ചാര്‍ത്തപ്പെട്ട ആ പേര് ഒഴിവാക്കാന്‍  എനിക്കേതായാലും കഴിയില്ലല്ലോ . പക്ഷ ഗള്‍ഫില്‍ നിന്ന് ആദ്യ അവധിക്കു പോയ പിറ്റേന്ന് തന്നെ രണ്ടു കിലോ ആറാം നമ്പറും മിക്സറും കുഞ്ഞാവയുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു അന്നത്തെ കടത്തില്‍ നിന്ന് മോചനം നേടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് . 

ഏതായാലും , ഉച്ചയായിട്ടും എന്റെ തുമ്പ് കിട്ടാത്തതിനാല്‍ ഉപ്പയെ വിവരമറിയിക്കാനും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആളുകള്‍ തീരുമാനിച്ചു . മുറ്റം നിറയെ ആളുകള്‍ ! പെട്ടെന്ന് ഞാന്‍ അവരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു ! ഒരു നിമിഷം  മൊത്തം നിശബ്ദത! ആളുകള്‍ അന്തം വിട്ട് എന്നെത്തന്നെ നോക്കിനിന്നു . ചില ചേട്ടന്മാര്‍ എന്നെ നോക്കി കണ്ണുരുട്ടി. കുഞ്ഞാവ ദേഷ്യത്തോടെ എന്റെ കയ്യില്‍ പിടിച്ചു അട്ടഹസിച്ചു :
" എവിടായിരുന്നെടാ ഹിമാറെ ? "
" ഞാന്‍ .....ഞാന്‍....."  ബാക്കി  പറയാനാവാതെ വാക്കുകള്‍ എന്റെ  തൊണ്ടയില്‍ കുരുക്കി നിന്നു .
" ആളുകളെ പേടിപ്പിക്കാനായിട്ട് എവിടെ പോയി ചത്ത്‌ കിടക്കുകയായിരുന്നെടാ #%^$@ " എന്ന് പറഞ്ഞ് എന്നെ കുലുക്കി പറയിപ്പിക്കാന്‍ നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നതെ ഉള്ളൂ .. അതിനിടയില്‍ ചിലര്‍ എന്താല്ലാമോ പിറുപിറുത്തു. അത് നല്ല തെറിയായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ .  അതിനിടയില്‍ ബോധം വന്ന ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇതിനിടയില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി ! ചുവന്ന സാരിധരിച്ച ചേച്ചിയും ഉണ്ടക്കണ്ണന്‍ ചേട്ടനും ആളുകളുടെ ഇടയില്‍ ! ഭയം കൊണ്ട് ദേഹം വിറയാന്‍  തുടങ്ങി . ഉടന്‍ കുഞ്ഞാവ എന്നെ , അറുക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ കൈ പിടിച്ചു വരാന്തയിലേക്ക്‌ വലിച്ചു കൊണ്ടുവന്നു. നാട്ടുകാരുടെ ദേഷ്യം തീര്‍ക്കാനായി കുഞ്ഞാവതന്നെ എന്നെ അനങ്ങാനാവാത്ത വിധം കൈ കീറാന്‍ പിടിച്ചു കൊടുത്തു . അലറിക്കരഞ്ഞപ്പോള്‍  ആരോ വായും പൊത്തിപ്പിടിച്ചു. രാവിലെ മുതല്‍ മൂത്രമോഴിക്കാത്തതിനാല്‍ എന്റെ ട്രൌസര്‍ നനഞ്ഞോന്നൊരു സംശയം . ആരുമറിയാതെ നടക്കേണ്ടിയിരുന്ന ഒരു ചെറിയ കര്‍മ്മം ഇപ്പൊള്‍ നാട്ടാരുടെ മുഴുവന്‍ മഹനീയ സാന്നിദ്ധ്യത്തില്‍ അന്നാട്ടില്‍ ആദ്യമായി നടക്കുകയും അത് നാട്ടുകാര്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. എല്ലാവരും എന്നെ നോക്കി പരിഹാസം ദ്യോതിപ്പിക്കുന്ന രീതിയില്‍ ചിരിച്ചപ്പോള്‍ ഞാന്‍ മാത്രം വേദന സഹിക്കാനാവാതെ ഇരുന്നു കരഞ്ഞു . നാണക്കേടില്‍ അകപ്പെട്ടെന്നു മാത്രമല്ല; സാധാരണ ഒരാഴ്ചയോളം കുട്ടികള്‍ക്കുണ്ടാവാറുള്ള  പനിയാവട്ടെ എനിക്കൊട്ടു ബാധിച്ചതുമില്ല . അതിനാല്‍ സ്കൂളില്‍ പോകുന്നതില്‍നിന്നു രക്ഷപ്പെടാനും  കഴിഞ്ഞില്ല.

ഏതായാലും , ഇക്കാലം വരെ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ വെളിപ്പെടുതിയില്ലെങ്കില്‍ മോശമാണ് . അതിരാവിലെ എഴുന്നേല്‍ക്കുന്ന ഉമ്മ, തലയണയും പുതപ്പും കൂടി പായക്ക്‌ ഉള്ളില്‍ വച്ചു സാണ്ട്വിച് പോതിയുന്നപോലെ  ചുരുട്ടി വക്കാറാണ്  പതിവ് .  ഈ പായക്കുള്ളിലേക്ക് നുഴഞ്ഞുകയറി ഒളിക്കുകയും അങ്ങനെ രാവിലെ കൈ കീറാന്‍ വരുന്നവരില്‍ നിന്നു  രക്ഷ നേടുകയുമായിരുന്നു എന്റെ പ്ലാന്‍. പക്ഷെ തലേന്ന് മുഴുവന്‍ ഭയത്താല്‍  ഉറക്കം കിട്ടാത്ത കാരണം ക്ഷീണിതനായി  ഗാഡനിദ്രയിലേക്ക് വഴുതിവീണു. എല്ലായിടത്തും തിരഞ്ഞപ്പോള്‍ ആരും പായക്കുള്ളിലേക്ക് തലയിട്ടു നോക്കാന്‍ മിനക്കെട്ടതുമില്ല.  പിന്നീട് ഉറക്കമെണീറ്റു മാളത്തില്‍നിന്നു മണ്ണിര വരുന്നപോലെ നുഴഞ്ഞു പുറത്തേക്കുവന്നപ്പോഴാണ് വീട്ടിലെ ബഹളങ്ങള്‍ കേള്‍ക്കുന്നത് .

പാമ്പുകടിയേറ്റവന്‍ കയറുകണ്ടാല്‍ പേടിക്കുന്നതുപോലെ,  ഇന്നും  എവിടെയെങ്കിലും പായ ചുരുട്ടിവച്ചത് കാണുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നാറുണ്ട്. 

51 comments:

  1. Ormmakalude chila kalangalukal...!

    Manoharam, Ashamsakal...!!!

    ReplyDelete
  2. ഹഹ! അസ്സല് ഒളിത്താവളം! ആതംഗ വാദികള്‍ക്കും കൊള്ള, കൊല പാതകികള്‍ക്കും വേണ്ടി നമുക്കിത് വ്യാവസായിക അടിസ്ഥാനത്തില്‍ ഇറക്കിയാലോ തണല്വോ? നര്‍മ്മം നന്നായി! സസ്പെന്‍സും! (Y)

    ReplyDelete
  3. ഇതില്‍ കമന്റ് ചെയ്യാന്‍ കഴിയുന്നില്ല എന്ന് പലരും പറയുന്നു .. കമന്റ് എഴുതിയതിനു ശേഷം preview ബട്ടന്‍ അടിച്ചു നോക്കി അതിനു ശേഷം പബ്ലിഷ് ചെയ്താല്‍ ചിലപ്പോ ശരിയാവും എന്ന് തോന്നുന്നു.

    ReplyDelete
    Replies
    1. ശ്യോ! എന്തായാലും ചൂടോടെയുള്ള കുറച്ചു പൊങ്കാല പബ്ലിഷ് ആവാതെ തന്നെ "മരിച്ചു പോയി! ;)

      Delete
    2. കമന്റുകോളം കാണാത്തതിനാൽ കൈകീറലിന്റെ വായനാ സന്തോഷം ഇവിടെ പങ്കുവെച്ചു പോകുന്നു.

      Delete
  4. ഇനിയിപ്പോ ഇങ്ങളെ കാണാഞ്ഞാ അവിടെ നോക്ക്യാ മതീല്ലേ

    ReplyDelete
  5. പായിന്റെ ഉള്ളില്‍ കേറിയത്‌ പേടിച്ചിട്ടോ അതോ പായീല്‍ പാത്തീട്ടോ ..??
    സംശയം ഉണ്ട് ഇസ്മയില്‍ക്കാ ... :D

    ReplyDelete
  6. ഉപ്പാനെ അറിയിക്കാൻ ഇത്തിരി വൈകിയത് മാത്രം ചെറിയ പോരായ്മയായി കാണുന്നു ... നന്നായിട്ടുണ്ട് ഇസ്മിൽ . ചിരിപ്പിച്ചു ...

    ReplyDelete
  7. ushaaraayitundu...aaraa kunjaava....
    manassilaayilla....unnikrishnan...manassilaayi....ithupole yulla pzhayakaala..kadhagal iniyum pradheekxikunnu

    ReplyDelete
  8. ഒളിത്താവളം എന്തായാലും കൊള്ളാം.

    ReplyDelete
  9. പണ്ട് പണ്ട് സുന്നത്ത് കല്യാണത്തിനും ഇങ്ങിനെയൊക്കെ സംഭവിക്കാറുണ്ട്..എന്തായാലും രസകരമായ ഒരു ഓര്മ്മ തന്‍മയത്വത്തോടെ അവതരിപ്പിച്ചു.

    ReplyDelete
  10. ഞാൻ ഈ കൈ കീറലിൽ നിന്ന് രക്ഷപ്പെട്ട ഒരു ഭാഗ്യവാനാ...!!!വിവരണം രസകരമായി

    ReplyDelete
  11. ഒരുപക്ഷെ എല്ലാവരും രക്ഷപ്പെടാന്‍ എന്താണൊരു മാര്‍ഗം എന്ന് ആ സമയങ്ങളില്‍ ചിന്തിച്ച് വലഞ്ഞിട്ടുണ്ടാവും. ഞാന്‍ പല മാര്‍ഗങ്ങളും ശ്രമിച്ചുനോക്കി. പക്ഷെ വിജയിച്ചില്ല എന്ന് മാത്രം. ഇന്നത്തെ വലിയ ധൈര്യശാലികളില്‍ പലരും കൈ കീറലില്‍ നിന്ന് രക്ഷപ്പെടാന്‍ എത്ര ഉപായങ്ങള്‍ മെനഞ്ഞിട്ടുണ്ടെന്നോ!!

    നല്ല രസമായി എഴുതി!

    ReplyDelete
  12. ചിരിച്ച് .....മനുഷ്യന്‍റെ ഊപ്പാട് വന്നു
    ആശംസകള്‍

    ReplyDelete
  13. Innale comment idan nokki nokki ente viralinte thumbu thenju..
    Aadyam athinte nashtapariharam..ennittu mathi comment idal.. :(
    Post nalla rasayi vayichu ikka.ottum maduppichillennu mathramalla rasakaramayi thonnukayum cheythu..

    ReplyDelete
  14. പക്ഷെ,അന്ന് പറഞ്ഞ (വിളിച്ച) തെറി തെറിയായിരുന്നു എന്ന് പിന്നീട് മനസ്സിലായി;എന്നാലും വലിയ നിതംബം അന്നേ മനസ്സിലാക്കി കളഞ്ഞല്ലോ എന്റെ “തണലേ...” വല്ലാത്ത നിതബം തന്നെ.

    ReplyDelete
  15. അനാവശ്യ ചേരുവകൾ ഒന്നുമില്ലാതെ
    സത്യ സന്ധം ആയി അവതരിപ്പിച്ച നർമം.

    ഞങ്ങളുടെ നാട്ടിൽ അച്ചു കുത്ത് എന്നു
    പറഞ്ഞു നടത്തിയിരുന്ന സംഭവം ഇതു
    തന്നെ ആയിരുന്നു എന്നു തോന്നുന്നു.
    പ്രതിരോധ കുത്തി വെയ്പ്പു അല്ലെ ??

    ReplyDelete
  16. കുഞ്ഞാവയാണ് ഇതിലെ ഹീറോ ,,പാവം ഒരു തറവാട് പേര് ചാര്‍ത്തികൊടുത്തല്ലോ :) ,,കുട്ടിക്കാല ഓര്‍മ്മകള്‍ മനോഹരമായി അവതരിപ്പിച്ചു ,

    ReplyDelete
  17. കഥക്കുള്ള ചിത്രം കണ്ടപ്പോൾ തോന്നി മൂടു കീറിയ കഥ അല്ലാഞ്ഞതു നന്നായീന്ന്

    ReplyDelete
  18. nannayittund best of luck ,eniyum engine yullad pradeshikkunnu

    regards.....

    ReplyDelete
  19. എഴുത്തിന്റെ അരികികിലെക്ക് വീണ്ടും
    തനത് സ്വത സിദ്ധ ശൈലി..

    ഇനിയുമുണ്ടാകട്ടെ ...

    ReplyDelete
  20. പ്രതിരോധകുത്തിവെപ്പിനു ഇങ്ങിനെ ഒരു പേര് ആദ്യമായി കേള്‍ക്കുകയാണ്. മുന്‍പ് ഇതെടുക്കുമ്പോള്‍ ഇത്രയൊക്കെ വേദനിക്കുമായിരുന്നൊ? ഇപ്പൊ സാധാ ഒരു ഇഞ്ചക്ഷന്റെ വേദനയല്ലെ ഉള്ളൂ. അതു പോലെ ഇത്രയും വലിയ ഡിസൈനും ഇല്ല. ഒരു കുഞ്ഞു ഡിസൈന്‍ മാത്രം.. രസകരമായി പറഞ്ഞു.

    ReplyDelete
  21. കിടക്കയിൽ മുള്ളുന്ന ശീലമുണ്ടായിരുന്നെങ്കിൽ കണ്ടുപിടിക്കാമായിരുന്നു നല്ല ഉറക്കത്തിൽ ഒന്നു ....

    ReplyDelete
  22. ഏതായാലും ഇപ്പോഴെങ്കിലും വെളിപ്പെടുത്തീലോ. ഒളിത്താവളം ആര്‍ക്കെങ്കിലും ഉപകാരപ്പെടുമാരിക്കും. അഭിനന്ദനങ്ങള്‍.

    ReplyDelete
  23. ഹ..ഹ..ഹ, എനിച്ചും അങ്ങനെയൊക്കെ ഒരു കാലം ഉണ്ടായിരുന്നല്ലേ പടച്ചോനേ..
    വായിച്ചു ഭായ്, നല്ല വിവരണം, അഭിനന്ദനങ്ങൾ

    ReplyDelete
  24. നല്ല വിവരണം, അഭിനന്ദനങ്ങൾ....

    ReplyDelete
  25. കുഞ്ഞുനാളില്‍ കൈകീറലിന്‌ എന്റെ ഊഴവും കാത്ത് നെഞ്ചിടിപ്പോടെ നിന്നതിന്റെ ഓര്‍മ്മയുണര്‍ന്നു.

    സരസമായി അവതരിപ്പിച്ചു.

    ReplyDelete
  26. വീണ്ടും കണ്ടതില്‍ സന്തോഷം,,

    ReplyDelete
  27. F എന്ന് വട്ടത്തിലെഴുതിയ കന്യാസ്ത്രീക്ലും ആരോഗ്യവകുപ്പുകാരും മാത്രം ഉപയോഗിക്കുന്ന ആ പഴയ ജീപ്പാണ് പെട്ടെന്ന് ഓർമ്മയിലെത്തിയത്. സ്കൂളിൽ നിന്നും ഇങ്ങനെ ഒരോട്ടം നാത്തിയിട്ടുണ്ട്. പിന്നെ വാപ്പ പിടിച്ചുകൊണ്ട് പോയി സൂചി വെപ്പിച്ചു, പോരാഞ്ഞതിന് ചെവിക്ക് നല്ല.....
    ഇത്തരം അനുഭവങ്ങൾ ഇനിയും വരട്ടെ.

    ReplyDelete
  28. ഹ ഹ.. രസകരമായി അവതരിപ്പിച്ചു.

    കൈ പൊളിഞ്ഞെങ്കിലെന്താ. ഉച്ചവരെ നന്നായി ഉറങ്ങാൻ പറ്റിയില്ലേ ? കുത്തിവെയ്ക്ക് കുട്ടിക്കാലത്തെ ഭീകരസ്വപ്നമാണ്.

    ReplyDelete
  29. പേടിത്തൊണ്ടൻ.....!

    ReplyDelete
  30. ഇങ്ങനെ കുത്തി വെക്കുന്ന രീതി എനിക്കറിയില്ലാര്‍ന്നു..ന്തായാലും മേല് നൊന്തെങ്കിലും വായന രസമായിരുന്നു..rr

    ReplyDelete
  31. അയ്യേ..പേടിത്തൊണ്ടന്‍.

    ReplyDelete
  32. കുരുത്തംകെട്ട ചെക്കന്‍ ആളോളെ പേടിപ്പിക്കാനായിട്ട്....

    ReplyDelete
  33. ഏതായാലും ഇപ്പോഴെങ്കിലും വെളിപ്പെടുത്തീലോ...വായന രസമായിരുന്നു

    ReplyDelete
  34. പേടിച്ചിട്ടു എന്റെ കൈ കീറാന്‍ ഞാന്‍ സമതിച്ചിട്ടില്ലാ ...രസകരമായി പറഞ്ഞു ...!

    പിന്നെ കൊച്ചിലെ എന്നെയും കാണാതെ പോയിട്ടുണ്ട് സ്കൂളില്‍ കുളമാങ്ങാ പറക്കാന്‍ പോയതാ ആകെ പൊല്ലാപ്പായ ഒരു സംഭവമാ അത്..:)

    ReplyDelete
  35. ബാല്യ കാലത്തെ ഒരനുഭവം നർമം ചേർത്ത് പറയുമ്പോൾ  ഇസ്മാഈൽ  ഓർമപ്പെടുത്തുന്ന മർമം, നമ്മെ ഭരിക്കുന്നവരുടെ അഹിതകരമായ ചില അടിച്ചേൽപ്പിക്കലുകളെയാണ് . 
    രോഗപ്രധിരോധങ്ങളുടെ പേരിൽ പൗരമാരെ വാക്സിനേഷനുകൾക്ക് വിധേയരാക്കി  വികസിത രാജ്യങ്ങളിലെ വ്യാപാര ഭീമന്മാരുടെ ഒളിയജണ്ടകൾ നടപ്പാക്കുന്ന ജനായത്ത സർക്കാറുകളെ എങ്ങനെയാണ് വിശ്വാസത്തിലെടുക്കുക?

    ReplyDelete
  36. അച്ചു കുത്തുക എന്നൊക്കെ ആയിരുന്നു ഞങ്ങളുടെ നാട്ടില ഇതിനു പറഞ്ഞിരുന്നത്!

    ഇനീപ്പോ ഭായിയെ കാണാതെ വന്നാൽ പായ്ക്കുള്ളിൽ കാണും എന്നുറപ്പിക്കാം ല്ലേ !

    ReplyDelete
  37. പിറ്റേന്ന് കാലത്ത് മുതല്‍ എന്നെ കാണാനില്ല !!!! ഹ... ഹ.. ഹ....

    ഇതെന്നെ ശരിക്കും ചിരിപ്പിച്ചു ...ശരിക്കും ആസ്വദിച്ചു ... തമിഴന്റെ ഡയലോഗ് കേട്ട്
    ഉമ്മ വീണ്ടും ബോധം കേട്ടതും പൊട്ടിച്ചിരിപ്പിച്ചു ...

    ഇത് പോലെ എന്റെ സുഹൃത്തിനും കുട്ടിക്കാലത്ത്
    ഒരു പണി കിട്ടിയിരുന്നു .. ഒളിച്ചും പൊത്തിയും കളിക്കുമ്പോ മൂപ്പർ
    വീടിലെ തുനികളിടുന്ന ഒരു കാർബോഡ് പെട്ടിയിൽ ഒളിച്ച്ചിരുന്നതാ ... ഉറങ്ങിപ്പോയി ... അവസാനം നാട് മുഴുവൻ അന്വേഷിച്ചു കഴിഞ്ഞപ്പോഴാ മൂപ്പർ കണ്ണും തിരുമ്മി എണീറ്റത് ...

    ഏതായാലും ... ഇഷ്ടമായി ..


    ആശംസകൾ ..!!!

    ReplyDelete
  38. പിറ്റേന്ന് കാലത്ത് മുതല്‍ എന്നെ കാണാനില്ല !!!! ഹ... ഹ.. ഹ....

    ഇതെന്നെ ശരിക്കും ചിരിപ്പിച്ചു ...ശരിക്കും ആസ്വദിച്ചു ... തമിഴന്റെ ഡയലോഗ് കേട്ട്
    ഉമ്മ വീണ്ടും ബോധം കേട്ടതും പൊട്ടിച്ചിരിപ്പിച്ചു ...

    ഇത് പോലെ എന്റെ സുഹൃത്തിനും കുട്ടിക്കാലത്ത്
    ഒരു പണി കിട്ടിയിരുന്നു .. ഒളിച്ചും പൊത്തിയും കളിക്കുമ്പോ മൂപ്പർ
    വീടിലെ തുനികളിടുന്ന ഒരു കാർബോഡ് പെട്ടിയിൽ ഒളിച്ച്ചിരുന്നതാ ... ഉറങ്ങിപ്പോയി ... അവസാനം നാട് മുഴുവൻ അന്വേഷിച്ചു കഴിഞ്ഞപ്പോഴാ മൂപ്പർ കണ്ണും തിരുമ്മി എണീറ്റത് ...

    ഏതായാലും ... ഇഷ്ടമായി ..


    ആശംസകൾ ..!!!





    ReplyDelete
  39. ചെറുപ്പകാല ഓർമ്മകളിലേക്ക് ഊളിയിട്ടിറങ്ങി.. :)

    ReplyDelete
  40. നല്ല രസമുള്ള കഥ.

    ReplyDelete
  41. ആശംസകള്‍ നേരുന്നു
    DHANUSHKODI( RAMESWARAM) via PAMPAN BRIDGE
    പാമ്പന്‍ പാലം വഴി ധനുഷ്കോടിയിലേക്ക്
    a travel towards NATURE-പ്രകൃതിയിലേക്ക് ഒരു യാത്ര kerala nature
    www.sabukeralam.blogspot.in shortcut to nature
    http://www.travelviewsonline.blogspot.in/

    ReplyDelete
  42. വളരെ നന്നായിട്ടുണ്ട്.... ഭാവുകങ്ങള്‍.......

    ReplyDelete
  43. അന്ന് കാലത്തെ പ്രതിരോധ കുത്തി വെയ്പ്പിന്റെ നല്ലൊരു അനുസ്മരണം

    ReplyDelete
  44. Mungal vidhagdhan.olithavaLam supr

    ReplyDelete
  45. ഈ തണലില്‍ എന്‍റെ മോന്ത ഇട്ടിട്ടു പോയി എന്നാണു കരുതിയത് ...... ക്ഷമിക്കണം മറവി പറ്റിയതാണ് ഇപ്പോള്‍ ഇട്ടേക്കാം......
    ഏതായാലും ഒന്നു മനസ്സിലാക്കിയല്ലോ..... വരാനുള്ളത് വഴിയിൽ തങ്ങില്ല..... കൈ കീറലിന്‍റെ കലക്കിപൊളിച്ചു......
    എന്നാലും മാരകമായി തണലേ..... കുളം കലക്കി എന്ന പേരു നല്‍കിയതിന്..... ആശംസകൾ........

    ReplyDelete
  46. ബാല്യകാല സ്മരണകൾ ... രസകരമായും ലളിതമായും തന്മയത്വത്തോടു കൂടിയും അവതരിപ്പിച്ചു. പിന്നെ ആറാം നമ്പറും മിക് സ്ചറുമൊന്നും വാങ്ങിച്ചു കൊടുത്താൽ കടം വീടില്ലാട്ടോ🤣

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.